SSLC History: Chapter 06 സമരവും സ്വാതന്ത്ര്യവും - ചോദ്യോത്തരങ്ങൾ 


Study Notes for SSLC Social Science I (Malayalam Medium) Struggle and Freedom | History: Chapter 06 സമരവും സ്വാതന്ത്ര്യവും 

SCERT Solutions for Class 10th History Chapterwise

Class 10 Social Science I - Questions and Answers 
Chapter 06: സമരവും സ്വാതന്ത്ര്യവും  
സമരവും സ്വാതന്ത്ര്യവും - Questions and Answers
1. ................ ലെ നീലം കര്‍ഷകരുടെ പ്രശ്ശങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്‌
ഗാന്ധിജി ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്‌.
ഉത്തരം: ചമ്പാരന്‍

2 ചമ്പാരന്‍ സമരം എന്നായിരുന്നു?
ഉത്തരം: 1917

3. അഹമ്മദാബാദ്‌ തുണിമില്‍ സമരത്തിന്റെ കാരണം
ഉത്തരം: പ്ലേഗ്‌ ബോണസിനേച്ചൊല്ലിയുള്ള തര്‍ക്കം

4. അഹമ്മദാബാദ്‌ പരുത്തിത്തുണി തൊഴിലാളികളുടെ സമരം എന്നായിരുന്നു?
ഉത്തരം: 1918

5.1919 ല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കിയ നിയമം
ഉത്തരം: റൗലറ്റ്‌ നിയമം

6. റൌലറ്റ്‌ വിരുദ്ധ പ്രക്ഷോപത്തോട്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ക്രുരമായ മുഖമാണ്‌. 
ഉത്തരം: 19019 ലെ ജാലിയന്‍വാലാബാഗ്‌കൂട്ടക്കൊല.

7. പ്ലാസിയുദ്ധം ബ്രിട്ടീഷ്‌ ഭരണത്തിന്‌ അടിത്തറയിട്ടെങ്കില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്റെ അടിത്തറയിളക്കി എന്ന്‌ ഗാന്ധിജിപ്രതികരിച്ചത്‌ ഏത്‌ സംഭവത്തെക്കുറിച്ച്‌.
ഉത്തരം: ജാലിയന്‍വാലാബാഗ്‌

8.ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്‌ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമാണ്‌
ഉത്തരം: നിസ്സഹകരണസമരം.

9. ഗാന്ധിജി നിസ്സഹകരണ സമരം നിര്‍ത്തി വക്കാനിടയായ സാഹചര്യം എന്തായിരുന്നു?
ഉത്തരം: ചൌരീചൌരാ സംഭവം

10. 1929 ല്‍ ലാഹോറില്‍ വച്ചുനടന്ന ഇന്ത്യന്‍ നാഷ്ണ്റല്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തിലെ പ്രധാന തീരുമാനം എന്തായിരുന്നു?
ഉത്തരം: സിവില്‍നിയമലംഘനം

11. ഖേദയിലെ കര്‍ഷകസമരം എന്നായിരുന്നു?
ഉത്തരം: 1918

12 ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരില്‍ പൌരാവകാശങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി ക്കൊണ്ട്‌ 1919 ല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കിയ നിയമം ഏതായിരുന്നു?
ഉത്തരം: റൗലറ്റ്‌ നിയമം

13. ജാലിയന്‍ വാലാബാഗ്‌കൂട്ടക്കൊല നടന്ന വര്‍ഷം ഏതായിരുന്നു?
ഉത്തരം: 1919

14.ജാലിയന്‍ വാലാബാഗ്‌കൂട്ടക്കൊലക്ക്‌ നേതൃത്വം നല്‍കിയ ബ്രിട്ടീഷ്‌ സൈനിക മേധാവി ആരായിരുന്നു?
ഉത്തരം: ജനറല്‍ ഡയര്‍

15. 1929 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ ആര്‌?
ഉത്തരം: ജവഹര്‍ ലാല്‍ നെഹ്‌റു

16. സിവില്‍നിയമലംഘനസമരംകൊണ്ട്‌ ഗാന്ധിജി ഉദ്ദേശിച്ചതെന്ത്‌?
ഉത്തരം: ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവില്‍നിയമങ്ങളെ ലംഘിക്കുക.

17. ഇന്ത്യയിലെ ഖിലാഫത്ത്‌ നേതാക്കള്‍ ആരെല്ലാം?
ഉത്തരം: മൌലാന മുഹമ്മദലി, മൌലാന ഷൗക്കത്തലി.

18. 'പൂര്‍ണ സ്വരാജ്‌ ' ആണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ച സമ്മേളനം ഏതായിരുന്നു?
ഉത്തരം: ലാഹോര്‍ സമ്മേളനം(1929)

19. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ നടത്തിയ അവസാനത്തെ ബഹുജന പ്രക്ഷോഭം ഏതായിരുന്നു?
ഉത്തരം: ക്വിറ്റ്‌ ഇന്ത്യ സമരം (1942)

20. സുഭാഷ്‌ ചന്ദ്രബോസ്‌ രൂപീകരിച്ച രാഷ്ട്രീയപാര്‍ട്ടി ഏതായിരുന്നു?
ഉത്തരം: ഫോര്‍വേഡ്‌ബ്ലോക്ക്‌

21. ഇന്ത്യന്‍ നാഷണല്‍ ആര്‍മി ( INA) രൂപീകരിച്ചതാര്‌?
ഉത്തരം: റാഷ്‌ ബിഹാരി ബോസ്‌

22. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വനിതാവിഭാഗത്തിന്റെ ചുമതല ആര്‍ക്കായിരുന്നു?
ഉത്തരം: ക്യാപ്റ്റന്‍ ലക്ഷ്മി

23. വളരെ പെട്ടെന്നു തന്നെ ഇന്ത്യയിലെ സാധാരണക്കാരുടെ വിശ്വാസവും അംഗീകാരവും നേടാന്‍ ഗാന്ധിജിക്കുകഴിഞ്ഞു. അതിന്റെ കാരണങ്ങള്‍ എന്തെല്ലാം ?
ഉത്തരം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ ദക്ഷിണാഫ്രിക്കയില്‍ എത്തിയ ജനവിഭാഗങ്ങളുടെ പ്രശ്ശങ്ങളില്‍ ഇടപെട്ടതിലൂടെ ഗാന്ധിജി ഇന്ത്യയിലും സുപരിചിതനായി. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി നടത്തിയ സമരങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. സാധാരണ ജനങ്ങളെ പോലെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കുകയും ചെയ്തത്‌ ഗാന്ധിജിയെ ജനകീയനാക്കി. തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ സാധാരണക്കാര്‍ വിലയിരുത്തി. സത്യാഗ്രഹത്തിലും അഹിംസയിലും അധിഷ്ഠിതമായ ആദ്യകാലസമരങ്ങള്‍ ഗാന്ധിജിയെ ജനസമൂഹത്തിന്റെ നേതാവാക്കി തീര്‍ത്തു.

24. ഗാന്ധിജി നയിച്ച പ്രാദേശിക സമരങ്ങള്‍, പ്രദേശം, വര്‍ഷം എന്നിവ ഉള്‍ക്കൊള്ളിച്ച്‌ പട്ടിക തയ്യാറാക്കുക?
25. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
• ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും സാധാരണക്കാരായ ജനങ്ങള്‍ക്ക്‌
പരിചയപ്പെടാന്‍ അവസരം ലഭിച്ചു.
• വിദ്യാസമ്പന്നരായ ആളുകള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ദേശീയ പ്രസ്ഥാനത്തിലേക്ക്‌ സാധാരണക്കാരായ ജനങ്ങളും ആകര്‍ഷിക്കപ്പെട്ടു.
• പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ദേശീയപ്രസ്ഥാനത്തിന്‌ ഗ്രാമ പ്രദേശങ്ങളിലും വേരോട്ടമുണ്ടായി.
• എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ ദേശീയ നേതാവായി ഗാന്ധിജിമാറി.

26. "പ്ലാസിയുദ്ധം ബ്രിട്ടീഷ്‌ ഭരണത്തിനു അടിത്തറയിട്ടെങ്കില്‍ ജാലിയന്‍വാലാബാഗ്‌
സംഭവം ബ്രിട്ടിഷ്‌ ഭരണത്തിന്റെ അടിത്തറയിളക്കി" - ഗാന്ധിജിയുടെ ജാലിയന്‍വാലാബാഗ്‌ സംഭവത്തെക്കുറിച്ചിച്ചുള്ള പ്രതികരണം ഇന്ത്യയിലുണ്ടായ ഏതെല്ലാം മാറ്റത്തെ സൂചിപ്പിക്കുന്നു.
ഉത്തരം: 
• ബ്രിട്ടിഷ്‌ ഭരണത്തോടുള്ള എതിര്‍പ്പ്‌ ശക്തമായി.
• ദേശീയ പ്രസ്ഥാനം ബഹുജന പ്രസ്ഥാനമായി.
• ദേശീയപ്രസ്ഥാനം ഇന്ത്യയിലെമ്പാടും വ്യാപിച്ചു.

27. റൗലറ്റ്‌ നിയമം പാസ്സാക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? ഇതിലെ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു?
ഉത്തരം: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാനെന്നപേരില്‍ പൌരാവകാശങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട്‌ 1919 ല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കിയ നിയമമാണിത്‌. ഇത്‌ പാസാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കമ്മറ്റിയുടെ അധ്യക്ഷന്‍ സര്‍ സിഡ്‌നി റൗലറ്റ്‌ ആയിരുന്നു. ഈ നിയമമനുസരിച്ച് വിചാരണ കൂടാതെ ആരെയും തടങ്കലില്‍ വയ്ക്കാമായിരുന്നു.

28. ജാലിയന്‍വാലാബാഗ്‌സംഭവത്തെക്കുറിച്ച്‌ കുറിപ്പെഴുതുക.
ഉത്തരം: റൗലറ്റ്‌ നിയമ വിരുദ്ധ സമരങ്ങള്‍ക്ക്‌ പഞ്ചാബില്‍ നേതൃത്വം നല്‍കിയ സെയ്ഫുദ്ദീന്‍ കിച്ച്‌ലു, സത്യപാല്‍ എന്നിവരെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിക്കാനായി 1919 ഏപ്രില്‍13 ന്‌ ജനങ്ങള്‍ അമൃതസറിലെ ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടി. പട്ടാള മേധാവിയായ ജനറല്‍ ഡയര്‍ തന്റെ ഉത്തരവ്‌ ലംഘിച്ചു എന്ന്‌ വ്യാഖ്യാനിച്ചു കൊണ്ട്‌ യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്നു വശവും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട മൈതാനത്തിന്റെ പ്രവേശന കവാടത്തില്‍ പട്ടാളക്കാരെ നിരത്തി വെടിവെക്കാന്‍ ഉത്തരവിട്ടു .നുറ്കണക്കിനാളുകള്‍
കൊല്ലപ്പെട്ടു. ഈ സംഭവം ജാലിയന്‍വാലാബാഗ്‌കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെടുന്നു.

29. നിസ്സഹകരണ സമരത്തിന്റെ സവിശേഷതകള്‍ കണ്ടെത്തുക.
ഉത്തരം:
• വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ്‌ വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കുക
• നികുതി നല്‍കാതിരിക്കുക
• വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്‌കരിക്കുക.
• വിദേശവസ്തുക്കള്‍ ബഹിഷ്കരിക്കുക.
• തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുക.
• ബ്രിട്ടീഷ്‌ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുക.

30. ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ചതെങ്ങനെ?
ഉത്തരം:
• അവധിലെ കര്‍ഷകര്‍ നികുതി നല്‍കാന്‍ വിസമ്മതിച്ചു.
• വടക്കന്‍ ആന്ധ്രയിലെ ഗിരിവര്‍ഗക്കാര്‍ വനനിയമം ലംഘിച്ച്‌ വനത്തിനുള്ളില്‍
പ്രവേശിക്കുകയും ഉത്പന്നങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
• ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ കോളനി ഉദ്യോഗസ്ഥരുടെ ചുമടുകള്‍ എടുക്കാന്‍
വിസമ്മതിച്ചു.
• തൊഴിലാളികള്‍ പണിമുടക്കി.
• വക്കീലന്മാര്‍ കോടതിയില്‍ പോകാന്‍ വിസമ്മതിച്ചു.
• വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ സ്‌കൂളുകളും കോളേജുകളും ഉപേക്ഷിച്ചു.
• സ്ത്രീകളടക്കമുള്ള ജനങ്ങള്‍ വിദേശവസ്ത്രങ്ങള്‍ പൊതുനിരത്തുകളില്‍ കൂട്ടിയിട്ട്‌
കത്തിച്ചു.

31. നിസ്സഹകരണസമരവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി ആഹ്വാനം ചെയ്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു?
ഉത്തരം:
• ചര്‍ക്കയില്‍ നൂൽനൂറ്റ് ഖാദി വസ്ത്രങ്ങള്‍ നെയ്യുകയും
• ദശീയവിദ്യാലയങ്ങള്‍ ആരംഭിച്ചു
• ഹിന്ദി പ്രചരിപ്പിച്ചു
• അയിത്തോച്ചാടനപ്രവര്‍ത്തനങ്ങള്‍ നടത്തി.
• നിസ്സഹകരണസമരകാലത്ത്‌ സ്ഥാപിക്കപ്പെട്ട ദേശീയ വിദ്യാലയങ്ങള്‍ക്ക്‌
ഉദാഹരണങ്ങള്‍ :കാശിവിദ്യാപീഠം, ഗുജറാത്ത്‌വിദ്യാപീഠം, ജാമിയമില്ലിയ.

32. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഫലങ്ങള്‍ പട്ടികപ്പെടുത്തുക.
ഉത്തരം:
• തദ്ദേശീയ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനു പ്രാധാന്യം ലഭിച്ചു.
• ഖാദി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു.
• ദേശീയ വിദ്യാലയങ്ങളുടെ സ്ഥാപനം
• ഹിന്ദി പ്രചാരണം.
• അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക്‌പ്രാധാന്യം ലഭിച്ചു.
• ഹിന്ദു - മുസ്ലിം ഐക്യം ശക്തിപ്പെട്ടു.
• ദേശീയ പ്രസ്ഥാനം ഇന്ത്യയുടെ മുക്കിലും മൂലയിലേക്കും വ്യാപിച്ചു.

33. ഗാന്ധിജി ഖിലാഫത്ത്‌ നേതാക്കളോടൊപ്പം ഇന്ത്യയിലുടനീളം സഞ്ചരിച്ച്‌ തന്റെ
ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ ഫലങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
• ബ്രിട്ടിഷ്‌ വിരുദ്ധ വികാരം ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തി. 
• ഹിന്ദു- മുസ്ലിം ഐക്യം ശക്തിപ്പെട്ടു.

34. ഖിലാഫത്ത്‌പ്രസ്ഥാനം ഒരു കുറിപ്പെഴുതുക
ഉത്തരം: നിസ്സഹകരണസമരം നടക്കുന്ന അതേ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഖിലാഫത്ത്‌ നേതാക്ക ളായ മൌലാനമുഹമ്മദലി, മാലാനാഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തില്‍ ഖിലാഫത്ത്‌പ്രസ്ഥാനം ശക്തി പ്രാപിച്ചു. ഖിലാഫത്ത്‌ പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട്‌ ചേര്‍ത്തു നിര്‍ത്തിയതിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീങ്ങളുടെ സജീവ സാനിധ്യം ഉറപ്പാക്കാന്‍ ഗാന്ധിജിക്കു കഴിഞ്ഞു.
ഗാന്ധിജി ഖിലാഫത്ത്‌ നേതാക്കളോടൊപ്പം ഇന്ത്യയിലുടനീളം സഞ്ചരിച്ച്‌ തന്റെ
ആശയങ്ങള്‍ പ്രചരിപ്പിച്ചു. തല്‍ഫലമായി ബ്രിട്ടീഷ്യകാര്‍ക്കെതിരെ ഹിന്ദുമുസ്ലീം ഐക്യം ശക്തിപ്പെട്ടു.

35. ഗാന്ധിജി നിസ്സഹകരണ സമരം നിര്‍ത്തി വക്കാനിടയായ സാഹചര്യം എന്തായിരുന്നു?
ഉത്തരം:  ഉത്തര്‍പ്രദേശിലെ ചൌരീചൌരാ എന്ന ഗ്രാമത്തില്‍ ജനങ്ങള്‍ക്കുനേരെ പോലീസ്‌ വെടിവച്ചതിനെതിരെ രോഷാകുലരായ ജനങ്ങള്‍ പോലീസ്റ്റേഷന്‍ ആക്രമിച്ച്‌ തീയിട്ടു. 22 പോലീസുകാര്‍ കൊല്ലപ്പെട്ടു. അതിനാല്‍ നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു.

36. 1929 ല്‍ ലാഹോറില്‍ വച്ചുനടന്ന ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ സമ്മേളനത്തിലെ തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നു?
ഉത്തരം: 
• ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂര്‍ണസ്വരാജ്‌ അഥവാ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആണെന്ന്‌ ഈ സമ്മേളനം പ്രഖ്യാപിച്ചു.
• ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘനമാരംഭിക്കാന്‍ തീരുമാനിച്ചു.

37. സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവച്ച ആവശ്യങ്ങള്‍  എന്തെല്ലാം ?
ഉത്തരം: 
• ഉപ്പുനികുതി എടുത്തുകളയുക
• കൃഷിക്കാര്‍ക്ക്‌ 50 ശതമാനം നികുതി ഇളവുനല്‍കുക
• വിദേശവസ്ത്രങ്ങളുടെ ഇറക്കുമതിക്കു ചുമത്തുന്ന നികുതി വര്‍ദ്ധിപ്പിക്കുക
• രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക
• സൈനികച്ചെലവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും വെട്ടിക്കുറക്കുക
• ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചുവിടുക
• തീരദേശ കപ്പല്‍ ഗതാഗതം ആരംഭിക്കുക
• സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുക

38. ഉപ്പ്‌ സമരായുധമായി തിരഞ്ഞെടുക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
• ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ അഞ്ചില്‍ രണ്ടുഭാഗവും ഉപ്പിനുമേല്‍ ചുമത്തുന്ന നികുതിയായിരുന്നു
 ദരിദ്രര്‍ക്ക്‌ ഈ നികുതി വലിയ ഭാരമായിരുന്നു
• തദ്ദേശീയരായ ചെറുകിട ഉപ്പുല്‍പ്പാദകര്‍ക്കുമേല്‍ ഉപ്പണ്ടാക്കുന്നതിന്‌ നികുതി ഏര്‍പ്പെടുത്തി
• ഉപ്പിന്റെ വില മൂന്ന്‌ മടങ്ങ്‌ വര്‍ദ്ധിച്ചു
• സാധാരണക്കാരെ ഉണര്‍ത്താനുതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഇത്‌

39. ഉപ്പിനെ സമരായുധമാക്കിയതിലൂടെ ഗാന്ധിജിക്ക്‌ എന്തിനെല്ലാം കഴിഞ്ഞു?
ഉത്തരം: 
• നിസ്സാരമെന്ന്‌ തോനുന്ന ജനകീയ പ്രശ്മങ്ങളെ പോലും ശക്തമായ സമരായുധമാക്കാന്‍ സാധിക്കുമെന്ന്‌ തെളിയിച്ചു.
• വന്‍തോതില്‍ ജനകീയ പിന്തുണ നേടുന്നതില്‍ വിജയിച്ചു
• ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ചൂഷണം എറ്റവും ലളിതമായി ജനങ്ങളെ ബോധ്യപ്പെടുത്തി

40. ക്വിറ്റിന്ത്യാസമരത്തിന്‌ കാരണമായ ഘടകങ്ങള്‍:
ഉത്തരം: 
• ഇന്ത്യയില്‍ ഭരണഘടനാ പരിഷ്കാരം നടപ്പാക്കുന്നതില്‍ ബ്രിട്ടന്‍ കാണിച്ച
വൈമനസ്യം.
• വിലക്കയറ്റവും ക്ഷാമവും മൂലമുള്ള ജനങ്ങളുടെ അതൃപ്തി
• രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ പരാജയപ്പെടുമെന്ന തോന്നല്‍

41. ക്വിറ്റിന്ത്യാസമരത്തിന്റെ ഭാഗമായിഗാന്ധിജി ജനങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം ?
ഉത്തരം: 
• നാട്ടുരാജാക്കന്‍മാര്‍ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം.
• കര്‍ഷകര്‍ ഭൂനികുതി കൊടുക്കാന്‍ കൂട്ടാക്കരുത്‌.
• സര്‍ക്കാര്‍ ജീവനക്കാര്‍ രാജിവക്കാതെ ദേശീയ പ്രസ്ഥാനത്തോടുള്ള കൂറ്‌ പരസ്യമാക്കണം
• പട്ടാളക്കാര്‍ സ്ഥാനങ്ങള്‍ വെടിയാതെ സ്വന്തം ആള്‍ക്കാര്‍ക്കുനേരെ വെടിവക്കാന്‍
വിസമ്മതിക്കണം.
• സ്വാതന്ത്ര്യപ്രാപ്തിവരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമെങ്കില്‍ വിദ്യാര്‍ഥികള്‍ പഠനം
ഉപേക്ഷിക്കണം.

42. ഇന്ത്യന്‍ സ്വാതന്ത്രയസമരത്തില്‍ സുഭാഷ്‌ ചന്ദ്രബോസിന്റെ പങ്ക്‌ വിവരിക്കുക.
ഉത്തരം: 
• സുഭാഷ്‌ചന്ദ്രബോസ്‌ ഫോര്‍വേഡ്‌ബ്ലോക്ക്‌ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക്‌ രൂപം നല്‍കി
• ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി റാഷ്‌ ബിഹാരി ബോസ്‌ രൂപീകരിച്ച ഇന്ത്യന്‍
നാഷണൽ ആര്‍മി (INA) യൂടെ നേതൃത്വം സുഭാഷ്‌ ചന്ദ്രബോസ്‌ ഏറ്റെടുത്തു .
• സിംഗപ്പൂരില്‍ വച്ച്‌ സ്വതന്ത്രഭാരതത്തിന്‌ ഒരു താല്‍ക്കാലിക ഗവണ്‍മെന്റ്‌
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു .
• ബ്രിട്ടീഷുകാരെ ഇന്ത്യന്‍ മണ്ണില്‍നിന്ന്‌ തൂത്തെറിയാനുള്ള സമരം നടത്തുക
എന്നതായിരുന്നു താല്‍ക്കാലിക ഗവണ്‍മെന്റിന്റെ പ്രധാന ചുമതല.
• ഇന്ത്യന്‍ നാഷണൽ ആര്‍മിയുടെ വനിതാവിഭാഗമായ ഝാന്‍സിറാണി റെജിമെന്റ്‌
രൂപീകരിച്ചു. ഇതിന്റെ ചുമതല മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മിക്കായിരുന്നു .

43. ഇന്ത്യന്‍ സ്വാതന്ത്രസമരകാലത്തു രൂപം കൊണ്ട വിപ്ലവ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ സ്വാതന്ത്ര്യം തന്നെയായിരുന്നു. സമര്‍ത്ഥിക്കുക.
ഉത്തരം: 
* സ്വരാജ്‌ പാര്‍ട്ടി
• ദമാത്തിലാല്‍ നെഹ്റു, സി.ആര്‍.ദാസ്‌ സ്ഥാപക നേതാക്കള്‍
•1923 ല്‍ രൂപം കൊണ്ട സ്വരാജ്‌ പാര്‍ട്ടി നിയമ നിര്‍മ്മാണ സഭകളെ ബഹിഷ്കരിക്കാതെ പോരാട്ടത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള വേദിയാക്കണം എന്നു വാദിച്ചു.
* ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌  അസോസിയേഷൻ 
• 1928 ല്‍ ഭഗത്സിങ്‌, ചന്ദ്രശേഖര്‍ ആസാദ്‌, രാജ്ഗുരു, സുഖ്ദേവ്‌ എന്നിവര്‍ ചേര്‍ന്ന്‌ ആരംഭിച്ചു.
• കോളനിഭരണം അട്ടിമറിക്കാന്‍ സായുധവിപ്ലവ പാത തിരഞ്ഞെടുത്തു.
• സായുധധവിപ്ലവത്തിനായി റിപ്പബ്ലിക്കന്‍ ആര്‍മി രൂപീകരിച്ചു.
• പൌരാവകാശങ്ങള്‍ പരിമിതപ്പെടുത്തുന്ന കരിനിയമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഭഗത്സിങ്ങും ബദുകേശ്വര്‍ ദത്തും ചേര്‍ന്ന്‌ സെന്‍ട്രല്‍ ലെജിസ്ളേറ്റീവ്‌ അസംബ്ലിയില്‍ ബോംബെറിഞ്ഞു.
* ഫോര്‍വേഡ്‌ബ്ലോക്ക്‌
• സുഭാഷ്‌ ചന്ദ്രബോസ്‌രൂപീകരിച്ചു.
• ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍. എ.) യുടെ നേതൃത്വം സുഭാഷ്‌ ചന്ദ്രബോസ്‌ഏറ്റെടുത്തു.
• ക്യാപ്റ്റന്‍ ലക്ഷ്മിക്ക്‌ ഝാസി റാണി വനിതാ വിഭാഗം റെജിമെന്റിന്റെ നേതൃത്വം.
* കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർട്ടി 
•1934 ല്‍ ബോംബെയില്‍ രൂപീകരിച്ചു.
• ജയപ്രകാശ്‌ നാരായണ്‍, അരുണാ ആസഫലി നേതാക്കള്‍
• റഷ്യന്‍ വിപ്ലവത്തില്‍ നിന്നും പ്രചോദനം.
• സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ മുറുകെ പിടിച്ചു.
* ഗദാര്‍ പാര്‍ട്ടി
• ലാല ഹര്‍ദയാല്‍ രൂപീകരിച്ചു.
* അഭിനവ്‌ ഭാരത്‌ സൊസൈറ്റി
• വി.ഡി. സവര്‍ക്കര്‍ രുപീകരിച്ചു.
* അനുശീലന്‍ സമിതി
• ബരീന്ദര്‍ കുമാര്‍ ഘോഷ്‌, പുലിന്‍ ബിഹാരിദാസ്‌ എന്നിവര്‍ രൂപീകരിച്ചു.
* ഇന്ത്യന്‍ റിഷബ്ലിക്കന്‍ ആര്‍മി
• സൂര്യസെന്‍ രൂപീകരിച്ചു.

44. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഐ.എന്‍.എയുടെയും പങ്ക്‌ പരിശോധിക്കുക.
ഉത്തരം: 
• സുഭാഷ്‌ ചന്ദ്രബോസ്‌ ഫോര്‍വേഡ്‌ബ്ലോക്ക്‌ രൂപീകരിക്കുകയും ഇന്ത്യന്‍ നാഷണല്‍
ആര്‍മി (ഐ.എന്‍. എ.) യുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
• ഗാന്ധിയന്‍ സമര രീതികളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു.
• സിംഗപ്പൂരില്‍ ഇന്ത്യക്ക്‌ ഒരു താത്കാലിക ഗവണ്‍മെന്റുണ്ടാക്കി.
• ബ്രിട്ടനെ ഇന്ത്യന്‍ മണ്ണില്‍ നിന്നും തുരത്താന്‍ ജപ്പാന്റെ സഹായത്തോടെ സായുധ
പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.

45. ഇന്ത്യയില്‍ തൊഴിലാളിപ്രസ്ഥാനങ്ങള്‍ രൂപീകരിക്കാനിടയാക്കിയ വിപ്ലവം
ഏതായിരുന്നു.?
ഉത്തരം: റഷ്യന്‍ വിപ്ലവം

46. ആദ്യകാലത്ത്‌ ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട തൊഴിലാളിസംഘടനകള്‍ ഏവ? അവയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഏതെല്ലാം?
ഉത്തരം:
• അഹമ്മദാബാദ്‌ടെക്‌ സ്റ്റൈല്‍ അസോസിയേഷന്‍
• മദ്രാസ്‌ ലേബര്‍ യൂണിയന്‍
1920 ല്‍ എന്‍.എം ജോഷി, ലാലാ ലജ്പത്‌റായി എന്നിവര്‍ മുന്‍കൈ എടുത്ത്‌
അഖിലേന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്സ്‌ (AITUC) രൂപീകരിച്ചു.
 തൊഴിലാളിവര്‍ഗമെന്ന നിലയില്‍ സംഘടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
• ഇന്ത്യന്‍ തൊഴിലാളിവര്‍ഗം രാജ്യത്തിനുപുറത്തുള്ള തൊഴിലാളിവര്‍ഗവുമായി
പ്രവര്‍ത്തിക്കുക.
• സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സജീവ പങ്കുവഹിക്കുക.

47. കിസാന്‍ മാനിഫെസ്റ്റോയ്ക്ക്‌ രൂപം നല്‍കിയതാര്‌? ഇതില്‍ ഉല്‍പ്പെടുത്തിയിരിക്കു
ആവശ്യങ്ങള്‍ ഏതെല്ലാം?
ഉത്തരം:
• ബോംബെയിലെ അഖിലേന്ത്യ കിസാന്‍ സമിതിയാണ്‌ കിസാന്‍ മാനിഫെസ്റ്റോയ്ക്ക് 
രൂപം നല്‍കിയത്‌.
• ഭൂനികുതിയും പാട്ടവും 50% കുറയ്ക്കുക.
• ഫ്യൂഡല്‍നികുതികള്‍ റദ്ദാക്കുക.
• കടങ്ങള്‍ മരവിപ്പിക്കുക.
• കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ മിനിമം വേതനം ഉറപ്പാക്കുക.
• കര്‍ഷക യൂണിയനുകളെ അംഗീകരിക്കുക.

48. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടനെ നിര്‍ബന്ധിതമാക്കിയ ഘടകങ്ങള്‍ എന്തെല്ലാം?
ഉത്തരം:
• രണ്ടാം ലോകയുദ്ധാനന്തരം ബ്രിട്ടന്റെ സാമ്പത്തിക - സൈനിക ശേഷി ക്ഷയിച്ചു.
• ഏഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു.
• സോവിയറ്റ്‌ യൂണിയനും അമേരിക്കയും കോളനിവാഴ്ച്ചക്കെതിരെ നിലപാടെടുത്തത്‌.
• ഇന്ത്യയോട്‌ അനുഭാവം പുലര്‍ത്തിയിരുന്ന ക്ലമന്റ്‌ ആറ്റ്്‌ലിയുടെ നേതൃത്തില്‍ ലേബര്‍
പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തില്‍ വന്നത്‌.

49. മൌണ്ട്‌ ബാറ്റണ്‍ പദ്ധതിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു.?
ഉത്തരം:
• മുസ്ലിംങ്ങള്‍ക്ക്‌ ഭൂരിപക്ഷമുള്ള പ്രദേശത്ത്‌ അവര്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഒരു
പ്രത്യേക രാജ്യം അനുവദിക്കേണ്ടതാണ്‌.
• പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കേണ്ടതാണ്‌.
• വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാക്കിസ്ഥാനില്‍ ചേര്‍ക്കണമോ
വേണ്ടയോ എന്നു തീരുമാനിക്കുന്നതിന്‌ ഒരു ഹിതപരിശോധന നടത്തുന്നതാണ്‌.
• ബംഗാളിലെയും പഞ്ചാബിലെയും ഹിന്ദു- മുസ്ലിം സംസ്ഥാനങ്ങളുടെ അതിര്‍ത്തി
നിര്‍ണയിക്കുന്നതിന്‌ ഒരു അതിര്‍ത്തിനിര്‍ണയ കമ്മീഷനെ നിയമിക്കുന്നതാണ്‌.

50. ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം പാസാക്കിയതെന്ന്‌?
ഉത്തരം: 1947 ജൂലൈ

51. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്‌?
ഉത്തരം: ജവഹര്‍ലാല്‍ നെഹ്റു.

52. അതിര്‍ത്തിഗാന്ധിഎന്നറിയപ്പെടുന്ന വ്യക്തിയാര്‌?
ഉത്തരം: ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍


Social Science I Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here