SSLC SOCIAL SCIENCE I: Chapter 05 സംസ്കാരവും ദേശീയതയും - ചോദ്യോത്തരങ്ങൾ 


Textbooks Solution for SSLC Social Science I (Malayalam Medium) Culture and Nationalism | Text Books Solution History (Malayalam Medium) History: Chapter 05 സംസ്കാരവും ദേശീയതയും

Class 10 Social Science I - Questions and Answers 
Chapter 05: സംസ്കാരവും ദേശീയതയും 
സംസ്കാരവും ദേശീയതയും, Textual Questions and Answers & Model Questions
1. എന്താണ്‌ദേശീയത?
- ജാതി - മത - വര്‍ഗ - പ്രാദേശിക വ്യത്യാസങ്ങള്‍ക്കുപരിയായി ഒരു രാജ്യത്തെ ജനതയുടെ മാനസിക ഐക്യം

2. പത്തൊന്‍പതാം നുറ്റാണ്ടില്‍ ഇന്ത്യന്‍ സാംസ്ലാരികരംഗത്തും ആശയതലത്തിലും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ ഏവ?
- ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന അസമത്വങ്ങള്‍ക്കും തിന്മകള്‍ക്കും അവകാശ
നിഷേധങ്ങള്‍ക്കും എതിരായവ.
- ഇന്ത്യയില്‍ ആധിപത്യംസ്ഥാപിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ചൂഷണത്തിനെതിരായവ.

3. ഇന്ത്യന്‍ ദേശിയത രൂപപെടുത്തുവാന്‍ സഹായിച്ച ഘടകങ്ങള്‍ ഏതെല്ലാം?
• സാമൂഹ്യ പരിഷ്ടരണപ്രസ്ഥാനങ്ങള്‍
• പത്രങ്ങള്‍
• വിദ്യാഭ്യാസം
• സാഹിത്യം
• കല

4. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഇംഗ്ലീഷ്‌ വിദ്യഭ്യാസം നടപ്പിലാക്കിയതിന്റെ ലക്ഷ്യം എന്ത്‌?
- ബ്രിട്ടീഷ്‌ ഭരണം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ആഴത്തില്‍ അറിയേണ്ടതുണ്ടെന്ന തിരിച്ചറിവ്‌.
-അതിനുവേണ്ടി സംസ്‌കൃതത്തിലും പേര്‍ഷ്യനിലും രചിക്കപ്പെട്ട കൃതികള്‍ പരിഭാഷപ്പെടുത്താന്‍.
- തങ്ങളോട്‌ വിധേയത്വമുള്ള ഒരു ജനതയെ സൃഷ്ടിക്കാന്‍.
-ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണം നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ പിന്‍തുണ നേടാന്‍.

5. ഇന്ത്യന്‍ സംസ്ലാരത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടത്തുന്നതിന്‌ബ്രിട്ടീഷുകാര്‍ ആരംഭിച്ച സ്ഥാപനങ്ങള്‍, സ്ഥാപകര്‍ എന്നിവ പട്ടികഷെടുത്തുക.
• കല്‍ക്കട്ട മദ്രസ - വാറന്‍ ഹേസ്റ്റിങ്‌സ്‌,
• ഏഷ്യാറ്റിക്ക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ - വില്യം ജോണ്‍സ്‌
• ബനാറസ്‌സംസ്കൃത കോളജ്‌ - ജൊനാഥന്‍ ഡങ്കന്‍

6. ബ്രിട്ടീഷ്‌ കോളനിഭരണം ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചക്ക്‌ കാരണമായതെങ്ങനെ?
OR
ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചക്ക്‌ വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക്‌
സഹായകമായതെങ്ങനെ?
- ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നടപ്പിലാക്കി.
- ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാര്‍ ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം, യുക്തിചിന്ത, തുല്യനീതി, ശാസ്ത്രബോധം, പൌരാവകാശം എന്നിവയെക്കുറിച്ച്‌ ബോധവാന്‍മാരായി.
- ബ്രിട്ടീഷ്‌ ചുഷണങ്ങള്‍ ഇന്ത്യാക്കാര്‍ തിരിച്ചറിഞ്ഞു.
- ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന ദോഷകരമായ സാമുഹികാചാരങ്ങളെയും,
അനുഷ്ഠാനങ്ങളെയും പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചു.
- ഇതിലൂടെ പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ കടന്നു കയറ്റത്തെ ചെറുക്കാന്‍ ശ്രമിച്ചു.
ഇതിനായി ഇന്ത്യന്‍ സമൂഹം, ഭാഷ, കല, സാഹിത്യം എന്നിവ നവീകരിച്ചു.
- ഇത്‌ ഇന്ത്യന്‍ സമൂഹത്തില്‍നിലനിന്ന അസമത്വങ്ങളെയും അവകാശ നിഷേധങ്ങളെയും ചെറുക്കാനും, ഇന്ത്യന്‍ ജനതയില്‍ ദേശീയതയും ഐക്യബോധവും വളരാനും കാരണമായി.

7. ഇന്ത്യയിലെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യങ്ങള്‍ ഏവ?
• ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധ അനാചാരങ്ങളെ എതിര്‍ക്കുക.
• എല്ലാ മനുഷ്യര്‍ക്കും വിവേചനമില്ലാതെ വഴി നടക്കാനും വസ്ത്രങ്ങള്‍ ധരിക്കാനും
വിദ്യാഭ്യാസം നേടാനുമുള്ള പൌരാവകാശങ്ങള്‍ നേടിയെടുക്കുക.

8. ഇന്ത്യന്‍ സമുഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കായി സാമൂഹിക പരിഷ്കര്‍ത്താക്കള്‍ മുന്നോട്ട്‌ വച്ച ആശയങ്ങളേവ?
• ജാതിവ്യവസ്ഥ നിര്‍മാര്‍ജനും ചെയ്യുക.
• എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക.
• സ്ത്രീകള്‍ക്കെതിരയ വിവേചനം അവസാനിപ്പിക്കുക.
• എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക.
• വിധവാ പുനര്‍വിവാഹം നടപ്പിലാക്കുക.
• ശൈശവവിവാഹം നിര്‍ത്തലാക്കുക.
• പുരോഹിത മേധാവിത്വം അവസാനിപ്പിക്കുക.
രാജാ റാം മോഹന്‍ റായ്‌
- ഇന്ത്യന്‍ സമൂഹത്തില്‍ ആധുനികവല്‍ക്കരണത്തിനായിവാദിച്ച ആദ്യവ്യക്തി.
- ഇന്ത്യന്‍ സാമുഹ്യ പരിഷ്കരണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു.
- ജാതി വ്യവസ്ഥയേയും, സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു.
- ബ്രഹ്മസമാജം സ്ഥാപിച്ചു.
- ഒരൊറ്റ ഇന്ത്യന്‍ സമൂഹം എന്ന ആശയം പ്രചരിപ്പിച്ചു.
- സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനായി അവര്‍ക്ക്‌ സ്വത്തിന്‍മേല്‍ അവകാശം
നല്‍കണമെന്ന്‌ അവശ്യപ്പെട്ടു.
ഈശ്വരചന്ദ്ര വിദ്യാസാഗര്‍
- വിധവകളുടെപുനര്‍വിവാഹത്തിനായിപ്രവര്‍ത്തിച്ചു.
- സ്ത്രീകള്‍ക്ക്‌ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.
- അദ്ദേഹത്തിന്റെ ശ്രമഫലമായി1856-ല്‍ ബ്രിട്ടീഷുകാര്‍ ഹിന്ദു വിധവാ പുനര്‍വിവാഹ, നിയമം പാസാക്കി.
പണ്ഡിത രമാബായി
- വിധവകള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനായി ബോംബെയില്‍ ശാരദാസദന്‍, സ്ഥാപിച്ചു.

9. സാമുഹ്യപരിഷ്കര്‍ത്താക്കളുടെയും, പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനഫലമായി ബ്രിട്ടിഷുകാര്‍ നിരോധിച്ച ആനാചാരങ്ങള്‍ ഏവ?
- ശൈശവവിവാഹം, ബഹുഭാര്യത്വം എന്നിവ നിരോധിച്ചു
-12 വയസ്സിന്‌ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന്‌ വിലക്ക്‌ എര്‍പ്പെടുത്തി.
- പെണ്‍ശിശുഹത്യ നിരോധിച്ചു.
- അടിമത്തം നിരോധിച്ചു.
- സതിനിരോധിച്ചു.
- വിധവാ പുനര്‍വിവാഹം നടപ്പിലാക്കി.

10. ഇന്ത്യന്‍ ജനതയെ അവര്‍ അനുഭവിക്കുന്ന ചൂഷണത്തെയും അവകാശ നിഷേധങ്ങളെയും പറ്റി ബോധവാന്‍മരാക്കുന്നതില്‍ പത്രങ്ങള്‍ വഹിച്ച പങ്ക് വ്യക്തമാക്കുക.
- ബ്രിട്ടീഷുകാര്‍ ഇന്ത്യയുട്ടെ പല ഭാഗത്തും നടത്തുന്ന അടിച്ചമര്‍ത്തലിനെയും മര്‍ദക
ഭരണത്തെയും, കൂട്ടക്കൊലയേയും കുറിച്ച്‌ ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങള്‍ക്ക്‌ വിവരം
നല്‍കി.
- ഇന്ത്യന്‍ സമൂഹത്തിലെ തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നടക്കുന്ന സാമുഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളെകുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കി.
- ബ്രിട്ടീഷ്‌ ഭരണത്തിനെതിരായും ഇന്ത്യയിലെ സാമുഹിക തിന്മകള്‍ക്കെതിരായും
പ്രതിഷേധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.
- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സമത്വത്തിനുമായി ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചു വിവരം നല്‍കി.
- ബ്രിട്ടീഷ്‌ ഭരണത്തിന്റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കി.
- പ്ലേഗ്‌, ക്ഷാമം എന്നിവ മൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങള്‍
മരണപ്പെടുന്ന വിവരങ്ങള്‍ ജനങ്ങളിലെത്തിച്ചു.

11. രാജാ റാം മോഹന്‍ റായി പുറത്തിറക്കിയ പത്രങ്ങള്‍, ഭാഷ എന്നിവ പട്ടികപ്പെടുത്തുക.
പത്രം                                ഭാഷ
• സംബാദ് കൗമുദി  - ബംഗാളിഭാഷ
• മിറാത്‌-ഉല്‍-അക്ബര്‍ - പേര്‍ഷ്യന്‍ഭാഷ

12. ഇന്ത്യയിലെ വര്‍ത്തമാന പത്രങ്ങളെ നിയന്ത്രിക്കുന്നതിന്‌ വേണ്ടി ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ നിയമം ഏത്‌? ഫലം എന്തെല്ലാം?
- ലിട്ടന്‍പ്രഭു (1878)നടപ്പിലാക്കിയ പ്രാദേശിഭാഷാ പത്രനിയമം. ഇതിലൂടെ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പ്രാദേശീക ഭാഷാ പത്രനിയമം പിന്‍വലിച്ചു.
- അക്കാലത്ത്‌പത്രങ്ങള്‍ വായിക്കുന്നതും, അതിലെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും,
പത്രങ്ങളെ സംരക്ഷിക്കുന്നതും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ട്‌ ജനങ്ങള്‍ കണക്കാക്കി എന്നതാണ്‌ ഫലം.

13. ഇന്ത്യയില്‍ ദേശീയ സമരകാലഘട്ടത്തില്‍ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്ഥാപകരും, ലക്ഷ്യങ്ങളും?
* ഡക്കാണ്‍ എജ്യുക്കേഷന്‍ സൊസൈറ്റി(പൂനെ)
- സ്ഥാപകര്‍ :- ജി ജി അഗാര്‍ക്കര്‍, ബാലഗംഗാധര തിലക്‌, മഹാദേവ ഗോവിന്ദ റാനഡെ എന്നിവര്‍ ചേര്‍ന്ന്‌ 1884 ല്‍.
- ഇന്ത്യാക്കാരുടെ സാമൂഹികവും സാംസ്ക്കാരികവും ആയ പുരോഗതി. മതേതര വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുക എന്നിവയാണ്‌ ലക്ഷ്യം
* വനിതാ സര്‍വ്വകലാശാല (മഹാരാഷ്ട്ര)
- സ്ഥാപകന്‍-ഡി.കെ.കാര്‍വെ.
- സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം.
* വിശ്വഭാരതി സര്‍വ്വകലാശാല (ബംഗാള്‍)
- സ്ഥാപകന്‍ - രവീന്ദ്രനാഥടാഗോര്‍.
- രാഷ്ട്രങ്ങളുടെ അതിരുകള്‍ക്കപ്പുറത്തുള്ള അന്തര്‍ദേശീയ സാഹോദര്യത്തിന്‌
ഊന്നൽ നല്‍കി. പാശ്ചാത്യവും പൌരസ്ത്യവുമായ സംസ്ക്കാരങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസം.
* ജാമിയ മിലിയ ഇസ്‌ലാമിയ (അലിഗഡ്‌)
- സ്ഥാപകര്‍ :- മൌലാന മുഹമ്മദലി, ഷൗക്കത്തലി, ഡോ.സക്കീര്‍ ഹുസൈന്‍, എം.എ.അന്‍സാരി.
- മതേതര വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കുക.
* കേരള കലാമണ്ടലം (തൃശൂര്‍)
- സ്ഥാപകന്‍:- വള്ളത്തോള്‍ നാരായണമേനോന്‍.
- പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും കലകളുടെയും കടന്നുകയറ്റം നിയന്ത്രിച്ച്‌ ഇന്ത്യന്‍
കലകളെ സംരക്ഷിക്കുക.
* വാര്‍ധാ വിദ്യാഭ്യാസം (1937)
- സ്ഥാപകന്‍ -മഹാത്മ ഗാന്ധി,
- ലക്ഷ്യം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക.
- വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ചില തൊഴിലുകള്‍ പഠിച്ചാല്‍ അത്‌ ഭാവിജീവിതത്തില്‍
ഗുണകരമാകുമെന്ന്‌ ഗാന്ധിജി കരുതി. ഇത്തരത്തില്‍ വളരുന്ന ഒരു തലമുറയിലൂടെ ബ്രിട്ടീഷുകാരെ പ്രതിരോധിക്കാമെന്ന്‌ ഗാന്ധിജി അഭിപ്രായപ്പെട്ടു.

14. ദേശീയ സമരകാലഘട്ടത്തില്‍ രചിക്കപ്പെട്ട സാഹിത്യകൃതികളിലെ പ്രതിപാദ്യ വിഷയങ്ങള്‍ ഏവ?
- ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന ജീര്‍ണതകള്‍ക്കെതിരായ പ്രതിഷേധം.
- ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണത്തിനെതിരായ പ്രതിഷേധം.
- രാജ്യത്തിന്റെ ഓരോഭാഗത്തും, ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളും പ്രതിസന്ധികളും.
- ഈ സാഹിത്യസൃഷ്ടികള്‍ വായിച്ച മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ ഈ ദുരിതങ്ങള്‍
തങ്ങളുടേതു കൂടിയാണെന്ന്‌ അനുഭവപ്പെട്ടു.
- ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ഈ വ്യവസ്ഥക്കെതിരെ പ്രതിഷേധിക്കാന്‍ മുന്നോട്ടുവന്നു എന്നതാണ്‌ ഇതിന്റെ ഫലം.

15. ഇന്ത്യന്‍ ദേശിയ സമരകാലത്ത്‌ ഇന്ത്യയില്‍ രചിക്കപ്പെട്ട പുസ്തകങ്ങളും, രചയിതാക്കളും, പ്രമേയങ്ങളും.
* ആനന്ദമഠം - നോവല്‍
- രചന - ബങ്കിം ചന്ദ്ര ചാറ്റര്‍ജി
- പ്രമേയം - ബംഗാളിലെ കര്‍ഷകരുടെ അവസ്ഥ.
- സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യമാക്കാന്‍ കഴിഞ്ഞു.
- ഈ നോവലില്‍ നിന്നാണ്‌ നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരം എടുത്തിട്ടുള്ളത്‌.
* നീല്‍ദര്‍പ്പണ്‍ - നാടകം
രചന - ദീനബന്ധു മിത്ര
പ്രമേയം - ബംഗാളിലെ നീലം കര്‍ഷകര്‍ അനുഭവിക്കുന്ന കൊടിയചൂുഷണം.
* സാരേ ജഹാം സേ അച്ചാ - ഉറുദു കവിത
- രചന - മുഹമ്മദ്‌ ഇക്ബാല്‍
- പ്രമേയം - ഇന്ത്യയുടെ പ്രകൃതിഭംഗിയേയും ജനങ്ങളുടെഐക്യത്തെയും പാടിപ്പുകഴ്ത്തി.
* വരിക വരിക സഹജരേ
- അംശി നാരായപിള്ള - മലയാളം
ഇവരുടെ കൃതികള്‍ ഇന്ത്യാ എന്ന ഏക രാഷ്ട്രത്തെക്കുറിച്ചുള്ള ബോധം ജനങ്ങളില്‍
ജനിപ്പിച്ചു.

16. ഇന്ത്യന്‍ ദേശീയതയുടെ ആവിര്‍ഭാവത്തിന്‌ ചിത്രകാരന്‍മാര്‍ വഹിച്ച പങ്ക് വ്യക്തമാക്കുക.
- ഇന്ത്യന്‍ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തില്‍,നിന്നും മോചിപ്പിച്ചു.
- ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ച പൌരസ്ത്യ ചിത്രകലയെ
പ്രോത്‌സാഹിപ്പിച്ചു.
- ജന മനസുകളില്‍ ദേശീയതയുടെ ബിംബങ്ങള്‍ സൃഷ്ടിച്ചു
- ദുരാചാരങ്ങള്‍ക്കെതിരെ സാമൂഹിക മനോഭാവം സൃഷ്ടിച്ചു.
- ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിത ദൂരിതങ്ങള്‍ തുറന്ന്‌കാട്ടി.
- ഇവരുടെ ചിത്രങ്ങള്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ഒരോറ്റ ഇന്ത്യയുടെ ചിത്രം വരച്ചു.

17. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ രചിക്കപെട്ട ചിത്രങ്ങള്‍, ചിത്രകാരന്മാര്‍, പ്രമേയം എന്നിവ പട്ടിക ചെടുത്തുക.
* ഭാരതമാത
- ചിത്രകാരന്‍ - അബനീന്ദ്രനാഥ ടാഗോര്‍.
- പ്രമേയം - ഇന്ത്യന്‍ ജനങ്ങള്‍ക്ക്‌ ആഹാരം വസ്ത്രം എന്നിവ നല്‍കുന്ന ഭാരതമാതാവ്‌.
- അബനിന്ദ്രനാഥ ടാഗോര്‍ പൌരസ്ത്യ ചിത്രകലയുടെ പ്രോത്സാഹനത്തിനായി കല്‍ക്കത്തയില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓറിയന്റല്‍ ആര്‍ട്‌സ്‌സ്ഥാപിച്ചു.
* ശാകുന്തളത്തിലെ രംഗം 
ചിത്രകാരന്‍-രാജാ രവിവര്‍മ്മ.
- പ്രമേയം പുരാണങ്ങളിലെയും സാഹിത്യങ്ങളിലെയും സന്ദര്‍ഭങ്ങള്‍.
* സതി, ഗ്രാമീണ ചെണ്ടക്കാരന്‍.
- ചിത്രകാരന്‍ നന്ദലാല്‍ ബോസ്‌
- പ്രമേയം സാമൂഹിക ദുരാചാരങ്ങളും, ചരിത്ര സംഭവങ്ങളും
* ഗ്രാമീണ ജീവിതം.
- ചിത്രകാരി - അമൃതാ ഷേര്‍ഗില്‍
- പ്രമേയം ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദുരിത ജീവിതം.

18. ഇന്ത്യന്‍ ജനതയില്‍ ദേശീയ ഐക്യം വളര്‍ത്താന്‍ സഹായിച്ച ദേശീയ ചിഹ്നങ്ങള്‍
• ദേശീയ പതാക
• ദേശീയ മുദ്ര
- സാരനാഥിലെ അശോക സ്തൃംഭത്തില്‍ നിന്നും എടുത്തതാണ്‌നമ്മുടെ,ദേശീയ മുദ്ര
• ചര്‍ക്ക
- ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശ ആധിപത്യത്തിനെതിരായ
പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു ചര്‍ക്ക.
- ഗാന്ധിജിയുടെ നേതൃത്വത്തില്‍ ചര്‍ക്കയോടുകൂടിയ ദേശീയപതാക രൂപീകരിച്ചു.
 

Social Science I Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here