STD 7 അടിസ്ഥാന പാഠാവലി: വെള്ളപ്പൊക്കം - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ 


Study Notes for Class 7 അടിസ്ഥാന പാഠാവലി (അറിവായ് നിറവായ്) വെള്ളപ്പൊക്കം - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT Unit 02 vellappokkam 
| Teachers Handbook

അറിവായ് നിറവായ് - ഐസക് ന്യൂട്ടൺ
“ലോകം എന്നെപ്പറ്റി എന്തു കരുതുന്നു എന്നെനിക്കറിയില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു കൊച്ചു കുട്ടിയാണ്; അനന്തവിസ്തൃതമായ പ്രപഞ്ച മണൽപ്പുറത്ത് മണലു വാരിക്കളിക്കുന്ന ഒരു കൊച്ചു കുട്ടി. അൽപ്പം വെളുത്ത ഒരു വെള്ളാരങ്കല്ലോ ഭംഗിയാർന്ന ഒരു കക്കത്തോടോ കാണുമ്പോൾ എന്റെ ശ്രദ്ധ അങ്ങോട്ട് തിരിയും. പക്ഷേ, സത്യത്തിന്റെ മഹാസാഗരം എന്റെ കൈപ്പിടിയിലൊതുങ്ങാതെ അജയ്യമായിത്തന്നെ നിലകൊള്ളുകയാണ്.
- സർ ഐസക് ന്യൂട്ടൺ
• പ്രപഞ്ചത്തെക്കുറിച്ചുള്ള ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കാഴ്ചപ്പാടാണ് ഇവിടെ പ്രതിഫലിക്കുന്നത്. ചർച്ചചെയ്യു.
പ്രപഞ്ചമെന്ന മഹാ അത്ഭുതത്തിന് മുന്നിൽ മനുഷ്യൻ എത്രമാത്രം ചെറുതാണെന്ന അറിവാണ് ഇവിടെ പ്രതിഫലിക്കുന്നത്. ലോകത്തെക്കുറിച്ചുള്ള മനുഷ്യന്റെ ശാസ്ത്രീയമായ കണ്ടെത്തലിന് പുതിയ മാനം നൽകിയ ശാസ്ത്രജ്ഞനാണ് സർ ഐസക് ന്യൂട്ടൺ. അദ്ദേഹം അറിവിന്റെ നെറുകയിലെത്തി എന്ന് നമുക്ക് തോന്നുമെങ്കിലും അനന്തമായ അറിവിന്റെ മഹാസാഗരതീരത്തു കളിക്കുന്ന ഒരു കുട്ടി മാത്രമാണ് താൻ എന്നദ്ദേഹം പറയുന്നു. ന്യുട്ടനെ പോലെയുള്ള ഒരാൾ പോലും താൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിലാണ് എത്തുന്നത്. അറിവിന്റെ അനന്തതയെ കീഴടക്കാൻ മനുഷ്യർക്ക് കഴിയില്ല എന്ന സത്യമാണ് ഇവിടെ തെളിയുന്നത്.

വെള്ളപ്പൊക്കം - എൻ.വി.കൃഷ്‌ണവാര്യർ 
ബഹുഭാഷാപണ്ഡിതനും, കവിയും, സാഹിത്യചിന്തകനുമായിരുന്ന എൻ.വി 1916 മെയ് 13നാണ് ജനിക്കുന്നത്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം. 1942 വരെ അദ്ധ്യാപകജീവിതം നയിച്ച എൻ.വി, തുടർന്ന് ജോലി രാജി വച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. അക്കാലത്താണ് ഒളിവിലിരുന്ന് 'സ്വതന്ത്രഭാരതം' എന്ന പത്രം പ്രസിദ്ധീകരിച്ചത്. 1939ലാണ് 'അഹിംസക സൈന്യം' എന്ന കവിത പുറത്തുവന്നത്. 1942ല്‍ 'മഹാത്മാഗാന്ധി' എന്ന കവിതയും പ്രസിദ്ധീകരിച്ചു. ആദ്യകവിതാസമാഹാരം നീണ്ടകവിതകൾ എന്ന പേരിൽ 1948ലാണ് പ്രസിദ്ധീകരിക്കുന്നത്. ഗാന്ധിയും ഗോഡ്സേയും (കവിതാസമാഹാരം), വളളത്തോളിന്റെ കാവ്യശില്പം (നിരൂപണം), വെല്ലുവിളികൾ പ്രതികരണങ്ങൾ (വൈജ്ഞാനികസാഹിത്യം) തുടങ്ങിയ രചനകൾക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. കേരള സര്‍വകലാശാലയില്‍ ലക്ചററായി ജോലിനോക്കുമ്പോഴാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ചുമതലയേല്‍ക്കുന്നത്.1989 ഒക്ടോബർ 12ന് മലയാളസാഹിത്യരംഗത്തെ ആ അതികായൻ കൈരളിയോടു വിട പറഞ്ഞു.

പുതിയ പദങ്ങൾ 
 തണ്ണീർ - വെള്ളം
 ദീപ്തി - അഴക്
 ധ്രുവദീപ്തി - ധ്രുവപ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ദൃശ്യമാകുന്ന പ്രഭാവിശേഷം 
• ധ്രുവൻ - വടക്കുദിക്കിൽ സ്ഥിരമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രം
• നവം - പുതിയത്
• പരമാർഥി - പരമാർഥമുള്ളവൻ
• കുറിയ - നീളം കുറഞ്ഞ
 ഉലക് - ലോകം
 പുതുവാനവട്ടങ്ങൾ - ചക്രവാളങ്ങൾ
• അകളങ്കം - മലിനമല്ലാത്ത

പര്യായപദങ്ങൾ
 ജലം - വെള്ളം, നീര്, തണ്ണീർ
 വഞ്ചി - തോണി, വള്ളം 
 പുഴ - നദി, പ്രവാഹം,ആറ് 
 ഞൊടി - പെട്ടെന്ന്, ശീഘ്രം
 കടൽ - സമുദ്രം, ആഴി
 ലോകം - ജഗത്ത്, ഭുവനം, ഭൂമി, ഉലകം 
 നിലാവ് - ചന്ദ്രിക, കൗമുദി

വായിക്കാം കണ്ടെത്താം
 കവിതയിൽ മഴയുടെ വരവ് അനുഭവപ്പെടുന്നതെങ്ങനെയാണ്? 
- ഒരു കുടത്തിൽ വെള്ളവുമായി ഓടിക്കിതച്ചു വന്ന മേഘപെൺകുട്ടി മലയിൽ തടഞ്ഞു കമിഴ്ന്നു വീഴുന്നു. കുടത്തിൽ നിന്നും ചിതറി വീണ വെള്ളം മഴയായി ചടപട ശബ്ദത്തോടെ അടി വാരത്തിലേക്ക് ഒഴുകിയെത്തി. ചിതറിത്തെറിച്ച ആ മഴയിൽ പുഴയും വയലും തൊടിയും മുറ്റവുമെല്ലാം നിറഞ്ഞൊഴുകി. ഇങ്ങനെയെല്ലാമാണ് മഴയുടെ വരവ് കവിക്ക് അനുഭവപ്പെടുന്നത്.

 തോണിയാത്ര കൊളംബസ്സിൻെറ യാത്ര പോലെയായിരിക്കുമെന്ന്‌ കവി കരുതുന്നതെന്തുകൊണ്ടാവാം?
- മഴവെള്ളം നിറഞ്ഞാൽ വയലും പുഴയും കടന്ന് കടലിലൂടെ പോകണം. ഒരു ചെറുവഞ്ചിയിൽ വെള്ളപ്പൊക്കകാലത്ത് ലോകസഞ്ചാരത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് കവി. ചെറുവഞ്ചിയിൽ ധ്രുവപ്രദേശങ്ങളിലെല്ലാം യാത്ര ചെയ്യുന്നത് കവി സ്വപ്നം കാണുന്നു. ഇതിന് മുൻപ് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പണ്ട് കപ്പലിൽ യാത്ര ചെയ്താണ് കൊളംബസ് അമേരിക്കയിൽ എത്തിയത്. അത് പോലെ വയലും പുഴയും കടലും കടന്നുള്ള ഈ സാഹസിക യാത്രയിലൂടെ തനിക്കും അത്ഭുതങ്ങൾ നിറഞ്ഞ കാഴ്ചകൾ കാണാനാകുമെന്നും, അറിവിന്റെ പുതിയ ലോകത്തിലൂടെ കടന്നു പോകാനാവുമെന്നും കവി കരുതുന്നു.

 തോണിയാത്രയ്ക്കിടയിൽ കവി കാണുന്ന കാഴ്ചകളിലെ എന്തൊക്കെ കൗതുകങ്ങളാണ് നിങ്ങളെ ആകർഷിച്ചത്? അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. 
- കവി അദ്ദേഹത്തിന്റെ യാത്രയിലൂടെ നമ്മളെയും കുട്ടിക്കൊണ്ടുപോകുന്നു. ഉരുകാത്ത വെൺകുളിർ മഞ്ഞ് മൂടിയ ഒരു പുതിയ ലോകം കവി കണ്ടു. എസ്കിമോ കൂട്ടുകാരെയും, മഞ്ഞിൽ പുതച്ചുറങ്ങുന്ന വെള്ള കരടിയെയും, മഞ്ഞിനു കീഴിൽ വസിക്കുന്ന സീൽ മീനും, തന്റെ കുഞ്ഞിനെയുട്ടുന്ന പെൻഗ്വിനുമെല്ലാം നമ്മുടെ മനസ്സിൽ കൗതുകമുണർത്തുന്ന കാഴ്ച്ചകളാണ്.

പ്രയോഗഭംഗി കണ്ടെത്താം
1. പീലിയിലെ കണ്ണ് എന്നതിനെ 'പീലിക്കണ്ണ്' എന്നു ചേർത്തു പറയാം. ഇതുപോലുള്ള പ്രയോഗങ്ങൾ കവിതയിൽനിന്നു കണ്ടെത്തി വിശദീകരിക്കൂ.
- പീലിയിലെ കണ്ണ് എന്നതിന് പകരമായി 'പീലിക്കണ്ണ്' എന്ന് പ്രയോഗിച്ചിരിക്കുന്നത് കവിതയിൽ അതിമനോഹരമായ ഒരു ബിംബമായി മാറുന്നു. കവിതയുടെ ഈണത്തിനും താളത്തിനും ഇത് മാറ്റ് കൂട്ടുന്നു. കവിതയിലെ സമാനമായ പ്രയോഗങ്ങൾ:
• കരിനിറവളനീര്
 അതിദൂരം 
 നവലോകം 
• ധ്രുവദീപ്തി
 വെൺവിത്ത്
• വെൺകുളിർ 
 ചെറുവഞ്ചി
 മാന്തോല്
• മലവെള്ളം

വാക്കുകളും അവയുടെ അർത്ഥങ്ങളുമാണ് താഴെ നൽകിയിട്ടുള്ളത്
 അതിദൂരം 
അധികം ദൂരം പിന്നിട്ട ഏതോ ജന്മ്ത്തിലെ കളിക്കൂട്ടുകാരെ കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നു

 നവലോകം 
ഒൻപതുലോകങ്ങളെ കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത് 

 വെൺകുളിർ മഞ്ഞു മൂടി 
വെണ്മയായ കുളിരുള്ള മഞ്ഞു മൂടി കിടക്കുന്ന നവലോകത്തെക്കുറിച്ചു കവി ഇവിടെ പറയുന്നു 

 വെൺവിത്ത്
വെള്ളത്തിലുണ്ടാകുന്ന കുമിളകളെയാണ് വെണ്മയുള്ള വിത്ത് എന്ന് വിളിക്കുന്നത്

 കരിനിറവള - കറുത്ത നിറമുള്ള വള 
കുമിളയാകുന്ന വേൺവിത്ത് കരിനീലവളയുള്ള കൈകളാൽ പുഴയിൽ നിന്നും കോരി എടുക്കുന്നതിനെ കുറിച്ചാണ് കവിതയിൽ പറയുന്നത്

 മലയുടെ വെള്ളം - മലവെള്ളം 
മലയിൽ നിന്നും വെള്ളം ഒഴുകിയെത്തിയതിനാൽ  പുഴ നിറഞ്ഞു കവിഞ്ഞിരിക്കുന്നു

2. “പുതിയ ലോകങ്ങൾ തിരഞ്ഞുപോകാം; നമ്മൾ പുതുവാനവട്ടങ്ങൾ തേടിപ്പോകാം.”
പുതിയ ലോകങ്ങൾ, പുതുവാനവട്ടം എന്നീ പ്രയോഗങ്ങൾ യാത്രയ്ക്കു നൽകുന്ന അർഥതലങ്ങൾ എന്തെല്ലാമാണ്? 
• "പുതിയ ലോകങ്ങൾ " എന്നതുകൊണ്ട് അപരിചിത ലോകത്തെക്കുറിച്ച് അറിയാനുള്ള കവിയുടെ ആഗ്രഹമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
 "പുതുവാനവട്ടം" എന്നതുകൊണ്ട് അറിവിനായുള്ള അനന്തമായ യാത്ര എന്നതാണ് അർത്ഥമാക്കുന്നത്.

കവിതാപഠനം
• "വെള്ളപ്പൊക്കം' എന്ന കവിതയുമായി ബന്ധിപ്പിക്കാവുന്ന ആശയമേഖലയെ ഇങ്ങനെ പട്ടികപ്പെടുത്താം.
* സാഹസികയാത്ര
* അപരിചിതലോകങ്ങളെക്കുറിച്ച് അറിയാനുള്ള ആഗ്രഹം
* പ്രകൃതിയോടിണങ്ങിയ നിഷ്കളങ്ക ജീവിതത്തോടുള്ള താൽപ്പര്യം
*
പട്ടികപ്പെടുത്തിയ ആശയങ്ങൾ വികസിപ്പിച്ച് കവിതയ്ക്ക് ഒരു പഠനം തയാറാക്കുക.
- വെള്ളത്തിന്റെ കുടവുമേന്തി ഓടിക്കിതച്ച് വന്ന മേഘം മലയിൽ തടഞ്ഞു കമിഴ്ന്നു വീഴുന്നു. കുടത്തിൽ നിന്നും ചിതറിവീണ വെള്ളം മഴയായി ചടപട ശബ്ദത്തോടെ പെയ്യുന്നു. ആ മഴയിൽ പുഴകളും വയലുകളും തൊടിയും മുറ്റവുമെല്ലാം നിറഞ്ഞൊഴുകി. അപ്പോൾ കവിയുടെ മനസ്സ് ഒരു ചെറിയ വഞ്ചിയിലേറി ലോകസഞ്ചാരത്തിനിറങ്ങുകയാണ്. ആ ചെറുവഞ്ചിയിലൂടെ കവിയുടെ മനസ്സ് വെള്ളത്തിനൊപ്പം സഞ്ചരിക്കുന്നു. വയലിൽ നിന്ന് പുഴയിലേക്കും പുഴയിൽ നിന്ന് കടലിലേക്കും വാശിയോടെ തോണി തുഴഞ്ഞ് ആ സാഹസിക യാത്ര പോകുകയാണ് കവി. വയലും പുഴകളും കടലുമെല്ലാം കടന്ന് പുതിയ അറിവുകൾ നേടാനും അപരിചിത ലോകത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹവുമായി കവി തന്റെ യാത്ര തുടരുകയാണ്. ഉരുകാത്ത വെൺകുളിർ മഞ്ഞുമൂടിയ ധ്രുവ പ്രദേശത്തെത്തിയ കവി ധ്രുവനക്ഷത്രത്തെയും, എസ്കിമോ കൂട്ടുകാരെയും, മഞ്ഞിൽ പുതച്ച വെള്ളക്കരടികളെയും, സീൽ മീനിനേയും, തന്റെ കുഞ്ഞിനെയൂട്ടുന്ന പെൻഗ്വിനിനെയും കാണുന്നു. പ്രകൃതിയോടിണങ്ങിയ നിഷ്കളങ്ക ജീവിതത്തോടുള്ള കവിയുടെ താൽപര്യമാണ് ഇവിടെ വ്യക്തമാക്കുന്നത്. പുതിയ അറിവ് നേടാനും പുതിയ ലോകങ്ങൾ കാണാനുമുള്ള തന്റെ ഈ യാത്ര വെറുമൊരു സ്വപ്നമായി മാറുമോ എന്ന് കവി ആശങ്കപ്പെടുന്നു .നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കണെങ്കിൽ ഒട്ടും സമയം കളയാതെ നാം അവ നേടിയെടുക്കാൻ പ്രയത്നിക്കണമെന്ന ഒരു വലിയ സന്ദേശം കവി നമുക്ക് നൽകുന്നു.
Other Useful Links
Plus Two Physics Study Notes (All Chapters) Pdf
Plus One Study Materials Pdf
SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here