STD 5 അടിസ്ഥാനശാസ്ത്രം - Chapter 4 വിത്തിനുള്ളിലെ ജീവൻ - ചോദ്യോത്തരങ്ങൾ | Teaching Manual


Textbooks Solution for Class 5 Basic Science (Malayalam Medium) Chapter 04 Life Within the Seed | സ്റ്റാൻഡേർഡ് 5 അടിസ്ഥാനശാസ്ത്രം -അദ്ധ്യായം 4 വിത്തിനുള്ളിലെ ജീവൻ - ചോദ്യോത്തരങ്ങൾ 
| ഈ അധ്യായത്തിന്റെ Teaching Manual, Teachers Handbook എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
അദ്ധ്യായം 4 വിത്തിനുള്ളിലെ ജീവൻ - Textual Questions and Answers & Model Questions
1. വിത്ത്‌ മുളക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ എന്തെല്ലാം?
ഉത്തരം: വിത്ത് മുളയ്ക്കുന്നതിന്  വായു, ജലം, അനുകൂലമായ താപനില എന്നിവ ആവശ്യമാണ്.

2. താഴെ പറയുന്ന ഘടകങ്ങളെ വിത്ത് മുളയ്ക്കുന്നതിന് ആവശ്യമായവയും ആവശ്യമില്ലാത്തവയുമായി തരംതിരിച്ച് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തുക.
• വായു
• അനുകൂല താപനില
• വെള്ളം
• വളം
• സൂര്യപ്രകാശം
• മണ്ണ്
ഉത്തരം:
ആവശ്യമായവ:
• വായു
• അനുകൂല താപനില
• വെള്ളം
ആവശ്യമില്ലാത്തവ: 
• വളം
• സൂര്യപ്രകാശം
• മണ്ണ്

3. എന്താണ്‌ ബീജാങ്കുരണം?
ഉത്തരം: അനുകൂല സാഹചര്യങ്ങളില്‍ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവര്‍ത്തനമാണ്‌ വിത്തുമുളയ്ക്കല്‍ അഥവാ ബീജാങ്കുരണം.

4. എന്താണ്‌ ബീജമൂലം?
ഉത്തരം: വിത്ത്‌ മുളക്കുമ്പോള്‍ ആദ്യം പുറത്തു വരുന്നതാണ്‌ ബീജമൂലം. ബീജമൂലം മണ്ണിലേക്ക്‌ വളര്‍ന്ന്‌ വേരാകുന്നു.
5. എന്താണ്‌ ബീജശീര്‍ഷം?
ഉത്തരം: ഭ്രൂണത്തില്‍ നിന്ന്‌ മുകളിലേക്ക്‌ വളരുന്ന ഭാഗമാണ്‌ ബീജശീര്‍ഷം. ബിജശീര്‍ഷം വളര്‍ന്ന്‌ കാണ്ഡമായിമാറുന്നു.

6. എന്താണ്‌ കായിക പ്രജനനം?
ഉത്തരം: സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്, തണ്ട്‌, ഇല മുതലായവയില്‍ നിന്നും പുതിയസസ്യം ഉണ്ടാവുന്നതാണ്‌ കായികപ്രജനനം.

7. നിങ്ങളുടെ ചുറ്റുപാടും കാണുന്ന വിവിധ സസ്യങ്ങളെ തൈകള്‍ ഉണ്ടാക്കുന്ന രീതിയനുസരിച്ച്‌ തരംതിരിച്ചെഴുതു.
8. വിത്ത്‌ വിതരണത്തിന്റെ ആവശ്യകത എന്ത്‌?
ഉത്തരം: ഒരു സസ്യത്തിന്റെ വിത്തുകളെല്ലാം അതിന്റെ ചുവട്ടില്‍ തന്നെ വീണുമുളയ്ക്കുകയാണെങ്കില്‍ അവയ്ക്കെല്ലാം വളരുന്നതിന്‌ ആവശ്യമായ മണ്ണ്‌, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങള്‍ എന്നിവ ലഭിക്കില്ല. അതിനാല്‍ വിത്തുകള്‍ പലഭാഗങ്ങളിലായി വിതരണം ചെയ്യപ്പെടേണ്ടതുണ്ട്‌. ഇതുമൂലം ഒരു സസ്യത്തിന്‌ വിവിധ സ്ഥലങ്ങളില്‍ എത്തിപ്പെട്ട്‌ വളരാന്‍ സാധിക്കുന്നു.

9 കാശിത്തുമ്പയിലും മഹാഗണിയിലും വിത്ത്‌ വിതരണം ഒരേ രീതിയിലാണോ നടക്കുന്നത്‌?
ഉത്തരം: കാശിത്തുമ്പയില്‍ ഫലങ്ങള്‍ പൊട്ടി വിത്തുകള്‍ അകലേക്ക്‌ തെറിച്ചു വീഴുന്നു. എന്നാല്‍ മഹാഗണിയില്‍ കാറ്റിന്റെ സഹായത്തോടെ വിത്ത്‌ വിതരണം നടക്കുന്നു.

10. വെള്ളത്തിലൂടെ ഒഴുകി വിതരണം ചെയ്യപ്പെടുന്ന വിത്തുകള്‍ക്ക്‌ എന്തെല്ലാം പ്രത്യേകതകളുണ്ട്‌?
ഉത്തരം:
• വെള്ളത്തില്‍ പൊങ്ങിക്കിടക്കും.
• കുറച്ചുദിവസം വെള്ളത്തില്‍ കിടന്നാലും ചീഞ്ഞു പോകില്ല.

11. വെള്ളത്തിലൂടെ ഒഴുകിപ്പോകാൻ തേങ്ങയെ സഹായിക്കുന്ന പ്രത്യേകതകൾ എന്തൊക്കെയാണ്?
ഉത്തരം: മിനുസമാര്‍ന്ന പുറംഭാഗം ജലം അകത്തേക്ക്‌ കടക്കാതെ പ്രവര്‍ത്തിക്കുന്നു.
തൊണ്ട്‌ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു

12. വിവിധ രീതികളിൽ വിത്ത് വിതറുന്ന സസ്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. വിത്തുകളുടെ വിതരണ രീതിയുടെ അടിസ്ഥാനത്തിൽ അവയെ തരംതിരിച്ച്  പട്ടികപ്പെടുത്തുക.
ഉത്തരം:
• മഹാഗണി: ചിറകു പോലുള്ള ഭാഗങ്ങള്‍
• തെങ്ങ്: മിനുസമാര്‍ന്ന പുറംഭാഗം ജലം അകത്തേക്ക്‌ കടക്കാതെ പ്രവര്‍ത്തിക്കുന്നു.
തൊണ്ട്‌ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു.
• ആല്‍മരത്തിന്റെയും പ്ലാവിന്റെയും പേരയുടെയും ഫലങ്ങള്‍ രുചിയുള്ളതും
മാംസളവുമാണ്‌. അസ്ത്രപുല്ലിന്റെ വിത്തുകള്‍ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചും, മൃഗങ്ങളുടെ ശരീരത്തില്‍ പറ്റിയിരുന്നും ദൂരസ്ഥലങ്ങളില്‍ എത്തുന്നു.
• വെണ്ടയുടെയും കാശിത്തുമ്പയുടെയും ഫലങ്ങള്‍ പൊടിത്തെറിച്ച്‌ വിത്തുകള്‍ എല്ലാ ദിക്കുകളിലേക്കും ചിതറി പോകുന്നു.

13. വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയ കാര്‍ഷിക വിളകളും അവയുടെ ജന്മദേശവും പട്ടികപ്പെടുത്തുക.

14. നമുക്ക്‌ വേണ്ടുന്ന ഭക്ഷ്യവിഭവങ്ങള്‍ നാം തന്നെ കൃഷി ചെയ്താല്‍ 
ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാം?
ഉത്തരം:
• ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും
• മെച്ചപ്പെട്ട പച്ചക്കറി വിഭവങ്ങള്‍ തയ്യാറാക്കാം
• പച്ചക്കറി കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ മനസ്സിലാക്കാം
• രാസകീടനാശിനികള്‍ ഉപയോഗിക്കാത്ത പച്ചക്കറികള്‍ ലഭിക്കും
• തൊഴില്‍ ലഭ്യതയും സാമ്പത്തികനേട്ടവും ഉണ്ടാകും

15. പച്ചക്കറി തോട്ടം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ഉത്തരം:
• വിത്ത്‌ ഗുണമേന്മയുള്ളതായിരിക്കണം
• മണ്ണ്‌ വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമാകണം
• സൂര്യപ്രകാശം ലഭിക്കണം
• ജലലഭ്യത ഉറപ്പു വരുത്തണം
• ശരിയായ വളപ്രയോഗം, കീടനിയന്ത്രണം, കളനിയന്ത്രണം എന്നിവ ശ്രദ്ധിക്കണം

വിലയിരുത്താം 

1. ചില കെട്ടിടങ്ങളുടെ മുകളില്‍ ആലിന്‍തൈകള്‍ മുളച്ചുവരുന്നത് കണ്ടിട്ടുണ്ടാവുമല്ലോ. ആലിന്റെ വിത്ത്‌ എങ്ങനെയായിരിക്കും അവിടെ എത്തിയിട്ടുണ്ടാവുക?
ഉത്തരം: പക്ഷികൾ ആൽമരത്തിന്റെ ഫലങ്ങൾ കഴിക്കുമ്പോൾ അതിന്റെ വിത്തുകളും കഴിക്കാനിടവരുന്നു. ഇങ്ങനെ കഴിക്കുന്ന വിത്തുകൾ പക്ഷികളുടെ വിസർജ്യത്തിൽ കൂടി പുറത്ത് വരികയും അവ വീഴുന്ന സ്ഥലങ്ങളിൽ മുളക്കുകയും ചെയ്യുന്നു.

2. വെണ്ടവിത്ത്‌ ആഴത്തില്‍ നട്ടാല്‍ മുളയ്ക്കില്ലെന്ന്‌ രമേഷ്‌ പറഞ്ഞു. നിങ്ങള്‍ ഈ
അഭിപ്രായത്തോട യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്‌?
ഉത്തരം: ഈ അഭിപ്രായത്തോട്‌ യോജിക്കുന്നു. കാരണം, വെണ്ടയുടെ വിത്ത്‌  മുളയ്ക്കുന്നതിന്  വായുവും അനുകൂലമായ താപനിലയും ആവശ്യമാണ്. വളരെ ആഴത്തില്‍ നട്ടാല്‍ അവക്ക്‌ ഇവ ലഭിക്കുകയുമില്ല അതിനാൽ അവ മുളക്കുകയുമില്ല.

3. താഴെപ്പറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് കണ്ടെത്തി എഴുതുക.
4. സുനിതയുടെ സ്കൂളിലെ കാർഷിക ക്ലബ്ബ് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. മികച്ച വിളവ് ലഭിക്കുന്നതിന് നിങ്ങൾക്ക് എന്ത് നിർദ്ദേശങ്ങൾ നൽകാൻ കഴിയും?
ഉത്തരം:
• വിത്ത്‌ ഗുണമേന്മയുള്ളതായിരിക്കണം
• മണ്ണ്‌ വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമാകണം
• സൂര്യപ്രകാശം ലഭിക്കണം
• ജലലഭ്യത ഉറപ്പു വരുത്തണം
• ശരിയായ വളപ്രയോഗം, കീടനിയന്ത്രണം, കളനിയന്ത്രണം എന്നിവ ശ്രദ്ധിക്കണം







TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here