എൽ.എസ്.എസ് പരീക്ഷാ സോൾവ്ഡ് ചോദ്യപേപ്പർ 2022

LSS Scholarship Examinations Solved Question Paper & Answer Key - 2022 | LSS EXAMINATION SOLVED QUESTION PAPER 2022

ഇന്ന് നടന്ന (25/06/2022 Saturday) LSS പരീക്ഷയുടെ (മലയാളം, English, പരിസരപഠനം, ഗണിതം, പൊതുവിജ്ഞാനം) ചോദ്യോത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നു.

ഒന്നാം ഭാഷ:- മലയാളം

1 മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയെ കുറിച്ചാണ് ഈ കഥയിൽ വിവരിക്കുന്നത്. കാടിനെയും കാടിന്റെ അവകാശികളെയും ആക്രമിക്കുന്നത് മനുഷ്യരുടെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്ന് കഥ വ്യക്തമാക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യാവകാശമുണ്ടെന്ന സന്ദേശം കഥ നൽകുന്നുണ്ട്. 
നിങ്ങൾ പഠിച്ച ഒരു കഥയിലെ ആശയങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 'ഏതാണ് ആ കഥ?
ഉത്തരം: ഞാവൽക്കാട്

2 ചില പദങ്ങൾ ചേർത്തെഴുതിയത് ശ്രദ്ധിക്കുക.
ചക്ക + കുരു = ചക്കക്കുരു
ചീറി + പാഞ്ഞു = ചീറിപ്പാഞ്ഞു
ആർത്ത് + ഇരുമ്പുക = ആർത്തിരമ്പുക
ഇതേപോലെ താഴെ കൊടുത്ത പദങ്ങൾ ചേർത്തെഴുതുക
വെള്ള + പട്ടാളം =
ഉത്തരം: വെള്ളപ്പട്ടാളം

3 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തന്നിട്ടുള്ളവയിൽ നിന്നു തിരഞ്ഞെടുത്ത് എഴുതുക. ഓരോന്നിനും ഓരോ സ്കോർ വീതം.

3 "കള പറിച്ചൽ കളം നിറയും' എന്ന പഴഞ്ചൊല്ലിന് അനുയോജ്യമായ ആശയം ഏതാണ് ? താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.
(A) മോശം പ്രവൃത്തികൾ ഒഴിവാക്കി നല്ല കാര്യങ്ങൾ ചെയ്താൽ മികച്ച ഫലം ലഭിക്കും
(B) നെല്ല് കൊയ്തെടുത്താൽ പത്തായം നിറയും
(C) കൃഷിക്ക് എപ്പോഴും കള പറിച്ച് കൊടുക്കണം
(D) മോശം പ്രവൃത്തി ചെയ്താൽ മോശം ഫലം ലഭിക്കും
ഉത്തരം: A

4 താഴെ നൽകിയിരിക്കുന്ന പദങ്ങളിൽ നിന്ന് 'മനോഹരം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. 
(A) അഞ്ജിതം
(B) അഞ്ചിതം
(C) അജ്ഞിതം
(D) അഞ്ഛിതം
ഉത്തരം: B

5 “അകലെ വെള്ളിയരഞ്ഞാൺ പോലെ
.................................യമുനാ നദിയാണ്.
വിട്ടുപോയ ഭാഗത്ത് ചേർക്കാവുന്ന ഏറ്റവും അനുയോജ്യമായ പദം തിരഞ്ഞെടുത്തെഴുതുക.
(A) മിന്നിത്തിളങ്ങുന്നതു
(B) വെട്ടിത്തിളങ്ങുന്നതു
(C) മഞ്ഞിൽ വിരിയുന്നതു
(D) പൊന്നിൽ വിരിയുന്നതു
ഉത്തരം: B

6 'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്ന ധ്യാൻ ചന്ദിന്റെ ജീവചരിത്രക്കുറിപ്പ് വായിക്കുക.
ധ്യാൻ ചന്ദ്
1905-ൽ ഓഗസ്റ്റ് 29 ന് അലഹബാദിൽ സമേശ്വർ സിങ് ശാരദാ സിങ് എന്നിവരുടെ മകനായി ധ്യാൻ ചന്ദ് ജനിച്ചു. പല സ്ഥലങ്ങളിലായി സ്കൂൾ പഠനം നടത്തിയശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം തന്റെ പതിനേഴാം വയസിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ചേർന്നു. പട്ടാളത്തിന് അകത്തുള്ള റെജിമെന്റുകൾ തമ്മിൽ നടന്ന മത്സരങ്ങളിൽ കളിച്ചിരുന്ന ധ്യാൻചന്ദിനെ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തിരഞ്ഞെടുത്തു. തുടർന്ന് ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നു തവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ പ്രധാന കളിക്കാരനായി അദ്ദേഹം മാറി. 1956-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ധ്യാൻചന്ദ് 1979 ഡിസംബർ 3 ന് അന്തരിച്ചു.
ധ്യാൻ ചന്ദിന്റെ ജീവചരിത്രക്കുറിപ്പ് വായിച്ചല്ലോ. ഇനി താഴെ നൽകിയിരിക്കുന്ന സൂചകങ്ങൾ ഉൾപ്പെടുത്തി ഒ. എൻ. വി കുറുപ്പിന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.

ENGLISH
7. (a) Anna ran to aunt Arundhati with angry face. She was crying bitterly. "What
happened, my baby ?" Aunt asked. She described everything to her aunt. Write
the description. (3 Score) 
(Hints: about the fat boy - about the stream - about her boats - etc.,) 
Answer:- 

7. (b) Fill in the blanks with the opposite of the word underlined.
Pingala was honest. But the other children were ............
Answer:- Dishonest

7. (c) "I am here not to sit. You owe me a hundred pounds in rent." Who said this?
Answer:- Mr Boot

8. Choose the odd one from the brackets
(Watching, Peeping, Sleeping, Gazing)
Answer:- Sleeping

9. Make a meaningful word using the letters given in the box and complete the sentence.
Shoemaker uses ......................... to make the shoes.
Answer:- LEATHER

10. Rearrange the words to a meaningful sentence.
his servant / as / appointed / Ivan / him
Answer:- Ivan appointed him as his servant.

11. Read the events from the story The Lost Child. Select the one which is in the correct order. (Write A, B or C)
Answer:-
 B

12. Answer the riddle.
I am white in colour. My beak is long.
My neck is also long. I can stand on one leg.
My favourite food is fish. Who am I?
Answer:- Crane
പരിസരപഠനം
13. (a) ഒരു പ്ലാസ്റ്റിക് കുപ്പിയുടെ വായ് ഭാഗത്ത് ഉള്ളിലേക്ക് വരത്തക്ക വിധത്തിൽ ഒരു ബലൂൺ ഉറപ്പിക്കുന്നു. വീർപ്പിക്കുന്നതിനായി ബലൂണിലേക്ക് ഊതുന്നു. ബലൂണിന് എന്താണ് സംഭവിക്കുക ?

ഉത്തരം: ബലൂൺ വീർക്കുകയില്ല

13. ([b) കുപ്പിയുടെ താഴ് വശത്തായി ചെറിയ സുഷിരമിട്ടതിന് ശേഷം പരീക്ഷണം ആവർത്തിച്ചാൽ ബലൂണിന് എന്ത് മാറ്റമാണ് കാണാൻ കഴിയുക ?
ഉത്തരം: ബലൂൺ വീർക്കുന്നു

13. (c) എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ? ഇതിന്റെ കാരണം എന്തായിരിക്കും
ഉത്തരം: സുഷിരം ഇടുന്നതിലൂടെ കുപ്പിയ്‌ക്കുള്ളിലെ വായു പുറത്തുപോകുന്നു. കുപ്പിയിലെ വായു സുഷിരത്തിലൂടെ പുറത്തേക്ക് പോകുമ്പോൾ ബലൂണിന്റെ ഉള്ളിലേക്ക് വായു കടക്കുന്നു. വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

14. തെറ്റായ ജോഡി കണ്ടെത്തുക
(A) ഇന്ത്യയുടെ പൂങ്കുയിൽ - സരോജിനി നായിഡു
(B) സഞ്ചരിക്കുന്ന ലൈബ്രറി - ജവഹർലാൽ നെഹ്റു
(C) ഫോർവേർഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്ര ബോസ്
(D) സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം: B

15. ഏറ്റവും നീളം കൂടിയ വിരലുകളുള്ള പക്ഷി
ഉത്തരം: താമരക്കോഴി

16. സൂചനകളിൽ നിന്നും കലാരൂപം ഏതെന്ന് തിരിച്ചറിഞ്ഞ് എഴുതുക.
• നാട്യം, നൃത്തം, സംഗീതം എന്നിവയുടെ സമ്മേളനം.
• കേരളത്തിന്റെ പരമ്പരാഗത നാടകാഭിനയ രൂപം.
• രംഗത്ത് ഒന്നിലധികം നടൻമാർ.
ഉത്തരം: കൂടിയാട്ടം

17. 'തമാഷ' ഏത് സംസ്ഥാനത്തിന്റെ ജനപ്രിയ കലാരൂപമാണ് ?
(A) ഹരിയാന
(B) പഞ്ചാബ്
(C) മഹാരാഷ്ട്ര
(D) ഗുജറാത്ത്
ഉത്തരം: മഹാരാഷ്ട്ര

18. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
(A) നിർക്കോലി - കരയിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ശൽക്കങ്ങൾ
(B) ആമ - തുഴയാൻ കഴിയുന്ന നീണ്ട വാൽ
(C) താറാവ് - ചർമ്മബന്ധിതമായ വിരലുകൾ
(D) തവള - ബലമേറിയ പിൻകാലുകൾ
ഉത്തരം:  ആമ - തുഴയാൻ കഴിയുന്ന നീണ്ട വാൽ
ഗണിതം
19. ഹാൾ നവീകരിക്കാൻ 99,500 രൂപ അനുവദിച്ചതിൽ 70,345 രൂപ ടൈൽ പതിക്കാനും 19,075 രൂപ ലൈറ്റും ഫാനും വാങ്ങുവാനും ചെലവഴിച്ചു. ബാക്കി വന്ന തുക കൊണ്ട് ചുമരിൽ വലിയൊരു ചിത്രവും വരച്ചു.
(a) ചുമരിൽ ചിത്രം വരയ്ക്കാൻ എത്ര രൂപ ചെലവഴിച്ചു ?
ഉത്തരം: 10080 രൂപ

19. (b) 24 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള ചുമരിലെ ചിത്രത്തിന്റെ ചുറ്റളവ് എത്രയാണ് ?
ഉത്തരം: 56 മീറ്റർ

19. (c) തറയിൽ പതിക്കാനായി 398 പാക്കറ്റ് ടൈലുകൾ വാങ്ങി. ഒരു പാക്കറ്റിന് 149 രൂപയാണ് വില. എങ്കിൽ ടൈലുകൾ വാങ്ങാൻ ആകെ എത്ര രൂപ ചെലവായി.
ഉത്തരം:  59302 രൂപ

19. (d) 8 ബൾബുകളുള്ള ഒരു പാക്കറ്റിന് 984 രൂപയാണ് വില. എങ്കിൽ ഒരു ബൾബിന്റെ വിലയെത്രയാണ് ?
ഉത്തരം: 123

20. കളം പൂർത്തിയാക്കുക
ഉത്തരം:
  484 
10 X 10 = 100
14 X 14 = 196
18 X 18 = 324
22 X 22 = 484

21. രാജുവിന്റെ കൈയ്യിൽ 4000 രൂപയുണ്ട്. അതിലാകെയുള്ള 100, 200, 500 രൂപാ നോട്ടുകളുടെ എണ്ണം തുല്യമാണ്. എങ്കിൽ ആകെ എത്രയെണ്ണം നോട്ടുകളുണ്ടായിരിക്കും?
ഉത്തരം: 15 (ഓരോ നോട്ടും 5 വീതം)

22. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം 398 കുട്ടികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്തു. അവസാനം 4 ക്വിന്റൽ 8 കിലോഗ്രാം അരി ബാക്കിവന്നു. എങ്കിൽ, എത്ര ടൺ അരിയാണ് വിതരണത്തിന് കൊണ്ടുവന്നത് ?
(A) 2000
(B) 200
(C) 20
(D) 2
ഉത്തരം: 2

23. 64 കുട്ടികളുള്ള ഒരു വരിയിൽ ആശ മുമ്പിൽ നിന്ന് 48-ാ മതും അനു പിറകിൽ നിന്ന് 19-ാ മതും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികളുണ്ട് ?
(A) 45
(B) 46
(C) 28
(D) 29
ഉത്തരം: തന്നിരിക്കുന്ന ഉത്തരങ്ങൾ ശരിയല്ല (ശരി ഉത്തരം 1 ആണ് )

24. ചിത്രം നോക്കൂ.
ഒരു മാസത്തിലെ 4 ദിവസങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു. താഴെ പറയുന്നവയിലേതാണ് അതിലെ തീയതികളുടെ തുകയായി വരാൻ സാധ്യതയില്ലാത്തത് ?
(A) 96
(B) 104
(C) 106
(D) 108
ഉത്തരം: 106

പൊതുവിജ്ഞാനം
25. ഇന്ത്യയുടെ ഹൃദയം' എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം : 
(A) രാജസ്ഥാൻ
(B) ബീഹാർ
(C) മധ്യപ്രദേശ്
(D) കേരളം
ഉത്തരം: C

26. തന്നിരിക്കുന്നവയിൽ അധിവർഷം ഏത് ? 
(A) 2021 (B) 2022 (C) 2023 (D) 2024
ഉത്തരം:  2024

(A) പി. എൻ. പണിക്കരുടെ ജൻമദിനം (C) ജോസഫ് മുണ്ടശ്ശേരി ജൻമദിനം (B) പി. എൻ. പണിക്കരുടെ ചരമദിനം (D) ജോസഫ് മുണ്ടശ്ശേരി ചരമദിനം
ഉത്തരം:  പി. എൻ. പണിക്കരുടെ ജൻമദിനം

28. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാൻ നടപ്പാക്കുന്ന ഇന്ത്യൻ ബഹിരാകാശ പദ്ധതി ഏത് ? 
(A) ഗഗൻ യാൻ (B) മംഗൾയാൻ (C) ചന്ദ്രയാൻ (D) മെസഞ്ചർ
ഉത്തരം:  ഗഗൻ യാൻ

29. എവിടെയാണ് കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യുന്നത് ? 
(A) കണ്ണൂർ (B) വയനാട് (C) കോഴിക്കോട് (D) തൃശ്ശൂർ
ഉത്തരം: കണ്ണൂർ 

30. 2021 - ലെ ഓടക്കുഴൽ അവാർഡ് നേടിയതാര് ?
ഉത്തരം: സാറാ ജോസഫ്

31. പി. വി. സിന്ധു ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉത്തരം: ബാഡ്‌മിന്റൺ

32. “ഒരേ ഒരു ഭൂമി' എന്ന ആശയം ഏത് ദിനാചരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

33. ഗ്രാമപഞ്ചായത്ത് = പ്രസിഡന്റ്, കോർപ്പറേഷൻ = ...............?
ഉത്തരം:  മേയർ

34. ഇന്ത്യ നിർമ്മിച്ച ആദ്യത്തെ കോവിഡ് - 19 വാക്സിൻ
ഉത്തരം: കോവാക്സിൻ


എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഡയറ്റുകൾ തയ്യാറാക്കിയ പഠന സഹായികൾ താഴെ നൽകിയിരിക്കുന്നു. അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 
 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here