STD 6 Social Science: Chapter 06 വൈവിധ്യങ്ങളുടെ ലോകം - ചോദ്യോത്തരങ്ങൾ | Teaching Manual
Textbooks Solution for Class 6 Social Science - World of Diversities | Text Books Solution Social Science (Malayalam Medium) Chapter 06 വൈവിധ്യങ്ങളുടെ ലോകം | ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക Chapter 06: വൈവിധ്യങ്ങളുടെ ലോകം - Textual Questions and Answers & Model Questions1. കാലാവസ്ഥാ മേഖലകള്‍ എന്നറിയപ്പെടുന്നതെന്താണ്?ഉത്തരം: കാലാവസ്ഥാ സവിശേഷതകളില്‍ ഏറക്കുറെ സമാനതകള്‍ പുലര്‍ത്തുന്ന ഭൂഭാഗങ്ങള്‍ കാലാവസ്ഥാമേഖലകള്‍ എന്ന് അറിയപ്പെടുന്നു.
2. പിഗ്മികളുടെ ജീവിതരീതിയില്‍ പ്രകൃതി എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നത്?ഉത്തരം: കസാവ (മരച്ചീനി) യാണ് പിഗ്മികളുടെ മുഖ്യ ഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടിക്കിട്ടിയ മാംസവും ഇവര്‍ ഭക്ഷണമാക്കാറുണ്ട്. ഇവര്‍ മാനിന്റെ തുകലും ഇലകളും വസ്ത്രങ്ങളായി ഉപയോഗിക്കാറുണ്ട്. മരച്ചില്ലകളും വലിയ ഇലകളും ഓലകളും കൊണ്ട് അര്‍ധവ്യൃത്താകൃതിയില്‍ ഇവര്‍ വീടുണ്ടാക്കുന്നു.
3. പിഗ്മികളുടെ മുഖ്യ അധിവാസ മേഖലയായ ആഫ്രിക്കയിലെ കോംഗോ നദിതടത്തിലെ സവിശേഷതകള്‍ എഴുതുക.ഉത്തരം: • വർഷം മുഴുവന്‍ ഉയര്‍ന്ന അന്തരീക്ഷതാപം, എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ലഭിക്കുന്ന ഇടിമിന്നലോടുകൂടിയ മഴ • വന്‍മരങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, അടിക്കാടുകള്‍, പായല്‍ വര്‍ഗ്ഗ സസ്യജാലങ്ങള്‍, മരവാഴകള്‍ തുടങ്ങി ഇടതൂര്‍ന്ന് വളരുന്ന നിത്യഹരിത സസ്യങ്ങള്‍. • വൈവിധ്യമാര്‍ന്ന ജന്തുക്കള്‍.
4. എന്തായിരിക്കാം മേല്‍പ്പറഞ്ഞ സവിശേഷതകള്‍ക്കുള്ള കാരണം?ഉത്തരം: ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് കോംഗോ നദിതടത്തിലെ കാലാവസ്ഥാ സവിശേഷതകള്‍ക്ക് കാരണം. ഈ കാലാവസ്ഥാ സവിശേഷതകളാണ് ഇവിടത്തെ സമ്പന്നമായ സസ്യജന്തുവൈവിധ്യങ്ങള്ക്ക്കാരണമാകുന്നത്.
5. ആഫിക്കയെ കൂടാതെ മറ്റ് വന്‍കരകളിലെ ഭൂമധ്യരേഖയോടടുത്ത് സമാന സവിശേഷതകളുള്ള പ്രദേശങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ എഴുതുക.ഉത്തരം: തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടത്തിലും, തെക്ക്-കിഴക്ക് ഏഷ്യയിലെ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും സമാന സവിശേഷതകള്‍ നിലനിൽക്കുന്നു.
6. മധ്യരേഖാ കാലാവസ്ഥാ മേഖല എന്ന് അറിയപ്പെടുന്നതെന്താണ്?ഉത്തരം: 10° തെക്കും 10° വടക്കും അക്ഷാംശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മധ്യരേഖാ കാലാവസ്ഥാ മേഖല എന്ന് അറിയപ്പെടുന്നത്.
7. മധ്യാരേഖാ കാലാവസ്ഥ മേഖലയില്‍ പൊതുവെ ജനവാസം കുറവാണ്എന്തായിരിക്കും കാരണം?ഉത്തരം: സുരക്ഷിതമല്ലാത്ത കാലാവസ്ഥയും അപകടകരമായ വന്യജീവികളുടെസാന്നിധ്യവുമാണ് ഇതിന് കാരണം.
8. മധ്യരേഖാ കാലാവസ്ഥാ മേഖലയിലുള്ള വനങ്ങളെ മധ്യരേഖാ നിത്യഹരിത വനങ്ങള്‍ എന്ന്‌വിളിക്കുന്നത് എന്തുകൊണ്ട്?ഉത്തരം: മഴയും സൂര്യപ്രകാശവും ലഭിക്കുന്നതിനാല്‍ മധ്യരേഖാ കാലാവസ്ഥാ മേഖലയിലുള്ള മരങ്ങള്‍ ഇലപൊഴിക്കാറില്ല. അതിനാല്‍ ഈ വനങ്ങള മധ്യരേഖാ നിത്യഹരിത വനങ്ങള്‍എന്നുവിളിക്കുന്നു.
9. മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം എന്താണ് ?ഉത്തരം: മധ്യരേഖാ കാലാവസ്ഥാ മേഖലയില്‍ വനവിഭവശേഖരണം ഒരുപ്രധാനഉപജീവന മാര്‍ഗ്ഗമാണ്.
10. മധ്യരേഖാ നിത്യഹരിത വനങ്ങളെ കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.ഉത്തരം: മധ്യരേഖാ നിത്യഹരിത വനങ്ങളില്‍ മഹാഗണി, എബണി, റോസ്‌വുഡ് തുടങ്ങിയ കാഠിന്യമേറിയ മരങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. വന്‍മരങ്ങള്‍ കൊണ്ട് സമൃദ്ധമായ മധ്യരേഖാ വനമേഖലകളില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരത്തിലധികം വിവിധ സസ്യ വര്‍ഗ്ഗങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നു. ആള്‍കുരങ്ങുകള്‍, ലമര്‍, ഒറാംങൂട്ടാന്‍ തുടങ്ങിയ കുരങ്ങുവര്‍ഗ്ഗങ്ങള്‍, മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് സൃഞ്ചരിക്കുന്ന ഇഴജന്തുക്കള്‍, വെള്ളക്കെട്ടുകളില്‍ ജീവിക്കുന്ന നീര്‍ക്കുതിര, ചീങ്കണ്ണി തുടങ്ങിയ ജന്തുക്കള്‍, പക്ഷിവര്‍ഗ്ഗത്തിൽപ്പെട്ട തത്ത, വേഴാമ്പല്‍ എന്നിങ്ങനെ വൈവിധ്യപൂര്‍ണ്ണമാണ് ഇവിടത്തെ തുന്തുജാലങ്ങള്‍.
11. മധ്യരേഖാവനങ്ങളിലെ ജന്തുക്കളിലേറെയും മരങ്ങളില്‍ ജീവിക്കുന്നവയാണ്. ഇതെന്തുകൊണ്ടാണ്?ഉത്തരം: മധ്യരേഖാ വനമേഖലകളില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരത്തിലധികം വിവിധ സസ്യ വര്‍ഗ്ഗങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നു. ഇതു കൊണ്ടാണ് മധ്യരേഖാവനങ്ങളിലെ ജന്തുക്കളിലേറെയും മരങ്ങളില്‍ ജീവിക്കുന്നത്.
12. മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ എല്ലാ പ്രദേശങ്ങളും വനങ്ങളല്ല. ഈപ്രസ്താവനയെ പിന്തുണയ്ക്കുക.ഉത്തരം: മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ എല്ലാ പ്രദേശങ്ങളും വനങ്ങളല്ല. ഈ മേഖലയില്‍ ഉള്‍പ്പെട്ട ബ്രസീല്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കൃഷി, ഖനനം, വ്യവസായം എന്നീ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്ന പ്രദേശങ്ങളുണ്ട്. ഈപ്രദേശങ്ങള്‍ വ൯നഗരങ്ങളായി മാറിക്കഴിഞ്ഞു.
13. ആമസോണ്‍ തടത്തിലെ ജൈവവൈവിധ്യത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.ഉത്തരം: തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീ തടത്തിലാണ് ലോകത്തിലെ ഏറ്റവും വിശാലവും ജൈവവൈവിധ്യ സമ്പന്നവുമായ മഴക്കാടുകള്‍ (Rain forest) സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന പകല്‍ചൂടും ധാരാളമായിലഭിക്കുന്ന മഴയുമാണ്ഇവിടത്തെ ജൈവവിധ്യത്തിന് ആധാരം. വളരെ ഉയരമുള്ള കാഠിന്യമേറിയ മരങ്ങള്‍ മുതല്‍ പായല്‍ വര്‍ഗ്ഗങ്ങള്‍ വരെ നീളുന്ന എണ്ണിയാലൊടുങ്ങാത്ത സസ്യവര്‍ഗങ്ങളാണ് ഇവിടത്തെ പ്രത്യേകത. കൂടാതെ അസംഖ്യം വരുന്ന സൂക്ഷ്മജീവികള്‍, ഷഡ്പദങ്ങള്‍,വിവിധയിനം കുരങ്ങുകള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജന്തുലോകവും ഈ വനങ്ങളിലെ ജൈവവൈവിധ്യത്തിന് മുതല്‍ക്കൂട്ടാകുന്നു.
14. മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ പ്രധാന നഗരങ്ങള്‍ അറ്റ്ലസില്‍ നിന്നുകണ്ടെത്തുക.ഉത്തരം: കുലാലംപൂർ, സിംഗപ്പൂർ, ബൊഗോട്ട, അഡിസ് അബാബ, നയ്റോബി
15. ആരൊക്കെയാണ് ലോകത്തിലെ വിവിധ വന്‍കരകളിലായി സ്ഥിതി ചെയ്യുന്ന ഉഷ്ണമരുഭൂമികളില്‍ ജീിവിക്കുന്നത്?ഉത്തരം: കലഹാരിയിലെ ബുഷ്‌മെൻ എന്നറിയപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍, പശ്ചിമ സഹാറയിലെ ത്വാറെഗ് വംശജര്‍, അറേബ്യന്‍ മരുഭൂമിയിലെ ബെഡോയിനുകള്‍... ഇവരൊക്കെ ലോകത്തിലെ വിവിധ വൻകരകളിലായി സ്ഥിതി ചെയ്യുന്ന ഉഷ്ണമരുഭൂമികളിൽ ജീവിക്കുന്നവരാണ്.
16. എവിടെയൊക്കെയാണ് മരുഭൂമികള്‍ സ്ഥിതിചെയ്യുന്നത്?ഉത്തരം: രണ്ട് അർദ്ധഗോളങ്ങളിലും 20° മുതൽ 30° വരെ അക്ഷാംശങ്ങള്‍ക്കിടയില്‍ പൊതുവെ വൻകരകളിലെ പടിഞ്ഞാറ് ഭാഗത്താണ് ഉഷ്ണമരുഭുമികളുടെ സ്ഥാനം.
17. ഉഷ്ണമരുഭൂമികള്‍ സ്ഥിതി ചെയ്യുന്ന വന്‍കരകള്‍ അറ്റ്ലസില്‍ നിന്ന് കണ്ടെത്തിപട്ടിക പൂര്‍ത്തികരിക്കുമല്ലോ.ഉത്തരം: പകല്‍ താപം വളരെ കൂടുതലും രാത്രി താപം വളരെ കുറവുമാണിവിടെ. ഉഷ്ണകാലം ചുട്ടുപൊള്ളുന്നതാണെങ്കിലും ശൈത്യകാലത്ത് വളരെ കുറഞ്ഞ അന്തരിക്ഷതാപമാണ് അനുഭവപ്പെടുന്നത്. മഴ തീരെകുറവാണിവിടെ.
19. ഉഷ്ണമരുഭൂമികളില്‍ സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളും മൃഗങ്ങളുംഏതൊക്കെയാണ്?ഉത്തരം: ഉഷ്ണമരുഭൂമികളില്‍ കള്ളിമുള്‍ച്ചെടികള്‍, അക്കേഷ്യ, തുടങ്ങിയവയാണ് പ്രധാന സസ്യജാലങ്ങള്‍. ഉഷ്ണമരുഭൂമിയിലെ സാഹചര്യങ്ങളില്‍ ജീവിക്കാന്ഉതകുന്ന അനുകൂലനങ്ങൾ ഉള്ള ജന്തുവര്‍ഗ്ഗങ്ങളാണ് ഇവിടെയുള്ളത്. ഒട്ടകം, കഴുത, കുതിര, കുറുക്കന്‍, പാമ്പു വര്‍ഗ്ഗങ്ങള്‍, തേള്‍, പല്ലിവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
20. കള്ളിമുള്‍ വര്‍ഗ്ഗസസ്യങ്ങള്‍ക്ക് ഇലകളില്ല. മാംസളമായ കാണ്ഡമാണിവയ്ക്ക്. ഇത് എന്തുകൊണ്ടായിരിക്കാം? അന്വേഷിച്ചറിയൂ.ഉത്തരം: കള്ളിമുള്‍ വര്‍ഗ്ഗസസ്യങ്ങള്‍ സാധാരണയായി വരണ്ട പ്രദേശങ്ങളിലാണ് വളരുന്നത്. അവരുടെ മാംസളമായ തണ്ട് വെള്ളം സംഭരിക്കുന്നു. ഇലകള്‍ക്ക് പകരം മുള്ളുകള്‍ അവയില്‍ അടങ്ങിയിടുണ്ട്. ഇത് ജലനഷ്ടം കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ അവയില്‍ ഇലകളില്ല.
21. ഉഷ്ണമരുഭൂമികളിലെ ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പ്രധാന ജീവിതോപാധി എന്താണ്?ഉത്തരം: വേട്ടയാടലും കന്നുകാലി വളര്‍ത്തലുമാണ് ഉഷ്ണമരുഭൂമികളിലെ ഗോത്രവര്ഗ്ഗജനവിഭാഗങ്ങളുടെ പ്രധാന ജീവിതോപാധി.
22. ഉഷ്ണമരുഭൂമികളില്‍ കൃഷി പൊതുവെ കുറവാണ്. എന്തായിരിക്കാം കാരണം?ഉത്തരം: വെള്ളവും ഫലഭൂയിഷ്ഠമായ മണ്ണും ഇല്ലാത്തതാണ് ഇതിന് കാരണം.
23. മരുപ്പച്ചകളെക്കുറിച്ച് ഒരു ലഘു കുറിപ്പ്‌തയ്യാറാക്കുക.ഉത്തരം: മരുഭൂമികളിലെ ജലലഭ്യമായ പ്രദേശങ്ങളെയാണ് മരുപ്പച്ചകള്‍ എന്നുവിളിക്കുന്നത്. ഒറ്റപ്പെട്ടു കാണുന്ന ഈ ജലാശയങ്ങളെ ചുറ്റിപ്പറ്റി സസ്യങ്ങളും ജന്തുക്കളും ജനവാസമേഖലകളും കൂടുതലായി കാണപ്പെടുന്നു. ഉഷ്ണമരുഭൂമികളില്‍ മരുപ്പച്ചകള്‍ കേന്ദ്രികരിച്ച് മാത്രമാണ് സ്ഥിരം ജനവാസമേഖലകള്‍ കാണുന്നത്.
24. എന്തുകൊണ്ടാണ് ഈജിപ്തിനെ 'നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് 'ഉത്തരം: ഈജിപ്തിനെ 'നൈലിന്റെ ദാനം' എന്ന് വിശേഷിപ്പിക്കുന്നതിന് മതിയായ കാരണമുണ്ട്. നൈല്‍ തടം ഒഴികെ മറ്റു പ്രദേശങ്ങളെല്ലാം മരുഭൂമിയാണ്. പ്രാചീന സംസ്‌കാരപ്പിറവിക്ക് സാക്ഷ്യം വഹിച്ചു എന്നുമാത്രമല്ല, ഈ രാജ്യത്തെ കൃഷിയോഗ്യമാക്കുന്നതും നൈല്‍ നല്‍കുന്ന ജീവജലവും ഫലഭൂയിഷ്ഠമായ മണ്ണുമാണ്. ലോകത്തെ ജനസാന്ദ്രമായ മേഖലകളില്‍ ഒന്നാണ് നൈല്‍ തടം.
25. ഉഷ്ണമരുഭൂമിയിലെ നഗരങ്ങളുടെ വികസനത്തിന് കാരണമായത് എന്താണ്?ഉത്തരം: ഉഷ്ണമരുഭൂമികള്‍ പലതും ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്. ധാതുനിക്ഷേപങ്ങളിലെ ഖനനപ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളുടെ വികസനത്തിന് കാരണമായി.
26. ഏതുതരം വസ്ത്രങ്ങളാണ് സാധാരണയായി മരുഭുമി നിവാസികള്‍ ധരിക്കുന്നത് ?ഉത്തരം: മരുഭൂമി നിവാസികള്‍ പൊതുവേ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കുക. മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ഇവരുടെ വസ്ത്രധാരണത്തിലെ പ്രത്യേകതയാണ്.
27. ഒട്ടകങ്ങളെ എന്തുകൊണ്ടാണ് 'മരുഭൂമിയിലെ കപ്പല്‍' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?ഉത്തരം: മരുഭൂമിയിലെ പ്രധാന മൃഗം ഒട്ടകമാണ്. ചുമടുകള്‍ കൊണ്ടുപോകുന്നതിനുംസഞ്ചാരത്തിനും മരുഭൂമികളില്‍ ഒട്ടകങ്ങളെയാണ് ആശ്രയിക്കാറ്. അതിനാലാണ് ഇവയെ മരുഭൂമിയിലെ കപ്പല്‍ എന്ന് വിശേഷിപ്പിക്കുന്നത്.
28. ഉഷ്ണമരുഭൂമികളില്‍ ഒട്ടകങ്ങള്‍ എങ്ങനെയാണ് നിലനില്‍ക്കുന്നത് ?ഉത്തരം: ശരീരത്തിന് ആവശ്യമായ ജലം സംഭരിച്ച് സൂക്ഷിക്കാനുള്ള അറകള്‍ ഇവയുടെ ശരീരത്തിലുണ്ട്. ഇതുകൂടാതെ ശരീരതാപനില മിതമായി നിലനിര്‍ത്താനുള്ള കഴിവ് കൊണ്ട് ഒട്ടകങ്ങള്‍ മരുഭൂമിയിലെ സാഹചര്യങ്ങളെ അതിജീവിക്കുന്നു. ചേര്‍ന്നിരിക്കുന്ന കാല്‍ വിരലുകള്‍ മണലില്‍ പുതയാതെസഞ്ചരിക്കുന്നതിന് സഹായകമാണ്. ഇരട്ട കണ്‍പോളകളും നീണ്ട കണ്‍പീലികളും മണല്‍ക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.
29. വടക്കേ അമേരിക്ക, യൂറേഷ്യ എന്നീ വൻകരകളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ ആരാണ്?ഉത്തരം: വടക്കേ അമേരിക്ക, യൂറേഷ്യ എന്നീ വൻകരകളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്നവരാണ്ഇന്യൂട്ടുകള്.
30. ഇന്യൂട്ടുകള്‍ സ്ഥിരം വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാത്തതെന്തുകൊണ്ട്?ഉത്തരം: പ്രതികൂല കാലാവസ്ഥയും വിഭവങ്ങളുടെ അഭാവവും അവര്‍ അനുഭവിക്കുന്നു.അതുകൊണ്ട് ഇന്യൂട്ടുകള്‍ സ്ഥിരം വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാറില്ല.
31. വേനല്‍ക്കാലത്ത് ഇന്യൂട്ടുകള്‍ ഏത് തരം ഭക്ഷണമാണ് കഴിക്കുന്നത്?ഉത്തരം: ഇന്യൂട്ടുകള്‍ വേനല്‍ക്കാലത്ത് സീല്‍, റയിന്‍ഡിയര്‍, ഹിമക്കരടി തുടങ്ങിയമൃഗങ്ങളെ വേട്ടയാടുന്നു. ശേഷം ഇവയുടെ മാംസം ഭക്ഷിക്കുന്നു.
32. ഇന്യൂട്ടുകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.ഉത്തരം: വേട്ടയാടിക്കിട്ടിയ മൃഗങ്ങളുടെ തൊലികള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഇന്യൂട്ടുകള്‍ ധരിക്കുന്നു. തുകല്‍കൊണ്ട് നിര്‍മ്മിച്ചതും വായുകടക്കാത്തതുമായപാദരക്ഷകളും രോമനിര്‍മ്മിതമായ ഇരട്ടപ്പാളികളുള്ള ട്രൗസറുകളും ജാക്കറ്റുകളും ഇവരുടെ പരമ്പരാഗത വസ്ത്രധാരണരീതിയില്‍പെടും.
33. എന്തുകൊണ്ടാണ് ഇന്യൂട്ടുകള്‍ വ്യത്യസ്തമായ വസ്ത്രധാരണരീതി അനുവര്‍ത്തിക്കുന്നത്?ഉത്തരം: പ്രതികൂല കാലാവസ്ഥയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്നാണ് ഇന്യൂട്ടുകള്‍ വ്യത്യസ്തമായ വസ്ത്രധാരണരീതി അനുവര്‍ത്തിക്കുന്നത്.
34. 'തുന്ദ്രാ മേഖല എന്നറിയപ്പെടുന്നത് എന്താണ്?ഉത്തരം: ഉത്തരാര്‍ധഗോളത്തില്‍ ആര്‍ട്ടിക് വൃത്തത്തിന് (66½° വടക്ക്) വടക്ക് ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന ഈ കാലാവസ്ഥാ മേഖലയെ 'തുന്ദ്രാ ' മേഖല എന്ന് വിളിക്കുന്നു.
35. തുന്ദ്ര മേഖലയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?ഉത്തരം: തീരെക്കുറഞ്ഞ മഴയും വിരളമായ സസ്യജാലങ്ങളും വളരെക്കുറഞ്ഞജനവാസവുമുള്ള ഈ മേഖല ഒരു ശീതമരൂഭൂമിയാണ്. ജൂണ്‍ മാസത്തില്‍ അപൂര്‍വ്വമായി അനുഭവപ്പെടുന്ന 10° സെല്‍ഷ്യസാണ് ഇവിടത്തെ ഏറ്റവും ഉയര്‍ന്ന താപം.
36. 'തുന്ദ്രാ കാലാവസ്ഥാ മേഖല ഏതെല്ലാം വന്‍കരകളിലായി സ്ഥിതി ചെയ്യുന്നു എന്ന് അറ്റലസില്‍ നിന്നും കണ്ടെത്തുക.ഉത്തരം: വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ
37. 'തുന്ദ്രാ മേഖലയില്‍ സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളും മൃഗങ്ങളുംഏതൊക്കെയാണ്?ഉത്തരം: അതിശൈത്യത്തെ അതിജീവിക്കുന്ന പന്നല്‍, പായല്‍ തുടങ്ങിയവയാണ് മൂഖ്യസസ്യവര്‍ഗ്ഗങ്ങള്‍. പുഷ്പിക്കുന്ന ചെറുസസ്യങ്ങളും കുറ്റിച്ചെടികളും ഹൃസ്വമായവേനല്ക്കാലത്ത് മാത്രം തലയുയര്‍ത്തുന്നു. ഉയരമുള്ള സസ്യങ്ങള്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. ധ്രുവക്കരടികള്‍, റെയിന്‍ഡിയര്‍, സമുദ്രജീവികളായ തിമിംഗലം, സീല്‍,മത്സ്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ജന്തുവര്‍ഗ്ഗങ്ങള്‍.
38. നിങ്ങള്‍ ഇതുവരെ പരിചയപ്പെട്ട കാലാവസ്ഥാ മേഖലകളുടെ സവിശേഷതകള്‍ താഴെ പറയുന്ന പട്ടികയില്‍ രേഖപ്പെടുത്തു.40. 'നിങ്ങള്‍ പരിചയപ്പെട്ട പ്രധാന കാലാവസ്ഥാമേഖലകള്‍ ഓരോന്നും എത് താപീയ മേഖലകള്‍ക്കുള്ളിലാണ് എന്ന് തിരിച്ചറിഞ്ഞ് പട്ടിക പൂര്‍ത്തിയാക്കു.
1. മധ്യരേഖാ കാലാവസ്ഥാമേഖലയില്‍ പൊതുവെ നവാസം കുറവാണ്. ഇവിടെ ജനവാസത്തിന് പ്രതികൂലമായ സാഹചര്യങ്ങള്‍ സംബന്ധിച്ച നിങ്ങളുടെ കണ്ടെത്തലുകള്‍ എഴുതുക.ഉത്തരം: മധ്യരേഖാ കാലാവസ്ഥാ മേഖല മിക്കവാറും നിത്യഹരിത വനങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. സുരക്ഷിതമല്ലാത്ത കാലാവസ്ഥയും അപകടകരമായ വന്യജീവികളുടെ സാന്നിധ്യം ഇവിടത്തെ ജനവാസത്തെ പ്രതികൂലമായി ബാധിക്കുന്നു.
2. താഴെപ്പറയുന്ന പ്രദേശങ്ങള്‍ ഏതേത് കാലാവസ്ഥാ മേഖലയിലാണ്?• ആമസോണ്‍ നദീതടം• അറ്റക്കാമ ഉത്തരം: • ആമസോണ്‍ നദീതടം- മധ്യരേഖ കാലാവസ്ഥ മേഖല• അറ്റക്കാമ - ഉഷ്ണമരുഭൂമി
3. വസ്ത്രധാരണത്തിന്റെ പ്രത്യേകതകളെ കാലാവസ്ഥ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. മരുഭൂമി നിവാസികളുടെ വസ്ത്രധാരണത്തെ ആസ്പദമാക്കി പ്രസ്താവന സാധൂകരിക്കുക.ഉത്തരം: മരുഭൂമി നിവാസികള്‍ പൊതുവേ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കുക. മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ഇവരുടെ വസ്ത്രധാരണത്തിലെ പ്രത്യേകതയാണ്. സൂര്യപ്രകാശം, പെട്ടെന്നുള്ള മണല്‍ കൊടുങ്കാറ്റുകള്‍ എന്നിവയില്‍ നിന്ന് തലപ്പാവ് അവരെ സംരക്ഷിക്കുന്നു. അയഞ്ഞ വസ്ത്രം വിയര്‍പ്പിന്റെ ബാഷ്പീകരണത്തെ മന്ദീഭവിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ... ഇളം നിറമുള്ള വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചര്‍മ്മത്തിന്റെ താപനില കുറയ്ക്കുകയും ചെയ്യുന്നു.
4. ഓരോ കാലാവസ്ഥാ മേഖലയിലെയും ജനജീവിതത്തില്‍ പ്രകൃതിയുടെ സ്വാധീനം പ്രകടമാണ്. നിങ്ങള്‍ പഠിച്ച കാലാവസ്ഥാമേഖകളില്‍ ഏതെങ്കിലും ഒന്നിനെഅടിസ്ഥാനമാക്കി വ്യക്തമാക്കുക.സൂചനകള്‍:-• ഭക്ഷണം• ഭവനനിര്‍മാണം• വസ്ത്രധാരണംഉത്തരം: 'തുന്ദ്രാ' കാലാവസ്ഥ മേഖലയിലെ ആളുകള്‍ക്ക് മൃഗവേട്ടയും, മത്സ്യബന്ധനവുമാണ് ജീവിത ഉപാധി. ഇവര്‍ സീല്‍, റയിന്‍ഡിയര്‍, ഹിമക്കരടി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നു. ഇവയുടെ മാംസം ഭക്ഷണമായും തുകല്‍ വസ്ത്രമായും പ്രയോജനപ്പെടുത്തുന്നു.. തുകല്‍കൊണ്ട് നിര്‍മ്മിച്ചതും വായുകടക്കാത്തതുമായ പാദരക്ഷകളും രോമനിര്‍മ്മിതമായ ഇരട്ടപ്പാളികളുള്ള ടാസറുകളും ജാക്കറ്റുകളും ഇവരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയില്‍പെടും. അവര്‍ പ്രധാനമായും ഇഗ്ലുകളിലാണ് താമസിക്കുന്നത്. തിമിംഗലത്തിന്റെ എല്ലും പരുക്കന്‍ കല്ലുകളും തുകലും മറ്റുമുപയോഗിച്ചും ഇവര്‍ വീടുകള്‍ നിര്‍മ്മിക്കാറുണ്ട്.
9. വൈവിധ്യങ്ങളുടെ ലോകം First Bell Videos ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
👉Std VI Social Science Textbook (pdf) - Click here 👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Textbooks Solution for Class 6 Social Science - World of Diversities | Text Books Solution Social Science (Malayalam Medium) Chapter 06 വൈവിധ്യങ്ങളുടെ ലോകം | ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക
Chapter 06: വൈവിധ്യങ്ങളുടെ ലോകം - Textual Questions and Answers & Model Questions
2. പിഗ്മികളുടെ ജീവിതരീതിയില്‍ പ്രകൃതി എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നത്?
ഉത്തരം: കസാവ (മരച്ചീനി) യാണ് പിഗ്മികളുടെ മുഖ്യ ഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടിക്കിട്ടിയ മാംസവും ഇവര്‍ ഭക്ഷണമാക്കാറുണ്ട്. ഇവര്‍ മാനിന്റെ തുകലും ഇലകളും വസ്ത്രങ്ങളായി ഉപയോഗിക്കാറുണ്ട്. മരച്ചില്ലകളും വലിയ ഇലകളും ഓലകളും കൊണ്ട് അര്‍ധവ്യൃത്താകൃതിയില്‍ ഇവര്‍ വീടുണ്ടാക്കുന്നു.
3. പിഗ്മികളുടെ മുഖ്യ അധിവാസ മേഖലയായ ആഫ്രിക്കയിലെ കോംഗോ നദിതടത്തിലെ സവിശേഷതകള്‍ എഴുതുക.
ഉത്തരം:
• വർഷം മുഴുവന്‍ ഉയര്‍ന്ന അന്തരീക്ഷതാപം, എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ലഭിക്കുന്ന ഇടിമിന്നലോടുകൂടിയ മഴ
• വന്‍മരങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, അടിക്കാടുകള്‍, പായല്‍ വര്‍ഗ്ഗ സസ്യജാലങ്ങള്‍, മരവാഴകള്‍ തുടങ്ങി ഇടതൂര്‍ന്ന് വളരുന്ന നിത്യഹരിത സസ്യങ്ങള്‍.
• വൈവിധ്യമാര്‍ന്ന ജന്തുക്കള്‍.
4. എന്തായിരിക്കാം മേല്‍പ്പറഞ്ഞ സവിശേഷതകള്‍ക്കുള്ള കാരണം?
ഉത്തരം: ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് കോംഗോ നദിതടത്തിലെ കാലാവസ്ഥാ സവിശേഷതകള്‍ക്ക് കാരണം. ഈ കാലാവസ്ഥാ സവിശേഷതകളാണ് ഇവിടത്തെ സമ്പന്നമായ സസ്യജന്തുവൈവിധ്യങ്ങള്‍ക്ക്
കാരണമാകുന്നത്.
5. ആഫിക്കയെ കൂടാതെ മറ്റ് വന്‍കരകളിലെ ഭൂമധ്യരേഖയോടടുത്ത് സമാന സവിശേഷതകളുള്ള പ്രദേശങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ എഴുതുക.
ഉത്തരം: തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടത്തിലും, തെക്ക്-കിഴക്ക് ഏഷ്യയിലെ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും സമാന സവിശേഷതകള്‍ നിലനിൽക്കുന്നു.
6. മധ്യരേഖാ കാലാവസ്ഥാ മേഖല എന്ന് അറിയപ്പെടുന്നതെന്താണ്?
ഉത്തരം: 10° തെക്കും 10° വടക്കും അക്ഷാംശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മധ്യരേഖാ കാലാവസ്ഥാ മേഖല എന്ന് അറിയപ്പെടുന്നത്.
7. മധ്യാരേഖാ കാലാവസ്ഥ മേഖലയില്‍ പൊതുവെ ജനവാസം കുറവാണ്
എന്തായിരിക്കും കാരണം?
ഉത്തരം: സുരക്ഷിതമല്ലാത്ത കാലാവസ്ഥയും അപകടകരമായ വന്യജീവികളുടെ
സാന്നിധ്യവുമാണ് ഇതിന് കാരണം.
8. മധ്യരേഖാ കാലാവസ്ഥാ മേഖലയിലുള്ള വനങ്ങളെ മധ്യരേഖാ നിത്യഹരിത വനങ്ങള്‍ എന്ന്‌വിളിക്കുന്നത് എന്തുകൊണ്ട്?
ഉത്തരം: മഴയും സൂര്യപ്രകാശവും ലഭിക്കുന്നതിനാല്‍ മധ്യരേഖാ കാലാവസ്ഥാ മേഖലയിലുള്ള മരങ്ങള്‍ ഇലപൊഴിക്കാറില്ല. അതിനാല്‍ ഈ വനങ്ങള മധ്യരേഖാ നിത്യഹരിത വനങ്ങള്‍എന്നുവിളിക്കുന്നു.
9. മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം എന്താണ് ?
ഉത്തരം: മധ്യരേഖാ കാലാവസ്ഥാ മേഖലയില്‍ വനവിഭവശേഖരണം ഒരുപ്രധാന
ഉപജീവന മാര്‍ഗ്ഗമാണ്.
10. മധ്യരേഖാ നിത്യഹരിത വനങ്ങളെ കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: മധ്യരേഖാ നിത്യഹരിത വനങ്ങളില്‍ മഹാഗണി, എബണി, റോസ്‌വുഡ് തുടങ്ങിയ കാഠിന്യമേറിയ മരങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. വന്‍മരങ്ങള്‍ കൊണ്ട് സമൃദ്ധമായ മധ്യരേഖാ വനമേഖലകളില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരത്തിലധികം വിവിധ സസ്യ വര്‍ഗ്ഗങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നു. ആള്‍കുരങ്ങുകള്‍, ലമര്‍, ഒറാംങൂട്ടാന്‍ തുടങ്ങിയ കുരങ്ങുവര്‍ഗ്ഗങ്ങള്‍, മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് സൃഞ്ചരിക്കുന്ന ഇഴജന്തുക്കള്‍, വെള്ളക്കെട്ടുകളില്‍ ജീവിക്കുന്ന നീര്‍ക്കുതിര, ചീങ്കണ്ണി തുടങ്ങിയ ജന്തുക്കള്‍, പക്ഷിവര്‍ഗ്ഗത്തിൽപ്പെട്ട തത്ത, വേഴാമ്പല്‍ എന്നിങ്ങനെ വൈവിധ്യപൂര്‍ണ്ണമാണ് ഇവിടത്തെ തുന്തുജാലങ്ങള്‍.
11. മധ്യരേഖാവനങ്ങളിലെ ജന്തുക്കളിലേറെയും മരങ്ങളില്‍ ജീവിക്കുന്നവയാണ്. ഇതെന്തുകൊണ്ടാണ്?
ഉത്തരം: മധ്യരേഖാ വനമേഖലകളില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരത്തിലധികം വിവിധ സസ്യ വര്‍ഗ്ഗങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നു. ഇതു കൊണ്ടാണ് മധ്യരേഖാവനങ്ങളിലെ ജന്തുക്കളിലേറെയും മരങ്ങളില്‍ ജീവിക്കുന്നത്.
12. മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ എല്ലാ പ്രദേശങ്ങളും വനങ്ങളല്ല. ഈ
പ്രസ്താവനയെ പിന്തുണയ്ക്കുക.
ഉത്തരം: മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ എല്ലാ പ്രദേശങ്ങളും വനങ്ങളല്ല. ഈ മേഖലയില്‍ ഉള്‍പ്പെട്ട ബ്രസീല്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കൃഷി, ഖനനം, വ്യവസായം എന്നീ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്ന പ്രദേശങ്ങളുണ്ട്. ഈപ്രദേശങ്ങള്‍ വ൯നഗരങ്ങളായി മാറിക്കഴിഞ്ഞു.
13. ആമസോണ്‍ തടത്തിലെ ജൈവവൈവിധ്യത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീ തടത്തിലാണ് ലോകത്തിലെ ഏറ്റവും വിശാലവും ജൈവവൈവിധ്യ സമ്പന്നവുമായ മഴക്കാടുകള്‍ (Rain forest) സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന പകല്‍ചൂടും ധാരാളമായിലഭിക്കുന്ന മഴയുമാണ്
ഇവിടത്തെ ജൈവവിധ്യത്തിന് ആധാരം. വളരെ ഉയരമുള്ള കാഠിന്യമേറിയ മരങ്ങള്‍ മുതല്‍ പായല്‍ വര്‍ഗ്ഗങ്ങള്‍ വരെ നീളുന്ന എണ്ണിയാലൊടുങ്ങാത്ത സസ്യവര്‍ഗങ്ങളാണ് ഇവിടത്തെ പ്രത്യേകത. കൂടാതെ അസംഖ്യം വരുന്ന സൂക്ഷ്മജീവികള്‍, ഷഡ്പദങ്ങള്‍,
വിവിധയിനം കുരങ്ങുകള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജന്തുലോകവും ഈ വനങ്ങളിലെ ജൈവവൈവിധ്യത്തിന് മുതല്‍ക്കൂട്ടാകുന്നു.
14. മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ പ്രധാന നഗരങ്ങള്‍ അറ്റ്ലസില്‍ നിന്നു
കണ്ടെത്തുക.
ഉത്തരം: കുലാലംപൂർ, സിംഗപ്പൂർ, ബൊഗോട്ട, അഡിസ് അബാബ, നയ്റോബി
15. ആരൊക്കെയാണ് ലോകത്തിലെ വിവിധ വന്‍കരകളിലായി സ്ഥിതി ചെയ്യുന്ന ഉഷ്ണമരുഭൂമികളില്‍ ജീിവിക്കുന്നത്?
ഉത്തരം: കലഹാരിയിലെ ബുഷ്‌മെൻ എന്നറിയപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍, പശ്ചിമ സഹാറയിലെ ത്വാറെഗ് വംശജര്‍, അറേബ്യന്‍ മരുഭൂമിയിലെ ബെഡോയിനുകള്‍... ഇവരൊക്കെ ലോകത്തിലെ വിവിധ വൻകരകളിലായി സ്ഥിതി ചെയ്യുന്ന ഉഷ്ണമരുഭൂമികളിൽ ജീവിക്കുന്നവരാണ്.
16. എവിടെയൊക്കെയാണ് മരുഭൂമികള്‍ സ്ഥിതിചെയ്യുന്നത്?
ഉത്തരം: രണ്ട് അർദ്ധഗോളങ്ങളിലും 20° മുതൽ 30° വരെ അക്ഷാംശങ്ങള്‍ക്കിടയില്‍ പൊതുവെ വൻകരകളിലെ പടിഞ്ഞാറ് ഭാഗത്താണ് ഉഷ്ണമരുഭുമികളുടെ സ്ഥാനം.
17. ഉഷ്ണമരുഭൂമികള്‍ സ്ഥിതി ചെയ്യുന്ന വന്‍കരകള്‍ അറ്റ്ലസില്‍ നിന്ന് കണ്ടെത്തി
പട്ടിക പൂര്‍ത്തികരിക്കുമല്ലോ.
ഉത്തരം: പകല്‍ താപം വളരെ കൂടുതലും രാത്രി താപം വളരെ കുറവുമാണിവിടെ. ഉഷ്ണകാലം ചുട്ടുപൊള്ളുന്നതാണെങ്കിലും ശൈത്യകാലത്ത് വളരെ കുറഞ്ഞ അന്തരിക്ഷതാപമാണ് അനുഭവപ്പെടുന്നത്. മഴ തീരെകുറവാണിവിടെ.
19. ഉഷ്ണമരുഭൂമികളില്‍ സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളും മൃഗങ്ങളും
ഏതൊക്കെയാണ്?
ഉത്തരം: ഉഷ്ണമരുഭൂമികളില്‍ കള്ളിമുള്‍ച്ചെടികള്‍, അക്കേഷ്യ, തുടങ്ങിയവയാണ് പ്രധാന സസ്യജാലങ്ങള്‍. ഉഷ്ണമരുഭൂമിയിലെ സാഹചര്യങ്ങളില്‍ ജീവിക്കാന്‍
ഉതകുന്ന അനുകൂലനങ്ങൾ ഉള്ള ജന്തുവര്‍ഗ്ഗങ്ങളാണ് ഇവിടെയുള്ളത്. ഒട്ടകം, കഴുത, കുതിര, കുറുക്കന്‍, പാമ്പു വര്‍ഗ്ഗങ്ങള്‍, തേള്‍, പല്ലിവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
20. കള്ളിമുള്‍ വര്‍ഗ്ഗസസ്യങ്ങള്‍ക്ക് ഇലകളില്ല. മാംസളമായ കാണ്ഡമാണിവയ്ക്ക്. ഇത് എന്തുകൊണ്ടായിരിക്കാം? അന്വേഷിച്ചറിയൂ.
ഉത്തരം: കള്ളിമുള്‍ വര്‍ഗ്ഗസസ്യങ്ങള്‍ സാധാരണയായി വരണ്ട പ്രദേശങ്ങളിലാണ് വളരുന്നത്. അവരുടെ മാംസളമായ തണ്ട് വെള്ളം സംഭരിക്കുന്നു. ഇലകള്‍ക്ക് പകരം മുള്ളുകള്‍ അവയില്‍ അടങ്ങിയിടുണ്ട്. ഇത് ജലനഷ്ടം കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ അവയില്‍ ഇലകളില്ല.
21. ഉഷ്ണമരുഭൂമികളിലെ ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പ്രധാന ജീവിതോപാധി എന്താണ്?
ഉത്തരം: വേട്ടയാടലും കന്നുകാലി വളര്‍ത്തലുമാണ് ഉഷ്ണമരുഭൂമികളിലെ ഗോത്രവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ പ്രധാന ജീവിതോപാധി.
22. ഉഷ്ണമരുഭൂമികളില്‍ കൃഷി പൊതുവെ കുറവാണ്. എന്തായിരിക്കാം കാരണം?
ഉത്തരം: വെള്ളവും ഫലഭൂയിഷ്ഠമായ മണ്ണും ഇല്ലാത്തതാണ് ഇതിന് കാരണം.
23. മരുപ്പച്ചകളെക്കുറിച്ച് ഒരു ലഘു കുറിപ്പ്‌തയ്യാറാക്കുക.
ഉത്തരം: മരുഭൂമികളിലെ ജലലഭ്യമായ പ്രദേശങ്ങളെയാണ് മരുപ്പച്ചകള്‍ എന്നുവിളിക്കുന്നത്. ഒറ്റപ്പെട്ടു കാണുന്ന ഈ ജലാശയങ്ങളെ ചുറ്റിപ്പറ്റി സസ്യങ്ങളും ജന്തുക്കളും ജനവാസമേഖലകളും കൂടുതലായി കാണപ്പെടുന്നു. ഉഷ്ണമരുഭൂമികളില്‍ മരുപ്പച്ചകള്‍ കേന്ദ്രികരിച്ച് മാത്രമാണ് സ്ഥിരം ജനവാസമേഖലകള്‍ കാണുന്നത്.
24. എന്തുകൊണ്ടാണ് ഈജിപ്തിനെ 'നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് '
ഉത്തരം: ഈജിപ്തിനെ 'നൈലിന്റെ ദാനം' എന്ന് വിശേഷിപ്പിക്കുന്നതിന് മതിയായ കാരണമുണ്ട്. നൈല്‍ തടം ഒഴികെ മറ്റു പ്രദേശങ്ങളെല്ലാം മരുഭൂമിയാണ്. പ്രാചീന സംസ്‌കാരപ്പിറവിക്ക് സാക്ഷ്യം വഹിച്ചു എന്നുമാത്രമല്ല, ഈ രാജ്യത്തെ കൃഷിയോഗ്യമാക്കുന്നതും നൈല്‍ നല്‍കുന്ന ജീവജലവും ഫലഭൂയിഷ്ഠമായ മണ്ണുമാണ്. ലോകത്തെ ജനസാന്ദ്രമായ മേഖലകളില്‍ ഒന്നാണ് നൈല്‍ തടം.
25. ഉഷ്ണമരുഭൂമിയിലെ നഗരങ്ങളുടെ വികസനത്തിന് കാരണമായത് എന്താണ്?
ഉത്തരം: ഉഷ്ണമരുഭൂമികള്‍ പലതും ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്. ധാതുനിക്ഷേപങ്ങളിലെ ഖനനപ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളുടെ വികസനത്തിന് കാരണമായി.
26. ഏതുതരം വസ്ത്രങ്ങളാണ് സാധാരണയായി മരുഭുമി നിവാസികള്‍ ധരിക്കുന്നത് ?
ഉത്തരം: മരുഭൂമി നിവാസികള്‍ പൊതുവേ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കുക. മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ഇവരുടെ വസ്ത്രധാരണത്തിലെ പ്രത്യേകതയാണ്.
27. ഒട്ടകങ്ങളെ എന്തുകൊണ്ടാണ് 'മരുഭൂമിയിലെ കപ്പല്‍' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?
ഉത്തരം: മരുഭൂമിയിലെ പ്രധാന മൃഗം ഒട്ടകമാണ്. ചുമടുകള്‍ കൊണ്ടുപോകുന്നതിനും
സഞ്ചാരത്തിനും മരുഭൂമികളില്‍ ഒട്ടകങ്ങളെയാണ് ആശ്രയിക്കാറ്. അതിനാലാണ് ഇവയെ മരുഭൂമിയിലെ കപ്പല്‍ എന്ന് വിശേഷിപ്പിക്കുന്നത്.
28. ഉഷ്ണമരുഭൂമികളില്‍ ഒട്ടകങ്ങള്‍ എങ്ങനെയാണ് നിലനില്‍ക്കുന്നത് ?
ഉത്തരം: ശരീരത്തിന് ആവശ്യമായ ജലം സംഭരിച്ച് സൂക്ഷിക്കാനുള്ള അറകള്‍ ഇവയുടെ ശരീരത്തിലുണ്ട്. ഇതുകൂടാതെ ശരീരതാപനില മിതമായി നിലനിര്‍ത്താനുള്ള കഴിവ് കൊണ്ട് ഒട്ടകങ്ങള്‍ മരുഭൂമിയിലെ സാഹചര്യങ്ങളെ അതിജീവിക്കുന്നു. ചേര്‍ന്നിരിക്കുന്ന കാല്‍ വിരലുകള്‍ മണലില്‍ പുതയാതെ
സഞ്ചരിക്കുന്നതിന് സഹായകമാണ്. ഇരട്ട കണ്‍പോളകളും നീണ്ട കണ്‍പീലികളും മണല്‍ക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.
29. വടക്കേ അമേരിക്ക, യൂറേഷ്യ എന്നീ വൻകരകളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ ആരാണ്?
ഉത്തരം: വടക്കേ അമേരിക്ക, യൂറേഷ്യ എന്നീ വൻകരകളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്നവരാണ്
ഇന്യൂട്ടുകള്‍.
30. ഇന്യൂട്ടുകള്‍ സ്ഥിരം വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാത്തതെന്തുകൊണ്ട്?
ഉത്തരം: പ്രതികൂല കാലാവസ്ഥയും വിഭവങ്ങളുടെ അഭാവവും അവര്‍ അനുഭവിക്കുന്നു.
അതുകൊണ്ട് ഇന്യൂട്ടുകള്‍ സ്ഥിരം വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാറില്ല.
31. വേനല്‍ക്കാലത്ത് ഇന്യൂട്ടുകള്‍ ഏത് തരം ഭക്ഷണമാണ് കഴിക്കുന്നത്?
ഉത്തരം: ഇന്യൂട്ടുകള്‍ വേനല്‍ക്കാലത്ത് സീല്‍, റയിന്‍ഡിയര്‍, ഹിമക്കരടി തുടങ്ങിയ
മൃഗങ്ങളെ വേട്ടയാടുന്നു. ശേഷം ഇവയുടെ മാംസം ഭക്ഷിക്കുന്നു.
32. ഇന്യൂട്ടുകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
ഉത്തരം: വേട്ടയാടിക്കിട്ടിയ മൃഗങ്ങളുടെ തൊലികള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഇന്യൂട്ടുകള്‍ ധരിക്കുന്നു. തുകല്‍കൊണ്ട് നിര്‍മ്മിച്ചതും വായുകടക്കാത്തതുമായ
പാദരക്ഷകളും രോമനിര്‍മ്മിതമായ ഇരട്ടപ്പാളികളുള്ള ട്രൗസറുകളും ജാക്കറ്റുകളും ഇവരുടെ പരമ്പരാഗത വസ്ത്രധാരണരീതിയില്‍പെടും.
33. എന്തുകൊണ്ടാണ് ഇന്യൂട്ടുകള്‍ വ്യത്യസ്തമായ വസ്ത്രധാരണരീതി അനുവര്‍ത്തിക്കുന്നത്?
ഉത്തരം: പ്രതികൂല കാലാവസ്ഥയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്നാണ് ഇന്യൂട്ടുകള്‍ വ്യത്യസ്തമായ വസ്ത്രധാരണരീതി അനുവര്‍ത്തിക്കുന്നത്.
34. 'തുന്ദ്രാ മേഖല എന്നറിയപ്പെടുന്നത് എന്താണ്?
ഉത്തരം: ഉത്തരാര്‍ധഗോളത്തില്‍ ആര്‍ട്ടിക് വൃത്തത്തിന് (66½° വടക്ക്) വടക്ക് ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന ഈ കാലാവസ്ഥാ മേഖലയെ 'തുന്ദ്രാ ' മേഖല എന്ന് വിളിക്കുന്നു.
35. തുന്ദ്ര മേഖലയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?
ഉത്തരം: തീരെക്കുറഞ്ഞ മഴയും വിരളമായ സസ്യജാലങ്ങളും വളരെക്കുറഞ്ഞ
ജനവാസവുമുള്ള ഈ മേഖല ഒരു ശീതമരൂഭൂമിയാണ്. ജൂണ്‍ മാസത്തില്‍ അപൂര്‍വ്വമായി അനുഭവപ്പെടുന്ന 10° സെല്‍ഷ്യസാണ് ഇവിടത്തെ ഏറ്റവും ഉയര്‍ന്ന താപം.
36. 'തുന്ദ്രാ കാലാവസ്ഥാ മേഖല ഏതെല്ലാം വന്‍കരകളിലായി സ്ഥിതി ചെയ്യുന്നു എന്ന് അറ്റലസില്‍ നിന്നും കണ്ടെത്തുക.
ഉത്തരം: വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ
37. 'തുന്ദ്രാ മേഖലയില്‍ സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളും മൃഗങ്ങളും
ഏതൊക്കെയാണ്?
ഉത്തരം: അതിശൈത്യത്തെ അതിജീവിക്കുന്ന പന്നല്‍, പായല്‍ തുടങ്ങിയവയാണ് മൂഖ്യസസ്യവര്‍ഗ്ഗങ്ങള്‍. പുഷ്പിക്കുന്ന ചെറുസസ്യങ്ങളും കുറ്റിച്ചെടികളും ഹൃസ്വമായ
വേനല്‍ക്കാലത്ത് മാത്രം തലയുയര്‍ത്തുന്നു. ഉയരമുള്ള സസ്യങ്ങള്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. ധ്രുവക്കരടികള്‍, റെയിന്‍ഡിയര്‍, സമുദ്രജീവികളായ തിമിംഗലം, സീല്‍,
മത്സ്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ജന്തുവര്‍ഗ്ഗങ്ങള്‍.
38. നിങ്ങള്‍ ഇതുവരെ പരിചയപ്പെട്ട കാലാവസ്ഥാ മേഖലകളുടെ സവിശേഷതകള്‍ താഴെ പറയുന്ന പട്ടികയില്‍ രേഖപ്പെടുത്തു.
40. 'നിങ്ങള്‍ പരിചയപ്പെട്ട പ്രധാന കാലാവസ്ഥാമേഖലകള്‍ ഓരോന്നും എത് താപീയ മേഖലകള്‍ക്കുള്ളിലാണ് എന്ന് തിരിച്ചറിഞ്ഞ് പട്ടിക പൂര്‍ത്തിയാക്കു.
1. മധ്യരേഖാ കാലാവസ്ഥാമേഖലയില്‍ പൊതുവെ നവാസം കുറവാണ്. ഇവിടെ ജനവാസത്തിന് പ്രതികൂലമായ സാഹചര്യങ്ങള്‍ സംബന്ധിച്ച നിങ്ങളുടെ കണ്ടെത്തലുകള്‍ എഴുതുക.
ഉത്തരം: മധ്യരേഖാ കാലാവസ്ഥാ മേഖല മിക്കവാറും നിത്യഹരിത വനങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. സുരക്ഷിതമല്ലാത്ത കാലാവസ്ഥയും അപകടകരമായ വന്യജീവികളുടെ സാന്നിധ്യം ഇവിടത്തെ ജനവാസത്തെ പ്രതികൂലമായി ബാധിക്കുന്നു.
2. താഴെപ്പറയുന്ന പ്രദേശങ്ങള്‍ ഏതേത് കാലാവസ്ഥാ മേഖലയിലാണ്?
• ആമസോണ്‍ നദീതടം
• അറ്റക്കാമ
ഉത്തരം:
• ആമസോണ്‍ നദീതടം- മധ്യരേഖ കാലാവസ്ഥ മേഖല
• അറ്റക്കാമ - ഉഷ്ണമരുഭൂമി
3. വസ്ത്രധാരണത്തിന്റെ പ്രത്യേകതകളെ കാലാവസ്ഥ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. മരുഭൂമി നിവാസികളുടെ വസ്ത്രധാരണത്തെ ആസ്പദമാക്കി പ്രസ്താവന സാധൂകരിക്കുക.
ഉത്തരം: മരുഭൂമി നിവാസികള്‍ പൊതുവേ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കുക. മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ഇവരുടെ വസ്ത്രധാരണത്തിലെ പ്രത്യേകതയാണ്. സൂര്യപ്രകാശം, പെട്ടെന്നുള്ള മണല്‍ കൊടുങ്കാറ്റുകള്‍ എന്നിവയില്‍ നിന്ന് തലപ്പാവ് അവരെ സംരക്ഷിക്കുന്നു. അയഞ്ഞ വസ്ത്രം വിയര്‍പ്പിന്റെ ബാഷ്പീകരണത്തെ മന്ദീഭവിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ... ഇളം നിറമുള്ള വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചര്‍മ്മത്തിന്റെ താപനില കുറയ്ക്കുകയും ചെയ്യുന്നു.
4. ഓരോ കാലാവസ്ഥാ മേഖലയിലെയും ജനജീവിതത്തില്‍ പ്രകൃതിയുടെ സ്വാധീനം പ്രകടമാണ്. നിങ്ങള്‍ പഠിച്ച കാലാവസ്ഥാമേഖകളില്‍ ഏതെങ്കിലും ഒന്നിനെ
അടിസ്ഥാനമാക്കി വ്യക്തമാക്കുക.
സൂചനകള്‍:-
• ഭക്ഷണം
• ഭവനനിര്‍മാണം
• വസ്ത്രധാരണം
ഉത്തരം: 'തുന്ദ്രാ' കാലാവസ്ഥ മേഖലയിലെ ആളുകള്‍ക്ക് മൃഗവേട്ടയും, മത്സ്യബന്ധനവുമാണ് ജീവിത ഉപാധി. ഇവര്‍ സീല്‍, റയിന്‍ഡിയര്‍, ഹിമക്കരടി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നു. ഇവയുടെ മാംസം ഭക്ഷണമായും തുകല്‍ വസ്ത്രമായും പ്രയോജനപ്പെടുത്തുന്നു.. തുകല്‍കൊണ്ട് നിര്‍മ്മിച്ചതും വായുകടക്കാത്തതുമായ പാദരക്ഷകളും രോമനിര്‍മ്മിതമായ ഇരട്ടപ്പാളികളുള്ള ടാസറുകളും ജാക്കറ്റുകളും ഇവരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയില്‍പെടും. അവര്‍ പ്രധാനമായും ഇഗ്ലുകളിലാണ് താമസിക്കുന്നത്. തിമിംഗലത്തിന്റെ എല്ലും പരുക്കന്‍ കല്ലുകളും തുകലും മറ്റുമുപയോഗിച്ചും ഇവര്‍ വീടുകള്‍ നിര്‍മ്മിക്കാറുണ്ട്.
9. വൈവിധ്യങ്ങളുടെ ലോകം First Bell Videos ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
👉Std VI Social Science Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments