Class 6 Social Science: Chapter 02 മധ്യകാല ഇന്ത്യ: സമൂഹം വിഭവം വിനിമയം - ചോദ്യോത്തരങ്ങൾ | Teaching Manual 


Textbooks Solution for Std 6 Social Science (Malayalam Medium) | Text Books Solution Social Science (Malayalam Medium) Chapter 02 Medieval India: Society, Resource, and Trade 
| Teaching Manual & Teachers Handbook | ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക 

മധ്യകാല ഇന്ത്യ: സമൂഹം വിഭവം വിനിമയം - Questions and Answers & Teaching Manual
1. മധ്യകാല ഇന്ത്യയിലെ പട്ടണങ്ങളെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും ഏത് സഞ്ചാരിയാണ് പറഞ്ഞത്?
ഉത്തരം: നിക്കോളോ കോണ്ടി

2. എന്താണ് ബാബർ നാമ?
ഉത്തരം: ബാബർ നാമ ഒരു ചരിത്ര കൃതിയാണ്, മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറിന്റെ ഓർമ്മക്കുറിപ്പാണ് ബാബർ നാമ.

3. മധ്യകാല ഇന്ത്യയിലെ ആളുകളുടെ പ്രധാന തൊഴിൽ എന്തായിരുന്നു?
ഉത്തരം: കൃഷി

4. അൽബറൂണിയുടെ വിവരണത്തിൽ പരാമർശിച്ചിട്ടുള്ള തൊഴിലുകളും, നികുതികളും എന്തൊക്കെയാണ്?
ഉത്തരം: 
• കൃഷിയും കന്നുകാലി മേയ്ക്കലും 
• ഭൂമിക്കരവും, മേച്ചിൽക്കരവും 

5. മധ്യകാല ഇന്ത്യയിലെ പ്രധാന വിളകൾ ഏതാണ്?
ഉത്തരം: പരുത്തി, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നീലം, കരിമ്പ് തുടങ്ങിയവ.

6. മധ്യകാല ഇന്ത്യയിലെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. വിശദമാക്കുക
ഉത്തരം: മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. 
അക്കാലത്ത് ഇന്ത്യയിൽ കൃഷിയോഗ്യമായ ധാരാളം പ്രദേശങ്ങൾ ഉണ്ടായിരുന്നു. ആദ്യമായി ഇത്തരം പ്രദേശങ്ങളിൽ കൃഷി ചെയ്ത കർഷകർക്ക് അതിന്റെ ഉടമസ്ഥാവകാശം ലഭിച്ചു. തത്ഫലമായി, കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം നേടാൻ കഠിനാധ്വാനികളായ കൃഷിക്കാർ ശ്രമിച്ചു. ഭരണാധികാരികൾ കാർഷിക പുരോഗതിക്കായി കൃഷിഭൂമിയിൽ ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും, വിത്തുകളും വിതരണം ചെയ്യുകയും ചെയ്തു. അവർക്ക് നികുതി ഇളവുകളും അനുവദിച്ചു. 

7. നെയ്ത്തിൻ്റെയും കച്ചവടത്തിൻ്റെയും വ്യാപനം നഗരങ്ങളുടെ വളര്‍ച്ചയെ സഹായിച്ചതെങ്ങനെ?
ഉത്തരം: നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാനപ്പെട്ട തൊഴിലുകൾ. ഇന്ത്യന്‍ നെയ്ത്തുകാര്‍ വ്യത്യസ്ത ഗുണത്തിലും നിറത്തിലുമുള്ള വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിച്ചു. പട്ട്, പരുത്തി, കമ്പിളി എന്നിവ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടവയായിരുന്നു. തുണിനെയ്ത്തിന്‌ പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ചു. നൂൽനൂൽക്കാനുള്ള ചര്‍ക്കയും നെയ്ത്തിനുള്ള തറികളും അവയില്‍ പ്രധാനപ്പെട്ടവയായിരുന്നു. തുണികളില്‍ ചായം മുക്കുന്നതിന്‌ നീലവും നിറക്കൂട്ടുകളും ഉപയോഗിച്ചു. ഇന്ത്യന്‍ തുണിത്തരങ്ങള്‍ ലോകപ്രശസ്തി നേടി. കച്ചവടങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച്, ആളുകൾക്ക് അവിടെ താമസിക്കാനും കച്ചവടത്തിനുള്ള സാധനങ്ങൾ ഉൽ‌പാദിപ്പിക്കാനും ശേഖരിക്കാനും കഴിഞ്ഞതിനാൽ നഗരങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായി.

8. മധ്യകാല ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സ്ഥലം ഏതാണ്?
ഉത്തരം: വിജയനഗരം 

9. ‘വലിയ ജനസംഖ്യയും നിറഞ്ഞ സമ്പത്തുമുള്ള നഗരങ്ങളാണ് ഇന്ത്യയിലുള്ളത്‘. ഏത് സഞ്ചാരിയാണ് ഇത് പറഞ്ഞത്?
ഉത്തരം: ഇബ്നു ബത്തൂത്ത

10. മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരി ആരാണ്?
ഉത്തരം: റാൽഫ് ഫിച്ച്

11. എന്താണ് കർഖാന?
ഉത്തരം: മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലേക്കുള്ള സാധനങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന കേന്ദ്രങ്ങളായിരുന്നു കാർഖാനകൾ.
12. മധ്യകാലഘട്ടത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രം ഏതായിരുന്നു?
ഉത്തരം: നളന്ദ സർവകലാശാല

13. മധ്യകാലഘട്ടത്തിൽ ഇന്ത്യയിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഏതാണ്?
ഉത്തരം: ബനാറസ്, ആഗ്ര, ലാഹോർ, കാഞ്ചി, മഥുര, ദില്ലി.

14. സൽത്തനത്ത് കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി ആരാണ്?
ഉത്തരം: ഇബ്നു ബത്തൂത്ത

15. സൽത്തനത്ത് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത കവി ആരായിരുന്നു?
ഉത്തരം: അമീർ ഖുസ്രോ

16. ആരാണ് ടവർണിയർ?
ഉത്തരം: മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഒരു ഫ്രഞ്ച് സഞ്ചാരി.

17. ഭാസ്‌കരാചാര്യ എഴുതിയ ഗണിതശാസ്ത്രത്തിലെ പ്രശസ്തമായ പുസ്തകം ഏതാണ്?
ഉത്തരം: ലീലാവതി

18. മധ്യകാല ഇന്ത്യയിലെ ആളുകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് ആരാണ് എഴുതിയത്?
ഉത്തരം: ടവർണിയർ

19. ആരാണ് റാൽഫ് ഫിച്ച്?
ഉത്തരം: മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരി

20. മധ്യകാല ഇന്ത്യയിലെ കാർഷിക പുരോഗതിക്കായി ഭരണാധികാരികൾ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്?
ഉത്തരം: കാർഷിക പുരോഗതിക്കായി ഭരണാധികാരികൾ സ്വീകരിച്ച നടപടികൾ ഇവയാണ് -
• ജലസേചന സൗകര്യങ്ങൾ ഒരുക്കി
• വിത്തുകൾ വിതരണം ചെയ്യുന്നു
• നികുതിയിലാവുകൾ നൽകി 

21. എന്താണ് ‘ഇക്ത’, ‘ജാഗിർദാരി’?
ഉത്തരം: മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് കൂലിയായി ഭൂമി നൽകി. ഈ സംവിധാനം സൽത്തനത്ത് കാലഘട്ടത്തിൽ ഇക്ത എന്നും മുഗൾ കാലഘട്ടത്തിൽ ജാഗിർദാരി എന്നും അറിയപ്പെട്ടിരുന്നു.

22. കാലിക്കോയും കാലിക്കട്ടും എന്താണ്?
ഉത്തരം: കോഴിക്കോടിനെ യൂറോപ്പുകാർ കാലിക്കട്ട് എന്നാണ് വിളിച്ചിരുന്നത്. കോഴിക്കോട് നിന്നും പരുത്തി തുണിത്തരങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഈ തുണിത്തരങ്ങൾ യൂറോപ്യൻ വിപണിയിൽ കാലിക്കോ എന്നാണ് അറിയപ്പെട്ടിരുന്നത്. 

23. മധ്യകാല ഇന്ത്യയിലേക്ക്‌ സഞ്ചാരികളെയും കച്ചവടക്കാരെയും ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തെല്ലാം?
ഉത്തരം: മധ്യകാലഘട്ടത്തിലെ കാർഷിക പുരോഗതി ഇന്ത്യയിലെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും അഭിവൃദ്ധിക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ചന്ദനം, ലോഹങ്ങൾ, മുത്ത്, ആനക്കൊമ്പ് തുടങ്ങിയവയ്ക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയായിരുന്നു. ഈ ചരക്കുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളെ ആകർഷിച്ചു. പുരാതന കാലത്ത് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായവും വളരെ മികച്ചതായിരുന്നു. വിദേശ സഞ്ചാരികൾ ഇന്ത്യയിലെത്താൻ ഇതും ഒരു കാരണമായി.  മധ്യകാലഘട്ടത്തിലെ ഭരണാധികാരികൾ വ്യാപാരികളുടെ സ്വത്ത് പരിരക്ഷിക്കുന്നതിനും ഏകീകൃത നികുതി വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനും നിരവധി നിയമങ്ങൾ പാസാക്കിയിരുന്നു. ഈ വൈവിധ്യങ്ങളും വിഭവ സമൃദ്ധിയുമാണ് മധ്യകാല ഇന്ത്യയിലേക്ക്‌ സഞ്ചാരികളെയും കച്ചവടക്കാരെയും ആകര്‍ഷിച്ചത്.
24. ഇന്ത്യയുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശികൾ?
ഉത്തരം: 
• ചൈനീസ്
• അറബികൾ
• പോർച്ചുഗീസ്
• ഡച്ച്
• ഇംഗ്ലീഷ്
• ഫ്രഞ്ച്

25. മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നിലനിന്നിരുന്ന നഗരങ്ങളെക്കുറിച്ച് അക്കാലത്തെ സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ എന്തെല്ലാമാണ്?
ഉത്തരം: ഉല്പാദനകേന്ദ്രങ്ങളെയും ചന്തകളെയും കേന്ദ്രീകരിച്ചാണ്‌ നഗരങ്ങള്‍ വളര്‍ന്നുവന്നത്‌. ഇത്തരത്തില്‍ വളര്‍ന്നുവന്ന നഗരങ്ങളാണ്‌ ധാക്ക, പൈത്താന്‍, കാഞ്ചീപുരം, ഉറയുര്‍, മധുര തുടങ്ങിയവ. കൈത്തൊഴിലൂകാര്‍, വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, പരിചാരകര്‍, അടിമകള്‍ തുടങ്ങിയവരായിരുന്നു നഗരവാസികള്‍. മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലേക്കുള്ള സാധനങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന തൊഴിൽ കേന്ദ്രങ്ങളായിരുന്നു കാർഖാനകൾ

26. ഏതെല്ലാം തൊഴിൽക്കൂട്ടങ്ങളായിരുന്നു കാർഖാനകളിൽ ഉണ്ടായിരുന്നത്?
ഉത്തരം: 
 ചിത്രത്തുന്നൽ നടത്തുന്നവർ  
• സ്വർണപ്പണിക്കാർ 
• ചായം പൂശുന്നവർ 
• ചെരുപ്പുണ്ടാക്കുന്നവർ 

27. മധ്യകാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• ജാതി, തൊഴിൽ, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക പദവികൾ നിർണ്ണയിക്കപ്പെടുന്നത്.
• രാജാക്കന്മാർ, പ്രഭുക്കൾ, പുരോഹിതന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉയർന്ന സാമൂഹിക പദവി അനുഭവിച്ചു.
• കൈത്തൊഴിലുകളിലും കൃഷിയിലും ഏർപ്പെട്ടിരുന്നവർ സമൂഹത്തിലെ താഴെ തട്ടിലുള്ളവരായിരുന്നു..
• ഓരോ ജാതിയിൽപ്പെട്ടവർക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു.
• സതി, ശൈശവവിവാഹം തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.

28. മധ്യകാല ഇന്ത്യ വിജഞാനരംഗത്ത്‌ കൈവരിച്ച പുരോഗതി പരിശോധിക്കുക.
ഉത്തരം: മധ്യകാല ഇന്ത്യയിൽ നിരവധി വിദ്യാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാകേന്ദ്രങ്ങളില്‍ അറിവ്‌ തേടിയെത്തി. ബനാറസ്‌, ആഗ്ര, ലാഹോര്‍, കാഞ്ചി, മഥുര, ഡല്‍ഹി എന്നിവിടങ്ങളിലെ വിദ്യാകേന്ദ്രങ്ങള്‍ ഇവയില്‍ ഗ്രദ്ധേയമായിരുന്നു. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാനശാഖകള്‍ അക്കാലത്ത്‌ പുരോഗതി നേടി. ഭാസ്കരാചാത്യര്‍ രചിച്ച ലീലാവതി ശ്രദ്ധേയമായ ഗണിതശാസ്ത്ര ഗ്രന്ഥമായിരുന്നു. നിരവധി കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്കി തര്‍ജ്ജമ ചെയ്യപ്പെട്ടു. ജയ്പൂര്‍, ഡല്‍ഹി, ഉജ്ജയിനി, ബനാറസ്‌ എന്നിവിടങ്ങളില്‍ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ചതുരംഗം, പഞ്ചതന്ത്രം കഥകൾ, സംഖ്യാശാസ്ത്രം എന്നിവ ലോകത്തിന് ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനകളാണ്.







👉Std VI Social Science Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here