Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 08 ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 6 Social Science - Towards South Indian History | Text Books Solution Social Science (Malayalam Medium) Chapter 8 ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Chapter 8: ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് - ചോദ്യോത്തരങ്ങൾ
 ഏതെല്ലാം ചരിത്രശേഷിപ്പുകളെക്കുറിച്ചാണ് റിച്ചു തന്റെ യാത്രാനുഭവത്തിലൂടെ വിവരിക്കുന്നത്? 
• കുടക്കല്ല്     
• തൊപ്പിക്കല്ല്  
• മുനിയറ

♦ മഹാശിലായുഗത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
കരിങ്കല്ലിലും ചെങ്കല്ലിലും നിർമ്മിച്ച കുടക്കല്ല്, തൊപ്പിക്കല്ല്, മുനിയറകൾ തുടങ്ങിയവയാണ് മഹാശിലാസ്മാരകങ്ങൾ (Megalithic Monuments) എന്ന് അറിയപ്പെടുന്നത്. വലിയ ശിലകൾ കൊണ്ടോ ശിലാപാളികൾ കൊണ്ടോ നിർമ്മിച്ചിരുന്നതിനാലാണ് ഇവയെ മഹാശിലാസ്മാരകങ്ങൾ എന്ന് വിളിക്കുന്നത്. ഇത്തരം ശിലാസ്മാരകങ്ങൾ നിർമ്മിക്കപ്പെട്ട കാലഘട്ടം "മഹാശിലാ യുഗം' (Megalithic Age) എന്നും അറിയപ്പെടുന്നു. 

♦ ദക്ഷിണേന്ത്യയിലെ പ്രധാന മഹാശിലായുഗ കേന്ദ്രങ്ങൾ ഏതെല്ലാമാണ്?
കേരളത്തിലെ മറയൂർ, ചേരമനങ്ങാട്, കുപ്പക്കൊല്ലി, മങ്ങാട്, തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂർ, കർണ്ണാടകയിലെ ബ്രഹ്മഗിരി, ആന്ധ്രാപ്രദേശിലെ നാഗാർജുന കൊണ്ട തുടങ്ങിയ പ്രദേശങ്ങൾ ദക്ഷിണേന്ത്യയിലെ പ്രധാന മഹാശിലായുഗ കേന്ദ്രങ്ങളാണ്.

♦ ഏതൊക്കെയാണ് മഹാശിലാസ്മാരകങ്ങൾ
• കുടക്കല്ല്     
• തൊപ്പിക്കല്ല്  
• നാട്ടുകല്ല് 
• മുനിയറ
• കല്ലറ 

♦ എന്താണ് മഹാശിലാസ്മാരകങ്ങൾ?
• മഹാശിലാസ്മാരകങ്ങൾ പ്രാചീനകാലത്തെ ശവസംസ്കാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 
• മൃതശരീരാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിനാണ് ഇത്തരം ശിലാസ്മാരകങ്ങൾ നിർമ്മിച്ചിരുന്നത്. 
 • ശരീരാവശിഷ്ടങ്ങൾക്കൊപ്പം അവർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ, നാണയങ്ങൾ എന്നിവയും മഹാശിലാസ്മാരകങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

♦ മഹാശിലായുഗം ഇരുമ്പുയുഗം എന്നറിയപ്പെടുന്നത് എന്തുകൊണ്ട്?
മഹാശിലാസ്മാരകങ്ങളിൽ നിന്ന് ഇരുമ്പായുധങ്ങൾ ധാരാളമായി കണ്ടെത്തിയതിനാൽ ഈ കാലഘട്ടത്തെ ഇരുമ്പുയുഗം എന്നും അറിയപ്പെടുന്നു.

♦ ദക്ഷിണേന്ത്യയിലെ മഹാശിലാസ്മാരകങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.
ഉത്തരം:
• മഹാശിലാസ്മാരക
കേന്ദ്രങ്ങൾ 
• കേരളം - മറയൂർ
• തമിഴ്‌നാട് - ആദിച്ചനല്ലൂർ
• 
ആന്ധ്രാപ്രദേശ് - നാഗാർജുന കൊണ്ട
• കർണ്ണാടകം - ബ്രഹ്മഗിരി
• ദക്ഷിണേന്ത്യയിലെ
പ്രധാന മഹാശിലാസ്മാരകങ്ങൾ 
• കുടക്കല്ല്   
• തൊപ്പിക്കല്ല് 
• നാട്ടുകല്ല് 
• മുനിയറ
• ശരീരാവശിഷ്ടങ്ങൾക്കൊപ്പം
അടക്കം ചെയ്തിരുന്ന വസ്തുക്കൾ
• ആഭരണങ്ങൾ
• ആയുധങ്ങൾ
• ഉപകരണങ്ങൾ
• പാത്രങ്ങൾ
• നാണയങ്ങൾ
♦ മഹാശിലായുഗ കാലഘട്ടത്തിലെ പ്രധാന ഇരുമ്പ് ഉപകരണങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക
• കത്തി
• വാൾ
• അരിവാൾ
• കുന്തമുന 
• മുക്കാലി പീഠം 
• വിളക്കുകൾ

♦ മഹാശിലായുഗത്തിൽ കാർഷിക പുരോഗതിയ്ക്ക് സഹായകമായത് എന്താണ്?
• ഇരുമ്പിന്റെ ഉപയോഗം മഹാശിലായുഗത്തിലെ കാർഷിക പുരോഗതിക്ക്  സഹായകമായി

♦ ഭക്ഷണശേഖരണത്തിൽ നിന്ന് ഭക്ഷ്യോൽപ്പാദനത്തിലേക്ക് പുരോഗമിച്ച ഒരു ജനതയുടെ നിർമ്മിതിയാണ് --------------------
മഹാശിലാസംസ്കാരം.

♦ പാഠപുസ്തകത്തിലെ 114-ാം പേജിൽ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിക്കുക (ഭൂപടം 8.1). ഭൂപടത്തിൽ നിറം നൽകിയിരിക്കുന്ന പ്രദേശങ്ങൾ ഇന്ന് ഏതൊക്കെ  സംസ്ഥാനങ്ങളിലാണെന്ന് കണ്ടെത്തൂ?
• കർണാടക
• തമിഴ്‌നാട്
• കേരളം
• ആന്ധ്രാപ്രദേശ്
♦ പ്രാചീന തമിഴകത്തെക്കുറിച്ച് വിവരം നൽകുന്ന പ്രധാന ചരിത്രസ്രോതസ്സുകൾ ഏതെല്ലാമാണ്?
• പ്രാചീന തമിഴകത്തെക്കുറിച്ച് വിവരം ലഭിക്കുന്ന പ്രധാന ചരിത്രസ്രോതസ്സുകളാണ് പഴന്തമിഴ്പ്പാട്ടുകൾ, നാണയങ്ങൾ, സഞ്ചാരക്കുറിപ്പുകൾ, ലിഖിതങ്ങൾ മുതലായവ. • ഇവയിൽ ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് പഴന്തമിഴ് പാട്ടുകളുടെ സമാഹാരമായ സംഘസാഹിത്യകൃതികളിൽ നിന്നാണ്.

♦ എന്താണ് സംഘസാഹിത്യം?
• മധുര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തമിഴ് കവികളുടെ കൂട്ടായ്മയായിരുന്നു സംഘങ്ങൾ. 
• ഈ സംഘങ്ങൾ അന്നത്തെ ഗായകരുടെ പാട്ടുകൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. 
• ഈ പാട്ടുകൾ "സംഘം കൃതികൾ' എന്നും ഈ കാലഘട്ടത്തെ 'സംഘകാലം' എന്നും വിശേഷിപ്പിക്കുന്നു. 

♦ പ്രധാന സംഘസാഹിത്യകൃതികൾ ഏതൊക്കെയാണ്?
• കുറുന്തൊകൈ
• നറ്റിണൈ 
• അകനാനൂറ് 
•പതിറ്റുപത്ത്

♦ പ്രാചീന തമിഴകത്തെക്കുറിച്ച് വിവരം ലഭിക്കുന്ന പ്രധാന സ്രോതസുകൾ പട്ടികപ്പെടുത്തുക.
• സംഘസാഹിത്യകൃതികൾ
• തിരുക്കുറൽ
• ചിലപ്പതികാരം
• മണിമേഖല

♦ സംഘം കൃതികൾ ഉൾപ്പെട്ട പഴന്തമിഴ് പാട്ടുകളിൽ പ്രാചീന തമിഴകത്തെ ജനജീവിതത്തെക്കുറിച്ച് എന്തെല്ലാമാണ് പ്രതിപാദിക്കുന്നത് ?. 
പ്രാചീന തമിഴകത്തെ സാമൂഹിക ജീവിതം, കൃഷി, കാലിമേയ്ക്കൽ, ഉപ്പുകുറുക്കൽ, വിഭവങ്ങളുടെ കൈമാറ്റം എന്നിവയെക്കുറിച്ചെല്ലാം ഈ പാട്ടുകളിൽ പരാമർശമുണ്ട്. 

♦ സംഘകാലത്തെ സാമൂഹിക-സാമ്പത്തിക ജീവിതത്തിലെ സവിശേഷതകൾ എന്തൊക്കെയാണ് ?.
സാമൂഹിക ജീവിതം
• തൊഴിലിനെ അടിസ്ഥാനമാക്കിയുളള സാമൂഹിക വിഭജനം നിലനിന്നിരുന്നു.
• സാമൂഹികമായ വേർതിരിവുകൾ ഉണ്ടായിരുന്നില്ല.
• സ്ത്രീ പുരുഷ സമത്വം നിലനിന്നിരുന്നു.

സാമ്പത്തിക ജീവിതം
• കൃഷിയായിരുന്നു പ്രധാന ഉപജീവന മാർഗം. കന്നുകാലി മേയ്ക്കൽ, മീൻപിടുത്തം, വേട്ടയാടൽ എന്നിവ മറ്റ് ഉപജീവനമാർഗങ്ങളായിരുന്നു. 
• വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധം നിലനിന്നിരുന്നു.
• കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമായിരുന്നു പ്രധാനമായും വിദേശികൾ വാങ്ങിയിരുന്നത്. ചെമ്പ്, വെള്ളി, സ്വർണ്ണം മുതലായവ അവർ ഇവിടേക്ക് കൊണ്ടുവന്നിരുന്നു.

♦ സംഘകാല സാമൂഹിക ജീവിതത്തെ സമകാലിക സാമൂഹിക ജീവിതവുമായി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
സംഘകാല സാമൂഹിക ജീവിതം സമകാലിക ജീവിതത്തിന് സമാനമായിരുന്നുവെന്ന് പറയാം. സംഘകാല സാമൂഹിക ജീവിതത്തിൽ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിഭജനം നിലനിന്നിരുന്നു. സാമൂഹികമായ വേർതിരിവുകൾ ഉണ്ടായിരുന്നില്ല. അതേസമയം, സ്ത്രീ പുരുഷ സമത്വം നിലനിന്നിരുന്നു. തൊഴിലിനെയോ മറ്റ് ഘടകങ്ങളെയോ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ ഇന്നത്തെ സമൂഹം അംഗീകരിക്കുന്നില്ല. ആധുനിക സമൂഹം എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സ്ത്രീ പുരുഷ സമത്വം നിലനിർത്തുന്നു.

♦ തിണകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക
• ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി പ്രാചീന തമിഴകത്തിൽ അഞ്ച് ഭൂവിഭാഗങ്ങൾ നിലനിന്നിരുന്നതായി സംഘം കൃതികളിൽ പരാമർശിക്കുന്നു. ഇവ 'ഐന്തിണകൾ' എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 
• ഓരോ തിണയിലെയും ജനങ്ങളുടെ ജീവിതരീതിയും ഉപജീവനവും തിണകളുടെ ഭൂമിശാസ്ത്ര സവിശേഷതകൾക്കനുസരിച്ച് വ്യത്യസ്തമായിരുന്നു.
• ഓരോ തിണയിലും ഉൽപാദിപ്പിച്ചിരുന്ന വിഭവങ്ങൾ മറ്റ് തിണകളുമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. 
• വിഭവമാറ്റം വ്യാപാരകേന്ദ്രങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു. ഈ വ്യാപാര കേന്ദ്രങ്ങൾ അങ്ങാടികൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

♦ സംഘസാഹിത്യത്തിലെ 'ഐന്തിണകൾ' (അഞ്ച് തിണകൾ) ഏതൊക്കെയാണ്?
• കുറിഞ്ചി
• മുല്ലൈ
• പാലൈ 
• മരുതം
• നെയ്തൽ
♦ പാഠപുസ്തകത്തിലെ 114-ാം പേജിൽ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിക്കുക (ഭൂപടം 8.1). പ്രാചീന തമിഴകത്തിൽ ഭരണം നടത്തിയിരുന്നത് ആരൊക്കെയാണെന്ന് ഭൂപടത്തിൽ നിന്നും കണ്ടെത്തൂ.
• ചേരർ 
• ചോളർ
• പാണ്ഡ്യർ

♦ പ്രാചീന തമിഴകത്തിലെ ഭരണാധികാരികൾ ആരായിരുന്നു?
• പ്രാചീന തമിഴകം ഭരിച്ചിരുന്ന ചേര-ചോള-പാണ്ഡ്യ ഭരണാധികാരികളെ ഒന്നായി 'മൂവേന്തർ' അഥവാ 'മൂവരശർ' എന്നാണ് അറിയപ്പെട്ടിരുന്നത്. 
• തമിഴകത്തിൽ നിരവധി ഭരണകൂടങ്ങൾ നിലനിന്നിരുന്നുവെങ്കിലും മൂവേന്തർക്കായിരുന്നു അധികാരപദവി ഉണ്ടായിരുന്നത്. 
• ഈ രാജാക്കന്മാരെ 'കോ', 'കോൻ', 'കടുംകോ' എന്നും വിളിച്ചിരുന്നു.
♦ പാഠപുസ്തകത്തിലെ 114-ാം പേജിൽ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിച്ച് (ഭൂപടം 8.1) മൂവേന്തർമാരും അവരുടെ തലസ്ഥാനങ്ങളും പട്ടികപ്പെടുത്തൂ.
മൂവേന്തർ തലസ്ഥാനം
• ചേരർ  • വഞ്ചി 
• ചോളർ  • ഉറൈയൂർ 
• പാണ്ഡ്യർ• മധുരൈ
♦ സംഘകാലത്തിനുശേഷം ചേരരുടെ നിയന്ത്രണത്തിൻ കീഴിലായ പ്രദേശങ്ങൾ പിൽക്കാലത്ത് ആരുടെ ഭരണത്തിൻ കീഴിലാണ് ആയത് ?.
പെരുമാക്കന്മാരുടെ 

♦ ഏത് പ്രദേശം കേന്ദ്രമാക്കിയാണ് പെരുമാൾ ഭരണം സ്ഥാപിക്കപ്പെട്ടത്? 
ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം (മകോതൈ) 

♦ പിൽക്കാല ചേരർ എന്ന് അറിയപ്പെട്ടത് ആരാണ്?
പെരുമാക്കൾ  

♦ മഹോദയപുരത്തെ രാജാക്കന്മാർ ഏതെല്ലാം സ്ഥാനപ്പേരുകളാണ് സ്വീകരിച്ചിരുന്നത് ?
മഹോദയപുരത്തെ രാജാക്കന്മാർ പെരുമാൾ, ചേരമാൻ, കുലശേഖര എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ സ്വീകരിച്ചിരുന്നു.

♦ പെരുമാൾ ഭരണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക. 
• പെരുമാൾ ഭരണകാലത്ത് രാജ്യത്തെ വിവിധ നാടുകളായി തിരിച്ചിരുന്നു. 
• നാടുകളെ ദേശങ്ങളായും ദേശങ്ങളെ കരകളായും വിഭജിച്ചിരുന്നു. 
• നാടുകളുടെ ഭരണം നാടുവാഴികളും ദേശങ്ങളുടെ ഭരണം ദേശവാഴികളുമാണ് നിർവഹിച്ചിരുന്നത്. 
• ദേശവാഴികൾ ജനകീയ സ്വഭാവമുള്ള ദേശക്കൂട്ടങ്ങളുടെ നിയന്ത്രണത്തിലായിരുന്നു ഭരിച്ചിരുന്നത്. 
• കരകളുടെ ഭരണം നിർവഹിച്ചിരുന്നത് പഞ്ചായത്തുകളായിരുന്നു. ഭരണതലത്തിൽ 
• ഏറ്റവും ഉയർന്ന സ്ഥാനം പെരുമാളിനായിരുന്നു.

♦ പെരുമാൾ ഭരണവുമായി ബന്ധപ്പെട്ട ആശയ ഭൂപടം പൂർത്തിയാക്കുക
♦ പെരുമാൾ ഭരണകാലത്തെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• ശക്തമായൊരു സാമ്പത്തിക അടിത്തറ ഉണ്ടായിരുന്നു.
• കൃഷിയോടൊപ്പം വാണിജ്യവും അഭിവൃദ്ധി പ്രാപിച്ചിരുന്നു. 
• വിദേശരാജ്യങ്ങളു മായുള്ള സുഗന്ധവ്യഞ്ജന വ്യാപാരവും തുറമുഖങ്ങൾ വഴി ലഭിച്ചിരുന്ന ചുങ്കവും (നികുതി) പെരുമാൾ രാജ്യത്തിന്റെ സാമ്പത്തിക മാറ്റങ്ങൾക്ക് കാരണമായി. 
• ദക്ഷിണേന്ത്യയിൽ ആകമാനം നിലവിലുണ്ടായിരുന്ന അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയർ, നാനാദേശികൾ തുടങ്ങിയ കച്ചവട സംഘങ്ങളുടെ വാണിജ്യപ്രവർത്തനം ഈ മേഖലയുടെ സാമ്പത്തിക പുരോഗതിക്ക് സഹായകമായി.

♦ പെരുമാൾ കാലഘട്ടത്തിലുണ്ടായ സാംസ്കാരിക മാറ്റങ്ങൾ എന്തൊക്കെയായിരുന്നു?
• കാർഷിക ഗ്രാമങ്ങളുടെ കേന്ദ്രം എന്ന നിലയിൽ ക്ഷേത്രങ്ങൾ സാംസ്കാരിക ജീവിതത്തിന്റെ പ്രധാന സ്ഥാപനമായി മാറി.
• ജനനം മുതൽ ഒരേ തൊഴിൽ തന്നെ ഓരോരുത്തരും പരമ്പരാഗതമായി ചെയ്തുവന്നതിനാൽ ജാതിവ്യവസ്ഥ രൂപപ്പെട്ടു.
• വാസ്തുവിദ്യ, ശില്പകല, ചിത്രകല, വാദ്യകല, നൃത്തം, സംഗീതം എന്നിങ്ങനെ വിവിധ കലകൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വികാസം പ്രാപിച്ചു.
• അനുഷ്ഠാനകലകളായ കൂത്തും കൂടിയാട്ടവും ഈ കാലയളവിൽ വികാസം പ്രാപിച്ചവയാണ്.

♦ മധ്യകാല കേരളത്തിലെ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥകളെ നിയന്ത്രിച്ചിരുന്ന സംവിധാനം.
ജന്മി സമ്പ്രദായം

♦ നാടുവാഴി സ്വരൂപങ്ങൾ രൂപപ്പെടാനിടയായ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു?
• പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പെരുമാക്കന്മാരുടെ ഭരണം ശിഥിലമായി. • പെരുമാക്കന്മാരുടെ ഭാഗമായിരുന്ന പല നാടുകളും സ്വതന്ത്രമായി.
• പെരുമാക്കന്മാരുടെ ഭാഗമായിരുന്ന നാടുകൾ പിൽക്കാലത്ത് നാടുവാഴികളുടെ കീഴിൽ നാടുവാഴി സ്വരൂപങ്ങൾ എന്ന് അറിയപ്പെട്ടു. 
• മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് നിലനിന്നിരുന്ന സ്വയംഭരണ പ്രദേശങ്ങളായിരുന്നു സ്വരൂപങ്ങൾ. 
• മരുമക്കത്തായത്തെ അടിസ്ഥാനമാക്കിയ കൂട്ടുകുടുംബങ്ങളായിരുന്നു സ്വരൂപങ്ങളെ നിയന്ത്രിച്ചിരുന്നത്.

♦ കേരളത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന നാടുവാഴി സ്വരൂപങ്ങൾ ഏതെല്ലാം എന്ന് ലിസ്റ്റ് ചെയ്യൂ. 
• കോലത്തുനാട് സ്വരൂപം (കണ്ണൂർ), 
• നെടിയിരുപ്പ് സ്വരൂപം (കോഴിക്കോട്), 
• പെരുമ്പടപ്പ് സ്വരൂപം (കൊച്ചി), 
• തൃപ്പാപ്പൂർ സ്വരൂപം (വേണാട്) 
♦ നാടുവാഴി സ്വരൂപങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പട്ടികപ്പെടുത്തുക.
i. കോലത്തുനാട് സ്വരൂപം
• കണ്ണൂർ കേന്ദ്രമാക്കി ഭരണം
• ഭരണാധികാരി "കോലത്തിരി' എന്ന് അറിയപ്പെട്ടിരുന്നു.

ii. നെടിയിരുപ്പ് സ്വരൂപം
• കോഴിക്കോട് കേന്ദ്രമാക്കി ഭരണം
• ഭരണാധികാരി "സാമൂതിരി' എന്ന് അറിയപ്പെട്ടിരുന്നു.
• മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം ലഭിച്ചതോടെ സാമൂതിരിയുടെ പ്രശസ്തി വർധിച്ചു.

iii. പെരുമ്പടപ്പ് സ്വരൂപം
• കൊടുങ്ങല്ലൂർ പ്രദേശമാണ് പെരുമ്പടപ്പ് സ്വരൂപമായി മാറിയത്.
• പിൽക്കാലത്ത് കൊച്ചി രാജവംശം എന്ന പേരിൽ അറിയപ്പെട്ടു.

iv. തൃപ്പാപ്പൂർ സ്വരൂപം (വേണാട്)
• കേരളത്തിന്റെ തെക്കേ അറ്റത്തായി സ്ഥിതിചെയ്തിരുന്ന സ്വരൂപം.
• പിന്നീട് തിരുവിതാംകൂർ എന്ന പ്രബല നാട്ടുരാജ്യമായി പരിണമിച്ചു.

♦ വേണാട് തിരുവിതാംകൂർ എന്ന ശക്തമായ നാട്ടുരാജ്യമായി വികാസം പ്രാപിച്ചത് ആരുടെ ഭരണകാലത്താണ്? 
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ. 

♦ പെരുമ്പടപ്പ് സ്വരൂപത്തെ കൊച്ചി രാജ്യമാക്കി മാറ്റിയത് ആരാണ്?
ശക്തൻ തമ്പുരാൻ

♦ മാർത്താണ്ഡവർമ്മയുടെയും ശക്തൻ തമ്പുരാന്റെയും പരിഷ്കാരങ്ങൾ പട്ടികപ്പെടുത്തുക.
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ശക്തൻ തമ്പുരാൻ
• ഭൂപ്രമാണിമാരായ എട്ടുവീട്ടിൽ പിള്ളമാരെയും മാടമ്പിമാരേയും അമർച്ചചെയ്തു• നാടുവാഴികളെ അമർച്ച ചെയ്തു 
• രാജ്യത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്തി • വാണിജ്യ കേന്ദ്രങ്ങൾ ആരംഭിച്ചു
• തൃപ്പടിദാനം നടത്തി• തൃശൂർ പൂരത്തിന് തുടക്കം കുറിച്ചു
കൂടുതൽ ചോദ്യങ്ങൾ

♦ തിരുക്കുറലിൻ്റെ രചയിതാവ് ആരാണ്?
തിരുവള്ളുവർ

♦ ചിലപ്പതികാരത്തിൻ്റെ രചയിതാവ് ആരാണ്?
ഇളങ്കോ അടികൾ

♦ ഏത് തമിഴ് ഇതിഹാസമാണ് കോവലൻ്റെയും കണ്ണകിയുടെയും കഥ പറയുന്നത്?
ചിലപ്പതികാരം

♦ മണിമേഖലയുടെ രചയിതാവ് ആരാണ്?
ചീത്തലൈ ചാത്തനാർ

♦ പ്രാചീന തമിഴകത്തിലെ അങ്ങാടികൾ ഏതൊക്കെയായിരുന്നു?
'അല്ലലാവണം', 'നാളങ്ങാടി'

♦ മഹോദയപുരത്തെ പ്രമുഖ ഭരണാധികാരികൾ ആരെല്ലാമായിരുന്നു?
രാമരാജശേഖരൻ, സ്ഥാണു രവി, ഇന്ദുക്കോത, ഭാസ്കര രവി

♦ പിന്തുടർച്ചാവകാശം പിതാവിൽ നിന്ന് മക്കൾക്ക് കൈമാറ്റം ചെയ്യുന്ന രീതി.
മക്കത്തായം

♦ പിന്തുടർച്ചാവകാശം സഹോദരിയുടെ പുത്രന്മാർക്ക് കൈമാറ്റം ചെയ്യുന്ന രീതി.
മരുമക്കത്തായം

♦ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ കൊണ്ടാടിയിരുന്ന ഉത്സവം ഏതാണ്?
മാമാങ്കം

♦ തൃപ്പടിദാനം നടത്തിയത് ആരാണ് ?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

♦ തൃപ്പടിദാനം നടന്ന വർഷം?
1750 ജനുവരി 3


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here