Class 5 Social Science: Chapter 02 കല്ലിൽ നിന്ന് ലോഹത്തിലേക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Std 5 Social Science (Malayalam Medium) From Stone to Metal | Text Books Solution Social Science - Chapter 02 കല്ലിൽ നിന്ന് ലോഹത്തിലേക്ക് | ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook എന്നിവ ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക
കല്ലിൽ നിന്ന് ലോഹത്തിലേക്ക് - Questions and Answers & Teaching Manual
1. ആദിമ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പ്രധാന വസ്തുവായിരുന്നു …………..
ഉത്തരം: ശില
2. ആദിമമനുഷ്യൻ കല്ലു കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: ശിലായുഗം
3. പ്രാചീനകാലത്തെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ചിത്രമാണ് താഴെ കാണുന്നത്. അതില്‍നിന്ന് എന്തെല്ലാം കാര്യങ്ങള്‍ കണ്ടെത്താം?
• മനുഷ്യര്‍ പുരാതനകാലത്ത് കാട്ടിലാണ് താമസിച്ചിരുന്നത്.
• അവര്‍ കല്ലുകളും മരത്തടികളും ആയുധമായി ഉപയോഗിച്ചിരുന്നു
• ഇലകളും മരത്തൊലികളും വസ്ത്രമായി ഉപയോഗിച്ചിരുന്നു
4. ആദിമമനുഷ്യരുടെ ജീവിതകാലഘട്ടം ശിലായുഗം എന്നറിയപ്പെടുന്നതിന്റെ കാരണം എന്തായിരിക്കും?
ഉത്തരം: ആഹാരം സമ്പാദിക്കാനും മൃഗങ്ങളില്‍ നിന്ന രക്ഷനേടാനും ആദിമ മനു
ഷ്യന്‍ ഉപകരണങ്ങളും ആയുധങ്ങളും ആവശ്യമായിരുന്നു. ഇതിനായി ആദിമമനുഷ്യര്‍ ഉപയോഗിച്ചിരുന്നത് കല്ല് (ശില) ആയിരുന്നു. ആദിമമനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പ്രധാന വസ്തു വായിരുന്നു ശില. അതിനാല്‍ ഈ കാലഘട്ടം ശിലായുഗം എന്നറിയപ്പെടുന്നു.
5. ശിലായുഗത്തെ എത്രയായി തിരിച്ചിരിക്കുന്നു ?ഏതെല്ലാം ?
ഉത്തരം: രണ്ടായി തിരിച്ചിരിക്കുന്നു. പ്രാചീനശിലായുഗം, നവീനശിലായുഗം.
6. ആദിമമനുഷ്യര്‍ ഉപയോഗിച്ചിരുന്ന പരുക്കന്‍ കല്ലുകളാണ് ചിത്രത്തില്‍
കാണുന്നത്. അവ എന്തിനൊക്കെയായിരിക്കും അക്കാലത്തെ മനുഷ്യര്‍ ഉപയോഗിച്ചി
രുന്നത്?
• മൃഗങ്ങളില്‍നിന്ന് രക്ഷനേടാന്‍
• കാട്ടുകിഴങ്ങുകള്‍ കുഴിച്ചെടുക്കാന്‍
• കാഠിന്യമേറിയ വസ്തുക്കളെ തകർക്കാൻ
7. പ്രാചീന ശിലായുഗമനുഷ്യൻ എവിടെയാണ് താമസിച്ചിരുന്നത് ?
ഉത്തരം: ഗുഹകളിൽ
8. പ്രാചീന ശിലായുഗത്തിന് പറയുന്ന മറ്റൊരു പേര് ?
ഉത്തരം: പഴയ ശിലായുഗം
9. നവീന ശിലായുഗത്തിന് പറയുന്ന മറ്റൊരു പേര് ?
ഉത്തരം: പുതിയ ശിലായുഗം
10. പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ ഏറ്റവും പ്രധാന കണ്ടുപിടുത്തം ?
ഉത്തരം: തീയുടെ കണ്ടുപിടുത്തം
11. ആദിമ മനുഷ്യർ എന്തിനൊക്കെയായിരിക്കും തീ ഉപയോഗിച്ചിട്ടുണ്ടാവുക? ചർച്ച ചെയ്യൂ.
ഉത്തരം:
• വെളിച്ചത്തിനായി
• ഭക്ഷണം തയ്യാറാക്കാൻ
• വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ
• തണുപ്പിൽ നിന്നും രക്ഷപ്പെടുന്നതിന്
12. പ്രാചീന ശിലായുഗ മനുഷ്യർ ഏതുതരത്തിലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ?
ഉത്തരം: പരുക്കൻ കല്ലുകൾ കൊണ്ടുള്ള ഉപകരണങ്ങൾ.
13. നവീന ശിലായുഗത്തിലെ മനുഷ്യർ ഏതുതരത്തിലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ?
ഉത്തരം: മൂർച്ചയുള്ളതും മിനുസമുള്ളതും ആയ ഉപകരണങ്ങൾ
14. മനുഷ്യർ സ്ഥിര താമസം ആരംഭിച്ചത് ഏത് കാലഘട്ടത്തിലാണ് ?
ഉത്തരം: നവീനശിലായുഗം
15. ചിത്രത്തില്‍നിന്ന് നവീനശിലായുഗത്തിലെ മനുഷ്യജീവിതത്തെക്കുറിച്ച് എന്തെല്ലാം കണ്ടെത്താം?
• കൃഷി ചെയ്തു
• വാസസ്ഥലങ്ങള്‍ ഉണ്ടാക്കി
• മൃഗങ്ങളെ ഇണക്കിവളര്‍ത്തി
• മൺപാത്രങ്ങളുണ്ടാക്കി
• ചക്രങ്ങളുപയോഗിച്ചു
• മനുഷ്യർ കൂട്ടമായി താമസിച്ചു തുടങ്ങി.
16. ശിലായുധങ്ങളോടൊപ്പം ചെമ്പുകൊണ്ടുള്ള ഉപകരണങ്ങളും മനുഷ്യൻ ഉപയോഗിച്ച് തുടങ്ങിയതെപ്പോൾ?
ഉത്തരം: താമ്രശിലായുഗം
17. എന്താണ് താമ്രശിലായുഗത്തിന്റെ പ്രത്യേകത?
ഉത്തരം: കല്ലുകൊണ്ടും ചെമ്പ് കൊണ്ടും ഉള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം.
18. വെങ്കലം (ഓട്) കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം?
ഉത്തരം: വെങ്കലയുഗം
19. എഴുത്തുവിദ്യ രൂപപ്പെട്ടത് ഏത് കാലഘട്ടത്തിലാണ്?
ഉത്തരം: വെങ്കലയുഗം
20. പ്രാചീനകാലത്തെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന ഫ്ലോ ചാർട്ട് പൂർത്തിയാക്കുക.
ഉത്തരം:
21. വെങ്കലംകൊണ്ടുള്ള ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗം
മനുഷ്യജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്?
ഉത്തരം: ഈ കാലഘട്ടത്തില്‍ കൃഷിമെച്ചപ്പെടുകയും കാര്‍ഷികോല്‍പ്പാദനത്തില്‍
വര്‍ധനവുണ്ടാവുകയും ചെയ്തു. നദീതടങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണും നദികളില്‍ നിന്നുള്ള ജലവുമാണ് ഇത്തരത്തിലുള്ള കാര്‍ഷിക മികവിന് കാരണമായത്.
22. കൃഷി മെച്ചപ്പെട്ടപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമായിരിക്കും?
ഉത്തരം:
• അധികമായി ഉല്‍പ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാന്‍ തുടങ്ങി.
• കാര്‍ഷികവിഭവങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള പൊതുസ്ഥലങ്ങള്‍ രൂപംകൊണ്ടു.
• പുതിയ കാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും വര്‍ധിച്ചു.
23. കൃഷിയോടൊപ്പം വികാസം പ്രാപിച്ച മറ്റ് തൊഴിൽമേഖലകൾ ഏതെല്ലാം?
ഉത്തരം:
• കന്നുകാലികളെ വളർത്തൽ
• ലോഹനിർമ്മാണം
• മൺപാത്ര നിർമ്മാണം
• ആഭരണ നിർമ്മാണം
• ഇഷ്ടിക നിർമ്മാണം
• തുണിനെയ്ത്ത്
24. മെസോപ്പൊട്ടേമിയന്‍ സംസ്കാരം
ഉത്തരം: യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് മെസോപ്പൊട്ടേമിയന്‍ സംസ്കാരം നിലനിന്നിരുന്നത്. രണ്ടു നദികള്‍ക്കിടയിലുള്ള പ്രദേശം എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അര്‍ത്ഥം. ഈ പ്രദേശം ഉള്‍പ്പെടുന്നതാണ് ഇന്നത്തെ ഇറാഖ്. ക്യൂണിഫോം ലിപി മെസോപ്പൊട്ടേമിയയിലാണ് രൂപം കൊണ്ടത്. ഈ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് സിഗുറാത്തുകള്‍.
25. മെസ്സോപ്പോട്ടോമിയൻ സംസ്ക്കാരം നിലനിന്നിരുന്നത് ഏത് നദീ തടത്തടങ്ങളിലാണ് ?
ഉത്തരം: യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളിൽ
26. മെസപ്പൊട്ടോമിയൻ എന്ന വാക്കിൻ്റെ അർത്ഥം എന്ത് ?
ഉത്തരം: രണ്ടു നദികൾക്കിടയിലുള്ള പ്രദേശം
27. മെസപ്പൊട്ടോമിയ ഇന്നത്തെ ഏത് രാജ്യത്തിലാണ് ?
ഉത്തരം: ഇറാക്ക്
28. മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻറെ ശേഷിപ്പുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: സിഗുറാത്തുകൾ
29. മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻറെ ലിപി ഏത് പേരിലറിയപ്പെടുന്നു ?
ഉത്തരം: ക്യൂണിഫോം ലിപി
30. എന്താണ് സിഗുറാത്തുകൾ ?
ഉത്തരം: സിഗുറാത്തുകൾ ദേവാലയ സമുച്ഛയങ്ങൾ ആണ്.
31. ഈജിപ്ഷ്യൻ സംസ്കാരം വളർന്നു വന്നത് ഏതു നദീ തടത്തിൽ ആണ് ?
ഉത്തരം: നൈൽ നദീതടത്തിൽ.
32. പുരാതന ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന ലിപി ഏത് പേരിലറിയപ്പെടുന്നു ?
ഉത്തരം: ഹൈറോഗ്ലിഫിക്സ് ലിപി
33. ഈജിപ്ഷ്യൻ സംസ്കാരത്തിൻറെ ശേഷിപ്പുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
ഉത്തരം: പിരമിഡുകൾ
34. നൈലിൻറെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ഉത്തരം: ഈജിപ്ത്
35. പിരമിഡുകളിൽ ഏറ്റവും വലുത് ഏത്?
ഉത്തരം: ഗിസയിലെ പിരമിഡുകൾ (കുഫു രാജാവാണ് ഇത് നിർമ്മിച്ചത് ).
36. ചൈനീസ് സംസ്കാരം നിലനിന്നിരുന്നത് ഏത് നദീതടത്തിൽ ആണ് ?
ഉത്തരം: ഹൊയാങ് -ഹോ നദീതടത്തിൽ
37. സിന്ധു നദീതടത്തിൽ രൂപംകൊണ്ട സംസ്കാരം ഏത് ?
ഉത്തരം: ഹാരപ്പൻ സംസ്ക്കാരം
38. ഹാരപ്പൻ സംസ്കാരത്തിൻറെ ഏറവും പ്രധാന സവിശേഷത എന്ത് ?
ഉത്തരം: നഗരാസൂത്രണം
39. ഹാരപ്പൻ സംസ്കാരത്തിൻറെ ശേഷിപ്പുകളിൽ പ്രധാനപ്പെട്ടവ ഏത് ?
ഉത്തരം: മഹാ സ്നാന ഘട്ടം
40. ഇന്ത്യയിലെ ആദ്യത്തെ സംസ്കാരം ഏത് ?
ഉത്തരം: ഹാരപ്പൻ സംസ്കാരം
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments