Class 7 അടിസ്ഥാന പാഠാവലി- യൂണിറ്റ് 1 നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ 


Study Notes for Class 7th അടിസ്ഥാന പാഠാവലി (ജീവൽ സ്പന്ദങ്ങൾ) നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 01 nammude lokam nam srishtikkunnu 

കെ.പി.കേശവമേനോൻ
സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട്ട് ജില്ലയിലെ തരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ആനി ബസന്റിന്റെ ഹോംറൂള്‍ ലീഗില്‍ പ്രവര്‍ത്തിച്ച കേശവമേനോന്‍ 1921-ല്‍ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടനാകുന്നത്.
1923-ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. പിന്നീട് മലയായിലേക്കു പോയ കേശവമേനോന്‍ പിന്നീട് കുറെക്കാലം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. ഇതിനെത്തുടര്‍ന്ന് ജപ്പാനില്‍ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാത്രമാണ് മോചിതനായത്. 1946-ല്‍ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണറായി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു.
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകര്‍ത്തിയ കേശവമേനോന്‍ മികച്ചൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. ബിലാത്തി വിശേഷം(യാത്രാവിവരണം), കഴിഞ്ഞകാലം, സായാഹ്നചിന്തകള്‍, ജവഹര്‍ലാല്‍ നെഹ്‌റു, ഭൂതവും ഭാവിയും, എബ്രഹാം ലിങ്കണ്‍, പ്രഭാതദീപം, നവഭാരതശില്പികള്‍, ബന്ധനത്തില്‍നിന്ന്, ദാനഭൂമി, ജീവിതചിന്തകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. വിവിധ രംഗത്തെ സംഭാവനകള്‍ മാനിച്ച് പത്മവിഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1978 നവംബര്‍ 9-ന് അദ്ദേഹം അന്തരിച്ചു.

ചോദ്യങ്ങൾ ഉണ്ടാക്കു
* ലേഖനത്തിലെ പ്രധാനാശയങ്ങൾ ഉത്തരമായി വരുന്ന ചോദ്യങ്ങൾ തയാറാക്കുക.
• നമ്മുടെ ലോകം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് എന്തൊക്കെയാണ് ? 
• ഇരുളടഞ്ഞ ലോകത്ത് മുന്നോട്ട് പോവാൻ സഹായിക്കുന്നതെങ്ങനെ? 
• സുഖമായി ജീവിക്കുന്നതിനുള്ള ലോകം സൃഷ്ടിക്കുവാൻ കഴിയുന്നതെങ്ങനെ എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം? 
• ഒരാളുടെ ജീവിതത്തെ വ്രണപ്പെടുത്തിയ സംഭവങ്ങൾ മറ്റൊരാളുടെ ജീവിതത്തിന് ഒരു പുതിയ ഉദ്ദേശം ഉണ്ടാക്കിയത് എങ്ങനെ? 

വാദങ്ങൾ പരിശോധിക്കാം
* ഈ ലേഖനത്തിലെ ആശയങ്ങളുമായി ബന്ധപ്പെട്ടുള്ള ചില പ്രസ്താവനകൾ ചുവടെയുണ്ട്. ലേഖകന്റെ അഭിപ്രായവുമായി തട്ടിച്ചുനോക്കി അവ ശരിയോ തെറ്റോ എന്ന് കണ്ടെത്തുക. തെറ്റുള്ളത് തിരുത്തി, എഴുതുക. ഓരോന്നിനെക്കുറിച്ചുമുള്ള നിങ്ങളുടെ വാദങ്ങൾ തെളിവു സഹിതം അവതരിപ്പിക്കു.
• നമ്മുടെ ലോകം എന്നത് നാം താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇടമാണ്. 
- തെറ്റായ ഒരു പ്രസ്താവനയാണ് ഇത്. നാം താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇടമാണ് നമ്മുടെ ലോകം എന്നും അതിനു കാരണം ഒരാളുടെ ലോകത്തെ രൂപപ്പെടുത്തുന്നത് അയാളുടെ പരിസരങ്ങളും പാരമ്പര്യങ്ങളുമാണ് എന്നാണ് ശാസ്ത്രജ്ഞന്മാർ പറഞ്ഞിരുന്നത്. എന്നാൽ ആധുനിക മനഃശാസ്ത്രം ഈ വാദത്തെ തള്ളിക്കളയുന്നു. ഓരോരുത്തരുടെയും ലോകം സൃഷ്ടിക്കുന്നത് അവരവരുടെ മനസ്സിന്റെ സ്ഥിതിയും, പ്രവർത്തനഗതിയുമാണെന്ന് അവർ പറയുന്നു. ഒരേ സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴും ഓരോ വ്യക്തിയുടെ മനസ്സും, ചിന്തകളും, വികാരവിചാരങ്ങളും എല്ലാം വ്യത്യസ്തമാണ്. ഈ വ്യത്യസ്തത തന്നെയാണ് ഓരോരുത്തരുടെയും ലോകം മറ്റുള്ളവരുടേതിൽ നിന്ന് വിഭിന്നമാക്കുന്നത്.

• നാം ഓരോരുത്തരുടെയും ജീവിതതാൽപ്പര്യങ്ങളാണ് മറ്റുള്ളവരുടെ ലോകത്തെ ഉണ്ടാക്കുന്നത്. 
നമ്മുടെ താല്പര്യങ്ങളാണ് മറ്റുള്ളവരുടെ ലോകത്തെ ഉണ്ടാക്കുന്നത് എന്ന പ്രസ്താവന തെറ്റായ ഒന്നാണ്. ഓരോരുത്തർക്കും അവരുടേതായ ഒരു ലോകമുണ്ട്. അവിടെ അവർക്ക് അവരുടേതായ ശരികളും തെറ്റുകളും ഉണ്ടാകും. ഒരാളുടെ താല്പര്യങ്ങൾക്കനുസരിച്ചു മറ്റൊരാൾ ജീവിക്കണം എന്ന് നമുക്ക് ശഠിക്കാനാകില്ല. എന്നാൽ ചിലപ്പോൾ നമ്മുടേതിന് സമാനമായ താൽപ്പര്യങ്ങൾ മറ്റൊരാൾക്കു ഉണ്ടാവാമെങ്കിലും, പൂർണ്ണമായി നമ്മുടെ താൽപ്പര്യങ്ങൾ അവർ അംഗീകരിക്കണമെന്നില്ല. ഇതിൽ നിന്നൊക്കെ ഓരോ വ്യക്തിയുടെയും സ്വന്തം താൽപ്പര്യങ്ങൾ തന്നെയാണ് അവരുടെ ലോകത്തെ ഉണ്ടാക്കുന്നതെന്നും, മറ്റൊരാളുടെ താൽപ്പര്യങ്ങൾക്ക് പൂർണ്ണമായ രീതിയിൽ അതിനെ സ്വാധീനിക്കാൻ കഴിയില്ല എന്നും നമുക്ക് വിലയിരുത്താം.

• ഒരാൾ ലോകനേതാവാകുന്നത് അയാൾ ജീവിക്കുന്ന ലോകത്തെ വികസിപ്പിക്കാനും ഉണർത്തുവാനും ശ്രമിക്കുന്നതിലൂടെയാണ്. 
ശരിയായ പ്രസ്താവനയാണ് ഇത്. ഒരാൾക്ക് തന്റെ ചുറ്റുപാടുകളിലെ ശരിയും തെറ്റും, നന്മയും തിന്മയും തിരിച്ചറിയാൻ കഴിയണം. മനസ്സിനു വികാസവും വിശാലതയും കൂടുന്നതിനനുസരിച്ച്, താൻ ജീവിക്കുന്ന ലോകത്തെ വികസിപ്പിക്കുവാനും പ്രബുദ്ധമാക്കുവാനും അയാൾക്കു കഴിയും. ഇതിനെല്ലാം കഴിയുന്നവൻ ആണ് യഥാർത്ഥ ലോകനേതാവ്. 

• നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചില തിരിച്ചടികൾ മറ്റുള്ളവർക്കും അവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള പാഠമായി മാറാം. 
- ശരിയായ പ്രസ്താവനയാണ് ഇത്. നമ്മുടെ എറ്റവും വലിയ ഗുരു അനുഭവങ്ങൾ തന്നെയാണ്. മുന്നേറ്റങ്ങളും തിരിച്ചടികളും ജീവിതത്തിൽ സ്വാഭാവികമാണ്. അതിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ടു മുന്നേറുന്നതാണ് ജീവിത വിജയത്തിന്റെ രഹസ്യം. നമ്മുടെ അനുഭവങ്ങൾ പലപ്പോഴും മറ്റുള്ളവർക്കും ഒരു മാതൃകയാവാറുണ്ട്. മറ്റൊരാളുടെ ജീവിതാനുഭവങ്ങളിൽ നിന്നും നമുക്ക് പാഠങ്ങൾ പഠിക്കാനും, തിരിച്ചറിവുകൾ നേടാനും കഴിയും.

• ലോകം ഇരുൾ നിറഞ്ഞതാണ്. അതിലൂടെ ആർക്കും മുന്നേറാൻ കഴിയുകയില്ല. 
- ഈ പ്രസ്താവന തെറ്റാണ്. മനസ്സിൽ പ്രകാശം ഉള്ള ഒരാൾക്ക് ആ പ്രകാശത്തിന്റെ സഹായത്താൽ ഏതു ദുർഘട സാഹചര്യത്തിലും മുന്നോട്ടു പോകാൻ കഴിയും. ഏതു ഇരുട്ടിനും അപ്പുറത്ത് പ്രകാശം ഉണ്ടാകുമെന്ന പ്രതീക്ഷ കൈവിടരുത്. ആത്മവിശ്വാസവും ലക്ഷ്യബോധവും ഏതു ഇരുട്ടിൽ നിന്നും നമ്മെ കരകയറ്റും.

തെളിവുകൾ കണ്ടെത്താം
• “ഒരാളുടെ ജീവിതത്തെ വ്രണപ്പെടുത്തിയ സംഭവങ്ങൾ മറ്റൊരാളുടെ ജീവിതത്തിന് ഒരു പുതിയ ഉദ്ദേശ്യമുണ്ടാക്കിയെന്നു വരാം.” ഈ വാദം സാധൂകരിക്കാൻ ഗ്രന്ഥകാരൻ നൽകുന്ന തെളിവെന്ത്? കൂടുതൽ തെളിവുകൾ കണ്ടെത്താമോ?
- ഗ്രന്ഥകാരന് പരിചിതമായിരുന്ന രണ്ടാളുടെ അനുഭവങ്ങൾ പാഠഭാഗത്തിൽ നൽകിയിട്ടുണ്ട്. രണ്ടുപേരുടെയും പ്രിയപ്പെട്ട ഭാര്യമാർ മരണത്തിന് കീഴടങ്ങി. എത്രയും പ്രിയപ്പെട്ട ഭാര്യ മരിച്ചപ്പോൾ എങ്ങനെയെങ്കിലും ദിവസം കഴിക്കണം എന്ന് മാത്രമായിരുന്നു അതിൽ ഒരാളുടെ വിചാരം. എന്നാൽ രണ്ടാമത്തെ ആൾ മനസ്സിലെ വെളിച്ചം കൊണ്ടാണ് ഈ ദുഃഖത്തെ നേരിട്ടത്. അത് ആത്മീയ വിഷയങ്ങളിലേക്ക് അദ്ദേഹത്തിൻറെ മനസ്സിനെ തിരിച്ചു. അത് ഒരു പുതിയ ലോകത്തേക്ക് അദ്ദേഹത്തെ നയിച്ചു. 

വിശകലനം ചെയ്യാം
• “രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ ഒരു ബോംബർ ആയിരുന്നു ഗാരി ഡേവിഡ്. വിമാനത്തിലിരുന്ന് ജർമ്മനിയിലെ ഒരു പ്രദേശത്ത് ബോംബുകൾ വർഷിച്ച് കടന്നുപോകവേ ബൈനോക്കുലറിലൂടെ ആ സ്ഥലങ്ങൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. തകർന്നടിഞ്ഞ വ്യവസായശാലകൾ, ദേവാലയങ്ങൾ, നിലംപരിശായ വീടുകൾ, കെട്ടിടങ്ങൾ, കത്തിക്കരിഞ്ഞ കൃഷിസ്ഥലങ്ങൾ. ഗാരി ഡേവിഡിന്റെ മനസ്സ് മരവിച്ചുപോയി. നാട്ടിൽ തിരിച്ചെത്തിയ ഗാരി ആകെ അസ്വസ്ഥനായിരുന്നു. യുദ്ധവും അതിന്റെ അലകളും അടങ്ങിയ ശേഷം എന്തോ നിശ്ചയിച്ചുറച്ച മനസ്സോടെ അദ്ദേഹം ജർമ്മനിയിലേക്കു പോയി. താൻ ബോംബ് വർഷിച്ച സ്ഥലത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഗാരി അതിന്റെ നേതൃത്വം സ്വയം ഏറ്റെടുത്തു. താൻ തകർത്തിട്ടതെല്ലാം അദ്ദേഹം വീണ്ടും പഴയപോലെ നിർമ്മിച്ചെടുത്തു.” ഈ അനുഭവം ലേഖനത്തിലെ ഏത് ആശയത്തോടാണ് യോജിക്കുന്നത്? എന്തുകൊണ്ട്?
- നമ്മുടെ ചിന്തകളും വികാരങ്ങളുമാണ് നാം ജീവിക്കുന്ന ലോകം സൃഷ്ടിക്കുന്നത്. നമ്മുടെ ചിന്തയിലെ വിശാലത കൂടുന്നതിനനുസരിച്ച് നമ്മുടെ ലോകത്തെ വികസിപ്പിക്കാൻ നമുക്ക് സാധിക്കും. നമ്മൾ ജനിച്ചുവളർന്ന പരിതസ്ഥിതിയല്ല മറിച്ച്, നമ്മുടെ പ്രവർത്തനമണ്ഡലമായി നാം സൃഷ്ടിക്കുന്ന പരിതസ്ഥിതിയാണ്പ്രാ ധാന്യമർഹിക്കുന്നത്.ഈ ലേഖനത്തിൽ ബോംബർ ആയിരുന്ന ഗാരി ഡേവിഡ് ആദ്യമെല്ലാം തകർത്ത് നാമാവശേഷമാക്കിയെങ്കിലും അയാളുടെ മനസ്സിൽ വീണ്ടുവിചാരമുണ്ടാവുകയും താൻ നശിപ്പിച്ചതതെല്ലാം വീണ്ടും പുനർനിർമിച്ചു നൽകുന്നതിൽ നേത്യത്വം സ്വയം ഏറ്റെടുക്കുകയും ചെയ്തു. താൻ തകർത്തിട്ടതെല്ലാം അദ്ദേഹം വീണ്ടും പഴയ പോലെ നിർമ്മിച്ചെടുത്തു.

ചിഹ്നം ചേർക്കൽ
• “എവിടെ നാം പാർക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവോ, അതാണ് നമ്മുടെ ലോകം; പരിസരങ്ങളും പാരമ്പര്യങ്ങളുമാണ് ഈ ലോകത്തെ രൂപപ്പെടുത്തുന്നതെന്നാണ് ഇതുവരെ ശാസ്ത്രജ്ഞന്മാർ വാദിച്ചിരുന്നത്. ഈ വാക്യത്തിൽ അർധവിരാമം (;) ചേർത്തതിന്റെ ഔചിത്യം എന്താണ്? ചർച്ചചെയ്യുക. - വാക്യത്തിലെ ഒരാശയം പൂർണമാവുകയും തുടർച്ചയായ ആശയം അതോടൊപ്പം ചേർത്ത് പറയുകയും ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിലാണ് അർധവിരാമം ചേർക്കുക. എവിടെ. നമ്മുടെ ലോകം എന്നതാണ് പ്രധാന വാക്യം. അർധവിരാമം ചേർത്തതിലുടെ 'വാക്യത്തിന്റെ ആശയം കൂടുതൽ വ്യക്തമാകുന്നു.

ബന്ധിപ്പിക്കു
• “നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു'' എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: “മനസ്സിനു വികാസവും വിശാലതയും കൂടുന്നതിനനുസരിച്ച്, താൻ ജീവിക്കുന്ന ലോകത്തെ വികസിപ്പിക്കുവാനും പ്രബുദ്ധമാക്കുവാനും അയാൾക്കു കഴിയും.” “അശ്വതി' എന്ന കഥയിലെ ഏതു കഥാപാത്രവുമായി ഈ പ്രസ്താവനയെ ബന്ധപ്പെടുത്താം? എന്തുകൊണ്ട്?
- അശ്വതി എന്ന കഥയിലെ കച്ചവടക്കാരൻ എന്ന കഥാപാത്രത്തെ ഈ പ്രസ്താവനയുമായി നമുക്ക് ബന്ധപ്പെടുത്താം. സങ്കുചിത ചിന്താഗതിക്കാരനായ അയാൾ കച്ചവടത്തിലെ തന്റെ ലാഭം മാത്രമാണ് നോക്കുന്നത്. അതിനാൽ തന്നെ നഷ്ടം സഹിച്ചുകൊണ്ട് അശ്വതിക്ക് ഒരു മിഠായി നൽകാൻ അയാളാദ്യം തയ്യാറാകുന്നില്ല. എന്നാൽ കഥാകൃത്ത് കുട്ടിയെ സഹായിക്കുന്നത് കണ്ടപ്പോൾ അയാളിൽ മാറ്റം ഉണ്ടാകുന്നു. അയാൾക്ക് ജാള്യത തോന്നുകയും സ്വയം തിരുത്താൻ തയ്യാറാവുകയും ചെയ്യുന്നു. അയാളുടെ മനസ്സിലുണ്ടാകുന്ന ഈ മാറ്റം അയാൾ ജീവിക്കുന്ന ലോകത്തെ അല്പമെങ്കിലും മെച്ചപ്പെട്ടതാക്കാൻ സഹായിക്കുന്നു.

• 'കൊച്ചനുജൻ' എന്ന കവിതയിലും 'അശ്വതി' എന്ന കഥയിലും സ്നേഹമാണ് പ്രധാന വിഷയം. എന്നാൽ രണ്ടിലും അത് പ്രകടമാവുന്നത് ഒരുപോലെയല്ല. വ്യത്യാസം വിശദീകരിക്കുക.
- നമ്മുടെ ചുറ്റുമുള്ളവരെ സ്നേഹിക്കാനും, അവരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു സഹായിക്കാനും നമുക്ക് കഴിയണം എന്ന മഹത്തായ ആശയമാണ് 'അശ്വതി' എന്ന കഥയിലുടെ ടി. പത്മനാഭൻ നമ്മെ ഓർമ്മിപ്പിക്കുന്നത്. സ്നേഹം നിസ്വാർത്ഥമാകണമെന്നും, യാതൊരു മുൻവിധികളോട് കൂടിയുള്ളതു ആകരുതെന്നും കഥാകൃത്ത് നമ്മോടു പറയുന്നു. നാം ചെയ്യുന്ന നന്മ ചിലപ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാകും എന്ന് കച്ചവടക്കാരന്റെ കഥാപാത്രവും നമ്മോടു പറയുന്നു. ഇതിനു മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത അശ്വതി എന്ന ബാലികയോട് കഥാകൃത്ത് കാണിക്കുന്ന സ്നേഹം തികച്ചും നിസ്വാർത്ഥമായ ഒന്നാണ്.
സ്വന്തം സഹോദരിയെ പിരിയേണ്ടിവന്ന ഒരു കുഞ്ഞനുജന്റെ ദുഃഖമാണ് ഇടശ്ശേരി 'കൊച്ചനുജൻ' എന്ന കവിതയിലൂടെ നമ്മോടു പറയുന്നത്. കുടുംബബന്ധങ്ങളുടെ ആഴവും, സ്നേഹവും, നിഷ്കളങ്കതയുമെല്ലാം കവി ഇവിടെ വരച്ചു കാണിക്കുന്നു. അശ്വതിയെ പോലെ കുഞ്ഞനുജന് ദാരിദ്ര്യത്തിന്റെ ദുഖമോ അല്ലലുകളോ ഇല്ല. സഹോദരിയോടുള്ള നിഷ്കളങ്കമായ സ്നേഹവും, അവരെ പിരിയുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥയുമാണ് അവന്റെ ദുഖത്തിന് കാരണം. ഈ രണ്ടു പാഠങ്ങളും നമ്മോടു സംവദിക്കുന്നത് സ്നേഹത്തിന്റെയും നിസ്സഹായാവസ്ഥയുടെയും നൊമ്പരങ്ങളുടെ വ്യത്യസ്ത തലങ്ങൾ ആണ്.

Other Useful Links
Plus Two Physics Study Notes (All Chapters) Pdf
Plus One Study Materials Pdf
SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here