Class 7 Social Science - Chapter 02 കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക് - ചോദ്യോത്തരങ്ങൾ 


Textbooks Solution for Class 7th Social Science (Malayalam Medium) From Trade to Power | Text Books Solution Social Science (Malayalam Medium) Chapter 02 കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക് 


Chapter 02: കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക് 
കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്  - Textual Questions and Answers & Model Questions
1. കച്ചവടത്തിനായി ഇന്ത്യയിലെത്തിയ വിദേശികൾ ആരെല്ലാം ?
ഉത്തരം: പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ.

2. കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻമാർ ?
ഉത്തരം: പോർച്ചുഗീസുകാർ

3. എപ്പോഴാണ് തുർക്കികൾ കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കിയത്?
ഉത്തരം: 1453 ൽ.

4. പോർച്ചുഗീസുകാർ ആദ്യമായി ഇന്ത്യയിൽ വന്നത് എന്ന് ? എവിടെ ?
ഉത്തരം: 1498 , കോഴിക്കോടുള്ള കാപ്പാട്.

5. കോഴിക്കോട് ഭരിച്ചിരുന്ന ഭരണാധികാരി ആരാണ്?
ഉത്തരം: സാമൂതിരി 

6. ആദ്യമായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസുകാരൻ ?
ഉത്തരം: വാസ്കോഡഗാമ

7. വാസ്കോഡഗാമയെ തുടർന്ന് ഇന്ത്യയിലേക്ക് വാണിജ്യത്തിന് ആയി വന്ന പോർച്ചുഗീസുകാർ ആരെല്ലാം ?
ഉത്തരം: അൽമേഡ,  അൽബുക്കർക്ക്

8. പോർച്ചുഗീസുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉത്തരം: ഗോവ, ദാമൻ, ദിയു.

9. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമിച്ച രണ്ട് പ്രധാന കോട്ടകൾ ഏതെല്ലാം ?എവിടെ?
ഉത്തരം: തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ട, കണ്ണൂരിലെ സെൻറ് ആഞ്ചലോസ് കോട്ട.

10. കണ്ണൂരിലും (സെന്റ് ആഞ്ചലോ കോട്ട) കോട്ടപ്പുറത്തും (കൊടുങ്ങല്ലൂർ കോട്ട) കോട്ടകൾ ആരാണ് നിർമ്മിച്ചത്?
ഉത്തരം: പോർച്ചുഗീസുകാർ 

11. സെന്റ് ആഞ്ചലോ കോട്ട ഏത് ജില്ലയിലാണ്? 
ഉത്തരം: കണ്ണൂർ 

12. പോർച്ചുഗീസുകാർ ഇന്ത്യയിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഉത്തരം: പറങ്കികൾ

13. പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തിച്ച കാർഷിക വിളകൾ ഏതെല്ലാം ?
ഉത്തരം: പൈനാപ്പിൾ, പേരക്ക, പപ്പായ, വറ്റൽമുളക്, കശുവണ്ടി.

14. ഡച്ചുകാർ ഇന്ത്യയിൽ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
ഉത്തരം: ലന്തക്കാർ

15. ഇംഗ്ലീഷുകാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചത് എന്ന് ?എവിടെ ?
 എന്തിനുവേണ്ടി ?
ഉത്തരം: 1600 ൽ, ലണ്ടനിൽ, ഇന്ത്യ  ചൈന തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം നടത്താൻ വേണ്ടി.

16. ഇംഗ്ലീഷുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉത്തരം: സൂറത്ത്, മദ്രാസ്, ചെന്നൈ, കൽക്കത്ത (കൊൽക്കത്ത), ബോംബെ (മുംബൈ).

17. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് എന്ന് ?
ഉത്തരം: 1664 ൽ
18. ഫ്രഞ്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉത്തരം: പോണ്ടിച്ചേരി, മാഹി, കാരക്കൽ.

19. യൂറോപ്യന്മാരുടെ കച്ചവട കേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്ന പൊതുവായ സവിശേഷത എന്തായിരുന്നു ?
ഉത്തരം: എല്ലാ കച്ചവട കേന്ദ്രങ്ങളും കടല്ത്തീരങ്ങള് ചേർന്നതായിരുന്നു.

20. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: കർണാട്ടിക് യുദ്ധങ്ങൾ

21. ഇന്ത്യയിൽ അച്ചടിയന്ത്രം പ്രചരിപ്പിച്ചതും ചവിട്ടുനാടകം എന്ന കലാരൂപം വികസിപ്പിച്ചതും ആര് ?
ഉത്തരം: പോർച്ചുഗീസുകാർ

22. മലബാർ തീരം കേന്ദ്രീകരിച്ച് പോർച്ചുഗീസുകാർക്കെതിരെ നടന്ന ചെറുത്തുനിൽപ്പുകൾ നേതൃത്വം കൊടുത്തത് ആര് ?
ഉത്തരം: കുഞ്ഞാലി മരക്കാർമാർ

23. സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്  ?
ഉത്തരം: കുഞ്ഞാലി മരക്കാർമാർ

24. ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം?
ഉത്തരം: കൊച്ചി,  കൊല്ലം

25. നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെ പറ്റി പരാമർശിക്കുന്ന പുസ്തകത്തിൻറെ പേര്? ഇത് തയ്യാറാക്കിയത് ആര് ?
ഉത്തരം: ഹോർത്തൂസ് മലബാറിക്കസ്, ഡച്ചുകാരനായ വാൻ റീഡ്

26. ഡച്ചുകാരനായ വാൻ റീഡ് ആരുടെ സഹായത്തോടെയാണ് ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ?
ഉത്തരം: ഇട്ടി അച്യുതൻ വൈദ്യരുടെ

27. കച്ചവടം സംബന്ധിച്ച തർക്കങ്ങളുടെ ഫലമായി ഡച്ചുകാർ യുദ്ധം നടത്തിയ തിരുവിതാംകൂർ രാജാവ് ?
ഉത്തരം: മാർത്താണ്ഡവർമ്മ

28. മാർത്താണ്ഡവർമ്മയും ആയി ഡച്ചുകാർ യുദ്ധം നടത്തിയത് എന്ന് ? എവിടെ വെച്ച് ?
ഉത്തരം: 1741 കുളച്ചലിൽ വച്ച് (കുളച്ചൽ യുദ്ധം)

29. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ ഇംഗ്ലണ്ടിൽ രൂപീകരിച്ച കമ്പനിയുടെ പേര്?
ഉത്തരം: ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

30. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ച വർഷം?
ഉത്തരം: 1600 ൽ

31. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി ഇംഗ്ലീഷുകാർ കീഴടക്കിയ പ്രദേശം ?
ഉത്തരം: ബംഗാൾ

32. ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യത്തെ വ്യാപാര കേന്ദ്രം ഏതാണ്?
ഉത്തരം: സൂറത്ത് 

33 ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ ഏതാണ്?
ഉത്തരം: സൂററ്റ്, മദ്രാസ്, ചെന്നൈ, കൊൽക്കത്ത, ബോംബെ (മുംബൈ).

34. ബംഗാളിൽ അധികാരം നേടാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പ്രേരിപ്പിച്ചത് എന്തെല്ലാമായിരുന്നു ?
ഉത്തരം: കാർഷിക സമൃദ്ധി,  കച്ചവട സൗകര്യങ്ങൾ
35. ഏതെല്ലാം യുദ്ധങ്ങളിലൂടെ ഇംഗ്ലീഷുകാർ ബംഗാൾ കീഴടക്കിയത് ?
ഉത്തരം: 1757- പ്ലാസി യുദ്ധം, 1764 -ബക്സാർ യുദ്ധം

36. ബ്രിട്ടീഷുകാർക്കെതിരെ മൈസൂരിൽ ധീരമായി പോരാടിയ ശക്തനായ ഭരണാധികാരി ?
ഉത്തരം: ടിപ്പുസുൽത്താൻ

37. ബ്രിട്ടീഷുകാർ മൈസൂർ പിടിച്ചെടുക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം ?
ഉത്തരം: ബ്രിട്ടീഷുകാരുടെ മലബാറിലെ കച്ചവടത്തിന് തടസ്സം നിന്നു, ടിപ്പുസുൽത്താന് ഡച്ചുകാരുമായി ഉണ്ടായ സൗഹൃദം.

38. മൈസൂർ യുദ്ധങ്ങളിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങൾ ?
ഉത്തരം: മലബാർ, കൂർഗ്

39. സൈനിക സഹായവ്യവസ്ഥ നടപ്പാക്കിയ  ഭരണാധികാരി ?
ഉത്തരം: വെല്ലസ്ലി പ്രഭു

40. ദത്താവകാശ നിരോധന നിയമം നടപ്പാക്കിയ ഭരണാധികാരി ?
ഉത്തരം: ഡൽഹൗസി പ്രഭു

41. സൈനികസഹായവ്യവസ്ഥയിലൂടെ പിടിച്ചെടുത്ത നാട്ടു രാജ്യങ്ങൾ ഏതെല്ലാം?
ഉത്തരം: ഹൈദരാബാദ്, തഞ്ചാവൂർ, ഇൻഡോർ

42. ദത്താവകാശ നിരോധന നിയമത്തിലൂടെ പിടിച്ചെടുത്ത നാട്ടു രാജ്യങ്ങൾ ഏതെല്ലാം ?
ഉത്തരം: ഉദയ്പൂർ, ജാൻസി, നാഗ്പൂർ, സാമ്പൽപൂർ, സത്താറ

43. ഇംഗ്ലീഷുകാർ മറാത്ത കീഴടക്കാനുള്ള കാരണമെന്ത് ?
ഉത്തരം: മറാത്തികൾ ബ്രിട്ടീഷുകാരുടെ പരുത്തി കച്ചവടത്തിന് തടസ്സം ആയതു കൊണ്ട്.

44. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി എപ്പോഴാണ് സ്ഥാപിച്ചത്?
ഉത്തരം:1664 ൽ

45. ഫ്രഞ്ചുകാരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ ഏതാണ്?
ഉത്തരം: പോണ്ടിച്ചേരി (പുതുച്ചേരി), മാഹി, കാരക്കൽ. പോണ്ടിച്ചേരി ആയിരുന്നു അവരുടെ ആസ്ഥാനം.

46. ദക്ഷിണേന്ത്യയിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുള്ള മത്‌സരങ്ങൾ എന്തുപേരിൽ അറിയപ്പെട്ടു ?
ഉത്തരം: കർണാട്ടിക് യുദ്ധങ്ങൾ.

47. ബ്രിട്ടീഷുകാർ എപ്പോഴാണ് സിറാജ് ഉദ് ദൗലയെ പരാജയപ്പെടുത്തിയത്?
ഉത്തരം: 1757 ൽ

48. ആരാണ് ‘സൈനിക സഹായവ്യവസ്ഥ’ അവതരിപ്പിച്ചത്?
ഉത്തരം: വെല്ലസ്ലി പ്രഭു.

49. ആരാണ് ‘ദത്തവകാശ നിരോധനനിയമം’ നടപ്പിലാക്കിയത്?
ഉത്തരം: ഡൽ‌ഹൌസി പ്രഭു.

50. സൈനിക സഹായവ്യവസ്ഥയിൽ ഒപ്പുവച്ച നാട്ടുരാജ്യങ്ങൾ ഏതെല്ലാം?
ഉത്തരം: ഹൈദരാബാദ്, തഞ്ചാവൂർ, ഇൻഡോർ.

51. ദത്തവകാശ നിരോധനനിയമത്തിലൂടെ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത നാട്ടുരാജ്യങ്ങൾ ഏതെല്ലാം?
ഉത്തരം: ഉദയ്പൂർ, ഝാൻസി, നാഗ്പൂർ, സാമ്പൽപൂർ, സത്താറ 

52. --------------- ആയപ്പോഴേക്കും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി
ഉത്തരം: 1857

53. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് യൂറോപ്യന്മാർക്ക് ഇന്ത്യയിലേക്കുള്ള ഒരു വാണിജ്യമാർഗം കണ്ടെത്താൻ പ്രേരിപ്പിച്ചു. എന്തുകൊണ്ട്?
ഉത്തരം: തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയത്‌ ഏഷ്യയും യൂറോപ്പും തമ്മിലുള്ള കച്ചവടത്തെ തടസ്സപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ്‌ ഇന്ത്യയിലേക്ക്‌ കടല്‍മാര്‍ഗ്ഗം ഒരു വാണിജ്യപാത കണ്ടെത്താന്‍ യുറോപ്യന്മാരെ പ്രേരിപ്പിച്ചത്. സമുദ്രത്തിലൂടെ ഒരു വാണിജ്യപാത കണ്ടെത്തിയതോടെ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും, ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കച്ചവടത്തിനായി ഇന്ത്യയിലെത്തി.

54. പോർച്ചുഗീസുകാർക്ക് ഇന്ത്യയിൽ നിരവധി വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയാത്തതിന്റെ കാരണം എന്താണ്?
ഉത്തരം: 
• മറ്റ് യൂറോപ്യൻ ശക്തികളുമായി മത്സരിക്കാനുള്ള സാമ്പത്തികവും സൈനികവുമായ ശേഷി അവർക്കുണ്ടായിരുന്നില്ല.
• പ്രാദേശികമായ ചെറുത്തുനില്പുകൾ നേരിടേണ്ടി വന്നു 
 
55. 'പോർച്ചുഗീസുകാരുമായുള്ള സമ്പർക്കം നമ്മുടെ സാമ്പത്തിക സാംസ്കാരിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു'- പ്രസ്താവന വിലയിരുത്തുക.
ഉത്തരം: നമ്മുടെ നാട്ടില്‍ കാണുന്ന പൈനാപ്പിള്‍, പേരയ്ക്ക, പപ്പായ, വറ്റല്‍മുളക്‌, കശുവണ്ടി, പുകയില തുടങ്ങിയ കാര്‍ഷിക വിളകള്‍ ഇവിടെ കൊണ്ടുവന്നത്‌ പോര്‍ച്ചുഗീസുകാരാണ്‌. അച്ചടിയന്ത്രം പ്രചരിപ്പിച്ചതും ചവിട്ടുനാടകം എന്ന കലാരൂപം വികസിച്ചതും പോര്‍ച്ചുഗീസ്‌ ബന്ധത്തിന്റെ ഫലമായാണ്‌.
56. കുഞ്ഞാലിമരക്കാർ ആരായിരുന്നു? ഇന്ത്യാ ചരിത്രത്തിൽ ഇവരുടെ പ്രാധാന്യം വിലയിരുത്തുക. 
ഉത്തരം: സാമൂതിരിയുടെ നാവികപടയുടെ തലവന്മാരായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍മാര്‍. മലബാര്‍തീരം കേന്ദ്രീകരിച്ച് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പുകള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ കുഞ്ഞാലിമരയിക്കാര്‍മാര്‍ ആയിരുന്നു. 

57. എന്താണ് ‘ഹോർത്തുസ് മലബാറിക്കസ്’?
ഉത്തരം: കേരളത്തിലെ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന പുസ്തകം തയ്യാറാക്കാൻ മുൻകൈയ്യെടുത്തത് ഡച്ച് ഗവർണറായിരുന്ന വാൻറീഡ് ആണ്. മലയാളിയായ ഇട്ടി അച്ചുതൻ വൈദ്യരുടെ സഹായത്തോടെ അദ്ദേഹം പുസ്തകം പൂർത്തിയാക്കി.

58. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുണ്ടായ യുദ്ധങ്ങൾ കർണ്ണാട്ടിക് യുദ്ധങ്ങൾ എന്നറിയപ്പെടാനുള്ള കാരണം എന്താണ് ?
ഉത്തരം: ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടന്ന യുദ്ധങ്ങളുടെ പ്രധാനവേദി ഇന്നത്തെ തമിഴ്‌നാടിന്റെ ഭൂരിപക്ഷ മേഖലകള്‍ ഉള്‍പ്പെട്ട കര്‍ണാട്ടിക്ക്‌  പ്രദേശങ്ങളായിരുന്നു. അതുകൊണ്ടാണ്‌ അവര്‍ തമ്മില്‍ നടന്ന യുദ്ധങ്ങളെ കര്‍ണാട്ടിക്ക്‌ യുദ്ധങ്ങള്‍ എന്ന്‌ വിളിക്കുന്നത്‌.

59. കർണ്ണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ പരാജയപ്പെട്ടതിന്റെ കാരണങ്ങൾ പരിശോധിക്കുക.
ഉത്തരം: പ്ലാസ്സി യുദ്ധത്തിനുശേഷം, കാർഷിക സമൃദ്ധിയും കച്ചവടസൗകര്യങ്ങളുമുള്ള  ബംഗാളിൽ അധികാരം ലഭിച്ചതോടെ ബ്രിട്ടീഷുകാർക്ക് ധാരാളം സമ്പത്ത് ലഭ്യമായി, കൂടാതെ ഇംഗ്ലീഷുകാർക്ക് മദ്രാസ്, ബോംബെ, കൊൽക്കത്ത എന്നീ മൂന്ന് പ്രധാന താവളങ്ങളുമുണ്ടായിരുന്നു. ഇവയെല്ലാം കർണ്ണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്താൻ  ഇംഗ്ലീഷുകാരെ സഹായിച്ചു. 

60. ബംഗാളിൽ അധികാരം നേടാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമായിരുന്നു?
ഉത്തരം: കാർഷിക സമൃദ്ധിയും കച്ചവടസൗകര്യങ്ങളുമാണ് ബംഗാളിൽ അധികാരം നേടാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ പ്രേരിപ്പിച്ചത്.

61. ബ്രിട്ടീഷുകാർ മൈസൂർ പിടിച്ചടക്കിയതിന്റെ കാരണങ്ങൾ എന്തായിരുന്നു?
ഉത്തരം: ദക്ഷിണേന്ത്യയിലെ പ്രധാന നാട്ടുരാജ്യമായിരുന്നു മൈസൂര്‍. ഹൈദര്‍ അലിയുടെയും ടിപ്പുസുല്‍ത്താന്റെയും നേതൃത്വത്തില്‍ മൈസൂര്‍ പ്രബലശക്തിയായി. മൈസൂറിന്റെ ആധിപത്യം മലബാറിലേക്ക്‌ വ്യാപിച്ചിരുന്നു. ഇത്‌ ബ്രിട്ടീഷുകാരുടെ മലബാറിലെ കച്ചവടത്തിന്‌ തടസ്സമായി. ഫ്രഞ്ചുകാരുമായി ടിപ്പുസുല്‍ത്താനുണ്ടായ സൗഹൃദവും മൈസൂര്‍ കീഴടക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. 

62. മൈസൂർ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിലായ പ്രദേശങ്ങൾ ഏവ?
ഉത്തരം: മലബാർ, കൂർഗ് 

63. എന്താണ് ശ്രീരംഗപട്ടണം സന്ധി?
ഉത്തരം: മൈസൂരില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ നാല്‌ യുദ്ധങ്ങള്‍ നടത്തേണ്ടി വന്നു. മുന്നാം മൈസൂര്‍ യുദ്ധത്തിനുശേഷം ടിപ്പുസുല്‍ത്താനുമായി ശ്രീരംഗപട്ടണത്തു വച്ച്‌ ഒപ്പുവച്ച ഉടമ്പടി അനുസരിച്ചാണ്‌ മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക്‌ ലഭിച്ചത്‌.

64. ഇംഗ്ലീഷുകാർ മറാത്തക്കാരെ കീഴടക്കിയത് എന്തുകൊണ്ട്?
ഉത്തരം: മറാത്തക്കാർ ബ്രിട്ടീഷുകാരുടെ പരുത്തി വ്യാപാരത്തിന് ഭീഷണിയായിരുന്നു. ഇത് മറാത്താ പ്രദേശം കീഴടക്കാൻ ഇംഗ്ലീഷുകാരെ പ്രേരിപ്പിച്ചു. 

65. എന്താണ് ‘ദത്താവകാശ നിരോധന നിയമം ’ ?
ഉത്തരം: പുരുഷ അനന്തരാവകാശികളില്ലാത്ത നാട്ടുരാജാക്കന്മാര്‍ കുട്ടികളെ ദത്തെടുക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. അവര്‍ക്ക്‌ രാജാധികാരം ലഭിച്ചിരുന്നു. ഡല്‍ഹൌസി പ്രഭു നടപ്പിലാക്കിയ ദത്തവകാശനിരോധനിയമം രാജാക്കന്മാരുടെ ഈ അവകാശത്തെ ഇല്ലാതാക്കി. പുരുഷ അനന്തരാവകാശി ഇല്ലാതെ ഒരു രാജാവ്‌ മരിച്ചാല്‍ ആ രാജ്യം ബ്രിട്ടീഷിന്ത്യയോട കൂട്ടിച്ചേര്‍ക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു.

66. കാലഗണനയനുസരിച്ച്‌ ക്രമപ്പെടുത്തുക.
• പ്ലാസിയുദ്ധം
• കുളച്ചല്‍യുദ്ധം
• ഡച്ചുകാര്‍ ഇന്ത്യയില്‍ കച്ചവടത്തിനെത്തി
• വാസ്‌കോഡഗാമ കോഴിക്കോട്ട് എത്തി
• ഫ്രഞ്ചുകാര്‍ ഇന്ത്യയില്‍ കച്ചവടത്തിനെത്തി
ഉത്തരം:
• വാസ്‌കോഡഗാമ കോഴിക്കോട്ട് എത്തി
• ഡച്ചുകാര്‍ ഇന്ത്യയില്‍ കച്ചവടത്തിനെത്തി
• ഫ്രഞ്ചുകാര്‍ ഇന്ത്യയില്‍ കച്ചവടത്തിനെത്തി
• കുളച്ചല്‍യുദ്ധം
• പ്ലാസിയുദ്ധം

67. 'എ' വിഭാഗത്തിലെ രണ്ട്‌ ഘടകങ്ങളുടെയും പരസ്പരബന്ധം കണ്ടെത്തി അതുപോലെ 'ബി' വിഭാഗത്തിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
A. ഗോവ -------------> പോര്‍ച്ചുഗീസ്‌
B. പോണ്ടിച്ചേരി ------------> .......................
C. സൈനികസഹായവ്യവസ്ഥ --------> വെല്ലസ്ലി പ്രഭു
D. ദത്തവകാശനിരോധനനിയമം ---------> ................
ഉത്തരം:
A. ഗോവ -------------> പോര്‍ച്ചുഗീസ്‌
B. പോണ്ടിച്ചേരി ------------> ഫ്രഞ്ചുകാർ 
C. സൈനികസഹായവ്യവസ്ഥ --------> വെല്ലസ്ലി പ്രഭു
D. ദത്തവകാശനിരോധനനിയമം ---------> ഡൽഹൗസ്സി പ്രഭു 

 




ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here