Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 09 ഭരണഘടനയ്‌ക്കൊരു മുഖവുര - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 Social Science - An Introduction to Constitution | Text Books Solution Social Science (Malayalam Medium) Chapter 9 ഭരണഘടനയ്‌ക്കൊരു മുഖവുര | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click hereഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 9: ഭരണഘടനയ്‌ക്കൊരു മുഖവുര - ചോദ്യോത്തരങ്ങൾ♦ താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ ശ്രദ്ധിക്കൂ. ഏതൊക്കെ ചിത്രങ്ങളിലാണ് നിങ്ങൾ ഇമോജി വരച്ചുചേർത്തത്? എന്തുകൊണ്ട്?• രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിലാണ് ഇമോജി വരച്ചുചേർത്തത്.• ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുന്നത് നമ്മളെ സുരക്ഷിതരാക്കുന്നു. അപകടങ്ങളിൽ നിന്ന് നമ്മുടെ തലയെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. • ക്യൂവിൽ നിൽക്കുന്നത് ബഹുമാനവും ക്ഷമയും കാണിക്കുന്നു. എല്ലാവർക്കും ന്യായമായ രീതിയിൽ അവരുടെ ഊഴം ലഭിക്കാൻ ഇത് സഹായിക്കുന്നു.• ഏതൊരു സമൂഹത്തിനും സുഗമമായും സ്വസ്ഥമായും ജീവിക്കുന്നതിനും പുരോഗതി കൈവരി ക്കുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
♦ എന്താണ് ഭരണഘടന?ഒരു രാഷ്ട്രത്തിലെ ഗവൺമെന്റിന്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ, വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരികരേഖയാണ് ഭരണഘടന.
♦ ഭരണഘടന ആവശ്യമായി വരുന്നത് എന്തുകൊണ്ട്?• വളരെ വിശാലമായ ഭൂപ്രദേശമുള്ള, ധാരാളം ജനസംഖ്യയുള്ള, പല വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന രാജ്യമാണ് നമ്മുടേത്. • ചില നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളുമനുസരിച്ചാണ് ഇത്തരം വൈവിധ്യങ്ങളുള്ള നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്. • ഇതുപോലെ മിക്ക രാജ്യങ്ങൾക്കും അവയുടെ നിലനിൽപ്പിനും ഭരണത്തിനും സഹായിക്കുന്ന അടിസ്ഥാന തത്വങ്ങളടങ്ങിയ ഒരു ഏകീകൃത രേഖയുണ്ട്. ഇതാണ് ഭരണഘടന.
♦ പാലവിള യു.പി. സ്കൂളിലെ കുട്ടികൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അഭി ഭാഷകയുമായി നടത്തിയ അഭിമുഖം ശ്രദ്ധിക്കൂ.• രാഷ്ട്രത്തിന്റെ ഭരണസംവിധാനം• പൗരന്മാരുടെ ചുമതലകൾ • ജനങ്ങളുടെ അവകാശങ്ങൾ• അധികാര വിനിയോഗം
♦ ഹമ്മുറാബിയുടെ നിയമസംഹിതയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുക.• ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നാണ് പുരാതന ബാബിലോണിയയിലെ ഭരണാധികാരിയായിരുന്ന ഹമ്മുറാബിയുടെ (ബി.സി.ഇ. 1792-1750) നിയമസംഹിത. • ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളെ ധിക്കരിക്കാൻ ആർക്കും അധികാരമില്ല എന്ന് ഈ നിയമസംഹിത അനുശാസിക്കുന്നു.
♦ ഹമ്മുറാബിയുടെ നിയമസംഹിത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?ലോകത്തിലെ ഏറ്റവും പഴയ നിയമസംഹിതകളിൽ ഒന്നാണിത്.
♦ എന്താണ് മാഗ്ന കാർട്ട, അതിന്റെ പ്രാധാന്യം എന്തായിരുന്നു?• ഇംഗ്ലണ്ടിലെ ജനങ്ങൾ രാജാക്കന്മാരുടെ ഏകാധിപത്യത്തിൽ വീർപ്പുമുട്ടിയിരുന്നു. ഇതിനെതിരെ സി. ഇ. 1215-ൽ ജോൺ രാജാവിനെ തടഞ്ഞുവെച്ച് ജനങ്ങൾ ഒപ്പുവയ്പിച്ച പ്രമാണമാണ് മാഗ്ന കാർട്ട. • രാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. • മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാഗ്ന കാർട്ടയെ കണക്കാക്കുന്നു.
♦ മാഗ്ന കാർട്ടയിൽ ഒപ്പിടാൻ നിർബന്ധിതനായ രാജാവ് ആരാണ്?ജോൺ രാജാവ്
♦ രാജാവിനെയും സർക്കാരിനെയും കുറിച്ച് മാഗ്ന കാർട്ട എന്താണ് പ്രഖ്യാപിച്ചത്?രാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല
♦ മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നത് എന്താണ്?മാഗ്ന കാർട്ട
♦ എന്താണ് ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം? അതിന്റെ പ്രാധാന്യമെന്ത്?• 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പാർലമെന്റിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച രാജാക്കന്മാരും പാർലമെന്റും തമ്മിൽ നിരവധി സംഘർഷങ്ങളുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് സി. ഇ. 1688-ലെ മഹത്തായ വിപ്ലവം. • രാജാവിന്റെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും പാർലമെന്റിന്റെ അധികാരം വർധിപ്പിക്കുവാനും ഈ വിപ്ലവത്തിലൂടെ കഴിഞ്ഞു. • രാജാധികാരം പാർലമെന്റിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാകുകയും ചെയ്തു. • ഇംഗ്ലണ്ടിൽ പാർലമെന്റിന് അധികാരം നൽകുന്ന ഭരണഘടനാ രൂപീകരണത്തിന് ഇത് വഴിയൊരുക്കി.
♦ ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്ന വർഷം?1688
♦ ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവത്തിനുശേഷം അധികാരം ആർക്കാണ് ലഭിച്ചത് ?പാർലമെന്റ്
♦ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.• ബ്രിട്ടന്റെ അധീനതയിലായിരുന്ന 13 വടക്കേ അമേരിക്കൻ കോളനികൾ ബ്രിട്ടന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തി. • തുടർന്ന് സി.ഇ. 1776-ൽ ഈ കോളനികൾ നടത്തിയ പ്രഖ്യാപനമാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം. • ഗവൺമെന്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞു. • ലോകത്തിലെ ആദ്യ ത്തെ എഴുതപ്പെട്ട ഭരണഘടനയായ അമേരിക്കൻ ഭരണഘടനയുടെ രൂപീകരണത്തിനും ഇത് കാരണമായി.
♦ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏത് വർഷത്തിലാണ് നടന്നത്?1776
♦ സ്വാതന്ത്ര്യ പ്രഖ്യാപനം ജനങ്ങളെ എന്തിനെക്കുറിച്ചാണ് ബോധവാന്മാരാക്കിയത്?ഗവൺമെന്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ട് എന്നതിനെക്കുറിച്ച്
♦ ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏതാണ്?അമേരിക്കൻ ഭരണഘടന
♦ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.• 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രഞ്ച് ജനത 1789-ൽ നടത്തിയ വിപ്ലവമാണിത്. • രാജാധികാരത്തിനെതിരെ ജനങ്ങളുടെ പരമാധികാരം എന്ന ആശയം അംഗീകരിക്കപ്പെട്ടത് ഈ വിപ്ലവത്തിലൂടെയാണ്. • ഇതോടെ ഫ്രാൻസിൽ ഒരു ഭരണഘടന രൂപപ്പെടുകയും രാജാവിന്റെ അധികാരങ്ങൾ ഭരണഘടനയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.
♦ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ഏതാണ്?'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം'.
♦ വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.
രാജാവിന്റെ അധികാരങ്ങൾ ഭരണഘടനയ്ക്ക് വിധേയമായി ഫ്രഞ്ച് വിപ്ലവം
ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിത ഹമ്മുറാബിയുടെ നിയമസംഹിത
രാജാവിന്റെ സ്വേഛാധിപത്യം അവസാനിക്കുകയും പാർ ലമെന്റിന്റെ അധികാരം വർധിക്കുകയും ചെയ്തു
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ല് മാഗ്ന കാർട്ട
♦ താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലക്രമത്തിൽ എഴുതുക. (മാഗ്ന കാർട്ട, ഫ്രഞ്ച് വിപ്ലവം, ഹമ്മുറാബിയുടെ നിയമാവലി, മഹത്തായ വിപ്ലവം, അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം).• ഹമ്മുറാബിയുടെ നിയമാവലി (BCE -1792–1750)• മാഗ്ന കാർട്ട (CE -1215)• മഹത്തായ വിപ്ലവം (CE -1688)• അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (CE- 1776)• ഫ്രഞ്ച് വിപ്ലവം (CE- 1789)
♦ ഭരണഘടനകളെ അവയുടെ സ്വഭാവം, മാറ്റം വരുത്തുന്നതിനുളള പ്രക്രിയ, രൂപംകൊണ്ട രീതി എന്നിവയുടെ അടിസ്ഥാനത്തിൽ പലതായി തരംതിരിക്കുന്നു. ഫ്ളോചാർട്ട് തയ്യാറാക്കുക.♦ ഭരണഘടനകളെ പല തരങ്ങളായി തരം തിരിച്ചിരിക്കുന്നു. അവ ഏതൊക്കെയാണ്?ഭരണഘടനകളെ അവയുടെ സ്വഭാവം, മാറ്റം വരുത്തുന്നതിനുളള പ്രക്രിയ, രൂപംകൊണ്ട രീതി എന്നിവയുടെ അടിസ്ഥാനത്തിൽ പലതായി തരംതിരിക്കുന്നു.• ലിഖിതം: ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങളും നിയമങ്ങളും വ്യവസ്ഥാപിതമായ രീതിയിൽ എഴുതി തയ്യാറാക്കി പുസ്തകരൂപത്തിൽക്രോഡീകരിച്ചിരിക്കുന്നതാണ് ലിഖിത ഭരണഘടന.ഉദാ: ഇന്ത്യ, അമേരിക്കൻ ഐക്യ നാടുകൾ (യു.എസ്.എ.)
• അലിഖിതം: ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങളും നിയമങ്ങളും വ്യവസ്ഥാപിതമായി എഴുതപ്പെടാത്തതും പുസ്തകരൂപത്തിൽ ക്രോഡീകരിക്കപ്പെടാത്തതുമാണ് അലിഖിത ഭരണഘടന.ഉദാ: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്
• ദൃഢമായത്: മാറ്റം വരുത്തുന്നതിന് (ഭേദഗതി) കർക്കശമായ നടപടിക്രമങ്ങൾ ആവശ്യമുള്ള ഭരണഘടന,ഉദാ: അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ
• അയവുള്ളത്: എളുപ്പത്തിൽ മാറ്റം വരുത്താൻ (ഭേദഗതി) കഴിയുന്ന ഭരണഘടന.ഉദാ: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്
• നടപ്പിലാക്കിയത്: ഭരണഘടനാ നിർമ്മാണസഭയുടെയോ കൗൺസിലിന്റെയോ രൂപീകരണശേഷം എഴുതി തയ്യാറാക്കി പ്രാബല്യത്തിൽ വരുത്തിയ ഭരണഘടന.ഉദാ: അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ
• പരിണമിച്ചത്: ക്രമേണയുള്ള മാറ്റങ്ങളുടെ ഫലമായി രൂപപ്പെട്ട ഭരണഘടന. കരാറുകൾ, വിധി ന്യായങ്ങൾ, നിയമങ്ങൾ, സമ്പ്രദായങ്ങൾ എന്നീ രൂപത്തിലുള്ള വ്യവസ്ഥകളും വഴക്കങ്ങളും ഇതിൽ ഉൾപ്പെടുന്നു.ഉദാ: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), കാനഡ
♦ പാഠഭാഗത്ത് ഉദാഹരണങ്ങളായി നൽകിയിട്ടുള്ള രാജ്യങ്ങളെ ഭരണഘടനകളുടെ സവിശേഷതകൾക്കനുസരിച്ച് പട്ടികയിൽ ക്രമീകരിക്കൂ.• അലിഖിതം: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്• ദൃഢമായത്: അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ• അയവുള്ളത്: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്• നടപ്പിലാക്കിയത്: അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ• പരിണമിച്ചത്: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), കാനഡ
♦ ഭരണഘടനയുടെ അവശ്യഗുണങ്ങൾ എന്ന വിഷയത്തിൽ ലഘുക്കുറിപ്പ് തയ്യാറാക്കൂ.• ചലനാത്മകത: മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കാലോചിതമായ മാറ്റം വരുത്താൻ കഴിയണം• അനുയോജ്യത: ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിന് അനുയോജ്യമായിരിക്കണം• സമഗ്രത: ഗവൺമെന്റിന്റെ അധികാരങ്ങൾ, പൗരരുടെ അവകാശങ്ങൾ, കടമകൾ എന്നിവ സമഗ്രമായി പ്രതിപാദിച്ചിരിക്കണം• സംക്ഷിപ്തത: അവശ്യ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതും കൃത്യവുമായിരിക്കണം• വ്യക്തത: ഭരണഘടനയിലെ വ്യവസ്ഥകൾ വ്യക്തമായി പ്രതിപാദിച്ചിരിക്കണം
♦ എന്താണ് ഭരണഘടനാ വ്യവസ്ഥ?• ഗവൺമെന്റിന്റെ അധികാരങ്ങളെ ഭരണഘടനാപരമായി പരിമിതപ്പെടുത്തുന്ന രാഷ്ട്രീയക്രമമാണ് ഭരണഘടനാ വ്യവസ്ഥ.• ഭരണാധികാരികളെ നിയന്ത്രിക്കുക, നിയമവാഴ്ച ഉറപ്പുവരുത്തുക, ജനങ്ങളുടെ അവകാശങ്ങൾ നിർവചിക്കുക എന്നിവയും ഭരണഘടനാവ്യവസ്ഥയിൽ ഉൾപ്പെടുന്നതാണ്.
♦ താഴെപ്പറയുന്നവയിൽ ഭരണഘടനാവ്യവസ്ഥയോട് യോജിക്കുന്ന പ്രസ്താവനകൾക്ക് നേരെ നിറം നൽകുക.ഇന്ത്യൻ ഭരണഘടന
♦ ഇന്ത്യൻ ഭരണഘടനയുടെ നാൾവഴികൾ സൂചിപ്പിക്കുന്ന ചുമർ പത്രിക തയ്യാറാക്കൂ.• ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി സി. ഇ. 1600- ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു. കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാർ ക്രമേണ അധികാരികളായി മാറിയതോടെ ഇന്ത്യയുടെ ഭരണം കമ്പനിയുടെ കൈകളിലായി.• ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാർ നടത്തിയ ആദ്യ ബഹുജന സമരമാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ഇതിനെത്തുടർന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.• ഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങളാണ്.• ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ പ്രസ്ഥാനങ്ങളിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. ഇന്ത്യയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി സ്വതന്ത്ര ഭരണഘടനാ നിർമ്മാണസഭ വേണമെന്ന ആവശ്യം ഔദ്യോഗികമായി മുന്നോട്ടുവച്ചതും ഈ പ്രസ്ഥാനമാണ്.• ഇന്ത്യക്കാരുടെ ഭരണപങ്കാളിത്തം ക്രമേണ വർധിപ്പിക്കുന്നതിനും ഇന്ത്യയിൽ മെച്ചപ്പെട്ട ഭരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിയമങ്ങളാണ് ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടുകൾ.• ഇന്ത്യയ്ക്ക് പൂർണമായ സ്വയംഭരണ അധികാരം നൽകുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു. ഇതനുസരിച്ച് ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി 1946- ൽ ഭരണഘടനാനിർമ്മാണ സഭ നിലവിൽ വന്നു.• ഡോ. രാജേന്ദ്രപ്രസാദായിരുന്നു ഭരണ ഘടനാനിർമ്മാണസഭയുടെ അധ്യക്ഷൻ. ഡോ. ബി.ആർ. അംബേദ്കർ ചെയർമാനായുളള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയത്. • ഭരണഘടനാനിർമ്മാണ സഭ 1949 നവംബർ 26 ന് ഭരണഘടനയ്ക്ക് അംഗീകാരം നൽകി. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നു. • ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. അന്നുമുതൽ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി അറിയപ്പെടുന്നു.
♦ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ഏത്?1600 CE
♦ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാർ നടത്തിയ ആദ്യത്തെ ആദ്യ ബഹുജന സമരത്തിന്റെ പേരെന്താണ്?1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം
♦ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങൾ ഏതാണ്?ഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ
♦ ഇന്ത്യയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി സ്വതന്ത്ര ഭരണഘടനാ നിർമ്മാണസഭ വേണമെന്ന ആവശ്യം ഔദ്യോഗികമായി മുന്നോട്ടുവച്ച സംഘടന?ഇന്ത്യൻ നാഷണൽ കോൺഗ്രസ്
♦ ഇന്ത്യക്കാരുടെ ഭരണപങ്കാളിത്തം ക്രമേണ വർധിപ്പിക്കുന്നതിനും ഇന്ത്യയിൽ മെച്ചപ്പെട്ട ഭരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിയമങ്ങൾ.ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടുകൾ
♦ ക്യാബിനറ്റ്മിഷൻ• ഇന്ത്യയ്ക്ക് പൂർണമായ സ്വയംഭരണ അധികാരം നൽകുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു. • ഇതനുസരിച്ച് ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി 1946- ൽ ഭരണഘടനാനിർമ്മാണ സഭ നിലവിൽ വന്നു.
♦ ഭരണഘടനാ നിർമ്മാണസഭയുടെ അധ്യക്ഷൻ ആരായിരുന്നു?ഡോ. രാജേന്ദ്ര പ്രസാദ്
♦ ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?ഡോ. ബി.ആർ. അംബേദ്കർ
♦ ഭരണഘടനാനിർമ്മാണ സഭ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത് എന്നാണ് ? 1949 നവംബർ 26
♦ ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?നവംബർ 26
♦ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എപ്പോഴാണ്?1950 ജനുവരി 26
♦ 1950 മുതൽ ഇന്ത്യ എങ്ങനെയാണ് അറിയപ്പെടുന്നത്?പരമാധികാര ജനാധിപത്യ റിപ്പബ്ലിക്
♦ ഭരണഘടനയുടെ പ്രധാന ആശയങ്ങളും മൂല്യങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്നത് ഏത് ഭാഗത്താണ്.ആമുഖം.
♦ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന അടിസ്ഥാന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിവരിക്കുക.• പരമാധികാരം: ബാഹ്യ ഇടപെടലുകൾക്കോ സമ്മർദങ്ങൾക്കോ വിധേയമാകാതെ തീരുമാനങ്ങൾ എടുക്കുവാനുളള രാഷ്ട്രത്തിന്റെ അധികാരം.• സ്ഥിതിസമത്വം: എല്ലാവർക്കും തുല്യപദവിയും അവസരസമത്വവും ഉറപ്പുവരുത്തിക്കൊണ്ട് സാമൂഹ്യനീതി നിലനിർത്തുന്നു.• മതേതരത്വം: രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല. വ്യക്തികൾക്ക് ഇഷ്ടമുളള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. രാഷ്ട്രം ഒരു മതത്തോടും വിവേചനം കാണിക്കുകയില്ല.• ജനാധിപത്യം: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഭരണം നിർവഹിക്കുന്നു. ഇതിലൂടെ ജനങ്ങൾ പരമാധികാരികളാകുന്നു.• റിപ്പബ്ലിക്: തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ തീരുമാനിക്കുന്ന സംവിധാനമാണ് റിപ്പബ്ലിക്. ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതി (President) തിരഞെഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആയിരിക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു.
♦ ചുവടെ നൽകിയിരിക്കുന്ന സവിശേഷതകൾ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന ഏതെല്ലാം ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു?
സവിശേഷതകൾ
ലക്ഷ്യങ്ങൾ
രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല മതേതരത്വം
ജനങ്ങൾ പരമാധികാരികൾ ജനാധിപത്യം
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി രാഷ്ട്രത്തലവൻ റിപ്പബ്ലിക്
ബാഹ്യ ഇടപെടലുകൾ ഇല്ലാതെ തീരുമാനങ്ങൾ എടുക്കുവാനുളള രാഷ്ട്രത്തിന്റെ അധികാരം പരമാധികാരം
അസമത്വങ്ങൾ കുറച്ച് സാമൂഹ്യ നീതി ഉറപ്പാക്കുന്നു സ്ഥിതിസമത്വം
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 6 Social Science - An Introduction to Constitution | Text Books Solution Social Science (Malayalam Medium) Chapter 9 ഭരണഘടനയ്‌ക്കൊരു മുഖവുര | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click here
👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 9: ഭരണഘടനയ്‌ക്കൊരു മുഖവുര - ചോദ്യോത്തരങ്ങൾ
ഏതൊക്കെ ചിത്രങ്ങളിലാണ് നിങ്ങൾ ഇമോജി വരച്ചുചേർത്തത്? എന്തുകൊണ്ട്?
• രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിലാണ് ഇമോജി വരച്ചുചേർത്തത്.
• ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുന്നത് നമ്മളെ സുരക്ഷിതരാക്കുന്നു. അപകടങ്ങളിൽ നിന്ന് നമ്മുടെ തലയെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.
• ക്യൂവിൽ നിൽക്കുന്നത് ബഹുമാനവും ക്ഷമയും കാണിക്കുന്നു. എല്ലാവർക്കും ന്യായമായ രീതിയിൽ അവരുടെ ഊഴം ലഭിക്കാൻ ഇത് സഹായിക്കുന്നു.
• ഏതൊരു സമൂഹത്തിനും സുഗമമായും സ്വസ്ഥമായും ജീവിക്കുന്നതിനും പുരോഗതി കൈവരി ക്കുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
♦ എന്താണ് ഭരണഘടന?
ഒരു രാഷ്ട്രത്തിലെ ഗവൺമെന്റിന്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ, വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരികരേഖയാണ് ഭരണഘടന.
♦ ഭരണഘടന ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
• വളരെ വിശാലമായ ഭൂപ്രദേശമുള്ള, ധാരാളം ജനസംഖ്യയുള്ള, പല വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന രാജ്യമാണ് നമ്മുടേത്.
• ചില നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളുമനുസരിച്ചാണ് ഇത്തരം വൈവിധ്യങ്ങളുള്ള നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്.
• ഇതുപോലെ മിക്ക രാജ്യങ്ങൾക്കും അവയുടെ നിലനിൽപ്പിനും ഭരണത്തിനും സഹായിക്കുന്ന അടിസ്ഥാന തത്വങ്ങളടങ്ങിയ ഒരു ഏകീകൃത രേഖയുണ്ട്. ഇതാണ് ഭരണഘടന.
♦ പാലവിള യു.പി. സ്കൂളിലെ കുട്ടികൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അഭി ഭാഷകയുമായി നടത്തിയ അഭിമുഖം ശ്രദ്ധിക്കൂ.
• രാഷ്ട്രത്തിന്റെ ഭരണസംവിധാനം
• പൗരന്മാരുടെ ചുമതലകൾ
• ജനങ്ങളുടെ അവകാശങ്ങൾ
• അധികാര വിനിയോഗം
♦ ഹമ്മുറാബിയുടെ നിയമസംഹിതയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുക.
• ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നാണ് പുരാതന ബാബിലോണിയയിലെ ഭരണാധികാരിയായിരുന്ന ഹമ്മുറാബിയുടെ (ബി.സി.ഇ. 1792-1750) നിയമസംഹിത.
• ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളെ ധിക്കരിക്കാൻ ആർക്കും അധികാരമില്ല എന്ന് ഈ നിയമസംഹിത അനുശാസിക്കുന്നു.
♦ ഹമ്മുറാബിയുടെ നിയമസംഹിത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ലോകത്തിലെ ഏറ്റവും പഴയ നിയമസംഹിതകളിൽ ഒന്നാണിത്.
♦ എന്താണ് മാഗ്ന കാർട്ട, അതിന്റെ പ്രാധാന്യം എന്തായിരുന്നു?
• ഇംഗ്ലണ്ടിലെ ജനങ്ങൾ രാജാക്കന്മാരുടെ ഏകാധിപത്യത്തിൽ വീർപ്പുമുട്ടിയിരുന്നു. ഇതിനെതിരെ സി. ഇ. 1215-ൽ ജോൺ രാജാവിനെ തടഞ്ഞുവെച്ച് ജനങ്ങൾ ഒപ്പുവയ്പിച്ച പ്രമാണമാണ് മാഗ്ന കാർട്ട.
• രാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. • മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാഗ്ന കാർട്ടയെ കണക്കാക്കുന്നു.
♦ മാഗ്ന കാർട്ടയിൽ ഒപ്പിടാൻ നിർബന്ധിതനായ രാജാവ് ആരാണ്?
ജോൺ രാജാവ്
♦ രാജാവിനെയും സർക്കാരിനെയും കുറിച്ച് മാഗ്ന കാർട്ട എന്താണ് പ്രഖ്യാപിച്ചത്?
രാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല
♦ മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നത് എന്താണ്?
മാഗ്ന കാർട്ട
♦ എന്താണ് ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം? അതിന്റെ പ്രാധാന്യമെന്ത്?
• 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പാർലമെന്റിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച രാജാക്കന്മാരും പാർലമെന്റും തമ്മിൽ നിരവധി സംഘർഷങ്ങളുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് സി. ഇ. 1688-ലെ മഹത്തായ വിപ്ലവം.
• രാജാവിന്റെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും പാർലമെന്റിന്റെ അധികാരം വർധിപ്പിക്കുവാനും ഈ വിപ്ലവത്തിലൂടെ കഴിഞ്ഞു.
• രാജാധികാരം പാർലമെന്റിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാകുകയും ചെയ്തു. • ഇംഗ്ലണ്ടിൽ പാർലമെന്റിന് അധികാരം നൽകുന്ന ഭരണഘടനാ രൂപീകരണത്തിന് ഇത് വഴിയൊരുക്കി.
♦ ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്ന വർഷം?
1688
♦ ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവത്തിനുശേഷം അധികാരം ആർക്കാണ് ലഭിച്ചത് ?
പാർലമെന്റ്
♦ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• ബ്രിട്ടന്റെ അധീനതയിലായിരുന്ന 13 വടക്കേ അമേരിക്കൻ കോളനികൾ ബ്രിട്ടന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തി.
• തുടർന്ന് സി.ഇ. 1776-ൽ ഈ കോളനികൾ നടത്തിയ പ്രഖ്യാപനമാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം.
• ഗവൺമെന്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞു.
• ലോകത്തിലെ ആദ്യ ത്തെ എഴുതപ്പെട്ട ഭരണഘടനയായ അമേരിക്കൻ ഭരണഘടനയുടെ രൂപീകരണത്തിനും ഇത് കാരണമായി.
♦ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏത് വർഷത്തിലാണ് നടന്നത്?
1776
♦ സ്വാതന്ത്ര്യ പ്രഖ്യാപനം ജനങ്ങളെ എന്തിനെക്കുറിച്ചാണ് ബോധവാന്മാരാക്കിയത്?
ഗവൺമെന്റിനെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ട് എന്നതിനെക്കുറിച്ച്
♦ ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏതാണ്?
അമേരിക്കൻ ഭരണഘടന
♦ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രഞ്ച് ജനത 1789-ൽ നടത്തിയ വിപ്ലവമാണിത്.
• രാജാധികാരത്തിനെതിരെ ജനങ്ങളുടെ പരമാധികാരം എന്ന ആശയം അംഗീകരിക്കപ്പെട്ടത് ഈ വിപ്ലവത്തിലൂടെയാണ്.
• ഇതോടെ ഫ്രാൻസിൽ ഒരു ഭരണഘടന രൂപപ്പെടുകയും രാജാവിന്റെ അധികാരങ്ങൾ ഭരണഘടനയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.
♦ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ഏതാണ്?
'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം'.
♦ വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.
| രാജാവിന്റെ അധികാരങ്ങൾ ഭരണഘടനയ്ക്ക് വിധേയമായി | ഫ്രഞ്ച് വിപ്ലവം |
| ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന | അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം |
| ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിത | ഹമ്മുറാബിയുടെ നിയമസംഹിത |
| രാജാവിന്റെ സ്വേഛാധിപത്യം അവസാനിക്കുകയും പാർ ലമെന്റിന്റെ അധികാരം വർധിക്കുകയും ചെയ്തു | ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം |
| മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ല് | മാഗ്ന കാർട്ട |
♦ താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലക്രമത്തിൽ എഴുതുക.
(മാഗ്ന കാർട്ട, ഫ്രഞ്ച് വിപ്ലവം, ഹമ്മുറാബിയുടെ നിയമാവലി, മഹത്തായ വിപ്ലവം, അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം).
• ഹമ്മുറാബിയുടെ നിയമാവലി (BCE -1792–1750)
• മാഗ്ന കാർട്ട (CE -1215)
• മഹത്തായ വിപ്ലവം (CE -1688)
• അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (CE- 1776)
• ഫ്രഞ്ച് വിപ്ലവം (CE- 1789)
♦ ഭരണഘടനകളെ അവയുടെ സ്വഭാവം, മാറ്റം വരുത്തുന്നതിനുളള പ്രക്രിയ, രൂപംകൊണ്ട രീതി എന്നിവയുടെ അടിസ്ഥാനത്തിൽ പലതായി തരംതിരിക്കുന്നു. ഫ്ളോചാർട്ട് തയ്യാറാക്കുക.
♦ ഭരണഘടനകളെ പല തരങ്ങളായി തരം തിരിച്ചിരിക്കുന്നു. അവ ഏതൊക്കെയാണ്?
ഭരണഘടനകളെ അവയുടെ സ്വഭാവം, മാറ്റം വരുത്തുന്നതിനുളള പ്രക്രിയ, രൂപംകൊണ്ട രീതി എന്നിവയുടെ അടിസ്ഥാനത്തിൽ പലതായി തരംതിരിക്കുന്നു.
• ലിഖിതം: ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങളും നിയമങ്ങളും വ്യവസ്ഥാപിതമായ രീതിയിൽ എഴുതി തയ്യാറാക്കി പുസ്തകരൂപത്തിൽ
ക്രോഡീകരിച്ചിരിക്കുന്നതാണ് ലിഖിത ഭരണഘടന.
ഉദാ: ഇന്ത്യ, അമേരിക്കൻ ഐക്യ നാടുകൾ (യു.എസ്.എ.)
• അലിഖിതം: ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങളും നിയമങ്ങളും വ്യവസ്ഥാപിതമായി എഴുതപ്പെടാത്തതും പുസ്തകരൂപത്തിൽ ക്രോഡീകരിക്കപ്പെടാത്തതുമാണ് അലിഖിത ഭരണഘടന.
ഉദാ: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്
• ദൃഢമായത്: മാറ്റം വരുത്തുന്നതിന് (ഭേദഗതി) കർക്കശമായ നടപടിക്രമങ്ങൾ ആവശ്യമുള്ള ഭരണഘടന,
ഉദാ: അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ
• അയവുള്ളത്: എളുപ്പത്തിൽ മാറ്റം വരുത്താൻ (ഭേദഗതി) കഴിയുന്ന ഭരണഘടന.
ഉദാ: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്
• നടപ്പിലാക്കിയത്: ഭരണഘടനാ നിർമ്മാണസഭയുടെയോ കൗൺസിലിന്റെയോ രൂപീകരണശേഷം എഴുതി തയ്യാറാക്കി പ്രാബല്യത്തിൽ വരുത്തിയ ഭരണഘടന.
ഉദാ: അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ
• പരിണമിച്ചത്: ക്രമേണയുള്ള മാറ്റങ്ങളുടെ ഫലമായി രൂപപ്പെട്ട ഭരണഘടന. കരാറുകൾ, വിധി ന്യായങ്ങൾ, നിയമങ്ങൾ, സമ്പ്രദായങ്ങൾ എന്നീ രൂപത്തിലുള്ള വ്യവസ്ഥകളും വഴക്കങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഉദാ: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), കാനഡ
♦ പാഠഭാഗത്ത് ഉദാഹരണങ്ങളായി നൽകിയിട്ടുള്ള രാജ്യങ്ങളെ ഭരണഘടനകളുടെ സവിശേഷതകൾക്കനുസരിച്ച് പട്ടികയിൽ ക്രമീകരിക്കൂ.
• അലിഖിതം: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്
• ദൃഢമായത്: അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ
• അയവുള്ളത്: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), ന്യൂസിലാന്റ്
• നടപ്പിലാക്കിയത്: അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ
• പരിണമിച്ചത്: യുണൈറ്റഡ് കിംഗ്‌ഡം (യു.കെ.), കാനഡ
♦ ഭരണഘടനയുടെ അവശ്യഗുണങ്ങൾ എന്ന വിഷയത്തിൽ ലഘുക്കുറിപ്പ് തയ്യാറാക്കൂ.
• ചലനാത്മകത: മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കാലോചിതമായ മാറ്റം വരുത്താൻ കഴിയണം
• അനുയോജ്യത: ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിന് അനുയോജ്യമായിരിക്കണം
• സമഗ്രത: ഗവൺമെന്റിന്റെ അധികാരങ്ങൾ, പൗരരുടെ അവകാശങ്ങൾ, കടമകൾ എന്നിവ സമഗ്രമായി പ്രതിപാദിച്ചിരിക്കണം
• സംക്ഷിപ്തത: അവശ്യ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതും കൃത്യവുമായിരിക്കണം
• വ്യക്തത: ഭരണഘടനയിലെ വ്യവസ്ഥകൾ വ്യക്തമായി പ്രതിപാദിച്ചിരിക്കണം
♦ എന്താണ് ഭരണഘടനാ വ്യവസ്ഥ?
• ഗവൺമെന്റിന്റെ അധികാരങ്ങളെ ഭരണഘടനാപരമായി പരിമിതപ്പെടുത്തുന്ന രാഷ്ട്രീയക്രമമാണ് ഭരണഘടനാ വ്യവസ്ഥ.
• ഭരണാധികാരികളെ നിയന്ത്രിക്കുക, നിയമവാഴ്ച ഉറപ്പുവരുത്തുക, ജനങ്ങളുടെ അവകാശങ്ങൾ നിർവചിക്കുക എന്നിവയും ഭരണഘടനാവ്യവസ്ഥയിൽ ഉൾപ്പെടുന്നതാണ്.
♦ താഴെപ്പറയുന്നവയിൽ ഭരണഘടനാവ്യവസ്ഥയോട് യോജിക്കുന്ന പ്രസ്താവനകൾക്ക് നേരെ നിറം നൽകുക.
ഇന്ത്യൻ ഭരണഘടന
♦ ഇന്ത്യൻ ഭരണഘടനയുടെ നാൾവഴികൾ സൂചിപ്പിക്കുന്ന ചുമർ പത്രിക തയ്യാറാക്കൂ.
• ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി സി. ഇ. 1600- ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു. കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാർ ക്രമേണ അധികാരികളായി മാറിയതോടെ ഇന്ത്യയുടെ ഭരണം കമ്പനിയുടെ കൈകളിലായി.
• ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാർ നടത്തിയ ആദ്യ ബഹുജന സമരമാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ഇതിനെത്തുടർന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.
• ഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങളാണ്.
• ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ പ്രസ്ഥാനങ്ങളിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. ഇന്ത്യയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി സ്വതന്ത്ര ഭരണഘടനാ നിർമ്മാണസഭ വേണമെന്ന ആവശ്യം ഔദ്യോഗികമായി മുന്നോട്ടുവച്ചതും ഈ പ്രസ്ഥാനമാണ്.
• ഇന്ത്യക്കാരുടെ ഭരണപങ്കാളിത്തം ക്രമേണ വർധിപ്പിക്കുന്നതിനും ഇന്ത്യയിൽ മെച്ചപ്പെട്ട ഭരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിയമങ്ങളാണ് ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടുകൾ.
• ഇന്ത്യയ്ക്ക് പൂർണമായ സ്വയംഭരണ അധികാരം നൽകുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു. ഇതനുസരിച്ച് ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി 1946- ൽ ഭരണഘടനാനിർമ്മാണ സഭ നിലവിൽ വന്നു.
• ഡോ. രാജേന്ദ്രപ്രസാദായിരുന്നു ഭരണ ഘടനാനിർമ്മാണസഭയുടെ അധ്യക്ഷൻ. ഡോ. ബി.ആർ. അംബേദ്കർ ചെയർമാനായുളള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയത്.
• ഭരണഘടനാനിർമ്മാണ സഭ 1949 നവംബർ 26 ന് ഭരണഘടനയ്ക്ക് അംഗീകാരം നൽകി. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നു.
• ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. അന്നുമുതൽ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി അറിയപ്പെടുന്നു.
♦ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ഏത്?
1600 CE
♦ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാർ നടത്തിയ ആദ്യത്തെ ആദ്യ ബഹുജന സമരത്തിന്റെ പേരെന്താണ്?
1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം
♦ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങൾ ഏതാണ്?
ഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ
♦ ഇന്ത്യയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി സ്വതന്ത്ര ഭരണഘടനാ നിർമ്മാണസഭ വേണമെന്ന ആവശ്യം ഔദ്യോഗികമായി മുന്നോട്ടുവച്ച സംഘടന?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
♦ ഇന്ത്യക്കാരുടെ ഭരണപങ്കാളിത്തം ക്രമേണ വർധിപ്പിക്കുന്നതിനും ഇന്ത്യയിൽ മെച്ചപ്പെട്ട ഭരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിയമങ്ങൾ.
ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടുകൾ
♦ ക്യാബിനറ്റ്മിഷൻ
• ഇന്ത്യയ്ക്ക് പൂർണമായ സ്വയംഭരണ അധികാരം നൽകുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു.
• ഇതനുസരിച്ച് ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി 1946- ൽ ഭരണഘടനാനിർമ്മാണ സഭ നിലവിൽ വന്നു.
♦ ഭരണഘടനാ നിർമ്മാണസഭയുടെ അധ്യക്ഷൻ ആരായിരുന്നു?
ഡോ. രാജേന്ദ്ര പ്രസാദ്
♦ ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
ഡോ. ബി.ആർ. അംബേദ്കർ
♦ ഭരണഘടനാനിർമ്മാണ സഭ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത് എന്നാണ് ?
1949 നവംബർ 26
♦ ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
നവംബർ 26
♦ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എപ്പോഴാണ്?
1950 ജനുവരി 26
♦ 1950 മുതൽ ഇന്ത്യ എങ്ങനെയാണ് അറിയപ്പെടുന്നത്?
പരമാധികാര ജനാധിപത്യ റിപ്പബ്ലിക്
♦ ഭരണഘടനയുടെ പ്രധാന ആശയങ്ങളും മൂല്യങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്നത് ഏത് ഭാഗത്താണ്.
ആമുഖം.
♦ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന അടിസ്ഥാന ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വിവരിക്കുക.
• പരമാധികാരം: ബാഹ്യ ഇടപെടലുകൾക്കോ സമ്മർദങ്ങൾക്കോ വിധേയമാകാതെ തീരുമാനങ്ങൾ എടുക്കുവാനുളള രാഷ്ട്രത്തിന്റെ അധികാരം.
• സ്ഥിതിസമത്വം: എല്ലാവർക്കും തുല്യപദവിയും അവസരസമത്വവും ഉറപ്പുവരുത്തിക്കൊണ്ട് സാമൂഹ്യനീതി നിലനിർത്തുന്നു.
• മതേതരത്വം: രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല. വ്യക്തികൾക്ക് ഇഷ്ടമുളള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. രാഷ്ട്രം ഒരു മതത്തോടും വിവേചനം കാണിക്കുകയില്ല.
• ജനാധിപത്യം: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഭരണം നിർവഹിക്കുന്നു. ഇതിലൂടെ ജനങ്ങൾ പരമാധികാരികളാകുന്നു.
• റിപ്പബ്ലിക്: തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ തീരുമാനിക്കുന്ന സംവിധാനമാണ് റിപ്പബ്ലിക്. ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതി (President) തിരഞെഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആയിരിക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു.
♦ ചുവടെ നൽകിയിരിക്കുന്ന സവിശേഷതകൾ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന ഏതെല്ലാം ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു?
| സവിശേഷതകൾ | ലക്ഷ്യങ്ങൾ |
|---|---|
| രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല | മതേതരത്വം |
| ജനങ്ങൾ പരമാധികാരികൾ | ജനാധിപത്യം |
| തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി രാഷ്ട്രത്തലവൻ | റിപ്പബ്ലിക് |
| ബാഹ്യ ഇടപെടലുകൾ ഇല്ലാതെ തീരുമാനങ്ങൾ എടുക്കുവാനുളള രാഷ്ട്രത്തിന്റെ അധികാരം | പരമാധികാരം |
| അസമത്വങ്ങൾ കുറച്ച് സാമൂഹ്യ നീതി ഉറപ്പാക്കുന്നു | സ്ഥിതിസമത്വം |
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)






0 Comments