STD 5 അടിസ്ഥാനശാസ്ത്രം - Chapter 6 ഇത്തിരി ശക്തി, ഒത്തിരി ജോലി - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5th Basic Science (Malayalam Medium) Chapter 06 A Little Effort, Lot of Work - Teaching Manual & Teachers Handbook | സ്റ്റാൻഡേർഡ് 5 അടിസ്ഥാനശാസ്ത്രം അദ്ധ്യായം 6 ഇത്തിരി ശക്തി, ഒത്തിരി ജോലി ചോദ്യോത്തരങ്ങൾ 
| ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.   
അദ്ധ്യായം 6 ഇത്തിരി ശക്തി, ഒത്തിരി ജോലി - Questions and Answers & Activities
1. നിങ്ങളുടെ വീട്ടില്‍ എങ്ങനെയെല്ലാമാണ്‌ സാധാരണ തേങ്ങ പൊളിക്കാറുള്ളത്‌?
• മഴു ഉപയോഗിച്ച്‌
• വെട്ടുകത്തി ഉപയോഗിച്ച്‌
 തേങ്ങ പൊളിക്കുന്ന ഉപകരണം ഉപയോഗിച്ച്‌

2. ഇവയില്‍ ഏതു രീതിയാണ്‌ കുടുതലായി ഉപയോഗിക്കാറുള്ളത്‌? എന്തുകൊണ്ട്‌?
- തേങ്ങ പൊളിക്കുന്ന ഉപകരണം ഉപയോഗിച്ച്‌. അത് നമ്മുടെ ജോലി എളുപ്പമാക്കുന്നു

3. എന്താണ് ലഘുയന്ത്രങ്ങൾ?
- ജോലിഎളുപ്പമാക്കുന്ന ഉപകരണങ്ങളാണ്‌ ലഘുയന്ത്രങ്ങൾ.

4. നിങ്ങൾ വീട്ടിൽ വേറെയും ചില ലഘുയന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലേ?
ചില ലഘുയന്ത്രങ്ങളുടെ ചിത്രങ്ങൾ നോക്കൂ.
ഇവ ഏതെല്ലാം ജോലികളാണ് എളുപ്പമാക്കുന്നത് എന്ന് ശാസ്ത്രപുസ്തകത്തിൽ പട്ടികപ്പെടുത്തു 
ലഘുയന്ത്രങ്ങൾ  എളുപ്പമാക്കുന്ന ജോലികൾ 
ചുറ്റിക ആണി ഇളക്കൽ 
കത്രിക പേപ്പർ, തുണികൾ എന്നിവ മുറിക്കാൻ 
കത്തി പച്ചക്കറികൾ നുറുക്കാൻ 
നാരങ്ങാഞെക്കി നാരാങ്ങാ പിഴിയാൻ 
സ്ക്രൂ ഡ്രൈവർ സ്ക്രൂ മുറുക്കാൻ 
കപ്പിയും കയറും വെള്ളം കോരാൻ 
5. എന്താണ് ഉത്തോലകങ്ങൾ?
- ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢദണ്ഡുകളാണ്‌ ഉത്തോലകങ്ങൾ.

6. ഉത്തോലകത്തിന്റെ ഉപയോഗങ്ങൾ ഏതൊക്കെ ?
- ഉത്തോലകങ്ങൾ ലഘുയന്ത്രങ്ങൾ ആണ് നമ്മുടെ ജോലി ഭാരം ലഘൂകരിക്കാൻ ഉത്തോലകങ്ങൾ സഹായിക്കുന്നു.

ധാരം, യത്നം, രോധം (Fulcrum, Effort, Resistance)
* പാരക്കോല്‍ ഒരു ഉത്തോലകമാണ്‌. പാരക്കോല്‍ അതിനു താഴെ വച്ചിരിക്കുന്ന ചെറിയ കല്ലിനെ ആധാരമാക്കി ചലിക്കുമ്പോഴാണ് വലിയ കല്ല് ഉയരുന്നത്‌.

7. എന്താണ് ധാരം ? 
- ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദുവാണ്‌ “ധാരം” 

8. എന്താണ് യത്നം ? 
- നാം പ്രയോഗിക്കുന്ന ബലത്തെ യത്നം എന്നു പറയുന്നു.

9. എന്താണ് രോധം
- യത്നം ഉപയോഗിച്ച്‌ നേരിടുന്ന പ്രതിരോധമാണ്‌ രോധം. (വലിയ കല്ലിന്റെ ഭാരം അനുഭവപ്പെടുന്ന സ്ഥാനത്താണ്‌ രോധം). 

10. എല്ലാ ഉത്തോലകങ്ങളുടെയും ധാരം സ്ഥിതിചെയ്യുന്നത് യത്നത്തിനും രോധത്തിനും ഇടയിലാണോ?
- എപ്പോഴും അല്ല. ചില ഉത്തോലകങ്ങളിൽ, രോധവും മറ്റുചിലതിൽ യത്നവും ഇടയിൽ വരുന്നു.

11. താഴെപ്പറയുന്ന ഉത്തോലകങ്ങളിലെ ധാരം, രോധം, യത്നം എന്നിവ ചിത്രത്തിൽ അടയാളപ്പെടുത്തു 
12. ചിത്രങ്ങൾ നിരീക്ഷിക്കു, സ്‌പൂണിൽ എവിടെ പിടിക്കുമ്പോഴാണ് ടിന്നിന്റെ അടപ്പ് എളുപ്പത്തിൽ തുറക്കാനാവുക?
- മൂന്നാമത്തെ ചിത്രത്തിലേതുപോലെ സ്‌പൂണിന്റെ മുകൾഭാഗത്ത് പിടിച്ച് അമർത്തിയാൽ ടിൻ എളുപ്പത്തിൽ തുറക്കാൻ സാധിക്കും.

13. ചിത്രങ്ങൾ നിരീക്ഷിക്കുക. ഏത് രീതിയിൽ വെള്ളം കോരുന്നതാണ്എ കൂടുതൽ എളുപ്പം?
- കപ്പി ഉപയോഗിച്ച് വെള്ളം കോരുന്നതാണ് കൂടുതൽ എളുപ്പം. 
കപ്പി പ്രവൃത്തി എളുപ്പമാക്കുന്നു. അതിനാൽ കപ്പി ഒരു ലഘു യന്ത്രമാണ്.

• കപ്പി പ്രവൃത്തി എളുപ്പമാക്കുന്നത് എങ്ങനെയാണ്?
ഈ സൂചനകൾ ഉപയോഗപ്പെടുത്തി ചര്‍ച്ചചെയ്യു.
ബക്കറ്റ്‌ ഉയര്‍ത്താൻ രണ്ടു സന്ദർഭങ്ങളിലും നാം എവിടെയാണ്‌ ബലം
പ്രയോഗിക്കുന്നത്‌?
ഈ രണ്ടു സന്ദർഭങ്ങളിലും ഒരേ ദിശയിലേക്കാണോ ബലം പ്രയോഗിക്കുന്നത്‌?
- അല്ല, ഒരു കപ്പി ഉപയോഗിച്ച് ബക്കറ്റ് ഉയർത്തുകയാണെങ്കിൽ, നാം താഴേക്കുള്ള ദിശയിൽ ബലം പ്രയോഗിക്കുന്നു. എന്നാൽ കപ്പി ഇല്ലാതെ വെള്ളം കോരുമ്പോൾ, മുകളിലേക്കുള്ള ദിശയിൽ ബലം പ്രയോഗിക്കുന്നു.

• ബലം പ്രയോഗിക്കുന്നതിന്റെ ദിശാമാറ്റം നമുക്ക്‌ എങ്ങനെ സൗകര്യപ്രദമാകുന്നു?
- കിണറ്റിൽ നിന്ന് നേരിട്ട് വെള്ളം ഉയർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ കപ്പി ഉപയോഗിക്കുമ്പോൾ, അത് നമ്മൾ പ്രയോഗിക്കുന്ന ബലത്തിന്റെ ദിശ മാറ്റി ജോലി സുഗമമാക്കുന്നു. ഒരു ഭാരം ഉയർത്തുന്നതിന്  ബലം മുകളിലേക്കുള്ള ദിശയേക്കാൾ താഴേയ്ക്കുള്ള ദിശയിൽ പ്രയോഗിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമാണ്. അധ്വാനം താഴേക്കുള്ള ദിശയിൽ പ്രയോഗിക്കുമ്പോൾ ഒരാൾക്ക് സ്വന്തം ശരീരഭാരം ഉപയോഗിക്കാം.

• കപ്പി ഉപയോഗപ്പെടുത്തി ജോലി എളുപ്പമാക്കുന്ന വിവിധ സന്ദർഭങ്ങൾ ശാസ്ത്രപുസ്തകത്തിൽ പട്ടികപ്പെടുത്തു.
* ക്രെയിനുകളിൽ ഉപയോഗിക്കുന്നു 
* ഭാരമുള്ള വസ്തുക്കളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ, ഖലാസികൾ കപ്പികളാണ് ഉപയോഗിക്കുന്നത്.
* കിണർ കുഴിക്കുമ്പോൾ ചെളി, കല്ല് മുതലായവ മുകളിലേക്ക് കൊണ്ടുവരാൻ കപ്പി ഉപയോഗിക്കുന്നു.
* അപകട സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ ഉയർത്താൻ കപ്പികൾ ഉപയോഗിക്കുന്നു.

14. ചക്രവും ദണ്ഡും എന്താണ്?
- രണ്ട് ചക്രങ്ങളെ ബന്ധിപ്പിക്കുന്ന ദണ്ഡ് ഒരേസമയം ചക്രങ്ങളെ ചലിപ്പിക്കാൻ സഹായിക്കുന്നു. ഈ ക്രമീകരണമാണ് ചക്രവും ദണ്ഡും. 
ചക്രവും ദണ്ഡും പ്രവർത്തി എളുപ്പമാക്കുന്നു. അതിനാൽ ചക്രവും ദണ്ഡും ലഘു യന്ത്രമാണ്.

15. എന്താണ് ചരിവുതലം?
- ഒരു ചരിവുതലം ഒരു ചരിഞ്ഞ പ്രതലം ഉൾക്കൊള്ളുന്നു; ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ ഇത് ഉപയോഗിക്കുന്നു. ഭാരമേറിയ തടികൾ ലോറിയിൽ കയറ്റാനുപയോഗിക്കുന്ന ചരിച്ചുവച്ച തടികൾ ചരിവ് തലത്തിന് ഉദാഹരണമാണ്.

വിലയിരുത്താം
1. മലമുകളിലേക്ക് ഒരു റോഡ് ഉണ്ടാക്കണം. നേരെ ഉണ്ടാക്കിയാൽ ഒരുപാട് ദൂരം കുറയും. എന്നിട്ടും എൻജിനീയർ നിർദേശിച്ചത് വളഞ്ഞ് ചുറ്റിക്കയറുന്ന ഒരു റോഡ് നിർമിക്കാമെന്നാണ്. എൻജിനീയർ ഇങ്ങനെ പറഞ്ഞതിന്റെ കാരണം എന്തായിരിക്കും?
- മലമുകളിലേക്ക് നേരെ അല്ലെങ്കിൽ കുത്തനെ കയറുന്നതിലും പ്രയാസം കുറവാണ് വളഞ്ഞു ചുറ്റിക്കയറുന്ന റോഡിലൂടെ മുകളിലേക്ക് പോകുമ്പോൾ നമുക്ക് അനുഭവപ്പെടുന്നത്. 

2. രണ്ടു സന്ദർഭങ്ങളിൽ ജോലി ലഘൂകരിക്കാൻ പാരക്കോൽ ഉപയോഗിക്കുന്നത് ചിത്രത്തിൽ കാണുന്നില്ലേ? ഈ രണ്ടു സന്ദർഭങ്ങളിലും ധാരം, യത്നം, രോധം എന്നിവയുടെ സ്ഥാനങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടോ?
- ധാരം, യത്നം, രോധം എന്നിവയുടെ സ്ഥാനങ്ങൾക്ക് മാറ്റം കാണുന്നുണ്ട്. ഒന്നാമത്തെ സന്ദർഭത്തിൽ ധാരം യാത്നത്തിനും രോധത്തിനും ഇടയിലാണ്. രണ്ടാമത്തെ സന്ദർഭത്തിൽ രോധം യാതത്തിനും ധാരത്തിനും ഇടയിലാണ്.

3. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഉത്തോലകങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തി
അവയെ താഴെ പറയുന്ന രീതിയിൽ പട്ടികപ്പെടുത്തൂ.
രോധത്തിനും യത്നത്തിനും ഇടയിൽ ധാരം വരുന്നവ രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്നവയത്നത്തിനും ധാരത്തിനും ഇടയിൽ രോധം വരുന്നവ
കട്ടിംഗ് പ്ലെയർ ചവണ പാക്കുവെട്ടി 
കത്രിക ചുറ്റിക നാരങ്ങഞെക്കി 
പുല്ലുവെട്ടി സ്റ്റാപ്ലർ കൈവണ്ടി 



TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here