Kerala Syllabus Class 8 സാമൂഹ്യശാസ്ത്രം: Chapter 1 അധിനിവേശവും ചെറുത്തുനിൽപ്പും - ചോദ്യോത്തരങ്ങൾ

Questions and Answers for Class 8 സോഷ്യൽ സയൻസ് - അധിനിവേശവും ചെറുത്തുനിൽപ്പും - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 1 Invasions and Resistance - Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.


Std 7: സോഷ്യൽ സയൻസ് - അധ്യായം 1: അധിനിവേശവും ചെറുത്തുനിൽപ്പും - ചോദ്യോത്തരങ്ങൾ 
♦ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ നിന്ന് കിഴക്കോട്ടുള്ള സമുദ്രപാത കണ്ടെത്തുന്നതിലേക്ക് നയിച്ച കാരണങ്ങൾ എന്തായിരുന്നു?
• യൂറോപ്യർ കപ്പൽ നിർമ്മാണത്തിലും, കപ്പൽയാത്രയിലും കൈവരിച്ച സാങ്കേതികപുരോഗതി
• ഭൂമിശാസ്ത്ര പരിജ്ഞാനത്തിലുണ്ടായ വളർച്ച 
• ദിശ കണ്ടെത്താൻ സഹായിക്കുന്ന കോമ്പസ്, ഭൂപടനിർമ്മാണം എന്നിവയിലുണ്ടായ പുരോഗതി 
• പുതിയ പ്രദേശങ്ങളെയും അവിടത്തെ സമ്പത്തിനെയും കുറിച്ച് സഞ്ചാരികളുടെ യാത്രാവിവരണങ്ങൾ പകർന്ന അറിവ്
• യൂറോപ്പിൽ കുരുമുളകടക്കമുള്ള ഏഷ്യൻ ഉൽപന്നങ്ങൾക്കുണ്ടായിരുന്ന കച്ചവട സാധ്യത
• തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് 

♦ ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിലേക്ക് വളരെ ബുദ്ധിമുട്ടുകേറിയ സാഹചര്യത്തിലും വ്യാപാരബന്ധം സ്ഥാപിക്കുവാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പ്രേരിപ്പിച്ച ഘടകങ്ങൾ നോക്കുക. ഇതിൽ ഒരെണ്ണം മാത്രം തെറ്റാണ്.കണ്ടെത്തുക.
a.യൂറോപ്യര്‍ കപ്പല്‍ നിര്‍മ്മാണത്തിലും, കപ്പല്‍യാത്രയിലും കൈവരിച്ച സാങ്കേതികപുരോഗതി
b.അച്ചടിവിദ്യയുടെ കണ്ടുപിടുത്തം
c. ഭൂമിശാസ്ത്ര പരിജ്ഞാനത്തിലുണ്ടായ വളര്‍ച്ച
d. ദിശ കണ്ടെത്താന്‍ സഹായിക്കുന്ന കോമ്പസ്‌
ഉത്തരം:
b.അച്ചടിവിദ്യയുടെ കണ്ടുപിടുത്തം

♦ കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യന്മാർ ആരായിരുന്നു?
പോർച്ചുഗീസുകാർ

♦ പോർച്ചുഗലിൽ നിന്ന് കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ വ്യക്തി ആരാണ്?
വാസ്കോഡ ഗാമ

♦ വാസ്കോഡ ഗാമയുടെ യാത്രയുടെ തുടക്കം എവിടെനിന്നായിരുനിന്നു ?
ലിസ്ബൺ

♦ വാസ്കോഡ ഗാമ ഏത് സ്ഥലത്താണ് എത്തിയത്? ഏത് വർഷം ?
• കോഴിക്കോടിനടുത്തുള്ള കാപ്പാട്
• 1498-ൽ

♦ വാസ്കോഡ ഗാമ സഞ്ചരിച്ച സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും പേര് പറയുക?
• അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം
• യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ

♦ വാസ്കോഡ ഗാമ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയോട് എന്താണ് ആവശ്യപ്പെട്ടത്? സാമൂതിരിയുടെ പ്രതികരണം എന്തായിരുന്നു, അതിന്റെ ഫലമായി വാസ്കോഡ ഗാമ എന്തു ചെയ്തു?
അറബികളെ പുറത്താക്കി പോർച്ചുഗീസുകാർക്ക് വ്യാപാരാനുമതി നൽകണമെന്ന ഗാമയുടെ ആവശ്യം സാമൂതിരി അംഗീകരിച്ചില്ല. ഇതേത്തുടർന്ന്, കണ്ണൂരിലെ കോലത്തിരി രാജാവിൽ നിന്ന് വാസ്കോഡ ഗാമ വ്യാപാരാനുമതി നേടിയെടുത്തു.

♦ താഴെപ്പറയുന്നവയിൽ നിന്ന് പോർച്ചീസുകാരും സാമൂതിരിയും തമ്മിലുള്ള തർക്കത്തിന് പ്രധാന കാരണങ്ങൾ എന്തായിരുന്നു എന്ന് തിരിച്ചറിയുക.
a. അറബികളെ പുറത്താക്കണമെന്നുള്ള പോർച്ചുഗീസുകാരുടെ ആവശ്യം സാമൂതിരി അംഗീകരിക്കാതിരുന്നത് 
b.സാമൂതിരി പോർച്ചുഗീസുകാർക്ക് കച്ചവടത്തിന്റെ കുത്തക നൽകാതിരുന്നത് 
c. പോർച്ചുഗീസുകാർ വാഗ്ദാനം ചെയ്ത ലാഭവിഹിതം സാമൂതിരിക്ക് അംഗീകരിക്കാൻ സാധിക്കാതിരുന്നത് 
d. പോർച്ചുഗീസുകാർക്ക് കോഴിക്കോട് ഒരു കോട്ട പണിയാൻ സാമൂതിരി അനുവാദം കൊടുക്കാതിരുന്നത്
a. I&II ശരി. b. II&III ശരി c. III&IV ശരി. d. I,II,III&IV ശരി.
ഉത്തരം: a. I & II ശരി. 

♦ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായത് എന്താണ്?
സാമൂതിരി പോർച്ചുഗീസുകാർക്ക് വ്യാപാരകുത്തക നൽകിയില്ല. 

♦ ഗാമയുടെ യാത്രയിലൂടെ ഉണ്ടായ ലാഭം ഇന്ത്യയിലേക്ക് വീണ്ടും കച്ചവട യാത്രകൾ നടത്താൻ പോർച്ചുഗീസുകാരെ പ്രേരിപ്പിച്ചു. സാധൂകരിക്കുക.
തന്റെ യാത്രയ്ക്ക് ചെലവായ തുകയുടെ അറുപത് ഇരട്ടിയിലധികം മൂല്യമുള്ള ചരക്കുകളുമായാണ് ഗാമ ഇന്ത്യയിൽ നിന്ന് മടങ്ങിയത്. ഇത് ഇന്ത്യയിലേക്ക് വീണ്ടും കച്ചവട യാത്രകൾ നടത്താൻ പോർച്ചുഗീസുകാരെ പ്രേരിപ്പിച്ചു.

♦ സാമൂതിരിയുടെ നാവികത്തലവന്മാർ ആരായിരുന്നു?
കുഞ്ഞാലി മരക്കാർ

♦ ഇന്ത്യയും പോർച്ചുഗീസ്കാരുമായുള്ള ബന്ധത്തിന്റെ സ്വാധീനം ഏതെല്ലാം മേഖലകളിലുണ്ടായി? 
• കശുമാവ് (പറങ്കിമാവ്), പപ്പായ, പേരക്ക, പൈനാപ്പിൾ തുടങ്ങിയവ പരിചയപ്പെടുത്തി.
• ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട (മാനുവൽകോട്ട) കൊച്ചിയിൽ സ്ഥാപിച്ചു 
• കൊച്ചി, ഗോവ, ദാമൻ, ദിയു എന്നീ പ്രദേശങ്ങൾ പോർച്ചുഗീസുകാരുടെ ഭരണത്തിൻ കീഴിലായി
• അച്ചടിവിദ്യ പ്രചരിപ്പിച്ചു 
• ചവിട്ടുനാടകം, മാർഗംകളി തുടങ്ങിയ കലാരൂപങ്ങൾ പ്രചരിപ്പിച്ചു 
• യൂറോപ്യൻ ശൈലിയിലുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചു
• യൂറോപ്യൻ പടക്കോപ്പുകളും യുദ്ധമുറകളും അഭ്യസിപ്പിച്ചു 
• ക്രൈസ്തവ മതപഠന കേന്ദ്രങ്ങൾ ആരംഭിച്ചു

♦ പോർച്ചുഗീസ് ബന്ധം ഇന്ത്യയിൽ വ്യത്യസ്തമേഖലകളിൽ ചെലുത്തിയ സ്വാധീനം കണ്ടെത്തി പട്ടികപ്പെടുത്തുക.
1. രാഷ്ട്രീയ മേഖല:
• ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട (മാനുവൽകോട്ട) കൊച്ചിയിൽ സ്ഥാപിച്ചു 
• കൊച്ചി, ഗോവ, ദാമൻ, ദിയു എന്നീ പ്രദേശങ്ങൾ പോർച്ചുഗീസുകാരുടെ ഭരണത്തിൻ കീഴിലായി
2. കാർഷിക മേഖല:
• കശുമാവ് (പറങ്കിമാവ്), പപ്പായ, പേരക്ക, പൈനാപ്പിൾ തുടങ്ങിയവ പരിചയപ്പെടുത്തി.
3. വിജ്ഞാന മേഖല:
• അച്ചടിവിദ്യ പ്രചരിപ്പിച്ചു 
• യൂറോപ്യൻ പടക്കോപ്പുകളും യുദ്ധമുറകളും അഭ്യസിപ്പിച്ചു 
• ക്രൈസ്തവ മതപഠന കേന്ദ്രങ്ങൾ ആരംഭിച്ചു
4. സാംസ്കാരിക മേഖല:
• ചവിട്ടുനാടകം, മാർഗംകളി തുടങ്ങിയ കലാരൂപങ്ങൾ പ്രചരിപ്പിച്ചു 
• യൂറോപ്യൻ ശൈലിയിലുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചു

♦ പോർച്ചുഗീസുകാർക്ക് ശേഷം ഇന്ത്യയിലേക്ക് വന്ന യൂറോപ്യന്മാർ ആരാണ് ? 
ഹോളണ്ട് (നെതർലാൻഡ്‌സ്). ഡച്ചുകാർ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.

♦ ഇന്ത്യയിലെ ഡച്ചുകാരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ ഏതൊക്കെയായിരുന്നു?
നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്, ചിൻസുര

♦ ഇന്ത്യയിൽ ഡച്ചുകാർക്ക് ആധിപത്യം നഷ്ടപ്പെടാൻ ഇടയാക്കിയ യുദ്ധം ഏതാണ്? 
അല്ലെങ്കിൽ
ഒരു യൂറോപ്യൻ ശക്തി ഇന്ത്യൻ ഭരണാധികാരിയോട് പരാജയപ്പെട്ട ആദ്യത്തെ യുദ്ധം ഏതാണ്?
• കൊളച്ചൽ യുദ്ധം (കൊളച്ചൽ യുദ്ധം)
• 1741-ൽ കന്യാകുമാരിക്കടുത്തുള്ള കുളച്ചലിൽ വച്ച് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഏറ്റുമുട്ടി.

♦ കേരള ചരിത്രത്തിൽ കുളച്ചൽ യുദ്ധത്തിന്റെ പ്രാധാന്യമെന്തെന്ന് വിശദമാക്കുക.
1741-ൽ കന്യാകുമാരിക്കടുത്തുള്ള കുളച്ചലിൽ വച്ച് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഡച്ചുകാര്ക്ക് ഇന്ത്യയിലെ ആധിപത്യം നഷ്ടപ്പെട്ടു. ഒരു യൂറോപ്യൻ ശക്തി ഇന്ത്യൻ ഭരണാധികാരിയോട് പരാജയപ്പെട്ട ആദ്യത്തെ യുദ്ധമായിരുന്നു ഇത്.

♦ താഴെപ്പറയുന്നവയിൽ നിന്ന് യോജിക്കാത്ത ജോഡി ഏതെന്ന് കണ്ടെത്തുക.
a. ഡച്ചുകാർ -നാഗപട്ടണം 
b.ബ്രിട്ടീഷുകാർ -സൂററ്റ് 
c.ഫ്രഞ്ച് കാർ -ഗോവ
d.പോർച്ചുഗീസ് -ദാമൻ.
ഉത്തരം: c.ഫ്രഞ്ച് കാർ -ഗോവ

♦ ഡച്ചുകാരുമായുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ സംഭാവന ഹോ‍‌ര്‍ത്തൂസ്  മലബാറിക്കൂസ് എന്ന കൃതിയാണ്. സാധൂകരിക്കുക
• കേരളത്തിലെ എഴുനൂറ്റിനാല്പത്തിരണ്ട് ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
• ഡച്ച് ഗവർണറായിരുന്ന ഹെൻഡ്രിക് വാൻ റീഡ് ആണ് ഈ കൃതിയുടെ രചനയ്ക്ക് നേതൃത്വം നൽകിയത്. 
• മലയാളി വൈദ്യനായ ഇട്ടി അച്യുതൻ ഈ രചനയ്ക്ക് അദ്ദേഹത്തെ സഹായിച്ചു
• അപ്പു ഭട്ട്, രംഗ ഭട്ട്, വിനായക ഭട്ട് എന്നിവരും രചനയിൽ പങ്കാളികളായി.
• മലയാള അക്ഷരങ്ങൾ അച്ചടിയിൽ പതിഞ്ഞ ആദ്യത്തെ പുസ്തകം ഹോ‍‌ര്‍ത്തൂസ്  മലബാറിക്കൂസ് ആണ് 

ഹോ‍‌ര്‍ത്തൂസ്  മലബാറിക്കൂസ് മലയാളം, ഇംഗ്ലീഷ് എന്നീഭാഷകളിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
ഡോ. കെ. എസ്. മണിലാൽ

♦ താഴെപ്പറയുന്നവയിൽ ഹോ‍‌ര്‍ത്തൂസ്  മലബാറിക്കൂസുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
a. ഈ പുസ്തകം കേരളത്തിലെ 742 ഔഷധസസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
b. ഈ പുസ്തകം തയ്യാറാക്കിയത് അന്നത്തെ ഡച്ച്ഗവർണറായ ഹെൻട്രിക്ക് വാൻറീഡ് ആണ്.
c. നാട്ടുവൈദ്യനായ ഇട്ടിഅച്ചുതൻ എന്ന വ്യക്തിയുടെ സഹായം ഈ പുസ്തക രചനയിൽ ഉണ്ടായിട്ടുണ്ട് 
d. ഇത് മലയാളത്തിൽ പൂർണമായിട്ടും ആദ്യമായി അച്ചടിച്ച പുസ്തകമാണ്
ഉത്തരം: d. ഇത് മലയാളത്തിൽ പൂർണമായിട്ടും ആദ്യമായി അച്ചടിച്ച പുസ്തകമാണ്

♦ ഹോര്‍ത്തൂസ് മലബാറിക്കൂസിനെ കുറിച്ച് ഒരു ലഘു വിവരണം എഴുതുക.
• ഡച്ചുകാരുമായുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ സംഭാവന. 
• കേരളത്തിലെ 742 ഓഷധ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. 
• ഡച്ച്‌ ഗവര്‍ണറായിരുന്ന ഹെന്‍ടിക് വാന്‍റീഡാണ്‌ ഈ കൃതിയുടെ രചനയ്ക്ക്‌ നേതൃത്വം നല്‍കിയത്‌. 
• ഈ രചനയ്ക്ക്‌ അദ്ദേഹത്തെ സഹായിച്ചത്‌ ഇട്ടി അച്ചുതന്‍ എന്ന മലയാളി വൈദ്യനായിരുന്നു. 
• അപ്പുഭട്ട് രംഗഭട്ട്‌, വിനായക ഭട്ട്‌ എന്നിവരും രചനയില്‍ പങ്കാളികളായി. • മലയാള അക്ഷരങ്ങള്‍ അച്ചടിയില്‍ പതിഞ്ഞ ആദ്യത്തെ പുസ്തകം

♦ തന്നിട്ടുള്ള പ്രസ്താവനകൾ കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ടതാണ് എന്നാൽ ഈ യുദ്ധമായി ബന്ധപ്പെടാത്ത തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.
a. ഈ യുദ്ധം നടന്നത് 1741 ആയിരുന്നു 
b. ഈ യുദ്ധം തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയും ഡച്ചുകാരം തമ്മിലായിരുന്നു .
c. ഈ യുദ്ധത്തിൽ പരാജയപ്പെട്ടോടുകൂടി ഡച്ചുകാർക്ക് ഇന്ത്യയിൽ അവരുടെ ആധിപത്യം ദുർബലമായി.
d. ഈ യുദ്ധത്തിലാണ് ആദ്യമായി ഒരു ഇന്ത്യൻ ഭരണാധികാരി പൂർണ്ണമായും ഒരു യൂറോപ്പിൽ ശക്തിയെ കീഴടക്കിയത്.
A. a, b, c ശരി. 
B.. b, c, d ശരി 
C. a, c, d ശരി 
D. എല്ലാം ശരി
ഉത്തരം: D. എല്ലാം ശരി

♦ പോർച്ചുഗീസുകാരും സാമൂതിരിപ്പാടും തമ്മിലുള്ള തർക്കത്തിന് കാരണമായ സംഭവവികാസങ്ങൾ എന്തെല്ലാമായിരുന്നു
• വ്യാപാര നിയന്ത്രണം നൽകണമെന്നുള്ള പോർച്ചുഗീസുകാരുടെ ആവശ്യം സാമൂതിരി അംഗീകരിക്കാതിരുന്നത്.
• വ്യാപാരകുത്തക നൽകണമെന്നുള്ള അവരുടെ ആവശ്യം സാമൂതിരിപ്പാട് തള്ളിക്കളഞ്ഞത്  

♦ കർണാട്ടിക് യുദ്ധത്തിന്റെ പ്രധാന ഫലങ്ങൾ എന്തെല്ലാമായിരുന്നു?
ദക്ഷിണേന്ത്യയില്‍ ആധിപതൃത്തിനായി ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടന്ന യുദ്ധങ്ങളായിരുന്നു കര്‍ണ്ണാട്ടിക്‌ യുദ്ധങ്ങള്‍. ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കായിരുന്നു അന്തിമവിജയം. തല്‍ഫലമായി ഫ്രഞ്ചുകാരുടെ ആധിപത്യം പോണ്ടിച്ചേരി (പുതുച്ചേരി), യാനം, കാരയ്ക്കല്‍, മാഹി എന്നീ പ്രദേശങ്ങളില്‍മാത്രമായി ചുരുങ്ങി.

♦ ഇന്ത്യയിൽ പോർച്ചുഗീസുകാരുടെയും, ഡച്ചുകാരുടെയും, ഫ്രഞ്ചുകാരുടെയും നിയന്ത്രണത്തിലായിരുന്ന പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് പട്ടികപ്പെടുത്തുക.
പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങൾ ഡച്ച് അധിനിവേശ പ്രദേശങ്ങൾഫ്രഞ്ച് അധിനിവേശ പ്രദേശങ്ങൾ
കൊച്ചി നാഗപട്ടണംപോണ്ടിച്ചേരി
ദാമൻബറോച്ച് യാനം
ദിയു അഹമ്മദാബാദ്കാരയ്ക്കല്‍
ഗോവ • ചിൻസുര• മാഹി
♦ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് എപ്പോഴാണ്?
1600-ൽ ബ്രിട്ടീഷുകാരാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്.

♦ മദ്രാസ്, ബോംബെ, കൽക്കട്ട എന്നീ പ്രദേശങ്ങളുടെ ആധിപത്യം നേടിക്കൊണ്ട്, ഭരണകാര്യങ്ങളിൽ കമ്പനി ഇടപെട്ടത് എങ്ങനെ?
• കമ്പനിയുടെ പ്രതിനിധിയായ ക്യാപ്റ്റൻ വില്യം ഹോക്കിൻസ്, അന്നത്തെ മുഗൾ ചക്രവർത്തിയായ ജഹാംഗീറിൽ നിന്ന് ഗുജറാത്തിലെ സൂറത്തിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ അനുമതി നേടി.
• തുടർന്ന് കമ്പനി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഫാക്ടറികൾ ആരംഭിച്ചു.
• മദ്രാസ് (ചെന്നൈ), ബോംബെ (മുംബൈ), കൽക്കട്ട (കൊൽക്കത്ത) എന്നിവിടങ്ങളിൽ ആധിപത്യം നേടിയ ശേഷം, കമ്പനി ഈ പ്രദേശങ്ങളുടെ ഭരണത്തിൽ ഇടപെടാൻ തുടങ്ങി.

♦ ബ്രിട്ടീഷുകാർക്ക് ബംഗാളിൽ ആധിപത്യം ഉറപ്പിക്കുന്നതിന് അവരെ സഹായിച്ച ഘടകങ്ങൾ ചൂണ്ടികാണിക്കുക.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നത്‌1757-ലെ പ്ലാസിയുദ്ധത്തിലൂടെയാണ്‌. ബംഗാളിലെ നവാബായിരുന്ന സിറാജ്‌-ഉദ്‌-ദളയെ റോബര്‍ട്ട്‌ ക്ലൈവിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സൈന്യം ഈ യുദ്ധത്തില്‍ പരാജയപ്പെടുത്തി. ബംഗാളിന്റെ ഭരണം പിടിച്ചെടുത്തത്‌ ബ്രിട്ടീഷുകാര്‍ക്ക്‌ ഇന്ത്യയിലെ മറ്റ്‌ പ്രദേശങ്ങള്‍തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ സഹായകമായി.1764-ല്‍ബക്‌സാര്‍ എന്ന സ്ഥലത്തുവച്ചുണ്ടായ യുദ്ധത്തോടെ ബിഹാര്‍, ബംഗാള്‍, ഒറീസ്സ എന്നീ പ്രവിശ്യകളിലെ നികുതിപിരിക്കാനുള്ള അവകാശം കമ്പനി സ്വന്തമാക്കി.

♦ പ്ലാസി യുദ്ധത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക?
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നത്‌1757-ലെ പ്ലാസിയുദ്ധത്തിലൂടെയാണ്‌. ബംഗാളിലെ നവാബായിരുന്ന സിറാജ്‌-ഉദ്‌-ദളയെ റോബര്‍ട്ട്‌ ക്ലൈവിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സൈന്യം ഈ യുദ്ധത്തില്‍ പരാജയപ്പെടുത്തി. ബംഗാളിന്റെ ഭരണം പിടിച്ചെടുത്തത്‌ ബ്രിട്ടീഷുകാര്‍ക്ക്‌ ഇന്ത്യയിലെ മറ്റ്‌ പ്രദേശങ്ങള്‍തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ സഹായകമായി. കാർഷിക സമ്പന്നമായ ബംഗാളിലെ ഭൂനികുതികൊണ്ട് ബ്രിട്ടീഷുകാർ സൈനിക ശക്തി മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ കീഴടക്കുന്നതിന് പണം സ്വരൂപിക്കുകയും ചെയ്തു.

♦ ഇന്ത്യയിൽ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാൻ ബ്രിട്ടീഷുകാർക്ക് സഹായകകമായ യുദ്ധം ഏതാണ്? 
1757-ലെ പ്ലാസി യുദ്ധം.

♦ ബക്സർ യുദ്ധത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക
1764-ല്‍ബക്‌സാര്‍ എന്ന സ്ഥലത്തുവച്ചുണ്ടായ യുദ്ധത്തോടെ ബിഹാര്‍, ബംഗാള്‍, ഒറീസ്സ എന്നീ പ്രവിശ്യകളിലെ നികുതിപിരിക്കാനുള്ള അവകാശം കമ്പനി സ്വന്തമാക്കി. അതോടെ, ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണപരമായ സാന്നിധ്യം കൂടുതൽ ശക്തമായി. മുഗൾ ഭരണാധികാരി ഷാ ആലം രണ്ടാമൻ, ഔധിലെ നവാബ്, ഷുജ-ഉദ്-ദൗള, ബംഗാൾ നവാബ് മിർ കാസിം എന്നിവരുടെ സംയുക്ത സൈന്യത്തെ ഈ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി.

♦ കാലഗണനയനുസരിച്ച് ക്രമീകരിക്കുക
• പ്ലാസി യുദ്ധം
• ബക്സർ യുദ്ധം
• വാസ്കോഡ ഗാമ കോഴിക്കോട്ടെത്തി 
• ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ വരവ്
ഉത്തരം:
• 1498 - വാസ്കോഡ ഗാമയുടെ കോഴിക്കോട്ടെത്തി 
• 1664 - ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ വരവ്
• 1741 - കൊളച്ചൽ യുദ്ധം
• 1757 - പ്ലാസി യുദ്ധം
• 1764 - ബക്സർ യുദ്ധം

♦ "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചുതരിക. ഞാൻ ഇന്ത്യയെ പിടിച്ചടക്കാം"- റോബർട്ട് ക്ലൈവ്
എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്?
• ഇന്ത്യൻ നാട്ടുരാജ്യങ്ങൾക്കിടയിലെ അനൈക്യം
• ബ്രിട്ടീഷുകാരുടെ മെച്ചപ്പെട്ട സൈനിക, സാങ്കേതിക വിദ്യ 

♦ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക
ദക്ഷിണേന്ത്യയിലെ നാട്ടുരാജ്യമായിരുന്ന മൈസൂരും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങളാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ. മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലിയും മകൻ ടിപ്പുസുൽത്താനുമാണ് മൈസൂർ സേനയെ നയിച്ചത്. നാലുതവണ കമ്പനി സൈന്യവും മൈസൂർ സുൽത്താന്മാരും തമ്മിൽ ഏറ്റുമുട്ടി. 1782-ൽ ഹൈദരാലിയുടെ മരണാനന്തരം ടിപ്പുസുൽത്താൻ മൈസൂർ സേനയെ നയിച്ചു. 1799-ലെ നാലാം മൈസൂർ യുദ്ധത്തിൽ കമ്പനി സൈന്യം ടിപ്പു സുൽത്താനെ വധിച്ചതോടെ മൈസൂർ ബ്രിട്ടീഷുകാരുടെ അധീനതയിലായി.

♦ ആംഗ്ലോ-മറാത്ത യുദ്ധങ്ങളെയും ആംഗ്ലോ-സിഖ് യുദ്ധങ്ങളെയും കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാത്ത രാജ്യവും തമ്മിൽ നടന്നതാണ് ആംഗ്ലോ-മറാത്ത യുദ്ധങ്ങൾ. മൂന്നാം ആഗ്ലോ-മറാത്ത യുദ്ധത്തോടെ മറാത്ത ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സിഖുകാരും തമ്മിൽ നടന്ന ആംഗ്ലോ-സിഖ് യുദ്ധങ്ങളിലെ സിഖുകാരുടെ പരാജയത്തോടെ പഞ്ചാബ് ബ്രിട്ടീഷ് അധീനതയിലായി.

♦ മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ ഫലം എന്തായിരുന്നു?
മറാത്ത ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലായി. 

♦ ആംഗ്ലോ-സിഖ് യുദ്ധങ്ങളുടെ ഫലമായി ബ്രിട്ടീഷുകാർ കീഴടക്കിയ പ്രദേശം ഏതാണ്?
പഞ്ചാബ്

♦ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി നയങ്ങൾ എന്തൊക്കെയായിരുന്നു?
• ശാശ്വത ഭൂനികുതി വ്യവസ്ഥ (1793): ബംഗാൾ, ബീഹാർ, ഒറീസ
• റയട്ട് വാരി സമ്പ്രദായം (1820): ദക്ഷിണേന്ത്യ, ഡെക്കാൻ
• മഹൽവാരി സമ്പ്രദായം (1822): വടക്കേ ഇന്ത്യ, മധ്യ ഇന്ത്യ, പഞ്ചാബ്

♦ കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പരമാവധി സമ്പത്ത് കൈക്കലാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച മാർഗങ്ങൾ എന്തൊക്കെയായിരുന്നു?
കച്ചവടം, നികുതി പിരിവ്, യുദ്ധങ്ങൾ തുടങ്ങിയവ.

♦ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ആരാണ്? ഈ നികുതി സമ്പ്രദായത്തിന്റെ സവിശേഷതകൾ എന്തായിരുന്നു?
• കോൺവാലിസ് പ്രഭു 
• ഭൂവുടമകളായിരുന്ന സമിന്ദാർമാർ ബ്രിട്ടീഷുകാർക്ക് വേണ്ടി ഉയർന്ന നിരക്കിൽ നികുതി പിരിച്ചു.
• വിളവിലുള്ള ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ നിശ്ചിത തുക കർഷകർ നിർബന്ധമായും നികുതിയായി നൽകണമായിരുന്നു.

♦ റയട്ട് വാരി സമ്പ്രദായം നടപ്പിലാക്കിയത് ആരാണ്? ഈ നികുതി സമ്പ്രദായത്തിന്റെ സവിശേഷതകൾ എന്തായിരുന്നു?
• തോമസ് മൺറോ, അലക്സാണ്ടർ റീഡ്
• കർഷകരെ ഭൂവുടമകളായി കണക്കാക്കി
• ബ്രിട്ടീഷുകാർ കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചു
• നികുതി നൽകുന്നതിൽ വീഴ്ചവരുത്തിയ കർഷകരുടെ ഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.

♦ മഹൽവാരി സമ്പ്രദായം നടപ്പിലാക്കിയത് ആരാണ്? ഈ നികുതി സമ്പ്രദായത്തിന്റെ സവിശേഷതകൾ എന്തായിരുന്നു?
• ഹോൾട്ട് മക്കെൻസി
• ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചു.
• നികുതിയിൽ വീഴ്ച വരുത്തിയ ഗ്രാമത്തെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു.

♦ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി സമ്പ്രദായങ്ങളുടെ പൊതു സവിശേഷതകൾ എന്തൊക്കെയാണ്?
• ഉയർന്ന നികുതി നിരക്ക്
• കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചു.
• സമീന്ദാരി സമ്പ്രദായം, റയട്ട് വാരി സമ്പ്രദായം, മഹൽവാരി സമ്പ്രദായം തുടങ്ങിയവയായിരുന്നു ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിവിധ നികുതി സമ്പ്രദായങ്ങൾ.
• വിളവിലുള്ള ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ നിശ്ചിത തുക കർഷകർ നിർബന്ധമായും നികുതിയായി നൽകണമായിരുന്നു.
• നികുതി നൽകുന്നതിൽ വീഴ്ചവരുത്തിയ കർഷകരുടെ ഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.

♦ ബ്രിട്ടീഷ്കാരുടെ നികുതി നയങ്ങൾ കർഷകരെ എങ്ങനെയെല്ലാം ബാധിച്ചു?
• ഉയർന്ന നിരക്കിലുള്ള നികുതി അടയ്ക്കാൻ കർഷകർ  ബുദ്ധിമുട്ടി.
• വെള്ളപ്പൊക്കമോ വരൾച്ചയോ മൂലം കൃഷിനാശം സംഭവിച്ചാലും നികുതി ഇളവ് ലഭിച്ചില്ല.
• കർഷകർക്ക് കൃഷിഭൂമി നഷ്ടപ്പെടാതിരിക്കാൻ പണമിടപാടുകാരെ ആശ്രയിക്കേണ്ടി വന്നു.
• കടക്കെണിയിൽപ്പെട്ട കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടു.

♦ കർഷകരെപ്പോലെ, കൈത്തൊഴിലുകാരെയും ബ്രിട്ടീഷ് നയങ്ങൾ ദുരിതത്തിലാക്കി. എന്തുകൊണ്ട്?
• ബ്രിട്ടനിൽ നിന്നുള്ള യന്ത്ര നിർമ്മിത ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു.
• അവയുമായുള്ള മത്സരം മൂലം, കൈത്തൊഴിലുകാരുടെ ഉൽപന്നങ്ങളായ  പരുത്തി-പട്ടു-കമ്പിളി വസ്ത്രങ്ങൾ, മൺപാത്രങ്ങൾ, തുകൽ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിപണി നഷ്ടപ്പെട്ടു.
• ഇത് കരകൗശല തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമായി.
• പലരും തങ്ങളുടെ പരമ്പരാഗത കൈത്തൊഴിലുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി.

♦ ആനന്ദമഠം എന്ന ബംഗാളി നോവലിന്റെ രചയിതാവിന്റെ പേര്?
ബങ്കിം ചന്ദ്ര ചാറ്റർജി

♦ ബംഗാളിൽ നടന്ന കലാപത്തെ സന്യാസി-ഫക്കീർ കലാപം എന്ന് വിളിക്കുന്നത് എന്തുകൊണ്ട്, അതിന്റെ നേതാക്കൾ ആരായിരുന്നു?
ബംഗാളിലുണ്ടായ ക്ഷാമം പരിഹരിക്കുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനി യാതൊരു ശ്രമവും നടത്തിയില്ല. അതിനാൽ ദരിദ്രരായ കർഷകരും തൊഴിലാളികളും ബ്രിട്ടീഷുകാർക്കെതിരെ പോരാടി. കർഷക കലാപത്തിന് സന്യാസിമാരുടെ പിന്തുണയുമുണ്ടായിരുന്നു. അതിനാൽ ഇവ സന്യാസി കലാപങ്ങൾ എന്നറിയപ്പെടുന്നു. സന്യാസിമാരോടൊപ്പം ഫക്കീർ മാരും ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിൽ അണിചേർന്നു. അതുകൊണ്ട് ഈ കലാപത്തെ സന്യാസി ഫക്കീർ കലാപം എന്നും വിളിക്കുന്നു. ഭവാനി പഥക്, മജ്നു ഷാ എന്നിവരായിരുന്നു സന്യാസി ഫക്കീർ കലാപത്തിന് നേതൃത്വം നൽകിയത്.

♦ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കാർഷിക കലാപം ഏതാണ്? 
ബംഗാളിലെ നീലം കർഷക കലാപം (1859)

♦ ബംഗാളിലെ നീലം കർഷക കലാപത്തിനുള്ള കാരണങ്ങൾ എന്തായിരുന്നു?
• ബ്രിട്ടീഷുകാരായ തോട്ടക്കാർ ഗ്രാമപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫാക്ടറികൾക്കാവശ്യമായ അമരിച്ചെടി കൃഷിചെയ്യാൻ കർഷകരെ നിർബന്ധിച്ചു.
• അമരിച്ചെടിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന നീലം ബ്രിട്ടീഷുകാർക്ക് മാത്രമേ വിൽക്കാൻ കഴിയുമായിരുന്നുള്ളൂ.
• നീലത്തിന് കമ്പോളവിലയേക്കാൾ താഴ്ന്ന വില മാത്രമാണ് കർഷകർക്ക് ബ്രിട്ടീഷുകാർ നൽകിയിരുന്നത്.
• കടുത്ത ഭക്ഷ്യക്ഷാമത്തിനും ചൂഷണത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഇത് വഴിതെളിച്ചു.
• കൃത്രിമച്ചായം കണ്ടെത്തിയതോടെ നീലത്തിന്റെ ആവശ്യകത കുറഞ്ഞത് ദാരിദ്ര്യം വർധിപ്പിച്ചു. മറ്റ് വഴികളില്ലാതെ കർഷകർ ബ്രിട്ടീഷുകാർക്കെതിരെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് തിരിഞ്ഞു.

♦ ബംഗാളിൽ നീലം കർഷക കലാപം (1859) നയിച്ചത് ആരെല്ലാമാണ്? ഈ കലാപത്തിന്റെ ഫലം എന്തായിരുന്നു?
• ദിഗംബർ ബിശ്വാസും വിഷ്ണു ബിശ്വാസും
• കർഷകർ നീലം കൃഷി ഉപേക്ഷിച്ചു.
• നീലം ഫാക്ടറികൾ ആക്രമിക്കപ്പെട്ടു.
• കർഷകരുടെ ചെറുത്തുനിൽപ്പ് ശക്തമായപ്പോൾ, തോട്ടക്കാർ ഫാക്ടറികൾ അടച്ചുപൂട്ടി
• ബംഗാളിൽ നിന്ന് നീലം കൃഷി ഏതാണ്ട് ഇല്ലാതായി

♦ സാന്താൾ ജനത ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിന്റെ കാരണങ്ങൾ എന്തെല്ലാമായിരുന്നു? ഫലമെന്തായിരുന്നു?
• 18-ാം നൂറ്റാണ്ടിൽ ബംഗാൾ പ്രവിശ്യയിലെ രാജ്മഹൽ കുന്നിലേക്ക് കുടിയേറിപാർത്ത ഗോത്രജനവിഭാഗമാണിവർ. 
• ഭൂവുടമകൾ അന്യായമായി കരം പിരിക്കുകയും കൊള്ളപ്പലിശക്കാർ നിരന്തരമായി കടം നൽകുകയും പകരമായി അവരുടെ ധാന്യങ്ങളും വനവിഭവങ്ങളും തട്ടിയെടുക്കുകയും ചെയ്തിരുന്നു. 
• ഇതെല്ലാം ബ്രിട്ടീഷുകാരുടെ പിൻബലത്തോടു കൂടിയായിരുന്നു നടന്നിരുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന് ഇതെല്ലാം നികുതി വരുമാനം വർധിപ്പിക്കാനുള്ള ഉപാധികൾ മാത്രമായിരുന്നു.
• തങ്ങൾ നേരിട്ട അനീതികൾക്കെതിരെ ഗോത്രജനതയെ അണിനിരത്തി 1855-ൽ ബ്രിട്ടീഷുകാർക്കെതിരെ സാന്താളുകൾ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. 
• ഈ കലാപങ്ങൾക്ക് നേതൃത്വം നൽകിയ സിധോവിനെയും കാൻഹുവിനെയും ബ്രിട്ടീഷുകാർ വധിച്ചു. 
• കലാപം ക്രൂരമായി അടിച്ചമർത്തപ്പെട്ടെങ്കിലും ഗോത്രജനതയുടെ പ്രതിരോധ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമായി സാന്താൾ കലാപം മാറി.

♦ ഗോത്രജനതയുടെ പ്രതിരോധ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമായി സാന്താൾ കലാപം മാറി. സാധൂകരിക്കുക.
• തങ്ങൾ നേരിട്ട അനീതികൾക്കെതിരെ ഗോത്രജനതയെ അണിനിരത്തി 1855-ൽ ബ്രിട്ടീഷുകാർക്കെതിരെ സാന്താളുകൾ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. 
• ഈ കലാപങ്ങൾക്ക് നേതൃത്വം നൽകിയ സിധോവിനെയും കാൻഹുവിനെയും ബ്രിട്ടീഷുകാർ വധിച്ചു. 
• കലാപം ക്രൂരമായി അടിച്ചമർത്തപ്പെട്ടെങ്കിലും ഗോത്രജനതയുടെ പ്രതിരോധ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമായി സാന്താൾ കലാപം മാറി.

♦ മുണ്ട കലാപത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? ആരാണ് ഈ കലാപത്തിന് നേതൃത്വം നൽകിയത്? 
• ബ്രിട്ടീഷ് കൊളോണിയൽ ചൂഷണവും ഭൂമി പിടിച്ചെടുക്കലും 
• പണമിടപാടുകാരുടെയും വ്യാപാരികളുടെയും സാമ്പത്തിക ചൂഷണം
• ബിർസ മുണ്ട മുണ്ട കലാപത്തിന് നേതൃത്വം നൽകി.

♦ മുണ്ട കലാപം 'ഉൽഗുലാൻ' എന്നറിയപ്പെട്ടത് എന്തുകൊണ്ട്?
'ഉൽഗുലാൻ' എന്ന വാക്കിന്റെ അർത്ഥം 'വലിയ കോലാഹലം' അല്ലെങ്കിൽ 'വലിയ ഇളക്കം' എന്നാണ്.

♦ മുണ്ട കലാപത്തിന്റെ ഫലമെന്തായിരുന്നു?.
• 1899-ൽ മുണ്ട ഗോത്രവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ സായുധ കലാപം ആരംഭിച്ചു.
• റാഞ്ചിയിൽ നടന്ന പോലീസ് വെടിവയ്പ്പിൽ ഒട്ടേറെ മുണ്ട ഗോത്രവിഭാഗക്കാർ കൊല്ലപ്പെട്ടു.
• ബിർസ മുണ്ട തടവിലാകുകയും അവിടെവച്ച് മരണപ്പെടുകയും ചെയ്തു. 
• മുണ്ട കലാപത്തെ ബ്രിട്ടീഷുകാർ ക്രൂരമായി അടിച്ചമർത്തി.

♦ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഗോത്ര കലാപങ്ങൾ പട്ടികപ്പെടുത്തുക.
• സാന്താൾ കലാപം
• മുണ്ട കലാപം
• കുറിച്യർ കലാപം
• പഹാരിയ കലാപം
• കോൾ പ്രക്ഷോഭം 
• ഭീൽൽ കലാപം
• ഖാസി കലാപം 

♦ വീരപാണ്ഡ്യ കട്ടബൊമ്മനും മരുത് പാണ്ഡ്യ സഹോദരന്മാരും ബ്രിട്ടീഷുകാർക്കെതിരെ പോരാടാനുള്ള പ്രധാന കാരണങ്ങൾ  എന്തായിരുന്നു? 
• തിരുനെൽവേലിയിലെ പാഞ്ചാലം കുറിച്ചിയുടെ പോളിഗറായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മനും ശിവഗംഗയിലെ പോളിഗർമാരായിരുന്ന മരുത് പാണ്ഡ്യ സഹോദരന്മാരും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചവരായിരുന്നു. 
• ജനങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ നികുതി പിരിവ് പോളിഗറുടെ ചുമതലയായിരുന്നു. 
• പാഞ്ചാലം കുറിച്ചിയിലെ ഭരണാധികാരി ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയെങ്കിലും കട്ടബൊമ്മൻ അതിന് തയ്യാറായില്ല.
• നിലവിലുള്ള നികുതി വർധിപ്പിച്ച് ബ്രിട്ടീഷുകാർ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിച്ചു. 
• നികുതിപിരിവിനെ ചോദ്യം ചെയ്തതായിരുന്നു കട്ടബൊമ്മനെ ബ്രിട്ടീഷുകാരുടെ ശത്രുവാക്കിയത്. 
• കട്ടബൊമ്മനും ശിവഗംഗയിലെ പോളിഗർമാരായിരുന്ന മരുത് പാണ്ഡ്യ സഹോദരന്മാരും ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യുവരിച്ചു.

♦ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ഏതാണ്?
1721-ലെ ആറ്റിങ്ങൽ കലാപം

♦ കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടന്ന ആദ്യകാല സംഘടിത ജനകീയപ്രക്ഷോഭമെന്ന നിലയിൽ ആറ്റിങ്ങൽ കലാപം പ്രാധാന്യമർഹിക്കുന്നു. സാധൂകരിക്കുക.
• ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല സംഘടിത കലാപമായിരുന്നു 1721-ലെ ആറ്റിങ്ങൽ കലാപം. 
• കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ടും, ആഭ്യന്തരഭരണ വിഷയങ്ങളിൽ ഇടപെട്ടും ജനങ്ങൾക്കിടയിൽ വർഗീയ വംശീയ വിദ്വേഷം വളർത്താൻ ശ്രമിച്ചും ആറ്റിങ്ങൽ പ്രദേശത്ത് അരാജകത്വം സൃഷ്ടിക്കാൻ ബ്രിട്ടീഷുകാർ നിരന്തരം ശ്രമിച്ചിരുന്നു. 
• ഭരണാധികാരിയായിരുന്ന ആറ്റിങ്ങൽ റാണിക്ക് ഓരോ പുതുവർഷത്തിലും പാരിതോഷികങ്ങൾ നൽകുന്ന പതിവ് 1721 ലും ആവർത്തിക്കാനായി ബ്രിട്ടീഷുകാർ ശ്രമിച്ചു. 
• എന്നാൽ ഇത് ഏതെങ്കിലും തരത്തിലുള്ള അപായത്തിന് കാരണമാകുമെന്ന്
ഭയന്നതിനാൽ ചില നാട്ടുപ്രമാണിമാർ എതിർത്തു. 
• നാട്ടുപ്രമാണിമാർ മുഖേന മാത്രം പാരിതോഷികങ്ങൾ നൽകിയാൽ മതിയെന്ന് അവരുടെ അഭിപ്രായത്തെ വകവയ്ക്കാതെ ഗിഫോർഡിന്റെ നേതൃത്വത്തിലുള്ള നൂറ്റിനാല്പതോളം ബ്രിട്ടീഷുകാരടങ്ങുന്ന സംഘം ആറ്റിങ്ങൽ റാണിക്ക് സമ്മാനങ്ങൾ നൽകാനായി എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. 
• ഈ സംഘത്തെ വർഗ-വർണ്ണ-ജാതി-മത വ്യത്യാസമില്ലാതെ നാട്ടുകാർ ആക്രമിച്ച് വധിച്ചു. മാത്രമല്ല അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് കോട്ട വളഞ്ഞ് ഉപരോധം ഏർപ്പെടുത്തി. 
• കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടന്ന ആദ്യകാല സംഘടിത ജനകീയപ്രക്ഷോഭമെന്ന നിലയിൽ ആറ്റിങ്ങൽ കലാപം പ്രാധാന്യമർഹിക്കുന്നു.

♦ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ കിട്ടൂർ റാണി ചെന്നമ്മയെ പ്രകോപിപ്പിച്ച പ്രധാന കാരണം എന്തായിരുന്നു? 
• മറാത്ത ഭരണത്തിന്റെ മേൽക്കോയ്മ അംഗീകരിച്ച കർണ്ണാടകയിലെ നാട്ടുരാജ്യമായിരുന്നു കിട്ടൂർ. 
• മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചതോടെ കിട്ടൂർ പ്രദേശം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. 
• ശിവലിംഗ രുദ്രദേശായി ആയിരുന്നു കിട്ടൂരിന്റെ ഭരണാധികാരി. 
• അദ്ദേഹത്തിന്റെ മരണശേഷം വിധവയായ ചെന്നമ്മ ഒരു ആൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. 
• ഇത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തടയുകയും കിട്ടൂരിനെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 
• ഇതിൽ പ്രകോപിതയായ കിട്ടൂർ റാണി ചെന്നമ്മ ബ്രിട്ടീഷുകാരുമായി യുദ്ധം പ്രഖ്യാപിച്ചു. 
• 1829-ൽ ബ്രിട്ടീഷുകാരുടെ തടവിൽ കഴിയവെ റാണി ചെന്നമ്മ മരണപ്പെട്ടു.

♦ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന കലാപങ്ങളെ വിശകലനം ചെയ്ത് പട്ടിക പൂർത്തിയാക്കുക.
♦ 1857 ലെ കലാപത്തിൽവിവിധ ജനവിഭാഗങ്ങളെ പങ്കെടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമായിരിക്കാം?
• ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങൾ
• ഇന്ത്യൻ സൈനികരുടെ അസംതൃപ്തി
• നാട്ടുരാജാക്കന്മാരുടെ അധികാരം നഷ്ടമായത് 

♦ 1857-ലെ കലാപത്തിന് കാരണമായ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ രണ്ട് ഭരണപരിഷ്കാരങ്ങൾ ഏതൊക്കെയാണ്?
സൈനികസഹായ വ്യവസ്ഥയും ദത്തവകാശ നിരോധനനിയമവും.

♦ എന്താണ് സൈനികസഹായ വ്യവസ്ഥ? ഇത് നടപ്പിലാക്കിയത് ആരാണ്? ഈ നയത്തിന്റെ  പിന്നിലെ കാരണം?
ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധീശത്വം ഉറപ്പിക്കുന്നതിനും വേണ്ടി ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭു നടപ്പിലാക്കിയ പദ്ധതിയാണ് സൈനിക സഹായ വ്യവസ്ഥ. ഇതുപ്രകാരം ബ്രിട്ടീഷുകാരുമായി സൈനിക സഖ്യത്തിലേർപ്പെടുന്ന നാട്ടുരാജ്യങ്ങൾ ചില വ്യവസ്ഥകൾ പാലിക്കേണ്ടിയിരുന്നു.

♦ ബ്രിട്ടീഷുകാരുമായി സൈനിക സഖ്യത്തിലേർപ്പെടുന്ന നാട്ടുരാജ്യങ്ങൾ ചില വ്യവസ്ഥകൾ പാലിക്കേണ്ടിയിരുന്നു. അവ ഏതൊക്കെയാണ്?
• സൈനിക സഹായ വ്യവസ്ഥയിലേർപ്പെടുന്ന നാട്ടുരാജാവ് കമ്പനി സൈന്യത്തിന്റെ ഒരു യൂണിറ്റ് തന്റെ രാജ്യത്തിനുള്ളിൽ സ്ഥിരമായി പാർപ്പിക്കണം.
• കമ്പനിയുടെ സൈനികവിഭാഗത്തിനുള്ള എല്ലാ ചെലവും സഖ്യത്തിലേർപ്പെടുന്ന രാജാവ് വഹിക്കണം.
• കമ്പനിയുടെ അനുമതിയില്ലാതെ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി സഖ്യത്തിൽ ഏർപ്പെടാൻ പാടില്ല.
• ബ്രിട്ടീഷ് ഗവർണർ ജനറലുമായി ആലോചിക്കാതെ ഒരു നടപടിയും സഖ്യരാജാവ് നടപ്പിലാക്കാൻ പാടില്ല.
• സഖ്യരാജാവ് തന്റെ രാജ്യത്ത് ഒരു ബ്രിട്ടീഷ് റസിഡന്റിനെ താമസിപ്പിക്കണം.
• ഈ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ നാട്ടുരാജ്യത്തെ ബ്രിട്ടീഷുകാർക്ക് പിടിച്ചെടുക്കാം.

♦ ദത്തവകാശ നിരോധനനിയമം ആരാണ് നടപ്പിലാക്കിയത്? ഈ നയത്തിലെ വ്യവസ്ഥകൾ എന്തെല്ലാമായിരുന്നു?
• ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന ഡൽഹൗസി പ്രഭു
• ഒരു നാട്ടുരാജ്യത്തിലെ ഭരണാധികാരി പിൻതുടർച്ചാവകാശികളായി ആൺമക്കൾ ഇല്ലാതെ മരിച്ചാൽ മറ്റൊരു കുടുംബത്തിൽ നിന്ന് ഒരാൺകുട്ടിയെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. 
• ദത്തവകാശ നിരോധന നിയമപ്രകാരം ദത്തെടുക്കാനുള്ള രാജാവിന്റെ അധികാരം ഇല്ലാതായി. 
• അനന്തരാവകാശി ഇല്ലാതാകുന്നതോടെ ആ നാട്ടുരാജ്യം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണത്തിലാകും.

♦ സൈനിക സഹായ വ്യവസ്ഥ, ദത്താവകാശ നിരോധന നിയമം എന്നിവ മൂലം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ എങ്ങനെ ബ്രിട്ടീഷുകാർ പിടിച്ചടക്കിയെന്ന് ചർച്ച ചെയ്യുക.
സൈനികസഹായ വ്യവസ്ഥ
• ബ്രിട്ടീഷ്ഗ വർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭു നടപ്പിലാക്കിയ പദ്ധതിയാണ് സൈനിക സഹായ വ്യവസ്ഥ.
• സൈനിക സഹായ വ്യവസ്ഥയിലേർപ്പെടുന്ന നാട്ടുരാജാവ് കമ്പനി സൈന്യത്തിന്റെ ഒരു യൂണിറ്റ് തന്റെ രാജ്യത്തിനുള്ളിൽ സ്ഥിരമായി പാർപ്പിക്കണം.
• കമ്പനിയുടെ സൈനികവിഭാഗത്തിനുള്ള എല്ലാ ചെലവും സഖ്യത്തിലേർപ്പെടുന്ന രാജാവ് വഹിക്കണം.
• കമ്പനിയുടെ അനുമതിയില്ലാതെ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി സഖ്യത്തിൽ ഏർപ്പെടാൻ പാടില്ല.
• ബ്രിട്ടീഷ് ഗവർണർ ജനറലുമായി ആലോചിക്കാതെ ഒരു നടപടിയും സഖ്യരാജാവ് നടപ്പിലാക്കാൻ പാടില്ല.
• സഖ്യരാജാവ് തന്റെ രാജ്യത്ത് ഒരു ബ്രിട്ടീഷ് റസിഡന്റിനെ താമസിപ്പിക്കണം.
• ഈ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ നാട്ടുരാജ്യത്തെ ബ്രിട്ടീഷുകാർക്ക് പിടിച്ചെടുക്കാം.
ദത്താവകാശ നിരോധന നിയമം
• ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവാണ് ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയത്.
• ഒരു നാട്ടുരാജ്യത്തിലെ ഭരണാധികാരി പിൻതുടർച്ചാവകാശികളായി ആൺമക്കൾ ഇല്ലാതെ മരിച്ചാൽ മറ്റൊരു കുടുംബത്തിൽ നിന്ന് ഒരാൺകുട്ടിയെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. 
• ദത്തവകാശ നിരോധന നിയമപ്രകാരം ദത്തെടുക്കാനുള്ള രാജാവിന്റെ അധികാരം ഇല്ലാതായി. 
• അനന്തരാവകാശി ഇല്ലാതാകുന്നതോടെ ആ നാട്ടുരാജ്യം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണത്തിലാകും.
ഈ രണ്ടു നിയമങ്ങൾ പ്രകാരം ഝാൻസി, നാഗ്പൂർ, സത്താറ തുടങ്ങിയ നിരവധി നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു. ദുർഭരണം ആരോപിച്ച് അവധ് (ഔധ്) എന്ന നാട്ടുരാജ്യവും ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു.

♦ ദുർഭരണം ആരോപിച്ച് ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത നാട്ടുരാജ്യം ഏതാണ്?
അവധ് (ഔധ്)

♦ 1857-ലെ കലാപത്തിന് ഇന്ത്യൻ സൈനികരുടെ അസംതൃപ്തി ഒരു പ്രധാന കാരണമായി മാറിയതെങ്ങനെ? 
• ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇന്ത്യൻ സൈനികർക്ക് ബ്രിട്ടീഷുകാരോടുണ്ടായിരുന്ന അസംതൃപ്തിയായിരുന്നു 1857 ലെ കലാപത്തിന്റെ ഒരു കാരണം.
• ബ്രിട്ടീഷ് പടയാളികളുടെ അത്ര തന്നെ സമർഥരായിരുന്നെങ്കിലും ഇന്ത്യൻ സൈനികർക്ക് കുറഞ്ഞ വേതനവും മോശം ഭക്ഷണവും താമസസൗകര്യവുമായിരുന്നു നൽകിയിരുന്നത്. 
• അതൃപ്തി നിറഞ്ഞ ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ തരം എൻഫീൽഡ് തോക്കുകൾ സൈനികർക്ക് വിതരണം ചെയ്തത്. 
• അതിന്റെ വെടിയുണ്ടകൾക്ക് ഗ്രീസു പുരട്ടിയ ഒരു കടലാസ് കവറുണ്ടായിരുന്നു. തോക്കിൽ വെടിയുണ്ട നിറയ്ക്കുന്നതിനു മുമ്പ് ഈ കവർ കടിച്ചു കീറണമായിരുന്നു. 
• കവറിൽ പുരട്ടിയിരുന്നത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പിൽ നിന്ന് ഉണ്ടാക്കിയ ഒരു തരം ഗ്രീസ് ആയിരുന്നു എന്ന പ്രചരണം സൈനികർക്കിടയിലുണ്ടായി. 
• ഇത് അവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതായിരുന്നു. ഇതിനെതിരെ ആദ്യമായി പ്രതിഷേധിച്ചത് ബരക്പൂറിലെ സൈനികനായിരുന്ന മംഗൽ പാണ്ഡെയായിരുന്നു. 
• തോക്കിൽ വെടിയുണ്ട നിറയ്ക്കുന്നതിന് നിർബന്ധിച്ച ബ്രിട്ടീഷ് സൈനികനെ ആക്രമിച്ചതിന് മംഗൽ പാണ്ഡെയെ 1857 ഏപ്രിൽ 8 ന് തൂക്കിലേറ്റി. 

♦ 1857 ലെ കലാപം എവിടെയാണ് ആരംഭിച്ചത്? കലാപത്തിൽ പങ്കെടുത്ത വിവിധ ജനവിഭാഗങ്ങളെയും അതിന്റെ പ്രധാന സവിശേഷതകളെയും വിശദീകരിക്കുക.
1857-ലെ കലാപം ആരംഭിച്ചത് ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു. മംഗൽ പാണ്ഡെയുടെ വധത്തെത്തുടർന്ന് സംഘടിച്ച ഇന്ത്യക്കാരായ സൈനികർ ഡൽഹിയിലെത്തി മുഗൾ ഭരണാധികാരിയായ ബഹദൂർഷാ രണ്ടാമനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. സൈനികരെ കൂടാതെ അധികാരം നഷ്ടപ്പെട്ട നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളും കർഷകരും മറ്റുജനവിഭാഗങ്ങളും ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും കലാപത്തിൽ പങ്കെടുത്തു. മാസങ്ങൾകൊണ്ട് ബ്രിട്ടീഷുകാർ എല്ലായിടത്തും ലഹള അടിച്ചമർത്തി. നിരവധി ഇന്ത്യക്കാരെ വെടിവച്ചുകൊന്നു. വളരെപ്പേരെ പീരങ്കിയുണ്ടയ്ക്ക് ഇരയാക്കി. അനേകായിരങ്ങളെ വഴിമരക്കൊമ്പുകളിൽ ജീവനോടെ തലകീഴായി കെട്ടിത്തൂക്കി. അവധിൽ മാത്രം കലാപത്തിൽ കൊല്ലപ്പെട്ട ഒന്നരലക്ഷം പേരിൽ ഒരുലക്ഷംപേർ സാധാരണക്കാരായിരുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരമായ അടിച്ചമർത്തലിനെ ശക്തമായി പ്രതിരോധിക്കാൻ ഇന്ത്യയിലെ വിവിധജനവിഭാഗങ്ങളുടെ ഐക്യത്തിന് സാധിച്ചു. കലാപം നടക്കാത്തയിടങ്ങളിൽപ്പോലും സാധാരണജനങ്ങളുടെ പിന്തുണ കലാപകാരികൾക്കുണ്ടായിരുന്നു. കലാപത്തിന്റെ യഥാർഥ ശക്തി ഹിന്ദു-മുസ്ലീം ഐക്യമായിരുന്നു.

♦ 1857 ലെ കലാപത്തിന്റെ ഫലങ്ങൾ എഴുതുക.
• നിരവധി ഇന്ത്യക്കാരെ വെടിവച്ചു കൊന്നു.
• വളരെപ്പേരെ പീരങ്കിയുണ്ടയ്ക്ക് ഇരയാക്കി. 
• അനേകായിരങ്ങളെ വഴിമരക്കൊമ്പുകളിൽ ജീവനോടെ തലകീഴായി കെട്ടിത്തൂക്കി. 
• അവധിൽ മാത്രം കലാപത്തിൽ കൊല്ലപ്പെട്ട ഒന്നരലക്ഷം പേരിൽ ഒരുലക്ഷംപേർ സാധാരണക്കാരായിരുന്നു.

♦ 1857 ലെ കലാപം നടന്ന സ്ഥലങ്ങൾ.
• ഡൽഹി
• ഝാൻസി
• കാൺപൂർ
• ലഖ്‌നൗ
• ബീഹാറിലെ ആര 

♦ ജനറൽ ബഖ്ത്ഖാൻ ആരായിരുന്നു?
ബഹാദൂർ ഷാ രണ്ടാമന്റെ സൈനിക ജനറൽ

♦ 1857 ലെ കലാപത്തിൽ പങ്കെടുത്ത ഝാൻസിയുടെ ഭരണാധികാരി ആരായിരുന്നു?
റാണി ലക്ഷ്മി ബായി

♦ ആരായിരുന്നു നാനാ സാഹിബും താന്തിയ തോപ്പിയും?
• നാനാ സാഹിബ് മറാത്തയുടെ ഭരണാധികാരിയായിരുന്നു
• നാനാ സാഹിബിന്റെ സൈനികത്തലവനായിരുന്നു താന്തിയ തോപ്പി. ഗറില്ലാ യുദ്ധമുറകൾ പ്രയോഗിച്ചു.

♦ ആരായിരുന്നു ബീഗം ഹസ്രത്ത് മഹൽ ? അവർ എവിടെയാണ് കലാപത്തിന് നേതൃത്വം നൽകിയത്?
ബീഗം ഹസ്രത്ത് മഹൽ ലഖ്‌നൗവിൽ കലാപത്തിന് നേതൃത്വം നൽകി. അവർ അവധിന്റെ ഭരണാധികാരിയായിരുന്നു.

♦ 1857 ലെ കലാപത്തിന്റെ ഗുണപരമായ ഫലങ്ങൾ എഴുതുക.
• ബ്രിട്ടീഷുകാരുടെ ക്രൂരമായ അടിച്ചമർത്തലിനെ ശക്തമായി പ്രതിരോധിക്കാൻ ഇന്ത്യയിലെ വിവിധജനവിഭാഗങ്ങളുടെ ഐക്യത്തിന് സാധിച്ചു. 
• കലാപം നടക്കാത്തയിടങ്ങളിൽപ്പോലും സാധാരണജനങ്ങളുടെ പിന്തുണ കലാപകാരികൾക്കുണ്ടായിരുന്നു. 
കലാപത്തിന്റെ യഥാർഥ ശക്തി ഹിന്ദു-മുസ്ലീം ഐക്യമായിരുന്നു.

♦ 1857-ലെ കലാപത്തിന്റെ പരിമിതികൾ എന്തെല്ലാമായിരുന്നു?
• കലാപം ഉത്തരേന്ത്യയിലെ ഏതാനും ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി.
• കലാപത്തിന് സംഘടിത നേതൃത്വം ഉണ്ടായിരുന്നില്ല.
• കലാപകാരികളെക്കാൾ മെച്ചപ്പെട്ട സൈനികശേഷിയും സംഘാടന മികവും കമ്പനി സൈന്യത്തിനുണ്ടായിരുന്നു.
• ഇന്ത്യയിലെ മധ്യവർഗം പൊതുവെ കലാപത്തെ അനുകൂലിച്ചില്ല. 
• നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളിൽ ഒരു വിഭാഗം കലാപത്തിൽ നിന്നും വിട്ടുനിന്നു.

♦ 1857-ലെ കലാപത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയെങ്കിലും അത് പിൽക്കാല ഇന്ത്യാചരിത്രത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. അവ എന്തെല്ലാമാണ്?
• ഇന്ത്യയിലെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു.
• ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.
• ഗവർണർ ജനറൽ എന്നതിന് പകരം വൈസ്രോയി എന്ന പദവി നിലവിൽ വന്നു.
• ഇന്ത്യയുടെ പിൽക്കാല ദേശീയപ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി.