Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 4 ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 6 Social Science - From the Globe to the Map | Text Books Solution Social Science (Malayalam Medium) Chapter 4 ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Chapter 4: ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് - ചോദ്യോത്തരങ്ങൾ
♦ ഭൂമിയിൽ ജീവന്റെ നിലനിൽപിന് അടിസ്ഥാനമായിട്ടുള്ള ഘടകങ്ങൾ എന്തൊക്കെയാണ്?
• അന്തരീക്ഷം 
• ജലം 
• അനുകൂലമായ കാലാവസ്ഥ 

♦ ഭൂമിയുടെ ആകൃതി എങ്ങനെയുള്ളതാണ്?
• ധ്രുവങ്ങളിൽ അല്പം പരന്നും മധ്യഭാഗം അല്പം തള്ളിയും കാണപ്പെടുന്ന സവിശേഷമായ ആകൃതിയാണ് ഭൂമിക്കുളളത്. 
• ഭൂമിയുടെ ഈ ആകൃതി ജിയോയിഡ് എന്ന് അറിയപ്പെടുന്നു.

♦ ഭൂമിയുടെ ആകൃതി എന്തുപേരിൽ അറിയപ്പെടുന്നു?
ജിയോയിഡ്

♦ ഭൂമിയുടെ യഥാർത്ഥ മാതൃക 
ഗ്ലോബ്  

♦ എന്താണ് അക്ഷാംശരേഖകൾ (Lines of Latitude)? അവയുടെ സവിശേഷത എന്താണ്?
• ഭൂകേന്ദ്രം ആധാരമാക്കി ഭൂമധ്യരേഖയുടെ ഇരുവശത്തും ഒരേ കോണീയ അകലത്തിലുളള ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ് അക്ഷാംശ രേഖകൾ. 
• ഭൗമോപരിതലത്തിൽ ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന അക്ഷാംശവൃത്തങ്ങളാണിവ.
• ഭൂമധ്യരേഖയിൽ നിന്ന് ഇരുവശങ്ങളിലേക്ക് പോകുന്തോറും അക്ഷാംശവൃത്തങ്ങളുടെ വലുപ്പം കുറഞ്ഞു വരുന്നതായി കാണാം.

♦ ഏറ്റവും വലിയ അക്ഷാംശവൃത്തമേതാണ്?
• 0° 
• ഇതാണ് ഭൂമധ്യരേഖ (Equator). 

♦ ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഭൂമിയെ രണ്ട് അർഗോളങ്ങളായി തിരിക്കാം. അവ ഏതെല്ലാമാണ്?
ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഭൂമിയെ രണ്ട് അർധഗോളങ്ങളായി സങ്കല്പിക്കാം. ഭൂമധ്യരേഖയുടെ വടക്കു ഭാഗത്തുള്ള അർധഗോളം ഉത്തരാർധഗോളം എന്നും തെക്കുഭാഗത്തുള്ള അർധഗോളം ദക്ഷിണാർധഗോളം എന്നും അറിയപ്പെടുന്നു.

♦ ഭൂമധ്യരേഖയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• 0° അക്ഷാംശവൃത്തമാണ് ഭൂമധ്യരേഖ 
• ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഭൂമിയെ രണ്ട് അർധഗോളങ്ങളായി സങ്കല്പിക്കാം. 
• ഭൂമധ്യരേഖയുടെ വടക്കു ഭാഗത്തുള്ള അർധഗോളം ഉത്തരാർധഗോളം എന്നും തെക്കുഭാഗത്തുള്ള അർധഗോളം ദക്ഷിണാർധഗോളം എന്നും അറിയപ്പെടുന്നു.
• ഭൂമധ്യരേഖയ്ക്ക് വടക്കുള്ള അക്ഷാംശങ്ങൾ ഉത്തര അക്ഷാംശങ്ങൾ എന്നും തെക്കുള്ള അക്ഷാംശങ്ങൾ ദക്ഷിണ അക്ഷാംശങ്ങൾ എന്നും അറിയപ്പെടുന്നു.

 ഗ്ലോബ് നിരീക്ഷിച്ച് തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കൂ. 
♦ ഭൂമധ്യരേഖയ്ക്ക് 90° വടക്ക്, 90° തെക്ക് എന്നീ ബിന്ദുക്കളിൽ അവസാനിക്കുന്ന അക്ഷാംശങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു?
90° വടക്കുള്ള അക്ഷാംശത്തെ ഉത്തരധ്രുവം (North Pole) എന്നും 90° തെക്കുള്ള അക്ഷാംശത്തെ ദക്ഷിണധ്രുവം (South Pole) എന്നും വിളിക്കുന്നു. 

♦ എന്താണ് ധ്രുവങ്ങൾ?
ഭൂമധ്യരേഖ (0° അക്ഷാംശവൃത്തം) യിൽ നിന്നും വടക്കോട്ടും തെക്കോട്ടും പോകുന്തോറും അക്ഷാംശവൃത്തങ്ങളുടെ വലുപ്പം കുറഞ്ഞുവന്ന്  90° വടക്ക്, 90° തെക്ക് എന്നീ ബിന്ദുക്കളിൽ അവസാനിക്കുന്നതായി കാണാം. 90° വടക്കുള്ള അക്ഷാംശ
ത്തെ ഉത്തരധ്രുവം (North Pole) എന്നും 90° തെക്കുള്ള അക്ഷാംശത്തെ ദക്ഷിണധ്രുവം (South Pole) എന്നും വിളിക്കുന്നു. 

♦ ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കുമുള്ള അക്ഷാംശങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു?
ഭൂമധ്യരേഖയ്ക്ക് വടക്കുള്ള അക്ഷാംശങ്ങൾ ഉത്തര അക്ഷാംശങ്ങൾ എന്നും തെക്കുള്ള അക്ഷാംശങ്ങൾ ദക്ഷിണ അക്ഷാംശങ്ങൾ എന്നും അറിയപ്പെടുന്നു.
♦ ഉത്തരധ്രുവത്തെയും ദക്ഷിണധ്രുവത്തെയും യോജിപ്പിച്ചുകൊണ്ട് ഭൂമിക്കുള്ളിലൂടെ കടന്നുപോകുന്ന സാങ്കല്പിക രേഖ എന്ത് പേരിൽ അറിയപ്പെടുന്നു?
ഭൂമിയുടെ അച്ചുതണ്ട് 

♦ ഭൂമിയുടെ പരിക്രമതലത്തിന്റെ ലംബതലത്തിൽ നിന്ന് അച്ചുതണ്ടിന് എത്ര ഡിഗ്രി ചരിവുണ്ട്?
23½°

♦ ചിത്രം നിരീക്ഷിച്ച്  പ്രധാന അക്ഷാംശങ്ങളുടെ പട്ടിക പൂർത്തിയാക്കുക.
പ്രധാന അക്ഷാംശ രേഖകൾ  ഡിഗ്രി അളവ് 
ഭൂമധ്യരേഖ 
ഉത്തരായണരേഖ 23½° വടക്ക് 
ദക്ഷിണായനരേഖ 23½° തെക്ക് 
ആർട്ടിക് വൃത്തം 66½° വടക്ക് 
അന്റാർട്ടിക് വൃത്തം 66½° തെക്ക്
♦ എന്താണ് രേഖാംശരേഖകൾ? അവയുടെ സവിശേഷത എന്താണ്?
• ഭൂകേന്ദ്രത്തെ ആധാരമാക്കി ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൗമോപരിതലത്തിലൂടെ വരയ്ക്കുന്ന സാങ്കല്പികരേഖകളാണ് രേഖാംശരേഖകൾ.
• ഒരേ വലുപ്പത്തിലുളള അർധവൃത്തങ്ങളാണിവ. 
• രേഖാംശരേഖകളെ അടിസ്ഥാനമാക്കിയാണ് ഭൂമിയിൽ സമയം നിർണ്ണയിക്കുന്നത്. 

♦ പ്രധാന രേഖാംശരേഖകൾ ഏതെല്ലാമാണ് ?
പ്രധാന രേഖാംശരേഖകളാണ് 0° രേഖാംശരേഖയും 180° രേഖാംശരേഖയും.

♦ തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കൂ. പ്രധാന രേഖാംശരേഖകൾ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടില്ലേ. ഗ്ലോബ് നിരീക്ഷിച്ച് ഈ രേഖകളെ തിരിച്ചറിയൂ. ഇവയുടെ പ്രത്യേകതകൾ എന്താണ്?
• 0° രേഖാംശരേഖയെ പ്രൈം മെറിഡിയൻ (Prime Meridian) എന്നാണ് വിളിക്കുന്നത്. ലണ്ടന് സമീപമുള്ള ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി ഈ രേഖ കടന്നുപോകുന്നതുകൊണ്ട് "ഗ്രീനിച്ച് രേഖ'' എന്നും ഇത് അറിയപ്പെടുന്നു. 
• 0° രേഖാംശരേഖയുടെ നേരെ എതിർവശത്തുള്ള രേഖയാണ് 180 രേഖാംശരേഖ. ഇതിനെ ആധാരമാക്കിയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ (International Date Line) വരച്ചിരിക്കുന്നത്. അന്താരാഷ്ട്ര ദിനാങ്കരേഖ ഒരു നേർരേഖയല്ല. 

♦ അന്താരാഷ്ട്ര ദിനാങ്കരേഖ ഒരു നേർരേഖയല്ല. കാരണം എന്താണ്?.
അന്താരാഷ്ട്ര ദിനാങ്കരേഖ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം നഷ്ടപ്പെടുകയും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം അധികമാവുകയും ചെയ്യും. ഒരു രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയത്തുതന്നെ വ്യത്യസ്ത ദിവസങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് അന്താരാഷ്ട്ര ദിനാങ്കരേഖയിൽ ചിലയിടങ്ങളിൽ വ്യതിചലനം വരുത്തിയിരിക്കുന്നത്. പസഫിക് സമുദ്രത്തിൽ ജനവാസമുള്ള കരഭാഗങ്ങളെ ഒഴിവാക്കും വിധമാണ് ഈ രേഖ ക്രമീകരിച്ചിരിക്കുന്നത്.

♦ എന്താണ് പ്രൈം മെറിഡിയൻ? ഇതിന്റെ സവിശേഷത എന്താണ്?
• 0° രേഖാംശരേഖയെ പ്രൈം മെറിഡിയൻ എന്നാണ് വിളിക്കുന്നത്. 
• ലണ്ടന് സമീപമുള്ള ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി ഈ രേഖ കടന്നുപോകുന്നതു കൊണ്ട് "ഗ്രീനിച്ച് രേഖ'' എന്നും ഇത് അറിയപ്പെടുന്നു. 
• പ്രൈം മെറിഡിയനെ ആധാരമാക്കി ഭൂമിയെ കിഴക്കേ അർധഗോളമെന്നും  പടിഞ്ഞാറേ അർധഗോളമെന്നും രണ്ടായി തിരിക്കാം. 
• ഗ്രീനിച്ച് രേഖയ്ക്ക് കിഴക്കുള്ള രേഖാംശങ്ങളെ കിഴക്കൻ രേഖാംശങ്ങൾ എന്നും പടിഞ്ഞാറുള്ളവയെ പടിഞ്ഞാറൻ രേഖാംശങ്ങൾ എന്നും വിളിക്കുന്നു.

♦ ചുവടെ നൽകിയിരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ അർധഗോളത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് ഗ്ലോബിന്റെ സഹായത്തോടെ കണ്ടെത്തി രാജ്യങ്ങളുടെ നേരെ രേഖപ്പെടുത്തൂ.
രാജ്യങ്ങൾ   അർദ്ധഗോളം 
ഇന്ത്യ കിഴക്കേ അർധഗോളം 
അമേരിക്കൻ ഐക്യനാടുകൾ  പടിഞ്ഞാറേ അർധഗോളം
ബ്രസീൽ പടിഞ്ഞാറേ അർധഗോളം
ഇന്തോനേഷ്യ കിഴക്കേ അർധഗോളം
♦ ഭൂമിയിൽ ഒരു സ്ഥലത്തിന്റെയോ പ്രദേശത്തിന്റെയോ വസ്തുവിന്റെയോ കൃത്യമായ സ്ഥാനം നിർണ്ണയിക്കുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണ്?.
അക്ഷാംശ- രേഖാംശ രേഖകളെ അടിസ്ഥാനമാക്കി

♦ എന്താണ് ഗ്രാറ്റിക്കൂൾ?
• അക്ഷാംശ-രേഖാംശ രേഖകളുടെ ജാലികയെ ഗ്രാറ്റിക്കൂൾ എന്ന് വിളിക്കുന്നു. 
• ഭൂപടങ്ങളിലും അറ്റ്‌ലസുകളിലും അക്ഷാംശ-രേഖാംശ രേഖകളുടെ ജാലിക (ഗ്രാറ്റിക്കൂൾ) കാണാൻ  കഴിയും.

♦ ചിത്രം നിരീക്ഷിച്ച് ഇന്ത്യയുടെ സ്ഥാനം ഏതൊക്കെ അക്ഷാംശ -രേഖാംശ രേഖകൾക്കിടയിലാണെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക.
♦ എന്താണ് ഭൂപടം ?
ഭൗമോപരിതല സവിശേഷതകളെ ചിത്രീകരിച്ചിട്ടുള്ള ഒരു പരന്ന പ്രതലമാണ് ഭൂപടം.
♦ എന്താണ് ഭൂപ്രക്ഷേപം?
ഗ്ലോബിലെ അക്ഷാംശ-രേഖാംശ രേഖകളുടെ ജാലികയെ (ഗ്രാറ്റിക്കൂൾ) ഏതെങ്കിലും പരന്ന പ്രതലത്തിലേക്ക് ശാസ്ത്രീയമായി പകർത്തുന്ന രീതിയാണ് ഭൂപ്രക്ഷേപം.

♦ പ്രതലത്തിന്റെ ആകൃതിയുടെ അടിസ്ഥാനത്തിൽ ഭൂപ്രക്ഷേപങ്ങളെ മൂന്നായി തിരിക്കാം. അവ ഏതെല്ലാമാണ്?
• സിലിൻഡ്രിക്കൽ പ്രക്ഷേപം 
• ശീർഷതലപ്രക്ഷേപം 
• കോണിക്കൽ പ്രക്ഷേപം 

♦ സിലിൻഡ്രിക്കൽ പ്രക്ഷേപം 
സുതാര്യമായ ഗ്ലോബിൽ ഒരു പ്രകാശസ്രോതസ്സ് സജ്ജീകരിച്ചിരിക്കുന്നു. അതിനെ ആവരണം ചെയ്ത് സിലിൻഡർ ആകൃതിയിലുള്ള പ്രതലം വച്ചിരിക്കുന്നു. ഗ്ലോബിനെ വലയം ചെയ്തിരിക്കുന്ന സിലിൻഡർ ആകൃതിയിലുള്ള പ്രതലത്തിലേക്ക് അക്ഷാംശ-രേഖാംശങ്ങളുടെ ജാലിക പകർത്തുന്നു. ഇതാണ് സിലിൻഡ്രിക്കൽ പ്രക്ഷേപം. ഭൂമധ്യരേഖാപ്രദേശങ്ങളുടെ കൃത്യതയാർന്ന ഭൂപടചിത്രീകരണത്തിനായി ഈ ഭൂപ്രക്ഷേപം പ്രയോജനപ്പെടുത്താവുന്നതാണ്.

♦ ശീർഷതല പ്രക്ഷേപം 
സുതാര്യമായ ഒരു ഗ്ലോബിന്റെ മധ്യഭാഗത്ത് പ്രകാശസ്രോതസ്സും മുകൾഭാഗത്ത് പരന്ന പ്രതലവും വയ്ക്കുന്നു. പ്രകാശ സ്രോതസ്സ് തെളിക്കുമ്പോൾ മുകളിൽ വച്ചിട്ടുള്ള പ്രതലത്തിൽ ആ പ്രദേശത്തെ അക്ഷാംശ-രേഖാംശ രേഖകളുടെ ജാലിക തെളിയുന്നു. ഇത്തരത്തിൽ ശീർഷതല പ്രക്ഷേപം ഉപയോഗിച്ച് അക്ഷാംശ -രേഖാംശങ്ങളുടെ ജാലിക ഒരു പരന്ന പ്രതലത്തിൽ തയ്യാറാക്കുന്നു. ധ്രുവപ്രദേശങ്ങളുടെ ഭൂപട ചിത്രീകരണത്തിനായി ഈ ഭൂപ്രക്ഷേപം പ്രയോജനപ്പെടുത്താവുന്നതാണ്.

♦ കോണിക്കൽ പ്രക്ഷേപം 
കോൺ ആകൃതിയിലുള്ള പ്രതലത്തിൽ അക്ഷാംശ-രേഖാംശ രേഖകളുടെ ജാലികയെ പകർത്തി തയ്യാറാക്കുന്ന പ്രക്ഷേപ രീതിയാണ് കോണിക്കൽ പ്രക്ഷേപം. അക്ഷാംശ രേഖാംശ രേഖകളുടെ നിഴലുകൾ കോൺ ആകൃതിയിലുള്ള പ്രതലത്തിൽ വരച്ച് ഭൂപടം നിർമ്മിക്കുന്നു. മധ്യഅക്ഷാംശരേഖാപ്രദേശങ്ങളുടെ ഭൂപടനിർമ്മാണത്തിന് ഈ ഭൂപ്രക്ഷേപം കൂടുതലായി ഉപയോഗിക്കുന്നു.

♦ ഏത് പ്രദേശങ്ങളുടെ ഭൂപടനിർമ്മാണത്തിനായിട്ടാണ് സിലിൻഡ്രിക്കൽ പ്രക്ഷേപം ഉപയോഗിക്കുന്നത് ?
ഭൂമധ്യരേഖാപ്രദേശങ്ങളുടെ

♦ ഏത് പ്രദേശങ്ങളുടെ ഭൂപടനിർമ്മാണത്തിനായിട്ടാണ് ശീർഷതലപ്ര ക്ഷേപം ഉപയോഗിക്കുന്നത് ?
ധ്രുവപ്രദേശങ്ങളുടെ 

♦ ഏത് പ്രദേശങ്ങളുടെ ഭൂപടനിർമ്മാണത്തിനായിട്ടാണ് കോണിക്കൽ പ്രക്ഷേപം ഉപയോഗിക്കുന്നത് ?
മധ്യഅക്ഷാംശരേഖാപ്രദേശങ്ങളുടെ

♦ പരന്ന പ്രതലത്തിൽ ധ്രുവപ്രദേശങ്ങളുടെ ഭൂതല സവിശേഷതകൾ പകർത്തി ഭൂപടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഭൂപ്രക്ഷേപം ?
ശീർഷതല പ്രക്ഷേപം 

♦ ഭൂപ്രക്ഷേപങ്ങളുടെ സവിശേഷതകൾ ഉൾപ്പെടുത്തിയ ആശയപടം പൂർത്തിയാക്കുക.
♦ എന്താണ് ഭൂവിവരവ്യവസ്ഥ (Geographic Information System) ? 
ഭൂമിശാസ്ത്ര വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും സൂക്ഷിച്ചു വയ്ക്കുകയും അവശ്യസന്ദർഭങ്ങളിൽ ഭൂപടങ്ങൾ, ഗ്രാഫുകൾ, പട്ടികകൾ മുതലായ രൂപങ്ങളായി ദൃശ്യവൽക്കരിച്ച് പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് ഭൂവിവരവ്യവസ്ഥ.

♦ ഭൂവിവരവ്യവസ്ഥ ഏതെല്ലാം മേഖലകളിൽ ഉപയോഗപ്പെടുത്താം?
ഭൂപടനിർമ്മാണം, വിഭവ പരിപാലനം, പ്രകൃതിദുരന്ത നിവാരണം, ടൂറിസം, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ഈ സാങ്കേതികവിദ്യ  ഉപയോഗപ്പെടുത്താം.
♦ നിത്യജീവിതത്തിൽ ഭൂവിവരവ്യവസ്ഥ (GIS) ഉപയോഗപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ പട്ടികപ്പെടുത്തൂ.
• ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ബസ്, ട്രെയിൻ എന്നിവയുടെ നിലവിലെ സ്ഥാനം അറിയുന്നതിന് യാത്രികരെ സഹായിക്കുന്നു.
• യാത്രാവിമാനങ്ങളുടെ നിലവിലെ സ്ഥാനം, യാത്രികൻ നിൽക്കുന്ന സ്ഥലത്ത് എത്തിച്ചേരുന്ന സമയം എന്നിവ മുൻകൂട്ടി അറിയാൻ കഴിയുന്നു. 
• ദുർഘടമായ സ്ഥലങ്ങളിൽ സാഹസിയാത്ര നടത്തുന്ന യാത്രികർക്കും നാവികർക്കും സമുദ്ര സഞ്ചാരികൾക്കും പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഉള്ള വിവരങ്ങൾ, യാത്രാമാർഗങ്ങൾ, അടുത്തതായി എത്തിച്ചേരാൻ പോകുന്ന സ്ഥലം തുടങ്ങിയവ മുൻകൂട്ടി അറിയാൻ കഴിയുന്നു.
• പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കൃത്യതയും സൂക്ഷ്മതയും നൽകുന്നതിന് ഉപയോഗപ്പെടുത്തുന്നു.

തുടർപ്രവർത്തനങ്ങൾ
♦ ഇന്ത്യയുടെ അക്ഷാംശ-രേഖാംശ സ്ഥാനം കണ്ടെത്തിയതുപോലെ തന്നിട്ടുളള രാജ്യങ്ങളുടെ അക്ഷാംശ-രേഖാംശ സ്ഥാനം ഗ്ലോബ്, അറ്റ്‌ലസ്, ലോകഭൂപടം എന്നിവയുടെ സഹായത്തോടെ കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ.
♦ ഗ്ലോബ്, അറ്റ്ലസ്, ലോകഭൂപടം എന്നിവയുടെ സഹായത്തോടെ തന്നിരിക്കുന്ന ലോകരാജ്യങ്ങൾ ഏത് അർധഗോളത്തിൽ ഉൾപ്പെടുന്നുവെന്ന് പട്ടികയിൽ രേഖപ്പെടുത്തൂ.
• ബ്രസീൽ
• ഇന്തോനേഷ്യ
• സൗദി അറേബ്യ
• നോർവെ
• ദക്ഷിണ ആഫ്രിക്ക
• അർജന്റീന
• കാനഡ
• കെനിയ
• അംഗോള
♦ ചുവടെ നൽകിയിട്ടുള്ള വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.
ഏറ്റവു വലിയ അക്ഷാംശവൃത്തംഭൂമധ്യരേഖ 
ഭൂമധ്യരേഖയുടെ വടക്കുഭാഗത്തുള്ള അർധഗോളംഉത്തരാർധഗോളം 
ഉത്തരായണരേഖ ദക്ഷിണാർധഗോളം  
ഭൂകേന്ദ്രത്തെ ആധാരമാക്കി ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്പിക രേഖകൾ രേഖാംശരേഖകൾ 
0° രേഖാംശരേഖപ്രൈം മെറിഡിയൻ (ഗ്രീനിച്ച് രേഖ)
അന്റാർട്ടിക് വൃത്തം അന്താരാഷ്‌ട്ര ദിനാങ്കരേഖ 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here