STD 7 Social Science: Chapter 08 നവകേരള സൃഷ്ടിക്കായി - ചോദ്യോത്തരങ്ങൾ | Teaching Manual 


Textbooks Solution for Class 7th Social Science (Malayalam Medium) Towards a New Kerala Society | Text Books Solution Social Science (Malayalam Medium) Chapter 08 നവകേരള സൃഷ്ടിക്കായി
 | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.


Chapter 08: നവകേരള സൃഷ്ടിക്കായി Questions and Answers
1. എന്തെല്ലാം ദുരാചാരങ്ങളാണ്‌ കേരളീയ സമുഹത്തില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്‌?
ഉത്തരം: 
• ജാതിവിവേചനം
• ശൈശവവിവാഹം
• തൊട്ടുകുടായ്മ
• തിണ്ടികൂടായ്മ
• അടിമത്തം
• ചൂഷണം 

2. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതാര്?
ഉത്തരം: സ്വാമി വിവേകാനന്ദൻ

3. സ്വാമി വിവേകാനന്ദന്‍ കേരളത്തെ “ഭ്രാന്താലയം എന്ന്‌ വിളിച്ചത്‌ എന്ത്‌ കൊണ്ട്‌ ?
ഉത്തരം: 
 ജാതിവ്യവസ്ഥയുമായി ബന്ധപെട്ട അനേകം സാമൂഹിക തിന്മകളും അവസരനിഷേധങ്ങളും ചൂഷണങ്ങളും കേരളത്തില്‍ നിലനിന്നിരുന്നു.
 വസ്ത്രം, ജോലി, പാര്‍പ്പിടം, ഭാഷ, പേര്‌ തുടങ്ങി പല കാര്യങ്ങളിലും വിവേചനം
പ്രകടമായിരുന്നു.
 കൂടാതെ സ്ത്രീകള്‍ക്ക്‌ അവസരസമത്വം ഉണ്ടായിരുന്നില്ല.
ഇത്തരം സാമൂഹികാവസ്ഥ നിലനിന്നിരുന്നതുകൊണ്ടാണ്‌ സ്വാമി വിവേകാനന്ദന്‍
കേരളത്തെ ഭ്രാന്താലയം എന്ന്‌ വിളിച്ചത്‌

4. കേരള സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾക്ക് എതിരെ വൈകുണ്ഠ സ്വാമികളുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• ജാതിഭേദമില്ലാതെ എല്ലാവർക്കും ഉപയോഗിക്കാവുന്ന കിണർ കുഴിച്ചു.
• അവർണ്ണ സവർണ്ണ വ്യത്യാസം കൂടാതെ ഒരു പന്തിയിലിരുന്ന് ആഹാരം കഴിക്കുന്ന സമപന്തിഭോജനം സംഘടിപ്പിച്ചു.
 മേല്‍മുണ്ട്‌ ധരിക്കല്‍ നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തി.
 ക്ഷ്രേതപ്രവേശന നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തി.
 ഇത്തരം സാമുഹ്യൃപരിഷ്കരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമത്വസമാജം എന്ന
സംഘടന സ്ഥാപിച്ചു.

5. വൈകുണ്ഠ സ്വാമികളുടെ ജന്മസ്ഥലം ഏത്?
ഉത്തരം: കന്യാകുമാരിയിലെ ശാസ്താംകോയിലിലാണ് അദ്ദേഹം ജനിച്ചത്.

6. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം?
ഉത്തരം: തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് അദ്ദേഹം ജനിച്ചത്.

7. ജാതി മത ഭേദമന്യേ മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ചട്ടമ്പി സ്വാമികളുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: 
 അധഃസ്ഥിതര്‍ക്ക്‌ ക്ഷേത്രപവേശനവും സഞ്ചാരസ്വാതന്ത്ര്രവും അനുവദിക്കണമെന്ന്‌ ചടുമ്പിസ്വാമികള്‍ വാദിച്ചു.
 അധഃസ്ഥിതരോടൊഷം മിശ്രഭോജനം നടത്തിയ സ്വാമികള്‍ അവരുടെ സാമൂഹിക പുരോഗതിക്കുവേണ്ടിപ്രവര്‍ത്തിച്ചു.
 സമൂഹത്തില്‍ നിലനിന്നിരുന്ന ബ്രാഹ്മണമേധാവിത്വത്തെ ചട്ടമ്പിസ്വാമികള്‍ എതിര്‍ത്തു.
 സാമൂഹികപരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗങ്ങളുമായി അദ്ദേഹം
യോജിച്ചു പ്രവര്‍ത്തിച്ചു.
 വേദാധികാരനിരൂപണം, പ്രാചീനമലയാളം” എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്‌.
 'വിദ്യയും വിത്തവും' ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ എന്നദ്ദേഹം വിശ്വസിച്ചു.

8. ചട്ടമ്പി സ്വാമിയുടെ സമാധി എവിടെയാണ്?
ഉത്തരം: കൊല്ലം ജില്ലയിലെ പന്മനയിലായിരുന്നു അദ്ദേഹത്തിന്റെ സമാധി.

9. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
ഉത്തരം: ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് അയ്യപ്പൻ എന്നായിരുന്നു.

10. പ്രശസ്ത മനുഷ്യസ്‌നേഹിയായ അയ്യപ്പന് ചട്ടമ്പി സ്വാമികൾ എന്ന പേര് ലഭിച്ചത് എങ്ങനെ?
ഉത്തരം: ഗുരുകുല വിദ്യാഭ്യാസകാലത്ത്‌ ക്ലാസ്‌ നിയന്ത്രണത്തിന്‌ ചട്ടങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല ഗുരുനാഥന്‍ അയ്യപ്പനെ ഏല്‍പ്പിച്ചു. ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലയുള്ളയാള്‍ എന്ന അര്‍ത്ഥത്തിലാണ്‌ ചട്ടമ്പി എന്ന പേര്‍ വന്നത്‌. അങ്ങനെയാണ്‌ അയ്യപ്പന്‍ പില്‍ക്കാലത്ത്‌ ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെട്ടത്‌.

11. ചട്ടമ്പി സ്വാമികളുടെ പ്രധാന കൃതികൾ ഏതൊക്കെയാണ്?
ഉത്തരം: വേദാധികാരനിരൂപണം, പ്രാചീനമലയാളം

12. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും പ്രവർത്തനങ്ങളും കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ എങ്ങനെഎല്ലാമാണ് സ്വാധീനിച്ചത്? വിലയിരുത്തുക.
ഉത്തരം:
• ജാതിവ്യവസ്ഥ ഇല്ലാതാക്കുക എന്നതായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം.
• സര്‍വ്വമത സാഹോരര്യത്തിനുവേണ്ടി അദ്ദേഹം ഏറെ പ്രയത്തിച്ചു.
• ആലുവയില്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത സര്‍വ്വമത സമ്മേളനത്തിന്റെ കവാടത്തില്‍ ഗുരു ഇങ്ങനെ കുറിച്ചുവച്ചു: വാദിക്കുവാന്നും ജയിക്കുവാനുമല്ല, അറിയാനും അറിയിക്കുവാനുമാണ്‌ ഈ സമ്മേളനം.”
• "മനുഷ്യത്വമാണ്‌ മനുഷ്യന്റെ ജാതി” എന്ന ഗുരുവിന്റെ പ്രഖ്യാപനം കേരളീയ സമൂഹത്തില്‍ നവചലനങ്ങള്‍ സൃഷ്ടിച്ചു.
• അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ആശയപ്രചാരണത്തിലൂടെ മാത്രം നേടാനാവില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ ദാരിദ്ര്യ നിർമാർജന പരിപാടികളിലൂടെ സാമൂഹിക മാറ്റത്തിനുള്ള പ്രായോഗിക വഴികൾ അദ്ദേഹം ആവിഷ്കരിച്ചു. ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് വ്യവസായങ്ങൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
• അക്കാലത്ത്‌ നിലനിന്നിരുന്ന പുളികുടി, തിരണ്ടുകല്യാണം, താലികെട്ടു കല്യാണം തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ജനങ്ങളെ ബോധവൽല്‍ക്കരിച്ചു.
• ആര്‍ഭാടവും അമിതവ്യയവും ഒഴിവാക്കി ലളിതജിവിതം നയിക്കാന്‍ ഉപദേശിച്ചു.
• ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും നടപ്പിലാക്കാനും വേണ്ടി 1903-ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചു
• സാമൂഹ്യ നവോത്ഥാനരംഗത്ത്‌ ഗുരുവിന്റെ സംഭാവനകള്‍ രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി തുടങ്ങിയവരുടെ പ്രശംസയ്ക്ക്‌ പാത്രമായി.

13. അയ്യൻകാളിയുടെ ജന്മസ്ഥലം എവിടെയാണ്?
ഉത്തരം: തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് അദ്ദേഹം ജനിച്ചത്.

14. അയ്യങ്കാളിയുടെ പ്രവർത്തനങ്ങൾ സാമൂഹ്യമാറ്റത്തിന് എത്രത്തോളം സഹായകമായി? വിലയിരുത്തുക.
ഉത്തരം:
 അധഃസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അയ്യങ്കാളി.
• സാമൂഹിക അസമത്വങ്ങൾ പരിഹരിക്കുന്നതിനും അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക നില മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു മൂലധനമാണ് വിദ്യാഭ്യാസമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
• 1904-ൽ അയ്യങ്കാളി അധഃസ്ഥിത വിഭാഗങ്ങൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ചു.
 സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങള്‍ക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച
സംഘടനയാണ്‌ “സാധുജനപരിപാലനസംഘം.”
• തിരുവിതാംകൂറിലെ പ്രധാന റോഡുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് സാമൂഹ്യ വിലക്കുകളെ ലംഘിച്ചു. 
• അധഃസ്ഥിത വിഭാഗത്തിലെ സ്ത്രീകൾ കല്ലുമാല ധരിച്ചിരുന്നു. അധഃസ്ഥിത പദവിയുടെ പ്രതീകമായിരുന്ന കല്ലുമാലകൾ ഉപേക്ഷിക്കണമെന്ന് അയ്യങ്കാളി ആഹ്വാനം ചെയ്തു. 

15. സാധുജനപരിപാലനസംഘത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു?
ഉത്തരം:
• അവര്‍ണ്ണ ജാതിക്കാർക്ക്‌ പൊതു നിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്യം,
• അധഃസ്ഥിത വിഭാഗത്തില്‍പെട്ട കുട്ടകള്‍ക്ക്‌ സ്‌കൂള്‍ പ്രവേശനം,
• തൊഴിലെടുക്കുന്നവര്‍ക്ക്‌ കൂലി വര്‍ദ്ധന എന്നിവ ഈ സംഘടനയുടെ ലക്ഷ്യങ്ങളായിരുന്നു.

16. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രവർത്തനങ്ങൾ സാമൂഹിക പുരോഗതിക്ക് എത്രത്തോളം സഹായകമായി? ഒരു കുറിപ്പ് തയ്യാറാക്കുക.
ഉത്തരം:
• അന്ധവിശ്വാസങ്ങൾക്കെതിരെ അദ്ദേഹം പോരാടി.
• ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു.
• സ്ത്രീ വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ചു.
• ശാസ്ത്രം, കല എന്നീ വിഷയങ്ങളിലൂന്നിയ പഠനത്തെ പ്രോത്സാഹിപ്പിച്ചു.
• വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി സംഘടനകളെ ബോധവൽക്കരിച്ചു.
 കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കപ്പെട്ട മുസ്ലീം ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മൗലവി സഹകരിച്ചു പ്രവര്‍ത്തിച്ചു.
 അറിവിന്റെ വെളിച്ചം പകരാന്‍ മുസ്ലീം, അല്‍ ഇസ്ലാം എന്നീ മാസികകള്‍ ആരംഭിച്ചു.
 സ്വദേശാഭിമാനി പത്രം ആരംഭിച്ചു.

17. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത് ആരാണ്?
ഉത്തരം: വക്കം അബ്ദുൽ ഖാദർ മൗലവി

18. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മസ്ഥലം എവിടെയാണ്?
ഉത്തരം: തിരുവല്ലയിലെ ഇരവിപേരൂരിലാണ് അദ്ദേഹം ജനിച്ചത്

19. സാമൂഹിക മാറ്റം കൊണ്ടുവരാൻ പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ നടത്തിയ ശ്രമങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ തന്റെ ആശയങ്ങൾ പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രചരിപ്പിച്ചു.
• അധഃസ്ഥിത വിഭാഗങ്ങളുടെ വിമോചനത്തിനായി അറിവും ആത്മീയതയും സമന്വയിപ്പിച്ച ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.
• ജാതി വിവേചനത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയർത്തിയ അദ്ദേഹം മനുഷ്യസ്നേഹത്തിനും സാഹോദര്യത്തിനും ലോക സമാധാനത്തിനും വേണ്ടി പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന സംഘടന സ്ഥാപിച്ചു.
 സാമൂഹ്യമാറ്റത്തിനുവേണ്ടി പ്രവര്‍ത്തിച്ച ശ്രി കുമാരഗുരുദേവന്‍ രണ്ടു തവണ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി.
• ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധവിരുദ്ധ മാർച്ച് സംഘടിപ്പിച്ചു.

20. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരാണ്?
ഉത്തരം: വാഗ്ഭടാനന്ദൻ

21. വാഗ്ഭടാനന്ദന്റെ സംഭാവനകള്‍ എന്തെല്ലാം?
ഉത്തരം: 
 ലബാറില്‍ സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്കി
 ഏക ദൈവവിശ്വാസം ഉയര്‍ത്തിചിടിച്ചു.
 അന്ധവിശ്വാസങ്ങള്‍, അര്‍ത്ഥശൂന്യമായ ചടങ്ങുകള്‍ എന്നിവയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാന്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചു.
 ദാരിദ്യനിര്‍മ്മാര്‍ജ്ജനത്തിനും സ്തീപുരുഷസമത്വത്തിനും അദ്ദേഹം പ്രാധാന്യം നല്‍കി.

22. പട്ടിക പൂർത്തിയാക്കുക
ഉത്തരം:
i. ചട്ടമ്പി സ്വാമികൾ
പ്രസ്ഥാനങ്ങൾ:-
പ്രധാന പ്രവർത്തനങ്ങൾ:-
 അധഃസ്ഥിതര്‍ക്ക്‌ ക്ഷേത്രപവേശനവും സഞ്ചാരസ്വാതന്ത്ര്രവും അനുവദിക്കണമെന്ന്‌ ചടുമ്പിസ്വാമികള്‍ വാദിച്ചു.
 അധഃസ്ഥിതരോടൊഷം മിശ്രഭോജനം നടത്തിയ സ്വാമികള്‍ അവരുടെ സാമൂഹിക പുരോഗതിക്കുവേണ്ടിപ്രവര്‍ത്തിച്ചു.
 സമൂഹത്തില്‍ നിലനിന്നിരുന്ന ബ്രാഹ്മണമേധാവിത്വത്തെ ചട്ടമ്പിസ്വാമികള്‍ എതിര്‍ത്തു.
ii. ശ്രീനാരായണ ഗുരു
പ്രസ്ഥാനങ്ങൾ:- ശ്രീനാരായണ ധർമ്മ പരിപാലന യോഗം
പ്രധാന പ്രവർത്തനങ്ങൾ:-
• അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ആശയപ്രചാരണത്തിലൂടെ മാത്രം നേടാനാവില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ ദാരിദ്ര്യ നിർമാർജന പരിപാടികളിലൂടെ സാമൂഹിക മാറ്റത്തിനുള്ള പ്രായോഗിക വഴികൾ അദ്ദേഹം ആവിഷ്കരിച്ചു. ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് വ്യവസായങ്ങൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
• അക്കാലത്ത്‌ നിലനിന്നിരുന്ന പുളികുടി, തിരണ്ടുകല്യാണം, താലികെട്ടു കല്യാണം തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ജനങ്ങളെ ബോധവൽല്‍ക്കരിച്ചു.
• ആര്‍ഭാടവും അമിതവ്യയവും ഒഴിവാക്കി ലളിതജിവിതം നയിക്കാന്‍ ഉപദേശിച്ചു.
• ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും നടപ്പിലാക്കാനും വേണ്ടി 1903-ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചു
iii. അയ്യങ്കാളി
പ്രസ്ഥാനങ്ങൾ:- സാധുജന പരിപാലന സംഘം
പ്രധാന പ്രവർത്തനങ്ങൾ:-
• 1904-ൽ അയ്യങ്കാളി അധഃസ്ഥിത വിഭാഗങ്ങൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ചു.
 സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങള്‍ക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച
സംഘടനയാണ്‌ “സാധുജനപരിപാലനസംഘം.”
• തിരുവിതാംകൂറിലെ പ്രധാന റോഡുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് സാമൂഹ്യ വിലക്കുകളെ ലംഘിച്ചു. 
• അധഃസ്ഥിത വിഭാഗത്തിലെ സ്ത്രീകൾ കല്ലുമാല ധരിച്ചിരുന്നു. അധഃസ്ഥിത പദവിയുടെ പ്രതീകമായിരുന്ന കല്ലുമാലകൾ ഉപേക്ഷിക്കണമെന്ന് അയ്യങ്കാളി ആഹ്വാനം ചെയ്തു. 
iii. വക്കം അബ്ദുൽ ഖാദർ മൗലവി
പ്രസ്ഥാനങ്ങൾ:- മുസ്ലിം ഐക്യ സംഘം
പ്രധാന പ്രവർത്തനങ്ങൾ:-
• അന്ധവിശ്വാസങ്ങൾക്കെതിരെ അദ്ദേഹം പോരാടി.
• ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു.
• സ്ത്രീ വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ചു.
• ശാസ്ത്രം, കല എന്നീ വിഷയങ്ങളിലൂന്നിയ പഠനത്തെ പ്രോത്സാഹിപ്പിച്ചു.
• വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി സംഘടനകളെ ബോധവൽക്കരിച്ചു.
iv. പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ
പ്രസ്ഥാനങ്ങൾ:- പ്രത്യക്ഷ രക്ഷാ ദൈവ സഭ
പ്രധാന പ്രവർത്തനങ്ങൾ:-
• പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ തന്റെ ആശയങ്ങൾ പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രചരിപ്പിച്ചു.
• ജാതി വിവേചനത്തിനും ചൂഷണത്തിനും എതിരെ അദ്ദേഹം പോരാടി
• ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധവിരുദ്ധ മാർച്ച് സംഘടിപ്പിച്ചു.
v. വാഗ്ഭടാനന്ദ
പ്രസ്ഥാനങ്ങൾ:- ആത്മവിദ്യാസംഘം
പ്രധാന പ്രവർത്തനങ്ങൾ:-
• മലബാറിൽ സാമൂഹിക അനാചാരങ്ങൾക്ക് എതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
• ഏക ദൈവ വിശ്വാസം ഉയർത്തിപ്പിടിച്ചു 
• സാമൂഹിക പരിഷ്കരണങ്ങൾക്കും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും പുറമേ, സ്ത്രീപുരുഷ സമത്വത്തിനും അദ്ദേഹം പ്രാധാന്യം നൽകി.
23. സ്ത്രീപുരുഷ സമത്വത്തിൽ അധിഷ്ഠിതമായ കേരള സമൂഹത്തിന്റെ രൂപീകരണത്തിന് അടിത്തറ പാകിയ സാഹചര്യങ്ങൾ വിശകലനം ചെയ്യുക.
ഉത്തരം: 
 സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ക്കും വിവേചനത്തിനും അസമത്വത്തിനുമെതിരെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ശബ്ദമുയര്‍ത്തി.
 ചാന്നാർ ലഹള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആദ്യകാല സമരങ്ങളില്‍ ഒന്നായിരുന്നു.
 കാസര്‍ഗോഡ്‌ ജില്ലയിലെ ചീമേനിയില്‍ നടന്ന തോല്‍വിറക്‌ സമരവും” കണ്ണുര്‍ ജില്ലയിലെ കണ്ടകൈ ഗ്രാമത്തില്‍ കണ്ടകൈ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തില്‍ നടന്ന മേച്ചില്‍ പുല്ല്‌ സമരവും സ്ത്രീകളായിരുന്നു നയിച്ചത്‌.
 നമ്പുതിരി സമുദായത്തില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന അസമത്വത്തിനും
വിവേചനത്തിനും എതിരെ ആ സമുദായത്തില്‍ തന്നെയുള്ള വി.ടി.ഭട്ടതിരിപ്പാട്‌, എം.ആര്‍. ഭട്ടതിരിപ്പാട്‌ മുതലായവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.
 വി.ടി.യുടെ അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌", പ്രേംജിയുടെ “ഋതുമതി” എന്നീ നാടകങ്ങള്‍ നമ്പൂതിരി സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ പൊതു
സമൂഹത്തിനുമുമ്പില്‍ തുറന്നുകാട്ടി.
 നമ്പൂതിരി സ്തീകളെ സ്വയം പര്യാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം
കൊടുത്തവരാണ്‌ ആര്യാപള്ളം, ദേവകിനരിക്കാട്ടിരി, പാര്‍വ്വതി നെന്‍മേനിമംഗലം എന്നിവര്‍.

24. സ്ത്രീപുരുഷ സമത്വം കൊണ്ടുവരാൻ നടത്തിയ ചില സമരങ്ങൾ എഴുതുക?
ഉത്തരം: ചാന്നാർ ലഹള, കാസർകോട് ചീമേനിയിലെ തോൽവിറകു സമരം, കണ്ണൂരിലെ കണ്ടകൈ ഗ്രാമത്തിലെ കണ്ടകൈ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന മേച്ചിൽപ്പുല്ല് സമരം.

25. ''അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്'' എന്ന നാടകം എഴുതിയത് ആരാണ്?
ഉത്തരം: വി.ടി. ഭട്ടതിരിപ്പാട്

26. ഋതുമതി എന്ന നാടകം എഴുതിയത് ആരാണ്?
ഉത്തരം: പ്രേംജി

27. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു ?
ഉത്തരം: കേരളത്തിലെ സാമുഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്ത്യന്‍
മിഷണറിമാര്‍ സുപ്രധാനമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസരംഗത്ത്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതായിരുന്നു. ജാതിമതചിന്തകള്‍ക്കതീതമായി എല്ലാവിഭാഗം കുട്ടികള്‍ക്കും അവരുടെ വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിച്ചു. ഈ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തില്‍ സാമൂഹികമായ ഉണര്‍വിന്‌ പ്രചോദനമേകി. 

28. കേരളത്തില്‍ പ്രവര്‍ത്തിച്ച മിഷണറി സംഘങ്ങളില്‍ പ്രധാനപ്പെട്ടവ ഏതൊക്കെയായിരുന്നു ?
ഉത്തരം: 
 ലണ്ടനു മിഷന്‍ സൊസൈറ്റി
 ചര്‍ച്ച്‌ മിഷന൯ സൊസൈറ്റി
 ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍

29. കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ പുത്തനുണര്‍വ്‌ സൃഷ്ടിച്ച മറ്റ്‌
പരിഷ്കര്‍ത്താക്കള്‍ ആരൊക്കെയായിരുന്നു.ഇവരുടെ പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരുന്നു ?
ഉത്തരം: കേരളത്തിന്റെ സാമുഹ്യ വിദ്യാഭ്യാസ മേഖലകളിൽ പുത്തനുണര്‍വ്‌ സൃഷ്ടിച്ച മറ്റ്‌ പരിഷ്ക൪ത്താക്കളായിരുന്നു സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍, സനാഉള്ള സയിദ്‌ മക്തിതങ്ങള്‍ മുതലായവര്‍.
ഇവരുടെ പ്രവര്‍ത്തനങ്ങള്‍
 സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ജനങ്ങളെ ബോധവത്കരിച്ചു.
 വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
 സാമൂഹ്യപരിഷ്കരണത്തോടൊപ്പം മാനവമൈത്രി സന്ദേശം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.

30. സാമൂഹ്യപരിഷ്‌കരണ പ്രവർത്തനങ്ങളിലൂടെ കേരളത്തിലുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ ?
ഉത്തരം: 
 പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു.
 തൊഴില്‍, പേര്‌, പാര്‍പ്പിടം, വസ്ത്രം എന്നിവയുമായി ബന്ധപെട്ട്‌ നിലനിന്നിരുന്ന വിവേചനങ്ങള്‍ക്കെതിരെ മുന്നേറ്റങ്ങള്‍ ഉയർന്നുവന്നു.
 ജാതിയമായ ഉച്ചനീചത്വങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു.
 വിദ്യാഭ്യാസം പുരോഗതിയുടെ അടിസ്ഥാനമാണെന്ന തിരിച്ചറിവ്‌ രൂപപ്പെട്ടു.
 ആധുനിക വിദ്യാഭ്യാസത്തിന്‌ പ്രോത്സാഹനം ലഭിച്ചു.
 സ്തീ വിദ്യാഭ്യാസത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്റേയും പ്രാധാന്യം തിരിച്ചറിഞ്ഞു.

31. കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കൾ പ്രാധാന്യം നൽകിയ പരിഷ്കരണമേഖലകൾ ഏതെല്ലാം?
ഉത്തരം:
• തൊട്ടുകൂടായ്മ.
• ക്ഷേത്രപ്രവേശന നിഷേധം
• സ്വാതന്ത്ര്യം നിഷേധിക്കൽ
• സമൂഹത്തിലെ ബ്രാഹ്മണമേധാവിത്വം 
• സ്ത്രീവിവേചനം 
• വിദ്യാഭ്യാസമേഖലയിലെ സ്ത്രീപുരുഷ അസമത്വം 





PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here