STD 6 Social Science: Chapter 08 മധ്യകാല ലോകം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6th Social Science - Medieval World | Text Books Solution Social Science (Malayalam Medium) Chapter 08 മധ്യകാല ലോകം 
| Teaching Manual & Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 08: മധ്യകാല ലോകം - Questions and Answers
1. സി.ഇ. അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള യൂറോപ്പിന്റെ ചരിത്രത്തെ സംബന്ധിച്ച്‌ ചില സൂചനകള്‍ നല്‍കുന്ന വിവരണമാണ്‌ മുകളില്‍ തന്നിട്ടുള്ളത്‌ (TextBook Page 120). ഈ കാലഘട്ടം ലോകചരിത്രത്തില്‍ മധ്യകാലം എന്നറിയപ്പെടുന്നു. മധ്യകാല യൂറോപ്പിന്റെ ചരിത്രം സംബന്ധിച്ച്‌ എന്തെല്ലാം കാര്യങ്ങള്‍ മുകളില്‍നല്‍കിയ വിവരണത്തില്‍നിന്നു മനസ്സിലാക്കാം?
ഉത്തരം:
• യൂറോപ്പിലെ ജനങ്ങള്‍ നിരന്തരം ആക്രമണങ്ങള്‍ നേരിട്ടിരുന്നു.
• ആക്രമണങ്ങളെ ചെറുക്കാന്‍ രംഗത്തു വന്ന പ്രഭുക്കന്മാര്‍ക്ക്‌ രാജാവ്‌ ഭൂമി വീതിച്ചു നല്‍കിയിരുന്നു.
• പ്രഭുക്കന്മാർ അവരുടെ ഭൂമി തങ്ങളോട് കൂറുള്ളവർക്ക് വിതരണം ചെയ്തു.
• കർഷകർ പകൽ മുഴുവൻ ഈ ഭൂമിയിൽ ജോലിയിൽ ഏർപ്പെട്ടിരുന്നു.
• കർഷകരുടെ ജീവിതം അടിമകളെപ്പോലെയായിരുന്നു.

2. ഏത് കാലഘട്ടമാണ് മധ്യകാലഘട്ടം എന്നറിയപ്പെടുന്നത്?
ഉത്തരം: ലോകചരിത്രത്തിൽ സി.ഇ. അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടം മധ്യകാലഘട്ടം എന്നാണ് അറിയപ്പെടുന്നത്.

3. മധ്യകാല യൂറോപ്യൻ സമൂഹത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം ആർക്കായിരുന്നു ?
ഉത്തരം: രാജാവ്

4. രാജാക്കന്മാർ ആർക്കാണ് ഭൂമി വിതരണം ചെയ്തിരുന്നത്?
ഉത്തരം: പ്രഭുക്കന്മാർക്ക് 

5. ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിന്നത് ആരാണ്?
ഉത്തരം: കർഷകർ

6. എന്താണ് ഫ്യൂഡലിസം?
ഉത്തരം: ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പില്‍ രൂപപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയെ ഫ്യൂഡലിസം എന്നുവിളിക്കുന്നു. "ഫ്യൂഡ്‌” എന്ന ജര്‍മന്‍ പദത്തില്‍നിന്നാണ്‌ ഫ്യൂഡലിസം ഉന്ന പദം രൂപപ്പെട്ടത്‌. ഫ്യൂഡ്‌ എന്നാല്‍ “ഒരു തുണ്ട്‌ ഭൂമി എന്നാണ്‌ അര്‍ത്ഥം.

7. മധ്യകാല യൂറോപ്പിലെ ഫ്യുഡൽ സമൂഹത്തിന്റെ വിവിധ തലങ്ങളുടെ സവിശേഷതകൾ എന്തായിരുന്നു?
ഉത്തരം:
i. രാജാവ്
 സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം രാജാവിനായിരുന്നു.
 രാജ്യത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥന്‍ രാജാവായിരുന്നു.
ii. പ്രഭുക്കന്മാർ
 രാജാവിൽ നിന്ന് അവർക്ക് ഭൂമി ലഭിച്ചു
 ഇതിനു പകരമായി പ്രഭുക്കന്മാര്‍ രാജാവിന്‌ സൈനികസേവനം നല്‍കി. 
 ഓരോ പ്രഭുവും തനിക്ക്‌ ലഭിച്ച ഭൂമിയുടെ ഒരു ഭാഗം ഇടപ്രഭുക്കന്‍മാര്‍ക്ക് നൽകി 
 പ്രഭുക്കന്‍മാരുടെ കൈവശമുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ “മാനർ” എന്നാണ്‌ വിളിച്ചിരുന്നത്‌.
iii. ഇടപ്രഭുക്കന്മാർ
 പ്രഭുക്കന്മാരിൽ നിന്ന് ഇടപ്രഭുക്കന്മാർക്ക് ഭൂമി ലഭിച്ചു.
 പകരം പ്രഭുക്കന്‍മാര്‍ക്ക് അവർ സേവനങ്ങള്‍ നൽകി. 
iv. കർഷകർ
 സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവര്‍ കര്‍ഷകരായിരുന്നു. 
 സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു. 
 പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായിരുന്നു.

8. ഫ്യൂഡല്‍ സമൂഹത്തിലെ കര്‍ഷകരുടെ അവസ്ഥ ചര്‍ച്ച ചെയ്ത്‌ കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: ഫ്യൂഡല്‍ സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവര്‍ കര്‍ഷകരായിരുന്നു. സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു. പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടുകളിലും ജോലിചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായിരുന്നു. കർഷകരെക്കൊണ്ട് പകലന്തിയോളം ഭൂമിയിൽ ജോലി ചെയ്യിച്ചു. അതിന്റെ ഗുണഫലങ്ങൾ ലഭിച്ചിരുന്നത് പ്രഭുക്കന്മാർക്കായിരുന്നു.അടിമകളെപ്പോലെയായിരുന്നു കർഷകരുടെ ജീവിതം.

9. എന്താണ് മാനർ? അതിന്റെ പ്രത്യേകത എന്തായിരുന്നു?
ഉത്തരം: പ്രഭുക്കന്‍മാരുടെ കൈവശമുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ “മാനർ” എന്നാണ്‌ വിളിച്ചിരുന്നത്‌. ഓരോ മാനറിലും കൃഷിഭൂമിക്ക്‌ പുറമെ മേച്ചില്‍ സ്ഥലങ്ങള്‍, പ്രഭുവിന്റെ വലിയ വീട്‌, മില്ലുകള്‍, കര്‍ഷകരുടെ കുടിലുകള്‍, പ്രാര്‍ഥനാലയം തുടങ്ങിയവ ഉണ്ടായിരുന്നു.

10. മധ്യകാല യൂറോപ്യൻ നഗരങ്ങള്‍ വളര്‍ന്നുവന്നതെങ്ങനെയെന്ന്‌ വിശകലനം ചെയ്യുക.
ഉത്തരം: സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പില്‍ നിരവധി പുതിയ നഗരങ്ങള്‍ വളര്‍ന്നുവന്നു. കച്ചവടപ്രാധാന്യമുള്ള സ്ഥലങ്ങളും കരകൌശല വ്യവസായ കേന്ദ്രങ്ങളുമാണ്‌ നഗരങ്ങളായി മാറിയത്‌. തുറമുഖങ്ങളെ കേന്ദ്രീകരിച്ചും ചില നഗരങ്ങള്‍ ഉയര്‍ന്നുവന്നു. ഇറ്റലിയില്‍ ആയിരുന്നു ഇത്തരത്തിലുള്ള പുതിയ നഗരങ്ങള്‍ ആദ്യം രൂപപ്പെട്ടത്‌. ഏഷ്യന്‍ രാജ്യങ്ങളുമായും പടിഞ്ഞാറന്‍ യൂറോപ്യന്‍ 
രാജ്യങ്ങളുമായും ഇറ്റലിയിലെ നഗരങ്ങള്‍ കച്ചവടം നടത്തിയിരുന്നു. വെനീസ്‌, മിലാന്‍, ഫ്ളോറന്‍സ്‌, ജെനോവ എന്നിവയായിരുന്നു ഇറ്റലിയിലെ പ്രധാന നഗരങ്ങള്‍. ന്യൂറംബര്‍ഗ്(ജര്‍മ്മനി), കോണ്‍സ്റ്റാനോപ്പിള്‍ (തുര്‍ക്കി) എന്നിവയും അക്കാലത്തെ പ്രധാന നഗരങ്ങളായിരുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, രത്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ പ്രധാനമായും എത്തിയത്‌ ഈ നഗരങ്ങളിലേക്കായിരുന്നു. അവിടെനിന്നാണ്‌ മറ്റു യുറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ ഈ ഉല്പന്നങ്ങള്‍കൊണ്ടുപോയത്‌.

11. ഏത് യൂറോപ്യൻ രാജ്യത്താണ് പുതിയ നഗരങ്ങൾ വികസിക്കാൻ തുടങ്ങിയത്?
ഉത്തരം: ഇറ്റലി

12. മധ്യകാല യൂറോപ്പിൽ വികസിച്ച പ്രധാന നഗരങ്ങൾ ഏതാണ്?
ഉത്തരം:
 വെനീസ്, മിലാൻ, ഫ്ലോറൻസ്, ജെനോവ (ഇറ്റലി)
 ന്യൂറംബർഗ് (ജർമ്മനി)
 കോൺസ്റ്റാന്റിനോപ്പിൾ (തുർക്കി)

13. മധ്യകാല യൂറോപ്യൻ നഗരങ്ങളിലേക്ക് ഇറക്കുമതി ചെയ്ത സാധനങ്ങൾ ഏതൊക്കെയാണ്?
ഉത്തരം: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, രത്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്തു.

14. മധ്യകാലഘട്ടത്തില്‍ യൂറോപ്പിൽ വികസിപ്പിച്ച പുതിയ നഗരങ്ങളുടെ സവിശേഷതകൾ എന്തായിരുന്നു?
ഉത്തരം: മധ്യകാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന മിക്ക നഗരങ്ങള്‍ക്കും സ്വന്തമായ
ഭരണസംവിധാനമുണ്ടായിരുന്നു. ഓരോ നഗരവും വലിയ ചുറ്റുമതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ശുചീകരണകാര്യത്തില്‍ വളരെ പിന്നോക്കമായിരുന്നതിനാല്‍ ഇത്തരം നഗരങ്ങള്‍ പ്ലേഗ്‌ പോലുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലായി.

15. പ്ലേഗിനെക്കുറിച്ച് പരാമർശിച്ച ജിയോവാനി ബൊക്കാച്ചിയോ രചിച്ച പുസ്തകത്തിന്റെ പേര്?
ഉത്തരം: ഡെക്കാമെറോൺ

16. കറുത്തമരണം എന്നറിയപ്പെട്ടിരുന്നത് എന്താണ്?
ഉത്തരം: പ്ളേഗ് 

17. ഭൂപടം നിരീക്ഷിച്ച്‌ മധ്യകാലഘട്ടത്തില്‍ വളര്‍ന്നുവന്ന നഗരങ്ങള്‍ ഏതെല്ലാം രാജ്യങ്ങളിലായിരുന്നുവെന്ന്‌ കണ്ടെത്തി എഴുതുക. (TextBook Page 123)
ഉത്തരം:
 വെനീസ്, മിലാൻ, ഫ്ലോറൻസ്, ജെനോവ (ഇറ്റലി)
 ന്യൂറംബർഗ് (ജർമ്മനി)
 കോൺസ്റ്റാന്റിനോപ്പിൾ (തുർക്കി)

18. എന്താണ് ഗിൽഡുകൾ ?
ഉത്തരം: മധ്യകാല യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാര്‍ “ഗില്‍ഡുകള്‍' എന്നറിയപ്പെടുന്ന കൂട്ടായ്മകള്‍ രൂപീകരിച്ചു. കച്ചവടക്കാര്‍ക്ക്‌ പുറമെ ഇരുമ്പു പണിക്കാര്‍, സ്വര്‍ണപ്പണിക്കാര്‍, തുകല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍ എന്നിവരും ഗില്‍ഡുകള്‍ രൂപീകരിച്ചിരുന്നു. 

19. മധ്യകാല യൂറോപ്പിലെ സാമ്പത്തിക ജിവിതത്തില്‍ ഗില്‍ഡുകള്‍ക്കുള്ള പ്രാധാന്യം വിലയിരുത്തുക.
ഉത്തരം: യൂറോപ്പില്‍ പുതുതായി വളര്‍ന്നുവന്ന നഗരങ്ങള്‍ കരകൌശല വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഈ നഗരങ്ങളിലെ കച്ചവടക്കാര്‍ “ഗില്‍ഡുകള്‍' എന്നറിയപ്പെടുന്ന കൂട്ടായ്മകള്‍ രൂപീകരിച്ചു. കച്ചവടക്കാര്‍ക്ക്‌ പുറമെ ഇരുമ്പു പണിക്കാര്‍, സ്വര്‍ണപ്പണിക്കാര്‍, തുകല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍ എന്നിവരും ഗില്‍ഡുകള്‍ രൂപീകരിച്ചിരുന്നു. വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണനിലവാരം, തൊഴിലാളികളുടെ ജോലിസമയം എന്നിവ നിശ്ചയിച്ചത്‌ ഗില്‍ഡുകളായിരുന്നു.

20. മധ്യകാല യൂറോപ്പിലെ പ്രധാന വിജ്ഞാന കേന്ദ്രങ്ങൾ ഏതായിരുന്നു?
ഉത്തരം: ക്രിസ്ത്യന്‍ പള്ളികളും സന്ന്യാസി മഠങ്ങളും ആയിരുന്നു മധ്യകാല യൂറോപ്പിലെ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍.

21. മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ നിരവധി സര്‍വകലാശാലകള്‍ ഉണ്ടായിരുന്നു. വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു അവ. പട്ടിക പരിശോധിച്ച്‌ അവ ഏതൊക്കെയാണെന്ന്‌ കണ്ടെത്തു.
22. മധ്യകാലഘട്ടത്തിൽ നിർമ്മിച്ച പള്ളികളുടെ സവിശേഷതകൾ എന്തായിരുന്നു?
ഉത്തരം: മധ്യകാലഘട്ടത്തില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികള്‍ അക്കാലത്തെ വാസ്തുവിദ്യാ രംഗത്തെ നേട്ടങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത്‌ നിര്‍മിച്ച പള്ളികളുടെ പ്രത്യേകതകളാണ്‌. റോമനസ്ക്‌ ശൈലി എന്നാണ്‌ ഈ നിര്‍മാണരീതി അറിയപ്പെടുന്നത്‌. സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഗോഥിക്‌ എന്നറിയപ്പെടുന്ന ഒരു പുതിയ നിര്‍മാണ ശൈലി നിലവില്‍ വന്നു. കൂര്‍ത്ത ഗോപുരങ്ങള്‍ ഈ ശൈലിയുടെ സവിശേഷതയാണ്‌.

23. റോമനെസ്ക് ശൈലി എന്നറിയപ്പെടുന്നത്?
ഉത്തരം: മാനങ്ങളും വിശാലമായ മുറികളും മധ്യകാലഘട്ടത്തിൽ നിർമ്മിച്ച പള്ളികളുടെ പ്രത്യേകതകളാണ്‌. റോമനസ്ക്‌ ശൈലി എന്നാണ്‌ ഈ നിര്‍മാണരീതി അറിയപ്പെടുന്നത്‌.

24. ശാസ്ത്ര-സാങ്കേതിക-കലാരംഗങ്ങളിലെ മധ്യകാല ചൈനയുടെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പദസുര്യന്‍ പൂർത്തിയാക്കുക.
ഉത്തരം: 
25. കിത്താബുല്‍ ഹവെ എഴുതിയത് -------------.
ഉത്തരം: അൽ റാസി

26. അച്ചടി യന്ത്രം കണ്ടുപിടിച്ചത് ആരാണ്?
ഉത്തരം: ചൈനക്കാർ

27. അൽ റാസിയും ഇബ്‌നു സീനയും ഏത് മേഖലയിലാണ് സംഭാവന നൽകിയത്?
ഉത്തരം: വൈദ്യശാസ്ത്രം 

28. ഇബ്‌ൻസിന എഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ പേര്?
ഉത്തരം: അല്‍-ഖാനൂന്‍

29. ആയിരത്തൊന്ന് രാത്രികൾ (അറേബ്യൻ രാത്രികൾ) ആരുടെ സംഭാവനയാണ്?
ഉത്തരം: അറബികൾ

30. “ഷാഹ്നാമ” ആരുടെ സാഹിത്യകൃതിയാണ്?
ഉത്തരം: ഫിർദൗസി

31. ശാസ്ത്ര- സാഹിത്യരംഗങ്ങളിലെ അറബികളുടെ സംഭാവനകൾ ഉള്‍ക്കൊളളിച്ച്‌ ചുവടെ തന്നിട്ടുള്ള ഡയഗ്രം പൂര്‍ത്തിയാക്കുക.
ഉത്തരം:
വിലയിരുത്താം 

1. ഫ്യൂഡല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഏതൊക്കെയായിരുന്നു?
ഉത്തരം:
• രാജാവ്
• പ്രഭുക്കന്മാർ
• ഇടപ്രഭുക്കന്മാർ
• കർഷകർ

2. ഫ്യൂഡല്‍ സാമുഹിക വ്യവസ്ഥയിലെ കര്‍ഷകരുടെ സ്ഥിതി പരിശോധിക്കുക.
ഉത്തരം: ഫ്യൂഡല്‍ സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവര്‍ കര്‍ഷകരായിരുന്നു. സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു. പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടുകളിലും ജോലിചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായിരുന്നു. കർഷകരെക്കൊണ്ട് പകലന്തിയോളം ഭൂമിയിൽ ജോലി ചെയ്യിച്ചു. അടിമകളെപ്പോലെയായിരുന്നു കർഷകരുടെ ജീവിതം.

3. മധ്യകാലഘട്ടത്തില്‍ നഗരങ്ങള്‍ ഉയര്‍ന്നുവന്നതില്‍ കച്ചവടത്തിന്റെ പങ്ക്, വിശകലനം ചെയ്യുക.
ഉത്തരം: സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പില്‍ നിരവധി പുതിയ നഗരങ്ങള്‍ വളര്‍ന്നുവന്നു. കച്ചവടപ്രാധാന്യമുള്ള സ്ഥലങ്ങളും കരകൌശല വ്യവസായ കേന്ദ്രങ്ങളുമാണ്‌ നഗരങ്ങളായി മാറിയത്‌. തുറമുഖങ്ങളെ കേന്ദ്രീകരിച്ചും ചില നഗരങ്ങള്‍ ഉയര്‍ന്നുവന്നു. ഇറ്റലിയില്‍ ആയിരുന്നു ഇത്തരത്തിലുള്ള പുതിയ നഗരങ്ങള്‍ ആദ്യം രൂപപ്പെട്ടത്‌. ഏഷ്യന്‍ രാജ്യങ്ങളുമായും പടിഞ്ഞാറന്‍ യൂറോപ്യന്‍ 
രാജ്യങ്ങളുമായും ഇറ്റലിയിലെ നഗരങ്ങള്‍ കച്ചവടം നടത്തിയിരുന്നു. വെനീസ്‌, മിലാന്‍, ഫ്ളോറന്‍സ്‌, ജെനോവ എന്നിവയായിരുന്നു ഇറ്റലിയിലെ പ്രധാന നഗരങ്ങള്‍. ന്യൂറംബര്‍ഗ്(ജര്‍മ്മനി), കോണ്‍സ്റ്റാനോപ്പിള്‍ (തുര്‍ക്കി) എന്നിവയും അക്കാലത്തെ പ്രധാന നഗരങ്ങളായിരുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, രത്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ പ്രധാനമായും എത്തിയത്‌ ഈ നഗരങ്ങളിലേക്കായിരുന്നു. അവിടെനിന്നാണ്‌ മറ്റു യുറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ ഈ ഉല്പന്നങ്ങള്‍കൊണ്ടുപോയത്‌.

4. മധ്യകാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട പള്ളികളുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണ്‌?
ഉത്തരം: മധ്യകാലഘട്ടത്തില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികള്‍ അക്കാലത്തെ വാസ്തുവിദ്യാ രംഗത്തെ നേട്ടങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത്‌ നിര്‍മിച്ച പള്ളികളുടെ പ്രത്യേകതകളാണ്‌. റോമനസ്ക്‌ ശൈലി എന്നാണ്‌ ഈ നിര്‍മാണരീതി അറിയപ്പെടുന്നത്‌. സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഗോഥിക്‌ എന്നറിയപ്പെടുന്ന ഒരു പുതിയ നിര്‍മാണ ശൈലി നിലവില്‍ വന്നു. കൂര്‍ത്ത ഗോപുരങ്ങള്‍ ഈ ശൈലിയുടെ സവിശേഷതയാണ്‌.

5. ശാസ്ത്ര - സാഹിത്യരംഗങ്ങളിലെ അറബികളുടെ നേട്ടങ്ങള്‍ വിശദീകരിക്കുക.
ഉത്തരം: ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലായിരുന്നു അറബികളുടെ പ്രധാന സംഭാവന. അല്‍റാസി, ഇബ്‌ൻസിന എന്നിവര്‍ വൈദ്യശാസ്ത്രരംഗത്തെ പ്രതിഭകളായിരുന്നു. അല്‍റാസി രചിച്ച വൈദ്യശാസ്ത്രഗ്രന്ഥമാണ്‌ കിത്താബുല്‍ ഹവെ. ഇബ്‌ൻസിന രചിച്ച പുസ്തകമാണ്‌ അല്‍-ഖാനൂന്‍. ഒമര്‍ഖയാം രചിച്ച “റുബായിയ്യാത്ത്‌', ഫിര്‍ദൌസിയുടെ “ഷാഹ്നാമ” എന്നിവ അക്കാലത്തെ പ്രധാന സാഹിത്യസൃഷ്ടികളാണ്‌. പ്രശസ്തമായ “ആയിരത്തൊന്നു രാവുകള്‍” അറബികളുടെ മറ്റൊരു സാഹിത്യസംഭാവനയാണ്‌. പുരാതന ഇന്ത്യ ശാസ്ത്ര-സാങ്കേതിരംഗങ്ങളില്‍ കൈവരിച്ച പലനേട്ടങ്ങളും അറബികള്‍ മനസ്സിലാക്കുകയും അവരിലൂടെ അത്‌ യൂറോപ്പിലേക്ക്‌ എത്തുകയും ചെയ്തു. ഉദാഹരണം പൂജ്യം, ദശാംശസമ്പ്രദായം തുടങ്ങിയവ.

6. ശാസ്ത്ര - സാങ്കേതിക രംഗങ്ങളിലെ ചൈനക്കാരുടെ സംഭാവനകളെക്കുറിച്ച്‌ കുറിപ്പ്‌ തയാറാക്കുക.
ഉത്തരം: അച്ചടിയന്ത്രം, വെടിമരുന്ന്‌ എന്നിവ ചൈനക്കാരുടെ കണ്ടുപിടിത്തങ്ങളാണ്‌. ഇവ ചൈനക്കാരില്‍ നിന്നാണ്‌ യൂറോപ്യര്‍ മനസ്സിലാക്കിയത്‌. അച്ചടിവിദ്യ വിജ്ഞാനത്തിന്റെ വളര്‍ച്ചയെ സഹായിച്ചു. കടല്‍യാത്രകളില്‍ ദിശ മനസ്സിലാക്കാന്‍ സഹായിക്കുന്ന വടക്കുനോക്കിയന്ത്രവും ചൈനക്കാരുടെ കണ്ടുപിടിത്തമാണ്‌.

7. കോളം “എ' യില്‍ തന്നിട്ടുള്ളവയോട്‌ യോജിക്കുന്നവ കോളം “ബി'യില്‍ നിന്ന്‌ കണ്ടെത്തി എഴുതുക.
ഉത്തരം:
എ               ബി
ഇറ്റലി - ജെനോവ
ചൈന - അച്ചടിവിദ്യ
സ്പെയിൻ - കൊർദോവ 
അൽ റാസി - കിത്താബുല്‍ ഹവെ
ഫിർദൗസി - ഷഹ്നാമ


11. മധ്യകാല ലോകം First Bell Videos ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക



👉Std VI Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here