Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 10 സമുദ്രങ്ങളിലൂടെ... - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 Social Science - Through the Oceans.. | Text Books Solution Social Science (Malayalam Medium) Chapter 10 സമുദ്രങ്ങളിലൂടെ... | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click hereഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 10: സമുദ്രങ്ങളിലൂടെ... - ചോദ്യോത്തരങ്ങൾ♦ ജലത്തിന്റെ വിവിധ ജലസ്രോതസ്സുകൾ ഏതൊക്കെയാണ്?സമുദ്രങ്ങൾ, കായലുകൾ, തടാകങ്ങൾ, നദികൾ, അരുവികൾ, ഉറവകൾ, ജലസംഭരണികൾ, കിണറുകൾ എന്നിവ ജലത്തിന്റെ വിവിധ ജലസ്രോതസ്സുകളാണ്.
♦ ജലസ്രോതസ്സുകളെ എങ്ങനെ തരംതിരിക്കാം? ഉദാഹരണങ്ങൾ നൽകുക.• ഉപരിതല ജലസ്രോതസ്സുകളും ഭൂഗർഭ ജലസ്രോതസ്സുകളും.• ഉപരിതല ജലസ്രോതസ്സുകൾ ഭൗമോപരിതലത്തിൽ കാണപ്പെടുമ്പോൾ, ഭൂഗർഭ സ്രോതസ്സുകൾ ഉപരിതലത്തോട് ചേർന്ന് ഭൂമിക്കുള്ളിലായി കാണപ്പെടുന്നു.• ഉപരിതല ജലസ്രോതസ്സുകൾ: സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ, കായലുകൾ• ഭൂഗർഭ ജലസ്രോതസ്സുകൾ: നീരുറവ, കിണറുകൾ, കുഴൽക്കിണറുകൾ
♦ തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് ആശയപടം പൂർത്തിയാക്കുക.♦ ദൈനംദിനാവശ്യങ്ങൾക്കുള്ള ജലം ഏതെല്ലാം സ്രോതസ്സുകളിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്?• നീരുറവ• കിണർ• കുഴൽക്കിണർ• നദി• തടാകം
♦ ജീവജാലങ്ങൾ ഭൂമിയിലെ ജലം നിരന്തരമായി ഉപയോഗിച്ചിട്ടും തീർന്നുപോകാത്തത് എന്തു കൊണ്ടായിരിക്കും?ജലമണ്ഡലത്തിലെ ജലത്തിന്റെ ചാക്രികചലനത്തിന്റെ (ജലപരിവൃത്തി) ഫലമായാണ് ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തത്.
♦ എന്താണ് ജലമണ്ഡലം?ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ഭൂമിയുടെ ഉപരിതലത്തിലും അന്തർഭാഗത്തും അന്തരീക്ഷത്തിലുമായി കാണപ്പെടുന്ന ആകെ ജലമാണ് ജലമണ്ഡലം.
♦ എന്താണ് ജലപരിവൃത്തി? വിശദമാക്കുക.• ഭൂമിക്കുള്ളിലും ഭൗമോപരിതലത്തിലും അന്തരീക്ഷത്തിലുമായുളള ജലത്തിന്റെ ചാക്രികചലനമാണ് ജലപരിവൃത്തി.• ഭൗമോപരിതലത്തിലെ വിവിധ ജലസ്രോതസ്സുകളിലെ ജലം ബാഷ്പീകരണത്തിലൂടെ നീരാവിയായി മാറുന്നു. ഇങ്ങനെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപംകൊള്ളുന്നു. • വർഷണത്തിലൂടെ മേഘങ്ങളിലെ ജലകണികകൾ ഭൂമിയിലേക്ക് പതിക്കുന്നു. • ഇങ്ങനെ ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം എന്നീ പ്രക്രിയകളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ് ജലപരിവൃത്തി.
♦ ജലജലപരിവൃത്തിയുടെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണ്?ബാഷ്പീകരണം, ഘനീകരണം, വർഷണം
♦ വർഷണത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെയാണ്?മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം വീഴ്ച എന്നിവ വർഷണത്തിന്റെ വിവിധ രൂപങ്ങളാണ്.
♦ ബാഷ്പീകരണം എന്നാൽ എന്താണ്?ഒരു ദ്രാവകം താപത്തിന്റെ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ.
♦ എന്താണ് ഘനീകരണം (Condensation) ?വായുവിലെ ജലബാഷ്പം (നീരാവി) തണുത്ത് ജലമായി മാറുന്ന പ്രക്രിയ.
♦ ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെയാണ്?മേഘങ്ങൾ, മൂടൽമഞ്ഞ്, തുഷാരം എന്നിവയാണ് ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ
♦ എന്താണ് വർഷണം (Precipitation)?തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിലെ ജലകണികകളുടെ വലുപ്പവും ഭാരവും കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാവാതെ അവ ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ.
♦ തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും ജലത്തിന്റെ വിതരണം നിരീക്ഷിക്കൂ. ജലത്തിന്റെ വിതരണം ഭൂമിയിൽ എല്ലായിടത്തും ഒരുപോലെയാണോ? വിശദമാക്കുക.• ഭൂമിയിലുളള ആകെ ശുദ്ധജലത്തിന്റെ അളവ് മൂന്ന് ശതമാനമാണ്. • മുഴുവൻ ശുദ്ധജലത്തിന്റെ 68.7% ഹിമപാളികളിലും ഹിമാനികളിലുമായി ഉറഞ്ഞ് കിടക്കുന്നു, 30.1% ഭൂഗർഭജലമായും, 0.3% ഉപരിതല ജലമായും, 0.9% മറ്റ് സ്രോതസ്സുകളായും നിലനിൽക്കുന്നു.• ജീവജാലങ്ങൾക്ക് ഉപയോഗിക്കാൻ ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് വളരെ പരിമിതമാണ്.
♦ എന്താണ് സമുദ്രങ്ങൾ?ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളാണ് സമുദ്രങ്ങൾ. കടലുകൾ, ഉൾക്കടലുകൾ എന്നിവ സമുദ്രത്തിന്റെ ഭാഗങ്ങളാണ്.
♦ സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം എന്ത് പേരിലാണ് അറിയപ്പെടുന്നത്?സമുദ്രങ്ങളെക്കുറിച്ചുളള ശാസ്ത്രീയ പഠനം സമുദ്രശാസ്ത്രം (Oceanography) എന്നാണ് അറിയപ്പെടുന്നത്.
♦ സമുദ്രപഠനം നമ്മെ എന്ത് മനസ്സിലാക്കാൻ സഹായിക്കുന്നു?സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയുന്നതിന് സമുദ്രപഠനം സഹായിക്കുന്നു. കൂടാതെ കാലാവസ്ഥാവ്യതിയാനം, സമുദ്ര മലിനീകരണം, ജൈവ വൈവിധ്യശോഷണം തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമുദ്രപഠനം ഉപകരിക്കുന്നു.
♦ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. വ്യക്തമാക്കുക.ശുദ്ധജലം പോലെ തന്നെ ഭൂമിയിൽ മനുഷ്യരുടെ നിലനിൽപ്പിന് സമുദ്രജലവും അനിവാര്യ മാണ്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ആവാസവ്യവസ്ഥകളെ പിന്തുണയ്ക്കുന്നതിലും സമുദ്രങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നു. കൂടാതെ മനുഷ്യജീവിതത്തിനാവശ്യമായ വിഭവ ങ്ങളും സമുദ്രങ്ങൾ പ്രദാനം ചെയ്യുന്നു.
♦ ലോക സമുദ്രദിനം എന്നാണ് ? ജൂൺ 8 .
♦ എന്താണ് കടൽ ?• ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗമാണ് കടൽ. ഉദാ: അറബിക്കടൽ
♦ എന്താണ് ഉൾക്കടൽ?• കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗമാണ് ഉൾക്കടൽ. ഉദാ: ബംഗാൾ ഉൾക്കടൽ
♦ എന്താണ് കടലിടുക്ക് ?• രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതി കുറഞ്ഞ സമുദ്രഭാഗമാണ് കടലിടുക്ക്. ഉദാ: പാക് കടലിടുക്ക്
♦ ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ .............. എന്ന് വിളിക്കുന്നുകടൽ
♦ കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗമാണ് ...................ഉൾക്കടൽ
♦ രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതി കുറഞ്ഞ സമുദ്രഭാഗമാണ് .............കടലിടുക്ക്
♦ ലോകഭൂപടം നിരീക്ഷിച്ച് സമുദ്രങ്ങൾ പട്ടികപ്പെടുത്തൂ.• പസഫിക് സമുദ്രം • അറ്റ്‌ലാന്റിക് സമുദ്രം• ദക്ഷിണ സമുദ്രം• ഇന്ത്യൻ മഹാസമുദ്രം• ആർട്ടിക് സമുദ്രം
♦ 'പോയിന്റ് നിമോ' (Point Nemo) എന്ന സമുദ്രഭാഗത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എവിടെയാണ് 'പോയിന്റ് നിമോ'?കരയിൽ നിന്നും ഏറ്റവും അകലെയുളള സമുദ്രഭാഗമാണിത്. ഈ കേന്ദ്രത്തിൽ നിന്നും തൊട്ടടുത്ത കരയിലെത്താൻ 2000 കിലോമീറ്ററിൽ അധികം സഞ്ചരിക്കണം. പോയിന്റ് നിമോ പസഫിക് സമുദ്രത്തിലാണുള്ളത്.
♦ ലോകത്തിലെ ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രം ഏതാണ്?പസഫിക് സമുദ്രം
♦ ഭൂമിയുടെ ഉപരിതലത്തിന്റെ എത്ര ഭാഗമാണ് പസഫിക് സമുദ്രത്താൽ മൂടപ്പെട്ടിരിക്കുന്നത് ?ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നിലൊന്ന് ഭാഗവും പസഫിക് സമുദ്രത്താൽ മൂടപ്പെട്ടിരിക്കുന്നു.
♦ പസഫിക് സമുദ്രത്തിന് 'പസഫിക്' എന്ന പേര് നൽകിയത് ആരാണ്?ഫെർഡിനാൻഡ് മഗല്ലൻ
♦ പസഫിക് സമുദ്രത്തിനെ മഗല്ലൻ എന്ത് പേരാണ് വിളിച്ചത് ?മഗല്ലൻ പസഫിക് സമുദ്രത്തെ 'മാർ പസഫിക്കോ' എന്ന് വിളിച്ചു. ഈ വാക്കിന് ശാന്തം എന്നാണ് അർഥം.
♦ മഗല്ലൻ പസഫിക് സമുദ്രത്തിന് 'പസഫിക്' എന്ന് പേരിട്ടത് എന്തുകൊണ്ട്?അറ്റ്‌ലാന്റിക് സമുദ്രത്തേക്കാൾ ശാന്തമാണെന്ന് തോന്നിയതിനാലാണ് അദ്ദേഹം അതിനെ 'പസഫിക്' എന്ന് പേരിട്ടത്.
♦ ഭൂപടം നിരീക്ഷിച്ച് പസഫിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂഖണ്ഡങ്ങൾ കണ്ടെത്തുക.ഏഷ്യ, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക
♦ പസഫിക് സമുദ്രത്തിന്റെ അതിരുകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.♦ ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം ഏതാണ്?പസഫിക് സമുദ്രത്തിലാണ് ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളത്.
♦ പസഫിക് സമുദ്രത്തിലെ ചില പ്രധാന ദ്വീപുകളുടെ പേരുകൾ എഴുതുക.ഫിലിപ്പീൻസ്, ജപ്പാൻ, ഹവായ്, ന്യൂസിലാൻഡ് എന്നിവ പസഫിക് സമുദ്രത്തിലെ പ്രധാന ദ്വീപുകളാണ്.
♦ ലോകത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?പസഫിക് സമുദ്രത്തിന്റെ ഭാഗമായ മരിയാന ട്രെഞ്ചിലെ ചലഞ്ചർ ഗർത്തമാണ് ലോകത്തിലെ ഏറ്റവും ആഴമേറിയ ഭാഗം.
♦ മരിയാന ട്രെഞ്ച് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?പസഫിക് സമുദ്രത്തിലാണ് മരിയാന ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്.
♦ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുകഅറ്റ്ലാന്റിക് സമുദ്രം
♦ അറ്റ്‌ലാന്റിക് സമുദ്രം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' നോട് സാമ്യമുള്ളതാണ് ഇതിന്റെ ആകൃതി.
♦ ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത എവിടെയാണ് ?അറ്റ്‌ലാന്റിക് സമുദ്രം
♦ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സമുദ്രാന്തർ പർവ്വതനിര?മധ്യ അറ്റ്‌ലാന്റിക് പർവതനിര.
♦ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?പ്യൂർട്ടോ റിക്കോ ട്രെഞ്ചിലെ മിൽവോകി ഡീപ്പ്.
♦ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചില പ്രധാന ദ്വീപുകളുടെ പേര് എഴുതുക.ന്യൂഫൗണ്ട്‌ലാൻഡ്, ഐസ്‌ലാൻഡ്
♦ അറ്റ്‌ലസ്, ഗ്ലോബ് എന്നിവയുടെ സഹായത്തോടെ അറ്റ്‌ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂഖണ്ഡങ്ങൾ കണ്ടെത്തുക.വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക
♦ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അതിരുകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.• പേര്: അറ്റ്‌ലാന്റിക് സമുദ്രംസ്ഥാനം• വടക്ക്: ആർട്ടിക് സമുദ്രം• തെക്ക്: ദക്ഷിണ സമുദ്രം• കിഴക്ക്: യൂറോപ്പ്, ആഫ്രിക്ക• പടിഞ്ഞാറ്: വടക്കേ അമേരിക്ക, തെക്കേ അമേരിക്കപ്രധാന സവിശേഷതകൾ• തിരക്കേറിയ സമുദ്ര പാത• മധ്യ അറ്റ്‌ലാന്റിക് പർവതനിര.• ആഴമേറിയ ഭാഗം: മിൽവോകി ഡീപ്പ്• പ്രധാന ദ്വീപുകൾ: ന്യൂഫൗണ്ട്‌ലാൻഡ്, ഐസ്‌ലാൻഡ്
♦ വാർത്താ തലക്കെട്ടുകൾ നിരീക്ഷിച്ചല്ലോ ? ഇന്ത്യൻ മഹാസമുദ്രം
♦ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂഖണ്ഡങ്ങൾ കണ്ടെത്തുക.ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ
♦ ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?ഇന്ത്യൻ മഹാസമുദ്രം
♦ വലിപ്പത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സ്ഥാനം എന്താണ്?മൂന്നാം സ്ഥാനം
♦ ബംഗാൾ ഉൾക്കടലും, അറബിക്കടലും ഏത് സമുദ്രത്തിന്റെ ഭാഗമാണ്?ഇന്ത്യൻ മഹാസമുദ്രം
♦ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമാണ് ജാവ ട്രെഞ്ച്.
♦ ഇന്ത്യൻ മഹാസമുദ്രത്തിലെ ചില പ്രധാന ദ്വീപുകളുടെ പേര് എഴുതുക.ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ദ്വീപുകളാണ്.
♦ ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏതാണ്?മലാക്ക കടലിടുക്ക് ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു.
♦ ഗ്ലോബ്, അറ്റ്‌ലസ് എന്നിവ നിരീക്ഷിച്ച് ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളും സമുദ്രത്തിലെ പ്രധാന ദ്വീപുകളും കണ്ടെത്തുക. • അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, മ്യാൻമർ, ...• പ്രധാന ദ്വീപുകൾ: ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക, മഡഗാസ്കർ, സീഷെൽസ്.
♦ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തികൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക♦ ഗ്ലോബ്, അറ്റ്‌ലസ് എന്നിവ നിരീക്ഷിച്ച് അന്റാർട്ടിക്ക ഭൂഖണ്ഡത്തെ വലയം ചെയ്തിരിക്കുന്ന സമുദ്രം കണ്ടെത്തൂ? ദക്ഷിണ സമുദ്രം
♦ അന്റാർട്ടിക്കയ്ക്ക് ചുറ്റുമായി ഏകദേശം 60° ദക്ഷിണ അക്ഷാംശം വരെ വ്യാപിച്ചിരിക്കുന്ന സമുദ്രം ഏതാണ്?ദക്ഷിണ സമുദ്രം.
♦ ആർട്ടിക് സമുദ്രം ഒഴികെ മറ്റെല്ലാ സമുദ്രങ്ങളുമായും അതിർത്തി പങ്കിടുന്ന സമുദ്രം ഏത് ?ദക്ഷിണ സമുദ്രം
♦ വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ള സമുദ്രം?ദക്ഷിണ സമുദ്രം
♦ ദക്ഷിണ സമുദ്രത്തിൽ കാണപ്പെടുന്ന രണ്ട് ദ്വീപുകളുടെ പേര് എഴുതുക.ഡോൾമാൻ, ഹേഡ്
♦ ദക്ഷിണ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ് ?സൗത്ത് സാൻഡ്‌വിച്ച് ട്രെഞ്ചിലെ ഫാക്ടോറിയൻ ഗർത്തം
♦ ദക്ഷിണ സമുദ്രവുമായി അതിർത്തി പങ്കിടാത്ത സമുദ്രം ഏതാണ്?a. അറ്റ്‌ലാന്റിക് സമുദ്രംb. ഇന്ത്യൻ മഹാസമുദ്രംc. പസഫിക് സമുദ്രംd. ആർട്ടിക് സമുദ്രംഉത്തരം: d. ആർട്ടിക് സമുദ്രം
♦ ഭൂരിഭാഗവും ആർട്ടിക് വൃത്തത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന സമുദ്രം ഏതാണ്?ആർട്ടിക് സമുദ്രം.
♦ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ് ?ആർട്ടിക് സമുദ്രത്തിൽ.
♦ ലോകത്തിലെ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രം ഏതാണ്?ആർട്ടിക് സമുദ്രം.
♦ വർഷത്തിൽ ഭൂരിഭാഗവും മഞ്ഞുറഞ്ഞ അവസ്ഥയിലുള്ള സമുദ്രം ?ആർട്ടിക് സമുദ്രം.
♦ ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?മൊല്ലോയ് ഗർത്തം
♦ ഏതെല്ലാം ഭൂഖണ്ഡങ്ങളുടെ വടക്കേ അതിർത്തിയാണ് ആർട്ടിക് സമുദ്രം?ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക.
♦ ദക്ഷിണ സമുദ്രത്തിന്റെയും ആർട്ടിക് സമുദ്രത്തിന്റെയും സവിശേഷതകൾ പട്ടികപ്പെടുത്തുക
ദക്ഷിണസമുദ്രം
ആർട്ടിക് സമുദ്രം
• അന്റാർട്ടിക്കയ്ക്ക് ചുറ്റുമായി സ്ഥിതിചെയ്യുന്നു.
• ആർട്ടിക് സമുദ്രം ഒഴികെ മറ്റെല്ലാ സമുദ്രങ്ങളുമായും അതിർത്തി പങ്കിടുന്നു
• വലിപ്പത്തിൽ നാലാം സ്ഥാനം
• ഡോൾമാൻ, ഹേഡ് എന്നിവ ദ്വീപുകൾ
• സൗത്ത് സാൻഡ്‌വിച്ച് ട്രെഞ്ചിലെ ഫാക്ടോറിയൻ ഗർത്തമാണ് ഏറ്റവും ആഴമേറിയ ഭാഗം • ഭൂരിഭാഗവും ആർട്ടിക് വൃത്തത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവം ഇവിടെയാണ്.
• ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രം
• വർഷത്തിൽ ഭൂരിഭാഗവും മഞ്ഞുറഞ്ഞ അവസ്ഥയിൽ
• ഏറ്റവും ആഴമേറിയ ഭാഗം മൊല്ലോയ് ഗർത്തം
• ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ വടക്കേ അതിർത്തി
♦ സമുദ്രങ്ങളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റ് പൂർത്തിയാക്കുകതിരമാലകൾ, വേലിയേറ്റ വേലിയിറക്കങ്ങൾ, സമുദ്രജലപ്രവാഹങ്ങൾ
♦ എന്താണ് തിരമാലകൾ?കാറ്റ് സമുദ്രോപരിതലത്തിൽ ഉണ്ടാക്കുന്ന ചലനമാണ് തിരമാലകൾ.
♦ തിരമാലകൾ എങ്ങനെയാണ് രൂപപ്പെടുന്നത്?• കാറ്റ് സമുദ്രോപരിതലത്തിൽ ഉണ്ടാക്കുന്ന ചലനമാണ് തിരമാലകൾ. • കാറ്റ് സൃഷ്ടിക്കുന്ന ഊർജ പ്രവാഹങ്ങൾ സമുദ്രോപരിതലത്തിൽ ഉയർച്ചതാഴ്ചകൾ സൃഷ്ടിക്കുന്നു. • ജലോപരിതലത്തെ സ്പർശിച്ച് കാറ്റ് വീശുമ്പോഴാണ് സാധാരണയായി തിരമാലകൾ ഉണ്ടാകുന്നത്. • സമുദ്രജലത്തി ന്റെ തുടർച്ചയായ ഈ ഉയർച്ചതാഴ്ചകളാണ് തിരമാലകൾ. കാറ്റിന്റെ വേഗത വർധിക്കുന്നതിനനുസരിച്ച് തിരമാലകളുടെ വലുപ്പവും വർധിക്കുന്നു.
♦ എന്താണ് വേലിയേറ്റ വേലിയിറക്കങ്ങൾ?സമുദ്രജലനിരപ്പ് നിശ്ചിത ഇടവേളകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന പ്രതിഭാസമാണ് വേലിയേറ്റ വേലിയിറക്കങ്ങൾ. സമുദ്രജലനിരപ്പ് ഉയരുന്നതിനെ വേലിയേറ്റമെന്നും താഴുന്നതിനെ വേലിയിറക്കമെന്നും പറയുന്നു.
♦ എന്താണ് സമുദ്രജലപ്രവാഹങ്ങൾ ?സമുദ്രജലം കിലോമീറ്ററുകളോളം നദികളെപ്പോലെ സമുദ്രത്തിനുള്ളിലൂടെ ഒഴുകുന്നുണ്ട്. ഇങ്ങനെ സമുദ്രങ്ങളിൽ നിശ്ചിതദിശയിൽ നിശ്ചിത പാതയിലൂടെ തുടർച്ചയായി ജലം ഒഴുകുന്ന പ്രതിഭാസമാണ് സമുദ്രജല പ്രവാഹം. എല്ലാ സമുദ്രങ്ങളിലും ഇത്തരം സമുദ്രജലപ്രവാഹങ്ങളുണ്ട്.
♦ ആശയപടം പൂർത്തിയാക്കാം എല്ലാ ജലസ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജലത്തിലും ധാതുലവണങ്ങൾ അലിഞ്ഞ് ചേർന്നിട്ടുണ്ട്. എന്നാൽ സമുദ്രജലത്തിൽ ലവണങ്ങളുടെ അളവ് പൊതുവെ കൂടുതലാണ്. അതു കൊണ്ടാണ് സമുദ്രജലത്തിന് ഉപ്പുരസമുള്ളത്.
♦ എന്താണ് ലവണത്വം?ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള എല്ലാ ധാതു ലവണങ്ങളുടെയും മൊത്തം അളവാണ് ലവണത്വം.
♦ സമുദ്രങ്ങൾ എങ്ങനെയാണ് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നത്? • കാലാവസ്ഥയെ നിയന്ത്രിക്കുന്നു• ഭക്ഷണത്തിന്റെ ഉറവിടം • സമുദ്ര ഗതാഗതം• ആഗോളതാപനത്തെ നിയന്ത്രിക്കുന്നു• ടൂറിസം
♦ സമുദ്രങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നു. അവ എന്തൊക്കെയാണ്?• മലിനീകരണമാണ് സമുദ്രങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. • രാസവസ്തുക്കളും മറ്റ് ഹാനികരമായ പദാർത്ഥങ്ങളും സമുദ്രത്തിൽ എത്തിച്ചേരുന്നത്. • സമുദ്രങ്ങളെ മാത്രമല്ല, നദികൾ, തടാകങ്ങൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളെയും മലിനീകരണം ബാധിക്കുന്നു.
♦ സമുദ്രജല സംരക്ഷണ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?• പ്ലാസ്റ്റിക്, രാസവസ്തുക്കൾ മുതലായവ സമുദ്രങ്ങളിൽ എത്തുന്നത് തടയുക.• തീരങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുക • സമുദ്ര സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുക • സുസ്ഥിരമല്ലാത്ത മത്സ്യബന്ധനം നിയന്ത്രിക്കുക.• സമുദ്രത്തിലെ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 6 Social Science - Through the Oceans.. | Text Books Solution Social Science (Malayalam Medium) Chapter 10 സമുദ്രങ്ങളിലൂടെ... | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click here
👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 10: സമുദ്രങ്ങളിലൂടെ... - ചോദ്യോത്തരങ്ങൾ
സമുദ്രങ്ങൾ, കായലുകൾ, തടാകങ്ങൾ, നദികൾ, അരുവികൾ, ഉറവകൾ, ജലസംഭരണികൾ, കിണറുകൾ എന്നിവ ജലത്തിന്റെ വിവിധ ജലസ്രോതസ്സുകളാണ്.
♦ ജലസ്രോതസ്സുകളെ എങ്ങനെ തരംതിരിക്കാം? ഉദാഹരണങ്ങൾ നൽകുക.
• ഉപരിതല ജലസ്രോതസ്സുകളും ഭൂഗർഭ ജലസ്രോതസ്സുകളും.
• ഉപരിതല ജലസ്രോതസ്സുകൾ ഭൗമോപരിതലത്തിൽ കാണപ്പെടുമ്പോൾ, ഭൂഗർഭ സ്രോതസ്സുകൾ ഉപരിതലത്തോട് ചേർന്ന് ഭൂമിക്കുള്ളിലായി കാണപ്പെടുന്നു.
• ഉപരിതല ജലസ്രോതസ്സുകൾ: സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ, കായലുകൾ
• ഭൂഗർഭ ജലസ്രോതസ്സുകൾ: നീരുറവ, കിണറുകൾ, കുഴൽക്കിണറുകൾ
♦ തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് ആശയപടം പൂർത്തിയാക്കുക.
♦ ദൈനംദിനാവശ്യങ്ങൾക്കുള്ള ജലം ഏതെല്ലാം സ്രോതസ്സുകളിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്?
• നീരുറവ
• കിണർ
• കുഴൽക്കിണർ
• നദി
• തടാകം
♦ ജീവജാലങ്ങൾ ഭൂമിയിലെ ജലം നിരന്തരമായി ഉപയോഗിച്ചിട്ടും തീർന്നുപോകാത്തത് എന്തു കൊണ്ടായിരിക്കും?
ജലമണ്ഡലത്തിലെ ജലത്തിന്റെ ചാക്രികചലനത്തിന്റെ (ജലപരിവൃത്തി) ഫലമായാണ് ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തത്.
♦ എന്താണ് ജലമണ്ഡലം?
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ഭൂമിയുടെ ഉപരിതലത്തിലും അന്തർഭാഗത്തും അന്തരീക്ഷത്തിലുമായി കാണപ്പെടുന്ന ആകെ ജലമാണ് ജലമണ്ഡലം.
♦ എന്താണ് ജലപരിവൃത്തി? വിശദമാക്കുക.
• ഭൂമിക്കുള്ളിലും ഭൗമോപരിതലത്തിലും അന്തരീക്ഷത്തിലുമായുളള ജലത്തിന്റെ ചാക്രികചലനമാണ് ജലപരിവൃത്തി.
• ഭൗമോപരിതലത്തിലെ വിവിധ ജലസ്രോതസ്സുകളിലെ ജലം ബാഷ്പീകരണത്തിലൂടെ നീരാവിയായി മാറുന്നു. ഇങ്ങനെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപംകൊള്ളുന്നു.
• വർഷണത്തിലൂടെ മേഘങ്ങളിലെ ജലകണികകൾ ഭൂമിയിലേക്ക് പതിക്കുന്നു.
• ഇങ്ങനെ ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം എന്നീ പ്രക്രിയകളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ് ജലപരിവൃത്തി.
♦ ജലജലപരിവൃത്തിയുടെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണ്?
ബാഷ്പീകരണം, ഘനീകരണം, വർഷണം
♦ വർഷണത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെയാണ്?
മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം വീഴ്ച എന്നിവ വർഷണത്തിന്റെ വിവിധ രൂപങ്ങളാണ്.
♦ ബാഷ്പീകരണം എന്നാൽ എന്താണ്?
ഒരു ദ്രാവകം താപത്തിന്റെ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ.
♦ എന്താണ് ഘനീകരണം (Condensation) ?
വായുവിലെ ജലബാഷ്പം (നീരാവി) തണുത്ത് ജലമായി മാറുന്ന പ്രക്രിയ.
♦ ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെയാണ്?
മേഘങ്ങൾ, മൂടൽമഞ്ഞ്, തുഷാരം എന്നിവയാണ് ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ
♦ എന്താണ് വർഷണം (Precipitation)?
തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിലെ ജലകണികകളുടെ വലുപ്പവും ഭാരവും കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാവാതെ അവ ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ.
♦ തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും ജലത്തിന്റെ വിതരണം നിരീക്ഷിക്കൂ. ജലത്തിന്റെ വിതരണം ഭൂമിയിൽ എല്ലായിടത്തും ഒരുപോലെയാണോ? വിശദമാക്കുക.
• ഭൂമിയിലുളള ആകെ ശുദ്ധജലത്തിന്റെ അളവ് മൂന്ന് ശതമാനമാണ്.
• മുഴുവൻ ശുദ്ധജലത്തിന്റെ 68.7% ഹിമപാളികളിലും ഹിമാനികളിലുമായി ഉറഞ്ഞ് കിടക്കുന്നു, 30.1% ഭൂഗർഭജലമായും, 0.3% ഉപരിതല ജലമായും, 0.9% മറ്റ് സ്രോതസ്സുകളായും നിലനിൽക്കുന്നു.
• ജീവജാലങ്ങൾക്ക് ഉപയോഗിക്കാൻ ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് വളരെ പരിമിതമാണ്.
♦ എന്താണ് സമുദ്രങ്ങൾ?
ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളാണ് സമുദ്രങ്ങൾ. കടലുകൾ, ഉൾക്കടലുകൾ എന്നിവ സമുദ്രത്തിന്റെ ഭാഗങ്ങളാണ്.
♦ സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
സമുദ്രങ്ങളെക്കുറിച്ചുളള ശാസ്ത്രീയ പഠനം സമുദ്രശാസ്ത്രം (Oceanography) എന്നാണ് അറിയപ്പെടുന്നത്.
♦ സമുദ്രപഠനം നമ്മെ എന്ത് മനസ്സിലാക്കാൻ സഹായിക്കുന്നു?
സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയുന്നതിന് സമുദ്രപഠനം സഹായിക്കുന്നു. കൂടാതെ കാലാവസ്ഥാവ്യതിയാനം, സമുദ്ര മലിനീകരണം, ജൈവ വൈവിധ്യശോഷണം തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമുദ്രപഠനം ഉപകരിക്കുന്നു.
♦ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. വ്യക്തമാക്കുക.
ശുദ്ധജലം പോലെ തന്നെ ഭൂമിയിൽ മനുഷ്യരുടെ നിലനിൽപ്പിന് സമുദ്രജലവും അനിവാര്യ മാണ്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ആവാസവ്യവസ്ഥകളെ പിന്തുണയ്ക്കുന്നതിലും സമുദ്രങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നു. കൂടാതെ മനുഷ്യജീവിതത്തിനാവശ്യമായ വിഭവ ങ്ങളും സമുദ്രങ്ങൾ പ്രദാനം ചെയ്യുന്നു.
♦ ലോക സമുദ്രദിനം എന്നാണ് ?
ജൂൺ 8 .
♦ എന്താണ് കടൽ ?
• ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗമാണ് കടൽ.
ഉദാ: അറബിക്കടൽ
♦ എന്താണ് ഉൾക്കടൽ?
• കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗമാണ് ഉൾക്കടൽ.
ഉദാ: ബംഗാൾ ഉൾക്കടൽ
♦ എന്താണ് കടലിടുക്ക് ?
• രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതി കുറഞ്ഞ സമുദ്രഭാഗമാണ് കടലിടുക്ക്.
ഉദാ: പാക് കടലിടുക്ക്
♦ ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ .............. എന്ന് വിളിക്കുന്നു
കടൽ
♦ കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗമാണ് ...................
ഉൾക്കടൽ
♦ രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതി കുറഞ്ഞ സമുദ്രഭാഗമാണ് .............
കടലിടുക്ക്
♦ ലോകഭൂപടം നിരീക്ഷിച്ച് സമുദ്രങ്ങൾ പട്ടികപ്പെടുത്തൂ.
• പസഫിക് സമുദ്രം
• അറ്റ്‌ലാന്റിക് സമുദ്രം
• ദക്ഷിണ സമുദ്രം
• ഇന്ത്യൻ മഹാസമുദ്രം
• ആർട്ടിക് സമുദ്രം
♦ 'പോയിന്റ് നിമോ' (Point Nemo) എന്ന സമുദ്രഭാഗത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എവിടെയാണ് 'പോയിന്റ് നിമോ'?
കരയിൽ നിന്നും ഏറ്റവും അകലെയുളള സമുദ്രഭാഗമാണിത്. ഈ കേന്ദ്രത്തിൽ നിന്നും തൊട്ടടുത്ത കരയിലെത്താൻ 2000 കിലോമീറ്ററിൽ അധികം സഞ്ചരിക്കണം. പോയിന്റ് നിമോ പസഫിക് സമുദ്രത്തിലാണുള്ളത്.
♦ ലോകത്തിലെ ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രം ഏതാണ്?
പസഫിക് സമുദ്രം
♦ ഭൂമിയുടെ ഉപരിതലത്തിന്റെ എത്ര ഭാഗമാണ് പസഫിക് സമുദ്രത്താൽ മൂടപ്പെട്ടിരിക്കുന്നത് ?
ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നിലൊന്ന് ഭാഗവും പസഫിക് സമുദ്രത്താൽ മൂടപ്പെട്ടിരിക്കുന്നു.
♦ പസഫിക് സമുദ്രത്തിന് 'പസഫിക്' എന്ന പേര് നൽകിയത് ആരാണ്?
ഫെർഡിനാൻഡ് മഗല്ലൻ
♦ പസഫിക് സമുദ്രത്തിനെ മഗല്ലൻ എന്ത് പേരാണ് വിളിച്ചത് ?
മഗല്ലൻ പസഫിക് സമുദ്രത്തെ 'മാർ പസഫിക്കോ' എന്ന് വിളിച്ചു. ഈ വാക്കിന് ശാന്തം എന്നാണ് അർഥം.
♦ മഗല്ലൻ പസഫിക് സമുദ്രത്തിന് 'പസഫിക്' എന്ന് പേരിട്ടത് എന്തുകൊണ്ട്?
അറ്റ്‌ലാന്റിക് സമുദ്രത്തേക്കാൾ ശാന്തമാണെന്ന് തോന്നിയതിനാലാണ് അദ്ദേഹം അതിനെ 'പസഫിക്' എന്ന് പേരിട്ടത്.
♦ ഭൂപടം നിരീക്ഷിച്ച് പസഫിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂഖണ്ഡങ്ങൾ കണ്ടെത്തുക.
ഏഷ്യ, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക
♦ പസഫിക് സമുദ്രത്തിന്റെ അതിരുകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
♦ ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം ഏതാണ്?
പസഫിക് സമുദ്രത്തിലാണ് ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളത്.
♦ പസഫിക് സമുദ്രത്തിലെ ചില പ്രധാന ദ്വീപുകളുടെ പേരുകൾ എഴുതുക.
ഫിലിപ്പീൻസ്, ജപ്പാൻ, ഹവായ്, ന്യൂസിലാൻഡ് എന്നിവ പസഫിക് സമുദ്രത്തിലെ പ്രധാന ദ്വീപുകളാണ്.
♦ ലോകത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?
പസഫിക് സമുദ്രത്തിന്റെ ഭാഗമായ മരിയാന ട്രെഞ്ചിലെ ചലഞ്ചർ ഗർത്തമാണ് ലോകത്തിലെ ഏറ്റവും ആഴമേറിയ ഭാഗം.
♦ മരിയാന ട്രെഞ്ച് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
പസഫിക് സമുദ്രത്തിലാണ് മരിയാന ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്.
അറ്റ്‌ലാന്റിക് സമുദ്രം
♦ അറ്റ്‌ലാന്റിക് സമുദ്രം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' നോട് സാമ്യമുള്ളതാണ് ഇതിന്റെ ആകൃതി.
♦ ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത എവിടെയാണ് ?
അറ്റ്‌ലാന്റിക് സമുദ്രം
♦ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സമുദ്രാന്തർ പർവ്വതനിര?
മധ്യ അറ്റ്‌ലാന്റിക് പർവതനിര.
♦ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?
പ്യൂർട്ടോ റിക്കോ ട്രെഞ്ചിലെ മിൽവോകി ഡീപ്പ്.
♦ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചില പ്രധാന ദ്വീപുകളുടെ പേര് എഴുതുക.
ന്യൂഫൗണ്ട്‌ലാൻഡ്, ഐസ്‌ലാൻഡ്
♦ അറ്റ്‌ലസ്, ഗ്ലോബ് എന്നിവയുടെ സഹായത്തോടെ അറ്റ്‌ലാന്റിക് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂഖണ്ഡങ്ങൾ കണ്ടെത്തുക.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക
♦ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അതിരുകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
• പേര്: അറ്റ്‌ലാന്റിക് സമുദ്രം
സ്ഥാനം
• വടക്ക്: ആർട്ടിക് സമുദ്രം
• തെക്ക്: ദക്ഷിണ സമുദ്രം
• കിഴക്ക്: യൂറോപ്പ്, ആഫ്രിക്ക
• പടിഞ്ഞാറ്: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക
പ്രധാന സവിശേഷതകൾ
• തിരക്കേറിയ സമുദ്ര പാത
• മധ്യ അറ്റ്‌ലാന്റിക് പർവതനിര.
• ആഴമേറിയ ഭാഗം: മിൽവോകി ഡീപ്പ്
• പ്രധാന ദ്വീപുകൾ: ന്യൂഫൗണ്ട്‌ലാൻഡ്, ഐസ്‌ലാൻഡ്
♦ വാർത്താ തലക്കെട്ടുകൾ നിരീക്ഷിച്ചല്ലോ ?
ഇന്ത്യൻ മഹാസമുദ്രം
♦ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂഖണ്ഡങ്ങൾ കണ്ടെത്തുക.
ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ
♦ ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?
ഇന്ത്യൻ മഹാസമുദ്രം
♦ വലിപ്പത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സ്ഥാനം എന്താണ്?
മൂന്നാം സ്ഥാനം
♦ ബംഗാൾ ഉൾക്കടലും, അറബിക്കടലും ഏത് സമുദ്രത്തിന്റെ ഭാഗമാണ്?
ഇന്ത്യൻ മഹാസമുദ്രം
♦ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമാണ് ജാവ ട്രെഞ്ച്.
♦ ഇന്ത്യൻ മഹാസമുദ്രത്തിലെ ചില പ്രധാന ദ്വീപുകളുടെ പേര് എഴുതുക.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ദ്വീപുകളാണ്.
♦ ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏതാണ്?
മലാക്ക കടലിടുക്ക് ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു.
♦ ഗ്ലോബ്, അറ്റ്‌ലസ് എന്നിവ നിരീക്ഷിച്ച് ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളും സമുദ്രത്തിലെ പ്രധാന ദ്വീപുകളും കണ്ടെത്തുക.
• അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, മ്യാൻമർ, ...
• പ്രധാന ദ്വീപുകൾ: ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക, മഡഗാസ്കർ, സീഷെൽസ്.
♦ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തികൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക
♦ ഗ്ലോബ്, അറ്റ്‌ലസ് എന്നിവ നിരീക്ഷിച്ച് അന്റാർട്ടിക്ക ഭൂഖണ്ഡത്തെ വലയം ചെയ്തിരിക്കുന്ന സമുദ്രം കണ്ടെത്തൂ?
ദക്ഷിണ സമുദ്രം
♦ അന്റാർട്ടിക്കയ്ക്ക് ചുറ്റുമായി ഏകദേശം 60° ദക്ഷിണ അക്ഷാംശം വരെ വ്യാപിച്ചിരിക്കുന്ന സമുദ്രം ഏതാണ്?
ദക്ഷിണ സമുദ്രം.
♦ ആർട്ടിക് സമുദ്രം ഒഴികെ മറ്റെല്ലാ സമുദ്രങ്ങളുമായും അതിർത്തി പങ്കിടുന്ന സമുദ്രം ഏത് ?
ദക്ഷിണ സമുദ്രം
♦ വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ള സമുദ്രം?
ദക്ഷിണ സമുദ്രം
♦ ദക്ഷിണ സമുദ്രത്തിൽ കാണപ്പെടുന്ന രണ്ട് ദ്വീപുകളുടെ പേര് എഴുതുക.
ഡോൾമാൻ, ഹേഡ്
♦ ദക്ഷിണ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ് ?
സൗത്ത് സാൻഡ്‌വിച്ച് ട്രെഞ്ചിലെ ഫാക്ടോറിയൻ ഗർത്തം
♦ ദക്ഷിണ സമുദ്രവുമായി അതിർത്തി പങ്കിടാത്ത സമുദ്രം ഏതാണ്?
a. അറ്റ്‌ലാന്റിക് സമുദ്രം
b. ഇന്ത്യൻ മഹാസമുദ്രം
c. പസഫിക് സമുദ്രം
d. ആർട്ടിക് സമുദ്രം
ഉത്തരം: d. ആർട്ടിക് സമുദ്രം
♦ ഭൂരിഭാഗവും ആർട്ടിക് വൃത്തത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന സമുദ്രം ഏതാണ്?
ആർട്ടിക് സമുദ്രം.
♦ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ് ?
ആർട്ടിക് സമുദ്രത്തിൽ.
♦ ലോകത്തിലെ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രം ഏതാണ്?
ആർട്ടിക് സമുദ്രം.
♦ വർഷത്തിൽ ഭൂരിഭാഗവും മഞ്ഞുറഞ്ഞ അവസ്ഥയിലുള്ള സമുദ്രം ?
ആർട്ടിക് സമുദ്രം.
♦ ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?
മൊല്ലോയ് ഗർത്തം
♦ ഏതെല്ലാം ഭൂഖണ്ഡങ്ങളുടെ വടക്കേ അതിർത്തിയാണ് ആർട്ടിക് സമുദ്രം?
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക.
♦ ദക്ഷിണ സമുദ്രത്തിന്റെയും ആർട്ടിക് സമുദ്രത്തിന്റെയും സവിശേഷതകൾ പട്ടികപ്പെടുത്തുക
| ദക്ഷിണസമുദ്രം | ആർട്ടിക് സമുദ്രം |
|---|---|
| • അന്റാർട്ടിക്കയ്ക്ക് ചുറ്റുമായി സ്ഥിതിചെയ്യുന്നു. • ആർട്ടിക് സമുദ്രം ഒഴികെ മറ്റെല്ലാ സമുദ്രങ്ങളുമായും അതിർത്തി പങ്കിടുന്നു • വലിപ്പത്തിൽ നാലാം സ്ഥാനം • ഡോൾമാൻ, ഹേഡ് എന്നിവ ദ്വീപുകൾ • സൗത്ത് സാൻഡ്‌വിച്ച് ട്രെഞ്ചിലെ ഫാക്ടോറിയൻ ഗർത്തമാണ് ഏറ്റവും ആഴമേറിയ ഭാഗം | • ഭൂരിഭാഗവും ആർട്ടിക് വൃത്തത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവം ഇവിടെയാണ്. • ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രം • വർഷത്തിൽ ഭൂരിഭാഗവും മഞ്ഞുറഞ്ഞ അവസ്ഥയിൽ • ഏറ്റവും ആഴമേറിയ ഭാഗം മൊല്ലോയ് ഗർത്തം • ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ വടക്കേ അതിർത്തി |
♦ സമുദ്രങ്ങളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റ് പൂർത്തിയാക്കുക
തിരമാലകൾ, വേലിയേറ്റ വേലിയിറക്കങ്ങൾ, സമുദ്രജലപ്രവാഹങ്ങൾ
♦ എന്താണ് തിരമാലകൾ?
കാറ്റ് സമുദ്രോപരിതലത്തിൽ ഉണ്ടാക്കുന്ന ചലനമാണ് തിരമാലകൾ.
♦ തിരമാലകൾ എങ്ങനെയാണ് രൂപപ്പെടുന്നത്?
• കാറ്റ് സമുദ്രോപരിതലത്തിൽ ഉണ്ടാക്കുന്ന ചലനമാണ് തിരമാലകൾ.
• കാറ്റ് സൃഷ്ടിക്കുന്ന ഊർജ പ്രവാഹങ്ങൾ സമുദ്രോപരിതലത്തിൽ ഉയർച്ചതാഴ്ചകൾ സൃഷ്ടിക്കുന്നു.
• ജലോപരിതലത്തെ സ്പർശിച്ച് കാറ്റ് വീശുമ്പോഴാണ് സാധാരണയായി തിരമാലകൾ ഉണ്ടാകുന്നത്.
• സമുദ്രജലത്തി ന്റെ തുടർച്ചയായ ഈ ഉയർച്ചതാഴ്ചകളാണ് തിരമാലകൾ. കാറ്റിന്റെ വേഗത വർധിക്കുന്നതിനനുസരിച്ച് തിരമാലകളുടെ വലുപ്പവും വർധിക്കുന്നു.
♦ എന്താണ് വേലിയേറ്റ വേലിയിറക്കങ്ങൾ?
സമുദ്രജലനിരപ്പ് നിശ്ചിത ഇടവേളകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന പ്രതിഭാസമാണ് വേലിയേറ്റ വേലിയിറക്കങ്ങൾ. സമുദ്രജലനിരപ്പ് ഉയരുന്നതിനെ വേലിയേറ്റമെന്നും താഴുന്നതിനെ വേലിയിറക്കമെന്നും പറയുന്നു.
♦ എന്താണ് സമുദ്രജലപ്രവാഹങ്ങൾ ?
സമുദ്രജലം കിലോമീറ്ററുകളോളം നദികളെപ്പോലെ സമുദ്രത്തിനുള്ളിലൂടെ ഒഴുകുന്നുണ്ട്. ഇങ്ങനെ സമുദ്രങ്ങളിൽ നിശ്ചിതദിശയിൽ നിശ്ചിത പാതയിലൂടെ തുടർച്ചയായി ജലം ഒഴുകുന്ന പ്രതിഭാസമാണ് സമുദ്രജല പ്രവാഹം. എല്ലാ സമുദ്രങ്ങളിലും ഇത്തരം സമുദ്രജലപ്രവാഹങ്ങളുണ്ട്.
♦ ആശയപടം പൂർത്തിയാക്കാം
എല്ലാ ജലസ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജലത്തിലും ധാതുലവണങ്ങൾ അലിഞ്ഞ് ചേർന്നിട്ടുണ്ട്. എന്നാൽ സമുദ്രജലത്തിൽ ലവണങ്ങളുടെ അളവ് പൊതുവെ കൂടുതലാണ്. അതു കൊണ്ടാണ് സമുദ്രജലത്തിന് ഉപ്പുരസമുള്ളത്.
♦ എന്താണ് ലവണത്വം?
ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള എല്ലാ ധാതു ലവണങ്ങളുടെയും മൊത്തം അളവാണ് ലവണത്വം.
♦ സമുദ്രങ്ങൾ എങ്ങനെയാണ് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നത്?
• കാലാവസ്ഥയെ നിയന്ത്രിക്കുന്നു
• ഭക്ഷണത്തിന്റെ ഉറവിടം
• സമുദ്ര ഗതാഗതം
• ആഗോളതാപനത്തെ നിയന്ത്രിക്കുന്നു
• ടൂറിസം
♦ സമുദ്രങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നു. അവ എന്തൊക്കെയാണ്?
• മലിനീകരണമാണ് സമുദ്രങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം.
• രാസവസ്തുക്കളും മറ്റ് ഹാനികരമായ പദാർത്ഥങ്ങളും സമുദ്രത്തിൽ എത്തിച്ചേരുന്നത്.
• സമുദ്രങ്ങളെ മാത്രമല്ല, നദികൾ, തടാകങ്ങൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളെയും മലിനീകരണം ബാധിക്കുന്നു.
♦ സമുദ്രജല സംരക്ഷണ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?
• പ്ലാസ്റ്റിക്, രാസവസ്തുക്കൾ മുതലായവ സമുദ്രങ്ങളിൽ എത്തുന്നത് തടയുക.
• തീരങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുക
• സമുദ്ര സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുക
• സുസ്ഥിരമല്ലാത്ത മത്സ്യബന്ധനം നിയന്ത്രിക്കുക.
• സമുദ്രത്തിലെ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
.webp)










0 Comments