Kerala Syllabus Class 8 കേരള പാഠാവലി - Unit 02 കലയുടെ വേരുകൾ: Chapter 01 - കളിവിളക്കിൻ തിരിനാളം - ആസ്വാദനക്കുറിപ്പ് | Teaching Manual
Study Notes for Class 8 കേരള പാഠാവലി (കലയുടെ വേരുകൾ) കളിവിളക്കിൻ തിരിനാളം | STD 8 Malayalam - Kerala Padavali - Chapter 1 - Kalivilakkin thirinaalam - Questions and Answers | Chapter 01 കളിവിളക്കിൻ തിരിനാളം - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.എട്ടാം ക്ലാസ് കേരളപാഠാവലിയിലെ 'കലയുടെ വേരുകൾ' എന്ന യൂണിറ്റിലെ കളിവിളക്കിൻ തിരിനാളം എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി സുമേഷ്.കെ.എം. രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്., മൊകേരി തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. കളിവിളക്കിൻ തിരിനാളം - കലാമണ്ഡലം രാമൻകുട്ടിനായർ ♦ കളിവിളക്കിൻ തിരിനാളംകലാമണ്ഡലം രാമൻകുട്ടി നായരുടെ തിരനോട്ടം ആത്മകഥയിൽ നിന്ന്.കേരളം ലോകത്തിന് നല്കിയ മഹാന്മാരായ കഥകളി നടന്മാരിൽ പ്രമുഖനാണ് കലാമണ്ഡലം രാമൻകുട്ടി നായർ. കഥകളിവേഷങ്ങൾക്ക് ആത്മമുദ്ര പകർന്ന് നല്കിയ മഹാനടൻ.
കഥകളി നടനാവാനുള്ള അദമ്യമായ ആഗ്രഹവും ആത്മസമർപ്പണവും കൊണ്ട് പകർന്നാട്ടത്തെ അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ആത്മകഥയാണ് തിരനോട്ടം. ആ കൃതിയിൽ നിന്നെടുത്ത അദ്ദേഹത്തിന്റെ ബാല്യകാല അനുഭവമാണ് കളിവിളക്കിൻ തിരിനാളം എന്ന പാഠഭാഗത്ത് വിവരിക്കുന്നത്.
അഭിനയകലയുടെ മർമ്മമറിഞ്ഞ നടനും നാട്യാചാര്യനുമായ രാമൻകുട്ടി നായർ പാലക്കാട് ജില്ലയിലെ വെള്ളിനേഴി പഞ്ചായത്തിലെ തെങ്ങിൻ തോട്ടത്ത് വീട്ടിൽ 1925ൽ ജനിച്ചു. പറയത്തക്ക കലാപാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും തലമുറകൾക്കപ്പുറമുള്ള വല്യമ്മാവന് വാദ്യകലയുമായുള്ള ബന്ധം മാത്രമായിരുന്നു കലയുമായിട്ടുള്ള തന്റെ ബന്ധമെന്ന് രാമൻകുട്ടി നായർ തന്നെ സൂചിപ്പിക്കുന്നുണ്ട്. സംഗീത നാടകങ്ങളിൽ വേഷം കെട്ടുന്ന അച്ഛന്റെ കലാഭ്രമവും കുട്ടിയായ രാമൻകുട്ടി നായരിൽ കഥകളി നടനാവാനുള്ള ആഗ്രഹത്തെ ജ്വലിപ്പിച്ചിരുന്നിരിക്കാം. പതിനൊന്ന് വയസുള്ളപ്പോൾ പട്ടിക്കാം തൊടി രാമുണ്ണിയാശാന്റ ശിഷ്യത്വം സ്വീകരിച്ച് കലാമണ്ഡലത്തിൽ കഥകളി പഠനമാരംഭിച്ച രാമൻകുട്ടി നായർക്ക് കഠിനമായ ശിക്ഷണത്തിലൂടെ അസാധാരണമായ മെയ് വഴക്കവും ആംഗികാഭിനയത്തിലെ പൂർണതയും കൈവന്നു. കല്യാണസൗഗന്ധികത്തിലെയും തോരണയുദ്ധത്തിലെയും ഹനുമാൻ, കീചകൻ, രാവണൻ, ദുര്യോധനൻ എന്നീ പ്രതിനായക വേഷങ്ങൾ രാമൻകുട്ടി നായരുടെ മുദ്ര പതിഞ്ഞ വേഷങ്ങളാണ്.
തന്നിലെ കഥകളി നടനെ രൂപപ്പെടുത്താൻ കാരണമായ, കുട്ടിക്കാലത്ത് സ്വാധീനിച്ച കഥകളി വേഷങ്ങളെക്കുറിച്ച് പറയുന്ന സന്ദർഭത്തിലുള്ളതാണ്കളിവിളക്കിൻ തിരിനാളം എന്ന പാഠഭാഗം. കുട്ടിക്കാലത്ത് കണ്ട വേഷങ്ങളിൽ തന്നെ ഏറ്റവും ആകർഷിച്ചത് തോരണയുദ്ധത്തിലെ ഹനുമാനാണ് എന്ന് സൂചിപ്പിക്കുന്ന ലേഖകൻ അത് കാണാനായി വെള്ളിനഴിയിലെ കാന്തളൂർ ക്ഷേത്രത്തിൽ പോയ സന്ദർഭം വിവരിക്കുന്നതാണ് പാഠഭാഗത്തിലുള്ളത്.കഥകളിലോകത്തിൽ തന്റെ എല്ലാ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കും ഒരേയൊരു കാരണക്കാരൻ തന്റെ ഗുരുവായ പട്ടിക്കാംതൊടി രാവുണ്ണി മേനോനാണെന്ന് രാമൻ കുട്ടിനായർ ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്.രാമൻകുട്ടി നായരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'തന്നെ താനാക്കി തീർത്തത് ദുർവാസാവിനെ പോലുള്ള ഗുരുവും ഈശ്വരനെ പോലെ മഹാകവി വള്ളത്തോളുമായിരുന്നു എന്ന് കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്.
പട്ടിക്കാംതൊടി രാമുണ്ണിമേനോൻ പകർന്നേകിയ ശിക്ഷണ പാഠങ്ങളും പൂർവ്വഗാമികളായ ആചാര്യന്മാരിൽ നിന്ന് ലഭിച്ച സിദ്ധിയും തന്റേതായ സാധനയും സമന്വയിപ്പിച്ചതാണ് അദ്ദേഹത്തിനെ ഇന്നറിയുന്ന കലാമണ്ഡലം രാമൻകുട്ടി നായരാക്കി തീർത്തത്.
കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥയായ 'എന്റെ ജീവിതം അരങ്ങിലും അണിയറയിലും ' എന്നതിന് ശേഷം കൈരളിക്ക് ലഭിച്ച മറ്റൊരു പുണ്യമാണ് കലാമണ്ഡലം രാമൻകുട്ടി നായരുടെ 'തിരനോട്ടം'.കഥകളിയരങ്ങിലെ അനുഭവങ്ങളും ഓർമ്മകളും ഒക്കെ ആത്മകഥാരൂപത്തിൽ തയ്യാറാക്കിയത് ലഭിച്ചപ്പോൾ "തെളിനീരൊഴുക്കു പോലെ മധുരോദാരമായ ഒരു പ്രവാഹം ! ഒരു കാലഘട്ടം മുഴുവൻ കൺമുമ്പിൽ'' എന്ന് എം.ടി.വാസുദേവൻ നായർ 'തിരനോട്ട'ത്തിനെഴുതിയ അവതാരികയിൽ സൂചിപ്പിക്കുന്നുണ്ട്.
മനുഷ്യൻ അവനവനോട് കള്ളം പറയുന്ന ജീവിയായതു കൊണ്ട് ആത്മകഥ അസാധ്യമാണെന്ന് പ്രസിദ്ധ ചിന്തകൻ റൂസോ പറഞ്ഞിട്ടുണ്ട്.
ആത്മപ്രശംസയാലും വ്യാജോക്തികളാലും ചില ആത്മകഥകളൊക്കെ കളങ്കപ്പെടാറുമുണ്ട്. തന്നെ മാത്രം കാണുന്ന തിരക്കിൽ പിന്നിട്ട വഴികളിലെ കല്ലും മുള്ളും തണലുകളും, ഇരുണ്ട ഇടനാഴികളിലെ ഒറ്റപ്പെട്ട കൈവിളക്കുകളും മറന്നുള്ള ആവിഷ്കാരം ആത്മകഥകളെ അപൂർണ്ണമാക്കാറുണ്ട്. എന്നാൽ തിരനോട്ടം സത്യസന്ധതയുടെ ഋജുരേഖകളാകുന്നു. അനുഭവങ്ങളുടെ തെളിനീർ പ്രവാഹമായി അത് മാറുന്നുമുണ്ട്.
നൈർമ്മല്യവും വിശുദ്ധിയും കൊണ്ടും ആത്മസമർപ്പണത്തിന്റെ മഹിമ കൊണ്ടും കലയെ ഉപാസിച്ച മഹാനായ ഒരു കലാകാരന്റെ ജീവിതത്തിന്റെ രേഖാചിത്രമായി അനുവാചക ഹൃദയങ്ങളിൽ നിറയുന്ന രചനയാണ് തിരനോട്ടം.👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 8 കേരള പാഠാവലി (കലയുടെ വേരുകൾ) കളിവിളക്കിൻ തിരിനാളം | STD 8 Malayalam - Kerala Padavali - Chapter 1 - Kalivilakkin thirinaalam - Questions and Answers | Chapter 01 കളിവിളക്കിൻ തിരിനാളം - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക് അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
കളിവിളക്കിൻ തിരിനാളം - കലാമണ്ഡലം രാമൻകുട്ടിനായർ
♦ കളിവിളക്കിൻ തിരിനാളം
കലാമണ്ഡലം രാമൻകുട്ടി നായരുടെ തിരനോട്ടം ആത്മകഥയിൽ നിന്ന്.
കേരളം ലോകത്തിന് നല്കിയ മഹാന്മാരായ കഥകളി നടന്മാരിൽ പ്രമുഖനാണ് കലാമണ്ഡലം രാമൻകുട്ടി നായർ. കഥകളിവേഷങ്ങൾക്ക് ആത്മമുദ്ര പകർന്ന് നല്കിയ മഹാനടൻ.
കഥകളി നടനാവാനുള്ള അദമ്യമായ ആഗ്രഹവും ആത്മസമർപ്പണവും കൊണ്ട് പകർന്നാട്ടത്തെ അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ആത്മകഥയാണ് തിരനോട്ടം. ആ കൃതിയിൽ നിന്നെടുത്ത അദ്ദേഹത്തിന്റെ ബാല്യകാല അനുഭവമാണ് കളിവിളക്കിൻ തിരിനാളം എന്ന പാഠഭാഗത്ത് വിവരിക്കുന്നത്.
അഭിനയകലയുടെ മർമ്മമറിഞ്ഞ നടനും നാട്യാചാര്യനുമായ രാമൻകുട്ടി നായർ പാലക്കാട് ജില്ലയിലെ വെള്ളിനേഴി പഞ്ചായത്തിലെ തെങ്ങിൻ തോട്ടത്ത് വീട്ടിൽ 1925ൽ ജനിച്ചു. പറയത്തക്ക കലാപാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും തലമുറകൾക്കപ്പുറമുള്ള വല്യമ്മാവന് വാദ്യകലയുമായുള്ള ബന്ധം മാത്രമായിരുന്നു കലയുമായിട്ടുള്ള തന്റെ ബന്ധമെന്ന് രാമൻകുട്ടി നായർ തന്നെ സൂചിപ്പിക്കുന്നുണ്ട്. സംഗീത നാടകങ്ങളിൽ വേഷം കെട്ടുന്ന അച്ഛന്റെ കലാഭ്രമവും കുട്ടിയായ രാമൻകുട്ടി നായരിൽ കഥകളി നടനാവാനുള്ള ആഗ്രഹത്തെ ജ്വലിപ്പിച്ചിരുന്നിരിക്കാം. പതിനൊന്ന് വയസുള്ളപ്പോൾ പട്ടിക്കാം തൊടി രാമുണ്ണിയാശാന്റ ശിഷ്യത്വം സ്വീകരിച്ച് കലാമണ്ഡലത്തിൽ കഥകളി പഠനമാരംഭിച്ച രാമൻകുട്ടി നായർക്ക് കഠിനമായ ശിക്ഷണത്തിലൂടെ അസാധാരണമായ മെയ് വഴക്കവും ആംഗികാഭിനയത്തിലെ പൂർണതയും കൈവന്നു. കല്യാണസൗഗന്ധികത്തിലെയും തോരണയുദ്ധത്തിലെയും ഹനുമാൻ, കീചകൻ, രാവണൻ, ദുര്യോധനൻ എന്നീ പ്രതിനായക വേഷങ്ങൾ രാമൻകുട്ടി നായരുടെ മുദ്ര പതിഞ്ഞ വേഷങ്ങളാണ്.
തന്നിലെ കഥകളി നടനെ രൂപപ്പെടുത്താൻ കാരണമായ, കുട്ടിക്കാലത്ത് സ്വാധീനിച്ച കഥകളി വേഷങ്ങളെക്കുറിച്ച് പറയുന്ന സന്ദർഭത്തിലുള്ളതാണ്
കളിവിളക്കിൻ തിരിനാളം എന്ന പാഠഭാഗം. കുട്ടിക്കാലത്ത് കണ്ട വേഷങ്ങളിൽ തന്നെ ഏറ്റവും ആകർഷിച്ചത് തോരണയുദ്ധത്തിലെ ഹനുമാനാണ് എന്ന് സൂചിപ്പിക്കുന്ന ലേഖകൻ അത് കാണാനായി വെള്ളിനഴിയിലെ കാന്തളൂർ ക്ഷേത്രത്തിൽ പോയ സന്ദർഭം വിവരിക്കുന്നതാണ് പാഠഭാഗത്തിലുള്ളത്.
കഥകളിലോകത്തിൽ തന്റെ എല്ലാ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കും ഒരേയൊരു കാരണക്കാരൻ തന്റെ ഗുരുവായ പട്ടിക്കാംതൊടി രാവുണ്ണി മേനോനാണെന്ന് രാമൻ കുട്ടിനായർ ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്.
രാമൻകുട്ടി നായരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'തന്നെ താനാക്കി തീർത്തത് ദുർവാസാവിനെ പോലുള്ള ഗുരുവും ഈശ്വരനെ പോലെ മഹാകവി വള്ളത്തോളുമായിരുന്നു എന്ന് കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്.
പട്ടിക്കാംതൊടി രാമുണ്ണിമേനോൻ പകർന്നേകിയ ശിക്ഷണ പാഠങ്ങളും പൂർവ്വഗാമികളായ ആചാര്യന്മാരിൽ നിന്ന് ലഭിച്ച സിദ്ധിയും തന്റേതായ സാധനയും സമന്വയിപ്പിച്ചതാണ് അദ്ദേഹത്തിനെ ഇന്നറിയുന്ന കലാമണ്ഡലം രാമൻകുട്ടി നായരാക്കി തീർത്തത്.
കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥയായ 'എന്റെ ജീവിതം അരങ്ങിലും അണിയറയിലും ' എന്നതിന് ശേഷം കൈരളിക്ക് ലഭിച്ച മറ്റൊരു പുണ്യമാണ് കലാമണ്ഡലം രാമൻകുട്ടി നായരുടെ 'തിരനോട്ടം'.
കഥകളിയരങ്ങിലെ അനുഭവങ്ങളും ഓർമ്മകളും ഒക്കെ ആത്മകഥാരൂപത്തിൽ തയ്യാറാക്കിയത് ലഭിച്ചപ്പോൾ "തെളിനീരൊഴുക്കു പോലെ മധുരോദാരമായ ഒരു പ്രവാഹം ! ഒരു കാലഘട്ടം മുഴുവൻ കൺമുമ്പിൽ'' എന്ന് എം.ടി.വാസുദേവൻ നായർ 'തിരനോട്ട'ത്തിനെഴുതിയ അവതാരികയിൽ സൂചിപ്പിക്കുന്നുണ്ട്.
മനുഷ്യൻ അവനവനോട് കള്ളം പറയുന്ന ജീവിയായതു കൊണ്ട് ആത്മകഥ അസാധ്യമാണെന്ന് പ്രസിദ്ധ ചിന്തകൻ റൂസോ പറഞ്ഞിട്ടുണ്ട്.
ആത്മപ്രശംസയാലും വ്യാജോക്തികളാലും ചില ആത്മകഥകളൊക്കെ കളങ്കപ്പെടാറുമുണ്ട്. തന്നെ മാത്രം കാണുന്ന തിരക്കിൽ പിന്നിട്ട വഴികളിലെ കല്ലും മുള്ളും തണലുകളും, ഇരുണ്ട ഇടനാഴികളിലെ ഒറ്റപ്പെട്ട
കൈവിളക്കുകളും മറന്നുള്ള ആവിഷ്കാരം ആത്മകഥകളെ അപൂർണ്ണമാക്കാറുണ്ട്. എന്നാൽ തിരനോട്ടം സത്യസന്ധതയുടെ ഋജുരേഖകളാകുന്നു. അനുഭവങ്ങളുടെ തെളിനീർ പ്രവാഹമായി അത് മാറുന്നുമുണ്ട്.
നൈർമ്മല്യവും വിശുദ്ധിയും കൊണ്ടും ആത്മസമർപ്പണത്തിന്റെ മഹിമ കൊണ്ടും കലയെ ഉപാസിച്ച മഹാനായ ഒരു കലാകാരന്റെ ജീവിതത്തിന്റെ രേഖാചിത്രമായി അനുവാചക ഹൃദയങ്ങളിൽ നിറയുന്ന രചനയാണ് തിരനോട്ടം.
👉Class 8 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)
0 Comments