STD 5 Social Science: Chapter 08 അഹിംസ, അറിവ്, അധികാരം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5th Social Science (Malayalam Medium)  Non-Violence, Wisdom, Power | Text Books Solution Social Science (Malayalam Medium) Chapter 08 അഹിംസ, അറിവ്, അധികാരം 
| Teaching Manual & Teachers Handbook

ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 08: അഹിംസ, അറിവ്, അധികാരം - Questions and Answers & Model Questions
1. എന്താണ് ജനപദങ്ങൾ?
ഉത്തരം: വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു ജനപദങ്ങൾ.

2. എന്താണ് മഹാജനപദങ്ങൾ?
ഉത്തരം: ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവ മഹാജനപദങ്ങൾ എന്നറിയപ്പെട്ടു. മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നു മഗധ.

3. ഒരു പ്രബല ശക്തിയായി മാറുന്നതിൽ മഗധയെ സഹായിച്ച ഘടകങ്ങൾ ഏതെല്ലാം?
ഉത്തരം:
• ഇരുമ്പിന്റെ ലഭ്യത 
• കാർഷികോത്പാദനം വർദ്ധിച്ചു 
• വാണിജ്യരംഗത്തുണ്ടായ പുരോഗതി
• ശക്തമായ സൈന്യം

4. യാഗങ്ങൾക്ക് പ്രാണി ഹിംസ മേലിൽ പാടില്ല എന്ന് മഗധയിലെ രാജാവായ ബിംബിസാൻ വിളംബരം പുറപ്പെടുവിച്ചു. എന്തായിരിക്കാം ഇത്തരമൊരു പ്രഖ്യാപനം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്?
ഉത്തരം: ഒരു രാജ്യം എന്ന നിലയിലുള്ള മഗധയുടെ വളര്‍ച്ചയില്‍ കാര്‍ഷികപുരോഗതി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കന്നുകാലികളായിരുന്നു കാര്‍ഷികമേഖലയുടെ അടിത്തറ. നിലം ഉഴുന്നതിനും വളത്തിനുംകാലികള്‍ ആവശ്യമായിരുന്നു. എന്നാല്‍ യാഗങ്ങളുടെ ഭാഗമായി വന്‍തോതില്‍ കന്നുകാലികളെ കൊന്നൊടുക്കിയത്‌ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഈ പശ്ചാത്തലത്തിലാണ്‌ ബിംബിസാരന്‍ ഇത്തരമൊരു വിളംബരം പുറപ്പെടുവിച്ചത്‌.

5. ബുദ്ധമതവും ജൈനമതവും അഹിംസ എന്ന ആശയത്തിന് വലിയ പ്രാധാന്യം നൽകിയത് എന്തുകൊണ്ട്?
ഉത്തരം: വ്യാപകമായ മൃഗബലിയാണ് ബുദ്ധനെയും മഹാവീരനെയും അഹിംസയുടെ സിദ്ധാന്തം പ്രചരിപ്പിക്കാൻ പ്രേരിപ്പിച്ചത്.

6. എന്തുകൊണ്ടാണ് ജൈന-ബുദ്ധ മതങ്ങൾ അഹിംസയ്ക്ക് പ്രാധാന്യം നൽകിയത്?
ഉത്തരം: വ്യാപകമായ മൃഗബലിയാണ് ബുദ്ധനെയും മഹാവീരനെയും അഹിംസ  പ്രചരിപ്പിക്കാൻ പ്രേരിപ്പിച്ചത്.

7. ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും തത്വങ്ങൾ പട്ടികപ്പെടുത്തുക.
ഉത്തരം:
ജൈന തത്വങ്ങൾ
• ശരിയായ ജ്ഞാനം 
• ശരിയായ വിശ്വാസം
• ശരിയായ പ്രവൃത്തി 
ബുദ്ധമത തത്വങ്ങൾ
• ഇഹലോക ജീവിതം ദുഃഖപൂർണമാണ് 
• ആഗ്രഹങ്ങളാണ് ദുഃഖത്തിന് കാരണം 
• ആഗ്രഹങ്ങളിൽ ഇല്ലാതാക്കിയാൽ ദുഃഖങ്ങളെ ഇല്ലാതാക്കാം 
• അഷ്ടാഗമാർഗ്ഗം അനുഷ്ഠിക്കുക വഴി ആഗ്രഹങ്ങളെ ഇല്ലാതാക്കാം 

8. മഗധ കേന്ദ്രമാക്കി വളർന്ന് വന്ന മൗര്യ രാജവംശം സ്ഥാപിച്ചത് ആരാണ്?
ഉത്തരം: ചന്ദ്രഗുപ്ത മൗര്യൻ 

9. അശോകൻ ഏത് രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു?
ഉത്തരം: മൗര്യ രാജവംശം

10. ചാണക്യൻ ആരായിരുന്നു?
ഉത്തരം: മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ ഉപദേഷ്ടാവായിരുന്നു ചാണക്യണ്. കൗടില്യൻ എന്നപേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

11. അർത്ഥശാസ്ത്രം എന്ന പ്രസിദ്ധ ഗ്രൻഥം ആരുടേതാണ്? എന്താണതിലെ പ്രതിപാദ്യം?
ഉത്തരം: ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ്‌ അർത്ഥശാസ്ത്രം. ശക്തവും കാര്യക്ഷമവുമായ ഒരു ഭരണത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നുള്ളതാണ്‌ ഈ ഗ്രന്ഥത്തിന്റെ പ്രമേയം.

12. ഈ ചിത്രം നിങ്ങള്‍ക്ക്‌ പരിചയമുള്ളതാണല്ലോ. ഇത്‌ എവിടെയൊക്കെയാണ്‌ നിങ്ങള്‍ കണ്ടിട്ടുള്ളത്‌? 
ഉത്തരം: 
ഇത്‌ നമ്മുടെ ദേശീയ മുദ്രയാണ്‌. അശോക ച്ര്രവര്‍ത്തി സാരനാഥില്‍ സ്ഥാപിച്ച സ്തംഭത്തില്‍ നിന്നാണ്‌ ഈ മുദ്ര എടുത്തിട്ടുള്ളത്‌. അതിലുള്ള അശോക ച്രകമാണ്‌ നമ്മുടെ ദേശീയപതാകയുടെ മധ്യത്തില്‍ കാണുന്നത്‌.

13. അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ യുദ്ധം?
ഉത്തരം: കലിംഗയുദ്ധം

14. ധർമ്മത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു?
ഉത്തരം: ജനങ്ങളില്‍ ഐക്യവും സഹിഷ്ണുതയും വളര്‍ത്തി രാജ്യത്ത്‌ സമാധാനം നിലനിര്‍ത്തുക എന്നതായിരുന്നു ഇതിന്റെലക്ഷ്യം. 

15. ധർമ്മത്തിന്റെ പ്രധാന ആശയങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
 മാതാപിതാക്കളെ അനുസരിക്കുക
 ഗുരുക്കന്മാരെ ആദരിക്കുക
 മൃഗബലി ഒഴിവാക്കുക
 എല്ലാ മതവിശ്വാസങ്ങളോടും സഹിഷ്ണുത കാണിക്കുക
 സഹജീവികളോട കരുണ കാണിക്കുക.

16. മൗര്യന്മാരുടെ കാലഘട്ടത്തിലെ സാമുഹിക സാമ്പത്തിക ജീവിതം എങ്ങനെയായിരുന്നു?
ഉത്തരം: 
 ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സാമൂഹ്യവിഭജനം നിലനിന്നിരുന്നു.
 കാര്‍ഷിക പ്രവൃത്തികള്‍ ശുദ്രരെക്കൊണ്ടാണ്‌ ചെയ്യിച്ചിരുന്നത്‌.
 ജൈനമതവും ബുദ്ധമതവും ഏറെ പ്രചാരം നേടി.
 കൃഷിയും വാണിജ്യവും മൗര്യഭരണകാലത്ത്‌ അഭിവൃദ്ധി പ്രാപിച്ചു.
 കൃഷിയുടെ പുരോഗതിക്കായി രാജാക്കന്മാര്‍ ജലസേചനസൗകര്യങ്ങള്‍ ഒരുക്കി.
 തുന്നല്‍, നെയ്ത്ത്‌ തുടങ്ങിയ കൈത്തൊഴിലുകള്‍ നിലനിന്നിരുന്നു.
 നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു.
 കച്ചവടത്തിന്റെ പുരോഗതിക്കായി നിരവധി പാതകള്‍ നിര്‍മ്മിച്ചു.

17. മൗര്യകാലഘട്ടത്തില്‍ വാസ്തുവിദ്യയിലും ശില്പവിദ്യയിലും ഉണ്ടായ പുരോഗതി വ്യക്തമാക്കുക ?
ഉത്തരം: അശോകന്‍ സാഞ്ചിയില്‍ സ്ഥാപിച്ച സ്തൂപം പോലെ നിരവധി സ്തൂപങ്ങള്‍ മൌര്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടു. ഇതിനുപുറമെ അനേകം
കൊട്ടാരങ്ങളും സാരനാഥിലേതുള്ളത് പോലുള്ള സ്തംഭങ്ങളും മൌര്യ രാജാക്കാന്മാര്‍ നിര്‍മ്മിച്ചു. ഈ നിര്‍മ്മിതികള്‍ മൗര്യകാലഘട്ടത്തില്‍ വാസ്തുവിദ്യയിലും ശില്പവിദ്യയിലും ഉണ്ടായ പുരോഗതിയെ സൂചിപ്പിക്കുന്നു.

18. മൗര്യ കാലഘട്ടത്തിലെയും ഗുപ്തകാലഘട്ടത്തിലെയും സാമൂഹിക, സാമ്പത്തികജീവിതം താരതമ്യം ചെയ്യുക.
ഉത്തരം:
i. മൗര്യകാലഘട്ടം 
 ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സാമൂഹ്യവിഭജനം നിലനിന്നിരുന്നു.
 കാര്‍ഷിക പ്രവൃത്തികള്‍ ശുദ്രരെക്കൊണ്ടാണ്‌ ചെയ്യിച്ചിരുന്നത്‌.
 ജൈനമതവും ബുദ്ധമതവും ഏറെ പ്രചാരം നേടി.
 കൃഷിയും വാണിജ്യവും മൗര്യഭരണകാലത്ത്‌ അഭിവൃദ്ധി പ്രാപിച്ചു.
 കൃഷിയുടെ പുരോഗതിക്കായി രാജാക്കന്മാര്‍ ജലസേചനസൗകര്യങ്ങള്‍ ഒരുക്കി.
 തുന്നല്‍, നെയ്ത്ത്‌ തുടങ്ങിയ കൈത്തൊഴിലുകള്‍ നിലനിന്നിരുന്നു.
 നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു.
 കച്ചവടത്തിന്റെ പുരോഗതിക്കായി നിരവധി പാതകള്‍ നിര്‍മ്മിച്ചു.
ii. ഗുപ്തകാലഘട്ടം
 കൂടുതല്‍ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായി.
 രാജാക്കന്മാര്‍ പുരോഹിതന്മാര്‍ക്കും ആരാധനാലയങ്ങള്‍ക്കും വന്‍തോതില്‍ ഭൂമി ദാനമായി നല്‍കി. 
 പുരോഹിതന്മാര്‍ കര്‍ഷകരെക്കൊണ്ട്‌ ഇവിടങ്ങളില്‍ കൃഷിചെയ്യിച്ചു. 
 സാമൂഹിക അസമത്വം വര്‍ദ്ധിച്ചു. 
 ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും പ്രാധാന്യം കുറഞ്ഞു.

19. ആരായിരുന്നു നവരത്നങ്ങൾ എന്നറിയപ്പെട്ടത് ?
ഉത്തരം: ച്രന്ദഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാര്‍ നവരത്നങ്ങള്‍ എന്നറിയപ്പെടുന്നു. കാളിദാസൻ, ഘടകര്‍പ്പരൻ, ക്ഷപണകന്‍, വരരുചി, വരാഹമിഹിരൻ, വേതാളഭട്ടൻ, ധന്വന്തരി, അമര സിംഹൻ, ശങ്കു എന്നിവരായിരുന്നു അവർ.

20. മൗര്യഭരണത്തിന്റെ തകര്‍ച്ചയ്ക്കുശേഷം എ.ഡി. നാലാം നൂറ്റാണ്ടോടെ ഗംഗാതടത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു രാജവംശമായിരുന്നു ഗുപ്തരാജവംശം. ആരെല്ലാമായിരുന്നു ഈ രാജവംശത്തിലെ ശ്രദ്ധേയരായ ഭരണാധികാരികൾ?
ഉത്തരം: 
 ചന്ദ്രഗുപ്തന്‍ ഒന്നാമന്‍, 
 സമുദ്രഗുപ്തന്‍, 
 ചന്ദ്രഗുപ്തന്‍ രണ്ടാമന്‍

21. ഗുപ്തകാലഘട്ടത്തിലെ ഉരുക്ക്‌ സംസ്‌കരണത്തിന്റെ മികവ്‌ കാണിക്കുന്ന തെളിവ് എന്താണ്?
ഉത്തരം: ഡല്‍ഹിക്ക്‌ സമീപമുള്ള മെഹ്റൗളിയില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പ് തൂണ്‍ പണികഴിപ്പിച്ചത്‌ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ കാലത്താണ്‌. കൊടുംചുടും മഴയും കനത്ത മഞ്ഞും ഏറ്റിട്ടും ഇന്നും തുരുമ്പു പിടിക്കാതെ നിലനിൽക്കുന്ന ഇത്‌ ഗുപ്ത കാലഘട്ടത്തിലെ ഉരുക്ക്‌ സംസ്‌കരണത്തിന്റെ മികവ്‌ തെളിയിക്കുന്നതാണ്‌.

22. ഗുപ്തകാലത്ത്‌ ജീവിച്ചിരുന്ന ശ്രദ്ധേയരായ ചില വ്യക്തികളുടെ പേരുകള്‍ പട്ടികയില്‍ നല്‍കിയിട്ടുണ്ട്‌. അവര്‍ ഏതേതു മേഖലകളിലാണ്‌ പ്രശസ്തരായത്‌ എന്നെഴുതുക.
ഉത്തരം:
23. പുരാതനേന്ത്യയിലെ പ്രസിദ്ധമായ വിദ്യാഭ്യാസകേന്ദ്രമായിരുന്ന നളന്ദ സര്‍വ്വകലാശാലയുടെ സ്ഥാപിച്ചത് ആരുടെ കാലത്താണ് ?
ഉത്തരം: ഗുപ്തകാലത്താണ്‌ നളന്ദ സര്‍വ്വകലാശാല സ്ഥാപിച്ചത്‌. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. പതിനായിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകരും അവിടെ ഉണ്ടായിരുന്നു.

വിലയിരുത്താം 

1. ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ആവിര്‍ഭാവം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന്‌ പറയാമോ? വ്യക്തമാക്കുക.
ഉത്തരം:
 ഇന്ത്യാചരിത്രത്തിലെ പ്രധാന കാലഘട്ടമാണ്‌ ബി സി ആറാം നൂറ്റാണ്ട്‌.
 അക്കാലത്ത്‌ സമൂഹത്തില്‍ പല തിന്മകളും നിലനിന്നിരുന്നു.
 മതപരമായ അനാചാരങ്ങളും ജാതിവ്യവസ്ഥയും കാരണം ദുരിതമനുഭവിച്ചിരുന്ന ജനവിഭാഗം ജൈന-ബുദ്ധ മതങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്‌ അതുവരെ നിലനിന്ന സാമൂഹിക ജീവിതക്രമത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.
 ബ്രാഹ്മണര്‍ പൂജവിധികളുടെയും യാഗങ്ങളുടെയും ഭാഗമായി മൃഗബലി നടത്തിയിരുന്നതിനാല്‍ കന്നുകാലി സമ്പത്ത് കുറഞ്ഞുവന്നു.
 ബുദ്ധമതവും ജൈനമതവും ഈ ആചാരങ്ങള്‍ക്കെതിരെ മുന്നോട്ട്‌ വന്നപ്പോള്‍ കൃഷിക്കാര്‍ക്ക്‌ പ്രയോജനമായി.
 അഹിംസാസിദ്ധാന്തത്തിന്റെ പ്രചാരണം മൃഗസമ്പത്ത്‌ സംരക്ഷിക്കപ്പെടുന്നതിനും കൃഷിയും ഉദ്പാദനവും വര്‍ദ്ധിക്കുന്നതിനും വഴിയൊരുക്കി. ഇത്‌ സാമ്പത്തിക ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കി.

2. മഗധയുടെ വളര്‍ച്ചയ്ക്ക്‌ വഴിതെളിച്ച ഘടകങ്ങള്‍ വ്യക്തമാക്കുക.
ഉത്തരം: വന്‍തോതില്‍ ഇരുമ്പയിര് നിക്ഷേപമുള്ള പ്രദേശമായിരുന്നു മഗധ. മഗധയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത്‌ ഇരുമ്പായുധങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗമായിരുന്നു. ഗംഗാതടത്തിലെ ഇടതൂര്‍ന്ന കാടുകള്‍ വെട്ടിത്തെളിക്കാന്‍ ഇരുമ്പുകൊണ്ടുള്ള മഴു സഹായകമായി. ഇരുമ്പുകലപ്പ ഉപയോഗിച്ച്‌ നിലം ഉഴുതുമറിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിച്ചു. തുടര്‍ന്ന്‌ വാണിജ്യ രംഗത്തുണ്ടായ പുരോഗതി നഗരങ്ങളുടെ വളര്‍ച്ചയ്ക്ക്‌ ഇടയാക്കി. കാര്‍ഷികരംഗത്തും വാണിജ്യരംഗത്തുമുണ്ടായ മുന്നേറ്റത്തിലൂടെ മഗധ സാമ്പത്തികമായി അഭിവൃദ്ധി, പ്രാപിച്ചു. വലിയൊരു സൈന്യത്തെ രൂപീകരിക്കാനും ചുറ്റുമുള്ള പ്രദേശങ്ങള്‍ കീഴടക്കാനും മഗധയിലെ സമ്പദ്സമൃദ്ധി രാജാക്കന്മാരെ സഹായിച്ചു. വ്യത്യസ്തകാലങ്ങളില്‍ മഗധ ഭരിച്ച ഭരണാധികാരികള്‍ മറ്റ്‌ മഹാജനപദങ്ങളെ മഗധയോട്‌ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ മഗധ വിശാലമായ ഒരു രാജ്യമായി മാറി.

3. ജനപദങ്ങളുടെ രൂപീകരണത്തില്‍ കാര്‍ഷികമേഖലയ്ക്കുള്ള പങ്ക് എന്തായിരുന്നു?
ഉത്തരം:
 സ്ഥിരവാസവും കൃഷിയുടെ വ്യാപനവും മഹാജനപദങ്ങളുടെ ആവിര്‍ഭാവത്തിനു വഴിതെളിച്ചു.
 ഫലഭൂയിഷ്ഠമായ മണ്ണും ജലസേചന സൗകര്യവും ഒത്തിണങ്ങിയ നദീതീരങ്ങളില്‍ അവര്‍ കൃഷി ചെയ്തു.
 കൃഷി ആരംഭിച്ചതോടുകൂടി സ്ഥിരമായി ഒരിടത്ത്‌ താമസം ആരംഭിച്ചു.
 ഇരുമ്പ്‌ കണ്ടുപിടിച്ചതോടെ അവരുടെ ജീവിതരീതികളാകെ മാറി.
 ഇരുമ്പ്‌ കൊണ്ടുള്ള കാർഷിക ഉപകരണങ്ങള്‍ നിര്‍മിച്ച്‌ മെച്ചപ്പെട്ട രീതിയില്‍ കൃഷി ചെയ്തു.
 ചെറിയ ചെറിയ ജനപദങ്ങള്‍ രൂപം കൊണ്ടു. നാടുവാഴികളും രാജാക്കന്മാരും ഉണ്ടായി.

4. അശോകന്റെ “ധമ്മം' എന്തെന്ന്‌ വിശദമാക്കുക.
ഉത്തരം: രാജ്യത്തിലെ വിവിധ വിഭാഗം ജനങ്ങള്‍ തമ്മില്‍ ഐക്യം ഉണ്ടായാലേ രാജ്യത്ത് സമാധാനം ഉണ്ടാകു. അതിനായി അശോകന്‍ സ്വീകരിച്ച നയമാണ്‌ “ധമ്മം” (ധര്‍മ്മം). ജനങ്ങളില്‍ ഐക്യവും സഹിഷ്ണുതയും വളര്‍ത്തി രാജ്യത്ത്‌ സമാധാനം നിലനിര്‍ത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അവയില്‍ ചില ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
 മാതാപിതാക്കളെ അനുസരിക്കുക
 ഗുരുക്കന്മാരെ ആദരിക്കുക
 മൃഗബലി ഒഴിവാക്കുക
 എല്ലാ മതവിശ്വാസങ്ങളോടും സഹിഷ്ണുത കാണിക്കുക
 സഹജീവികളോട കരുണ കാണിക്കുക.

5. ഗുപ്തകാലത്ത്‌ ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലുണ്ടായ പുരോഗതി വ്യക്തമാക്കുക.
ഉത്തരം: ഡല്‍ഹിക്ക്‌ സമീപമുള്ള മെഹ്റൗളിയില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പ് തൂണ്‍ പണികഴിപ്പിച്ചത്‌ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ കാലത്താണ്‌. കൊടുംചുടും മഴയും കനത്ത മഞ്ഞും ഏറ്റിട്ടും ഇന്നും തുരുമ്പു പിടിക്കാതെ നിലനിൽക്കുന്ന ഇത്‌ ഗുപ്ത കാലഘട്ടത്തിലെ ഉരുക്ക്‌ സംസ്‌കരണത്തിന്റെ മികവ്‌ തെളിയിക്കുന്നതാണ്‌.
ഗുപ്തകാലത്ത്‌ ശാസ്ത്രരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയ ചിലരാണ്‌ വരാഹമിഹിരന്‍, ബ്രഹ്മഗുപ്തൻ, ഭാസ്‌കരാചാര്യര്‍, ആര്യഭട്ടൻ തുടങ്ങിയവര്‍. ഇവരില്‍ വരാഹമിഹിരന്‍, ബ്രഹ്മഗുപ്തൻ എന്നിവര്‍ ജ്യോതിശാസ്ത്രത്തിലും ഭാസ്കരാചാര്യര്‍ ഗണിതശാസ്ത്രത്തിലും ആര്യഭട്ടൻ ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.






Class V Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here