Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 3 രാഷ്ട്രവും ഗവൺമെന്റും - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 Social Science - State and Government | Text Books Solution Social Science (Malayalam Medium) Chapter 3 രാഷ്ട്രവും ഗവൺമെന്റും | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click hereഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 3: രാഷ്ട്രവും ഗവൺമെന്റും - ചോദ്യോത്തരങ്ങൾ♦ പാഠപുസ്തകത്തിൽ നിന്ന്
Study Notes for Class 6 Social Science - State and Government | Text Books Solution Social Science (Malayalam Medium) Chapter 3 രാഷ്ട്രവും ഗവൺമെന്റും | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 3: രാഷ്ട്രവും ഗവൺമെന്റും - ചോദ്യോത്തരങ്ങൾ
| “പുറത്തുപോകാൻ അവസരം കിട്ടിയാൽ ആദ്യം എന്തു ചെയ്യണമെന്നാണ് ഓരോ ആളിന്റെയും ആഗ്രഹമെന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച നടത്തിയിരിക്കുന്നു. പുറത്തുപോയി മിസ്റ്റർ വോസനെ കാണാനാണ് ഡാഡിക്ക് ആഗ്രഹം, പീറ്ററിന് ടൗണിൽ പോയി സിനിമ കാണണം, എനിക്ക് സ്വാതന്ത്ര്യം എന്നത് തന്നെ വലിയ ആനന്ദമായി തോന്നുന്നു. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് തന്നെ ചിന്തിക്കാൻ പറ്റുന്നില്ല. പക്ഷേ ഒന്നെനിക്കറിയാം, എല്ലാറ്റിലും അധികം ഞാൻ ഇഷ്ടപ്പെടുന്നത് ഞങ്ങളുടേത് മാത്രമായ ഒരു വീടും സഞ്ചാരസ്വാതന്ത്ര്യവുമാണ്. പിന്നെ എന്റെ സ്കൂളും പഠനവും. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ഞാനീ ഭാഷയെ സ്നേഹിക്കുന്നു ...ഇവിടെത്തന്നെ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്നു. അവലംബം - ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ. |
|---|
ഇവിടെ ആൻ ഫ്രാങ്ക് എന്തെല്ലാമാണ് ആഗ്രഹിക്കുന്നത്?
• സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ
• സ്വന്തം വീട്
• സഞ്ചാര സ്വാതന്ത്ര്യം
• സ്കൂളിൽ പോകാനും പഠിക്കാനും
• ജോലി ചെയ്ത് ജീവിക്കാൻ
♦ മുകളിൽ നൽകിയിരിക്കുന്ന കൊളാഷ് ശ്രദ്ധിക്കൂ. ഇവിടെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും അവർക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതും ആരാണ്?
♦ ജനങ്ങൾക്ക് രാഷ്ട്രം എന്തെല്ലാം സേവനങ്ങളാണ് പ്രദാനം ചെയ്യുന്നത്?
• ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നു
• ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു
• ഭക്ഷ്യോൽപാദനം വർദ്ധിപ്പിക്കാനും, ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനുമുള്ള നടപടികൾ കൈക്കൊള്ളുന്നു.
• ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുക വഴി ഊർജ്ജപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നു
• അതിർത്തിയിൽ സുരക്ഷ ശക്തമാക്കികൊണ്ട് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു.
♦ എന്താണ് രാഷ്ട്രം?
• ജനങ്ങൾ രൂപീകരിച്ച ഏറ്റവും ഉന്നതമായ സാമൂ ഹിക-രാഷ്ട്രീയ സ്ഥാപനമാണ് രാഷ്ട്രം.
• ഒരു നിശ്ചിത പ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നതും പരമാധികാരമുള്ള ഗവൺമെന്റോട് കൂടിയതുമായ ഒരു ജനതയാണ് രാഷ്ട്രം.
♦ രാഷ്ട്രത്തിന്റെ പ്രാധാന്യം വിശദീകരിക്കുക.
• ഒരു നിശ്ചിത പ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നതും പരമാധികാരമുള്ള ഗവൺമെന്റോട് കൂടിയതുമായ ഒരു ജനതയാണ് രാഷ്ട്രം.
• ജനസംഖ്യ, ഭൂപ്രദേശം, ഗവൺമെന്റ്, പരമാധികാരം എന്നീ ഘടകങ്ങൾ ചേർന്നാണ് രാഷ്ട്രം രൂപീകരിക്കപ്പെടുന്നത്.
• നിയമങ്ങൾ നിർമ്മിക്കുന്നതും ജനക്ഷേമം ഉറപ്പുവരുത്തുന്നതും രാഷ്ട്രത്തിന്റെ ചുമതലയാണ്.
• ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് രാഷ്ട്രമാണ്. കൂടാതെ, ജനങ്ങൾ രാഷ്ട്രത്തോട് പാലിക്കേണ്ട ഉത്തരവാദിത്വ ങ്ങൾ നിർവചിക്കുന്നതും രാഷ്ട്രം തന്നെ.
♦ രാഷ്ട്രത്തിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
• ജനസംഖ്യ
• ഭൂപ്രദേശം
• ഗവൺമെന്റ്
• പരമാധികാരം
♦ രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
അരിസ്റ്റോട്ടിൽ
♦ ‘പൊളിറ്റിക്സ്’ അല്ലെങ്കിൽ രാഷ്ട്രതന്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
അരിസ്റ്റോട്ടിൽ
♦ അരിസ്റ്റോട്ടിൽ രചിച്ച പ്രശസ്ത കൃതി.
പൊളിറ്റിക്സ്
♦ ‘സ്റ്റേറ്റ്’ എന്ന പദം ആദ്യമായി ആധുനിക അർത്ഥത്തിൽ ഉപയോഗിച്ച ഇറ്റാലിയൻ തത്ത്വചിന്തകൻ.
നിക്കോളോ മാക്യവല്ലി
♦ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം
ഇന്ത്യ
♦ ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യം
വത്തിക്കാൻ സിറ്റി
♦ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കൂ.
ചിത്രം: എ
♦ രാഷ്ട്രരൂപീകരണത്തിൽ ജനസംഖ്യയുടെ പ്രാധാന്യമെന്താണ്?
• ജനങ്ങൾ ഇല്ലാതെ രാഷ്ട്രത്തിന് നിലനിൽപ്പില്ല.
• എന്നാൽ, രാഷ്ട്രരൂപീകരണത്തിന് ആവശ്യമായ ജനസംഖ്യ എത്രയെന്ന് നിജപ്പെടുത്തിയിട്ടുമില്ല.
• ഒരു രാഷ്ട്രത്തിലെ ജനസംഖ്യയിൽ വിവിധ മത, വർഗ്ഗ, വർണ്ണ വിഭാഗങ്ങൾ ഉൾപ്പെടാം.
• പരസ്പരാശ്രയത്വം, പൊതുതാൽപര്യം, പൊതുബോധം എന്നിവയാൽ ഒത്തൊരുമിച്ച് നിൽക്കുമ്പോഴാണ് ജനങ്ങൾ രാഷ്ട്രത്തിന്റെ ഘടകമായി മാറുന്നത്.
♦ വർക്ക് ഷീറ്റ് പൂർത്തിയാക്കൂ
♦ 2011 ൽ രൂപീകരിക്കപ്പെട്ട ദക്ഷിണ സുഡാന്റെ ഭൂപടമാണ് താഴെ കൊടുത്തിട്ടുള്ളത്.
ആഫ്രിക്ക
♦ ഏത് നദിയാണ് ഈ രാജ്യത്തെ ജലസമൃദ്ധമാക്കുന്നത്?
നൈൽനദി
♦ ദക്ഷിണ സുഡാന്റെ അതിർത്തി രാജ്യങ്ങൾ കണ്ടെത്തി എഴുതൂ.
• വടക്ക് - സുഡാൻ
• തെക്ക് - ഉഗാണ്ട, കെനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ
• കിഴക്ക് - എത്യോപ്യ
• പടിഞ്ഞാറ് - മധ്യആഫ്രിക്കൻ റിപ്പബ്ലിക്
♦ രാഷ്ട്രരൂപീകരണത്തിൽ ഭൂപ്രദേശം വഹിക്കുന്ന പങ്കിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക?
• രാഷ്ട്രം നിലനിൽക്കണമെങ്കിൽ സ്ഥിരവും കൃത്യമായി നിർവചിക്കപ്പെട്ടതുമായ ഭൂപ്രദേശം അനിവാര്യമാണ്.
• രാഷ്ട്രരൂപീകരണത്തിന് ആവശ്യമായ ഭൂപ്രദേശത്തിന്റെ വിസ്തൃതി എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ല.
• ഒരു രാഷ്ട്രത്തിന്റെ കര, ജല, വായു, തീരദേശ മേഖലകൾ അതിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
♦ ലോകത്തെ ഏറ്റവും വലിയ രാജ്യവും ഏറ്റവും ചെറിയ രാജ്യവും സാമൂഹ്യശാസ്ത്രലാബിലെ ഭൂപടം പരിശോധിച്ച് തിരിച്ചറിയൂ.
• ഏറ്റവും വലിയ രാജ്യം - റഷ്യ
• ഏറ്റവും ചെറിയ രാജ്യം - വത്തിക്കാൻ സിറ്റി
♦ ഗവൺമെന്റിന്റെ പ്രധാന ചുമതലകൾ എന്തെല്ലാമാണ്?
• ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നു
• രാഷ്ട്രവും ജനങ്ങളും തമ്മിലുള്ള ബന്ധം സജീവമായി നിലനിർത്താൻ സഹായിക്കുന്നു
• രാഷ്ട്രത്തിലെ വിഭവങ്ങളെയും ജനങ്ങളെയും ഏകോപിപ്പിക്കുന്നു
• രാഷ്ട്രത്തിന്റെ നയങ്ങൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു
• ക്രമസമാധാനം, നിയമവാഴ്ച, പ്രതിരോധം, വിദേശ ബന്ധങ്ങൾ, റോഡുകൾ, പാലങ്ങൾ, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നു.
• രാഷ്ട്രത്തിന്റെ പരമാധികാരവും ഐക്യവും കാത്തുസൂക്ഷിക്കുക
♦ രാഷ്ട്രവും ഗവണ്മെന്റും തമ്മിലുള്ള വ്യത്യാസമെന്താണ്?
രാഷ്ട്രം ഒരു സ്ഥിരസ്ഥാപനവും ഗവൺമെന്റ് മാറിക്കൊണ്ടിരിക്കുന്നതുമാണ്.
♦ എന്താണ് പരമാധികാരം?
• ബാഹ്യ ഇടപെടലുകൾക്കോ സമ്മർദങ്ങൾക്കോ വിധേയമാകാതെ തീരുമാനങ്ങൾ എടുക്കാനുളള രാഷ്ട്രത്തിന്റെ പരമമായ അധികാരമാണ് പരമാധികാരം.
♦ രാഷ്ട്രത്തിന്റെ പരമാധികാരത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• ബാഹ്യ ഇടപെടലുകൾക്കോ സമ്മർദങ്ങൾക്കോ വിധേയമാകാതെ തീരുമാനങ്ങൾ എടുക്കാനുളള രാഷ്ട്രത്തിന്റെ പരമമായ അധികാരമാണ് പരമാധികാരം.
• നിയമങ്ങൾ നിർമ്മിക്കുന്നതും രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും പരമാധികാരത്തിന്റെ ഭാഗമായാണ്.
• രാഷ്ട്രം അതിന്റെ പരമാധികാരം വിനിയോഗിക്കുന്നതും കാത്തുസൂക്ഷിക്കുന്നതും ഗവൺമെന്റിലൂടെയാണ്.
• പരമാധികാരമില്ലെങ്കിൽ രാഷ്ട്രത്തിന് നിലനിൽപ്പില്ല.
♦ തന്നിരിക്കുന്ന വാർത്തകളിൽ ഏതിലാണ് രാഷ്ട്രത്തിന്റെ പരമാധികാരം പരിപാലിക്കപ്പെടുന്നത്? എന്തുകൊണ്ട്? കുറിപ്പ് തയ്യാറാക്കു.
• ഇന്ത്യയുടെ ആണവനയം അതിന്റെ ആഭ്യന്തര കാര്യമാണെന്ന് പ്രസ്താവിക്കുന്ന വാർത്ത പരമാധികാര സംരക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്.
• ബാഹ്യ ഇടപെടലുകൾക്കോ സമ്മർദങ്ങൾക്കോ വിധേയമാകാതെ തീരുമാനങ്ങൾ എടുക്കാനുള്ള രാജ്യത്തിന്റെ അവകാശത്തെ ഇത് ഉറപ്പിക്കുന്നു.
• മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിലുണ്ടാകുന്ന വിദേശ ഇടപെടൽ ആ രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നു.
♦ വിവിധ രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങൾ ഏതെല്ലാം?
• ബലസിദ്ധാന്തം
• സാമൂഹിക ഉടമ്പടി അഥവാ കരാർ സിദ്ധാന്തം
• സാമൂഹിക പരിണാമസിദ്ധാന്തം
♦ ചുവടെ കൊടുത്തിരിക്കുന്ന ആശയപടം പൂർത്തിയാക്കുക.
ശക്തർ അശക്തരെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് രാഷ്ട്രം സ്ഥാപിച്ചത്.
• സാമൂഹിക ഉടമ്പടി അഥവാ കരാർ സിദ്ധാന്തം
ജനങ്ങൾ ഉണ്ടാക്കിയ കരാറുകളാണ് രാഷ്ട്രരൂപീകരണത്തിന് അടിസ്ഥാനമായത്.
• സാമൂഹിക പരിണാമസിദ്ധാന്തം
ദീർഘകാല പരിണാമങ്ങളുടെ ഫലമായാണ് രാഷ്ട്രം രൂപീകരിക്കപ്പെട്ടത്.
♦ ഗോത്രരാഷ്ട്രങ്ങൾ രൂപീകരിക്കപ്പെട്ടത് എങ്ങനെയാണ്?
ഒരേ വംശത്തിലുള്ള ജനനം, ഒരേ താൽപര്യങ്ങൾ, ഒരേ സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയുടെ സ്വാധീനം ഗോത്രരാഷ്ട്രങ്ങളുടെ രൂപീകരണത്തിന് കാരണമായി.
♦ ആധുനിക രാഷ്ട്രങ്ങളുടെ ചില സവിശേഷതകൾ പ്രകടിപ്പിച്ചിരുന്ന ഭരണസംവിധാനം.
പൗരസ്ത്യ ഭരണസംവിധാനങ്ങൾ.
♦ പൗരസ്ത്യ ഭരണസംവിധാനങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
മെസൊപ്പൊട്ടേമിയ, ഈജിപ്ത്, ചൈന
♦ ആധുനിക രാഷ്ട്രങ്ങളോട് ഏറ്റവുമധികം സാദൃശ്യം പുലർത്തുന്ന നഗരരാഷ്ട്രങ്ങൾക്ക് ഉദാഹരണം.
ഗ്രീക്ക് നഗരരാഷ്ട്രങ്ങളായ ഏതൻസ്, സ്പാർട്ട
♦ നിയമം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ആധുനിക രാഷ്ട്രങ്ങളോട് ഏറെ സമാനത പുലർത്തുന്ന ഭരണസംവിധാനം നിലനിന്നിരുന്നത് എവിടെ ?
റോമാ സാമ്രാജ്യത്തിൽ
♦ റോമാസാമ്രാജ്യത്തിന്റെ പതനശേഷം രൂപംകൊണ്ടതാണ് ഭരണസംവിധാനം ഏതാണ് ?.
ഫ്യൂഡൽ രാഷ്ട്രങ്ങൾ
♦ ഫ്യൂഡൽ രാഷ്ട്രങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• ഫ്യൂഡലിസമായിരുന്നു ഈ രാഷ്ട്രങ്ങളുടെ പ്രധാന സവിശേഷത.
• രാജാവ് പ്രഭുക്കൾ-കർഷകർ എന്നിങ്ങനെ അധികാരശ്രേണി വിഭജിക്കപ്പെട്ടിരുന്നു.
• രാജാവിന് അധികാരം പരിമിതമായിരുന്നു. ഭരണാധികാരം പ്രഭുക്കൾക്കായിരുന്നു.
♦ ആധുനിക ദേശരാഷ്ട്രങ്ങൾ പിറവിയെടുത്തത് എവിടെയാണ്?
യൂറോപ്പിൽ
♦ ആധുനിക ദേശരാഷ്ട്രങ്ങളുടെ വളർച്ചയ്ക്ക് കാരണമായ ഘടകങ്ങൾ ഏതെല്ലാമാണ്?
• യുക്തിചിന്ത
• ശാസ്ത്രബോധം
• വ്യവസായ വിപ്ലവം
• കോളനിവൽക്കരണം
• ദേശീയ ബോധം
♦ ആധുനിക ദേശരാഷ്ട്രങ്ങളുടെ രൂപപ്പെടലിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• നവോഥാന കാലഘട്ടത്തിൽ യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവ സാമൂഹ്യഘടനയിൽ മാറ്റങ്ങൾ വരുത്തി.
• വ്യവസായ വിപ്ലവം, കോളനിവൽക്കരണം, ദേശീയ ബോധം തുടങ്ങിയവയും ദേശരാഷ്ട്രങ്ങളുടെ വളർച്ചയ്ക്ക് കാരണമായി.
• ക്രമേണ ജനസംഖ്യ, ഭൂപ്രദേശം, ഗവൺമെന്റ്, പരമാധികാരം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നു.
♦ രാഷ്ട്രങ്ങളുടെ ഉത്ഭവവും വളർച്ചയും സംബന്ധിച്ച വർക്ക്ഷീറ്റ് പൂർത്തിയാക്കു
♦ രാഷ്ട്രവും ഗവൺമെന്റും തമ്മിലുളള താരതമ്യത്തിനായി കിരൺ ശേഖരിച്ച വിവരങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. തന്നിരിക്കുന്ന പട്ടികയിൽ അവ ഉചിതമായി ക്രമീകരിക്കുക.
• പരമാധികാരമുണ്ട്
• മാറിക്കൊണ്ടിരിക്കുന്നതാണ്
• വിശാലമായ സങ്കല്പനമാണ്
• ഒരു സ്ഥിരസ്ഥാപനമാണ്
• രാഷ്ട്രത്തിന്റെ ഒരു ഘടകമാണ്
• എല്ലാ ജനങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു
• ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു
• പരമാധികാരം വിനിയോഗിക്കുന്നത് ഈ ഏജൻസിയിലൂടെയാണ്
ഗവണ്മെന്റ്
♦ ഗവൺമെന്റിന്റെ വിവിധ ഘടകങ്ങൾ ഏതെല്ലാമാണ്?
• നിയമനിർമ്മാണ വിഭാഗം (Legislature)
• കാര്യനിർവഹണ വിഭാഗം (Executive)
• നീതിന്യായ വിഭാഗം (Judiciary)
♦ നിയമനിർമ്മാണ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ എന്തെല്ലാമാണ്?
• രാജ്യത്തിനാവശ്യമായ നിയമങ്ങൾ നിർമ്മിക്കുക, നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തുക തുടങ്ങിയവയാണ് നിയമനിർമ്മാണ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ.
• രാഷ്ട്രഭരണത്തെ നിയന്ത്രിക്കുന്നതിൽ നിയമനിർമ്മാണവിഭാഗത്തിന് പങ്കുണ്ട്.
♦ കാര്യനിർവഹണ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ എന്തെല്ലാമാണ്?
• നിയമനിർമ്മാണസഭ നിർമ്മിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവഹണം നടത്തുകയും ചെയ്യുന്നത് കാര്യനിർവഹണ വിഭാഗമാണ്.
• ഗവൺമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതും ഈ വിഭാഗമാണ്.
♦ നീതിന്യായ വിഭാഗത്തിന്റെ ചുമതലകളെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക?
• നിയമങ്ങൾ വ്യാഖ്യാനിക്കുന്നതും തർക്കങ്ങളിൽ തീർപ്പ് കല്പിക്കുന്നതും കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതും നീതിന്യായ വിഭാഗമാണ്.
• നിയമനിർമ്മാണ വിഭാഗം നിയമങ്ങൾ നിർമ്മിക്കുമ്പോൾ കാര്യനിർവഹണ വിഭാഗം
അത് നടപ്പിലാക്കുന്നു. ഈ പ്രക്രിയകളിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നത് നീതിന്യായ വിഭാഗമാണ്.
♦ താഴെ തന്നിരിക്കുന്ന വാർത്താ തലക്കെട്ടുകൾ പരിശോധിക്കൂ. ഓരോന്നും നിയമനിർമ്മാണം, കാര്യനിർവഹണം, നീതിന്യായം എന്നിവയുടെ അധികാരപരിധിയിൽ ഏതിലാണ് ഉൾപ്പെടുന്നതെന്ന് കണ്ടെത്തുക.
• കോടതി നടപടിക്രമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് സുപ്രീംകോടതി
• വിദ്യാഭ്യാസ അവകാശ നിയമം കർശനമായി നടപ്പാക്കാനൊരുങ്ങി ഗവൺമെന്റ്
• പരിസ്ഥിതി സംരക്ഷണം: നിയമഭേദഗതി ഉടൻ
• സ്കൂളുകളിൽ ഹരിതചട്ടം കർശനമായി പാലിക്കണം: വിദ്യാഭ്യാസ വകുപ്പ്
• ട്രാഫിക്ക് നിയമ പരിഷ്കരണം: പുരോഗതി അറിയിക്കണമെന്ന് കോടതി
• പുതിയ ഗതാഗത നിയമ പരിഷ്കാരത്തിന് അംഗീകാരം നൽകി പാർലമെന്റ്
ഉത്തരം:
i. നിയമനിർമ്മാണവിഭാഗം
• പരിസ്ഥിതി സംരക്ഷണം: നിയമഭേദഗതി ഉടൻ
• പുതിയ ഗതാഗത നിയമ പരിഷ്കാരത്തിന് അംഗീകാരം നൽകി പാർലമെന്റ്
ii. കാര്യനിർവഹണവിഭാഗം
• വിദ്യാഭ്യാസ അവകാശ നിയമം കർശനമായി നടപ്പാക്കാനൊരുങ്ങി ഗവൺമെന്റ്
• സ്കൂളുകളിൽ ഹരിതചട്ടം കർശനമായി പാലിക്കണം: വിദ്യാഭ്യാസ വകുപ്പ്
iii. നീതിന്യായവിഭാഗം
• കോടതി നടപടിക്രമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് സുപ്രീംകോടതി
• ട്രാഫിക്ക് നിയമ പരിഷ്കരണം: പുരോഗതി അറിയിക്കണമെന്ന് കോടതി
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)








0 Comments