STD 5 Social Science: Chapter 07 ഇരുമ്പൊരുക്കിയ മാറ്റങ്ങൾ - ചോദ്യോത്തരങ്ങൾ | Teaching Manual 


Study Notes for Class 5th Social Science (Malayalam Medium) Changes Wrought by Iron | Text Books Solution Social Science (Malayalam Medium) Chapter 07 ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
 ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക 

Chapter 07: ഇരുമ്പൊരുക്കിയ മാറ്റങ്ങൾ - Questions and Answers
1. തന്നിട്ടുള്ള ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന നദികൾ ഏതെല്ലാം? കണ്ടെത്തുക. (Textbook Page: 87)
ഉത്തരം: 
• സിന്ധു 
• ഝലം 
• ചെനാബ് 
• രവി 
• സത്ലജ് 
• ബിയാസ് 
• ഗംഗ

2. സിന്ധു നദിയുടെ പോഷകനദികൾ ഏതെല്ലാം?
ഉത്തരം: ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവയാണ്‌ സിന്ധു നദിയുടെ പോഷകനദികള്‍.

3. ഏത്‌ പ്രദേശത്തിലൂടെ ആണ്‌ സിന്ധു നദി ഒഴുകുന്നത്‌?
ഉത്തരം: ഇന്ത്യയുടെ വടക്കു പടിഞ്ഞാറ്‌ പ്രദേശങ്ങളിലൂടെ ആണ്‌ സിന്ധുവും അതിന്റെ പോഷക നദികളും ഒഴുകുന്നത്‌.

4. ഹാരപ്പന്‍ സംസ്കാരം വളര്‍ന്നുവന്നത്‌ ഏത്‌ നദീതടത്തില്‍ ആയിരുന്നു?
ഉത്തരം: സിന്ധു നദീതടങ്ങളിലായിരുന്നു ഹാരപ്പന്‍ സംസ്കാരം വളര്‍ന്നുവന്നത്‌.

5. ആര്യന്മാർ ആരായിരുന്നു ?
ഉത്തരം: ഏകദേശം 3500 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സിന്ധു നദീതടത്തില്‍ കുടിയേറിപ്പാര്‍ത്ത ജനവിഭാഗമായിരുന്നു ആര്യന്മാര്‍

6. ആര്യന്‍മാരെ കുറിച്ച്‌ വിവരം ലഭിക്കുന്നത്‌ എവിടെ നിന്നാണ്‌ ?
ഉത്തരം: വേദങ്ങളില്‍ നിന്നാണ്‌ ആര്യന്‍മാരെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്‌
 
7. വേദ ഭാഷ എന്തായിരുന്നു ?
ഉത്തരം: വേദ ഭാഷ സംസ്കൃതം ആയിരുന്നു

8. വേദങ്ങള്‍ പ്രചരിച്ചിരുന്നത്‌ എങ്ങനെ ?
ഉത്തരം: വാമൊഴിയാണ്‌ വേദങ്ങള്‍ ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്നത്‌

9. വേദകാലഘട്ടം എന്നാല്‍ എന്ത്‌?
ഉത്തരം: വേദങ്ങളില്‍ പരാമര്‍ശിക്കുന്ന മനുഷ്യജീവിതം നിലനിന്നിരുന്ന കാലം വേദകാലം എന്നറിയപ്പെടുന്നു

10. വേദങ്ങള്‍ ഏതെല്ലാം?
ഉത്തരം: ഋഗ്വേദം സാമവേദം അഥര്‍വ്വവേദം, യജുര്‍വേദം എന്നിവയാണ്‌ നാല്‌ വേദങ്ങള്‍

11. വേദകാലം നിലനിന്നിരുന്ന കാലഘട്ടം ഏത്‌ ?
ഉത്തരം: ബി.സി. 1500 മുതൽ ബി.സി. 600 വരെയുള്ള കാലമാണ് വേദകാലം 

12. ആദ്യം രചിച്ച വേദമാണ്‌ --------------
ഉത്തരം: ഗ്വേദം ആണ്‌ ആദ്യം രചിക്കപ്പെട്ട വേദം

13. ചാർട്ടിൽ നിന്ന് നിങ്ങൾക്ക് എന്തെല്ലാം വിവരമാണ് ലഭിക്കുന്നത്?
ഉത്തരം:
• ബി.സി. 1500 മുതല്‍ ബി.സി. 600 വരെയുള്ള കാലമാണ്‌ വേദകാലം.
• ആദ്യം രചിച്ച വേദം ഋഗ്വേദമാണ്‌.
• ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവിതം നിലനിന്നിരുന്നകാലം.
• വേദകാലത്തെ ഋഗ്വേദകാലഘട്ടമെന്നും പിൽക്കാല വേദകാലമെന്നും രണ്ടായി തിരിക്കാം.
• സാമവേദം, യജുർവേദം, അഥർവ്വവേദം എന്നിവ പിൽക്കാല വേദ കാലഘട്ടത്തിൽ രചിക്കപ്പെട്ടു.
• വേദങ്ങൾ എഴുതിയത് സംസ്കൃതത്തിലാണ്.

14. ഋഗ്വേദകാലത്തെ സമ്പത്ത്‌ ആയിരുന്നു -----------------
ഉത്തരം: കന്നുകാലികള്‍

15. ഗ്വേദകാലത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ എന്തായിരുന്നു ?
ഉത്തരം: കാലിവളര്‍ത്തല്‍

16. ഗോത്രങ്ങള്‍ എന്നാല്‍ എന്ത്‌?
ഉത്തരം: കന്നുകാലികളെ മേച്ചു നടന്ന ആര്യന്‍മാരുടെ കൂട്ടത്തെയാണ്‌ ഗോത്രം എന്ന്‌ അറിയപ്പെട്ടിരുന്നത്‌

17. ഓരോ ഗോത്രത്തിന്റെയും തലവന്‍ ----------- എന്നറിയപ്പെട്ടിരുന്നു.
ഉത്തരം: രാജന്‍

18. ഋഗ്വേദകാലത്തെ പ്രധാന വിളയായിരുന്നു ----------------
ഉത്തരം: ബാര്‍ലി

19. ആരായിരുന്നു ദാസന്മാര്‍ അഥവ ദസ്യുക്കള്‍?
ഉത്തരം: കന്നുകാലികള്‍ക്ക്‌ വേണ്ടി ഗോത്രങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഗോത്രങ്ങള്‍ തമ്മിലും ഗോത്രങ്ങളും ആര്യന്മാര്‍ അല്ലാത്തവരും തമ്മിലും യുദ്ധങ്ങള്‍ നടന്നിരുന്നു. ആര്യന്മാര്‍ വിജയിക്കുകയും ആര്യന്മാര്‍ അല്ലാത്തവരെ കീഴടക്കുകയും ചെയ്തു. കീഴടക്കപ്പെട്ടവരാണ്‌ ദാസന്മാര്‍, ദസ്യുക്കള്‍ 

20. ആര്യന്‍മാരും ആര്യന്‍മാരല്ലാത്തവരും തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ ആര്യന്‍മാര്‍ വിജയിക്കാന്‍ കാരണമെന്ത്‌?
ഉത്തരം: ഗോത്രങ്ങള്‍ തമ്മിലും ഗോത്രങ്ങളും ആര്യന്മാരല്ലാത്തവരും തമ്മില്‍ യുദ്ധങ്ങള്‍ നടന്നിരുന്നു. കുതിരകളും ചെമ്പ്‌ വെങ്കലം എന്നിവകൊണ്ടുള്ള ആയുധങ്ങളും ആര്യന്മാര്‍ക്ക്‌ ഉണ്ടായിരുന്നു. ഇവയുടെ സഹായത്തോടെയാണ്‌ ആര്യന്മാര്‍ മറ്റുള്ളവരെ കീഴടക്കിയത്‌.

21. ചുവടെ തന്നിട്ടുള്ള സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഋഗ്വേദകാലത്തെ ജീവിതത്തെ ഹാരപ്പയിലെ ജീവിതവുമായി താരതമ്യം ചെയ്യുക.
• തൊഴിൽ 
• ഉപകരണങ്ങൾ 
ഉത്തരം: 
22. ഋഗ്വേദകാലത്തെ ആരാധനാമൂര്‍ത്തികള്‍ ആരെല്ലാമായിരുന്നു
ഉത്തരം: ഗ്വേദ കാലത്തെ ആരാധനാ മൂര്‍ത്തികള്‍ ആയിരുന്നു ഇന്ദ്രന്‍, വരുണന്‍, അഗ്നി, തുടങ്ങിയ ദേവന്മാരും അതിഥി, ഉഷസ്സ്‌ തുടങ്ങിയ ദേവതമാരും.

23. ഋഗ്വേദ കാലത്ത്‌ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ക്ക്‌ ----------നിറമായിരുന്നു.
ഉത്തരം: ചാരനിറം ആയിരുന്നു

24. ഗംഗാ സമതലത്തിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങൾ എന്തായിരുന്നു?
ഉത്തരം:
• ഗോത്രങ്ങൾ തമ്മിലുള്ള കലഹം 
• പുതിയ ഗോത്രങ്ങളുടെ ആവിർഭാവം
• ജനസംഖ്യാ വളർച്ച

25. ഗംഗാ സമതലത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
• വന്മരങ്ങൾ നിറഞ്ഞ കാടുകൾ 
• ഫലഭൂയിഷ്ഠമായ എക്കൽ മണ്ണ്
• ധാരാളം മഴ

26. ഇരുമ്പിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: ചെമ്പും വെങ്കലവും കൊണ്ടുണ്ടാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ച് മരങ്ങൾ വെട്ടിത്തെളിക്കാനും മണ്ണിൽ കിളയ്ക്കാനും പ്രയാസമായിരുന്നു.  കാഠിന്യമേറിയ ലോഹം കൊണ്ട് നിർമ്മിച്ച പണിയായുധങ്ങൾ ഇതിന് ആവശ്യമായിരുന്നു, ഇത് ഇരുമ്പിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചു.

27. ഗംഗാ സമതലത്തിലേക്ക് വരുമ്പോൾ ആര്യന്മാരുടെ കൈവശമുള്ള ആയുധങ്ങൾ ഏത് ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു?
ഉത്തരം: ചെമ്പും വെങ്കലവും കൊണ്ട് നിർമ്മിച്ചവ 

28. ഇന്ന് നമ്മൾ കൃഷിക്കും മരങ്ങൾ മുറിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളും ഏത് ലോഹം കൊണ്ട് നിർമ്മിച്ചവയാണ്?
ഉത്തരം: ഇരുമ്പ് 

29. ഗംഗാ സമതലത്തിന് കുറുകെയുള്ള സംസ്ഥാനങ്ങൾ തിരിച്ചറിയുക
ഉത്തരം: ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ

30. ഇരുമ്പ് ചെമ്പിൽ നിന്നും വെങ്കലത്തിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം: ചെമ്പിനെക്കാളും വെങ്കലത്തേക്കാളും കടുപ്പമുള്ള ലോഹമാണ് ഇരുമ്പ്. ഇരുമ്പിന്റെ കണ്ടുപിടിത്തത്തോടെ, ഉറപ്പുള്ള ഉപകരണങ്ങളും, ആയുധങ്ങളും ഉണ്ടാക്കി. കാടുകൾ വെട്ടിത്തെളിച്ചു. കലപ്പകൾ ഉപയോഗിച്ച് നിലമുഴുത്തു.  

31. ഋഗ്വേദ കാലഘട്ടത്തില്‍ കന്നുകാലികള്‍ക്ക്‌ വളരെയധികം പ്രാധാന്യം ലഭിച്ചിരുന്നു കാരണമെന്ത്‌?
ഉത്തരം: വേദ കാലഘട്ടത്തിലെ പ്രധാന സമ്പത്ത്‌ കന്നുകാലികള്‍ ആയിരുന്നു. അതുകൊണ്ട് പ്രധാന തൊഴിൽ കന്നുകാലി വളർത്തലായിരുന്നു.

32. ഋഗ്വേദ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ സവിശേഷതകൾ എന്തായിരുന്നു?
ഉത്തരം:
• ഋഗ്വേദ കാലഘട്ടത്തിൽ പ്രധാന സമ്പത്ത്‌ കന്നുകാലികള്‍ ആയിരുന്നു.
• കന്നുകാലി വളർത്തലായിരുന്നു പ്രധാന തൊഴിൽ
• ആളുകൾ കൃഷിയിലും ഏർപ്പെട്ടിരുന്നു, പ്രധാന വിള ബാർലി ആയിരുന്നു.
• കന്നുകാലികളെ വളർത്തുന്ന ആര്യന്മാരുടെ കൂട്ടം ഗോത്രങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗോത്രത്തലവൻ രാജൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
• കുതിരകളും ചെമ്പ്, വെങ്കല ആയുധങ്ങളും ആര്യന്മാർ ഉപയോഗിച്ചിരുന്നു.
• ആര്യന്മാർ കീഴ്പെടുത്തിയ ആളുകൾ ദാസന്മാർ അല്ലെങ്കിൽ ദസ്യുക്കൾ എന്നാണ് അറിയപ്പെട്ടിരുന്നത്
• ആര്യന്മാർ ഇന്ദ്രൻ, വരുണൻ, അഗ്നി തുടങ്ങിയ ദേവന്മാരെയും അതിഥി, ഉഷസ് തുടങ്ങിയ ദേവതകളെയും ആരാധിച്ചു.
• ഈ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾക്ക് ചാരനിറമായിരുന്നു.

33. പശുവളർത്തലിൽ നിന്ന് കൃഷിയിലേക്കുള്ള മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• സ്ഥിരവാസം ആരംഭിച്ചു 
• കാർഷിക ഉൽപാദനം വർദ്ധിച്ചു 
• മൈച്ചാം വന്ന ഉൽപ്പന്നങ്ങൾ കൈമാറ്റം ചെയ്തു 
• തൊഴിലുകളെ അടിസ്ഥാനമാക്കി സമൂഹം നാലായി വിഭജിക്കപ്പെട്ടു: ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ.

34. എന്താണ് ചാതുർവർണ്ണ്യം?
ഉത്തരം: ആളുകൾ സ്ഥിരജീവിതം നയിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ ജീവിതക്രമത്തിൽ ചില മാറ്റങ്ങളുണ്ടായി. തൊഴിലിന്റെ അടിസ്ഥാനത്തിൽ സമൂഹം നാലായി വിഭജിക്കപ്പെട്ടു: ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെയുള്ള ഈ വിഭജനം ചാതുർവർണ്ണ്യം അറിയപ്പെടുന്നത്.

35. ആദ്യകാല തമിഴകത്തിലെ ഇരുമ്പുയുഗം മഹാശിലാസംസ്കാരകാലഘട്ടം എന്നറിയപ്പെട്ടത്‌ എന്തുകൊണ്ട്‌? ഇത്‌ ശിലായുഗത്തില്‍ നിന്ന്‌ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം: ആദ്യകാല തമിഴകത്തില്‍ ഉപകരണങ്ങളെല്ലാം ഇരുമ്പ് കൊണ്ടുള്ളവയാണ്‌ എങ്കിലും ഈ കാലഘട്ടത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് മഹാശിലകളിൽ 
നിന്നാണ്‌. അതിനാല്‍ ഈ കാലഘട്ടം മഹാശിലാസംസ്കാരകാലഘട്ടം എന്നറിയപ്പെടുന്നു. ശിലായുഗത്തിലെ ആയുധങ്ങൾ കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. എന്നാൽ മഹാശിലാസംസ്കാര കാലഘട്ടത്തിലെ ആയുധങ്ങൾ ഇരുമ്പ് കൊണ്ടാണ് നിർമ്മിച്ചത്.

36. എന്താണ് സംഘം ?
ഉത്തരം:  മധുര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന പാണ്ഡ്യന്മാരുടെ പ്രോത്സാഹനത്തില്‍ സാഹിത്യകാരന്‍മാരുടെ കൂട്ടായ്മ പ്രാചീന തമിഴകത്ത്‌ നിലനിന്നിരുന്നു. ഇത്‌ “സംഘം എന്ന പേരിലറിയപ്പെട്ടു. പത്തുപ്പാട്ട്, പതിറ്റുപ്പത്ത്‌, അകനാനൂറ്‌, പുറനാനുറ്‌ എന്നിവ സംഘംകൃതികളില്‍ പ്രധാനപ്പെട്ടവയാണ്‌.

37. മൂവേന്തന്മാര്‍ എന്നറിയപ്പെട്ടത് ആര് ?
ഉത്തരം: പ്രാചീന തമിഴകം ഭരിച്ചിരുന്നത്‌ പാണ്ഡ്യന്മാര്‍, ചേരന്‍മാര്‍, ചോളന്മാര്‍ എന്നീ രാജവംശങ്ങളായിരുന്നു. ഇവര്‍ മൂവേന്തന്മാര്‍ എന്നറിയപ്പെട്ടു.

38. താഴെ നല്‍കിയിട്ടുള്ള ഭൂപടത്തില്‍ ചേരന്മാര്‍, ചോളന്മാര്‍, പാണ്ഡ്യന്മാര്‍ എന്നിവര്‍ ഭരണം നടത്തിയ പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളം ഉള്‍പ്പെടുന്ന പ്രദേശത്ത്‌ ഭരണം നടത്തിയിരുന്ന രാജവംശം ഏതാണെന്ന്‌ കണ്ടെത്താമോ?
ഉത്തരം: ചേരന്മാര്‍

39. എന്താണ് തിണകൾ ? അവയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്തൊക്കെ?
ഉത്തരം: സംഘം കൃതികള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച്‌ പ്രാചീന തമിഴ്കം അഞ്ച്‌
ഭൂവിഭാഗങ്ങളായി അറിയപ്പെട്ടിരുന്നു. ഇവ തിണകൾ എന്ന്‌ വിളിക്കപ്പെട്ടു. തിണകള്‍ക്ക്‌ അതിന്റേതായ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഉണ്ടായിരുന്നു. 
40. വെങ്കലയുഗ കാലഘട്ടത്തിൽ നിന്ന് ഇരുമ്പ് യുഗത്തിലേക്ക് എത്തുമ്പോൾ മനുഷ്യജീവിതത്തിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാം?
ഉത്തരം: 
• കൃഷി വ്യാപിച്ചു
• സ്ഥിരവാസം ആരംഭിച്ചു
• വിദൂര ദേശങ്ങളുമായി വ്യാപാരബന്ധം ആരംഭിച്ചു
• സാധങ്ങൾക്ക് പകരം സ്വർണ്ണം പ്രതിഫലമായി സ്വീകരിച്ചു.
• ജീവിതനിലവാരം ഉയര്‍ന്നു.

41. ഇരുമ്പ് കണ്ടെത്തി ഉപകരണങ്ങളുണ്ടാക്കി ഉപയോഗിച്ചത് മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാന കാലമായിരുന്നു. സമർത്ഥിക്കുക.
ഉത്തരം:  ഇരുമ്പ്‌ കണ്ടെത്തിയതോടെ ചെമ്പ്‌, വെങ്കലം എന്നിവയേക്കാള്‍ കൂടുതല്‍ ഉറപ്പുള്ളതും ചെലവ്‌ കുറഞ്ഞതുമായ കൃഷി ഉപകരണങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍
സാധിച്ചു. കാടുകള്‍ വെട്ടിത്തെളിച്ച്‌ കൃഷിഭൂമികളാക്കി. ഇതോടെ കാര്‍ഷിക ഉത്പാദനം വര്‍ദ്ധിച്ചു. കൃഷിയിടങ്ങളോട്‌ ചേര്‍ന്ന്‌ മനുഷ്യര്‍ സ്ഥിരവാസം ആരംഭിച്ചു. മിച്ചം വന്ന ഉല്‍പ്പന്നങ്ങള്‍ കച്ചവടം ചെയ്യാന്‍ തുടങ്ങി. കുരുമുളക്‌ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ തേടി കടല്‍ മാര്‍ഗ്ഗം വിദേശികള്‍ എത്താന്‍ തുടങ്ങി. അവരില്‍ നിന്ന്‌ പ്രതിഫലമായി സ്വര്‍ണ്ണം സ്വീകരിച്ചു.ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നു.






Class V Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here