STD 7 അടിസ്ഥാന പാഠാവലി- യൂണിറ്റ് 2 പീച്ച് പൂന്തോട്ടം - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ 


Study Notes for Class 7 അടിസ്ഥാന പാഠാവലി (ചിറകുള്ള ചിത്രങ്ങൾ) പീച്ച് പൂന്തോട്ടം - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 02 Peechu poonthottam 
| Teachers Handbook

പീച്ച് പൂന്തോട്ടം - അകിര കുറോസോവ 
അകിര കുറൊസാവ ലോകപ്രശസ്തനായ ജാപ്പനീസ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു. 1943 മുതൽ 1993 വരെയുള്ള അൻപതു നീണ്ടവർഷങ്ങളിൽ ലോകശ്രദ്ധയാകർഷിക്കുന്ന സിനിമകൾ നിർമ്മിക്കാൻ  അദ്ദേഹത്തിന് കഴിഞ്ഞു. ലോക സിനിമയിലെ ഹോമർ എന്ന പേരിലും കുറൊസോവ അറിയപ്പെടുന്നു. ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറൊസാവ ചിത്രങ്ങൾ പഴയ ജപ്പാൻ ഭരണകൂടത്തെ വിമർശിക്കുന്നതായിരുന്നു. അകിര കുറസോവയുടെ ' ഡ്രീംസ് എന്ന ഹ്രസ്വചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ സിനിമയാണ് 'പീച്ച് പൂന്തോട്ടം'.  

വായിക്കാം കണ്ടെത്താം 
• പീച്ച് പൂന്തോട്ടം എന്ന തിരക്കഥ വായിച്ചല്ലോ എന്താണ് ഇതിലെ പ്രധാന ആശയം?
- 'പീച്ച് പൂന്തോട്ടം' എന്ന തിരക്കഥയുടെ പ്രധാന ആശയം മനുഷ്യൻ കാണിക്കുന്ന ക്രൂര പ്രവർത്തികളും പ്രകൃതിയുടെ പ്രതീക്ഷയുമാണ്. മുതിർന്നവർ ചെയ്യുന്ന ക്രൂരതകൾ കുട്ടികളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. വെട്ടിക്കളഞ്ഞ പീച്ച് മരങ്ങൾ മനുഷ്യൻറെ ക്രൂരതയെ പ്രതിനിധീകരിക്കുന്നു.നശിപ്പിക്കപ്പെട്ട പൂന്തോട്ടത്തിൻറ പ്രതീകമാണ് വെളുത്ത വസ്ത്രം ധരിച്ച പെൺകുട്ടി. ആ പൂന്തോട്ടത്തെ സ്നേഹിച്ച കുട്ടിക്ക് മാത്രമേ അവളെ കാണാൻ കഴിയുന്നുള്ളൂ. കഥയുടെ അവസാനം കാണുന്ന പൂത്തുനിൽക്കുന്ന ചെടി നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ആകുമെന്ന  ശുഭ പ്രതീക്ഷയുടെ പ്രതീകമാണ്.

• "പീച്ച് പൂന്തോട്ടം വാങ്ങാം. പക്ഷേ നിറയെ പുഷ്പിച്ചു നിൽക്കുന്ന പൂന്തോട്ടത്തെ എവിടെ നിന്നു വാങ്ങാനാവും?", എന്തുകൊണ്ടായിരിക്കാം കുട്ടി ഇങ്ങനെ പറയുന്നത്?
- കുട്ടിക്ക് പൂന്തോട്ടത്തോടും പ്രകൃതിയോടും ഉള്ള കുട്ടിയുടെ അതിരറ്റ സ്നേഹമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പൂക്കൾ വാങ്ങുന്നതു പോലെ എളുപ്പമല്ല പൂന്തോട്ടം ഉണ്ടാക്കുന്നത്. വസന്തകാലം ആകുമ്പോഴാണ് പീച്ച് മരങ്ങൾ പൂവിടുന്നത്. പൂന്തോട്ടം വെട്ടി കളഞ്ഞപ്പോൾ പ്രകൃതിയുടെ വരദാനമായ വസന്തമാണ് ഇല്ലാതായത് അതിനെ വിലക്ക് വാങ്ങാൻ ആവില്ല എന്ന തിരിച്ചറിവാണ് കുട്ടി ഇങ്ങനെ പറയാൻ കാരണം

ഊഹിക്കാം പറയാം 
• തിരക്കഥയിൽ ആറാമത്തെ പെൺകുട്ടിയെക്കുറിച്ചുള്ള പരാമർശം ഇടയ്ക്കിടെ വരുന്നുണ്ടല്ലോ. ആരാവാം ആ പെൺകുട്ടി? 
- പീച്ച്മരങ്ങൾ വെട്ടിനശിപ്പിച്ചതിൽ വേദനിക്കുന്ന കുട്ടിയുടെ മുന്നിൽ അവനു മാത്രം കാണാവുന്ന പെൺകുട്ടി പ്രത്യക്ഷപ്പെടുന്നു. അവൾ പ്രകൃതിയുടെ പ്രതീകമാവാം. അല്ലെങ്കിൽ നശിപ്പിക്കപ്പെട്ട ആ പൂന്തോട്ടത്തിന്റെ ബിംബമാവാം വെളുത്ത വസ്ത്രം ധരിച്ച ആ പെൺകുട്ടി.

സിനിമ കാണാം, കണ്ടെത്താം
• കുറോസോവയുടെ "ഡ്രീംസ് '' എന്ന സിനിമയിലെ പീച്ച് പുന്തോട്ടം (Peach Orchard) കണ്ടല്ലോ. വായിച്ച തിരക്കഥയും അതിന്റെ ദൃശ്യാവിഷ്കാരവും താരതമ്യം ചെയ്യു. 
• പീച്ച് പൂന്തോട്ടം എന്ന ഹ്രസ്വചിത്രത്തെ ആസ്പദമാക്കി ക്ലാസിൽ ചർച്ച സംഘടിപ്പിക്കു.
ഒരു സിനിമയുടെ ആത്മാവാണ് അതിന്റെ തിരക്കഥ. ഒരു തിരക്കഥ വായിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു ചിത്രം രൂപപ്പെടുന്നു. പീച്ച് പൂന്തോട്ടം എന്ന തിരക്കഥ നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന ഒരു ചിത്രമുണ്ട്, ആ ചിത്രത്തെ പതിന്മടങ്ങു തെളിമയുള്ളതാക്കുന്നതാണ് അതിന്റെ ദൃശ്യാവിഷ്കാരം. കഥാപാത്രങ്ങളുടെ അഭിനയമികവ്, പശ്ചാത്തല സംഗീതം, കലാസംവിധാനം, ഛായാഗ്രഹണമികവ് ഇവയെല്ലാം ചേർന്ന് വളരെ മനോഹരമായ ഒരു ദൃശ്യാനുഭവം ഉണ്ടാക്കിയെടുക്കാൻ 'സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ ഇരിക്കുന്ന മുറി, പുറത്തേക്കുള്ള വാതിൽ, ചുവന്ന പരവതാനി വിരിച്ച് അതിൽ നിരത്തി വച്ചിരിക്കുന്ന പാവകൾ, ഫ്രെയിമിൽ കാണുന്ന പീച്ച് ചെടിയുള്ള ഫ്ലവർ വേസ് എന്നിങ്ങനെ തിരക്കഥയിലെ സൂക്ഷ്മമായ അംശങ്ങളെപോലും മനോഹരമായി ' സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.
വീട്ടിൽ നിന്നും രണ്ടാമത്തെ സീൻ നമ്മെ കൊണ്ടുചെല്ലുന്നതു മനോഹരമായ പ്രകൃതിയിലേക്കാണ്. കാടും, മരങ്ങളും അവയ്ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന പ്രകാശവും എല്ലാം ചേർന്ന് വളരെ നിഗൂഢമായ ഒരു പ്രതീതി നമ്മിൽ ഉണ്ടാക്കുന്നു. കുട്ടി പിന്തുടർന്ന് പിന്നാലെ പോകുന്ന പെൺകുട്ടിയുടെ നിഗൂഢതയോടു നീതിപുലർത്തുന്നതാണ് ഈരംഗം. 
സീൻ മൂന്ന് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതു പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശത്തേക്കാണ്. പാവകളുടെ വേഷങ്ങളും അവയുടെ നിറങ്ങളുമെല്ലാം ഫ്രെയിമുകളെ അതീവ സുന്ദരമാക്കുന്നു. ഒരു പക്ഷെ തിരക്കഥയിലുള്ളതിനേക്കാൾ മികവാർന്നരീതിയിൽ പാവകളുടെ നൃത്തവും സംഗീതവുമെല്ലാം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. സീൻ നാലിലെ പൂന്തോട്ടം നമ്മുടെ മനസ്സിലും സന്തോഷവും, അത്ഭുതവും സൃഷ്ടിക്കുന്നു. എന്തിനീ തോട്ടം വെട്ടി നശിപ്പിച്ചു എന്ന് കാണുന്ന ആർക്കും തോന്നിപ്പോകുന്ന പോലെ മനോഹരമാണ് ഇതിന്റെ ചിത്രീകരണം. സങ്കടവും പ്രതീക്ഷയും ഒരുപോലെ നൽകുന്ന രീതിയിൽ തന്നെയാണ് സീൻ അഞ്ചിന്റെ ദൃശ്യാവിഷ്കാരം. സംഗീതവും, ഛായാഗ്രഹണവുമൊക്കെ പോലെത്തന്നെ എടുത്തുപറയേണ്ടതാണ് ഇതിലെ കഥാപാത്രങ്ങളുടെ അഭിനയവും സങ്കടവും, സന്തോഷവും പ്രതീക്ഷയും എല്ലാം തന്റെ മുഖഭാവങ്ങളിലൂടെ അഭിനയിച്ചു ഫലിപ്പിക്കുന്ന കുട്ടിയുടെ കഥാപാത്രം നമ്മുടെ മനസ്സിൽ ഇടംപിടിക്കുമെന്നുറപ്പാണ്. ഇവയെല്ലാം ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരമാണ് ഈ സിനിമ എന്ന് നമുക്ക് നിസ്സംശയം പറയാം.

Other Useful Links
Plus Two Physics Study Notes (All Chapters) Pdf
Plus One Study Materials Pdf
SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here