STD 7 അടിസ്ഥാന പാഠാവലി- യൂണിറ്റ് 2 അരങ്ങ് ഉണരുന്നു - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ 


Study Notes for Class 7 അടിസ്ഥാന പാഠാവലി (ചിറകുള്ള ചിത്രങ്ങൾ) അരങ്ങ് ഉണരുന്നു - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 02 arangu unarunnu 
| Teachers Handbook

സി വി ബാലകൃഷ്ണൻ 
മലയാള സാഹിത്യ രംഗത്തെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ സി.വി. ബാലകൃഷ്ണൻ. “ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ” എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2013 ൽ ലഭിച്ചു. പത്മപ്രഭാ പുരസ്‌കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം’ തമിഴ് ഭാഷയിൽ, “ഉയിർ പുത്തഗം” എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട് 

അരങ്ങ് ഉണരുന്നു
പ്രശസ്ത കഥാകൃത്തായ സി വി ബാലകൃഷ്ണന്റെ 'പരൽമീൻ നീന്തുന്ന പാടം ' എന്ന ആത്മകഥയിലെ ഒരു ഭാഗമാണിത് . കേരളീയ ഗ്രാമങ്ങൾ ഒരു കാലത്തു നാടകകലയോട് കാണിച്ചിരുന്ന ഹൃദയപരമായ അടുപ്പം ‘അരങ്ങുണരുന്നു’ എന്ന പാഠഭാഗത്ത് കാണാം

ചിറകുള്ള ചിത്രങ്ങൾ 
പ്രശസ്ത ആശയങ്ങളും ചിന്തകളും കൈമാറാൻ മനുഷ്യർ ഉപയോഗിച്ച ഉപാധികൾ ഏതെല്ലാം? ചിത്രങ്ങൾ കൂടി പ്രയോജനപ്പെടുത്തി ചർച്ച ചെയ്യുക.
- കല്ലുകളിലും, മരങ്ങളിലും ചിത്രങ്ങളും ചിഹ്നങ്ങളുമൊക്കെ കൊത്തിവച്ചാണ് ആദ്യകാലത്തെ മനുഷ്യർ അവരുടെ ആശയങ്ങൾ കൈമാറിയിരുന്നത്. എഴുത്തും വായനയുമൊക്കെ വന്നപ്പോൾ കടലാസിലും ഓലയിലുമൊക്കെ എഴുതിയായി സന്ദേശങ്ങളും മറ്റും കൈമാറൽ. പിന്നീട് കാര്യമായ ഒരു മാറ്റം കൊണ്ടുവന്നത് റേഡിയോ ആണ്. ഒട്ടും താമസമില്ലാതെ ആശയങ്ങളും, വാർത്തകളും ശബ്ദരൂപത്തിൽ ഏതുനാട്ടിലുള്ള ജനങ്ങൾക്കും എത്തിക്കാൻ നമുക്ക് കഴിഞ്ഞു. പിന്നീട് ടെലിവിഷന്റെ വരവോടെ ശബ്ദം മാത്രമല്ല, ദൃശ്യങ്ങളും കൂടി ഇതേ വേഗതയിൽ ലോകത്തെവിടെയും എത്തിക്കാമെന്നായി. ആശയവിനിമയ രംഗത്തെ വിപ്ലവമായ ഇന്റർനെറ്റിന്റെയും, കമ്പ്യൂട്ടറിന്റെയും ഒക്കെ കാലത്താണ് നാം ഇപ്പോൾ. ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങൾ അതേ നിമിഷം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. അതിരുകളില്ലാത്ത ആശയവിനിമയ സാധ്യതകളാണ് സ്മാർട്ട്ഫോണും ഇന്റർനെറ്റും ഒക്കെ നമുക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നത്.

വായിക്കാം, കണ്ടെത്താം 
• “ ദേശത്തിന്‌ തനതായ ഒരു നാടകപാരമ്പര്യം അവകാശപ്പെടാനുണ്ട്‌.” ഈ വാക്യത്തെ സാധൂകരിക്കുന്ന എന്തെല്ലാം വസ്തുതകൾ പാഠഭാഗത്തുനിന്ന്‌ കണ്ടെത്താനാവും?
- കഥയുടെ ആദ്യ ഭാഗങ്ങളിൽ തന്നെ ദേശത്തിനു തനതായ ഒരു നാടക പാരമ്പര്യം അവകാശപ്പെടാനുണ്ട് എന്ന പ്രസ്താവനയെ സാധൂകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ആണ്ട് തോറും പുതിയൊരു നാടകമെങ്കിലും അരങ്ങിലെത്തും. അഭിനേതാക്കൾ വയലുകളിൽ പണിയെടുക്കുന്നവരോ തയ്യൽക്കാരോ അധ്യാപകരോ  തെയ്യംകെട്ടുകാരോ ഒക്കെയാവും. പെട്രോമാസ് വെളിച്ചത്തിൽ അരങ്ങേറുന്ന  നാടകത്തെ നാട്ടുകാർ കുറ്റപ്പെടുത്തിയിട്ടില്ല. നാടകം അരങ്ങേറുന്നതിന്റെ ഇടക്ക്  പല വീഴ്ചകളും പറ്റിയിരുന്നെങ്കിലും അതെല്ലാം ഇരു കയ്യും നീട്ടി സ്വീകരിക്കുക മാത്രമേ ആ നാടും നാട്ടുകാരും ചെയ്തിട്ടുള്ളു.

• “വീടുകള്‍ അടച്ചുപൂട്ടിയായിരുന്നില്ല ആളുകള്‍ നാടകം കാണാന്‍ പോയിരുന്നത്‌. മുന്‍വാതില്‍ വെറുതെ ചാരിയേക്കും, അത്രമാത്രം.” ദേശത്തിൻെറ എന്തു
സവിശേഷതയാണ്‌ ഇതില്‍ തെളിയുന്നത്‌?
- നാടകം കാണാൻ പോകുന്ന ആളുകൾ അവരവരുടെ വീടുകൾ താഴിട്ട് പൂട്ടാറില്ല, മറിച്ച് വാതിലുകൾ ചാരുകയേ  ഉണ്ടായിരുന്നുള്ളു എന്ന വാചകം ആ ദേശത്തിന്റെ  ഐക്യവും ഒരുമയും, തമ്മിൽ തമ്മിലുള്ള വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. കള്ളമോ ചതിയൊ അവരുടെ നാട്ടിൽ നടക്കില്ല എന്ന ദൃഢമായ ചിന്തയാണ് അവർ വാതിൽ ചാരി വെച്ച് മാത്രം നാടകത്തിനു പോകാൻ പ്രേരിപ്പിക്കുന്നത്.  

• മുൻകാലങ്ങളിലെ ദേശക്കുട്ടായ്മയെക്കുറിച്ചും നാടകാവതരണത്തെക്കുറിച്ചുമെല്ലാം പാഠഭാഗത്തുനിന്ന് മനസ്സിലാക്കിയല്ലോ. പുതിയകാലത്ത് ഇത്തരം കൂട്ടായ്മകൾ എത്രത്തോളമുണ്ട്? ചർച്ചചെയ്യു. 
- നാടകങ്ങൾ അന്യംനിന്നു പോകുന്ന ഒരു അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. പഴയകാല നാടകസമിതികൾ പലതും നിന്നുപോയി. മറ്റുള്ളവർ പുതിയ മേഖലകളിലേക്ക് ചേക്കേറി. നാടകങ്ങൾ പോലെ കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നു പോന്നിരുന്ന പല കലാരൂപങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ടെലിവിഷൻ, സിനിമ, തുടങ്ങിയ ദൃശ്യമാധ്യമങ്ങൾ മലയാളിയുടെ ആസ്വാദനരീതികളിലും, കാഴ്ചപ്പാടുകളിലും ഉണ്ടാക്കിയ മാറ്റം തന്നെയാണ് ഇതിനു പ്രധാന കാരണം. ജനങ്ങളുടെ സമയം കവർന്നെടുക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയും, സീരിയലുകളും, സിനിമകളും, കോമഡി സ്കിറ്റുകളും, ഒക്കെയാണ്.
വീട്ടുകാരുമൊത്തു നാടകം കാണാൻ പോവുക എന്നതൊക്കെ ഇന്ന് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അവനവന്റെ സൗകര്യമനുസരിച്ച് എല്ലാം വിരൽ തുമ്പിൽ കിട്ടുമ്പോൾ സ്വാഭാവികമായി വന്നു പോകുന്ന ഒരു മാറ്റമാണ് അത്. എങ്കിലും നാടകകല പൂർണ്ണമായി നശിച്ചു കഴിഞ്ഞു എന്ന് നമുക്ക് പറയാൻ കഴിയില്ല. നാടക സമിതികളും, തെരുവ് നാടകങ്ങളുമൊക്കെയായി ഇന്നും ജനങ്ങൾക്കിടയിൽ നാടകപ്രവർത്തകർ ഉണ്ട്. ആസ്വാദനാനിലവാരത്തിൽ മാറ്റങ്ങൾ വന്നുവെങ്കിലും ഇപ്പോഴും ഒരു വിഭാഗം ജനങ്ങളുടെ പിന്തുണയും, സ്നേഹവും അവർക്കുണ്ട്.

ഒറ്റപ്പദമാക്കുക.
• നാടകത്തിനുള്ള കൊട്ടക  : നാടകക്കൊട്ടക
• വികാരത്തിന് അധീനൻ: വികാരാധീനൻ
• കലയുടെ കേന്ദ്രം : കലാകേന്ദ്രം 
• ദീപങ്ങളുടെ വിതാനം: ദീപവിതാനം 
• നാടകം എന്ന കല: നാടകകല 
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്നാണ് വിളിക്കുന്നത്. ഈ പ്രക്രിയയാണ് ഇവിടെ നടന്നിരിക്കുന്നത്.

ഊഹിക്കാം പരിശോധിക്കാം
ചുവടെ കൊടുത്തിരിക്കുന്ന പദങ്ങളുടെ അർഥം ഊഹിച്ചു പറയാമോ? നിഘണ്ടു പരിശോധിച്ച്‌ ഉറപ്പുവരുത്തൂ.
ആകാംക്ഷ, ദേഹണ്ഡക്കാർ, വിതാനം, അണിയറ, യവനിക, വിഷണ്ണൻ, സംഭ്രമം, ദുരിശം, നിഷ്ക്രമിക്കുക, ഗദ്ഗദം, പ്രഥമം, നിസ്സഹായത, വിളംബരം
• ആകാംഷ: അറിയാനുള്ള ആഗ്രഹം 
• ദേഹണ്ഡക്കാർ: അടുക്കളപ്പണിക്കാർ 
• വിതാനം: അലങ്കാരം, അലങ്കരണം, മേൽത്തട്ട്
• അണിയറ: നാടകശാലയിൽ വേഷം കെട്ടുന്ന മുറി
• യവനിക: തിരശ്ശീല, നാടകവേദിയിലെ കര്‍ട്ടന്‍
• വിഷണ്ണൻ: വിഷമിച്ചവൻ, നിരുത്സാഹനായ ഒരുവൻ, 
• സംഭ്രമം: പരിഭ്രാന്തി, അസ്വസ്ഥത
• ദുരിശം: വേഗം, തിടുക്കം
• നിഷ്ക്രമിക്കുക: പുറത്തുപോകുക, പുറപ്പെടുക
• ഗദ്ഗദം: ഇടറിയ വാക്ക്
• പ്രഥമം: ആദ്യമായി, പണ്ട്
• നിസ്സഹായത: സഹായം ഇല്ലാത്ത അവസ്ഥ 
• വിളംബരം:  പരസ്യപ്പെടുത്തൽ 

അർഥവ്യത്യാസം കണ്ടെത്താം
• ദേശമെങ്ങും ചെണ്ടകൊട്ടി വിളംബരമുണ്ടായി.
• കൂട്ടുകാർ അവനെ ചെണ്ടകൊട്ടിക്കുക പതിവാണ്‌.
അടിവരയിട്ടിരിക്കുന്ന പദങ്ങളുടെ അർത്ഥവ്യത്യാസം കണ്ടെത്തി എഴുതുക.
- രണ്ടു വാക്കുകളും ഒന്ന് തന്നെ ആണെങ്കിലും ഉപയോഗിച്ചിരിക്കുന്ന സന്ദർഭങ്ങൾ അനുസരിച്ചു അവയുടെ അർത്ഥങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ വാക്കുപയോഗിച്ചു തന്നെ വ്യത്യസ്തമായ ആശയം സൃഷ്ടിക്കാനുള്ള കഴിവ് ഭാഷക്കുണ്ട്. അതാണ് അർത്ഥ വ്യത്യാസം എന്നു പറയുന്നത്. 
- ആദ്യത്തെ വാക്യത്തിൽ ചെണ്ട കൊട്ടുക എന്ന ക്രിയയെ ആണ് സൂചിപ്പിക്കുന്നത് 
• ചെണ്ട കൊട്ടി - ചെണ്ട എന്ന വാദ്യോപകരണം കൊട്ടുക 
- രണ്ടാമത്തെ വാക്യത്തിൽ അതൊരു ശൈലിയായാണ് ഉപയോഗിച്ചിരിക്കുന്നത് 
• ചെണ്ട കൊട്ടിക്കുക - അബദ്ധത്തിൽ ചാടിക്കുക, വിഡ്ഡി ആക്കുക

ശേഖരിക്കാം ആലപിക്കാം 
രസകരങ്ങളായ പഴയകാല നാടകഗാനങ്ങളിൽ ചിലത് താഴെ നൽകുന്നു.

നാടകം : മുടിയനായ പുത്രൻ 
ഗാനരചന : ഒ. എന്‍.വി. കുറുപ്പ്
ആലാപനം : കെ. എസ്. ജോര്‍ജ്

ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും
തെന്നലേ......തെന്നലേ.... (2)
അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും
തെന്നലേ.....തെന്നലേ.......(2)
വെയില്‍നിന്നു വിളയാടും നിഴലില്ലാ നിലമാണേ
നിവരാനും നേരമില്ലാ തെന്നലേ ..... (2)
ഇളവില്ലാ വേലചെയ്തു തളരുന്ന നേരമാണേ
ഇതുവഴി പോരുമോ നീ
തെന്നലേ.....തെന്നലേ......(2)  (ഇല്ലിമുളം)
അണിയുവാന്‍ തൂവേര്‍പ്പിന്‍ മണിമാല തന്നേക്കാം
അണയൂ നീ കനിവോലും  തെന്നലേ......(2)
തരിവളച്ചിരിപൊട്ടും കുളിര്‍കൈയില്‍ ചന്ദനവും
പനിനീരും കൊണ്ടുവരൂ തെന്നലേ.... തെന്നലേ......(2) (ഇല്ലിമുളം)

നാടകം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
ഗാനരചന : ഒ. എന്‍.വി. കുറുപ്പ്
ആലാപനം : കെ.പി. എ. സി. സുലോചന

വെള്ളാരം കുന്നിലെ പൊന്‍മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ ( വെള്ളാരം)
കതിരണിപ്പാടത്ത് വെയില്‍മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ  (2)
                                           (വെള്ളാരം)
കതിരണിപ്പാടത്ത് വെയില്‍മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ  (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ  (2) (വെള്ളാരം)
കരുമാടിക്കുട്ടന്മാര്‍  കൊതി തുള്ളും തോപ്പിലെ
ഒരു കതി വീഴ്ത്തുവാന്‍ കാറ്റേ വാ (2)
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍ കാറ്റേ വാ (2)
                                               (വെള്ളാരം)

നാടകം : ഭ്രാന്തരുടെ ലോകം
ഗാനരചന : കണിയാപുരം രാമചന്ദ്രൻ 
ആലാപനം : കെ. പി. എ. സി സുലോചന

മനസ്സൊരു തടവുമുറി അതില്‍
മോഹമൊരു ജയില്‍ക്കിളി
ചിറകിട്ടടിച്ചും തേങ്ങിക്കരഞ്ഞും
ചിരകാലമായ് കഴിയുന്നു
കരഞ്ഞു കഴിയുന്നു.
ചക്രവാളങ്ങളെ കാണുവാനാകാതെ
ദുഃഖത്തെ പ്രിയസഖിയാക്കി
പോയകാലത്തിന്റെ  ഓര്‍മ്മകളെല്ലാം
തൂവല്‍ക്കിടക്കകളാക്കി അതിലൊരു
തൂവലായ്  വീഴുന്നൊരെന്‍
പുഷ്പിത ചില്ലകളില്‍ ഉറങ്ങുവാനാകാതെ
ദിക്കുകളില്‍ പറക്കുവാനാകാതെ
സ്വപ്‌നങ്ങളില്‍ തീര്‍ക്കും വസന്തത്തില്‍ ഒരു
പുഷ്പമായ് വിടരുമ്പോള്‍ ഒരു
പുഷ്പമായ് വിടരുമ്പോള്‍

നാടകം : മുടിയനായ പുത്രന്‍
വരികള്‍ : ഒ. എന്‍. വി. കുറുപ്പ്
ആലാപനം : കെ. പി. എ.സി സുലോചന

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2)
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2)
                                                                     (അമ്പിളി)
താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറുണ്ടാല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2)
പാലമരത്തണലില്‍ തൂമലര്‍
പായവിരിക്കുമല്ലോ (2)
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്
പേടമാന്‍ കുഞ്ഞില്ലേ മടിയില്
പേടിച്ചിരിപ്പാണോ (2)
                                                                      (അമ്പിളി)
അപ്പൂപ്പന്‍ താടിപോലെ നരച്ചൊരു
തൊപ്പിയുള്ളമ്മാവാ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം
കൊണ്ടരുമോ
മാനത്തെ മാളികയില്‍ ഇരിക്കണ
നാണംകുണുങ്ങിയില്ലേ (2)
അപ്പെണ്ണിന്‍ കൈയില്‍നിന്നും എനിക്കൊരു
കുപ്പിവള തരുമോ
അപ്പെണ്ണിന്‍ കൈയില്‍നിന്നും ഉടയാത്ത
കുപ്പിവള തരുമോ  (അമ്പിളി)

Other Useful Links
Plus Two Physics Study Notes (All Chapters) Pdf
Plus One Study Materials Pdf
SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here