STD 5 അടിസ്ഥാനശാസ്ത്രം - Chapter 7 അറിവിന്റെ ജാലകങ്ങൾ - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5 Basic Science (Malayalam Medium) Chapter 07 Windows of knowledge - Teaching Manual & Teachers Handbook | സ്റ്റാൻഡേർഡ് 5 അടിസ്ഥാനശാസ്ത്രം - അദ്ധ്യായം 7 അറിവിന്റെ ജാലകങ്ങൾ - ചോദ്യോത്തരങ്ങൾ 
| ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.     
അദ്ധ്യായം 7 അറിവിന്റെ ജാലകങ്ങൾ - Questions and Answers & Activities
• കവിത വായിച്ചല്ലോ. കണ്ണും കാതും മൂക്കും എല്ലാം തുറന്നുവച്ചപ്പോൾ പ്രകൃതിയെക്കുറിച്ച് എത്രയെത്ര കാര്യങ്ങളാണ് മനസ്സിലാക്കാനായത്?
ഇതുപോലെ മറ്റു ജീവികളും ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നില്ലേ?
• ഏതെല്ലാം ഇന്ദ്രിയങ്ങളെക്കുറിച്ചാണ് കവിതയിൽ പറയുന്നത്?
- ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ച് നാം അറിവുകൾ നേടുന്നത് കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്.

• എന്തെല്ലാം അറിവുകളാണ് നാം ഇന്ദ്രിയങ്ങളിലൂടെ നേടുന്നത്?
- കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പർശം എന്നിവ അനുഭവവേദ്യമാക്കുന്നത് ഈ ഇന്ദ്രിയങ്ങളാണ്.

• അടുക്കളയിലും മറ്റും ആഹാരം തേടി എത്തുന്ന ഉറുമ്പുകളെ നിങ്ങൾ നിരീക്ഷിച്ചിരിക്കുമല്ലോ. എങ്ങനെയാണ് അവയ്ക്ക് ആഹാരത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത്?
- ഉറുമ്പുകൾ സ്പർശഗ്രാഹികളുടെ സഹായത്തോടെയാണ് ആഹാരത്തിന്റെ സാന്നിധ്യം അറിയുന്നത്.

• ഉറങ്ങുന്ന നായയുടെ സമീപത്തു കൂടി ശബ്ദമുണ്ടാക്കാതെ നടന്നാൽ പോലും അതു ചെവി ഉയർത്തിപ്പിടിക്കുന്നത് എന്തുകൊണ്ടാണ്?
- മികച്ച കേൾവിശക്തിയാണ് നായയ്ക്കുള്ളത്. കൂടാതെ ശബ്ദസ്രോതസിന്റെ ദിശയിലേക്ക് ചെവികളെ ചലിപ്പിക്കാനുള്ള കഴിവും അവയ്ക്കുണ്ട്.

• കോഴിക്കുഞ്ഞിനെ റാഞ്ചിയെടുത്തു പോകുന്ന പരുന്തിനെ കണ്ടിട്ടില്ലേ? വളരെ ഉയരത്തിൽനിന്ന് തന്റെ ഇരയെ അതു തിരിച്ചറിയുന്നത് എങ്ങനെയാണ്?
- പരുന്തിന് വളരെ ദൂരത്തുനിന്നുതന്നെ വസ്തുക്കളെ കാണാനുള്ള കഴിവുണ്ട്. ഇതിനുള്ള അനുകൂലനം അവയുടെ കണ്ണുകളിലുണ്ട്.

• ഭക്ഷണം മണത്തറിയാനും ഇരയെ തിരിച്ചറിയാനും വളരെ ചെറിയ ശബ്ദംപോലും കേൾക്കാനും എങ്ങനെയാണ് ജീവികൾക്ക് കഴിയുന്നത്? ഈ അറിവുകൾ നേടുന്നതിന് അവയെ സഹായിക്കുന്ന അവയവങ്ങൾ ഏതെല്ലാമാണ്?
- ജീവികൾക്കും വ്യത്യസ്ത ഇന്ദ്രിയങ്ങളുണ്ട്. അവർക്ക് കാണാനും കേൾക്കാനും ആസ്വദിക്കാനും മണക്കാനും അനുഭവിക്കാനും കഴിയും. ചില മൃഗങ്ങൾക്ക് അവരുടെ ഇരയെ ദൂരെ നിന്ന് കാണാൻ കഴിയും. ചിലർക്ക് നേരിയ ശബ്ദം പോലും കേൾക്കാം. ചില മൃഗങ്ങൾക്ക് അവരുടെ ഗന്ധം കൊണ്ട് സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും.

1. ഏതൊക്കെയാണ് പഞ്ചേന്ദ്രിയങ്ങൾ?
- കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് 

2. ചിത്രത്തിൽ കാണുന്നതുപോലെ ഹാൻഡ് ലെൻസ് ഉപയോഗിച്ച് വിവിധ വസ്തുക്കളുടെ പ്രതിബിംബം ക്ലാസിലെ ചുമരിൽ പതിപ്പിക്കൂ. ചുമരിൽ കാണുന്ന പ്രതിബിംബത്തിന് എന്തെല്ലാം പ്രത്യേക തകൾ ഉണ്ട്?
- പ്രതിബിംബം തല കീഴായിരിക്കും 

3. ഹാൻഡ് ലെൻസ് ഉപയോഗിച്ച് പ്രതിബിംബമുണ്ടാക്കിയ പരീക്ഷണവും നാം വസ്തുക്കളെ കാണുന്ന വിധവും താരതമ്യം ചെയ്ത് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
താഴെക്കൊടുത്ത സൂചനകൾ ഉപയോഗപ്പെടുത്താം.
• രണ്ടു സന്ദർഭങ്ങളിലും എവിടെയാണ് പ്രതിബിംബങ്ങൾ പതിഞ്ഞത്?
• പ്രതിബിംബങ്ങൾക്കുള്ള സമാനതകൾ എന്തെല്ലാമാണ്?
- നാം ചെയ്ത പരീക്ഷണത്തിൽ ഭിത്തിയിലാണ് പ്രതിബിംബം തലകീഴായി പതിഞ്ഞത്. 
- എന്നാൽ കണ്ണിൽ "റെറ്റിന'' എന്ന സ്ക്രീനിലാണ് ഈ പ്രതിബിംബം തലകീഴായി പതിയുന്നത്. നേത്രനാഡികൾ ഈ സന്ദേശത്തെ തലച്ചോറിൽ എത്തിക്കുന്നു. തലച്ചോറ് വസ്തുവിന്റെ യഥാർഥവും നിവർന്നതുമായ കാഴ്ച സാധ്യമാക്കുന്നു.

4. നാം വസ്തുക്കളെ കാണുന്നതെങ്ങനെയാണ് ?
- നാം ഒരു വസ്തുവിനെ നോക്കുമ്പോൾ ആ വസ്തുവിൽ നിന്നും പ്രതിപതിക്കുന്ന പ്രകാശം കണ്ണിലെ ലെൻസിലൂടെ കടന്നുപോയി വസ്തുവിന്റെ തലതിരിഞ്ഞതും ചെറുതുമായ പ്രതിബിംബത്തെ കണ്ണിനുള്ളിലെ റെറ്റിനയിൽ സൃഷ്ടിക്കുന്നു. രണ്ടു കണ്ണുകളിലുമുണ്ടാകുന്ന പ്രതിബിംബങ്ങളെ സംയോജിപ്പിച്ച് ഒറ്റ ദൃശ്യമാക്കി മാറ്റുന്നത് തലച്ചോറിലെ കാഴ്ചയുടെ കേന്ദ്രമാണ്. ഇങ്ങനെ തലച്ചോറിന്റെ സഹായത്തോടെയാണ് നാം നിവർന്നതും യഥാർഥവുമായ വസ്തുവിനെ കാണുന്നത്.

5. 'രണ്ട്' കണ്ണുകൾ എന്തിനാണ് ?
- രണ്ടു കണ്ണുകളും ഉപയോഗിച്ച് കാണുമ്പോൾ മാത്രമാണ് വസ്തുക്കളുടെ കൃത്യമായ അകലം, സ്ഥാനം എന്നിവയെക്കുറിച്ചുള്ള ധാരണ നമുക്ക്  ഉണ്ടാകുന്നത്.

6. എന്താണ് ദ്വിനേത ദർശനം (Binocular Vision)?
- രണ്ടു കണ്ണും ഒരേസമയം ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചു കാണാൻ കഴിയുന്നതിനെ ദ്വിനേത ദർശനം (Binocular Vision) എന്നു പറയുന്നു. ഇതുമൂലം വസ്തുക്കളുടെ അകലം, സ്ഥാനം എന്നിവ നമുക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു.

7. നമ്മുടെ കണ്ണുകൾക്ക് ഇനിയും എന്തെല്ലാം സവിശേഷതകൾ ഉണ്ട്? 
• ദ്വിനേത ദർശനം 
• ത്രിമാന കാഴ്ച - നീളം, വീതി, ഉയരം, കനം, അകലം എന്നിവ അറിയാനുള്ള കഴിവ്. 
• നിറങ്ങൾ തിരിച്ചറിയാൻ കഴിയുന്നു.

8. എന്താണ് ത്രിമാന കാഴ്ച ?
- നീളം, വീതി, ഉയരം, കനം, അകലം എന്നിവ അറിയാനുള്ള കഴിവ്. 

9. പൂർണമായും കാഴ്ച ഇല്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും? 
• ഒരു വസ്തുവിനെക്കുറിച്ച് കാഴ്ചയുള്ളവർക്കു ലഭിക്കുന്നത് അറിവുകൾ കാഴ്ച ഇല്ലാത്തവർക്ക് ലഭിക്കില്ല. (ഉദാ: നിറങ്ങൾ, ദൂരം, സ്ഥാനം)
ഇവർ ചുറ്റുപാടുകളെ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
• മറ്റ് ഇന്ദ്രിയങ്ങളെ കൂടുതൽ പ്രയോജനപ്പെടുത്തിയാണ് അവർ ചുറ്റുപാടുകളെ അറിയുന്നത്. (ഉദാ: ശബ്ദം തിരിച്ചറിഞ്ഞും തൊട്ടുനോക്കിയും)
• ശബ്ദം കേട്ട് ആളുകളെ തിരിച്ചറിയുന്നു.
• തൊട്ടുനോക്കി കറൻസി നോട്ടുകളും നാണയങ്ങളും തിരിച്ചറിയുന്നു.
• പച്ചക്കറികളും പഴങ്ങളും അവയുടെ ആകൃതിയും മണവും കൊണ്ട് തിരിച്ചറിയുന്നു

10. അന്ധരെ സഹായിക്കാൻ എന്തെല്ലാം വ്യത്യസ്ത സൗകര്യങ്ങൾ ലഭ്യമാണ്?
• വൈറ്റ് കെയിൻ - അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് വൈറ്റ് കെയിൻ
 ടോക്കിംഗ് വാച്ച് 
 ടാക്‌റ്റൈൽ  വാച്ച് 
 ബ്രെയിലി ലിപി 

11. എന്താണ് എംപോസ് ഡ് മാപ്?
- പശയിൽ മുക്കിയ നൂലും മണലും ഉപയോഗിച്ച് നിർമ്മിക്കുന്ന സ്പർശിച്ചറിയാവുന്ന 
ഭൂപടങ്ങളാണ് എമ്പോസ് ഡ് മാപ്പുകൾ. 

12. നേത്രദാനം
- കണ്ണിനുണ്ടാകുന്ന പല വൈകല്യങ്ങളും അന്ധതയ്ക്ക് കാരണമാവാം. ഇതിൽ ചില വൈകല്യങ്ങൾ നേത്രഭാഗങ്ങൾ മാറ്റിവയ്ക്കുന്നതിലൂടെ പരിഹരിക്കാം. കാഴ്ചയുള്ള വ്യക്തിയുടെ നേത്ര ഭാഗങ്ങൾ മരണശേഷം മറ്റൊരാൾക്ക് നൽകുന്നതാണ് നേത്രദാനം.

13. നമ്മുടെ കണ്ണുകൾ സംരക്ഷിക്കാൻ നാം എന്തൊക്കെ ശ്രദ്ധിക്കണം?
• കണ്ണിൽ പൊടി വീണാൽ ഊതുകയോ തിരുമ്മുകയോ ചെയ്യരുത്; തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയണം.
• മങ്ങിയ പ്രകാശത്തിലോ തീവ്രപ്രകാശത്തിലോ ബസ്സിൽ യാത്രചെയ്യുമ്പോഴോ വായിക്കരുത്.
• ടി.വി. കാണുമ്പോൾ നിശ്ചിത അകലം പാലിക്കണം. മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉണ്ടാവണം.
• രാസവസ്തുക്കൾ കണ്ണിൽ വീഴാതെ സൂക്ഷിക്കണം.
• കളിക്കുമ്പോൾ കൂർത്ത വസ്തുക്കൾ കണ്ണിൽ കൊള്ളാതെ നോക്കണം.
• വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

14. നാം കേൾക്കുന്നതെങ്ങനെ?
- കേൾക്കാൻ നമ്മെ സഹായിക്കുന്നത് ചെവിയാണ്.  നാം കാണുന്നത് ചെവിയുടെ പുറമെയുള്ള ചെവിക്കുട മാത്രമാണ്. ശബ്ദത്തെ ശേഖരിച്ച് ചെവിക്കുള്ളിലേക്ക് എത്തിക്കലാണ് ചെവിക്കുട ചെയ്യുന്നത്. ഈ ശബ്ദം ചെവിക്കുള്ളിലെ പല ഭാഗങ്ങളിലൂടെ കടന്നുപോയി തലച്ചോറിലെത്തുമ്പോഴാണ് ശബ്ദം തിരിച്ചറിയുന്നത്.

15. കേൾക്കാൻ നമ്മെ സഹായിക്കുന്നത് ചെവിയാണ്. അതിന് ഏതൊക്കെ ഭാഗങ്ങളാണുള്ളത്?
• ചെവിയെ ഘടനാപരമായി മൂന്നുഭാഗങ്ങളായി തിരിക്കാം. ബാഹ്യകർണം, മധ്യകർണം, ആന്തരകർണം.
• ചെവിക്കുട, കർണനാളം, കർണപടം എന്നിവ ചേർന്നതാണ് ബാഹ്യകർണം.
• മധ്യകർണത്തിൽ മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ് എന്നീ മൂന്ന് അസ്ഥിശൃംഖലകൾ കാണപ്പെടുന്നു.
• അർധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾബ, കോക്ലിയ എന്നിവയാണ് ആന്തരകർണത്തിന്റെ മുഖ്യഭാഗങ്ങൾ.

16. ചെവിക്ക് അപകടം വരാതിരിക്കാൻ നാം എന്തെല്ലാം ശ്രദ്ധിക്കണം?
• ചെവിക്കുള്ളിൽ കൂർത്ത വസ്തുക്കൾ ഇടരുത്.
• വലിയ ശബ്ദങ്ങൾ തുടർച്ചയായി കേൾക്കരുത്.
• ചെവിയിൽ വെള്ളമോ മറ്റു ദ്രാവകങ്ങളോ ഒഴിക്കരുത്.
• ചെവിക്ക് ആഘാതം ഏൽപ്പിക്കരുത്.

17. എന്താണ് ശ്രവണ സഹായികൾ.
- പല കാരണങ്ങളാൽ മനുഷ്യന്റെ കേൾവിശക്തി നഷ്ടപ്പെടാറുണ്ട്. കേൾവിയില്ലാത്ത ആളുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ശ്രവണ സഹായികൾ. ഇവയിൽ ശബ്ദം വ്യക്തമായി  കേൾപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. 

18. പാമ്പുകൾക്കു കേൾക്കാൻ കഴിയുന്നതെങ്ങനെ?
- പാമ്പുകൾക്കു ബാഹ്യകർണമില്ലെങ്കിലും ആന്തരകർണമുപയോഗിച്ച് തറയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കുന്നു. പ്രതലങ്ങളിലൂടെ വരുന്ന ശബ്ദം തിരിച്ചറിയാൻ കഴിയുന്നു.

19. പാമ്പുകൾ, തവളകൾ, മത്സ്യങ്ങൾ, പക്ഷികൾ എന്നിവ എങ്ങനെയാണ് ശബ്ദം കേൾക്കുന്നത്?
- എല്ലാ ജീവികൾക്കും ചെവിക്കുട ഇല്ല. പ്രസവിക്കുന്ന ജീവികൾക്കെല്ലാം പൊതുവെ ചെവിക്കുട ഉണ്ട്. എന്നാൽ മത്സ്യങ്ങൾ, തവള, പാമ്പ്, പക്ഷികൾ എന്നിവക്ക് ചെവിക്കുട ഇല്ല, അവ ആന്തരകരണത്തിന്റെ സഹായത്തോടെയാണ് ശബ്ദം തിരിച്ചറിയുന്നത് 

20. പഴുത്ത ചക്ക മുറിച്ചാൽ എങ്ങനെയാണ് മറ്റുള്ളവർ അറിയുന്നത്? ഏത് അവയവമാണ് ഇതിന് സഹായിക്കുന്നത്?
- പഴുത്ത ചക്കയുടെ മണമാണ് അതിന് കാരണം. മണം അറിയാൻ സഹായിക്കുന്ന അവയവമാണ് മൂക്ക്.

21. പാമ്പുകൾ ഇടയ്ക്കിടെ നാവു പുറത്തേക്കിടുന്നത് കണ്ടിട്ടുണ്ടോ? ഇത് എന്തിനാണ് ? 
- നാക്കുപയോഗിച്ചാണ് പാമ്പുകൾ ഗന്ധം അറിയുന്നത്.

22. കുറ്റാന്വേഷണരംഗത്ത് നായ്ക്കളെ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
- നായയ്ക്ക് മണംപിടിക്കാനുള്ള കഴിവ് വളരെ കൂടുതലുള്ളതുകൊണ്ട് കുറ്റാന്വേഷണരംഗത്ത് ഇവയെ ഉപയോഗപ്പെടുത്തുന്നു.

23. രുചി അറിയുന്നതെങ്ങനെയാണ് ?
- ഭക്ഷണം ഉമിനീരിലലിഞ്ഞ് നാക്കിലുള്ള രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ ഉത്തേജനം സന്ദേശങ്ങളായി നാഡികൾ വഴി തലച്ചോറിലെത്തുമ്പോഴാണ് നാം രുചി അറിയുന്നത്. ആഹാരത്തിലെ ഉപ്പ്, പുളി, മധുരം, കയ്പ് എന്നിവ അറിയുന്നത് നാവിലെ രസമുകുളങ്ങളുടെ സഹായത്താലാണ്. 

24. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?
- ത്വക്ക് 

25. സ്പർശനത്തിലൂടെ എന്തെല്ലാമാണ് നാം തിരിച്ചറിയുന്നത്?
• ചൂട് 
• മിനുസം 
• മാർദവം
• ആകൃതി
 വലുപ്പം
• വേദന 

26. ത്വക്കിനെ സംരക്ഷിക്കാൻ നാം എന്തെല്ലാം ചെയ്യണം?
• കുളിക്കുമ്പോൾ ത്വക്ക് നന്നായി വൃത്തിയാക്കണം.
• അമിതമായ ചൂട്, തണുപ്പ് എന്നിവയിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കണം.

27. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയം ഏതാണ് ?.
- ത്വക്ക് 

28. നാം വസ്തുക്കളെ വിരലുകൾ ഉപയോഗിച്ച് തൊട്ടു നോക്കുന്നതെന്തുകൊണ്ടാണ്? 
- സ്പർശനശക്തി ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെയല്ല. വിരൽത്തുമ്പുകൾ, കവിൾ, ചുണ്ടുകൾ എന്നീ ഭാഗങ്ങൾക്കാണ് അധികം സ്പർശനശേഷിയുള്ളത്. 

29. വിവിധ അവയവങ്ങൾ നൽകുന്ന അറിവുകൾ നാം മനസ്സിലാക്കിയല്ലോ. ചിത്രങ്ങൾ നിരീക്ഷിച്ച് പട്ടിക പൂർത്തിയാക്കൂ.
ചിത്രത്തിലെ സന്ദർഭം നേടുന്ന അറിവ്ഉപയോഗപ്പെടുത്തുന്നഅവയവം
മഴവില്ല് നോക്കി നിൽക്കുന്ന കുട്ടി മഴവില്ലിലെ നിറങ്ങൾ, 
മഴവില്ലിന്റെ ആകൃതി
കണ്ണുകൾ 
ഒരു കുട്ടി ഭക്ഷണത്തിന്റെ മണം മനസ്സിലാക്കുന്നുഭക്ഷണ ഇനം തിരിച്ചറിയുകമൂക്ക് 
അന്ധനായ ഒരാൾ നായയുടെ കുര കേൾക്കുന്നുഅതൊരു നായയാണെന്ന് തിരിച്ചറിയുകചെവി 
ഒരു കുട്ടി ആപ്പിൾ കഴിക്കുന്നുആപ്പിളിന്റെ രുചിനാക്ക് 
30. നമ്മുടെ ശരീരത്തിലെ ഏറ്റവും സ്പർശനശേഷിയുള്ള ഭാഗങ്ങൾ ഏതാണ്?
- വിരലുകൾ, കവിൾ, ചുണ്ടുകൾ

31. ജ്ഞാനേന്ദ്രിയങ്ങൾ (Sense Organs)
- നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന അവയവങ്ങളാണ്  ഇന്ദ്രിയങ്ങൾ. മനുഷ്യന് കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിങ്ങനെ അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. 

32. നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പൂവ് നിങ്ങൾക്ക് ലഭിച്ചു. ആ പൂവ്  നിരീക്ഷിച്ച് എന്ത് വിവരങ്ങളാണ് ശേഖരിക്കാൻ കഴിയുക? ഇതിനായി ഏതെല്ലാം  ഇന്ദ്രിയങ്ങൾ ഉപയോഗിക്കും?
 നിറം: കണ്ണ് 
 മണം: മൂക്ക് 
 രുചി: നാവ് 
 മാർദ്ദവം: വിരൽ  

33. ജീവികൾ തമ്മിൽ ജ്ഞാനേന്ദ്രിയങ്ങളുടെ ശേഷിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക.
- ചില മൃഗങ്ങൾക്ക് മനുഷ്യനേക്കാൾ കാഴ്ചശക്തി, കേൾവിശക്തി, ഘ്രാണശക്തി എന്നിവയുണ്ട്. ഉദാ: നായ, പൂച്ച, സ്രാവ്. 
പാമ്പുകൾക്ക് ബാഹ്യകർണങ്ങളില്ല, നാക്കുപയോഗിച്ചാണ് പാമ്പുകൾ ഗന്ധം അറിയുന്നത്. മൂങ്ങയ്ക്ക് തലതിരിച്ച് പിന്നിൽ നിന്നുള്ള കാഴ്ചകൾ കാണാൻ കഴിയും.

34. കാഴ്ചയില്ലാത്ത ഒരു കുട്ടി ക്ലാസിലുണ്ടെന്ന് കരുതുക. ആ കുട്ടിയെ ക്രിക്കറ്റ് കളിയിൽ പങ്കാളിയാക്കാൻ നിങ്ങൾ കളിക്കുന്ന ഉപകരണങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തും?
- പന്തിനുള്ളിൽ കിലുങ്ങുന്ന മണികൾ ഇടുക

വിലയിരുത്താം
1. “കണ്ണടച്ചാൽ കാത് തുറക്കും” - പഴഞ്ചൊല്ലിന്റെ യുക്തി സമർഥിക്കുക. 
- കണ്ണടച്ചാൽ നമുക്കൊന്നും കാണാനാവില്ല.എങ്കിലും നമുക്ക് കേൾക്കാം.അന്ധരായ വ്യക്തികൾ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് കേൾവിയിലൂടെയാണ്.

2. “കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല” - വിലയേറിയ കണ്ണിനെ എങ്ങനെയെല്ലാം സംരക്ഷിക്കാം?
• കണ്ണിൽ പൊടി വീണാൽ ഊതുകയോ തിരുമ്മുകയോ ചെയ്യരുത്; തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയണം.
• മങ്ങിയ പ്രകാശത്തിലോ തീവ്രപ്രകാശത്തിലോ ബസ്സിൽ യാത്രചെയ്യുമ്പോഴോ വായിക്കരുത്.
• ടി.വി. കാണുമ്പോൾ നിശ്ചിത അകലം പാലിക്കണം. മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉണ്ടാവണം.
• രാസവസ്തുക്കൾ കണ്ണിൽ വീഴാതെ സൂക്ഷിക്കണം.
• കളിക്കുമ്പോൾ കൂർത്ത വസ്തുക്കൾ കണ്ണിൽ കൊള്ളാതെ നോക്കണം.
• വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

3. "ജ്ഞാനേന്ദ്രിയങ്ങൾ - അറിവിന്റെ ജാലകങ്ങൾ''; സമർഥിക്കുക.
- ഇന്ദ്രിയങ്ങളുടെ സഹായത്തോടെയാണ് നമ്മുടെ ചുറ്റുപാടിലെ സംഭവങ്ങളെക്കുറിച്ച് നമുക്കറിയാൻ സാധിക്കുന്നത്. ഇന്ദ്രിയങ്ങളില്ലാതെ നമുക്ക് കാണാനോ കേൾക്കാനോ മണക്കാനോ രുചിക്കാനോ സ്പർശിക്കാനോ കഴിയില്ല. അതിനാൽ ഇന്ദ്രിയങ്ങൾ നമ്മുടെ അറിവിന്റെ ജാലകങ്ങളാണ്.

തുടർപ്രവർത്തനങ്ങൾ
1. നിങ്ങൾക്കു ചുറ്റുമുള്ള ജീവികളെ നിരീക്ഷിക്കൂ. ശബ്ദം വരുന്ന ദിശയിലേക്ക് ചെവി ചലിപ്പിക്കാൻ കഴിയുന്ന ജീവികൾ ഏതെല്ലാമാണെന്ന് കണ്ടെത്തു.
- പൂച്ച, നായ, കാക്ക

2. രാത്രിയും പകലും പൂച്ചയുടെ കണ്ണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കൂ. 
- പകൽ സമയത്ത്, പൂച്ചയുടെ കൃഷ്ണമണി ചെറുതായിത്തീരുന്നു. രാത്രിയിൽ കൃഷ്ണമണി വികസിക്കുന്നു. അതിനാൽ പൂച്ചയ്ക്ക് മങ്ങിയ വെളിച്ചത്തിൽ പോലും കാണാൻ കഴിയും.





TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here