Class 7 അടിസ്ഥാന പാഠാവലി- യൂണിറ്റ് 2 ഒരു മനുഷ്യൻ - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ
Study Notes for Class 7th അടിസ്ഥാന പാഠാവലി (ചിറകുള്ള ചിത്രങ്ങൾ) ഒരു മനുഷ്യൻ - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 02 oru manushayn | Teachers Handbook
വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായ വാക്കുകളാല്‍ ചിരിയുടേയും ചിന്തയുടേയും വലിയ ലോകത്തേക്ക് മലയാളിയെ പിടിച്ചുയര്‍ത്തിയ കഥയുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലായിരുന്നു മഹാനായ ആ എഴുത്തുകാരന്റെ ജനനം. 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. 1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1970-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.
വായിക്കാം കണ്ടെത്താം • എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം എന്ന് കഥാനായകൻ പറയുന്നത് എന്തുകൊണ്ട്?- നാം ഉൾപ്പെടെയുള്ള മനുഷ്യവർഗ്ഗത്തെ കുറിച്ച് നമുക്ക് വ്യക്തമായ അറിവില്ല. നമുക്ക് ചുറ്റും ഉള്ളവരിൽ നല്ലവരും മഹാക്രൂരൻമാരും കള്ളൻമാരും സാംക്രമികരോഗങ്ങളുള്ളവരും ഭ്രാന്തൻമാരുമൊക്കെ ഉണ്ട്. തിന്മയും ക്രൂരതയും നിറഞ്ഞ ഈ ലോകത്ത് അപകടങ്ങൾ ഉണ്ടാകുമ്പോഴാണ് നാം സത്യം തിരിച്ചറിയുക. അതിനാലാണ് നാം ജാഗ്രതയോടെ ജീവിക്കണമെന്ന് കഥാനായകൻ പറയുന്നത്.
• കഥാനായകൻ ചെന്നെത്തിയ സ്ഥലത്തിന്റെ പ്രത്യേകതകൾ കണ്ടെത്തുക. - കഥാനായകൻ ചെന്നെത്തിയ നഗരത്തിലെ ആളുകൾ ക്രൂരൻമാരായിരുന്നു. കൊലപാതകം, കവർച്ച, പോക്കറ്റടി, ഇതെല്ലാം അവിടെ നിത്യസംഭവങ്ങളായിരുന്നു. അവിടെയുള്ള ചിലർ പാരമ്പര്യമായി പട്ടാളക്കാരും മറ്റു ചിലർ പുറംരാജ്യങ്ങളിൽ പണം പലിശയ്ക്ക് കൊടുക്കുന്നവരും ആയിരുന്നു. ബാക്കിയുള്ളവർ മില്ലുകൾ, ആഫിസുകൾ, ബാങ്കുകൾ മുതലായവയുടെ ഗേറ്റ് കീപ്പർമാരായിരുന്നു. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു കൂട്ടം ആളുകളുടെ ഇടയിലേക്കാണ് കഥാനായകൻ ചെന്നെത്തിയത്.
• നഗരത്തിൽ ഉപജീവനത്തിനുള്ള വഴി കഥാപാത്രം കണ്ടെത്തിയത് എങ്ങനെയാണ്? - രാത്രി ഒമ്പതര മുതൽ പതിനൊന്നുമണി വരെ അന്യസംസ്ഥാന തൊഴിലാളികളെ മേൽവിലാസം എഴുതാനുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിട്ടായിരുന്നു കഥാനായകൻ നഗരത്തിൽ ജീവിക്കാനുള്ള വഴി കണ്ടെത്തിയിരുന്നത്. പോസ്റ്റോഫീസുകളിൽ ഫീസ് കൊടുത്ത് മേൽവിലാസം എഴുതിക്കുന്നതിൽ നിന്നു രക്ഷ നേടുന്നതിനായിരുന്നു ഈ അഡ്രസ്സ് വിദ്യാഭ്യാസവും ഇംഗ്ലീഷ് പഠിപ്പിക്കലും.
• കഥാനായകന് തന്റെ ജീവിതം അവസാനിച്ചു എന്നു തോന്നിയത് എപ്പോൾ? - കഥാനായകൻ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം കൊടുക്കാൻ നോക്കിയപ്പോഴാണ് തന്റെ പേഴ്സ് നഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന് മനസ്സിലായത്. ക്രൂരനായ ഹോട്ടലുടമ കഥാനായകന്റെ വസ്ത്രങ്ങളും ഷൂസും എല്ലാം അഴിച്ചു വയ്പ്പിച്ചു. അയാൾ കഥാനായകന്റെ കണ്ണ് ചുരന്നെടുത്ത് പൂർണനഗ്നനാക്കി ഹോട്ടലിന് പുറത്തേക്ക് വിടാൻ തീരുമാനിച്ചു. താൻ രണ്ടു കണ്ണുമില്ലാതെ നഗ്നനായി ആൾബഹളത്തിനിടയിൽ തെരുവിൽ നിൽക്കുന്നത് കഥാനായകൻ ഭാവനയിൽ കണ്ടു. ഈ അവസരത്തിലാണ് അദ്ദേഹത്തിന് തന്റെ ജീവിതം അവസാനിച്ചു എന്ന് തോന്നിയത്.
ഔചിത്യം ചർച്ചചെയ്യു• “ഒരു മനുഷ്യൻ' എന്ന കഥാശീർഷകം ശ്രദ്ധിച്ചല്ലോ. ഈ കഥയ്ക്ക് അത് എത്രമാത്രം ഉചിതമാണ്? ചർച്ചചെയ്യു. - പേഴ്സ് പോക്കറ്റടിച്ചു കഥാകാരനെ അപകടത്തിലാക്കിയ ആൾതന്നെ അദ്ദേഹത്തെ ആപത്ഘട്ടത്തിൽ സഹായിക്കുന്നു. എത്ര ക്രൂരനും കൊള്ളരുതാത്തവനും ആണെങ്കിൽ പോലും അയാളുടെ ഉള്ളിൽ നന്മയുടെ അംശമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. കഥാകാരന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിപ്പിക്കുമ്പോൾ അവിടെ കാഴ്ചക്കാരായി ധാരാളം ആളുകൾ നിന്നിരുന്നു. ദയയില്ലാത്ത അവരുടെയിടയിലേക്ക് ദയയോടെ പെരുമാറിയ ആ പ്രത്യേക മനുഷ്യനെ അവതരിപ്പിക്കാൻ ഏറ്റവും ഉചിതമായ ശീർഷകം 'ഒരു മനുഷ്യൻ' എന്നുതന്നെയാണ്. അയാൾ സ്വന്തം പേര് വ്യക്തമാക്കാത്തതും, അയാളുടെ ഉള്ളിലെ മനുഷ്യത്വവുമാവാം 'ഒരു മനുഷ്യൻ' എന്നയാളെ വിശേഷിപ്പിക്കാൻ കഥാകൃത്തിനെ പ്രേരിപ്പിച്ചത്.
സവിശേഷത കണ്ടെത്താംകാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ ആ മനുഷ്യനെ നിങ്ങളോർക്കും. ഈ വാക്യത്തിൽനിന്ന് താഴെ കൊടുത്ത രണ്ടു വാക്യങ്ങൾ ഉണ്ടാക്കാം.• കാലം വളരെ കഴിഞ്ഞുപോയി.• ആ മനുഷ്യനെ നിങ്ങളോർക്കും. ഇങ്ങനെ ചേർത്തെഴുതുന്നതുകൊണ്ട് എന്തെല്ലാം മെച്ചങ്ങൾ കൈവരുന്നുണ്ട്? ഇത്തരത്തിൽ താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ വേർതിരിച്ചെഴുതാം.• ഞാൻ അവിടെ ഒരു വൃത്തികെട്ട തെരുവിൽ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയിൽ താമസിക്കുകയാണ്. • അമ്മ താരാട്ട് പാടിയപ്പോൾ കുഞ്ഞ് ഉറങ്ങി- രണ്ട് ചെറിയ വാക്യങ്ങളാക്കി പറയുമ്പോൾ ലഭിക്കാത്ത ഒരർത്ഥതലം ചേർത്ത് പറയുമ്പോൾ വാക്യത്തിനുണ്ടാവുന്നുണ്ട്. ആ മനുഷ്യനെ ഓർക്കുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുകയാണ് കാലം വളരെ കടന്നു പോയെങ്കിലും എന്ന ഭാഗം ചെയ്യുന്നത്.• ഒരു വൃത്തികെട്ട തെരുവ്. • അവിടെ വളരെ വൃത്തികെട്ട വളരെ ചെറിയ ഒരു മുറി. • ഞാൻ ആ മുറിയിൽ താമസിക്കുകയാണ്. • അമ്മ താരാട്ട് പാടി. • കുഞ്ഞ് ഉറങ്ങി.
പദപരിചയം• താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ അർഥം സന്ദർഭങ്ങളിൽനിന്ന് ഊഹിക്കുക. നിഘണ്ടു നോക്കി ഉറപ്പുവരുത്തുക. സാഹസം, ജാഗ്രത, ഭദ്രം, സ്രഷ്ടാവ്, സാംക്രമികം• സാഹസം - ക്ഷമ വിട്ടുള്ള പ്രവൃത്തി, അതിധൈര്യം • ജാഗ്രത - ശ്രദ്ധ • ഭദ്രം - കരുതൽ, ഉറപ്പ് • സ്രഷ്ടാവ് - സൃഷ്ടിക്കുന്നവൻ • സാംക്രമികം - പകരുന്ന
മാറ്റിയെഴുതാം• മനുഷ്യവർഗം എന്നാൽ മനുഷ്യരുടെ വർഗം എന്ന് അർഥം കിട്ടുന്നു. ചുവടെ കൊടുത്തിരിക്കുന്ന പദങ്ങൾ അർഥവ്യക്തതയോടെ മാറ്റിയെഴുതുക• സാംക്രമിക രോഗം - സാംക്രമികമായ രോഗം• സാഹസപ്രവൃത്തി - സാഹസികമായ പ്രവൃത്തി• ദിനകൃത്യങ്ങൾ - ദിനവുമുള്ള കൃത്യങ്ങൾ• വഴിയോരകാഴ്ചകൾ - വഴിയോരത്തെ കാഴ്ചകൾ
ടെലിഫിലിം കാണാം വിലയിരുത്താം• 'ഒരു മനുഷ്യൻ' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിം കാണുക. ചെറുകഥ സിനിമയായപ്പോൾ ഉണ്ടായ മാറ്റങ്ങൾ ചർച്ചചെയ്യു. • ചെറുകഥയിലെയും സിനിമയിലെയും കഥാപാത്രങ്ങൾ • സംഭാഷണങ്ങൾ • കഥയിൽനിന്നു വ്യത്യസ്തമായി സിനിമയിൽ കൂട്ടിച്ചേർത്ത ഉപകഥകൾ, കഥാപാത്രങ്ങൾ എന്നിവയുടെ ഔചിത്യം മുതലായവ പരിഗണിക്കുമല്ലോ. കഥയുടെ വായനാനുഭവം, ദൃശ്യാനുഭവം എന്നിവയിൽ നിങ്ങൾക്ക് കൂടുതൽ ഹൃദ്യമായി തോന്നിയത് ഏതാണ്? എന്തുകൊണ്ട്? - പ്രശസ്ത സംവിധായകനായ ടി.വി. ചന്ദ്രനാണ് 'ഒരു മനുഷ്യൻ' എന്ന ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിമിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.'ഒരു മനുഷ്യൻ' എന്ന കഥ വായനക്കാരന്റെ മനസ്സിലുണ്ടാക്കുന്ന ചിത്രത്തെ പതിന്മടങ്ങു വ്യക്തതയുള്ളതാക്കി തീർക്കുന്നുണ്ട് ഈ ടെലിഫിലിം. ബഷീറിന്റെ കഥയിലെ കഥാപാത്രങ്ങൾ തന്നെയാണ് ടെലിഫിലിമിലെ കേന്ദ്ര കഥാപാത്രങ്ങളും. ഇവരെക്കൂടാതെ മറ്റനേകം കഥാപാത്രങ്ങളും ഇതിൽ കടന്നു വരുന്നുണ്ട്. പ്രശസ്ത നടനായ സി. കെ ബാബുവാണ് ഇതിൽ ബഷീറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥയിലെ സംഭാഷണങ്ങളെല്ലാം വലിയ മാറ്റമില്ലാതെ ഇവിടെയും ഉപയോഗിച്ചിട്ടുണ്ട്. കഥാനായകൻ വാടകക്കാരനായാണ് ഒരു കുടുസ്സുമുറിയിൽ താമസിക്കുന്നത്. ആ മുറിയുടെ ഉടമസ്ഥരും അവിടെത്തന്നെയാണ് താമസം. ഭിക്ഷക്കാരനായി വേഷം കെട്ടി ജീവിക്കുന്ന ആൾ, അയാളുടെ ഭാര്യ, അമ്മ, മകൾ തുടങ്ങിയവരാണ് അവർ. പുതിയ കഥാപാത്രങ്ങളായി ഇവരും ഫിലിമിൽ കടന്നു വരുന്നു. വഴിയാത്രക്കാരായും, ബഷീർ എഴുതാൻ പഠിപ്പിക്കുന്ന തൊഴിലാളികളായും ഹോട്ടലിൽ സപ്ലയർ ആയ കുട്ടിയായും വേറെയും കഥാപാത്രങ്ങളെ നമുക്ക് കാണാം. ഭിക്ഷക്കാരന്റെ മകളും ബഷീറുമായുള്ള സംഭാഷണങ്ങൾ, സോജരാജകുമാരി എന്ന ഗാനം കേട്ടുറങ്ങുന്ന ബഷീർ, ഇതൊക്കെ ടെലിഫിലിമിൽ കൂടുതലായി ചേർത്തിട്ടുള്ളതാണ്.കഥയിൽ നിന്ന് ടെലിഫിലിമിലേക്കെത്തുമ്പോൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങൾ കഥയുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്. പൂർണ്ണ ആരോഗ്യമുണ്ടായിട്ടും പണമുണ്ടാക്കാൻ ഭിക്ഷക്കാരനായി വേഷം കെട്ടുന്ന ആളും, ആ പണത്തിനു അവകാശമുന്നയിച്ചു വഴക്കു കൂടുന്ന അയാളുടെ ഭാര്യയും അമ്മയും, ഫിലിമിന്റെ തുടക്കത്തിൽ കഥാനായകൻ സമയം ചോദിക്കുമ്പോൾ ദേഷ്യപ്പെടുന്ന കഥാപാത്രവും, ബഷീർ അന്യസംസ്ഥാന തൊഴിലാളികളെ പഠിപ്പിക്കുന്ന രംഗത്തിൽ ഇതൊന്നും തന്റെ കെട്ടിടത്തിന്റെ താഴെ സമ്മതിക്കില്ല എന്ന് പറയുന്ന ആളും, ഹോട്ടലിലെ സപ്ലയറായ കുട്ടിയെ അടിക്കുന്ന ഉടമസ്ഥനും എല്ലാം ആ നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുസ്വഭാവം വരച്ചു കാട്ടുന്നു. കഥ പോലെത്തന്നെ ആസ്വാദകരമാണ് ഈ ടെലിഫിലിമും. രണ്ടും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നമുക്ക് തരുന്നതെങ്കിൽ പോലും, അല്പം കൂടി വിശാലമായ ഒരു ചിത്രം നമ്മുടെ മനസ്സിൽ വരച്ചിടാൻ ടെലിഫിലിമിന് കഴിയുന്നുണ്ട്.
Other Useful Links Plus Two Physics Study Notes (All Chapters) Pdf Plus One Study Materials Pdf
SCERT Kerala High School Study Material STD X (All Subjects) Study Material STD IX (All Subjects) Study Material STD VIII (All Subjects) Study Material
SCERT UP Class Study Material STD VII (All Subjects) Study Material STD VI (All Subjects) Study Material STD V (All Subjects) Study Material
SCERT LP Class Study Material STD IV (All Subjects) Study Material STD III (All Subjects) Study Material STD II (All Subjects) Study Material STD I (All Subjects) Study Material
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Study Notes for Class 7th അടിസ്ഥാന പാഠാവലി (ചിറകുള്ള ചിത്രങ്ങൾ) ഒരു മനുഷ്യൻ - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 02 oru manushayn | Teachers Handbook
വൈക്കം മുഹമ്മദ് ബഷീർ
മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായ വാക്കുകളാല്‍ ചിരിയുടേയും ചിന്തയുടേയും വലിയ ലോകത്തേക്ക് മലയാളിയെ പിടിച്ചുയര്‍ത്തിയ കഥയുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലായിരുന്നു മഹാനായ ആ എഴുത്തുകാരന്റെ ജനനം. 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. 1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1970-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.
വായിക്കാം കണ്ടെത്താം
• എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം എന്ന് കഥാനായകൻ പറയുന്നത് എന്തുകൊണ്ട്?
- നാം ഉൾപ്പെടെയുള്ള മനുഷ്യവർഗ്ഗത്തെ കുറിച്ച് നമുക്ക് വ്യക്തമായ അറിവില്ല. നമുക്ക് ചുറ്റും ഉള്ളവരിൽ നല്ലവരും മഹാക്രൂരൻമാരും കള്ളൻമാരും സാംക്രമികരോഗങ്ങളുള്ളവരും ഭ്രാന്തൻമാരുമൊക്കെ ഉണ്ട്. തിന്മയും ക്രൂരതയും നിറഞ്ഞ ഈ ലോകത്ത് അപകടങ്ങൾ ഉണ്ടാകുമ്പോഴാണ് നാം സത്യം തിരിച്ചറിയുക. അതിനാലാണ് നാം ജാഗ്രതയോടെ ജീവിക്കണമെന്ന് കഥാനായകൻ പറയുന്നത്.
• കഥാനായകൻ ചെന്നെത്തിയ സ്ഥലത്തിന്റെ പ്രത്യേകതകൾ കണ്ടെത്തുക.
- കഥാനായകൻ ചെന്നെത്തിയ നഗരത്തിലെ ആളുകൾ ക്രൂരൻമാരായിരുന്നു. കൊലപാതകം, കവർച്ച, പോക്കറ്റടി, ഇതെല്ലാം അവിടെ നിത്യസംഭവങ്ങളായിരുന്നു. അവിടെയുള്ള ചിലർ പാരമ്പര്യമായി പട്ടാളക്കാരും മറ്റു ചിലർ പുറംരാജ്യങ്ങളിൽ പണം പലിശയ്ക്ക് കൊടുക്കുന്നവരും ആയിരുന്നു. ബാക്കിയുള്ളവർ മില്ലുകൾ, ആഫിസുകൾ, ബാങ്കുകൾ മുതലായവയുടെ ഗേറ്റ് കീപ്പർമാരായിരുന്നു. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു കൂട്ടം ആളുകളുടെ ഇടയിലേക്കാണ് കഥാനായകൻ ചെന്നെത്തിയത്.
• നഗരത്തിൽ ഉപജീവനത്തിനുള്ള വഴി കഥാപാത്രം കണ്ടെത്തിയത് എങ്ങനെയാണ്?
- രാത്രി ഒമ്പതര മുതൽ പതിനൊന്നുമണി വരെ അന്യസംസ്ഥാന തൊഴിലാളികളെ മേൽവിലാസം എഴുതാനുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിട്ടായിരുന്നു കഥാനായകൻ നഗരത്തിൽ ജീവിക്കാനുള്ള വഴി കണ്ടെത്തിയിരുന്നത്. പോസ്റ്റോഫീസുകളിൽ ഫീസ് കൊടുത്ത് മേൽവിലാസം എഴുതിക്കുന്നതിൽ നിന്നു രക്ഷ നേടുന്നതിനായിരുന്നു ഈ അഡ്രസ്സ് വിദ്യാഭ്യാസവും ഇംഗ്ലീഷ് പഠിപ്പിക്കലും.
• കഥാനായകന് തന്റെ ജീവിതം അവസാനിച്ചു എന്നു തോന്നിയത് എപ്പോൾ?
- കഥാനായകൻ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം കൊടുക്കാൻ നോക്കിയപ്പോഴാണ് തന്റെ പേഴ്സ് നഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന് മനസ്സിലായത്. ക്രൂരനായ ഹോട്ടലുടമ കഥാനായകന്റെ വസ്ത്രങ്ങളും ഷൂസും എല്ലാം അഴിച്ചു വയ്പ്പിച്ചു. അയാൾ കഥാനായകന്റെ കണ്ണ് ചുരന്നെടുത്ത് പൂർണനഗ്നനാക്കി ഹോട്ടലിന് പുറത്തേക്ക് വിടാൻ തീരുമാനിച്ചു. താൻ രണ്ടു കണ്ണുമില്ലാതെ നഗ്നനായി ആൾബഹളത്തിനിടയിൽ തെരുവിൽ നിൽക്കുന്നത് കഥാനായകൻ ഭാവനയിൽ കണ്ടു. ഈ അവസരത്തിലാണ് അദ്ദേഹത്തിന് തന്റെ ജീവിതം അവസാനിച്ചു എന്ന് തോന്നിയത്.
ഔചിത്യം ചർച്ചചെയ്യു
• “ഒരു മനുഷ്യൻ' എന്ന കഥാശീർഷകം ശ്രദ്ധിച്ചല്ലോ. ഈ കഥയ്ക്ക് അത് എത്രമാത്രം ഉചിതമാണ്? ചർച്ചചെയ്യു.
- പേഴ്സ് പോക്കറ്റടിച്ചു കഥാകാരനെ അപകടത്തിലാക്കിയ ആൾതന്നെ അദ്ദേഹത്തെ ആപത്ഘട്ടത്തിൽ സഹായിക്കുന്നു. എത്ര ക്രൂരനും കൊള്ളരുതാത്തവനും ആണെങ്കിൽ പോലും അയാളുടെ ഉള്ളിൽ നന്മയുടെ അംശമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. കഥാകാരന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിപ്പിക്കുമ്പോൾ അവിടെ കാഴ്ചക്കാരായി ധാരാളം ആളുകൾ നിന്നിരുന്നു. ദയയില്ലാത്ത അവരുടെയിടയിലേക്ക് ദയയോടെ പെരുമാറിയ ആ പ്രത്യേക മനുഷ്യനെ അവതരിപ്പിക്കാൻ ഏറ്റവും ഉചിതമായ ശീർഷകം 'ഒരു മനുഷ്യൻ' എന്നുതന്നെയാണ്. അയാൾ സ്വന്തം പേര് വ്യക്തമാക്കാത്തതും, അയാളുടെ ഉള്ളിലെ മനുഷ്യത്വവുമാവാം 'ഒരു മനുഷ്യൻ' എന്നയാളെ വിശേഷിപ്പിക്കാൻ കഥാകൃത്തിനെ പ്രേരിപ്പിച്ചത്.
സവിശേഷത കണ്ടെത്താം
കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ ആ മനുഷ്യനെ നിങ്ങളോർക്കും. ഈ വാക്യത്തിൽനിന്ന് താഴെ കൊടുത്ത രണ്ടു വാക്യങ്ങൾ ഉണ്ടാക്കാം.
• കാലം വളരെ കഴിഞ്ഞുപോയി.
• ആ മനുഷ്യനെ നിങ്ങളോർക്കും.
ഇങ്ങനെ ചേർത്തെഴുതുന്നതുകൊണ്ട് എന്തെല്ലാം മെച്ചങ്ങൾ കൈവരുന്നുണ്ട്? ഇത്തരത്തിൽ താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ വേർതിരിച്ചെഴുതാം.
• ഞാൻ അവിടെ ഒരു വൃത്തികെട്ട തെരുവിൽ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയിൽ താമസിക്കുകയാണ്.
• അമ്മ താരാട്ട് പാടിയപ്പോൾ കുഞ്ഞ് ഉറങ്ങി
- രണ്ട് ചെറിയ വാക്യങ്ങളാക്കി പറയുമ്പോൾ ലഭിക്കാത്ത ഒരർത്ഥതലം ചേർത്ത് പറയുമ്പോൾ വാക്യത്തിനുണ്ടാവുന്നുണ്ട്.
ആ മനുഷ്യനെ ഓർക്കുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുകയാണ് കാലം വളരെ കടന്നു പോയെങ്കിലും എന്ന ഭാഗം ചെയ്യുന്നത്.
• ഒരു വൃത്തികെട്ട തെരുവ്.
• അവിടെ വളരെ വൃത്തികെട്ട വളരെ ചെറിയ ഒരു മുറി.
• ഞാൻ ആ മുറിയിൽ താമസിക്കുകയാണ്.
• അമ്മ താരാട്ട് പാടി.
• കുഞ്ഞ് ഉറങ്ങി.
പദപരിചയം
• താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ അർഥം സന്ദർഭങ്ങളിൽനിന്ന് ഊഹിക്കുക. നിഘണ്ടു നോക്കി ഉറപ്പുവരുത്തുക.
സാഹസം, ജാഗ്രത, ഭദ്രം, സ്രഷ്ടാവ്, സാംക്രമികം
• സാഹസം - ക്ഷമ വിട്ടുള്ള പ്രവൃത്തി, അതിധൈര്യം
• ജാഗ്രത - ശ്രദ്ധ
• ഭദ്രം - കരുതൽ, ഉറപ്പ്
• സ്രഷ്ടാവ് - സൃഷ്ടിക്കുന്നവൻ
• സാംക്രമികം - പകരുന്ന
മാറ്റിയെഴുതാം
• മനുഷ്യവർഗം എന്നാൽ മനുഷ്യരുടെ വർഗം എന്ന് അർഥം കിട്ടുന്നു. ചുവടെ കൊടുത്തിരിക്കുന്ന പദങ്ങൾ അർഥവ്യക്തതയോടെ മാറ്റിയെഴുതുക
• സാംക്രമിക രോഗം - സാംക്രമികമായ രോഗം
• സാഹസപ്രവൃത്തി - സാഹസികമായ പ്രവൃത്തി
• ദിനകൃത്യങ്ങൾ - ദിനവുമുള്ള കൃത്യങ്ങൾ
• വഴിയോരകാഴ്ചകൾ - വഴിയോരത്തെ കാഴ്ചകൾ
ടെലിഫിലിം കാണാം വിലയിരുത്താം
• 'ഒരു മനുഷ്യൻ' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിം കാണുക. ചെറുകഥ സിനിമയായപ്പോൾ ഉണ്ടായ മാറ്റങ്ങൾ ചർച്ചചെയ്യു.
• ചെറുകഥയിലെയും സിനിമയിലെയും കഥാപാത്രങ്ങൾ
• സംഭാഷണങ്ങൾ
• കഥയിൽനിന്നു വ്യത്യസ്തമായി സിനിമയിൽ കൂട്ടിച്ചേർത്ത ഉപകഥകൾ, കഥാപാത്രങ്ങൾ എന്നിവയുടെ ഔചിത്യം മുതലായവ പരിഗണിക്കുമല്ലോ. കഥയുടെ വായനാനുഭവം, ദൃശ്യാനുഭവം എന്നിവയിൽ നിങ്ങൾക്ക് കൂടുതൽ ഹൃദ്യമായി തോന്നിയത് ഏതാണ്? എന്തുകൊണ്ട്?
- പ്രശസ്ത സംവിധായകനായ ടി.വി. ചന്ദ്രനാണ് 'ഒരു മനുഷ്യൻ' എന്ന ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിമിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
'ഒരു മനുഷ്യൻ' എന്ന കഥ വായനക്കാരന്റെ മനസ്സിലുണ്ടാക്കുന്ന ചിത്രത്തെ പതിന്മടങ്ങു വ്യക്തതയുള്ളതാക്കി തീർക്കുന്നുണ്ട് ഈ ടെലിഫിലിം. ബഷീറിന്റെ കഥയിലെ കഥാപാത്രങ്ങൾ തന്നെയാണ് ടെലിഫിലിമിലെ കേന്ദ്ര കഥാപാത്രങ്ങളും. ഇവരെക്കൂടാതെ മറ്റനേകം കഥാപാത്രങ്ങളും ഇതിൽ കടന്നു വരുന്നുണ്ട്. പ്രശസ്ത നടനായ സി. കെ ബാബുവാണ് ഇതിൽ ബഷീറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥയിലെ സംഭാഷണങ്ങളെല്ലാം വലിയ മാറ്റമില്ലാതെ ഇവിടെയും ഉപയോഗിച്ചിട്ടുണ്ട്. കഥാനായകൻ വാടകക്കാരനായാണ് ഒരു കുടുസ്സുമുറിയിൽ താമസിക്കുന്നത്. ആ മുറിയുടെ ഉടമസ്ഥരും അവിടെത്തന്നെയാണ് താമസം. ഭിക്ഷക്കാരനായി വേഷം കെട്ടി ജീവിക്കുന്ന ആൾ, അയാളുടെ ഭാര്യ, അമ്മ, മകൾ തുടങ്ങിയവരാണ് അവർ. പുതിയ കഥാപാത്രങ്ങളായി ഇവരും ഫിലിമിൽ കടന്നു വരുന്നു. വഴിയാത്രക്കാരായും, ബഷീർ എഴുതാൻ പഠിപ്പിക്കുന്ന തൊഴിലാളികളായും ഹോട്ടലിൽ സപ്ലയർ ആയ കുട്ടിയായും വേറെയും കഥാപാത്രങ്ങളെ നമുക്ക് കാണാം. ഭിക്ഷക്കാരന്റെ മകളും ബഷീറുമായുള്ള സംഭാഷണങ്ങൾ, സോജരാജകുമാരി എന്ന ഗാനം കേട്ടുറങ്ങുന്ന ബഷീർ, ഇതൊക്കെ ടെലിഫിലിമിൽ കൂടുതലായി ചേർത്തിട്ടുള്ളതാണ്.
കഥയിൽ നിന്ന് ടെലിഫിലിമിലേക്കെത്തുമ്പോൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങൾ കഥയുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്. പൂർണ്ണ ആരോഗ്യമുണ്ടായിട്ടും പണമുണ്ടാക്കാൻ ഭിക്ഷക്കാരനായി വേഷം കെട്ടുന്ന ആളും, ആ പണത്തിനു അവകാശമുന്നയിച്ചു വഴക്കു കൂടുന്ന അയാളുടെ ഭാര്യയും അമ്മയും, ഫിലിമിന്റെ തുടക്കത്തിൽ കഥാനായകൻ സമയം ചോദിക്കുമ്പോൾ ദേഷ്യപ്പെടുന്ന കഥാപാത്രവും, ബഷീർ അന്യസംസ്ഥാന തൊഴിലാളികളെ പഠിപ്പിക്കുന്ന രംഗത്തിൽ ഇതൊന്നും തന്റെ കെട്ടിടത്തിന്റെ താഴെ സമ്മതിക്കില്ല എന്ന് പറയുന്ന ആളും, ഹോട്ടലിലെ സപ്ലയറായ കുട്ടിയെ അടിക്കുന്ന ഉടമസ്ഥനും എല്ലാം ആ നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുസ്വഭാവം വരച്ചു കാട്ടുന്നു. കഥ പോലെത്തന്നെ ആസ്വാദകരമാണ് ഈ ടെലിഫിലിമും. രണ്ടും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നമുക്ക് തരുന്നതെങ്കിൽ പോലും, അല്പം കൂടി വിശാലമായ ഒരു ചിത്രം നമ്മുടെ മനസ്സിൽ വരച്ചിടാൻ ടെലിഫിലിമിന് കഴിയുന്നുണ്ട്.
Other Useful Links |
---|
Plus Two Physics Study Notes (All Chapters) Pdf |
Plus One Study Materials Pdf |
SCERT Kerala High School Study Material |
---|
STD X (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments