STD 7 കേരള പാഠാവലി: ഗാനം കേട്ടനേരം - ചോദ്യോത്തരങ്ങൾ


Study Notes for Class 7th കേരള പാഠാവലി (മായാത്ത കാഴ്ചകള്‍) ഗാനം കേട്ടനേരം | Malayalam Unit 04 mayatha kazhchakal - ganam ketta neram - Questions and Answers
 | Teachers Handbook
മായാത്ത കാഴ്ചകൾ - രവീന്ദ്രനാഥ് ടാഗോർ 
രവീന്ദ്രനാഥ് ടാഗോർ: 1861 മേയ് ഏഴിന്, കൊല്‍ക്കത്തയ്ക്കടുത്തുള്ള ജൊറാഷങ്കോയില്‍ വച്ച് ടാഗോറിന്റേയും ശാരദ ദേവിയുടേയും മകനായാണ് രവീന്ദ്ര നാഥ ടാഗോറിന്റെ ജനനം. അദ്ദേഹത്തിന്റെ ജന്മവാർഷികം ബംഗാളി മാസമായ ബോയിഷാക്കിന്റെ 25-ാം തീയതിയാണ്. ഇതിനെ "പച്ചിഷെ ബോയിഷാക്ക്" എന്നാണ് വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ ബംഗാളിലെ വിവിധ സ്കുളുകളിലും കോളജുകളിലും വിവിധ സ്ഥാപനങ്ങളിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ പഠനകാലത്ത് തന്നെ കവിതകളിൽ ഏറെ ആകർഷണീയനായിരുന്നു ടാഗോർ. തന്റെ ഏഴാമത്തെ വയസ്സിലാണ് ആദ്യ കവിത എഴുതുന്നത്. പിന്നീട് 17ാമത്തെ വയസ്സിൽ ആദ്യ കവിതാസമാഹാരമായ കാഹിനി പ്രസിദ്ധപ്പെടുത്തുന്നത്. ഇന്ത്യയുടെ ദേശീയ ഗാനരചയിതാവ് എന്നതിന് പുറമെ മറ്റ് രണ്ട് രാജ്യങ്ങളുടേയും ദേശീയ ഗാനം എഴുതിയിരിക്കുന്നത് ടാഗോര്‍ തന്നെയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ബംഗ്ലാദേശിന്റെ അമര്‍ സോന ബംഗ്ലയും ശ്രീലങ്കയുടെ ദേശീയ ഗാനവുമാണ് ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നത്. 1913 ആദ്യമായി യൂറോപ്പിന് പുറത്തേക്ക് സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം നേടിയതും ഇദ്ദേഹത്തിലൂടെയാണ്. ഇരുട്ടിന് സൗന്ദര്യം ലഭിച്ചതെങ്ങനെ?
ചോദ്യോത്തരങ്ങൾ 
• ഇരുട്ടിന് സൗന്ദര്യം ലഭിച്ചതെങ്ങനെ?
- വെളിച്ചത്തിന്റെ നുറുങ്ങുകളാണ് ഇരുട്ടിന് സൗന്ദര്യം നൽകുന്നത്. വെളിച്ചവും ഇരുട്ടും കൂടിക്കലർന്നുണ്ടാവുന്ന മനോഹരമായ ഒരു കാഴ്ചയാണ് ആകാശത്തിലെ നക്ഷത്രങ്ങളും, നദിക്കരയിലെ വീടുകളിലെ വെളിച്ചത്തിന്റെ നുറുങ്ങുകളും.
• ഇരുട്ടിനും വെളിച്ചത്തിനുമൊപ്പം പതിയുന്ന ശബ്ദങ്ങൾ എന്തെല്ലാമായിരിക്കാം? 
- നദിയിലെ ഓളങ്ങളുടെ കളകളാരവം, അകലെ തീരത്തുനിന്നുള്ള നേർത്ത ശബ്ദങ്ങൾ, വെള്ളത്തിന് മീതെ പാറിപ്പറക്കുന്ന ചെറുപ്രാണികളുടെ മർമ്മരം എന്നിവയെല്ലാമാണ് ഇരുട്ടിനോടും വെളിച്ചത്തോടുമൊപ്പം പതിയുന്ന ശബ്ദങ്ങൾ.
ഗാനം കേട്ടനേരം - ചെറുശ്ശേരി
ചെറുശ്ശേരി:15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി. പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഉത്തരകേരളത്തിൽ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല.18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽ നിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം.
കൃഷ്ണഗാഥ
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്‌. മലയാളഭാഷയുടെ മഹനീയതയെയും ആത്മവീര്യത്തെയും പ്രശോഭിപ്പിക്കുന്ന കൃഷ്ണഗാഥ ഓരോ മലയാളിയുടെയും പൈതൃകസമ്പത്താണ്. കൃഷ്ണഗാഥയെന്നും കൃഷ്ണപ്പാട്ടെന്നും വിളിക്കപ്പെട്ടുപോന്ന ഈ കൃതി മലയാളത്തനിമയുടെ മനോഹരമായ നിദര്‍ശനമാണ്. ഓരോ ഭാരതീയന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കൃഷ്ണകഥ, സാധാരണക്കാര്‍ക്കുകൂടി ആസ്വാദ്യമാവുന്ന കവിതയായി അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ് ഗാഥയില്‍. ധര്‍മ്മരക്ഷകനും ആ്രശിത വത്സലനുമായ കൃഷ്ണന്റ എത്രകേട്ടാലും മതിവരാത്ത ബാലലീലകളും രാസക്രീഡയുമെല്ലാം മഞ്ജരി യുടെ മനോഹാരിതയില്‍, ഗാഥയുടെ താളത്തില്‍ കേള്‍ക്കുമ്പോള്‍ അതൊരു അപൂര്‍വ്വാനുഭവമായിത്തീരുന്നു. സാഹിത്യപുഷ്ടി, രസപുഷ്കലത, അചുംബിതങ്ങളായ പ്രയോഗങ്ങള്‍ എന്നിവയാല്‍ സര്‍വ്വാതിശായിയായി നിലകൊള്ളുന്ന ഈ മഹാകാവ്യം ലോകധര്‍മ്മങ്ങളെയും സന്മാർഗ്ഗവിശുദ്ധിയെയും വിളംബരം ചെയ്യുന്നു. 
ഗാനം കേട്ടനേരം - ചോദ്യോത്തരങ്ങൾ 
വായിക്കാം കണ്ടെത്താം 
1. ഗാനം മുഴങ്ങുന്നത് എവിടെയാണ്? ഗായകൻ ആര്? കേൾവിക്കാർ ആരെല്ലാം? 
വൃന്ദാവനത്തിലാണ് ഗാനം മുഴങ്ങുന്നത്. ഗോകുലനായകനായ ശ്രീകൃഷ്ണനാണ് ഗായകൻ. വൃന്ദാവനത്തിലെ വൃക്ഷലതാദികളും പക്ഷിമൃഗാദികളും എന്നു വേണ്ട പ്രകൃതിയിലെ സർവ്വചരാചരങ്ങളും കണ്ണന്റെ വേണുഗാനം ആസ്വദിച്ചു. 

2. ഗാനം കേട്ടവരുടെ പ്രതികരണം എന്തായിരുന്നു ?
- കണ്ണന്റെ ഓടക്കുഴൽ നാദം കേട്ടപ്പോൾ ഷഡ്പദങ്ങൾ തേനുണ്ണുന്നത് നിർത്തി വേണുഗാനമാകുന്ന തേൻനുകരനായി മുഖത്തിനരികിലേക്ക് പറന്നു ചെന്നു. കോകിലങ്ങൾ കോലക്കുഴൽ കേട്ട് മൂകരായി നിന്നുപോയി. മയിലുകൾ വേണുഗാനത്തിനൊത്ത് താളത്തിൽ പീലിവിരിച്ചാടാൻ തുടങ്ങി. ഓടക്കുഴൽ നാദം ശ്രവിച്ച വൃക്ഷങ്ങൾ ആനന്ദധാരയിൽ മുഴുകി തേൻ നിറഞ്ഞ പൂക്കൾ പൊഴിച്ചു നിന്നു. മാൻപേടകൾ കൂമ്പിയടഞ്ഞ മിഴികളോടെ കണ്ണന്റെ വേണുഗാനം ആസ്വദിച്ചു നിന്നു. പൈക്കൾ വായിൽ പാതി തിന്ന പുല്ലുമായി ഗാനാലാപനത്തിൽ എല്ലാം മറന്ന് നിശ്ചലരായി നിന്നു പോയി. മുല്ലവള്ളികൾ നാദധാരയിൽ മുഴുകി 
സന്തോഷഭരിതരായി വൃക്ഷങ്ങളിൽ നിന്നിറങ്ങി തളിരിലകൾ നീട്ടി കണ്ണന്റെ മുന്നിൽ നിന്നു. ഇങ്ങനെയെല്ലാമാണ് വൃന്ദാവനത്തിലെ സർവ്വചരാചരങ്ങളും കണ്ണന്റെ ഗാനം കേട്ട് പ്രതികരിച്ചത്. 

3. "ചിത്രത്തിൽ ചേർത്തു ചമച്ച കണക്കെയ-
ന്നിശ്ചലമായൊരു മെയ്യുമായി'' നിൽക്കുന്നതാരാണ്? 
- പുല്ലു തിന്നുകൊണ്ടിരിക്കുന്ന പശുക്കളാണ് ചിത്രത്തിൽ ചേർത്തു ചമച്ച കണക്കെ നിശ്ചലരായി നിൽക്കുന്നത്.

4. ദൃശ്യമായി അനുഭവപ്പെടുന്ന മറ്റേതൊക്കെ ഭാഗങ്ങൾ കാവ്യഭാഗത്തുനിന്ന് കണ്ടെത്താം? വിശദീകരിക്കൂ. 
- തേനുണ്ണുന്നത് നിർത്തി ഗാനത്തിൽ ലയിച്ചു നിൽക്കുന്ന ഷഡ്പദങ്ങൾ, വേണുഗാനം കേട്ട് മൂകരായി നിൽക്കുന്ന കോകിലങ്ങൾ, വേണുഗാനത്തിനൊത്ത് താളത്തിൽ പീലിവിരിച്ചാടുന്ന മയിലുകൾ, വേണുനാദം ശ്രവിച്ച ആനന്ദധാരയിൽ പൂക്കൾ പൊഴിക്കുന്ന വൃക്ഷങ്ങൾ, കണ്ണുകൾ പാതിയടച്ച് ഗാനമാസ്വദിക്കുന്ന മാൻപേടകൾ, വായിൽ പാതി തിന്ന പുല്ലുമായി ഗാനാലാപനത്തിൽ എല്ലാം മറന്ന് നിൽക്കുന്ന പശുക്കൾ, ഗാനം കേട്ട് ആനന്ദത്തോടെ തളിരിലകൾ നീട്ടി വൃക്ഷത്തിൽ നിന്നിറങ്ങി വരുന്ന മുല്ലവള്ളികൾ എന്നിവയെല്ലാം കാവ്യഭാഗത്തെ ദൃശ്യാനുഭവങ്ങളാണ്. 

ഈണത്തിൽ ചൊല്ലാം 
5. കൃഷ്ണന്റെ ഓടക്കുഴൽ നാദം വൃന്ദാവനത്തിലും ജീവജാലങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാമാണ്? വരികൾ കണ്ടെത്തി ചൊല്ലുക. 
• പക്ഷികളിൽ 
• വൃക്ഷലതാദികളിൽ 
 പൂക്കളിൽ 
 "കോകിലജാലങ്ങൾ കോലക്കുഴൽ കേട്ടു...' എന്ന വരികൾ മുതൽ ആടിത്തുടങ്ങീതു മെല്ലെ മെല്ലെ' എന്നു വരെയുള്ള വരികളിൽ വേണുഗാനം പക്ഷികളിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ് കവി ആവിഷ്കരിക്കുന്നത്. 
 “പുണ്യതമങ്ങളായുള്ള മരങ്ങളും...' എന്ന വരികൾ മുതൽ "മാനിച്ചു കൊല്ലാം താഴ്ത്തി നിന്നു' എന്നു വരെയുള്ള വരികളിൽ വേണുഗാനം കേട്ടപ്പോൾ വൃക്ഷലതാദികളിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ് കവി ആവിഷ്കരിച്ചിരിക്കുന്നത്.
 “മുല്ലതുടങ്ങിന് വല്ലികളോരോന്നേ...' എന്ന വരികൾ മുതൽ പല്ലവമാണ്ടു തന്മുന്നിൽച്ചെന്നു' എന്നു വരെയുള്ള വരികളിൽ കൃഷ്ണന്റെ ഓടക്കുഴൽ നാദം പൂക്കളിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ് കവി അവതരിപ്പിക്കുന്നത്. 

വിശദീകരിക്കാം 
6. “കോകിലജാലങ്ങൾ കോലക്കുഴൽ കേട്ടു മൂകങ്ങളായങ്ങു നിന്നുപോയി” ഉറക്കെ പാടാറുള്ള കുയിലുകൾ മൂകരായി നിന്നുപോയത് എന്തുകൊണ്ടാവാം? നിങ്ങളുടെ ഊഹമെന്ത്? ചെറുശ്ശേരി ഇതിനു പറയുന്ന കാരണമെന്ത്? വരികൾ ചൊല്ലി വിശദമാക്കുക. 
- പക്ഷികൾക്കിടയിലെ സംഗീതഞ്ജരാണ് കുയിലുകൾ. കണ്ണന്റെ കോലക്കുഴൽ നാദം കേട്ട് കുയിലുകൾ പോലും മൂകരായി നിന്നു പോയി. മികച്ച ഗായകരായ കുയിലുകൾ വേണുഗാനത്തിന്റെ നാദമാധുരിയിൽ മയങ്ങി നിശ്ചലരായത് തങ്ങളുടെ പാട്ടിനേക്കാൾ മികച്ചതാണ് കണ്ണന്റെ ഗാനമാധുര്യം എന്നു തിരിച്ചറിഞ്ഞത് കൊണ്ടാണ്. കണ്ണന്റെ വേണുഗാനം ഹൃദ്യസ്ഥമാക്കാനാവാം അവർ നിശ്ചലരായി നിശ്ശബ്ദം നിന്നത്. 

പദപരിചയം 
7. കേകി എന്ന പദത്തിന്റെ അര്‍ഥം കണ്ടെത്താൻ നിങ്ങൾക്ക് മറ്റേതെല്ലാം
വരികൾ കൂടി സഹായകമാകും ? വരികൾ കണ്ടെത്തി പദത്തിന്റെ അര്‍ത്ഥം പറയു.
"നീലത്തഴയായപീലിപ്പുറം തന്നെച്ചാലപ്പരത്തി വിരിച്ചു ചെമ്മെ'' ഈ വരികൾ കേകി മയിലാണെന്നു തെളിയിക്കുന്നു. 

8. കോകിലം, വേണു, കർണം, വല്ലി എന്നിവയുടെ അർഥം നിങ്ങൾ കണ്ടെത്തിയതെങ്ങനെ ? പറയൂ.
"കോകിലജാലങ്ങള്‍ കോലക്കുഴല്‍ കേട്ട്‌ മുഖങ്ങളായങ്ങുനിന്നു പോയി''
ഈ വരികൾ കോകിലം കുയിലാണെന്ന് തിരിച്ചറിവ് നൽകുന്നു. 
- "ചേണുറ്റ വേണുതൻ തേനുറ്റ നാദത്തെ -'' ഇവിടെ വേണു ഓടക്കുഴലാണെന്ന് മനസ്സിലാക്കാം. 
- "കർണങ്ങളാലൊന്നു തിണ്ണം കുലമ്പിച്ചു കണ്ണൻ കുഴൽക്കു കൊടുത്തു ചെമ്മെ " ഇവിടെ കർണം ചെവിയാണെന്നു മനസ്സിലാക്കാം. 
- "മുല്ല തുടങ്ങിന വല്ലികളോരോന്നേ" ഇവിടെ വല്ലി വള്ളിയാണെന്നു മനസ്സിലാക്കാം

9. പുക്കുക, ചേർന്ന്, ചെമ്മേ, നീടുറ്റ, തിണ്ണം, കൈതവം, പല്ലവം എന്നീ പദങ്ങളുടെ 
അർഥം ഊഹിച്ച് പറയൂ; നിഘണ്ടു പരിശോധിച്ച് ഉറപ്പുവരുത്തൂ. 
• പുക്കുക - പ്രവേശിക്കുക 
• ചേർന്ന് - ഒരുമിച്ച് 
• ചെമ്മേ - നല്ലതു പോലെ 
 നീടുറ്റ - നീളമുള്ള 
• കൈതവം - കളവ് 
 തിണ്ണം - പെട്ടെന്ന് 
• പല്ലവം - തളിര് 

അന്നും ഇന്നും 
10. പാഠഭാഗത്തുള്ള പദങ്ങളിൽ പലതും ഇന്നു പ്രചാരത്തിലില്ലാത്തവയാണ്. അവ കണ്ടെത്തുക. 
നന്ദിച്ചു, പുക്കുക, തങ്കലേ, ചേണുറ്റ, ചാല, തിണ്ണം, ചാമ്പി 

11. പട്ടിക തയാറാക്കി പകരം ഇന്നുപയോഗിക്കുന്ന പദങ്ങൾ കണ്ടെത്തുക. 
 നന്ദിച്ചു - ആനന്ദിച്ചു 
• പുക്കുക - പ്രവേശിക്കുക 
• തങ്കലേ - തന്നിൽ 
 ചേണുറ്റ - ഭംഗിയുള്ള 
• ചാല - മുഴുവനായി 
 തിണ്ണം - പെട്ടെന്ന് 
• ചാമ്പി - കൂമ്പി 

12. നിങ്ങളുടെ പ്രദേശത്ത്‌ മുന്‍പ്‌ പ്രചാരത്തില്‍ ഉണ്ടായിരുന്നതും ഇന്ന്‌ പ്രചാരത്തില്‍ ഇല്ലാത്തതുമായ പദങ്ങളുണല്ലോ ? ശേഖരിച്ചു ലഘു നിഘണ്ടു തയാറാക്കുക.
 അണ - പഴയ ഒരു നാണയം
 അഞ്ചലോട്ടക്കാരന്‍ - പോസ്റ്റുമാന്‍
 കാതം - ദൂരത്തിന്റെ അളവ്‌
 ചക്രം - പൈസ
 പകിട - തലപ്പാവ്‌
 ശിപ്പായി - പോലീസ്‌.


SCERT Kerala HS / HSE Study Material
STD XII (All Subjects) Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS