Class 7 അടിസ്ഥാനശാസ്ത്രം: Chapter 01 മണ്ണിൽ പൊന്നു വിളയിക്കാം - ചോദ്യോത്തരങ്ങൾ
Study Notes for Class 7th Basic Science (Malayalam Medium) | Text Books Solution Basic Science (Malayalam Medium) Chapter 01 Reaping Gold From Soil - Teaching Manual / Teachers Handbook
SCERT Solutions for STD VII Basic Science Chapterwise
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
Chapter 01: മണ്ണിൽ പൊന്നു വിളയിക്കാം - Questions and Answers
1. നല്ല വിളവ് ലഭിക്കുന്നതിന് പരിചരണത്തിന് പുറമേ പരിഗണിക്കേണ്ട ഘടകങ്ങൾ എന്തൊക്കെയാണ്?
• വളക്കൂറുള്ള മണ്ണ്
• അനുകൂല കാലാവസ്ഥ
• ഗുണനിലവാരമുള്ള വിത്തുകളും നടീൽ വസ്തുക്കളും
2. വിത്തുകൾ ശേഖരിക്കുന്നതിന് അനുയോജ്യമായ ഘട്ടം - ആദ്യം രൂപംകൊണ്ടതോ, ഇടയ്ക്ക് രൂപപ്പെട്ടതോ അതോ വളരുന്ന ഘട്ടത്തിന്റെ അവസാനത്തിൽ രൂപംകൊണ്ടതോ?
- മധ്യകാലത്ത് ഉണ്ടാകുന്ന ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം.
3. സസ്യങ്ങളിലെ കായിക പ്രജനനരീതി ലൈംഗിക പ്രത്യുൽപാദനരീതിയിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
- വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നതാണ് ലൈംഗിക പ്രത്യുത്പാദനം എന്നാൽ, സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നത് കായിക പ്രജനനം.
4. ലൈംഗിക പ്രത്യുൽപാദനത്തിലൂടെയും കായിക പ്രജനനത്തിലൂടെയും രൂപംകൊണ്ട സസ്യങ്ങൾക്ക് ചില ഉദാഹരണങ്ങൾ എഴുതുക.
• ലൈംഗിക പ്രത്യുൽപാദനം: കടല, പച്ചമുളക്, തക്കാളി, മത്തങ്ങ, പപ്പായ
• കായിക പ്രജനനം: ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വെളുത്തുള്ളി, ഇഞ്ചി, റോസ്
5. പതിവയ്ക്കൽ (Layering) പ്രക്രിയ എങ്ങനെ ചെയ്യാം?
• തൈ ഉല്‍പ്പാദിപ്പിക്കേണ്ട ചെടിയുടെ ഒരു കൊമ്പ് തിരഞ്ഞെടുക്കുക. കൊമ്പ് പെന്‍സില്‍ വണ്ണമുള്ളതായിരിക്കണം. പ്രധാന തടിയില്‍നിന്നുള്ള കൊമ്പുകളാണ്
ഉത്തമം. കൊമ്പില്‍ ഒരു സെന്റിമീറ്റര്‍ വീതിയില്‍ വളയാകൃതിയില്‍ തൊലി ചെത്തിമാറ്റുക.
• തൊലിചെത്തിമാറ്റിയ ഭാഗത്ത് ചകിരിച്ചോറും മണ്ണും മരപ്പൊടിയും ചേര്‍ന്ന മിശ്രിതം ചെറിയ നനവോടെ വച്ചുകെട്ടുക.
• പോളിത്തീന്‍ ഷീറ്റുകൊണ്ട് പൊതിയുക. രണ്ടറ്റത്തും ചാക്കുനുൽ ഉപയോഗിച്ച് കെട്ടുക. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യമായ രീതിയില്‍ നനയ്ക്കണം.
• രണ്ടു മാസത്തിനകം ധാരാളം വേരുകള്‍ ഉണ്ടാകും. അതിനുശേഷം കൊമ്പ് മുറിച്ചെടുത്ത് മണ്ണില്‍ നടാറാകുന്നതുവരെ ചട്ടിയില്‍ സംരക്ഷിക്കണം.
6. പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾ ചുവടെ പറയുന്നവയിൽ ഏതാണ്?
a) പിച്ചി
b) മുല്ല
c) റോസ്
c) ചെമ്പരത്തി
d) കശുമാവ്
d) സപ്പോട്ട
ഉത്തരം: d) മുകളിൽ പറഞ്ഞവയെല്ലാം.
7. കൊമ്പ് ഒട്ടിക്കൽ (Grafting) എന്താണ്?
- ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കാനുള്ള ഒരു മാർഗമാണ് കൊമ്പ് ഒട്ടിക്കൽ. ഒരേ ഇനത്തിലെ രണ്ട് സസ്യങ്ങളുടെ തണ്ടുകൾ പരസ്പരം ഒട്ടിച്ച് ചേർത്ത് ഗുണമേന്മയുള്ള സസ്യം ഉണ്ടാക്കുന്നു. ഒട്ടിക്കാൻ തിരഞ്ഞെടുക്കുന്ന വേരോടുകൂടിയ ചെടിയെ സ്റ്റോക്ക് (മൂലകാണ്ഡം) എന്നും ഒട്ടിക്കുന്ന കൊമ്പിനെ സയൺ (ഒട്ടുകമ്പ്) എന്നും വിളിക്കുന്നു.
8. ഒട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന വേരോടുകൂടിയ ചെടിയെ വിളിക്കുന്ന പേര്?
ഉത്തരം: സ്റ്റോക്ക് (മൂലകാണ്ഡം)
9. ഒട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന ചെടി യുടെ കൊമ്പിനെ വിളിക്കുന്ന പേര്?
ഉത്തരം: സയൺ (ഒട്ടുകമ്പ് )
10. എന്താണ് മുകുളം ഒട്ടിക്കൽ (Budding)?
- ഈ പ്രവർത്തനത്തിൽ, ഒരു ചെടിയിൽ മറ്റൊരു ചെടിയുടെ കൊമ്പ് ഒട്ടിക്കുന്നതിനു പകരം മുകുളമാണ് ഒട്ടിക്കുന്നത്. ഒരു പൂച്ചെടിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകുന്നതിന് ഈ രീതി ഉപയോഗിക്കാം. നാടൻ ഇനങ്ങളിൽ മറ്റ് ഇനങ്ങളുടെ മുകുളങ്ങൾ വളർത്തിയെടുക്കുകയും ചെയ്യാം.
11. മുകുളം ഒട്ടിക്കൽ പ്രക്രിയ എങ്ങനെ ചെയ്യാം?
• നല്ലയിനം ചെടിയിൽ നിന്ന് മുകുളം ചെത്തിയെടുക്കുക
• മുകുളം ഒട്ടിക്കേണ്ട ചെടിയിൽ ഒരു ‘T’ ആകൃതിയിലുള്ള മുറിവുണ്ടാക്കി പുറംതൊലി വിടർത്തിവയ്ക്കുക.
• 'T' ആകൃതിയിലുള്ള മുറിവിലെ തൊലിയിൽ മുകുളം തിരുകി വയ്ക്കുക.
• മുകുളം പുറത്ത് കാണത്തക്കവിധം പൊതിഞ്ഞുകെട്ടുക.
• മുകുളം നന്നായി വളരാൻ തുടങ്ങിയാൽ സ്റ്റോക്കിന്റെ മുകൾ ഭാഗം മുറിച്ചുമാറ്റുക.
12. എന്താണ് വർഗ്ഗസങ്കരണം (hybridisation)?
- ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണത്തിലൂടെ പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയാണ് വർഗ്ഗസങ്കരണം.
13. ചില സങ്കരയിനം തെങ്ങുകളുടെ പേരെഴുതുക.
ഉത്തരം:
• ചന്ദ്രലക്ഷ - ലക്ഷദ്വീപ് ഓർഡിനറി X ചാവക്കാട് ഓറഞ്ച് (TXD)
• ചന്ദ്രശങ്കര - ചാവക്കാട് ഓറഞ്ച് X വെസ്റ്റ്‌കോസ്റ്റ് ടോൾ (DXT)
• ലക്ഷഗംഗ - ലക്ഷദ്വീപ് ഓർഡിനറി X ഗംഗബോന്തം (TXD)
14. കാർഷിക മേഖലയിൽ എന്തെല്ലാം കാര്യങ്ങളാണ് സാധ്യമാകേണ്ടത്?
• മികച്ച ഉത്പാദനം
• വേഗത്തിൽ വിളവ് ലഭിക്കൽ
• രോഗബാധ ഇല്ലാതിരിക്കൽ • കുറഞ്ഞചിലവിൽ പരിചരണം • ഗുണനിലവാരമുള്ള വിത്തുകൾ / നടീൽ വസ്തുക്കളുടെ ലഭ്യത
15. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഉയർന്ന വിളവ് നൽകുന്ന പാവൽ ഇനം ഏതാണ്?
ഉത്തരം: പ്രിയങ്ക
16. ടിഷ്യു കൾച്ചർ (tissue culture) എന്താണ്?
- ഒരു ചെടിയുടെ കോശത്തിൽ നിന്നോ ഒരുകൂട്ടം കോശങ്ങളിൽ നിന്നോ ഒരു പുതിയ തലമുറയെ ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ് ടിഷ്യു കൾച്ചർ.
17. നമ്മുടെ സംസ്ഥാനത്തെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ ഏതാണ്?• കേരള കാർഷിക സർവകലാശാല (KAU) - മണ്ണുത്തി, തൃശ്ശൂർ
• കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI) - ശ്രീകാര്യം, തിരുവനന്തപുരം
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്‌പൈസസ് റിസർച്ച് (IISR) - കോഴിക്കോട്
• റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) - കോട്ടയം
• കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI) - കാസർഗോഡ്
• കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങൾ
18. വിളവെടുപ്പ് കഴിഞ്ഞാൽ സസ്യങ്ങളുടെ അവശിഷ്ടങ്ങൾ വയലിൽ നിക്ഷേപിക്കുന്നതിന്റെ പ്രയോജനം എന്താണ്?
- ഒരുതരം സസ്യ അവശിഷ്ടങ്ങൾ നൽകുന്ന പോഷകങ്ങൾ മറ്റൊരുതരം സസ്യാവശിഷ്ടം നൽകുന്നത് പോലെയല്ല. മണ്ണിൽ അഴുകുന്ന സസ്യ അവശിഷ്ടങ്ങൾ കൂടുതൽ വൈവിധ്യപൂർണ്ണമാകുമ്പോൾ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിക്കും.
19. ഇടവിള (Intercrop) എന്നാൽ എന്താണ്?
- പ്രധാന വിളയ്ക്ക് ദോഷം വരുത്താത്ത വിധത്തിൽ പ്രധാന വിളകൾക്കിടയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകളെ ഇടവിള എന്ന് വിളിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താൻ അവ സഹായിക്കുന്നു.
20. വിളപര്യയം (Crop Rotation) എന്താണ്?
- ഒരു കൃഷിക്ക്‌ശേഷം അതേകൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്നതാണ് വിളപര്യയം.
21. ചുവടെ നല്കിയിരിക്കുന്നവയിൽ പയർ വർഗ സസ്യങ്ങൾ (Leguminous plants) ഏതാണ്?
a) പയർ
b) തൊട്ടാവാടി
c) കൊഴിഞ്ഞിൽ
d) മുതിര
e) ഉഴുന്ന്
f) മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം: f) മുകളിൽ പറഞ്ഞവയെല്ലാം.
22. അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാൻ കഴിവുള്ള ബാക്ടീരിയ
ഉത്തരം: റൈസോബിയം (Rhizobium)
23. സസ്യങ്ങൾക്ക് നൈട്രജൻ എങ്ങനെ ലഭിക്കും?
- സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു മൂലകമാണ് നൈട്രജൻ. സസ്യങ്ങൾക്ക് അന്തരീക്ഷ നൈട്രജൻ നേരിട്ട് ആഗിരണം ചെയ്യാൻ കഴിയില്ല, എന്നാൽ അവ വെള്ളത്തിൽ ലയിക്കുന്ന നൈട്രേറ്റ് ലവണങ്ങൾ ആഗിരണം ചെയ്യുന്നു. ചില ബാക്ടീരിയകൾക്ക് അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാൻ കഴിയും. അത്തരമൊരു ബാക്ടീരിയയാണ് റൈസോബിയം. പയർവർഗ സസ്യങ്ങളുടെ വേരിൽ ഇവ വസിച്ച് അന്തരീക്ഷനൈട്രജനെ വലിച്ചെടുക്കുന്നു. ഈ സസ്യങ്ങൾ നശിക്കുമ്പോൾ സസ്യപോഷകങ്ങൾ മണ്ണിൽ ചേരുന്നു.
24. പയർവർഗ്ഗ സസ്യങ്ങൾ കൃഷിചെയ്യുന്നതുകൊണ്ടുള്ള നേട്ടമെന്ത്?
- ചില ബാക്ടീരിയകൾക്ക് അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാൻ കഴിയും. അത്തരമൊരു ബാക്ടീരിയയാണ് റൈസോബിയം. പയർവർഗ സസ്യങ്ങളുടെ വേരിൽ ഇവ വസിച്ച് അന്തരീക്ഷനൈട്രജനെ വലിച്ചെടുക്കുന്നു. ഈ സസ്യങ്ങൾ നശിക്കുമ്പോൾ സസ്യപോഷകങ്ങൾ മണ്ണിൽ ചേരുന്നു.
25. ജപ്പാനിലെ ജൈവകൃഷി ഗവേഷകൻ
ഉത്തരം: മസനോബു ഫുക്കുവോക്ക (Masanobu Fukuoka)
26. ജൈവവളങ്ങൾ (biofertilizers) ഏതാണ്?
- ചാണകം, പച്ചിലവളം, കമ്പോസ്റ്റ് വളം, മത്സ്യ വളം, കോഴിക്കാഷ്‌ഠം, ആട്ടിൻകാഷ്‌ഠം, എല്ലുപൊടി
27. ഇന്ത്യയിലെ ചില നാരുവിളകളുടെ (fibre crops) പേരെഴുതുക.
ഉത്തരം:
• പരുത്തി
• ചണം
28. ഭക്ഷ്യവിളകളല്ലാതെ മറ്റെന്തൊക്കെ വിളകളാണ് നമ്മൾ കൃഷി ചെയ്യുന്നത്?
- പരുത്തി, ചണം, തേയില
29. ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന നാരുവിള ഏതാണ്?
- പരുത്തി
30. സംയോജിത കൃഷി (integrated farming) എന്താണ്? p
- കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗ പരിപാലനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് പരമാവധി ആദായം ഉറപ്പാക്കുന്ന മികച്ച കൃഷി രീതിയാണ് സംയോജിത കൃഷി രീതി.
ഉദാ: നെല്ല് പശുക്കൾക്ക് കാലിത്തീറ്റയായി നൽകാം, അതേസമയം ചാണകം വിളകൾക്ക് വളമായി ഉപയോഗിക്കാം.
31. ഏതു പ്രവര്‍ത്തനമാണ് മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുന്നത്?
• ഒരേ കൃഷി ആവര്‍ത്തിച്ചു ചെയ്യുന്നു.
• കാര്‍ഷികാവശിഷ്ടങ്ങള്‍ മണ്ണില്‍ ഉപേക്ഷിക്കുന്നു.
• കാര്‍ഷികാവശിഷ്ടങ്ങള്‍ ഉണങ്ങിയതിനുശേഷം കത്തിക്കുന്നു.
• കാര്‍ഷികാവശിഷ്ടങ്ങള്‍ എടുത്തു മാറ്റി കൃഷിസ്ഥലം വൃത്തിയാക്കുന്നു.
ഉത്തരം: കാര്‍ഷികാവശിഷ്ടങ്ങള്‍ മണ്ണില്‍ ഉപേക്ഷിക്കുന്നു.
32. ഒട്ടുമാവിനെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?
• ആയുര്‍ദൈര്‍ഘ്യം കുടുതലായിരിക്കും.
• കുറഞ്ഞ പരിചരണം മതി.
• കുറഞ്ഞ കാലംകൊണ്ട് കായ്ക്കും.
• രോഗപ്രതിരോധശേഷി കൂടുതലായിരിക്കും.
ഉത്തരം:
• കുറഞ്ഞ കാലംകൊണ്ട് കായ്ക്കും.
• രോഗപ്രതിരോധശേഷി കൂടുതലായിരിക്കും.
👉Basic Science TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments