Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 03 നിവർന്നു നിൽക്കാം - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 6 Basic Science (Malayalam Medium) Let’s Stand Straight | Text Books Solution Basic Science (English Medium) Chapter 03 നിവർന്നു നിൽക്കാം | Teachers Handbook. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 6 അടിസ്ഥാന ശാസ്ത്രം: Chapter 03 നിവർന്നു നിൽക്കാം - ചോദ്യോത്തരങ്ങൾ
♦ ഇതിൽ കാണുന്ന ഓരോ മത്സ്യത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുക (പാഠപുസ്തക പേജ്: 42). എല്ലാ മത്സ്യങ്ങളും ഒരുപോലെയാണോ? അവ എങ്ങനെഎല്ലാമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
• ആകൃതി
• വലിപ്പം
• നിറം
♦ നിങ്ങൾ ഉണ്ടാക്കിയ രണ്ട് മത്സ്യങ്ങളെയും വാൽഭാഗത്ത് പിടിച്ച് അതിനെ നേരെ നിർത്താൻ ശ്രമിച്ചപ്പോൾ അവയിൽ കണ്ടെത്തിയ പ്രത്യേകതകൾ താഴെകാണുന്ന പട്ടികയിൽ എഴുതുക.
| തുണിയിൽ നിർമ്മിച്ച മത്സ്യം | തുണിയും ഈർക്കിലുകളും ഉപയോഗിച്ച് നിർമ്മിച്ച മത്സ്യം |
|---|---|
| വാൽഭാഗത്ത് പിടിച്ച് നേരെ നിർത്താൻ ശ്രമിച്ചപ്പോൾ നേരേ നിൽക്കുന്നില്ല | വാൽഭാഗത്ത് പിടിച്ച് നേരെ നിർത്താൻ ശ്രമിച്ചപ്പോൾ അത് നേരേ നിൽക്കുന്നു |
♦ രണ്ടു നിർമ്മാണത്തിലും നിങ്ങൾ തുണിക്കഷണങ്ങൾ ഉപയോഗിച്ചല്ലോ. പിന്നെ എന്തു കൊണ്ടായിരിക്കും രണ്ടാമത് ഉണ്ടാക്കിയ മത്സ്യം മാത്രം നേരെ നിന്നത്? രണ്ടാമത് നിർമ്മിച്ച മത്സ്യത്തിൽ ഈർക്കിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ. ഇത് എന്തിനാണ്?
• രൂപം ലഭിക്കാൻ
• നിവർന്ന് നിൽക്കാൻ
• ഉറപ്പ് നൽകാൻ
♦ അസ്ഥികൂടം (Skeleton)
ശരീരത്തിന് ഉറപ്പും ആകൃതിയും ചില ആന്തരാവയവങ്ങൾക്ക് സംരക്ഷണവും നൽകുന്ന അസ്ഥികളുടെ ചട്ടക്കൂടാണ് അസ്ഥികൂടം.
♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ. വിവിധ ജീവികളുടെ അസ്ഥികൂടങ്ങളാണ് ഇവ. ഏതെല്ലാം ജീവികളുടെ അസ്ഥികൂടമാണെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? എഴുതിനോക്കൂ.
2. പശു
3. മുതല
♦ എല്ലാ ജീവികൾക്കും അസ്ഥികൂടം ഉണ്ട്. അസ്ഥികൂടത്തിന് ഭാരമുവുമുണ്ട്. പിന്നെ എങ്ങനെയാണ് പക്ഷികൾക്ക് പറക്കാൻ സാധിക്കുന്നത്?
പക്ഷികളുടെ അസ്ഥിയിൽ വായു അറകൾ ഉണ്ട്. അതിനാൽ മറ്റു ജീവികളെ അപേക്ഷിച്ച് പക്ഷികളുടെ അസ്ഥികൂടത്തിനു ഭാരം കുറവാണ്. ഇത് പക്ഷികൾക്ക് പറക്കുന്നതിനുള്ള ഒരു അനുകൂലനമാണ്.
♦ വിവിധ ജീവികളുടെ അസ്ഥികൂടങ്ങളുടെ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ചിത്രങ്ങൾ നിരീക്ഷിച്ച് ഓരോന്നും ഏതു ജീവിയുടേതാണെന്നു കണ്ടെത്തൂ.
♦ ചില പക്ഷികൾക്ക് പറക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
വലിയ ശരീരം, ഭാരമേറിയ എല്ലുകൾ, ചെറിയ ചിറകുകൾ എന്നിവ കാരണം ചില പക്ഷികൾക്ക് പറക്കാൻ കഴിയില്ല.
♦ പറക്കാൻ കഴിയാത്ത പക്ഷികൾ ഏതെല്ലാം?
• പെൻഗ്വിൻ
• ഒട്ടകപ്പക്ഷി
• എമു
• കിവി
• കാസവരി
♦ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ഏതൊക്കെയാണ്?
തലയോട്, നട്ടെല്ല്, വാരിയെല്ല്, മാറെല്ല്, കൈകാലുകളിലെ അസ്ഥികൾ, ഇടുപ്പെല്ല് എന്നിവയെല്ലാം ചേർന്നതാണ് മനുഷ്യന്റെ അസ്ഥികൂടം.
♦ തലയോട്
• 22 അസ്ഥികൾ ചേർന്നതാണ് തലയോട്.
• കീഴ്ത്താടിയെല്ല് മാത്രമാണ് നമുക്ക് ചലിപ്പിക്കാൻ കഴിയുന്നത്
• തലച്ചോറിനെ സംരക്ഷിക്കുന്നു.
• കണ്ണ്, ചെവി, മൂക്ക്, നാക്ക് എന്നിവയ്ക്ക് സംരക്ഷണം നൽകുന്നത് തലയോടാണ്.
♦ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ?
അപകടങ്ങളിൽ തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കണം, ഇത് ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
♦ നട്ടെല്ല്
• ശരീരം നിവർന്നുനില്ക്കുന്നതിനും ചലിക്കുന്നതിനും സഹായിക്കുന്ന അസ്ഥികളുടെ ഒരു നിരയാണ് നട്ടെല്ല്.
• നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ എന്നാണ് പറയുന്നത്.
• 33 കശേരുക്കൾ ചേർന്നതാണ് നട്ടെല്ല്.
• നാഡീവ്യൂഹത്തിന്റെ പ്രധാനഭാഗമായ സുഷുമ്നാനാഡി കടന്നുപോകുന്നത് നട്ടെല്ലിനുള്ളിലൂടെയാണ്. സുഷുമ്നാനാഡിയുടെ സംരക്ഷണകവചം കൂടിയാണ് നട്ടെല്ല്.
• നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റാൽ എഴുന്നേറ്റുനടക്കാൻ പ്രയാസമാണ്.
♦ വാരിയെല്ല്
• മനുഷ്യശരീരത്തിൽ 12 ജോടി വാരിയെല്ലുകളാണുള്ളത്.
• ഹൃദയം, ശ്വാസകോശം, ചില പ്രധാന രക്തക്കുഴലുകൾ എന്നിവയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് വാരിയെല്ലുകളാണ്.
• വാരിയെല്ലുകൾ പിന്നിൽ നട്ടെല്ലിനോടും മുന്നിൽ മാറെല്ലിനോടും ബന്ധിപ്പിച്ചിരിക്കുന്നു.
♦ തലയോടിൽ എത്ര അസ്ഥികൾ കാണപ്പെടുന്നു?
22 അസ്ഥികൾ
♦ തലയോടിലെ അസ്ഥികളിൽ ചലിപ്പിക്കാൻ കഴിയുന്ന അസ്ഥി ഏതാണ്?
കീഴ്ത്താടിയെല്ല്
♦ നട്ടെല്ല് എത്ര കശേരുക്കൾ ചേർന്നതാണ്?
33 കശേരുക്കൾ
♦ സുഷുമ്നാനാഡിയുടെ സംരക്ഷണ കവചം ഏതാണ്?
നട്ടെല്ല്
♦ നട്ടെല്ലിന്റെ പ്രധാനധർമ്മം എന്ത്?
നട്ടെല്ല് സുഷുമ്‌നാ നാഡിയെ സംരക്ഷിക്കുന്നു, ശരീരത്തെ നിവർന്ന് നിൽക്കാൻ സഹായിക്കുന്നു
♦ ഹൃദയം, ശ്വാസകോശം എന്നിവയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അസ്ഥി ഏതാണ്?
വാരിയെല്ല്
♦ തലയോടിനാൽ പൊതിഞ്ഞ് സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രധാന അവയവങ്ങൾ ഏതൊക്കെയാണ്?
തലച്ചോറ്, കണ്ണ്, ചെവി, മൂക്ക്, നാക്ക്
♦ മനുഷ്യശരീരത്തിലെ ഓരോ കൈയിലും എത്ര അസ്ഥികളുണ്ട്?
മനുഷ്യന്റെ ഓരോ കൈയിലും 32 അസ്ഥികൾ വീതമാണുള്ളത്.
♦ മനുഷ്യശരീരത്തിലെ ഒരു കാലിൽ എത്ര അസ്ഥികളുണ്ട്?
മനുഷ്യശരീരത്തിൽ ഒരു കാലിൽ 31 അസ്ഥികളുണ്ട്.
♦ മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി ഏതാണ്?
തുടയെല്ല്
♦ കൈകളിലെ അസ്ഥികളെ അപേക്ഷിച്ച് കാലിലെ അസ്ഥികൾ കൂടുതൽ ബലമുള്ളവയാണ്. ഇത് എന്തുകൊണ്ടായിരിക്കാം?
നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങി നിർത്തുന്നതിനാൽ, നമ്മുടെ കാലുകളിലെ അസ്ഥികൾ നമ്മുടെ കൈകളിലെ അസ്ഥികളേക്കാൾ ശക്തമാണ്.
♦ ജനനസമയത്ത് നമ്മുടെ ശരീരത്തിൽ ഏകദേശം ----------- അസ്ഥികൾ ഉണ്ടാവും.
300
♦ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
206
♦ മനുഷ്യശരീരത്തിന്റെ ഓരോ ഭാഗത്തും കാണുന്ന അസ്ഥികളുടെ എണ്ണം പട്ടികപ്പെടുത്തുക.
• അസ്ഥികൂടം ശരീരത്തിന് ആകൃതി നൽകുന്നു
• ശരീരത്തിന് ബലം നൽകുന്നത് അസ്ഥികളാണ്.
• അസ്ഥികൾ ചലനത്തിന് സഹായിക്കുന്നു.
• ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്നു
• നിവർന്ന് നിൽക്കാൻ സഹായിക്കുന്നു.
♦ എന്താണ് തരുണാസ്ഥികൾ ?
• അസ്ഥികളെപ്പോലെത്തന്നെ ശരീരത്തിന് താങ്ങും ബലവും നൽകുന്ന വളരെയധികം വഴക്കമുള്ള ഭാഗങ്ങളാണ് തരുണാസ്ഥികൾ.
• എല്ലുകളെക്കാൾ മൃദുവായ ഇവ മനുഷ്യശരീരത്തിലും മറ്റ് ജന്തുശരീരങ്ങളിലും കാണപ്പെടുന്നു.
• തരുണാസ്ഥികൾ, ചെവി, മൂക്ക്, കൈമുട്ട്, കാൽമുട്ട്, കണങ്കാൽ, ശ്വാസനാളം, കശേരുക്കൾക്കിടയിലെ ഡിസ്കുകൾ എന്നീ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്.
♦ എന്താണ് അസ്ഥിസന്ധി?
• രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗത്തെ അസ്ഥിസന്ധി എന്നു പറയുന്നു. നമ്മുടെ ശരീരത്തിൽ വിവിധതരം അസ്ഥിസന്ധികൾ ഉണ്ട്. അസ്ഥിസന്ധികൾ ചലിപ്പിക്കാൻ കഴിയുന്നവയും കഴിയാത്തവയും ഉണ്ട്.
♦ എന്താണ് വിജാഗിരിസന്ധി?
കതക്, ജനൽ എന്നിവയിലെ വിജാഗിരിപോലെ കൈമുട്ടിലെയും കാൽമുട്ടിലെയും അസ്ഥികൾ ഒരു വശത്തേക്ക് മാത്രമേ ചലിപ്പിക്കാൻ സാധിക്കുകയുള്ളൂ. കൈമുട്ടിലും കാൽമുട്ടിലും കാണപ്പെടുന്ന ഇത്തരം സന്ധികളാണ് വിജാഗിരിസന്ധികൾ.
♦ പട്ടിക പൂർത്തീയാക്കുക
ഏറ്റവും കൂടുതൽ ചലനസ്വാതന്ത്ര്യം ഉള്ള സന്ധിയാണ് ബോൾ ആന്റ് സോക്കറ്റ് സന്ധി. ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം (ബോൾ) മറ്റൊരസ്ഥിയുടെ കുഴിയിൽ (സോക്കറ്റ്) തിരിയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ഇതിനെ ബോൾ ആന്റ് സോക്കറ്റ് സന്ധി എന്നു പറയുന്നു. തോള്, ഇടുപ്പ് എന്നീ ഭാഗങ്ങളിലാണ് ഈ അസ്ഥിസന്ധി കാണപ്പെടുന്നത്.
♦ നമ്മുടെ ശരീരത്തിൽ ബോൾ ആന്റ് സോക്കറ്റ് സന്ധി കാണപ്പെടുന്ന ഭാഗങ്ങൾ കണ്ടെത്തി പട്ടികപൂർത്തിയാക്കുക
ഒരസ്ഥി മറ്റൊന്നിൽ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും തിരിയുന്നു, ഇത്തരം അസ്ഥിസന്ധികളാണ് പിവട്ട് സന്ധി.
അസ്ഥിക്ക് സംഭവിക്കുന്ന പൊട്ടലിനും ഒടിവിനും അസ്ഥിഭംഗം എന്ന് പറയുന്നു.
♦ വിവിധതരം അസ്ഥിഭംഗങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• അസ്ഥിഭംഗം മൂന്നുതരത്തിൽ സംഭവിക്കാം.
• അസ്ഥിക്ക് പൊട്ടലോ ഒടിവോ ഉണ്ടാവുകയോ അസ്ഥികൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയോ ചെയ്യുന്ന അസ്ഥിഭംഗമാണ് ലഘുഭംഗം (Simple Fracture).
• അസ്ഥി പൊട്ടി മാംസപേശികളെ തുളച്ച് പുറത്തേക്ക് വരുന്ന അസ്ഥിഭംഗമാണ് വിഷമഭംഗം (Compound Fracture). ഇതിൽ അസ്ഥി ഭംഗത്തോടൊപ്പം പുറമേക്ക് മുറിവുമുണ്ടായിരിക്കും.
• ശരീരത്തിലെ ആന്തരാവയവങ്ങൾക്ക് സമീപം സംഭവിക്കുന്ന വിഷമഭംഗമാണ് സങ്കീർണഭംഗം (Complicated Fracture). ഇത്തരം സന്ദർഭങ്ങളിൽ അസ്ഥി ഒടിഞ്ഞ് ആന്തരാവയവങ്ങൾക്ക് ക്ഷതം സംഭവിക്കുന്നു.
♦ അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ടെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത്?
• പരിക്കേറ്റ ഭാഗത്ത് വേദന.
• പരിക്കേറ്റഭാഗം അനക്കാൻ പ്രയാസം.
• സമാനഭാഗങ്ങളുമായുള്ള വ്യത്യാസം.
♦ അസ്ഥിഭംഗം സംഭവിച്ച ഒരാൾക്ക് എന്ത് പ്രഥമശുശ്രൂഷയാണ് നൽകുന്നത് ?
• പരിക്കേറ്റഭാഗം ചലിപ്പിക്കാതെ സൂക്ഷിക്കണം. അതിനായി പരിക്കേറ്റഭാഗം സ്പ്ലിന്റ് ഉപയോഗിച്ച് കെട്ടാം.
• മരം, ലോഹം, പ്ലാസ്റ്റിക് എന്നിവയിലേതെങ്കിലും കൊണ്ട് നിർമ്മിച്ച ഉറപ്പുള്ള താങ്ങുപലക കൊണ്ട് സ്പ്ലിന്റ് ഉണ്ടാക്കണം.
• പരിക്കേറ്റഭാഗം ചലിപ്പിച്ചുനോക്കരുത്. അസ്ഥിഭംഗം സംഭവിച്ച ഒരാൾക്ക് പ്രഥമശുശ്രൂഷ നൽകിയശേഷം ഉടൻ ആശുപത്രിയിൽ എത്തിക്കണം.
♦ എക്സ്-റേ കണ്ടത്തിയത് ആരാണ്?
1895-ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം കോൺറാഡ് റോണ്ട്ജൻ ആണ് എക്സ്-റേ കണ്ടത്തിയത്.
♦ എന്തിനാണ് പൊട്ടലുള്ള എല്ലിന് കമ്പിയിടുന്നത്?
അസ്ഥികൾ ഇളകാതെ നിൽക്കുന്നതിനും വേഗം കൂടിച്ചേരുന്നതിനും വേണ്ടിയാണ് അസ്ഥിഭംഗം വന്ന ഭാഗം ശരിയായി ചേർത്ത് വച്ച് ലോഹക്കമ്പികൾ സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നത്.
♦ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും പോഷകസമൃദ്ധമായ ഭക്ഷണങ്ങളും പട്ടികപ്പെടുത്തുക.
| • എല്ല്, പല്ല് എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ | • പോഷകഘടകങ്ങളടങ്ങിയ ആഹാരപദാർത്ഥങ്ങൾ |
|---|---|
| • വിറ്റാമിൻ ഡി • കാൽസ്യം | • മുട്ട, പാൽ, ഇലക്കറികൾ, മത്സ്യം • മത്സ്യം, മുട്ട, പാൽ, ബട്ടർ, കൂൺ |
♦ അസ്ഥികൂടം ശരീരത്തിന് പുറത്തുകാണുന്ന ജീവികളുടെ ചിത്രങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. അവയുടെ പേരെഴുത്തുക.
2. ചെമ്മീൻ
3. പാറ്റ
4. പഴുതാര
5. ഞണ്ട്
6. ഒച്ച്
♦ ബാഹ്യാസ്ഥികൂടവും ആന്തരാസ്ഥികൂടവും
• ഒച്ച്, ചിലതരം വണ്ടുകൾ, ചിപ്പി, ഞണ്ട് തുടങ്ങിയ ജീവികൾക്ക് കട്ടികൂടിയ പുറന്തോടുണ്ട്. പഴുതാര, തേരട്ട, പാറ്റ, കൊഞ്ച് തുടങ്ങിയ ജീവികൾക്ക് താരതമ്യേന കട്ടികുറഞ്ഞ പുറന്തോടാണ് ഉള്ളത്. ശരീരത്തിന് പുറത്തുള്ള ഇത്തരം ആവരണങ്ങളെ ബാഹ്യാസ്ഥികൂടം എന്നുപറയുന്നു.
• പൂച്ച, തവള, എലി, പശു, മനുഷ്യൻ തുടങ്ങിയ ജീവികൾക്ക് ശരീരത്തിനകത്താണ് അസ്ഥികൂടം. ഇത് ആന്തരാസ്ഥികൂടമാണ്.
♦ നിങ്ങൾക്ക് പരിചിതമായ ജീവികളെ ബാഹ്യാസ്ഥികൂടമുള്ളവ, ആന്തരാസ്ഥികൂടമുള്ളവ, ബാഹ്യാസ്ഥികൂടവും ആന്തരാസ്ഥികൂടവുമുള്ളവ എന്നിങ്ങനെ തരംതിരിക്കുക.
1. താഴെക്കൊടുത്തവയിൽ അസ്ഥികൂടത്തിന്റെ ധർമ്മങ്ങളിൽപ്പെടാത്തത് ഏത് ?
• ആകൃതി നൽകുന്നു
• ഉറപ്പ് നൽകുന്നു
• സംരക്ഷണം നൽകുന്നു
• ഊർജ്ജം നൽകുന്നു
ഉത്തരം: സ്ഥിരത നൽകുന്നു
2. ശരിയായവ തമ്മിൽ വരച്ച് യോജിപ്പിക്കുക.
ഉത്തരം: മുട്ട, പാൽ, ഇലക്കറികൾ, മത്സ്യം
4. ഫുട്ബോൾ കളിക്കിടെ നിങ്ങളുടെ കൂട്ടുകാരൻ വീണ് കൈക്ക് ഒടിവു പറ്റി. നിങ്ങൾ എന്ത് പ്രഥമശുശ്രൂഷ നൽകും?
ഉത്തരം: പരിക്കേറ്റഭാഗം ചലിപ്പിക്കാതെ സൂക്ഷിക്കണം. അതിനായി പരിക്കേറ്റഭാഗം സ്പ്ലിന്റ് ഉപയോഗിച്ച് കെട്ടുന്നു. പ്രഥമശുശ്രൂഷ നൽകിയശേഷം ഉടൻ ആശുപത്രിയിൽ എത്തിക്കുന്നു.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)









0 Comments