Class 5 Social Science: Chapter 01 ചരിത്രത്തിലേക്ക് - ചോദ്യോത്തരങ്ങൾ 


Textbooks Solution for Class 5th Social Science (Malayalam Medium) A Road to History | Text Books Solution Social Science (Malayalam Medium) Chapter 01 ചരിത്രത്തിലേക്ക് 

SCERT Solutions for STD V Social Science Chapterwise

Chapter 01: ചരിത്രത്തിലേക്ക്
ചരിത്രത്തിലേക്ക്  - Textual Questions and Answers & Model Questions
1. എന്താണ് ചരിത്രം?
ഉത്തരം:  മനുഷ്യർ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തൽ ആണ് ചരിത്രം.

2. എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം …………………… എന്നറിയപ്പെടുന്നു.
ഉത്തരം: ചരിത്രാതീതകാലം

3. എഴുതപ്പെട്ട രേഖകൾ ഉള്ള കാലം ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: ചരിത്രകാലം

4. കഴിഞ്ഞകാലങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളും അവയുടെ ശേഷിപ്പുകളും എവിടെയാണ് സൂക്ഷിക്കുന്നത് ?
ഉത്തരം: മ്യൂസിയം

5. ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിന്റെ കാരണം എന്തായിരിക്കും?
ഉത്തരം: കഴിഞ്ഞകാലത്തെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്നത് കൊണ്ടാണ് അവ സംരക്ഷിക്കുന്നത്.

6. ചരിത്ര രചനയെ സഹായിക്കുന്ന തെളിവുകൾ എന്തെല്ലാമാണ്?
ഉത്തരം: പ്രാചീനകാലത്ത് മനുഷ്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, നാണയങ്ങൾ, പാത്രങ്ങൾ, ശേഷിപ്പുകൾ, എഴുതപ്പെട്ട രേഖകൾ, മുതലായവ ചരിത്ര രചനയെ സഹായിക്കുന്ന തെളിവുകളാണ്.

7. പാലക്കാട് കോട്ട പണികഴിപ്പിച്ചതാര് ?
ഉത്തരം: ഹൈദർ അലി

8. പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങളുടെ പേര് എഴുതുക.
ഉത്തരം: കൂടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി

9. എഡി എന്ന വാക്കിന് അർത്ഥം എന്താണ് ?
ഉത്തരം: അന്നോ ഡൊമിനി

10. അന്നോ ഡൊമിനി എന്ന വാക്കിനർത്ഥം എന്താണ് ?
ഉത്തരം: യേശുക്രിസ്തുവിൻറെ ജനന വർഷത്തിൽ

11. ബിസി എന്ന വാക്കിനർത്ഥം എന്താണ് ?
ഉത്തരം: ബിഫോർ ക്രൈസ്റ്റ് (ക്രിസ്തു  ജനിക്കുന്നതിനു മുമ്പ്)

12. എഡി ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: സി .ഇ. (C. E.)

13. ബിസി ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: ബി.സി.ഇ (B C E )

14. ഒരു നൂറ്റാണ്ടിൽ എത്ര വർഷങ്ങൾ ഉണ്ട് ?
ഉത്തരം: നൂറുവർഷം
15. നാണയങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: ന്യൂമിസ് മാറ്റിക്സ്

16. ഇന്ന് ലോകത്ത് കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് …………………വർഷമാണ്.
ഉത്തരം: ക്രിസ്തുവർഷം

17. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ഏത് ?
ഉത്തരം: 1956

18. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണ്?
 ഉത്തരം: 1947

19. സ്വാതന്ത്ര്യം കിട്ടി എത്ര വർഷം കഴിഞ്ഞാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്?
ഉത്തരം: ഒമ്പത് വർഷം കഴിഞ്ഞ് 

20. ഗാന്ധിജി ഉപ്പ് സത്യാഗ്രഹം നടത്തിയ വർഷം ഏതാണ്?
ഉത്തരം: 1930

21. സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രവർഷം മുമ്പാണ് ഉപ്പ് സത്യാഗ്രഹം നടന്നത്?
ഉത്തരം: 17 വർഷം മുമ്പ് 

22. താഴെപ്പറയുന്ന വർഷങ്ങൾ ഏത് നൂറ്റാണ്ടിലാണെന്ന് കണ്ടെത്തുക.
എ.ഡി 2014, എ.ഡി 1947, എ.ഡി 1857, 261 ബി.സി, 326 ബി.സി 
ഉത്തരം: 
എ.ഡി 2014 --> 21 -ാം നൂറ്റാണ്ട് 
എ.ഡി 1947 --> 20 -ാം നൂറ്റാണ്ട് 
എ.ഡി 1857 --> 19 -ാം നൂറ്റാണ്ട് 
261 ബി.സി --> ബി.സി. 3 -ാം നൂറ്റാണ്ട് 
326 ബി.സി --> ബി.സി. 4 -ാം നൂറ്റാണ്ട് 

23. നൂറ്റാണ്ടിന്റെ തുടക്കവും അവസാനവും ഗ്രിഗോറിയൻ കലണ്ടറിൽ
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് എഡി 1ആം നൂറ്റാണ്ട് ആരംഭിച്ചത് എഡി 1 ജനുവരി 1നാണ്. അവസാനിച്ചത് എഡി 100 ഡിസംബർ 31നും. രണ്ടാം നൂറ്റാണ്ട് 101ൽ, മൂന്നാം നൂറ്റാണ്ട് 20ൽ എന്ന ക്രമത്തിൽ. n-ആം നൂറ്റാണ്ട് ആരംഭിക്കുന്നത് 100×n - 99-ൽ ആയിരിക്കും. എല്ലാ നൂറ്റാണ്ടിലും അത് എത്രാം നൂറ്റാണ്ടാണോ ആ സംഖ്യ കൊണ്ട് ആരംഭിക്കുന്ന ഒരു വർഷമേ ഉണ്ടായിരിക്കുകയുള്ളൂ. (ഉദാഹരണമായി 19 -ാം നൂറ്റാണ്ടിലെ 1900)




Class V Social Science Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here