Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 6 കൃഷിയിൽ നിന്ന് വ്യവസായത്തിലേക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 Social Science - From Agriculture to Industry | Text Books Solution Social Science (Malayalam Medium) Chapter 6 കൃഷിയിൽ നിന്ന് വ്യവസായത്തിലേക്ക് | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click hereഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 6: കൃഷിയിൽ നിന്ന് വ്യവസായത്തിലേക്ക് - ചോദ്യോത്തരങ്ങൾ♦ കൃഷി വ്യാപിക്കുന്നതിന് ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമായിരിക്കും? • ഭൂമി, മനുഷ്യാധ്വാനം എന്നീ ഘടകങ്ങളാണ് ആദ്യകാലത്ത് കാർഷികോൽപ്പാദനത്തിനായി മനുഷ്യർ പ്രയോജനപ്പെടുത്തിയിരുന്നത്. • കാലക്രമേണ ഇരുമ്പിൽ നിർമ്മിച്ച മൂർച്ചയുള്ളതും ഉറപ്പുള്ളതുമായ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ ഭൂപ്രദേശങ്ങൾ കൃഷിയോഗ്യമാക്കി. • ഇത് ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ സഹായിച്ചു.
♦ സ്കൂളിലെ സാമൂഹ്യശാസ്ത്ര ലാബിൽ പ്രദർശിപ്പിച്ചിട്ടുള്ള, മനുഷ്യ പുരോഗതിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിരീക്ഷിക്കുകയാണ് നിഷാൻ.• ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണം• കൃഷിയുടെ വ്യാപനം• സാധനങ്ങളുടെ കൈമാറ്റം• സാധനങ്ങളുടെ വിപണനം
♦ സാധനങ്ങൾക്ക് പകരം സാധനങ്ങൾ പരസ്പരം കൈമാറിയിരുന്ന സമ്പ്രദായം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? ബാർട്ടർ സമ്പ്രദായം
♦ പ്രതിഫലം ഈടാക്കി സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് -----------------.വ്യാപാരം.
♦ തന്നിരിക്കുന്ന ഫ്ലോചാർട്ടിന്റെ സഹായത്താൽ കൃഷിയുടെ വ്യാപനം മുതൽ നഗരങ്ങളുടെ രൂപപ്പെടൽ വരെയുള്ള ആശയങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് എഴുതുക.ഇരുമ്പിൽ നിർമ്മിച്ച മൂർച്ചയുള്ളതും ഉറപ്പുള്ളതുമായ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ ഭൂപ്രദേശങ്ങൾ കൃഷിയോഗ്യമാക്കി. ഇത് ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ സഹായിച്ചു. അധികം വന്ന ഭക്ഷ്യവസ്തുക്കൾ മനുഷ്യർ ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിച്ചുവച്ചു. കാലക്രമേണ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുക മാത്രമല്ല, ആവശ്യക്കാർക്ക് കൈമാറുകയും ചെയ്തിരുന്നു.ആദ്യകാലത്ത് പ്രാദേശികമായി മാത്രമാണ് ഇത്തരം കൈമാറ്റം നിലനിന്നിരുന്നത്. തുടർന്ന് ദേശങ്ങൾ കടന്നും ഈ കൈമാറ്റം വ്യാപിച്ചു. ക്രമേണ സാധനകൈമാറ്റത്തിനായി ചെമ്പിലും വെള്ളിയിലും സ്വർണ്ണത്തിലും നിർമ്മിച്ച നാണയങ്ങൾ വിനിമയ മാധ്യമമായി ഉപയോഗിച്ചു തുടങ്ങി. കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയായിരുന്നു ആഭ്യന്തരവ്യാപാരത്തിലെ പ്രധാന വസ്തുക്കൾ. സാധനങ്ങളുടെ കൈമാറ്റം പിൽക്കാ ലത്ത് വിദൂരദേശങ്ങൾ തമ്മിലും ആരംഭിച്ചു. ഇങ്ങനെയാണ് വലിയ വ്യാപാര കേന്ദ്രങ്ങളും നഗരങ്ങളും രൂപപ്പെട്ടത്.
♦ എന്താണ് പട്ടുപാത (Silk Route) ?ഏഷ്യ ഭൂഖണ്ഡത്തിലെ കിഴക്കും പടിഞ്ഞാറും തമ്മിലും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവ തമ്മിലുമുളള വാണിജ്യബന്ധം നിലനിർത്തിയിരുന്ന വ്യാപാരപാതയാണ് പട്ടുപാത.
♦ എന്താണ് സാമ്പത്തിക പ്രവർത്തനങ്ങൾ?വരുമാനം ലഭ്യമാകുന്ന പ്രവർത്തനങ്ങളാണ് സാമ്പത്തിക പ്രവർത്തനങ്ങൾ. സാമ്പത്തിക പ്രവർത്തനങ്ങൾ സാധ്യമാകുന്നത് ഉൽപാദനം എന്ന പ്രക്രിയയിലൂടെയാണ്.
♦ ചിത്രങ്ങൾ നിരീക്ഷിക്കു
നമ്മുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണല്ലോ ചായ. ചായ ഉണ്ടാക്കുന്നതിന് തേയില ആവശ്യമാണ്. തേയില എങ്ങനെയാണ് നമ്മുടെ വീടുകളിൽ എത്തുന്നത്?• തേയിലച്ചെടികളിൽ നിന്ന് ഇലകൾ നുള്ളിയെടുക്കുന്നു. • അവ ഫാക്ടറിയിൽ എത്തിച്ച് സംസ്കരിച്ച് തേയിലപ്പൊടിയാക്കി മാറ്റുന്നു. • ഈ തേയിലപ്പൊടി കവറുകളിലാക്കി വാഹനങ്ങളിൽ നമ്മുടെ വീടിനു സമീപത്തുളള കടകളിലേക്കെത്തിക്കുന്നു.
♦ സാമ്പത്തിക പ്രവർത്തനങ്ങളുടെ വിഭജനം കാണിക്കുന്ന ഫ്ലോ ചാർട്ട് തയ്യാറാക്കുക.• പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾഉൾപ്പെടുന്ന മേഖലയാണ് പ്രാഥമികമേഖല.• കൃഷിക്ക് പ്രാധാന്യമുള്ളത് കൊണ്ട് ഈ മേഖല കാർഷികമേഖല എന്നും അറിയപ്പെടുന്നു.ഉദാ: കൃഷി, വനപരിപാലനം, ഖനനം, മത്സ്യബന്ധനം തുടങ്ങിയവ
♦ എന്താണ് ദ്വിതീയ മേഖല?• പ്രാഥമിക മേഖലയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയമേഖല.• വ്യവസായത്തിന് പ്രാധാന്യമുള്ള ഈ മേഖലയെ വ്യാവസായികമേഖല എന്നും വിളിക്കുന്നു.ഉദാ: വൈദ്യുതി ഉൽപാദനം, ടെക്സ്റ്റൈൽ വ്യവസായം, കെട്ടിടനിർമ്മാണം തുടങ്ങിയവ*
♦ എന്താണ് തൃതീയ മേഖല?• പ്രാഥമിക-ദ്വിതീയ മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണപ്രദാനം ചെയ്യുന്ന മേഖലയാണ് തൃതീയ മേഖല.• പ്രാഥമിക, ദ്വിതീയ മേഖലകളിലെ ഉല്പന്നങ്ങൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമൊപ്പം എല്ലാവിധ സേവന പ്രവർത്തനങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു. അതിനാൽ ഈ മേഖല സേവനമേഖല എന്നും അറിയപ്പെടുന്നുഉദാ: ബാങ്കിംഗ്, ആരോഗ്യരംഗം, വാർത്താവിനിമയം തുടങ്ങിയവ
♦ ചിത്രങ്ങൾ നിരീക്ഷിക്കുക.പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾഉൾപ്പെടുന്ന മേഖലയാണ് പ്രാഥമികമേഖല. പ്രാഥമിക മേഖലയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയമേഖല. അതുപോലെ പ്രാഥമിക, ദ്വിതീയ മേഖലകൾക്കാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നത് തൃതീയ മേഖല ആയതിനാൽ ഈ മൂന്നുമേഖലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മേഖലകളിലും നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫലമായാണ് ഉൽപാദനം സാധ്യമാകുന്നത്.
♦ എന്താണ് ഉൽപാദനം?ജനങ്ങൾക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയയാണ് ഉൽപാദനം.
♦ ഉത്പാദനത്തെ സഹായിക്കുന്ന വിവിധ ഘടകങ്ങൾ എന്തൊക്കെയാണ്?ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയാണ് ഉൽപാദനഘടകങ്ങൾ.
♦ ഉൽപാദന ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുക.നിരവധി ഘടകങ്ങളുടെ പ്രവർത്തന ഫലമായാണ് ഉൽപാദനം നടക്കുന്നത്. ഉൽപാദനത്തിന് സഹായിക്കുന്ന വിവിധ ഘടകങ്ങളെ ഉൽപാദനഘടകങ്ങൾ എന്ന് വിളിക്കുന്നു. ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയാണ് ഉൽപാദനഘടകങ്ങൾ. • ഭൂമിജലം, വായു, സൂര്യപ്രകാശം, മണ്ണ്, ഖനനം ചെയ്ത ധാതുക്കൾ തുടങ്ങിയവയെയാണ് ഉൽപാദന പ്രക്രിയയിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നത്. ഭൂമിയുടെ ഉപരിതലം, ഭൗമാന്തരീക്ഷം, ഭൂമിയുടെ അന്തർഭാഗം എന്നിവിടങ്ങളിലെ പ്രകൃതിവിഭവങ്ങളാണ് ഉൽപാദനത്തിനായി ഉപയോഗപ്പെടുത്തുന്നത്.• തൊഴിൽഉൽപാദനപ്രക്രിയയിൽ തൊഴിലാളികൾ അധ്വാനശേഷി ഉപയോഗിക്കുന്നതിനെയാണ് തൊഴിൽ എന്നു പറയുന്നത്. കായികവും ബുദ്ധിപരവുമായ ശേഷി ഉപയോഗിച്ച് തൊഴിലാളികൾ ഉൽപാദനപ്രക്രിയയുടെ ഭാഗമാകുന്നു. പ്രതിഫലം ലഭിക്കുന്ന തൊഴിൽ ചെയ്യുന്നവരെയാണ് തൊഴിലാളികളായി പരിഗണിക്കുന്നത്.• മൂലധനംഏതൊരു ഉല്പന്നത്തിന്റെയും ഉൽപാദനപ്രക്രിയയ്ക്ക് മൂലധനം ആവശ്യമാണ്. സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സമ്പത്തിനെയും വിഭവങ്ങളെയുമാണ് മൂലധനം കൊണ്ട് അർഥമാക്കുന്നത്. ഫാക്ടറി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ, വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ, തൊഴിലാളികൾക്കുളള വേതനം എന്നിവയെല്ലാം മൂലധനത്തിന്റെ ഭാഗമാണ്.• സംഘാടനംഉൽപാദനഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം എന്നിവയെ കൂട്ടിയോജിപ്പിക്കലാണ് സംഘാടനം. ഇതിനായി പ്രവർത്തിക്കുന്നവർ സംഘാടകർ /സംരംഭകർ എന്നറിയപ്പെടുന്നു. ഒരു പുതിയ ബിസിനസ്സ് ആശയം രൂപപ്പെടുത്തുക, അതിന് ആവശ്യമായ മൂലധനം സമാഹരിക്കുക, ആ ആശയം പ്രാവർത്തികമാക്കുക എന്നിവ സംഘാടനത്തിന്റെ ഭാഗമാണ്.
♦ ഭൂമിയിൽ നിന്ന് ലഭ്യമാകുന്ന എന്തെല്ലാം പ്രകൃതിവിഭവങ്ങൾ ഉൽപാദനപ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തുക. കൽക്കരി, മണ്ണ്, ജലം, വനവിഭവം, പാറ, കാറ്റ് (കാറ്റാടിയന്ത്രം), പെട്രോളിയംലോഹങ്ങൾ, സൂര്യപ്രകാശം, തിരമാലകൾ, വേലികൾ, വിവിധതരം ധാതുക്കൾ
♦ മൂലധനത്തിന്റെ വിവിധ രൂപങ്ങൾ താഴെക്കൊടുത്തിരിക്കുന്നു. ഓരോന്നിനും ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.• സാമ്പത്തിക മൂലധനം • മനുഷ്യമൂലധനം • ഭൗതികമൂലധനം• പ്രകൃതിമൂലധനംഉത്തരം:• സാമ്പത്തിക മൂലധനം - പണം, നിക്ഷേപം• മനുഷ്യമൂലധനം - കഴിവ്, ജ്ഞാനം • ഭൗതികമൂലധനം - യന്ത്രങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ • പ്രകൃതിമൂലധനം - വിഭവങ്ങൾ, പരിസ്ഥിതി
♦ ഉൽപാദന ഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നീഉൽപാദന ഘടകങ്ങൾക്കുള്ള പ്രതിഫലങ്ങൾ എന്തൊക്കെയാണ്?
ഉൽപാദന ഘടകങ്ങൾ
പ്രതിഫലം
ഭൂമി പാട്ടം
തൊഴിൽ കൂലി
മൂലധനം പലിശ
സംഘാടനം ലാഭം
♦ ഉല്‍പ്പാദനം, ഉല്‍പ്പാദനഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള വർക്ക്ഷീറ്റ് പൂർത്തിയാക്കുക.• സാധനങ്ങൾ: ഭക്ഷ്യവസ്തുക്കൾ, സോപ്പ്, തുണികൾ, കുട, സൗന്ദര്യവർദ്ധക വസ്തുക്കൾ, മൊബൈൽ ഫോൺ തുടങ്ങിയവ.• സേവനങ്ങൾ: വൈദ്യുതി ബോർഡിൽ നിന്നുള്ള സേവനം, ബാങ്കിൽ നിന്നുള്ള സേവനം, ഡോക്ടറുടെ സേവനം, അധ്യാപകന്റെ സേവനം, അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള സേവനം തുടങ്ങിയവ.
♦ എന്താണ് ഉപഭോഗം ?മനുഷ്യന്റെ ആവശ്യങ്ങൾ സാധിക്കുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗപ്പെടുത്തുന്നതാണ് ഉപഭോഗം.
♦ ആരെയാണ് ഉപഭോക്താവ് എന്ന് വിളിക്കുന്നത്?വില കൊടുത്തോ വില കൊടുക്കാം എന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ വാങ്ങി ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് ഉപഭോക്താവ്.
♦ സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഉപഭോക്താവ് എന്ന നിലയിൽ എന്തൊക്കെ അവകാശങ്ങളാണ് നമുക്ക് കിട്ടേണ്ടത്?• ഗുണമേന്മ • വിൽപ്പനാനന്തര സേവനം• വിശ്വാസ്യത• അളവിലും തൂക്കത്തിലും കൃത്യത
♦ ചുവടെ നൽകിയിരിക്കുന്ന വർക്ക്ഷീറ്റ് പൂർത്തിയാക്കുകഉപഭോക്താവിന് കിട്ടേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും ഉപഭോക്തൃ കോടതികളെയും സമീപിക്കാവുന്നതാണ്. ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിൽ ഉപഭോക്തൃ തർക്കപരിഹാര കോടതികൾ നിലവിലുണ്ട്. ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നത് തടയുന്നതിനായി ശക്തമായ നിയമങ്ങൾ, ഉപഭോക്തൃവിദ്യാഭ്യാസം എന്നിവ ആവശ്യമാണ്.
♦ ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണനിയമം നിലവിൽ വന്നത് എന്ന് ?.1986- ൽ
♦ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?• ഉൽപാദനം, മിച്ചോൽപാദനം, കൈമാറ്റ സമ്പ്രദായങ്ങൾ, സങ്കേതികവിദ്യ ചെലുത്തിയ സ്വാധീനം, വിപണികളുടെ വളർച്ച എന്നിവ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെ സ്വാധീനിക്കുന്നുണ്ട്. • പ്രാഥമിക-ദ്വിതീയ തൃതീയ മേഖലകളുടെ പരസ്പര ബന്ധവും സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കുന്നു.
തുടർപ്രവർത്തനങ്ങൾ♦ ആശയപടം പൂർത്തിയാക്കുക
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 6 Social Science - From Agriculture to Industry | Text Books Solution Social Science (Malayalam Medium) Chapter 6 കൃഷിയിൽ നിന്ന് വ്യവസായത്തിലേക്ക് | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click here
👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 6: കൃഷിയിൽ നിന്ന് വ്യവസായത്തിലേക്ക് - ചോദ്യോത്തരങ്ങൾ
• ഭൂമി, മനുഷ്യാധ്വാനം എന്നീ ഘടകങ്ങളാണ് ആദ്യകാലത്ത് കാർഷികോൽപ്പാദനത്തിനായി മനുഷ്യർ പ്രയോജനപ്പെടുത്തിയിരുന്നത്.
• കാലക്രമേണ ഇരുമ്പിൽ നിർമ്മിച്ച മൂർച്ചയുള്ളതും ഉറപ്പുള്ളതുമായ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ ഭൂപ്രദേശങ്ങൾ കൃഷിയോഗ്യമാക്കി.
• ഇത് ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ സഹായിച്ചു.
♦ സ്കൂളിലെ സാമൂഹ്യശാസ്ത്ര ലാബിൽ പ്രദർശിപ്പിച്ചിട്ടുള്ള, മനുഷ്യ പുരോഗതിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിരീക്ഷിക്കുകയാണ് നിഷാൻ.
• ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണം
• കൃഷിയുടെ വ്യാപനം
• സാധനങ്ങളുടെ കൈമാറ്റം
• സാധനങ്ങളുടെ വിപണനം
♦ സാധനങ്ങൾക്ക് പകരം സാധനങ്ങൾ പരസ്പരം കൈമാറിയിരുന്ന സമ്പ്രദായം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
ബാർട്ടർ സമ്പ്രദായം
♦ പ്രതിഫലം ഈടാക്കി സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് -----------------.
വ്യാപാരം.
♦ തന്നിരിക്കുന്ന ഫ്ലോചാർട്ടിന്റെ സഹായത്താൽ കൃഷിയുടെ വ്യാപനം മുതൽ നഗരങ്ങളുടെ രൂപപ്പെടൽ വരെയുള്ള ആശയങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് എഴുതുക.
ഇരുമ്പിൽ നിർമ്മിച്ച മൂർച്ചയുള്ളതും ഉറപ്പുള്ളതുമായ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ ഭൂപ്രദേശങ്ങൾ കൃഷിയോഗ്യമാക്കി. ഇത് ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ സഹായിച്ചു. അധികം വന്ന ഭക്ഷ്യവസ്തുക്കൾ മനുഷ്യർ ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിച്ചുവച്ചു. കാലക്രമേണ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുക മാത്രമല്ല, ആവശ്യക്കാർക്ക് കൈമാറുകയും ചെയ്തിരുന്നു.
ആദ്യകാലത്ത് പ്രാദേശികമായി മാത്രമാണ് ഇത്തരം കൈമാറ്റം നിലനിന്നിരുന്നത്. തുടർന്ന് ദേശങ്ങൾ കടന്നും ഈ കൈമാറ്റം വ്യാപിച്ചു. ക്രമേണ സാധനകൈമാറ്റത്തിനായി ചെമ്പിലും വെള്ളിയിലും സ്വർണ്ണത്തിലും നിർമ്മിച്ച നാണയങ്ങൾ വിനിമയ മാധ്യമമായി ഉപയോഗിച്ചു തുടങ്ങി. കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയായിരുന്നു ആഭ്യന്തരവ്യാപാരത്തിലെ പ്രധാന വസ്തുക്കൾ. സാധനങ്ങളുടെ കൈമാറ്റം പിൽക്കാ ലത്ത് വിദൂരദേശങ്ങൾ തമ്മിലും ആരംഭിച്ചു. ഇങ്ങനെയാണ് വലിയ വ്യാപാര കേന്ദ്രങ്ങളും നഗരങ്ങളും രൂപപ്പെട്ടത്.
♦ എന്താണ് പട്ടുപാത (Silk Route) ?
ഏഷ്യ ഭൂഖണ്ഡത്തിലെ കിഴക്കും പടിഞ്ഞാറും തമ്മിലും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവ തമ്മിലുമുളള വാണിജ്യബന്ധം നിലനിർത്തിയിരുന്ന വ്യാപാരപാതയാണ് പട്ടുപാത.
♦ എന്താണ് സാമ്പത്തിക പ്രവർത്തനങ്ങൾ?
വരുമാനം ലഭ്യമാകുന്ന പ്രവർത്തനങ്ങളാണ് സാമ്പത്തിക പ്രവർത്തനങ്ങൾ. സാമ്പത്തിക പ്രവർത്തനങ്ങൾ സാധ്യമാകുന്നത് ഉൽപാദനം എന്ന പ്രക്രിയയിലൂടെയാണ്.
♦ ചിത്രങ്ങൾ നിരീക്ഷിക്കു
നമ്മുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണല്ലോ ചായ. ചായ ഉണ്ടാക്കുന്നതിന് തേയില ആവശ്യമാണ്. തേയില എങ്ങനെയാണ് നമ്മുടെ വീടുകളിൽ എത്തുന്നത്?• തേയിലച്ചെടികളിൽ നിന്ന് ഇലകൾ നുള്ളിയെടുക്കുന്നു.
• അവ ഫാക്ടറിയിൽ എത്തിച്ച് സംസ്കരിച്ച് തേയിലപ്പൊടിയാക്കി മാറ്റുന്നു.
• ഈ തേയിലപ്പൊടി കവറുകളിലാക്കി വാഹനങ്ങളിൽ നമ്മുടെ വീടിനു സമീപത്തുളള കടകളിലേക്കെത്തിക്കുന്നു.
♦ സാമ്പത്തിക പ്രവർത്തനങ്ങളുടെ വിഭജനം കാണിക്കുന്ന ഫ്ലോ ചാർട്ട് തയ്യാറാക്കുക.
• പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ
ഉൾപ്പെടുന്ന മേഖലയാണ് പ്രാഥമികമേഖല.
• കൃഷിക്ക് പ്രാധാന്യമുള്ളത് കൊണ്ട് ഈ മേഖല കാർഷികമേഖല എന്നും അറിയപ്പെടുന്നു.
ഉദാ: കൃഷി, വനപരിപാലനം, ഖനനം, മത്സ്യബന്ധനം തുടങ്ങിയവ
♦ എന്താണ് ദ്വിതീയ മേഖല?
• പ്രാഥമിക മേഖലയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയമേഖല.
• വ്യവസായത്തിന് പ്രാധാന്യമുള്ള ഈ മേഖലയെ വ്യാവസായികമേഖല എന്നും വിളിക്കുന്നു.
ഉദാ: വൈദ്യുതി ഉൽപാദനം, ടെക്സ്റ്റൈൽ വ്യവസായം, കെട്ടിടനിർമ്മാണം തുടങ്ങിയവ
*
♦ എന്താണ് തൃതീയ മേഖല?
• പ്രാഥമിക-ദ്വിതീയ മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ
പ്രദാനം ചെയ്യുന്ന മേഖലയാണ് തൃതീയ മേഖല.
• പ്രാഥമിക, ദ്വിതീയ മേഖലകളിലെ ഉല്പന്നങ്ങൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമൊപ്പം എല്ലാവിധ സേവന പ്രവർത്തനങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു. അതിനാൽ ഈ മേഖല സേവനമേഖല എന്നും അറിയപ്പെടുന്നു
ഉദാ: ബാങ്കിംഗ്, ആരോഗ്യരംഗം, വാർത്താവിനിമയം തുടങ്ങിയവ
♦ ചിത്രങ്ങൾ നിരീക്ഷിക്കുക.
പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ
ഉൾപ്പെടുന്ന മേഖലയാണ് പ്രാഥമികമേഖല. പ്രാഥമിക മേഖലയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയമേഖല. അതുപോലെ പ്രാഥമിക, ദ്വിതീയ മേഖലകൾക്കാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നത് തൃതീയ മേഖല ആയതിനാൽ ഈ മൂന്നുമേഖലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മേഖലകളിലും നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫലമായാണ് ഉൽപാദനം സാധ്യമാകുന്നത്.
♦ എന്താണ് ഉൽപാദനം?
ജനങ്ങൾക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയയാണ് ഉൽപാദനം.
♦ ഉത്പാദനത്തെ സഹായിക്കുന്ന വിവിധ ഘടകങ്ങൾ എന്തൊക്കെയാണ്?
ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയാണ് ഉൽപാദനഘടകങ്ങൾ.
♦ ഉൽപാദന ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുക.
നിരവധി ഘടകങ്ങളുടെ പ്രവർത്തന ഫലമായാണ് ഉൽപാദനം നടക്കുന്നത്. ഉൽപാദനത്തിന് സഹായിക്കുന്ന വിവിധ ഘടകങ്ങളെ ഉൽപാദനഘടകങ്ങൾ എന്ന് വിളിക്കുന്നു. ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയാണ് ഉൽപാദനഘടകങ്ങൾ.
• ഭൂമി
ജലം, വായു, സൂര്യപ്രകാശം, മണ്ണ്, ഖനനം ചെയ്ത ധാതുക്കൾ തുടങ്ങിയവയെയാണ് ഉൽപാദന പ്രക്രിയയിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നത്. ഭൂമിയുടെ ഉപരിതലം, ഭൗമാന്തരീക്ഷം, ഭൂമിയുടെ അന്തർഭാഗം എന്നിവിടങ്ങളിലെ പ്രകൃതിവിഭവങ്ങളാണ് ഉൽപാദനത്തിനായി ഉപയോഗപ്പെടുത്തുന്നത്.
• തൊഴിൽ
ഉൽപാദനപ്രക്രിയയിൽ തൊഴിലാളികൾ അധ്വാനശേഷി ഉപയോഗിക്കുന്നതിനെയാണ് തൊഴിൽ എന്നു പറയുന്നത്. കായികവും ബുദ്ധിപരവുമായ ശേഷി ഉപയോഗിച്ച് തൊഴിലാളികൾ ഉൽപാദനപ്രക്രിയയുടെ ഭാഗമാകുന്നു. പ്രതിഫലം ലഭിക്കുന്ന തൊഴിൽ ചെയ്യുന്നവരെയാണ് തൊഴിലാളികളായി പരിഗണിക്കുന്നത്.
• മൂലധനം
ഏതൊരു ഉല്പന്നത്തിന്റെയും ഉൽപാദനപ്രക്രിയയ്ക്ക് മൂലധനം ആവശ്യമാണ്. സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സമ്പത്തിനെയും വിഭവങ്ങളെയുമാണ് മൂലധനം കൊണ്ട് അർഥമാക്കുന്നത്. ഫാക്ടറി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ, വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ, തൊഴിലാളികൾക്കുളള വേതനം എന്നിവയെല്ലാം മൂലധനത്തിന്റെ ഭാഗമാണ്.
• സംഘാടനം
ഉൽപാദനഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം എന്നിവയെ കൂട്ടിയോജിപ്പിക്കലാണ് സംഘാടനം. ഇതിനായി പ്രവർത്തിക്കുന്നവർ സംഘാടകർ /സംരംഭകർ എന്നറിയപ്പെടുന്നു. ഒരു പുതിയ ബിസിനസ്സ് ആശയം രൂപപ്പെടുത്തുക, അതിന് ആവശ്യമായ മൂലധനം സമാഹരിക്കുക, ആ ആശയം പ്രാവർത്തികമാക്കുക എന്നിവ സംഘാടനത്തിന്റെ ഭാഗമാണ്.
♦ ഭൂമിയിൽ നിന്ന് ലഭ്യമാകുന്ന എന്തെല്ലാം പ്രകൃതിവിഭവങ്ങൾ ഉൽപാദനപ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തുക.
കൽക്കരി, മണ്ണ്, ജലം, വനവിഭവം, പാറ, കാറ്റ് (കാറ്റാടിയന്ത്രം), പെട്രോളിയം
ലോഹങ്ങൾ, സൂര്യപ്രകാശം, തിരമാലകൾ, വേലികൾ, വിവിധതരം ധാതുക്കൾ
♦ മൂലധനത്തിന്റെ വിവിധ രൂപങ്ങൾ താഴെക്കൊടുത്തിരിക്കുന്നു. ഓരോന്നിനും ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
• സാമ്പത്തിക മൂലധനം
• മനുഷ്യമൂലധനം
• ഭൗതികമൂലധനം
• പ്രകൃതിമൂലധനം
ഉത്തരം:
• സാമ്പത്തിക മൂലധനം - പണം, നിക്ഷേപം
• മനുഷ്യമൂലധനം - കഴിവ്, ജ്ഞാനം
• ഭൗതികമൂലധനം - യന്ത്രങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ
• പ്രകൃതിമൂലധനം - വിഭവങ്ങൾ, പരിസ്ഥിതി
♦ ഉൽപാദന ഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നീ
ഉൽപാദന ഘടകങ്ങൾക്കുള്ള പ്രതിഫലങ്ങൾ എന്തൊക്കെയാണ്?
| ഉൽപാദന ഘടകങ്ങൾ | പ്രതിഫലം |
|---|---|
| ഭൂമി | പാട്ടം |
| തൊഴിൽ | കൂലി |
| മൂലധനം | പലിശ |
| സംഘാടനം | ലാഭം |
♦ ഉല്‍പ്പാദനം, ഉല്‍പ്പാദനഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള വർക്ക്ഷീറ്റ് പൂർത്തിയാക്കുക.
• സാധനങ്ങൾ: ഭക്ഷ്യവസ്തുക്കൾ, സോപ്പ്, തുണികൾ, കുട, സൗന്ദര്യവർദ്ധക വസ്തുക്കൾ, മൊബൈൽ ഫോൺ തുടങ്ങിയവ.
• സേവനങ്ങൾ: വൈദ്യുതി ബോർഡിൽ നിന്നുള്ള സേവനം, ബാങ്കിൽ നിന്നുള്ള സേവനം, ഡോക്ടറുടെ സേവനം, അധ്യാപകന്റെ സേവനം, അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള സേവനം തുടങ്ങിയവ.
♦ എന്താണ് ഉപഭോഗം ?
മനുഷ്യന്റെ ആവശ്യങ്ങൾ സാധിക്കുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗപ്പെടുത്തുന്നതാണ് ഉപഭോഗം.
♦ ആരെയാണ് ഉപഭോക്താവ് എന്ന് വിളിക്കുന്നത്?
വില കൊടുത്തോ വില കൊടുക്കാം എന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ വാങ്ങി ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് ഉപഭോക്താവ്.
♦ സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഉപഭോക്താവ് എന്ന നിലയിൽ എന്തൊക്കെ അവകാശങ്ങളാണ് നമുക്ക് കിട്ടേണ്ടത്?
• ഗുണമേന്മ
• വിൽപ്പനാനന്തര സേവനം
• വിശ്വാസ്യത
• അളവിലും തൂക്കത്തിലും കൃത്യത
♦ ചുവടെ നൽകിയിരിക്കുന്ന വർക്ക്ഷീറ്റ് പൂർത്തിയാക്കുക
ഉപഭോക്താവിന് കിട്ടേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും ഉപഭോക്തൃ കോടതികളെയും സമീപിക്കാവുന്നതാണ്. ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിൽ ഉപഭോക്തൃ തർക്കപരിഹാര കോടതികൾ നിലവിലുണ്ട്. ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നത് തടയുന്നതിനായി ശക്തമായ നിയമങ്ങൾ, ഉപഭോക്തൃവിദ്യാഭ്യാസം എന്നിവ ആവശ്യമാണ്.
♦ ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണനിയമം നിലവിൽ വന്നത് എന്ന് ?.
1986- ൽ
♦ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?
• ഉൽപാദനം, മിച്ചോൽപാദനം, കൈമാറ്റ സമ്പ്രദായങ്ങൾ, സങ്കേതികവിദ്യ ചെലുത്തിയ സ്വാധീനം, വിപണികളുടെ വളർച്ച എന്നിവ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെ സ്വാധീനിക്കുന്നുണ്ട്.
• പ്രാഥമിക-ദ്വിതീയ തൃതീയ മേഖലകളുടെ പരസ്പര ബന്ധവും സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കുന്നു.
തുടർപ്രവർത്തനങ്ങൾ
♦ ആശയപടം പൂർത്തിയാക്കുക
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)








0 Comments