Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 5 സംസ്കാരവും സാംസ്കാരിക വൈവിധ്യങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 6 Social Science - Culture and Cultural Diversities | Text Books Solution Social Science (Malayalam Medium) Chapter 5 സംസ്കാരവും സാംസ്കാരിക വൈവിധ്യങ്ങളും | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Chapter 5: സംസ്കാരവും സാംസ്കാരിക വൈവിധ്യങ്ങളും - ചോദ്യോത്തരങ്ങൾ
 "ഇന്ത്യയെ കണ്ടെത്തൽ" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
ജവഹർലാൽ നെഹ്‌റു

♦ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
ജവഹർലാൽ നെഹ്‌റു

♦ ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് ജവഹർലാൽ നെഹ്‌റു തന്റെ ''ഇന്ത്യയെ കണ്ടെത്തൽ'' എന്ന പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത് എന്തൊക്കെയാണ്?
• ഭാഷ
• വേഷം 
• പാരമ്പര്യം 
• പലനിറങ്ങൾ 
• ഭൂമിശാസ്ത്രപരമായ സവിശേഷതകൾ
• ഉത്സവങ്ങൾ
• സംഗീതം
• നൃത്തരൂപങ്ങൾ
• വ്യത്യസ്ത കഥകൾ 

♦ 'മിലേ സുർ മേരാ തുംഹാര' എന്ന ഗാനത്തിന്റെ ആശയം എന്താണ്?
വ്യത്യസ്ത നദികൾ ഒരൊറ്റ സമുദ്രത്തിൽ ലയിക്കുന്നതുപോലെ, വ്യത്യസ്ത മനുഷ്യരും സംസ്കാരങ്ങളും ആശയങ്ങളും കൂടിച്ചേരുമ്പോൾ മനോഹരമായ ഒരുമയുണ്ടാകുന്നു എന്നതാണ് ഈ ഗാനത്തിന്റെ ആശയം.

♦ 'എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായ് '- ഈ വരികളിലൂടെ അർത്ഥമാക്കുന്നതെന്താണ്?
ഭാഷ, വേഷം മുതലായവയിലെല്ലാം വ്യത്യസ്തരാണെങ്കിലും നാമെല്ലാം ഒന്നാണ് എന്ന ആശയം.

♦ എന്താണ് ഈ ഗാനത്തിന്റെ പ്രത്യേകത?
വിവിധഭാഷകളിലെ വരികൾ കോർത്തിണക്കിയതാണീ ഗാനം. എല്ലാ വരികളുടെയും ആശയം ഒന്നാണ്.

♦ മിലേ സുർ മേരാ തുംഹാര എന്ന ഗാനത്തിന്റെ പ്രാധാന്യം എന്താണ്?
• ഇന്ത്യയുടെ ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനായി 1988 ൽ രചിക്കപ്പെട്ടതാണ് 'മിലേ സുർ മേരാ' എന്ന ഗാനം. 
• 'നാനാത്വത്തിൽ ഏകത്വം' എന്ന സന്ദേശം പ്രതിഫലിക്കുന്ന വരികൾ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ ഗാനം.

♦ മിലേ സുർ മേരാ എന്ന ഗാനത്തിന്റെ സന്ദേശം എന്താണ്?
നാനാത്വത്തിൽ ഏകത്വം

♦ മിലേ സുർ മേരാ എന്ന ഗാനത്തിന്റെ ഉദ്ദേശ്യം എന്താണ്?
ഇന്ത്യയുടെ ദേശീയ ഐക്യം ശക്തിപ്പെടുത്തുക

♦ ഓണത്തോട് സാമ്യമുള്ള എന്തെല്ലാം സവിശേഷതകളാണ് രാജസ്ഥാനിലെ 'തീജ്' ആഘോഷത്തിനുള്ളത്?
• കേരളത്തിൽ ഓണം ആഘോഷിക്കുന്ന ചിങ്ങമാസത്തിലാണ് രാജസ്ഥാനിൽ തീജ് ആഘോഷിക്കുന്നത്. 
• ഓണത്തെപ്പോലെ, ഉഞ്ഞാലാടുന്നതും, പുതുവസ്ത്രം ധരിക്കുന്നതും, മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതും, ബന്ധുവീടുകളിൽ വിരുന്നു പോകുന്നതും 'തീജ്' ആഘോഷത്തിലും കാണാം.

♦ കേരളത്തിൽ നിന്ന് വ്യത്യസ്തമായ എന്തെല്ലാം സവിശേഷതകളാണ് രാജസ്ഥാനിൽ കാണാൻ കഴിയുന്നത് ?
• രാജസ്ഥാനിലെ ഉത്സവങ്ങൾ വർണ്ണാഭമായതും, സംഗീതമയവും, മരുഭൂമിയിലെ പാരമ്പര്യങ്ങളും നിറഞ്ഞതാണ്. 
• പുഷ്കർ മേള, ഗാനമേള തുടങ്ങിയ ആഘോഷങ്ങൾ.
• ആഘോഷവേളകളിൽ പുരുഷന്മാർ തലപ്പാവും കോട്ടും ധരിക്കുന്നു. സ്ത്രീകൾ പാവാടയും, ചോളിയും (ബ്ലൗസ്), സാരിയും ധരിക്കാറുണ്ട്.

♦ എന്താണ് സംസ്കാരം? സംസ്കാരം എങ്ങനെയാണ് രൂപപ്പെടുന്നത്?
നമ്മുടെ ഭക്ഷണം, വേഷം, ഭാഷ തുടങ്ങിയവ ചേർന്നാണ് നമ്മുടെ സംസ്കാരം രൂപപ്പെടുന്നത്. നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയും സംസ്കാരത്തിന്റെ ഭാഗമാണ്. സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ നമുക്ക് പരമ്പരാഗതമായി ലഭിക്കുന്നതാണ് സംസ്കാരം. മനുഷ്യരുടെ എല്ലാ നേട്ടങ്ങളെയും സംസ്കാരം എന്നു പറയാം.

♦ ഓരോ വ്യക്തിയും സ്വന്തം സംസ്കാരം എങ്ങനെയാണ് ആർജ്ജിക്കുന്നത് ?
സാമൂഹീകരണ പ്രക്രിയയിലൂടെയാണ് ഓരോ വ്യക്തിയും സ്വന്തം സംസ്കാരം ആർജിക്കുന്നത്.

♦ സംസ്കാരത്തിന്റെ വിവിധ ഘടകങ്ങൾ എന്തൊക്കെയാണ്?
കല, സംഗീതം, സാഹിത്യം, തത്ത്വചിന്ത, മതം, ശാസ്ത്രം
♦ സംസ്കാരം മനുഷ്യനിർമിതമാണെന്ന് കണക്കാക്കുന്നത് എന്തുകൊണ്ട്?
സംസ്കാരത്തിന്റെ വിവിധ ഘടകങ്ങളായ കല, സംഗീതം, സാഹിത്യം, തത്വചിന്ത, മതം, ശാസ്ത്രം എന്നിവയെല്ലാം മനുഷ്യനിർമ്മിതമാണ്. അതിനാലാണ് സംസ്കാരം മനുഷ്യനിർമ്മിതമാണെന്ന് കരുതുന്നത്. 

♦ ഭൗതിക സംസ്കാരത്തിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്?
പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നതും രൂപമുള്ളതുമായ ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ മുതലായവ ഭൗതിക സംസ്കാരത്തിന്റെ (Material Culture) ഘടകങ്ങളാണ്. 

♦ ഭൗതികേതര സംസ്കാരത്തിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്?
പ്രകടമായി കാണാനാവാത്തതോ, രൂപമില്ലാത്തതോ ആയ വിശ്വാസങ്ങൾ, ചിന്തകൾ, ആശയങ്ങൾ മുതലായവ ഭൗതികേതര സംസ്കാരത്തിന്റെ (Non - Material Culture) ഘടകങ്ങളാണ്.

♦ ചുവടെ നൽകിയിരിക്കുന്നവയെ ഭൗതികസംസ്കാരം, ഭൗതികേതരസംസ്കാരം എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തൂ. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി കൂട്ടിച്ചേർക്കുക.
മലയാളം, ഷർട്ട്, പുസ്തകം, മതവിശ്വാസങ്ങൾ, പാത്രങ്ങൾ, വീട്, ബാഗ്, സ്നേഹം, വാച്ച്, ഫോൺ, മൺവെട്ടി, ബഹുമാനം, ജ്ഞാനം
ഭൗതികസംസ്കാരം ഭൗതികേതരസംസ്കാരം
ഷർട്ട്, പുസ്തകം, പാത്രങ്ങൾ, വീട്, ബാഗ്, വാച്ച്, ഫോൺ, മൺവെട്ടി, കമ്പ്യൂട്ടർ, കുട, കാർ, പാദരക്ഷകൾമലയാളം, മതവിശ്വാസങ്ങൾ, സ്നേഹം, ബഹുമാനം, ജ്ഞാനം, പ്രാർത്ഥന, ദേശസ്നേഹം, പാരമ്പര്യങ്ങൾ, നീതി, ഗുരുഭക്തി, ആദരവ്, ധാർമ്മികത
♦ ആശയപടം നിരീക്ഷിച്ച് സംസ്കാരം, സംസ്കാരത്തിന്റെ ഘടകങ്ങൾ എന്നിവയെ  വിശദീകരിച്ച് കൊണ്ട് കുറിപ്പു തയ്യാറാക്കുക.
• മനുഷ്യർ എങ്ങനെ ജീവിക്കുകയും സ്വയം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്ന് കാണിക്കുന്ന നിരവധി ഘടകങ്ങൾ സംസ്കാരത്തിൽ അടങ്ങിയിരിക്കുന്നു. 
• വിശ്വാസങ്ങൾ സമൂഹങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് കാണിക്കുന്നു, അതേസമയം ആഘോഷം, കലകൾ എന്നിവയിലൂടെ സന്തോഷവും ഒരുമയും കൊണ്ടുവരുന്നു. 
• ആളുകൾ അവരുടെ ഭാഷ പങ്കിടുന്നു, പാരമ്പര്യങ്ങൾ പിന്തുടരുന്നു, ആചാരങ്ങൾ അനുഷ്ഠിക്കുന്നു, പെരുമാറ്റത്തിലൂടെ ദയ കാണിക്കുന്നു. 
• പ്രതീകം, ഭക്ഷണം, കല, വേഷം എന്നിവയെല്ലാം അവർ ആരാണെന്നും, എന്തിനെയെല്ലാം വിലമതിക്കുന്നുവെന്നും പറയാൻ സഹായിക്കുന്നു.

♦ നമ്മുടെ കറൻസി നോട്ടുകളിൽ എത്ര ഭാഷകൾ ഉണ്ടെന്ന് കണ്ടെത്തുക. 
കറൻസി നോട്ടുകളിൽ 17 ഭാഷകൾ അച്ചടിച്ചിട്ടുണ്ട്.
ഇന്ത്യൻ കറൻസി നോട്ടുകളിൽ മൊത്തം 17 ഭാഷകൾ അച്ചടിച്ചിട്ടുണ്ട്: ഹിന്ദിയും ഇംഗ്ലീഷും കൂടാതെ മറ്റ് 15 പ്രാദേശിക ഭാഷകളും. ഈ ഭാഷകൾ നോട്ടുകളുടെ പിൻഭാഗത്ത് ഭാഷാ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
(കറൻസി നോട്ടുകളുടെ പിൻവശത്തുള്ള ഭാഷാ പാനലിൽ അച്ചടിച്ചിരിക്കുന്ന 15 ഭാഷകൾ:
1. അസമീസ്
2. ബംഗാളി
3. ഗുജറാത്തി
4. കന്നഡ
5. കശ്മീരി
6. കൊങ്കണി
7. മലയാളം
8. മറാത്തി
9. നേപ്പാളി
10. ഒറിയ
11. പഞ്ചാബി
12. സംസ്കൃതം
13. തമിഴ്
14. തെലുങ്ക്
15. ഉറുദു

♦ നമ്മുടെ ഭരണഘടനയിൽ ഏതൊക്കെ ഭാഷകളാണ് ഉൾപ്പെടുത്തിയിരിക്കുത് ?
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ 22 ഭാഷകളുണ്ട്.
1. ആസാമീസ്
2. ബംഗാളി
3. ഗുജറാത്തി
4. ഹിന്ദി
5. കന്നഡ
6. കാശ്മീരി
7. കൊങ്കണി
8. മലയാളം
9. മണിപ്പുരി
10. മറാത്തി
11. നേപ്പാളി
12. ഒഡിയ
13. പഞ്ചാബി
14. സംസ്കൃതം
15. സിന്ധി
16. തമിഴ്
17. തെലുങ്ക്
18. ഉറുദു
19. ബോഡോ
20. സന്താലി
21. മൈഥിലി
22. ഡോഗ്രി

♦ സംസ്കാരത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
• സംസ്കാരം പഠിച്ചെടുക്കുന്നതാണ് 
• സംസ്കാരം പങ്കുവയ്ക്കുന്നതാണ് 
• സംസ്കാരം പ്രതീകാത്മകമാണ്
• സംസ്കാരം ചലനാത്മകമാണ്
• സംസ്കാരം സാമ്പ്രദായികമാണ് 

♦ ഓണാഘോഷത്തിനായി എന്തെല്ലാം ഒരുക്കങ്ങളാണ് നടത്താറുള്ളത്? 
• വീട് വൃത്തിയാക്കൽ
• പൂക്കളം ഒരുക്കൽ
• പുതിയ വസ്ത്രങ്ങൾ വാങ്ങൽ (ഓണക്കൊടി)
• ഊഞ്ഞാൽ കെട്ടൽ 
• സദ്യ ഒരുക്കൽ 
♦ ഇത്തരം കാര്യങ്ങൾ നിങ്ങൾ പഠിച്ചത് ഇവിടെ നിന്നാണ്?
കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് ഇത്തരം കാര്യങ്ങൾ പഠിച്ചത്

♦ നിങ്ങൾ പഠിച്ചെടുത്ത ചില സാംസ്കാര രീതികൾ എന്തൊക്കെയാണ്?
• ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് 
• തിരക്കേറിയ സ്ഥലങ്ങളിൽ ക്യൂ പാലിക്കുന്നത് 
• മുതിർന്നവരെ ബഹുമാനിക്കുന്നത് 
• ബസിൽ മുതിർന്നവർക്ക് സീറ്റ് ഒഴിഞ്ഞ് നൽകുന്നത് 
• മറ്റുള്ളവരെ സഹായിക്കുകന്നത് 
• നല്ല ഭക്ഷണശീലങ്ങൾ

♦ സംസ്കാരം പഠിച്ചെടുക്കുന്നതാണ്. വിലയിരുത്തുക?
• സംസ്കാരം ജന്മസിദ്ധമായി ലഭിക്കുന്ന ഒന്നല്ല. കുടുംബം, വിദ്യാലയം, കൂട്ടുകാർ, സമൂഹം എന്നിവയുമായുള്ള ഇടപെടലുകളിലൂടെ നടക്കുന്ന സാമൂഹീകരണ പ്രക്രിയവഴി നാം ആർജിച്ചെടുക്കുന്നതാണ് സംസ്കാരം. 
• മുതിർന്നവരെ ബഹുമാനിക്കുന്നത് എങ്ങനെയെന്ന് നാം കുടുംബത്തിൽ നിന്നാണ് പൊതുവെ പഠിക്കുന്നത്. 
• സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് കുടുംബം, വിദ്യാലയം, കൂട്ടുകാർ, സമൂഹം എന്നിവിടങ്ങളിൽ നിന്നും പഠിക്കുന്നു. 
• സമൂഹത്തെയും വ്യക്തികളെയും രൂപപ്പെടുത്തുന്നതിൽ സംസ്കാരം പ്രധാന പങ്കുവഹിക്കുന്നു

♦ എന്താണ് സ്വസംസ്കാരമാർജിക്കൽ?
ഒരു വ്യക്തി സ്വന്തം സംസ്കാരത്തെക്കുറിച്ച് പഠിക്കുകയും അത് ശീലിക്കുകയും ചെയ്യുന്നതാണ് സ്വസംസ്കാരമാർജിക്കൽ.

♦ ഓണസദ്യയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
• എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.
• ഒരേ വിഭവങ്ങളും ഒരേ അഭിരുചികളും പങ്കിടുന്നു
• ഭക്ഷണത്തിലൂടെ സംസ്കാരവും പാരമ്പര്യവും കൈമാറുന്നു 
• ഐക്യത്തിന്റെയും സാമൂഹിക പങ്കാളിത്തത്തിന്റെയും ബോധത്തെ വളർത്തുന്നു.
• ആളുകൾ ഒത്തുചേരുകയും സ്നേഹവും സൗഹൃദവും പങ്കികയും ചെയ്യുന്നു.

♦ സംസ്കാരം പങ്കുവയ്ക്കുന്നതാണ്. വിലയിരുത്തുക?
ഭക്ഷണത്തിലൂടെയും ആഘോഷച്ചടങ്ങുകളിലൂടെയും സംസ്കാരം കൂട്ടായി സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്നു. ഇപ്രകാരം സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സംസ്കാരം പരസ്പരം പങ്കുവയ്ക്കപ്പെടുന്നു.

♦ നമ്മുടെ ദേശീയതയെ പ്രതിനിധീകരിക്കുന്ന എന്തെല്ലാം പ്രതീകങ്ങൾ നിങ്ങൾക്കറിയാം?
• ദേശീയഗാനം 
• ദേശീയ ചിഹ്നം
• ദേശീയ പതാക
• ദേശീയ പക്ഷി
• ദേശീയ മൃഗം

♦ സംസ്കാരം പ്രതീകാത്മകമാണ്. വിലയിരുത്തുക?
• ഇന്ത്യൻ ദേശീയതയുടെയും സംസ്കാരത്തിന്റെയും പ്രതീകങ്ങളായ ദേശീയഗാനം, ദേശീയപതാക, ദേശഭക്തിഗാനം എന്നിവ നമ്മളിലുണ്ടാക്കുന്ന വികാരം ദേശീയതയാണ്. 
• ദേശീയത ദേശസ്നേഹത്തെയും ദേശീയ ഐക്യത്തെയും പ്രതിനിധീകരിക്കുന്നു. 
• ഭാഷ, ആംഗ്യങ്ങൾ (മുതിർന്നവരെയോ അതിഥികളെയോ കാണുമ്പോൾ കൈക പ്പുന്നത്), വസ്തുക്കൾ (സ്മാരകങ്ങൾ, മതചിഹ്നങ്ങൾ) തുടങ്ങിയ പ്രതീകങ്ങൾ സംസ്കാരത്തെയും മൂല്യങ്ങളെയും പരിപോഷിപ്പിക്കാൻ സഹായിക്കുന്നു.

♦ വിവാഹരീതിയിൽ വന്ന മാറ്റങ്ങളെന്തൊക്കെയാണ്?
• ഇവന്റ് മാനേജ്മെന്റ്
• വിവാഹ ക്ഷണക്കത്ത് 
• സേവ് ദ ഡേറ്റ് 
• ഹൽദി 
• മെഹന്തി 
• വീഡിയോഗ്രഫി 
• വിവാഹ സൽക്കാരം 
• വിവാഹ വിരുന്ന് 
• വിവാഹ ചടങ്ങുകൾ
• വിവാഹ വേദി

♦ സംസ്കാരം ചലനാത്മകമാണ്. വിലയിരുത്തുക?
സംസ്കാരം ഒരേ സമയം പാരമ്പര്യത്തെയും ആധുനികതയെയും ഉൾക്കൊണ്ടുകൊണ്ട് മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഉദാഹരണമായി ലളിതമായ ചടങ്ങുകളിൽ നിന്നും അതിസങ്കീർണ്ണവും ചെലവേറിയതുമായ ആഘോഷങ്ങളിലേക്ക് വിവാഹങ്ങൾ മാറിയിരിക്കുന്നു. എന്നിരുന്നാലും വിവാഹത്തിന്റെ ആചാരങ്ങൾ മാറ്റങ്ങളോടുകൂടി പിന്തുടരുന്നു. ഇങ്ങനെ സംസ്കാരം ഒരേ സമയം പാരമ്പര്യത്തെയും ആധുനികതയെയും ഉൾക്കൊണ്ടുകൊണ്ട് മാറ്റങ്ങൾക്ക് വിധേയമാകുന്നു.

♦ നവമാധ്യമങ്ങളുടെ വികാസം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഭക്ഷണം, വസ്ത്രം എന്നിവയെ സ്വാധീനിക്കുന്നുണ്ടോ? ചർച്ചചെയ്ത് കുറിപ്പു തയ്യാറാക്കൂ.
നവമാധ്യമങ്ങളുടെ വികാസം നമ്മുടെ ഭക്ഷണ-വസ്ത്ര സംസ്കാരത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ട്രെൻഡി വിഭവങ്ങളും ഫ്യൂഷൻ പാചകക്കുറിപ്പുകളും ജനപ്രിയമാക്കുന്നു, ഇത് ചില ഭക്ഷണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വൈറലാക്കുന്നു. സോഷ്യൽമീഡിയ ഇൻഫ്ളുവൻസർമാരും ഓൺലൈൻ സ്റ്റോറുകളും ലോകമെമ്പാടുമുള്ള ഫാഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് ആളുകൾ ധരിക്കുന്ന വസ്ത്രങ്ങളെ രൂപപ്പെടുത്തുന്നു. ഇവയെല്ലാം പാരമ്പര്യത്തെയും ആധുനികതയേയും സംയോജിപ്പിച്ച് കൂടുതൽ സ്വീകാര്യവും ചലനാത്മകവുമായ ഒരു പുതിയ സാംസ്കാരത്തെ സൃഷ്ടിക്കുന്നു.

♦ തെയ്യത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട ചില സമ്പ്രദായങ്ങളെക്കുറിച്ച് വായിച്ചില്ലേ. എന്തൊക്കെയാണവ?
• തീയതി നിശ്ചയിക്കുക 
• കോലം കെട്ടുക (കോലക്കാരൻ)
• അടയാളം കൊടുക്കൽ 
• വ്രതമെടുക്കൽ  
♦ സംസ്കാരം സാമ്പ്രദായികമാണ്. വിലയിരുത്തുക. 
തെയ്യം പോലുള്ള നിരവധി അനുഷ്ഠാനകലകൾ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇതുപോലെ നമ്മുടെ സമൂഹത്തിൽ നിരവധി സാമ്പ്രദായി കരീതികൾ നിലനിൽക്കുന്നുണ്ട്. അവ പൂർവികരിൽ നിന്നും പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്.

♦ താഴെ തന്നിരിക്കുന്ന സൂചകങ്ങൾ സംസ്കാരത്തിന്റെ ഏത് സവിശേഷതയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി ആശയപടം പൂർത്തിയാക്കൂ.
സൂചകങ്ങൾ
• പടയണിയുടെ ചടങ്ങുകൾ
• ഇവന്റ് മാനേജ്മെന്റ് 
• അത്തപ്പൂക്കളം
• സമാധാനത്തെ സൂചിപ്പിക്കുന്ന വെള്ളനിറം 
• എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്ന് ഓണസദ്യ കഴിക്കുന്നത്.
ഉത്തരം:
• പടയണിയുടെ ചടങ്ങുകൾ - സാമ്പ്രദായികമാണ്
• ഇവന്റ് മാനേജ്മെന്റ് - ചലനാത്മകമാണ്
• അത്തപ്പൂക്കളം - പഠിച്ചെടുക്കുന്നതാണ്
• സമാധാനത്തെ സൂചിപ്പിക്കുന്ന വെള്ളനിറം - പ്രതീകാത്മകമാണ്
• എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്ന് ഓണസദ്യ കഴിക്കുന്നത് - പങ്കുവയ്ക്കുന്നതാണ്

♦ സാംസ്കാരികമാറ്റം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
ഭൗതിക-ഭൗതികേതര സംസ്കാര ഘടകങ്ങളിൽ കാലാകാലങ്ങളിലുണ്ടാകുന്ന പരിവർത്തനത്തെയാണ് സാംസ്കാരികമാറ്റം എന്നതുകൊണ്ട് അർഥമാക്കുന്നത്.

♦ സാംസ്കാരികമാറ്റങ്ങൾ പ്രധാനമായും മൂന്ന് രീതികളിലാണ് ഉണ്ടാകാറുള്ളത്. അവ ഏതൊക്കെയാണ്?
• സാംസ്കാരികവ്യാപനം 
• അന്യസംസ്‌കാരമാർജിക്കൽ 
• സാസ്കാരികസ്വാംശീകരണം 

♦ എന്താണ് സാംസ്കാരികവ്യാപനം ?
• ഒരു സംസ്കാരത്തിന്റെ തനതുസവിശേഷതകൾ മറ്റൊരു സംസ്കാരത്തിലേക്ക് കലരുന്നതാണ് സാംസ്കാരികവ്യാപനം. 
• വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിൽ ഇടപഴകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. 
• ഒരു സംസ്കാരത്തിൽ നിന്ന് മറ്റു സംസ്കാരങ്ങളിലേക്കും, തിരിച്ചും ഈ വ്യാപനം സംഭവിക്കാം. 

♦ എന്താണ് അന്യസംസ്‌കാരമാർജിക്കൽ ?
• മറ്റൊരു സംസ്കാരം പഠിച്ചെടുക്കുന്നതാണ് അന്യസംസ്‌കാരമാർജിക്കൽ.
• സ്വന്തം സംസ്കാരത്തിൽ ഭാഗികമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 
• അതേസമയം സ്വന്തം സംസ്കാരത്തിന്റെ പല ഘടകങ്ങളും നിലനിർത്തുകയും ചെയ്യുന്നു.

♦ എന്താണ് സാസ്കാരികസ്വാംശീകരണം?
• ഒരു ജീവിതരീതിയും സംസ്കാരവും മറ്റൊരു ജീവിതരീതിയിലേക്കും പ്രബല സംസ്കാരത്തിലേക്കും ആഗിരണം ചെയ്യപ്പെടാറുണ്ട്. 
• ഒരു സംസ്കാരം മറ്റൊരു സംസ്കാരത്തെ ഈ രീതിയിൽ കീഴ്പ്പെടുത്തുമ്പോഴാണ് സാംസ്കാരിക സ്വാംശീകരണം സംഭവിക്കുന്നത്. 
• ഇതിലൂടെ ഒരു സംസ്കാരത്തിന്റെ തനത് പ്രത്യേകതകൾ ക്രമേണ നഷ്ടമാവുകയും മറ്റൊരു സംസ്കാരത്തിന്റെ രീതികൾ അതിന് പകരം വരികയും ചെയ്യുന്നു.

♦ വ്യത്യസ്ത സംസ്കാരങ്ങൾ സമ്പർക്കത്തിലേർപ്പെടുമ്പോൾ സംഭവിക്കുന്ന സാംസ്കാരിക മാറ്റങ്ങൾ ഏതെല്ലാമാണ്?
അന്യസംസ്കാരമാർജിക്കലും സാംസ്കാരിക സ്വാംശീകരണവും.

♦ സമൂഹത്തിലെ ആന്തരിക ഘടകങ്ങളുടെ (Internal Factors) സ്വാധീനത്താൽ സംഭവിക്കുന്ന സാംസ്കാരിക മാറ്റങ്ങൾ ഏതെല്ലാമാണ്?
അന്യസംസ്കാരമാർജിക്കൽ, സാംസ്കാരിക സ്വാംശീകരണം, സാംസ്കാരിക വ്യാപനം എന്നിവ സമൂഹത്തിലെ ആന്തരിക ഘടകങ്ങളുടെ സ്വാധീനത്താൽ സംഭവിക്കുന്നതാണ്. 
 
♦ സാംസ്കാരിക മാറ്റങ്ങൾക്ക് കാരണമാകുന്ന ബാഹ്യഘടകങ്ങൾ (External Factors) ഏതെല്ലാമാണ്?
സാംസ്കാരിക നവീകരണം (Cultural Innovations), പാരിസ്ഥിതിക വ്യതിയാനം (Environmental Changes) തുടങ്ങിയവ സാംസ്കാരിക മാറ്റങ്ങൾക്ക് കാരണമാകുന്ന ബാഹ്യഘടകങ്ങളാണ്. 

♦ പാരിസ്ഥിതിക വ്യതിയാനങ്ങൾ സാംസ്കാരിക മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. വിലയിരുത്തുക.
• സാംസ്കാരിക മാറ്റങ്ങൾക്ക് പാരിസ്ഥിതിക ഘടകങ്ങൾ കാരണമാകാറുണ്ട്.
• ഉരുൾപൊട്ടൽ, വരൾച്ച, പ്രളയം, ഉയരുന്ന സമുദ്രജലനിരപ്പ് തുടങ്ങിയവ ജനങ്ങൾക്ക് സ്വന്തം പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. ഇത് അവരുടെ ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. 
• ഇങ്ങനെ പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ സാംസ്കാരിക മാറ്റത്തിന് കാരണമാകുന്നു.

♦ സാംസ്കാരിക മാറ്റങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന വാർത്താ തലക്കെട്ടുകളെ പട്ടികയിൽ ക്രമപ്പെടുത്തു (നമ്പർ രേഖപ്പെടുത്തുക).
1. പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ടൗൺഷിപ്പ് നിർമ്മിച്ചു
നൽകും
2. എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും അടുക്കള നവീകരണത്തിന് സർക്കാർ
പദ്ധതി
3. നിറങ്ങൾ വാരിവിതറി മലയാളികളും ഹോളി ആഘോഷിച്ചു
4. വിദേശപൗരത്വം നേടുന്ന മലയാളികളുടെ എണ്ണത്തിൽ വർദ്ധനവ്
5. ഹോളിയും ഓണവും ഒരുപോലെ ആഘോഷിച്ച് അതിഥി തൊഴിലാളികൾ



TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here