Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 08 ചലനം നിത്യജീവിതത്തിൽ - ചോദ്യോത്തരങ്ങൾ

Questions and Answers for Class 6 Basic Science (Malayalam Medium) Motion in Daily Life | Text Books Solution Basic Science (English Medium) Chapter 08 ചലനം നിത്യജീവിതത്തിൽ 
Teachers Handbook
. ഈ യൂണിറ്റിന്റെ  Teachers Handbook ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 6 അടിസ്ഥാന ശാസ്ത്രം: Chapter 08 ചലനം നിത്യജീവിതത്തിൽ - ചോദ്യോത്തരങ്ങൾ
♦ പാർക്കുകളിൽ പോകാൻ നിങ്ങൾക്കെല്ലാം ഇഷ്ടമല്ലേ. പാർക്കുകളിൽ പലതരം റൈഡുകൾ കാണാറില്ലേ. അത്തരമൊരു പാർക്കിലെ വിവിധ റൈഡുകളാണ് ചിത്രത്തിലുള്ളത്. എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ കാണുന്നത്?
• ജയ്ന്റ് വീൽ
• ട്രെയിൻ റൈഡ് 
• ഡാഷിംഗ് കാർ
• മെറിഗോ റൗണ്ട് 

♦ നിങ്ങളുടെ ചുറ്റുപാടും കാണുന്ന ചില ചലനങ്ങൾ എഴുതൂ.
• പക്ഷികൾ പറക്കുന്നു 
• ഇലകൾ ചലിക്കുന്നു
• ആളുകൾ നടക്കുന്നു
• വാഹനങ്ങൾ നീങ്ങുന്നു

♦ എന്താണ് ചലനം?
ഒരു വസ്തുവിന്റെ സ്ഥാനത്തിനുണ്ടാകുന്ന മാറ്റമാണ് ചലനം.

♦ നിങ്ങളുടെ ചുറ്റും കാണുന്ന എല്ലാ വസ്തുക്കളും ചലിക്കുന്നുണ്ടോ? ചലിക്കുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുന്നവ ഏതെല്ലാമാണ്? എഴുതൂ.
• കെട്ടിടങ്ങൾ
• റോഡുകൾ
• ഫർണിച്ചറുകൾ
• പർവതങ്ങൾ

♦ എന്താണ് നിശ്ചലാവസ്ഥ?
ഒരു വസ്തുവിന് സ്ഥാനമാറ്റം സംഭവിക്കാത്ത അവസ്ഥയാണ് നിശ്ചലാവസ്ഥ.

♦ 
ജയ്ന്റ് വീലിലിരിക്കുന്ന കുട്ടിയെ അപേക്ഷിച്ച് ഒപ്പം ഇരിക്കുന്ന സുഹൃത്തിന് സ്ഥാനമാറ്റം ഉണ്ടോ?
ജയ്ന്റ് വീലിലിരിക്കുന്ന കുട്ടിയെ അപേക്ഷിച്ച് ഒപ്പം ഇരിക്കുന്ന സുഹൃത്തിന് സ്ഥാനമാറ്റം സംഭവിക്കുന്നില്ല. 

♦ എന്നാൽ താഴെ നിൽക്കുന്ന കുട്ടിയെ അപേക്ഷിച്ചോ?
താഴെ നിൽക്കുന്ന കുട്ടിയെ അപേക്ഷിച്ച് ജയന്റ് വീലിലിരിക്കുന്ന എല്ലാ കുട്ടികൾക്കും സ്ഥാനമാറ്റം സംഭവിക്കുന്നു.

♦ എന്താണ് അവലംബകവസ്തു (Reference Body)?
ഒരു വസ്തുവിനെയോ സ്ഥാനത്തെയോ അടിസ്ഥാനമാക്കി മാത്രമേ മറ്റൊരു വസ്തു ചലിക്കുന്നുണ്ട് എന്ന് പറയാൻ സാധിക്കൂ. ഇതിനായി ഉപയോഗിക്കുന്ന അടിസ്ഥാനവസ്തുവാണ് അവലംബകവസ്തു.

♦ സ്കൂൾ കായികമേളയുടെ ചിത്രം ശ്രദ്ധിക്കൂ. ചിത്രം നിരീക്ഷിച്ച് താഴെക്കൊടുത്ത പട്ടിക പൂർത്തിയാക്കൂ.
♦ പട്ടിക വിശകലനം ചെയ്യൂ. ചലിക്കുന്നവർ ആരെല്ലാമാണ്? എന്തിനെ ആധാരമാക്കിയാണ് അവർ ചലനത്തിലാണ് എന്നു കണ്ടെത്തിയത്?
ഒരു സ്ഥാനത്തെ ആധാരമാക്കിയാണല്ലോ ഒരു വസ്തു ചലിക്കുന്നുവെന്നും നിശ്ചലമാണ ന്നും കണ്ടെത്തിയത്. കുട്ടികൾ ചലിച്ചു എന്ന് നാം പറയുന്നത് അവർക്ക് സംഭവിക്കുന്ന സ്ഥാനമാറ്റത്തെ അടിസ്ഥാനമാക്കിയാണ്.
♦ നിങ്ങൾക്ക് അറിയാവുന്ന ചില ചലിക്കുന്ന വസ്തുക്കളെയും നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെയും രേഖപ്പെടുത്തുക.
ചലിക്കുന്ന വസ്തുക്കൾ
• ജലാശയത്തിൽ നീന്തുന്ന മത്സ്യം 
• റോഡിലൂടെ നീങ്ങുന്ന കാർ 
• ആകാശത്ത് പറക്കുന്ന പക്ഷികൾ
• റോഡിലൂടെ സഞ്ചരിക്കുന്ന ബസ്
• ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
• കാറ്റിൽ ഇളകുന്ന ഇലകൾ
• ഊഞ്ഞാലാടുന്ന കുട്ടി 

നിശ്ചലാവസ്ഥയിലുള്ള വസ്തുക്കൾ
• വീട് 
• പാറ 
• ഒരു മേശപ്പുറത്തിരിക്കുന്ന പുസ്തകം 
• ഒരു മതിലിന് മുകളിൽ ഇരിക്കുന്ന പന്ത് 
• പാർക്ക് ചെയ്തിരിക്കുന്ന വാഹനം 
• നിലത്ത് കിടക്കുന്ന കല്ല്
• ഇരിക്കുന്ന വ്യക്തി 
• ക്ലാസ് മുറിയിലെ ബ്ലാക്ക്ബോർഡ്

♦ എല്ലാവരും അൽപനേരം കണ്ണടച്ച് നിശബ്ദരായിരുന്ന് സ്വന്തം ശരീരത്തിനുള്ളിൽ നടക്കുന്ന ചലനങ്ങൾ ശ്രദ്ധിക്കൂ. നിങ്ങൾ തിരിച്ചറിഞ്ഞ ചലനങ്ങൾ ഏതെല്ലാമാണ്? ശരീരത്തിനുള്ളിൽ നടക്കുന്ന മറ്റ് ചലനങ്ങൾ എന്തൊക്കെയാണ്? നിങ്ങൾ കണ്ടെത്തിയ ചലനങ്ങൾ താഴെ പട്ടികയിൽ രേഖപ്പെടുത്തൂ.  
അവയവം   വിവിധതരം ചലനങ്ങൾ 
ഹൃദയം ഹൃദയമിടിപ്പ്   
ശ്വാസകോശം ശ്വസനം 
ആമാശയം  പേശിയുടെ ചലനം 
കണ്ണുകൾ കൺപോളകളുടെ ചലനം 
പേശികൾസങ്കോചവും വിശ്രമവും
കുടൽപെരിസ്റ്റാൽസിസ്
♦ ചിത്രം നിരീക്ഷിക്കൂ. പാർക്കിൽ കുട്ടികൾ കളിക്കുമ്പോൾ ഉണ്ടാകുന്ന ചലനങ്ങൾ ഒരു പോലെയാണോ? ഓരോ ചലനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഓരോ ഉപകരണത്തിലും ഏതുതരം ചലനമാണ് നടക്കുന്നത് എന്ന് ചർച്ചയിലൂടെ കണ്ടെത്തി താഴെ നൽകിയിട്ടുള്ള പട്ടിക പൂരിപ്പിക്കൂ.
ഉപകരണം  ചലനത്തിന്റെ പ്രത്യേകത 
ഊഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു 
കറങ്ങുന്ന ഡിസ്ക്  വൃത്താകൃതിയിൽ 
സ്ലൈഡർ  നേർരേഖയിൽ 
സീസോ ഉയർന്നും താഴ്ന്നും 
♦ പരീക്ഷണം 1 : ചലനം നേർരേഖയിൽ
ബലൂൺ വണ്ടി
ആവശ്യമായ സാമഗ്രികൾ : ട്വയിൻ, സ്ട്രോ, സെല്ലോടേപ്പ്, ബലൂൺ
പരീക്ഷണരീതി: അഞ്ച് സെന്റീമീറ്റർ നീളമുള്ള ഒരു സ്ട്രോ ട്വയിനിൽ കോർത്തെടുക്കുക. ട്വയിനിന്റെ ഓരോ അഗ്രവും ഒരേ ഉയരത്തിൽ ക്ലാസിൽ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വലിച്ചുകെട്ടുക. വീർപ്പിച്ച ബലൂൺ സ്ട്രോയിൽ ട്വയിനിന് സമാന്തരമായി ഒട്ടിക്കുക. ബലൂണിന്റെ കെട്ടഴിച്ച് വിടുക. 
നിരീക്ഷണം: ബലൂൺ നേർരേഖയിൽ ചലിക്കുന്നു.
നിഗമനം: ഒരു വസ്തുവിന്റെ നേർരേഖയിലുള്ള ചലനമാണ് നേർരേഖാ ചലനം.

♦ എന്താണ് നേർരേഖാ ചലനം (Linear Motion)?
ഒരു വസ്തുവിന്റെ നേർരേഖയിലുള്ള ചലനമാണ് നേർരേഖാ ചലനം.

♦ നിങ്ങൾ നിത്യേന കാണുന്ന ചലനങ്ങളിൽ നേർരേഖാ ചലനങ്ങൾക്ക്  ഉദാഹരണങ്ങൾ കണ്ടെത്തുക.
• ഒരു കുട്ടി കളിസ്ഥലത്തെ സ്ലൈഡിലൂടെ തെന്നി നീങ്ങുന്നു
• ട്രാക്കുകളിലൂടെ നീങ്ങുന്ന ഒരു ട്രെയിൻ
• നേർരേഖയിലുള്ള റോഡിലൂടെ നടക്കുന്ന ഒരാൾ
• നേർരേഖയിലുള്ള ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ
• ഒരു ലിഫ്റ്റിന്റെ ചലനം.
• ഒരു മേശയിൽ നിന്ന് നേരെ താഴേക്ക് വീഴുന്ന ഒരു പെൻസിൽ
• മുകളിലേക്ക് കുതിക്കുന്ന ഒരു റോക്കറ്റ്

♦ പരീക്ഷണം 2 : ചലനം സ്വന്തം അക്ഷത്തിൽ
ആവശ്യമായ സാമഗ്രികൾ : ഐസ്ക്രീം ബോൾ, കൂർപ്പിച്ച ചെറിയ പെൻസിൽ.
പരീക്ഷണരീതി: ഐസ്ക്രീം ബോളിന്റെ അടപ്പിലും താഴെയുമായി ചിത്രത്തിൽ കാണുന്നതുപോലെ ദ്വാരം ഉണ്ടാക്കി ഒരു കൂർപ്പിച്ച പെൻസിൽ അതിലൂടെ കടത്തിവച്ചശേഷം മുറുക്കിയടക്കുക. പെൻസിലിന്റെ അഗ്രം നിലത്തുവച്ച് കറക്കി നോക്കുക
നിരീക്ഷണം: പെൻസിലിന്റെ അഗ്രം തറയിൽ ഉറച്ചുനിൽക്കുമ്പോൾ പന്ത് പെൻസിലിനു ചുറ്റും കറങ്ങുന്നു. പന്ത് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു.
നിഗമനം: സ്വന്തം അക്ഷത്തെ ആധാരമാക്കി വസ്തുക്കൾ ചലിക്കുന്നതാണ് ഭ്രമണചലനം. 

♦ എന്താണ് ഭ്രമണചലനം (Rotational Motion)?
സ്വന്തം അക്ഷത്തെ ആധാരമാക്കി വസ്തുക്കൾ ചലിക്കുന്നതാണ് ഭ്രമണചലനം. 

♦ പരീക്ഷണം 3 : ചലനം വൃത്തപാതയിൽ
ആവശ്യമായ സാമഗ്രികൾ : മരസ്കെയിൽ, ആണി, പെൻസിൽ, പേപ്പർ 
പരീക്ഷണരീതി: മരസ്കെയിലിന്റെ രണ്ട് അഗ്രങ്ങളിൽനിന്ന് ഒരു സെന്റീമീറ്റർ അകലത്തിൽ ഓരോ ചെറിയ ദ്വാരം ഇടുക. ഒരു ദ്വാരത്തിലൂടെ ആണി കടത്തി സ്കെയിലിന് യഥേഷ്ടം കറങ്ങാൻ പറ്റുന്ന വിധത്തിൽ മേശപ്പുറത്തുള്ള പേപ്പറിൽ ഉറപ്പിക്കുക. മറ്റേ അഗ്രത്തിലെ ദ്വാരത്തിലൂടെ ഒരു പെൻസിൽ കടത്തുക. പേപ്പറിൽ സ്കെയിൽ വൃത്താകൃതിയിൽ ചലിപ്പിച്ചു നോക്കൂ. ഇതുപോലെ നിങ്ങളുടെ കോമ്പസ് ഉപയോഗിച്ച് മറ്റൊരു പേപ്പറിൽ വൃത്തം വരച്ചു നോക്കൂ. 
നിരീക്ഷണം: ഈ രണ്ട് സന്ദർഭങ്ങളിലും പെൻസിൽ ചലിക്കുന്ന പാത ഒരു വൃത്തമായാണ് രൂപപ്പെട്ടത്. വൃത്താകൃതിയിലുള്ള പാതയ്ക്ക് വർത്തുള പാത എന്ന് പറയുന്നു. 
നിഗമനം: വസ്തുക്കളുടെ വൃത്താകാരമായ പാതയിലുള്ള ചലനമാണ് വർത്തുളചലനം.

♦ എന്താണ് വർത്തുളചലനം (Circular Motion)?
വസ്തുക്കളുടെ വൃത്താകാരമായ പാതയിലുള്ള ചലനമാണ് വർത്തുളചലനം.

♦ കുട്ടികളുടെ പാർക്കിലെ വൃത്താകൃതിയിലുള്ള പാതയിലൂടെ സഞ്ചരിക്കുന്ന റൈഡുകൾ കണ്ടെത്തി അവയുടെ പേരുകൾ എഴുതുക.
• മെറിഗോറൗണ്ടിലെ കസേര.
• കളിപ്പാട്ട ട്രെയിൻ വൃത്താകൃതിയിലുള്ള ട്രാക്കിലൂടെ സഞ്ചരിക്കുന്നത്.
• കറങ്ങുന്ന ഡിസ്ക്
• ജയന്റ് വീൽ
• കറങ്ങുന്ന സ്വിംഗുകൾ (ചെയർ-ഒ-പ്ലെയിൻ)
• കപ്പ് റൈഡ്/സ്പിന്നിംഗ് ടീക്കപ്പുകൾ

♦ ചുറ്റുപാടും നിരീക്ഷിച്ച് വർത്തുള ചലനത്തിന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തിയെഴുതൂ.
• ചരടിൽ കെട്ടിയ കല്ല് കറക്കുമ്പോൾ കല്ലിന്റെ ചലനം.
• ഫാനിലെ ബ്ലേഡിന്റെ അഗ്രത്ത് ഒട്ടിച്ച പൊട്ടിന്റെ ചലനം.
• ഒരു ജയന്റ് വീലിലെ കസേരയുടെ ചലനം
• സൈക്കിളിന്റെ ചക്രത്തിലെ വാൽവ് ട്യൂബിന്റെ ചലനം

♦ പരീക്ഷണം 4 : ചലനം അങ്ങോട്ടും ഇങ്ങോട്ടും
ആവശ്യമായ സാമഗ്രികൾ : ആണി, ട്വയിൻ, കല്ല്
പരീക്ഷണരീതി: കല്ലും ആണിയും ട്വയിനും ഉപയോഗിച്ച് ഊഞ്ഞാലിന് സമാനമായി ചിത്രത്തിൽ കാണുന്നതു പോലെ ഒരു ഉപകരണം തയ്യാറാക്കി പ്രവർത്തിപ്പിക്കുക. നൂലിൽ തൂക്കിയിട്ടപ്പോൾ കല്ല് നിശ്ചലമായി നിൽക്കുന്ന സ്ഥാനമാണ് തുലനസ്ഥാനം.
നിരീക്ഷണം: കല്ലിന്റെ ഇരുവശത്തേക്കുമുള്ള ചലനം തുലന സ്ഥാനത്തെ ആസ്പദമാക്കിയാണ്. 
നിഗമനം: തുലനസ്ഥാനത്തെ ആസ്പദമാക്കി ഒരു വസ്തു ഇരുവശങ്ങളിലേക്കും നടത്തുന്ന ചലനമാണ് ദോലനം.

♦ എന്താണ് ദോലനം (Oscillation)?
തുലനസ്ഥാനത്തെ ആസ്പദമാക്കി ഒരു വസ്തു ഇരുവശങ്ങളിലേക്കും നടത്തുന്ന ചലനമാണ് ദോലനം.

♦ ദോലനചലനത്തിന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
• ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം.
• ഊഞ്ഞാലിന്റെ ചലനം
• തൂക്കുവിളക്കിന്റെ ചലനം
• വാഹനങ്ങളുടെ വൈപ്പറിന്റെ ചലനം.
• സീസോയുടെ ചലനം

♦ ദോലനത്തിൽ വസ്തു തുലനസ്ഥാനത്തെ ആധാരമാക്കി വേഗത്തിൽ ചലിച്ചാൽ എന്താണ് സംഭവിക്കുക?
ആവശ്യമായ സാമഗ്രികൾ : സ്റ്റീൽ സ്കെയിൽ, ട്യൂണിംഗ് ഫോർക്ക്, റബ്ബർ ഹാമർ, റബ്ബർ ബാൻഡ്.
പരീക്ഷണരീതി: 
1. സ്റ്റീൽ സ്കെയിലിന്റെ ഒരഗ്രം മേശപ്പുറത്ത് അമർത്തിപ്പിടിക്കൂ. മറ്റേ അറ്റം താഴേക്ക് അമർത്തി വിടുക. സ്കെയിലിന്റെ ചലനം നിരീക്ഷിക്കുക.
2. കൂട്ടുകാരനോടൊത്ത് റബ്ബർ ബാൻഡ് വലിച്ചുപിടിച്ച് നടുവിൽ തട്ടുക. റബ്ബർ ബാൻഡിന്റെ ചലനം നിരീക്ഷിക്കുക.
3. സ്കൂളിലെ ശാസ്ത്രലാബിലുള്ള ട്യൂണിംഗ് ഫോർക്ക് എടുക്കുക. ഒരു ഭുജത്തിൽ റബ്ബർ ഹാമർ കൊണ്ട് അടിക്കുക. ഭുജത്തിന്റെ ചലനം നിരീക്ഷിക്കുക. 
നിരീക്ഷണം: ഈ മൂന്ന് പ്രവർത്തനങ്ങളിലും വേഗത കൂടിയ ചലനങ്ങൾ കാണാൻ കഴിയും. ദോലനത്തിനു വേഗം കൂടിയപ്പോൾ ശബ്ദം ഉണ്ടാകുന്നു.
നിഗമനം: ദ്രുതഗതിയിലുള്ള ദോലനമാണ് കമ്പനം.

♦ എന്താണ് കമ്പനം (Vibration)?
ദ്രുതഗതിയിലുള്ള ദോലനമാണ് കമ്പനം.

♦ കമ്പനത്തിന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക.
• ഉത്തേജിപ്പിച്ച ട്യൂണിംഗ് ഫോർക്കിന്റെ ഭുജങ്ങളുടെ ചലനം 
• വലിച്ചു പിടിച്ച റബ്ബർ ബാൻഡിൽ വിരൽ കൊണ്ട് തട്ടുമ്പോഴുണ്ടാകുന്ന ചലനം 
• ചെണ്ടകൊട്ടുമ്പോൾ തുകലിന്റെ ചലനം 
• വീണമീട്ടുമ്പോൾ വീണക്കമ്പിയുടെ ചലനം.
• ഗിറ്റാർ വായിക്കുമ്പോഴുള്ള കമ്പിയുടെ ചലനം.

♦ വിവിധതരം ചലനങ്ങൾ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. ഓരോ ഉപകരണത്തിലെ ചലനങ്ങളും അവ പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്നും തിരിച്ചറിഞ്ഞ് പട്ടിക പൂർത്തിയാക്കുക. 
♦ കളിപ്പങ്ക നിർമ്മിക്കാം
ആവശ്യമായ സാമഗ്രികൾ: ഐസ്ക്രീംബോൾ, നൂൽ, കുടക്കമ്പി 15 cm നീളം, മുത്ത്, പെറ്റ് ബോട്ടിൽ, സ്റ്റെൻസിൽ കട്ടർ പേപ്പർ കട്ടർ, ഈർക്കിൽ
പെറ്റ്ബോട്ടിലിന്റെ അടപ്പുള്ള ഭാഗം മുറിച്ച് ചിത്രത്തിൽ കാണുന്നതുപോലെ ഫാൻ ലീഫുകൾ നിർമ്മിക്കുക.
ഐസ്ക്രീം ബോളിന്റെ അടപ്പിലും അടിയിലും ഒരു വശത്തും ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക. ഫാൻ കുടക്കമ്പിയിൽ ഉറപ്പിക്കുക. കുടക്കമ്പിയുടെ മധ്യഭാഗത്ത് നൂലുകെട്ടി ഐസ്ക്രീംബാളിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്ക് വലിച്ചെടുക്കുക.
നൂലിന്റെ അഗ്രഭാഗത്ത് ഒരു ചെറിയ ഈർക്കിൽ കെട്ടുക. ഫാൻ ഉറപ്പിച്ച് കുടക്കമ്പി ഐസ്ക്രീം ബോളിന്റെ അടപ്പിലെ ദ്വാരത്തിലൂടെ ബോളിനുള്ളിൽ കടത്തിവയ്ക്കുക.
നൂലുമുഴുവൻ കമ്പിയിൽ ചുറ്റുക. അതിനുശേഷം കമ്പിയുടെ അഗ്രഭാഗം ഐസ്ക്രീം ബോളിന്റെ അടിയിലുള്ള ദ്വാരത്തിലൂടെ ഇറക്കിവയ്ക്കുക. തുടർന്ന് നൂലിന്റെ അഗ്രഭാഗം വലിച്ച് ഉപകരണം പ്രവർത്തിപ്പിക്കുക.
ഈ ഉപകരണത്തിലെ ഓരോ ഭാഗത്തും നടക്കുന്ന ചലനങ്ങൾ നിരീക്ഷിക്കൂ. ഫാനിന്റെയും ഐസ്ക്രീം ബോളിന്റെയും ഇടയിൽ മിനുസമുള്ള ഒരു മുത്ത് ചേർത്താൽ കറക്കം കൂടുതൽ സുഗമമായിരിക്കും.

♦ കളിപ്പങ്കയുടെ വിവിധഭാഗങ്ങളായ കമ്പി, ഫാൻ, നൂൽ എന്നിവയിൽ ഏതൊക്കെ തരത്തിലുള്ള ചലനങ്ങളാണ് നടക്കുന്നത്? 
കുടക്കമ്പിയുടെ ചലനം - ഭ്രമണ ചലനം
ഫാനിന്റെ ചലനം - ഭ്രമണ ചലനം
നൂലിന്റെ ചലനം - രേഖീയ ചലനം

♦ ഒരു ടോയ് കാർ ചലിക്കുമ്പോൾ ഏതൊക്കെ ചലനങ്ങളാണ് ഉണ്ടാകുന്നത്?
ചക്രങ്ങൾക്കുണ്ടാകുന്ന ചലനം എന്താണ്? ചക്രങ്ങൾ ചലിക്കുമ്പോൾ കാറിനുണ്ടാവുന്ന ചലനം എന്താണ്?
ചക്രങ്ങൾ - ഭ്രമണ ചലനം
കാർ - രേഖീയ ചലനം

♦ നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? 
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാൻ, ബലം പ്രയോഗിക്കുക.

♦ ഒരു ഫുട്ബോൾ മത്സരത്തിൽ പന്തിന്റെ ചലനങ്ങൾ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടല്ലോ? പന്ത് ചലിപ്പിക്കുന്നത് എങ്ങനെയാണ്? 
കാലുകൾ കൊണ്ട് ഓരോ കളിക്കാരനും പന്തിന്മേൽ പ്രയോഗിക്കുന്ന ബലത്തിനനുസരിച്ചാണ് പന്ത് ചലിക്കുന്നത്. ബലം പ്രയോഗിക്കുന്നതിനനുസരിച്ച് പലതരം ചലനങ്ങൾ പന്തിനുണ്ടാകുന്നു. 

♦ പന്തിന്മേൽ പ്രയോഗിക്കുന്ന ബലത്തിനനുസരിച്ച് അത് എങ്ങനെയെല്ലാമാണ് ചലിക്കുന്നത് എന്ന് നിരീക്ഷിക്കാൻ ഒരു പ്രവർത്തനം എഴുതുക.
പരീക്ഷണരീതി: ഒരു കുട്ടി ഫുട്ബോൾ തറയിൽ വച്ച് നേരെ തട്ടുന്നു. മറ്റൊരു കുട്ടി ബോൾ ശക്തിയോടെ തട്ടി അതിന്റെ ദിശമാറ്റുന്നു. വേഗത്തിൽ വരുന്ന ഫുട്ബോൾ മറ്റൊരു കുട്ടി കിക്ക് ചെയ്ത് ഉയർത്തി അടിക്കുന്നു. വായുവിലൂടെയുള്ള അതിന്റെ ചലനം നിരീക്ഷിക്കൂ. 
നിരീക്ഷണം: ബലം പ്രയോഗിക്കുന്നതിലൂടെയാണ് പന്തിന് വിവിധതരം ചലനങ്ങൾ ഉണ്ടായത് എന്ന് മനസ്സിലാക്കാം. 
നിഗമനം: പന്ത് ചലിപ്പിക്കാൻ മാത്രമല്ല ദിശമാറ്റാനും  ബലം പ്രയോഗിക്കുന്നു.
 
♦ ബലവും ചലനവും
നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാനും ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനും ബലം പ്രയോഗിക്കണം. ചലിക്കുന്ന വസ്തുക്കളുടെ ചലനവേഗതയിൽ മാറ്റം വരുത്താനും ദിശമാറ്റാനും ബലം പ്രയോഗിക്കണം.

♦ സൈക്കിളിന്റെ ഭാഗങ്ങൾ എന്തൊക്കെയാണ്? സൈക്കിൾ ചവിട്ടുമ്പോൾ താഴെപ്പറയുന്ന ഭാഗങ്ങളിൽ ഏതു തരം ചലനമാണ് നടക്കുന്നത്?
സൈക്കിളിന്റെ ഭാഗം ചലനം 
പെഡൽ ഭ്രമണചലനം 
വലിയ പൽചക്രം ഭ്രമണചലനം 
ചെറിയ പൽചക്രം ഭ്രമണചലനം
ചെയിൻ നേർരേഖാ ചലനം, വർത്തുളചലനം 
വീലുകൾ ഭ്രമണചലനം, നേർരേഖാ ചലനം
♦ സൈക്കിൾ ചവിട്ടുമ്പോൾ പെഡലിലാണല്ലോ ബലം പ്രയോഗിക്കുന്നത്? പെഡലിൽ പ്രയോഗിക്കുന്ന ബലം ഏത് ഭാഗത്തെയാവും ചലിപ്പിക്കുന്നത്? അത് രണ്ട് ചക്രങ്ങളെയും തുടർന്ന് സൈക്കിളിനെയും ചലിപ്പിക്കുന്നത് എങ്ങനെയാണ്? 
പെഡലിൽ ബലം പ്രയോഗിക്കുമ്പോൾ, അത് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് ചെയിൻ വഴി എത്തുന്നു. പെഡലുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ ഗിയർ തിരിയുന്നു, ഇത് പിൻ ചക്രത്തിലെ ചെറിയ ഗിയറിനെ കറങ്ങാൻ പ്രേരിപ്പിക്കുന്നു. ഈ രീതിയിൽ, ബലം പിൻ ചക്രത്തിലേക്ക് എത്തുന്നു, ഇത് സൈക്കിളിനെ ചലിപ്പിക്കുന്നു.

♦ ഒരിടത്ത് പ്രയോഗിക്കുന്ന ബലത്തെ മറ്റൊരിടത്ത് എത്തിച്ച് ചലനം സാധ്യമാക്കാൻ കഴിയും എന്ന് കാണിക്കുന്ന ഒരു പ്രവർത്തനം എഴുതുക.
ആവശ്യമായ സാമഗ്രികൾ: മരപ്പലക (30 x 20 cm), നാല് പ്ലാസ്റ്റിക് അടപ്പുകൾ (ഒരേ വലിപ്പമുള്ളത് (A & C) - 2 എണ്ണം, ചെറിയ പ്ലാസ്റ്റിക് അടപ്പ് (D) - 1, വലിയ പ്ലാസ്റ്റിക് അടപ്പ് (B) - 1], ആണികൾ - 4, റബ്ബർ ബാൻഡ് - 3.
പരീക്ഷണരീതി: ചിത്രത്തിൽ കാണുന്നതുപോലെ മരപ്പലകയുടെ മുകളിൽ ഒരേ വലിപ്പമുള്ള പ്ലാസ്റ്റിക് അടപ്പുകളിൽ ഒന്ന് (A) ആണി ഉപയോഗിച്ച് സ്വതന്ത്രമായി തിരിയുന്ന രീതിയിൽ ഉറപ്പിക്കുക.
മറ്റ് മൂന്ന് പ്ലാസ്റ്റിക് അടപ്പുകൾ, (B, C, D) ആണി ഉപയോഗിച്ച് സ്വതന്ത്രമായി തിരിയുന്ന രീതിയിൽ ചിത്രത്തിൽ കാണുന്നതുപോലെ ക്രമീകരിക്കുക. A യിൽ നിന്ന് നിശ്ചിത അകലം വരുന്ന വിധത്തിലാണ് B, C, D എന്നിവ ക്രമീകരിക്കേണ്ടത്.
ഒരു റബ്ബർ ബാൻഡ് A യിൽ നിന്ന് B യിലേക്ക് ക്രമീകരിച്ച് A എന്ന അടപ്പ് കറക്കുക. B എന്ന അടപ്പും കറങ്ങുന്നില്ലേ. ഇതുപോലെ റബ്ബർ ബാൻഡ് C യിലേക്കും D യിലേക്കും ക്രമീകരിച്ച് പ്രവർത്തനം ആവർത്തിക്കൂ. ഓരോ സന്ദർഭത്തിലും B, C, D എന്നീ അടപ്പുകൾക്കുണ്ടാകുന്ന ഭ്രമണചലനത്തിന്റെ വേഗം താരതമ്യം ചെയ്യൂ.
നിരീക്ഷണം: 
A ഒരു പ്രാവശ്യം കറങ്ങുമ്പോൾ C ഒരു പ്രാവശ്യം കറങ്ങുന്നു
A ഒരു പ്രാവശ്യം കറങ്ങുമ്പോൾ →B ഒന്നിൽ താഴെ തവണ മാത്രമേ കറങ്ങുന്നുള്ളൂ.
A ഒരു പ്രാവശ്യം കറങ്ങുമ്പോൾ D ഒന്നിലധികം പ്രാവശ്യം കറങ്ങുന്നു

നിഗമനം: വലിയ ചക്രം ഉപയോഗിച്ച് ചെറിയ ചക്രം തിരിക്കുന്നത് വേഗത വർദ്ധിപ്പിക്കുകയും ചെറിയ ചക്രം ഉപയോഗിച്ച് വലിയ ചക്രം തിരിക്കുന്നത് വേഗത കുറയ്ക്കുകയും ചെയ്യുന്നു. ഒരിടത്ത് പ്രയോഗിക്കുന്ന ബലത്തെ മറ്റൊരിടത്ത് എത്തിച്ച്  ചലനം സാധ്യമാക്കാം.

♦ താഴെപ്പറയുന്ന ചിത്രങ്ങൾ ശ്രദ്ധിക്കൂ. വേഗം കുറയ്ക്കാൻ ഏത് സംവിധാനമാണ് ഉപയോഗിക്കേണ്ടത്? വേഗം കൂട്ടാനോ?
ചിത്രം എ - വേഗത കുറയ്ക്കാൻ 
ചിത്രം ബി - വേഗത കൂട്ടാൻ  

വിലയിരുത്താം
1. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്? തെറ്റായവ തിരുത്തി
എഴുതുക.
a. ഒരു വസ്തുവിന്റെ ചലനവേഗം വർധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും ബലം പ്രയോഗിക്കണം.
b. വേഗം കൂട്ടുന്നതിനുമാത്രമാണ് പൽച്ചക്രങ്ങൾ ഉപയോഗിക്കുന്നത്.
c. ഭൂമിയിൽ നിശ്ചലമാണെന്ന് കരുതുന്ന എല്ലാ വസ്തുക്കളും ഭൂമിയോടൊപ്പം ചലിക്കുന്നുണ്ട്.
d. ക്ലോക്കിലെ സൂചി തിരിയുന്നത് നേർരേഖാ ചലനമാണ്.
ഉത്തരം: 
• ശരിയായ പ്രസ്താവനകൾ a ഉം c ഉം. 
• ശരിയാക്കിയ പ്രസ്താവനകൾ 
 b. വേഗത കൂട്ടാനും കുറയ്ക്കാനും ഗിയറുകൾ ഉപയോഗിക്കുന്നു.
 d. ക്ലോക്കിന്റെ സൂചി തിരിയുന്നത്  ഭ്രമണം അല്ലെങ്കിൽ വർത്തുളചലനമാണ്.

2. തന്നിരിക്കുന്ന ചലനങ്ങൾ പരിശോധിക്കൂ. ഇവയിൽ ഏതെങ്കിലും ചലനം വ്യത്യസ്തമായതുണ്ടോ? എന്തുകൊണ്ട്?
ഊഞ്ഞാലിന്റെ ചലനം, തൊട്ടിലിന്റെ ചലനം, ക്ലോക്കിലെ പെൻഡുലത്തിന്റ ചലനം, ട്യൂണിങ് ഫോർക്കിലെ ഭുജങ്ങളുടെ ചലനം.
ഉത്തരം:
ഊഞ്ഞാലിന്റെ ചലനം→ ദോലനം
തൊട്ടിലിന്റെ ചലനം→ ദോലനം
• ക്ലോക്കിലെ പെൻഡുലത്തിന്റ ചലനം → ദോലനം
•  ട്യൂണിങ് ഫോർക്കിലെ ഭുജങ്ങളുടെ ചലനം. → കമ്പനം 

3. സ്കെയിൽ ഉപയോഗിച്ച് നേർരേഖ വരയ്ക്കുന്നു. ആ സമയത്ത് പേനയുടെ ചലനത്തിന് സമാനമായ ചലനം താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ്?
a. വാഹനങ്ങളുടെ വൈപ്പറിന്റെ ചലനം
b. വൃത്തം വരയ്ക്കുമ്പോൾ കോമ്പസിന്റെ ചലനം
c. ലിഫ്റ്റിന്റെ ചലനം
d. എറിയുന്ന കല്ലിന്റെ ചലനം
ഉത്തരം: c. ലിഫ്റ്റിന്റെ ചലനം

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here