STD 6 സോഷ്യൽ സയൻസ്: Chapter 07 മധ്യകാല ഇന്ത്യ: കലയും സാഹിത്യവും - ചോദ്യോത്തരങ്ങൾ | Teaching Manual


Textbooks Solution for Class 6th Social Science - Medieval India: Art and Literature | Text Books Solution Social Science (Malayalam Medium) Chapter 07 മധ്യകാല ഇന്ത്യ: കലയും സാഹിത്യവും
 ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക 
Chapter 07: മധ്യകാല ഇന്ത്യ: കലയും സാഹിത്യവും - Textual Questions and Answers & Model Questions
1. പ്രശസ്ത ഒഡിയ സാഹിത്യകാരി പ്രതിഭാറായ്‌ “ശിലാപത്മം' എന്ന നോവലില്‍ കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ നിര്‍മാണത്തെക്കുറിച്ച്‌ നല്‍കിയ വിവരണമാണ്‌ മുകളില്‍ (TextBook Page: 103) കൊടുത്തിട്ടുള്ളത്‌. ഇതില്‍നിന്ന്‌ എന്തെല്ലാം വിവരങ്ങളാണ്‌ കണ്ടെത്താനാകുന്നത്‌?
ഉത്തരം: 
• ക്ഷ്രേതത്തിന്റെ നിര്‍മാണത്തിനാവശ്യമായ പല നിറത്തിലുള്ള ശിലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കൊണ്ടു വന്നു.  
• ക്ഷേത്രത്തിന്റെ മുകളിൽ കലശം സ്ഥാപിക്കുന്നതിന് 25 അടി ഉയരവും 56000 മന്ന് ഭാരവുമുള്ള ശിലകൾ നൂറിലേറെ മൈൽ ദൂരം ജലമാർഗം കൊണ്ട് വന്ന് 200 അടി ഉയരത്തിൽ സ്ഥാപിച്ചു.
• 1200 ശില്പികൾ 12 വർഷത്തോളം അക്ഷീണം പ്രയത്നിച്ചു.

2. പഞ്ചരഥങ്ങൾ എന്നറിയപ്പെടുന്നത് എന്താണ് ?
ഉത്തരം: പല്ലവ രാജാവായ നരസിംഹവർമന്റെ കാലത്ത് മഹാബലിപുരത്ത് നിർമ്മിച്ച ക്ഷേത്രങ്ങൾ പഞ്ചരഥങ്ങൾ എന്നറിയപ്പെടുന്നു.

3. ക്ഷേത്ര വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമായിരുന്നു പല്ലവ കാലഘട്ടം. വിശദീകരിക്കുക.
ഉത്തരം: തെക്കേ ഇന്ത്യയില്‍ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരണം നടത്തിയ
രാജാക്കന്മാരായിരുന്നു പല്ലവന്മാര്‍. അവരുടെ പ്രധാന തുറമുഖനഗരമായിരുന്നു മഹാബലിപുരം. പല്ലവരാജാവായ നരസിംഹവര്‍മന്റെ കാലത്ത്‌ അവിടെ നിര്‍മിച്ച ക്ഷ്രേതങ്ങള്‍ പഞ്ചരഥങ്ങള്‍ എന്നറിയപ്പെടുന്നുഅവയോരോന്നും ഒറ്റക്കല്ലില്‍ കൊത്തിയെടുത്തവയാണ്‌.

4. ഇന്ത്യയിൽ ഇന്ന് കാണുന്ന ക്ഷേത്ര നിർമ്മാണരീതി വിവിധ ഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ചതാണ്. സമർഥിക്കുക.
ഉത്തരം: മഹാബലിപുരത്തെ പഞ്ചരഥങ്ങള്‍ എന്നറിയപ്പെടുന്ന ഓരോ ക്ഷേത്രവും ഒറ്റക്കല്ലില്‍ കൊത്തിയെടുത്തവയാണ്‌. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രങ്ങള്‍ ഇത്തരത്തില്‍പ്പെട്ടവയാണ്‌. ആറാം നൂറ്റാണ്ടുമുതല്‍ പ്രന്തണ്ടാം നൂറ്റാണ്ടുവരെയുള്ള കാലത്താണ്‌ ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചത്‌. പില്‍ക്കാലത്ത്‌ ചെത്തിമിനുക്കിയ പാറകള്‍ ഉപയോഗിച്ച്‌ ഉയരമേറിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന രീതി നിലവില്‍ വന്നു. ഇവയില്‍ ഭൂരിഭാഗവും ബഹുനില ക്ഷേത്രങ്ങളായിരുന്നു. ആസാമിലെ കാമാഖ്യക്ഷേത്രവും ചോളരാജാവായ രാജരാജന്‍ തഞ്ചാവൂരില്‍ നിര്‍മിച്ച ബൃഹദീശ്വരക്ഷ്രേതവും ഇതിന്‌ ഉദാഹരണങ്ങളാണ്‌. പിന്നീട്‌ ക്ഷ്രേതഭിത്തികള്‍ ശില്പങ്ങള്‍ കൊണ്ടലങ്കരിക്കുന്ന സമ്പ്രദായം വ്യാപകമായി. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രം ഈ രീതിയുടെ ഉദാഹരണമാണ്. ഇവയിൽ നിന്ന്, ഇന്ത്യയിൽ ഇന്ന് കാണുന്ന ക്ഷേത്ര നിർമ്മാണരീതി വിവിധ ഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ചതാണ് എന്ന് മനസ്സിലാക്കാം.

5. ചോള വാസ്തുവിദ്യയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ഉത്തരം: പില്‍ക്കാലത്ത്‌ ചെത്തിമിനുക്കിയ പാറകള്‍ ഉപയോഗിച്ച്‌ ഉയരമേറിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന രീതി നിലവില്‍ വന്നു. ഇവയില്‍ ഭൂരിഭാഗവും ബഹുനില ക്ഷേത്രങ്ങളായിരുന്നു. രാജരാജ ചോളന്റെ കാലത്ത് നിർമ്മിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രവും ആസാമിലെ കാമാഖ്യ ക്ഷേത്രവും ഈ ശൈലിയിൽ നിർമ്മിക്കപ്പെട്ടവയാണ്.

6. ഇന്തോ-ഇസ്‌ലാമിക് വാസ്തുവിദ്യാ ശൈലി എങ്ങനെ രൂപപ്പെട്ടു?
ഉത്തരം: വാസ്തുവിദ്യാരംഗത്ത്‌ വിദഗ്ധരായവരെ തുര്‍ക്കി, പേര്‍ഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലേക്കു കൊണ്ടുവന്നു. അവരോടൊപ്പം തദ്ദേശീയരായ ശില്പികള്‍, തൊഴിലാളികള്‍, കല്‍പ്പണിക്കാര്‍ തുടങ്ങിയവരും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇരുകൂട്ടരുടെയും ശൈലികള്‍ സമന്വയിച്ചാണ്‌ ഇന്‍ഡോ - ഇസ്ലാമിക്‌ വാസ്തുവിദ്യാശൈലി രൂപപ്പെട്ടത്‌. 

7. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ പൊതു സവിശേഷതകൾ എന്തെല്ലാമാണ് ?.
ഉത്തരം: 
 കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ഈ ശൈലിയുടെ മുഖ്യ സവിശേഷതകളാണ്‌.
 കെട്ടിടങ്ങളില്‍ അലങ്കാരത്തിനുവേണ്ടി പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങള്‍ കൊത്തിവച്ചു.
• കെട്ടിടങ്ങളുടെ നിര്‍മാണത്തിന്‌ കുമ്മായം, ചുവന്നകല്ല്, മാര്‍ബിള്‍ മുതലായവ ഉപയോഗിച്ചു.
 നിര്‍മിതികളോടു ചേര്‍ന്ന്‌ വിശാലമായ പൂന്തോട്ടങ്ങളുണ്ടാക്കി.

8. കുത്തബ് മിനാറിനെ കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: സല്‍ത്തനത്ത്‌ സ്ഥാപകനായിരുന്ന കുത്തുബുദ്ദീന്‍ ഐബക്‌ ആണ്‌ കുത്ത്ബ്‌ മിനാറിന്റെ നിര്‍മാണം ആരംഭിച്ചത്‌. ഇല്‍തുത്മിഷ്‌ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ഉയരമുള്ള ഗോപുരവും ഗോപുരത്തില്‍ നിന്ന്‌ തള്ളിനില്‍ക്കുന്ന ബാല്‍ക്കണികളും ഇതിന്റെ സവിശേഷതകളാണ്‌. ഇന്തോ-ഇസ്ലാമിക് ശൈലിയിൽ നിർമ്മിച്ച ആദ്യത്തെ കെട്ടിടമാണ് കുത്തബ് മിനാർ.

9. ഹുമയൂണിന്റെ ശവകുടീരത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: ഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം ഇന്‍ഡോ-ഇസ്ലാമിക്‌ ശൈലിയില്‍ നിര്‍മിച്ചതാണ്‌. മനോഹരമായ പൂന്തോട്ടത്തിന്റെ മധ്യ ഭാഗത്താണ്‌ ഈ ശവകുടീരം സ്ഥിതി ചെയുന്നത്‌. ചുവന്ന മണല്‍ക്കല്ലും വെണ്ണക്കല്ലും കൊണ്ടാണ്‌ ഇത്‌ നിര്‍മിച്ചിരിക്കുന്നത്‌.

10. താജ്മഹലിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം?
ഉത്തരം: മുഗള്‍ ച്രക്രവര്‍ത്തിയായ ഷാജഹാന്‍ പത്നി മുംതാസ്‌ മഹലിന്റെ ഓര്‍മയ്ക്കായി ആഗ്രയില്‍ നിര്‍മിച്ച താജ്മഹല്‍ ഇന്‍ഡോ- ഇസ്ലാമിക്‌ ശൈലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ്‌. ഇതിന്റെ നിര്‍മാണത്തിന്‌ വെള്ള മാര്‍ബിളാണ്‌ ഉപയോഗിച്ചത്‌.

11. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് ആ പേരു വരാന്‍ കാരണമെന്തായിരിക്കും?
ഉത്തരം: മുഗള്‍ഭരണകാലത്തെ കോട്ടകളില്‍ പ്രധാനപ്പെട്ടതാണ്‌ ഇത്‌. പൂര്‍ണമായും ചുവന്ന മണല്‍ക്കല്ലുകള്‍ കൊണ്ടാണ്‌ ചെങ്കോട്ട നിര്‍മിച്ചിരിക്കുന്നത്‌.

12. മധ്യകാല ഇന്ത്യയിലെ പ്രധാന നിർമ്മിതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക. ചുവടെ കൊടുത്ത പട്ടിക പൂർത്തിയാക്കുക.
i. ബൃഹദീശ്വരക്ഷ്രേതം 
 തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ സ്ഥിതിചെയ്യുന്നു.
 ചോളരാജാവായ രാജരാജനാണ്‌ നിര്‍മിച്ചത്‌
 ഇന്ത്യയിലെ വിസ്തൃതവും ഉയരമേറിയതുമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌.
 പാറകള്‍ ചെത്തിമിനുക്കി നിര്‍മിച്ച ബഹുനിലക്ഷേത്രം.
ii. കുത്തബ് മിനാർ 
 സല്‍ത്തനത്ത്‌ സ്ഥാപകനായിരുന്ന കുത്തുബുദ്ദീന്‍ ഐബക്‌ ആണ്‌ കുത്ത്ബ്‌ മിനാറിന്റെ നിര്‍മാണം ആരംഭിച്ചത്‌. 
 ഇല്‍തുത്മിഷ്‌ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. 
 ഉയരമുള്ള ഗോപുരവും ഗോപുരത്തില്‍ നിന്ന്‌ തള്ളിനില്‍ക്കുന്ന ബാല്‍ക്കണികളും ഇതിന്റെ സവിശേഷതകളാണ്‌.
 ഇന്തോ-ഇസ്ലാമിക് ശൈലിയിൽ നിർമ്മിച്ച ആദ്യത്തെ കെട്ടിടമാണ് കുത്തബ്മിനാർ.
 ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു 
iii. താജ്മഹൽ
 മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പത്നി മുംതാസ്‌ മഹലിന്റെ ഓര്‍മയ്ക്കായി നിർമ്മിച്ചു.
 ആഗ്രയില്‍ സ്ഥിതി ചെയ്യുന്നു 
 ഇന്‍ഡോ- ഇസ്ലാമിക്‌ ശൈലിയുടെ ഏറ്റവും നല്ല ഉദാഹരണം. 
 ഇതിന്റെ നിര്‍മാണത്തിന്‌ വെള്ള മാര്‍ബിളാണ്‌ ഉപയോഗിച്ചത്‌.
iv. ചെങ്കോട്ട
 മുഗള്‍ഭരണകാലത്തെ കോട്ടകളില്‍ പ്രധാനപ്പെട്ടതാണ്‌ ഇത്‌. 
 മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണികഴിപ്പിച്ചതാണിത്. 
 പൂര്‍ണമായും ചുവന്ന മണല്‍ക്കല്ലുകള്‍ കൊണ്ടാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.
 ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു 
v. ജുമാമസ്ജിദ്‌.
 ഇന്‍ഡോ-ഇസ്ലാമിക്‌ ശൈലിയിലുള്ള മറ്റൊരു നിര്‍മിതിയാണ്‌ ഡല്‍ഹിയിലെ ജുമാമസ്ജിദ്‌. 
• മുഗൾ ചക്രവർത്തി ഷാജഹാനാണ്‌ ഈ പള്ളി പണി തീർത്തത്. 
 മാര്‍ബിളും ചുവന്നകല്ലുകളും ഉപയോഗിച്ചാണ്‌ ഇത്‌ നിര്‍മിച്ചിരിക്കുന്നത്‌.
 ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു 

13. ഷാജഹാന്റെ കാലഘട്ടത്തിലെ പ്രധാന നിർമ്മിതികൾ ഏതൊക്കെയാണ്.
ഉത്തരം:
• താജ് മഹൽ
• ചെങ്കോട്ട
• ഡൽഹിയിലെ ജുമാ മസ്ജിദ്.

14. ദക്ഷിണേന്ത്യയില്‍ വിജയനഗര രാജാക്കന്മാര്‍ നിര്‍മിച്ച പ്രധാന ക്ഷ്രേതങ്ങൾ ? 
ഉത്തരം: വിട്ടലസ്വാമിക്ഷേത്രവും ഹസാരരാമക്ഷേത്രവും. 

15. വിജയനഗര രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രങ്ങൾ മുൻകാല ക്ഷേത്രങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം:
  ഇവ പാറകള്‍ ചെത്തിമിനുക്കി നിര്‍മിച്ച ബഹുനില ക്ഷ്രേതങ്ങളാണ്‌.
 ക്ഷ്രേതങ്ങളോടു ചേര്‍ന്ന്‌ മണ്ഡപങ്ങള്‍ നിര്‍മിച്ചു.
 അലങ്കാരപ്പണികളുള്ള തൂണുകള്‍ നിര്‍മിച്ചു.
 ക്ഷ്രേതങ്ങള്‍ വിപുലപ്പെടുത്തി.

16. പോർച്ചുഗീസുകാർ കൊണ്ടുവന്ന വാസ്തുവിദ്യശൈലി എന്തായിരുന്നു?
ഉത്തരം: ഗോഥിക് ശൈലി.

17. ഗോഥിക് ശൈലിയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം: കൂര്‍ത്ത ഗോപുരങ്ങളും കമാനങ്ങളുമാണ് ഈ ശൈലിയുടെ പ്രധാന സവിശേഷതകൾ.

18. ഗോഥിക് ശൈലിയിലുള്ള വാസ്തുവിദ്യയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ഉത്തരം: പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഒരു പുതിയ വാസ്തു വിദ്യാശൈലി ഇന്ത്യയില്‍ പരിചയപ്പെടുത്തി. ഇത്‌ ഗോഥിക്‌ ശൈലി എന്നറിയപ്പെടുന്നു. കൂര്‍ത്ത ഗോപുരങ്ങളും കമാനങ്ങളും ഇതിന്റെ മുഖ്യ സവിശേഷതകളാണ്‌. കൊച്ചിയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളിയും ഗോവയിലെ ബോംജീസസ്‌ പള്ളിയും ഇവയ്ക്ക്‌ ഉദാഹരണങ്ങളാണ്‌.

19. മധ്യകാല ഇന്ത്യയിൽ സംഗീതത്തിന്റെയും ചിത്രകലയുടെയും മേഖലകളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: ദക്ഷിണേന്ത്യയില്‍ കര്‍ണാടകസംഗീതം കൂടുതല്‍ വികാസം പ്രാപിച്ചു. സല്‍ത്തനത്ത്‌-മുഗള്‍കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ സംഗീതത്തിന്റെ സ്വാധീനഫലമായി പുതിയൊരു സംഗീതശൈലി രൂപപ്പെട്ടു. ഇതാണ്‌ ഹിന്ദുസ്ഥാനിസംഗീതം. ഖവ്വാലി എന്ന സംഗീതരൂപം രൂപപ്പെട്ടത്‌ ഇക്കാലത്താണ്‌. പുതിയ സംഗീതോപകരണങ്ങള്‍ ഇക്കാലഘട്ടത്തില്‍ രൂപംകൊണ്ടു. തബല, സിതാര്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌.  സംഗീതത്തിലെന്നപോലെ ചിത്ര കലയിലും മധ്യകാലഘട്ടത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വന്നു. രാമായണം, ബൈബിൾ, കൊട്ടാര ജീവിതം, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയവയിരുന്നു ചിത്രങ്ങളുടെ പ്രമേയങ്ങൾ.

20. ഖവാലിയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
ഉത്തരം: സൂഫിവര്യന്മാര്‍ താമസിച്ചിരുന്ന ഖാന്‍കകളില്‍ രൂപപ്പെട്ട ഒരു സംഗീത രുപമാണ്‌ ഖവ്വാലി. ഉര്‍ദു ഭാഷയില്‍ രചിക്കപ്പെട്ട ഭക്തിഗീതങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചടുലമായ താളക്രമത്തില്‍ ആലപിക്കുന്നതാണ്‌ ഇതിന്റെ പ്രത്യേകത.

21. മധ്യകാലഘട്ടത്തിൽ ചിത്രകലയ്ക്ക് സ്വീകരിച്ച പ്രമേയങ്ങൾ ഏതൊക്കെയാണ്?
ഉത്തരം: രാമായണം, ബൈബിൾ, കൊട്ടാര ജീവിതം, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയവയിരുന്നു ചിത്രങ്ങളുടെ പ്രമേയങ്ങൾ.

22. മധ്യകാല ഇന്ത്യയിൽ സാഹിത്യത്തിന്റെയും പ്രാദേശിക ഭാഷകളുടെയും വളർച്ചയിലും വികാസത്തിലും ഭക്തി, സൂഫി പ്രസ്ഥാനങ്ങളുടെ പങ്ക് വിലയിരുത്തുക.
ഉത്തരം: ഭക്തി പ്രസ്ഥാനത്തിന്റെ വരവ്‌ വിവിധ പ്രാദേശികഭാഷകള്‍ക്ക്‌ ഉണര്‍വേകി. ഭക്തിപ്രസ്ഥാനത്തിലെ കവികളെല്ലാം സാധാരണക്കാരന്റെ ഭാഷയിലാണ്‌ കവിതകള്‍ രചിച്ചത്‌. ഇത്‌ പ്രാദേശികഭാഷകളുടെ വളര്‍ച്ചയ്ക്ക്‌ സഹായകമായി. മലയാളം, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദി, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളുടെ വികാസത്തെ ഇത് സഹായിച്ചു. സുഫിപ്രസ്ഥാനം ഉറുദുഭാഷയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. അറബി, പേര്‍ഷ്യന്‍ എന്നീ ഭാഷകളും ഇന്ത്യന്‍ പ്രാകൃത ഭാഷകളായ ഘടിബോലി, ബ്രിജ്‌ മുതലായവയും കൂടിച്ചേര്‍ന്നുണ്ടായതാണ്‌ ഉറുദുഭാഷ.

23. ഭക്തി പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: ദൈവത്തോടുള്ള സ്നേഹവും ഭക്തിയും അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയില്‍ രൂപംകൊണ്ടതാണ്‌ ഭക്തിപ്രസ്ഥാനം. ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്‌ നായനാര്‍മാര്‍, ആഴ്വാര്‍മാര്‍ എന്ന രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. നായനാര്‍മാര്‍ ശിവഭക്തരും ആഴ്വാര്‍മാര്‍ വിഷ്ണുഭക്തരുമാണ്‌. പതിനാലാം നൂറ്റാണ്ടോടെ ഈ ആശയം ഉത്തരേന്ത്യയിലേക്ക്‌ വ്യാപിച്ചു. ഗുരുനാനാക്ക്‌, കബീര്‍ദാസ്‌, തുളസീദാസ്‌,സൂര്‍ദാസ്‌, തുക്കാറാം, മീരാഭായ്‌, ചൈതന്യ തുടങ്ങിയവരായിരുന്നു ഉത്തരേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകര്‍.

24. സൂഫി പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: സൂഫികൾ ആഡംബര ജീവിതംത്തെ എതിർക്കുകയും ആത്മീയ ജീവിതത്തിന് പ്രാധാന്യം നൽകുകയും ചെയ്തു. സൂഫ് എന്ന അറബി പദത്തിൽ നിന്നാണ് സൂഫിസം എന്ന പദം ഉണ്ടായത്. ഖ്വാജാ മൊയ്നുദ്ദീൻ ചിസ്തി, നിസാമുദ്ദീൻ ഔലിയ തുടങ്ങിയവർ സൂഫിസത്തിന്റെ പ്രചാരകരായിരുന്നു.

25. പ്രാദേശിക ഭാഷകളിലുണ്ടായ കൃതികളെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചാര്‍ട്ടില്‍ നിന്ന്‌ ശേഖരിച്ച്‌ പട്ടിക പുര്‍ത്തിക്കിക്കുക. (Textbook Page 114)
വിലയിരുത്താം 

1. ഇന്‍ഡോ-ഇസ്ലാമിക്‌ വാസ്തുവിദ്യാശൈലിയുടെ സവിശേഷതകള്‍ എഴുതുക.
ഉത്തരം: 
• കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ഈ ശൈലിയുടെ മുഖ്യ സവിശേഷതകളാണ്‌.
• കെട്ടിടങ്ങളില്‍ അലങ്കാരത്തിനുവേണ്ടി പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങള്‍ കൊത്തിവച്ചു.
• കെട്ടിടങ്ങളുടെ നിര്‍മാണത്തിന്‌ കുമ്മായം, ചുവന്നകല്ല്, മാര്‍ബിള്‍ മുതലായവ ഉപയോഗിച്ചു.
• നിര്‍മിതികളോടു ചേര്‍ന്ന്‌ വിശാലമായ പൂന്തോട്ടങ്ങളുണ്ടാക്കി.

2. മധ്യകാലഘട്ടത്തിലെ ചില നിര്‍മിതികളും അവ നിര്‍മിച്ച ഭരണകാലഘട്ടവും അടങ്ങിയ പട്ടിക പൂര്‍ത്തിയാക്കുക.




👉Std VI Social Science Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here