STD 7 Social Science: Chapter 11 വ്യക്തിയും സമൂഹവും - ചോദ്യോത്തരങ്ങൾ | Teaching Manual
Textbooks Solution for Class 7th Social Science (Malayalam Medium) Individual and society | Text Books Solution Social Science (Malayalam Medium) Chapter 11 വ്യക്തിയും സമൂഹവും | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
Chapter 11: വ്യക്തിയും സമൂഹവും - Questions and Answers1. ഒരു ദിവസം അവസാനിക്കുമ്പോൾ നിങ്ങൾ എത്രപേരുമായി ഇടപഴകാറുണ്ട്. ആരൊക്കെയാണവർ?ഉത്തരം: അമ്മ, അച്ഛൻ, സഹോദരങ്ങൾ, അയൽക്കാർ, അധ്യാപകർ, സുഹൃത്തുക്കൾ.
2. ചിത്രജാലിക നിരീക്ഷിച്ച് സാമൂഹ്യബന്ധങ്ങള്‍ ഉടലെടുക്കുന്ന വിവിധ സന്ദര്ഭങ്ങള്കണ്ടെത്തുക.• ഞാൻ കൂട്ടുകാർക്കൊപ്പം കളിക്കുന്നു• അച്ഛൻ ഡോക്ടറിൽ നിന്ന് ചികിത്സ സ്വീകരിക്കുന്നു • അമ്മ കടയിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നു• അധ്യാപകരിൽ നിന്ന് വിദ്യാഭ്യാസം നേടുന്നു• നല്ല അയൽപക്ക ബന്ധങ്ങൾ
3. എന്താണ് സമൂഹം?ഉത്തരം: ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തി പലരോടും ബന്ധപ്പെടുന്നു. ഈ ബന്ധങ്ങളുടെ ജാലിക നിലനില്‍ക്കുന്ന വലിയ സംഘമാണ് സമൂഹം.
4. സാമൂഹിക ബന്ധങ്ങളുടെ പ്രാധാന്യം എന്താണ്?അല്ലെങ്കിൽ ഒരു വ്യക്തിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം സമൂഹമാണ്, എന്ന് പറയുന്നത് എന്തുകൊണ്ടാണ് ?ഉത്തരം: ഒരു വ്യക്തിയുടെ ജനനം മുതല്‍ മറ്റുള്ളവരോടുള്ള ആശ്രയത്വം ആരംഭിക്കുന്നു. കുടുംബവും അയല്‍ക്കാരും സുഹൃത്തുക്കളും അധ്യാപകരും ഉൾപ്പെടുന്ന സമൂഹം നമ്മുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കുന്നു. ഭാഷയും വേഷവും സംസ്കാരവും നമ്മൾ സ്വന്തമാക്കുന്നത് സമൂഹത്തില്‍ നിന്നാണ്. വ്യക്തിബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് സമൂഹം.
5. 1920-ല്‍ ബംഗാളിലെ മിഡ്നാപ്പൂര്‍ ഗ്രാമത്തില്‍നിന്ന് മൃഗങ്ങള്‍ക്കൊപ്പം കണ്ടെത്തിയ രണ്ട് പെൺകുട്ടികൾ ?ഉത്തരം: കമലയും അമലയും.
6. സമൂഹമില്ലെങ്കില്‍ വ്യക്തിയുടെ വളര്‍ച്ച എങ്ങനെയായിരിക്കും? ചര്‍ച്ചയിലൂടെ കുറിപ്പ് തയാറാക്കൂ. ചര്‍ച്ചാസൂചകങ്ങളായി താഴെ പറയുന്നവ ഉപയോഗപ്പെടുത്തുക:* ശാരീരികവളര്‍ച്ച* ബുദ്ധിവികാസം* പെരുമാറ്റരീതിഉത്തരം: മനുഷ്യ സമൂഹത്തോടൊപ്പം ജീവിക്കാത്ത ഒരു വ്യക്തിക്ക് മനുഷ്യന്റേതായ ശാരീരിക സവിശേഷതകൾ രൂപപ്പെടില്ല. മനുഷ്യന്റെ ബുദ്ധി വികസിക്കുന്നതിന് സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണ്. ഒരു മനുഷ്യൻ തന്റെ പെരുമാറ്റ രീതികൾ പരിശീലിക്കുന്നത് സമൂഹത്തിൽ നിന്നാണ്.
7. എന്താണ് സാമൂഹീകരണം (Socialization)?ഉത്തരം: ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് സാമൂഹ്യവൽക്കരണം.
8. സാമൂഹ്യവൽക്കരണത്തെക്കുറിച്ച് ഓഗ്ബേൺ എന്താണ് പറയുന്നത്?ഉത്തരം: വ്യക്തികള്‍ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാന്‍ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം.
9. സമൂഹത്തോടു ബന്ധപ്പെട്ടിരിക്കുന്നതുപോലെ മനുഷ്യര്‍ വിവിധ സാമൂഹ്യ സംഘങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇടപഴകുന്ന സാമൂഹ്യസംഘങ്ങള്‍ ഏതെല്ലാമാണ്?ഉത്തരം: • ക്ലബ്ബുകള്‍• മതപരമായ സംഘടനകൾ • ചങ്ങാതിക്കൂട്ടം• ലൈബ്രറികൾ • കുട്ടികളുടെ സംഘം• കുട്ടി കർഷക സംഘം• അയൽകൂട്ടങ്ങൾ • സഹകരണ സംഘങ്ങൾ
10. എന്താണ് സമുദായം (Community)?ഉത്തരം: ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് സമുദായം.
11. സമുദായത്തിന്റെ പ്രധാന പ്രത്യേകതകൾ എന്തൊക്കെയാണ്?ഉത്തരം: • നാം ഒന്ന് എന്ന വികാരം • ഒരു നിശ്ചിപ്രദേശത്തുള്ള താമസം • കൂട്ടായ പ്രവര്‍ത്തനങ്ങൾ, സുദൃഡമായ ബന്ധങ്ങൾ, സമാനമായ സാംസ്‌കാരിക മൂല്യങ്ങൾ
12. ഒരേ ഗ്രാമത്തില്‍ വസിക്കുന്നവരെ ഒരു സമുദായമായി പരിഗണിക്കുന്നതിനുള്ളകാരണങ്ങള് എന്തെല്ലാമാവാം?ഉത്തരം: • നാം ഒന്ന് എന്ന വികാരം• സുദൃഡമായ സാമൂഹിക ബന്ധങ്ങൾ • നിശ്ചിതമായ പ്രദേശത്തെ താമസം • കൂട്ടായ പ്രവര്‍ത്തനങ്ങൾ • സമാനമായ സാംസ്‌കാരികമൂല്യങ്ങൾ
13. നിങ്ങളുടെ സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അവ ഏതൊക്കെയാണെന്നും അവയുടെ ലക്ഷ്യങ്ങളെന്തെന്നും പട്ടികപ്പെടുത്തുക.ഉത്തരം: • വിദ്യാരംഗം - കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിന്• സാമൂഹ്യ ശാസ്ത്ര ക്ലബ് - ചരിത്രബോധം വളർത്തുക • പരിസ്ഥിതി ക്ലബ് - പരിസ്ഥിതിസംരക്ഷണ അവബോധം വളർത്തുന്നതിന്
14. എന്താണ് സമാജം?ഉത്തരം: പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം. വ്യക്തികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം പൊതുനന്മയ്ക്കുവേണ്ടി കൂടിയാണ് സമാജങ്ങള്‍ രൂപംകൊള്ളുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ഥിസംഘടനകള്‍ തുടങ്ങിയവ സമാജങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
15. സമാജത്തിന്റെ സവിശേഷതകൾ എന്തെല്ലാം?ഉത്തരം: • വൈവിധ്യമാർന്ന ലക്ഷ്യങ്ങൾ • പൊതു നന്മയ്ക്കായുള്ള പ്രവർത്തനം • കൂട്ടായ പ്രവർത്തനം
16. സമാജത്തെക്കുറിച്ച് ഓഗ്ബേൺ എന്താണ് പറയുന്നത്?ഉത്തരം: ചില ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി ജനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് സമാജം.
17. ചിത്രങ്ങൾ നിരീക്ഷിക്കുക. സമൂഹനന്മയ്ക്ക് ഇവർ എന്തെല്ലാം സംഭാവനകളാണ് നൽകിയത്?i. രാജാ റാംമോഹൻ റോയ്• സതി സമ്പ്രദായത്തിനെതിരെ പോരാടി • ശൈശവ വിവാഹത്തെ എതിർത്തു• വിധവാ പുനർവിവാഹത്തെ പ്രോത്സാഹിപ്പിച്ചുii. ഗാന്ധിജി• അഹിംസ • സത്യാഗ്രഹം • ലളിതജീവിതം iii. ശ്രീനാരായണ ഗുരു• അയിത്തോച്ചാടനം • അധസ്ഥിതവർഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു • അനാചാരങ്ങൾക്കെതിരെ പോരാടി
18. വ്യക്തിയും സമൂഹവും പരസ്പരപൂരകങ്ങളാണ്. പ്രസ്താവനയെ സാധുകരിക്കുക. ഉത്തരം: വ്യക്തികളുടെ കൂട്ടായ്മയില്‍ നിന്നാണ് സമൂഹം ഉണ്ടാകുന്നത്. നല്ല വ്യക്തികള്‍ സമൂഹത്തിന്റെ വളര്‍ച്ചയിലും മാറ്റത്തിലും മുഖ്യമായ പങ്ക് വഹിക്കുന്നു. ഒരു വ്യക്തിയുടെ എല്ലാ സാസ്കാരികവുമായ വികാസവും പെരുമാറ്റ രീതികളും അവൻ / അവൾ ജീവിക്കുന്ന സമൂഹത്തെ ആശ്രയിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലനിൽപ്പിലും പലവിധത്തില്‍ വ്യക്തികള്‍ പങ്കാളികളായി തീരുന്നു. കുടുംബം, അയല്‍പക്കം, വിദ്യാലയം, സമാജങ്ങള്‍ തുടങ്ങിയവയിലെല്ലാം വ്യക്തികളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ മാറ്റത്തിന് കാരണമായിത്തീരാറുണ്ട്. സമൂഹം ഇല്ലെങ്കില്‍ വ്യക്തിയില്ല എന്നപോലെ വ്യക്തിയില്ലെങ്കില്‍ സമൂഹവുമില്ല. വ്യക്തിയും സമൂഹവും പരസ്പരപൂരകങ്ങളാണ്.
19. എന്താണ് സാമൂഹീകരണം (socialization)?ഉത്തരം: ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം.
20. സാമൂഹീകരണത്തിന്റെ സഹായികൾ ഏതൊക്കെയാണ്?ഉത്തരം:• കുടുംബം• കൂട്ടുകാർ • വിദ്യാലയം • മാധ്യമങ്ങൾ • സമാജം • അയൽപ്പക്കം
21. കുടുംബത്തില്‍നിന്നും നിങ്ങള്‍ എന്തൊക്കെ ശീലിക്കുന്നു?ഉത്തരം:• അച്ചടക്കം• കൃത്യനിഷ്ഠ• മുതിര്‍ന്നവരോടുള്ള ബഹുമാനം /സ്നേഹം• നല്ല ശീലങ്ങൾ• സത്യസന്ധത• വിനയം• ധൈര്യം• ഉത്തരവാദിത്തം• നന്മയും തിന്മയും ശരിയും തെറ്റും തിരിച്ചറിയാന്‍ പഠിക്കുന്നു
22. സാമൂഹീകരണത്തിന്റെ സഹായികള്‍ എന്ന നിലയിൽ കുടുംബം എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നത്? ഉത്തരം: മാതാപിതാക്കളില്‍നിന്നാണ് നാം പെരുമാറ്റശീലങ്ങള്‍ പഠിക്കുന്നത്. അതിനാല്‍ സാമൂഹീകരണ്രപ്രകിയയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കുടുംബമാണെന്നു പറയാം. മാതാപിതാക്കളാണ് കുട്ടിക്ക് സാമൂഹീകരണത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. നന്മയും തിന്മയും ശരിയും തെറ്റും തിരിച്ചറിയാന്‍ നാം പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്.
23. സാമൂഹീകരണത്തിന്റെ സഹായികള്‍ എന്ന നിലയില്‍ കുടുംബങ്ങളില്‍നിന്ന് നമ്മള്‍ എന്തെല്ലാം കാര്യങ്ങള്‍ സ്വായത്തമാക്കുന്നു? പദസൂര്യന്‍ പൂര്‍ത്തിയാക്കു.24. നല്ല പെരുമാറ്റവും ശീലങ്ങളും രൂപപ്പെടുത്തുന്നതിൽ സുഹൃത്തുക്കൾ എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നത്?ഉത്തരം: കൂട്ടുകാര്‍ക്കൊപ്പം ഇടപഴകുമ്പോള്‍ നാം അറിയാതെ ധാരാളം കാര്യങ്ങള്‍ പഠിക്കുന്നു. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സംഘബോധം ഉണ്ടാകുന്നതിനോടൊപ്പം ജയപരാജയങ്ങള്‍ അംഗീകരിക്കാനും അവയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറാനും നാം പ്രാപ്തരാകുന്നു. അങ്ങനെ നല്ല ശീലങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കൂട്ടുകാര്‍ മുഖ്യ പങ്കുവഹിക്കുന്നു.
25. വിദ്യാലയം സാമൂഹീകരണത്തിന് സഹായകമാകുന്നതെങ്ങനെ?ഉത്തരം: • നിയമങ്ങള്‍ പാലിക്കാന്‍ ശീലിക്കുന്നു• അറിവ് നേടുന്നു• മൂല്യങ്ങള്‍ സ്വായത്തമാക്കുന്നു• വ്യത്യസ്ത ചുറ്റുപാടില്‍നിന്നും വരുന്ന കുട്ടികളുമായി ഇടപഴകുന്നു• നല്ല ശീലങ്ങള്‍ വളര്‍ത്തുന്നു• വിദ്യാലയത്തില്‍നിന്നും ആര്‍ജ്ജിക്കുന്ന അറിവുകളും ശേഷികളും മൂല്യങ്ങളും ഉത്തരവാദിത്വബോധമുള്ള സാമുഹ്യജീവിയാകാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
26. പ്രധാനപ്പെട്ട വാര്‍ത്താമാധ്യമങ്ങള്‍ ഏതൊക്കെയാണ്?ഉത്തരം:• പത്രങ്ങള്‍• ആനുകാലികങ്ങള്‍• ടെലിവിഷന്‍ ചാനലുകള്‍• ഇന്റർനെറ്റ്
27. സാമൂഹീകരണ പ്രക്രിയയിൽ മാധ്യമങ്ങൾ എങ്ങനെയാണ് പങ്ക് വഹിക്കുന്നത്?ഉത്തരം: മാധ്യമങ്ങള്‍ നമ്മുടെ കാഴ്ചപ്പാടിലും മനോഭാവത്തിലും ജീവിതരീതിയിലും സ്വാധീനം ചെലുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും ഒറ്റ സമൂഹമാക്കുന്നതിനും മാധ്യമങ്ങള്‍ സഹായിക്കുന്നു.
28. സാമൂഹീകരണം നിര്‍വ്വഹിക്കുന്ന മേല്‍പ്പറഞ്ഞ ഘടകങ്ങളിലേതെങ്കിലും ഗുണകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണനല്‍കുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?ഉത്തരം: • കൂട്ടുകാര്‍ ചേര്‍ന്ന് പൊതുമുതലുകള്‍ നശിപ്പിക്കുന്നു.• മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് കൂട്ടുകാര്‍ പ്രേരിപ്പിക്കുന്നു• ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തെറ്റായ വഴികളിലേക്ക് നയിക്കുന്നു.• ദൃശ്യമാധ്യമങ്ങള്‍ക്കു മുമ്പില്‍ അമിതമായ സമയം ചെലവഴിക്കുന്നത് സാമൂഹ്യബന്ധങ്ങളെ പരിമിതപ്പെടുത്തുന്നു.
29. സാമൂഹീകരണത്തിലൂടെ ഈ പ്രവണതകളെ നമുക്ക് എങ്ങനെ മറികടക്കാം? ചർച്ച ചെയ്യുക.ഉത്തരം:• നിങ്ങളുടെ സ്വന്തം കാഴ്ചപ്പാടുകളും മൂല്യങ്ങളും ഉള്ള നല്ല ആളുകളായി വളരുക• നല്ല സൗഹൃദങ്ങൾ നിലനിർത്തുക.• ആരെയും അമിതമായി ആശ്രയിക്കരുത്.• നല്ല പുസ്തകങ്ങളെ സുഹൃത്തുക്കളാക്കുക.• സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുക• തെറ്റ് ചോദ്യം ചെയ്യാനും തെറ്റ് ചെയ്തയാളെ തിരുത്താനും കൂട്ടത്തിൽ ചേർക്കാനും ശ്രമിക്കുക• എല്ലാ ജീവജാലങ്ങളോടും കരുണയും കരുതലും ഉണ്ടായിരിക്കുക.• ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള കഴിവ് വികസിപ്പിക്കുക.• ദുശ്ശീലങ്ങളിൽ വീഴരുത്• പൊതു സ്വത്ത് സംരക്ഷിക്കുക• പഠനത്തിന് വേണ്ടി മാത്രം ഇന്റർനെറ്റ് ഉപയോഗിക്കുക
വിലയിരുത്താം
1. സമുദായം, സമാജം ഇവ സാമൂഹ്യസംഘങ്ങളാണ്. ഇവയുടെ സവിശേഷതകള്‍ പട്ടികപ്പെടുത്തുക.ഉത്തരം:2. സാമൂഹീകരണത്തിനു സഹായിക്കുന്ന വിവിധ ഘടകങ്ങളെ പരിചയപ്പെട്ടല്ലോ. ഇവ ഓരോന്നും ഏതൊക്കെ രീതിയിലാണ് സാമൂഹീകരണത്തെ സഹായിക്കുന്നത്? താഴെകൊടുത്തിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക:ഉത്തരം:
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Textbooks Solution for Class 7th Social Science (Malayalam Medium) Individual and society | Text Books Solution Social Science (Malayalam Medium) Chapter 11 വ്യക്തിയും സമൂഹവും | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
Chapter 11: വ്യക്തിയും സമൂഹവും - Questions and Answers
1. ഒരു ദിവസം അവസാനിക്കുമ്പോൾ നിങ്ങൾ എത്രപേരുമായി ഇടപഴകാറുണ്ട്. ആരൊക്കെയാണവർ?
ഉത്തരം: അമ്മ, അച്ഛൻ, സഹോദരങ്ങൾ, അയൽക്കാർ, അധ്യാപകർ, സുഹൃത്തുക്കൾ.
2. ചിത്രജാലിക നിരീക്ഷിച്ച് സാമൂഹ്യബന്ധങ്ങള്‍ ഉടലെടുക്കുന്ന വിവിധ സന്ദര്‍ഭങ്ങള്‍
കണ്ടെത്തുക.
• ഞാൻ കൂട്ടുകാർക്കൊപ്പം കളിക്കുന്നു
• അച്ഛൻ ഡോക്ടറിൽ നിന്ന് ചികിത്സ സ്വീകരിക്കുന്നു
• അമ്മ കടയിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നു
• അധ്യാപകരിൽ നിന്ന് വിദ്യാഭ്യാസം നേടുന്നു
• നല്ല അയൽപക്ക ബന്ധങ്ങൾ
3. എന്താണ് സമൂഹം?
ഉത്തരം: ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തി പലരോടും ബന്ധപ്പെടുന്നു. ഈ ബന്ധങ്ങളുടെ ജാലിക നിലനില്‍ക്കുന്ന വലിയ സംഘമാണ് സമൂഹം.
4. സാമൂഹിക ബന്ധങ്ങളുടെ പ്രാധാന്യം എന്താണ്?
അല്ലെങ്കിൽ
ഒരു വ്യക്തിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം സമൂഹമാണ്, എന്ന് പറയുന്നത് എന്തുകൊണ്ടാണ് ?
ഉത്തരം: ഒരു വ്യക്തിയുടെ ജനനം മുതല്‍ മറ്റുള്ളവരോടുള്ള ആശ്രയത്വം ആരംഭിക്കുന്നു. കുടുംബവും അയല്‍ക്കാരും സുഹൃത്തുക്കളും അധ്യാപകരും ഉൾപ്പെടുന്ന സമൂഹം നമ്മുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കുന്നു. ഭാഷയും വേഷവും സംസ്കാരവും നമ്മൾ സ്വന്തമാക്കുന്നത് സമൂഹത്തില്‍ നിന്നാണ്. വ്യക്തിബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് സമൂഹം.
5. 1920-ല്‍ ബംഗാളിലെ മിഡ്നാപ്പൂര്‍ ഗ്രാമത്തില്‍നിന്ന് മൃഗങ്ങള്‍ക്കൊപ്പം കണ്ടെത്തിയ രണ്ട് പെൺകുട്ടികൾ ?
ഉത്തരം: കമലയും അമലയും.
6. സമൂഹമില്ലെങ്കില്‍ വ്യക്തിയുടെ വളര്‍ച്ച എങ്ങനെയായിരിക്കും? ചര്‍ച്ചയിലൂടെ കുറിപ്പ് തയാറാക്കൂ. ചര്‍ച്ചാസൂചകങ്ങളായി താഴെ പറയുന്നവ ഉപയോഗപ്പെടുത്തുക:
* ശാരീരികവളര്‍ച്ച
* ബുദ്ധിവികാസം
* പെരുമാറ്റരീതി
ഉത്തരം: മനുഷ്യ സമൂഹത്തോടൊപ്പം ജീവിക്കാത്ത ഒരു വ്യക്തിക്ക് മനുഷ്യന്റേതായ ശാരീരിക സവിശേഷതകൾ രൂപപ്പെടില്ല. മനുഷ്യന്റെ ബുദ്ധി വികസിക്കുന്നതിന് സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണ്. ഒരു മനുഷ്യൻ തന്റെ പെരുമാറ്റ രീതികൾ പരിശീലിക്കുന്നത് സമൂഹത്തിൽ നിന്നാണ്.
7. എന്താണ് സാമൂഹീകരണം (Socialization)?
ഉത്തരം: ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് സാമൂഹ്യവൽക്കരണം.
8. സാമൂഹ്യവൽക്കരണത്തെക്കുറിച്ച് ഓഗ്ബേൺ എന്താണ് പറയുന്നത്?
ഉത്തരം: വ്യക്തികള്‍ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാന്‍ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം.
9. സമൂഹത്തോടു ബന്ധപ്പെട്ടിരിക്കുന്നതുപോലെ മനുഷ്യര്‍ വിവിധ സാമൂഹ്യ സംഘങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇടപഴകുന്ന സാമൂഹ്യസംഘങ്ങള്‍ ഏതെല്ലാമാണ്?
ഉത്തരം:
• ക്ലബ്ബുകള്‍
• മതപരമായ സംഘടനകൾ
• ചങ്ങാതിക്കൂട്ടം
• ലൈബ്രറികൾ
• കുട്ടികളുടെ സംഘം
• കുട്ടി കർഷക സംഘം
• അയൽകൂട്ടങ്ങൾ
• സഹകരണ സംഘങ്ങൾ
10. എന്താണ് സമുദായം (Community)?
ഉത്തരം: ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് സമുദായം.
11. സമുദായത്തിന്റെ പ്രധാന പ്രത്യേകതകൾ എന്തൊക്കെയാണ്?
ഉത്തരം:
• നാം ഒന്ന് എന്ന വികാരം
• ഒരു നിശ്ചിപ്രദേശത്തുള്ള താമസം
• കൂട്ടായ പ്രവര്‍ത്തനങ്ങൾ, സുദൃഡമായ ബന്ധങ്ങൾ, സമാനമായ സാംസ്‌കാരിക മൂല്യങ്ങൾ
12. ഒരേ ഗ്രാമത്തില്‍ വസിക്കുന്നവരെ ഒരു സമുദായമായി പരിഗണിക്കുന്നതിനുള്ള
കാരണങ്ങള്‍ എന്തെല്ലാമാവാം?
ഉത്തരം:
• നാം ഒന്ന് എന്ന വികാരം
• സുദൃഡമായ സാമൂഹിക ബന്ധങ്ങൾ
• നിശ്ചിതമായ പ്രദേശത്തെ താമസം
• കൂട്ടായ പ്രവര്‍ത്തനങ്ങൾ
• സമാനമായ സാംസ്‌കാരികമൂല്യങ്ങൾ
13. നിങ്ങളുടെ സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അവ ഏതൊക്കെയാണെന്നും അവയുടെ ലക്ഷ്യങ്ങളെന്തെന്നും പട്ടികപ്പെടുത്തുക.
ഉത്തരം:
• വിദ്യാരംഗം - കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിന്
• സാമൂഹ്യ ശാസ്ത്ര ക്ലബ് - ചരിത്രബോധം വളർത്തുക
• പരിസ്ഥിതി ക്ലബ് - പരിസ്ഥിതിസംരക്ഷണ അവബോധം വളർത്തുന്നതിന്
14. എന്താണ് സമാജം?
ഉത്തരം: പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം. വ്യക്തികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം പൊതു
നന്മയ്ക്കുവേണ്ടി കൂടിയാണ് സമാജങ്ങള്‍ രൂപംകൊള്ളുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ഥിസംഘടനകള്‍ തുടങ്ങിയവ സമാജങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
15. സമാജത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം:
• വൈവിധ്യമാർന്ന ലക്ഷ്യങ്ങൾ
• പൊതു നന്മയ്ക്കായുള്ള പ്രവർത്തനം
• കൂട്ടായ പ്രവർത്തനം
16. സമാജത്തെക്കുറിച്ച് ഓഗ്ബേൺ എന്താണ് പറയുന്നത്?
ഉത്തരം: ചില ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി ജനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് സമാജം.
17. ചിത്രങ്ങൾ നിരീക്ഷിക്കുക. സമൂഹനന്മയ്ക്ക് ഇവർ എന്തെല്ലാം സംഭാവനകളാണ് നൽകിയത്?
i. രാജാ റാംമോഹൻ റോയ്
• സതി സമ്പ്രദായത്തിനെതിരെ പോരാടി
• ശൈശവ വിവാഹത്തെ എതിർത്തു
• വിധവാ പുനർവിവാഹത്തെ പ്രോത്സാഹിപ്പിച്ചു
ii. ഗാന്ധിജി
• അഹിംസ
• സത്യാഗ്രഹം
• ലളിതജീവിതം
iii. ശ്രീനാരായണ ഗുരു
• അയിത്തോച്ചാടനം
• അധസ്ഥിതവർഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു
• അനാചാരങ്ങൾക്കെതിരെ പോരാടി
18. വ്യക്തിയും സമൂഹവും പരസ്പരപൂരകങ്ങളാണ്. പ്രസ്താവനയെ സാധുകരിക്കുക.
ഉത്തരം: വ്യക്തികളുടെ കൂട്ടായ്മയില്‍ നിന്നാണ് സമൂഹം ഉണ്ടാകുന്നത്. നല്ല വ്യക്തികള്‍ സമൂഹത്തിന്റെ വളര്‍ച്ചയിലും മാറ്റത്തിലും മുഖ്യമായ പങ്ക് വഹിക്കുന്നു. ഒരു വ്യക്തിയുടെ എല്ലാ സാസ്കാരികവുമായ വികാസവും പെരുമാറ്റ രീതികളും അവൻ / അവൾ ജീവിക്കുന്ന സമൂഹത്തെ ആശ്രയിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലനിൽപ്പിലും പലവിധത്തില്‍ വ്യക്തികള്‍ പങ്കാളികളായി തീരുന്നു. കുടുംബം, അയല്‍പക്കം, വിദ്യാലയം, സമാജങ്ങള്‍ തുടങ്ങിയവയിലെല്ലാം വ്യക്തികളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ മാറ്റത്തിന് കാരണമായിത്തീരാറുണ്ട്. സമൂഹം ഇല്ലെങ്കില്‍ വ്യക്തിയില്ല എന്നപോലെ വ്യക്തിയില്ലെങ്കില്‍ സമൂഹവുമില്ല. വ്യക്തിയും സമൂഹവും പരസ്പരപൂരകങ്ങളാണ്.
19. എന്താണ് സാമൂഹീകരണം (socialization)?
ഉത്തരം: ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം.
20. സാമൂഹീകരണത്തിന്റെ സഹായികൾ ഏതൊക്കെയാണ്?
ഉത്തരം:
• കുടുംബം
• കൂട്ടുകാർ
• വിദ്യാലയം
• മാധ്യമങ്ങൾ
• സമാജം
• അയൽപ്പക്കം
21. കുടുംബത്തില്‍നിന്നും നിങ്ങള്‍ എന്തൊക്കെ ശീലിക്കുന്നു?
ഉത്തരം:
• അച്ചടക്കം
• കൃത്യനിഷ്ഠ
• മുതിര്‍ന്നവരോടുള്ള ബഹുമാനം /സ്നേഹം
• നല്ല ശീലങ്ങൾ
• സത്യസന്ധത
• വിനയം
• ധൈര്യം
• ഉത്തരവാദിത്തം
• നന്മയും തിന്മയും ശരിയും തെറ്റും തിരിച്ചറിയാന്‍ പഠിക്കുന്നു
22. സാമൂഹീകരണത്തിന്റെ സഹായികള്‍ എന്ന നിലയിൽ കുടുംബം എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നത്?
ഉത്തരം: മാതാപിതാക്കളില്‍നിന്നാണ് നാം പെരുമാറ്റശീലങ്ങള്‍ പഠിക്കുന്നത്. അതിനാല്‍ സാമൂഹീകരണ്രപ്രകിയയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കുടുംബമാണെന്നു പറയാം. മാതാപിതാക്കളാണ് കുട്ടിക്ക് സാമൂഹീകരണത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. നന്മയും തിന്മയും ശരിയും തെറ്റും തിരിച്ചറിയാന്‍ നാം പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്.
23. സാമൂഹീകരണത്തിന്റെ സഹായികള്‍ എന്ന നിലയില്‍ കുടുംബങ്ങളില്‍നിന്ന് നമ്മള്‍ എന്തെല്ലാം കാര്യങ്ങള്‍ സ്വായത്തമാക്കുന്നു? പദസൂര്യന്‍ പൂര്‍ത്തിയാക്കു.
24. നല്ല പെരുമാറ്റവും ശീലങ്ങളും രൂപപ്പെടുത്തുന്നതിൽ സുഹൃത്തുക്കൾ എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നത്?
ഉത്തരം: കൂട്ടുകാര്‍ക്കൊപ്പം ഇടപഴകുമ്പോള്‍ നാം അറിയാതെ ധാരാളം കാര്യങ്ങള്‍ പഠിക്കുന്നു. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സംഘബോധം ഉണ്ടാകുന്നതിനോടൊപ്പം ജയപരാജയങ്ങള്‍ അംഗീകരിക്കാനും അവയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറാനും നാം പ്രാപ്തരാകുന്നു. അങ്ങനെ നല്ല ശീലങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കൂട്ടുകാര്‍ മുഖ്യ പങ്കുവഹിക്കുന്നു.
25. വിദ്യാലയം സാമൂഹീകരണത്തിന് സഹായകമാകുന്നതെങ്ങനെ?
ഉത്തരം:
• നിയമങ്ങള്‍ പാലിക്കാന്‍ ശീലിക്കുന്നു
• അറിവ് നേടുന്നു
• മൂല്യങ്ങള്‍ സ്വായത്തമാക്കുന്നു
• വ്യത്യസ്ത ചുറ്റുപാടില്‍നിന്നും വരുന്ന കുട്ടികളുമായി ഇടപഴകുന്നു
• നല്ല ശീലങ്ങള്‍ വളര്‍ത്തുന്നു
• വിദ്യാലയത്തില്‍നിന്നും ആര്‍ജ്ജിക്കുന്ന അറിവുകളും ശേഷികളും മൂല്യങ്ങളും ഉത്തരവാദിത്വബോധമുള്ള സാമുഹ്യജീവിയാകാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
26. പ്രധാനപ്പെട്ട വാര്‍ത്താമാധ്യമങ്ങള്‍ ഏതൊക്കെയാണ്?
ഉത്തരം:
• പത്രങ്ങള്‍
• ആനുകാലികങ്ങള്‍
• ടെലിവിഷന്‍ ചാനലുകള്‍
• ഇന്റർനെറ്റ്
27. സാമൂഹീകരണ പ്രക്രിയയിൽ മാധ്യമങ്ങൾ എങ്ങനെയാണ് പങ്ക് വഹിക്കുന്നത്?
ഉത്തരം: മാധ്യമങ്ങള്‍ നമ്മുടെ കാഴ്ചപ്പാടിലും മനോഭാവത്തിലും ജീവിതരീതിയിലും സ്വാധീനം ചെലുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും ഒറ്റ സമൂഹമാക്കുന്നതിനും മാധ്യമങ്ങള്‍ സഹായിക്കുന്നു.
28. സാമൂഹീകരണം നിര്‍വ്വഹിക്കുന്ന മേല്‍പ്പറഞ്ഞ ഘടകങ്ങളിലേതെങ്കിലും ഗുണകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണനല്‍കുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഉത്തരം:
• കൂട്ടുകാര്‍ ചേര്‍ന്ന് പൊതുമുതലുകള്‍ നശിപ്പിക്കുന്നു.
• മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് കൂട്ടുകാര്‍ പ്രേരിപ്പിക്കുന്നു
• ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തെറ്റായ വഴികളിലേക്ക് നയിക്കുന്നു.
• ദൃശ്യമാധ്യമങ്ങള്‍ക്കു മുമ്പില്‍ അമിതമായ സമയം ചെലവഴിക്കുന്നത് സാമൂഹ്യബന്ധങ്ങളെ പരിമിതപ്പെടുത്തുന്നു.
29. സാമൂഹീകരണത്തിലൂടെ ഈ പ്രവണതകളെ നമുക്ക് എങ്ങനെ മറികടക്കാം? ചർച്ച ചെയ്യുക.
ഉത്തരം:
• നിങ്ങളുടെ സ്വന്തം കാഴ്ചപ്പാടുകളും മൂല്യങ്ങളും ഉള്ള നല്ല ആളുകളായി വളരുക
• നല്ല സൗഹൃദങ്ങൾ നിലനിർത്തുക.
• ആരെയും അമിതമായി ആശ്രയിക്കരുത്.
• നല്ല പുസ്തകങ്ങളെ സുഹൃത്തുക്കളാക്കുക.
• സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുക
• തെറ്റ് ചോദ്യം ചെയ്യാനും തെറ്റ് ചെയ്തയാളെ തിരുത്താനും കൂട്ടത്തിൽ ചേർക്കാനും ശ്രമിക്കുക
• എല്ലാ ജീവജാലങ്ങളോടും കരുണയും കരുതലും ഉണ്ടായിരിക്കുക.
• ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള കഴിവ് വികസിപ്പിക്കുക.
• ദുശ്ശീലങ്ങളിൽ വീഴരുത്
• പൊതു സ്വത്ത് സംരക്ഷിക്കുക
• പഠനത്തിന് വേണ്ടി മാത്രം ഇന്റർനെറ്റ് ഉപയോഗിക്കുക
വിലയിരുത്താം
1. സമുദായം, സമാജം ഇവ സാമൂഹ്യസംഘങ്ങളാണ്. ഇവയുടെ സവിശേഷതകള്‍ പട്ടികപ്പെടുത്തുക.
ഉത്തരം:
2. സാമൂഹീകരണത്തിനു സഹായിക്കുന്ന വിവിധ ഘടകങ്ങളെ പരിചയപ്പെട്ടല്ലോ. ഇവ ഓരോന്നും ഏതൊക്കെ രീതിയിലാണ് സാമൂഹീകരണത്തെ സഹായിക്കുന്നത്? താഴെകൊടുത്തിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക:
ഉത്തരം:
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments