Kerala Syllabus Class 6 हिंदी - इकाई एक: खुले दिल से - पाठ एक: नीली चिड़िया - Questions and Answers | Teaching Manual

Questions and Answers for Class 6 Hindi - Unit 1 खुले दिल से - Chapter 01 नीली चिड़िया | Text Books Solution Hindi: इकाई एक - नीली चिड़िया - Questions and Answers. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഏഴാം ക്ലാസ്സ്‌  हिंदी - इकाई एक: खुले दिल से - पाट एक: नीली चिड़िया എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.

कक्षा 6 हिंदी - इकाई एक: खुले दिल से - पाठ एक: नीली चिड़िया - नोट्स
Hindi नीली चिड़िया Notes 

♦ खुले दिल से (തുറന്ന മനസ്സോടെ)
♦ चित्रविवरण (Textbok Page: 9, 10)
यह प्रकृति का चित्र है। चित्र में कुछ जीव हैं। भालू, मेंढ़क, खरगोश, भ्रमर, तोता, जिराफ़, मुर्गा आदि हैं । वे बड़ी खुशी में हैं ।
(ഇത് പ്രകൃതിയുടെ ചിത്രമാണ്. ചിത്രത്തിൽ കുറച്ച് ജീവികൾ ഉണ്ട്. കരടി, തവള, മുയൽ, വണ്ട്, തത്ത, ജിറാഫ്, പൂവൻകോഴി തുടങ്ങിയവയുണ്ട്. അവർ വലിയ സന്തോഷത്തിലാണ്.)

♦ सब खुशी में है। क्यों? (എല്ലാവരും സന്തോഷത്തിലാണ്. എന്തുകൊണ്ട്?)
प्रकृति में सब जीव आपस में प्यार से रहते हैं। इसलिए वे खुशी में हैं।
(പ്രകൃതിയിൽ എല്ലാ ജീവികളും പരസ്പരം സ്നേഹത്തോടെ വസിക്കുന്നു. അതുകൊണ്ട് അവർ സന്തോഷത്തിലാണ്.)

♦ नीली चिड़िया (നീലപക്ഷി.)
♦ कविता का सारांश
'नीली चिड़िया' हरिवंशराय बच्चन की कविता है। इसमें एक निली चिड़िया के बारे में कहते हैं। नीले आसमान से एक नीली चिड़िया पेड़ों पर आती है। वह गाकर उड़ती है और उड़कर गाती है। वह हर पेड़ पर उड़कर जाती है। वह पत्तों के बीच छिपकर गाती है। वह चिड़िया पंख फड़काकर नीचे आकर दाना खाती है। दाना खाने के बाद वह झट से उड़ जाती है। पेड़ों की डाली पर जाती चिड़िया कभी हमारे पास नहीं आएगी।
("നീലി ചിഡിയ ഹരിവംശറായ് ബച്ചന്റെ കവിതയാണ്. ഇതിൽ ഒരു നീലപ്പക്ഷിയെക്കുറിച്ചാണ് പറയുന്നത്. നീലാകാശത്തു നിന്ന് ഒരു നീലപക്ഷി മരങ്ങളിലേക്ക് വരുന്നു. അത് പാടിക്കൊണ്ട് പറക്കുകയും പറന്നുകൊണ്ട് പാടുകയും ചെയ്യുന്നു. അത് ഓരോ മരത്തിലേക്കും പറന്നു പോകുന്നു. അത് ഇലകൾക്കിടയിൽ ഒളിച്ചിരുന്നു പാടുന്നു. ആ പക്ഷി ചിറകടിച്ച് പറന്ന് താഴെ വന്ന് ധാന്യം തിന്നുന്നു. ധാന്യം തിന്നതിനുശേഷം അത് പെട്ടെന്ന് തന്നെ പറന്നുപോകുന്നു. മരങ്ങളുടെ ചില്ലകളിലേക്ക് പോകുന്ന പക്ഷി ഒരിക്കലും നമ്മുടെയടുത്തേക്ക് വരുന്നില്ല.)

♦ नीली चिड़िया 
नीले आसमान से उतरी 
नीली एक निराली चिड़िया 
गाती उड़ने वाली चिड़िया,
उड़ती गाने वाली चिड़िया ।

इस फुनगी से उस फुनगी पर 
उड़कर जाने वाली चिड़िया, 
इन पत्तों में, उन पत्तों में 
छिपकर गाने वाली चिड़िया।

पर फड़काकर नीचे आकर 
दाना खाने वाली चिड़िया,
दाना खाकर पर फड़काकर 
झट उड़ जाने वाली चिड़िया ।

इस डाली से उस डाली पर 
उड़-उड़ जाने वाली चिड़िया । 
लाख बुलाऊँ लेकिन मेरे 
पास न आने वाली चिड़िया ।

नीले आसमान से उतरी
नीली एक निराली चिड़िया 
गाती उड़ने वाली चिड़िया
उड़ती गाने वाली चिड़िया ।

♦ കവിതയുടെ മലയാള പരിഭാഷ

നീലാകാശത്തുനിന്നിറങ്ങി
ഒരതുല്യ നീലപ്പക്ഷി 
പാടിപ്പറക്കുന്ന പക്ഷി. 
പറന്നു പാടുന്ന പക്ഷി.

ഈ ചില്ലയിൽ നിന്നാചില്ലയിലേക്ക്
പറന്നു പോകുന്ന പക്ഷി,
ഈ ഇലകളിലുമായിലകളിലും 
ഒളിച്ചിരുന്നു പാടുന്ന പക്ഷി.

ചിറകടിച്ച് താഴെവന്ന്
ധാന്യം തിന്നുന്ന പക്ഷി,
ധാന്യം തിന്ന് ചിറകടിച്ചുടനെ
പറന്നുപോകുന്ന പക്ഷി.

ഈ കൊമ്പിൽ നിന്നാകൊമ്പിലേക്ക് 
പറന്നു പറന്നു പോകുന്ന പക്ഷി.
എത്ര വിളിച്ചിട്ടുമെന്റെ
അരികിൽ വരാത്ത പക്ഷി.

നീലാകാശത്തുനിന്നിറങ്ങി
ഒരതുല്യ നീലപ്പക്ഷി
പാടിപ്പറക്കുന്ന പക്ഷി 
പറന്നു പാടുന്ന പക്ഷി.

♦ पाठ्यपुस्तक के प्रश्न और उत्तर

♦ चिड़िया क्यों छिपकर गाती है? (പക്ഷി എന്തിനാണ് ഒളിച്ചിരുന്നു പാടുന്നത് ?)
चिड़िया पेड़ की डालियों पर पत्तों के बीच छिपकर गाती है। क्योंकि उसको दूसरों का डर है ।
(പക്ഷി മരക്കൊമ്പിലെ ഇലകൾക്കിടയിൽ ഒളിച്ചിരുന്നു പാടുന്നു. കാരണം അതിനു മറ്റുള്ളവരെ പേടിയാണ്.)

♦ "लाख बुलाऊँ लेकिन मेरे पास न आनेवाली चिड़िया" क्यों? (''പലപ്രാവശ്യം വിളിച്ചിട്ടും എന്റെ അടുത്തു വരാത്ത പക്ഷി'' എന്തുകൊണ്ടാണത്?) 
चिड़िया आसमान में उड़ती है और पेड़ की डालियों पर बैठकर गाती है । मानव को वह डरती है। इसलिए वह हमारे पास न आती है। 
(പക്ഷി ആകാശത്ത് പറക്കുകയും മരച്ചില്ലകളിൽ ഇരുന്ന് പാടുകയും ചെയ്യുന്നു. മനുഷരെ അതിനു പേടിയാണ്. അതുകൊണ്ട് അത് നമ്മുടെ അടുത്തേക്ക് വരുന്നില്ല.) 

♦ नमूने के अनुसार वाक्य बनाएँ। (മാതൃക അനുസരിച്ച് വാക്യങ്ങൾ ഉണ്ടാക്കാം.)
• छिपकर गाना (ഒളിച്ചിരുന്ന് പാടുക)
• पास न आना (അടുത്ത് വരാതിരിക്കുക)
• झट उड़ जाना (പെട്ടെന്ന് പറന്നു പോകുക)
• दाना खाना (ധാന്യം തിന്നുക)
उत्तरः 
• चिड़िया छिपकर गाती है। (പക്ഷി ഒളിച്ചിരുന്നു പാടുന്നു)
• चिड़िया पास न आती है। (പക്ഷി അടുത്ത് വരുന്നില്ല)
• चिड़िया झट उड़ जाती है (പക്ഷി പെട്ടെന്ന് പറന്നുപോകുന്നു)
• चिड़िया दाना खाती है। (പക്ഷി ധാന്യം തിന്നുന്നു)

♦ समान अर्थ ढूंढें, पत्ते भरें । (സമാനമായ അർഥം കണ്ടെത്താം, ഇലകൾ നിറയ്ക്കാം.)
उत्तरः 
• झट - जल्दी - പെട്ടെന്ന്
• पंख - पर - ചിറക്
• फुनगी डाली - മരച്ചില്ല
• पक्षी - चिड़िया - പക്ഷി 
• निराला अनोखा - വിചിത്രമായ 
• आकाश - आसमान - ആകാശം 

♦ पंक्तियाँ ढूँढ़े, लिखें । (വരികൾ കണ്ടെത്താം, എഴുതാം)

• चिड़िया एक डाली से दूसरी डाली पर उड़ जाती है।
उत्तरः इस डाली से उस डाली पर
उड़ उड़ जानेवाली चिड़िया । 

• चिड़िया लोगों के पास नहीं आती है। 
उत्तरः लाख बुलाऊँ लेकिन मेरे
पास न आनेवाली चिड़िया । 

• चिड़िया पत्तों में छिपकर गाती है। 
उत्तरः इन पत्तों में, उन पत्तों में
छिपकर गानेवाली चिड़िया । 

• चिड़िया दाना खाकर जल्दी उड़ जाती है।
उत्तरः दाना खाकर पर फड़काकर
झट उड़ जानेवाली चिड़िया । 

• कविता से चुनकर लिखें । (കവിതയിൽ നിന്ന് തെരഞ്ഞെടുത്തെഴുതാം.)
उत्तरः उड़नेवाली, जानेवाली
खानेवाली, आनेवाली
गानेवाली, उड़ जानेवाली

♦ ऊपर के नमूने के अनुसार शब्द बनाएँ। (മുകളിലത്തെ മാതൃക അനുസരിച്ച് വാക്കുകൾ ഉണ്ടാക്കാം.)
पी, देख, भीग, कर
पीनेवाली      देखनेवाली
भीगनेवाली   करनेवाली

♦ पंक्तियाँ जोड़ें (വരികൾ ചേർക്കാം)
नीले आसमान से उतरी 
नीली एक निराली चिड़िया 
गाती उड़नेवाली चिड़िया 
उड़ती गानेवाली चिड़िया ।
-----------------------------
-----------------------------
-----------------------------
-----------------------------
घोंसला बनाना (കൂട് ഉണ്ടാക്കുന്നു) 
पानी पीना (വെള്ളം കുടിക്കുന്നു)
प्यार करना (സ്നേഹിക്കുന്നു)
बारिश में भीगना (മഴ നനയുന്നു)
उत्तरः 
पेड़ पर घोंसला बनानेवाली चिड़िया
नदी से पानी पीनेवाली चिड़िया
सबको प्यार करनेवाली चिड़िया 
बारिश में भीगनेवाली चिड़िया ।

♦ 'नीली चिड़िया' किसकी रचना है ? (നീലി ചിഡിയാ ആരുടെ കൃതിയാണ്?)
हरिवंशराय बच्चन की। (ഹരിവംശറായ് ബച്ചന്റെ)

♦ नीली चिड़िया कहाँ से उतरी ? (നീലപ്പക്ഷി എവിടെനിന്നാണ് ഇറങ്ങിവന്നത്?) 
आसमान से । (ആകാശത്ത് നിന്ന്). 

♦ चिड़िया कहाँ-कहाँ उड़कर जाती है? (പക്ഷി എവിടെയെല്ലാമാണ് പറന്നുപോകുന്നത്?) 
चिड़िया पेड़ों की एक डाली से दूसरी डाली पर उड़कर जाती है। (പക്ഷി മരങ്ങളുടെ ഒരു ചില്ലയിൽ നിന്ന് മറ്റൊരു ചില്ലയിലേക്ക് പറന്നുപോകുന്നു.)

♦ चिड़िया कहाँ छिपकर गाती है ? പക്ഷി എവിടെ ഒളിച്ചിരുന്നാണ് പാടുന്നത്? 
पत्तों के बीच। (ഇലകൾക്കിടയിൽ)

♦ चिड़िया क्यों नीचे आती है ? (പക്ഷി എന്തിനാണ് താഴെ വരുന്നത്?)
दाना खाने के लिए। (ധാന്യം തിന്നാൻ വേണ്ടി)