STD 5 അടിസ്ഥാനശാസ്ത്രം - Chapter 9 ബഹിരാകാശം വിസ്മയങ്ങളുടെ ലോകം - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 5 Basic Science (Malayalam Medium) Chapter 09 Space - A World of Wonders - Teaching Manual & Teachers Handbook | സ്റ്റാൻഡേർഡ് 5 അടിസ്ഥാനശാസ്ത്രം - അദ്ധ്യായം 9 ബഹിരാകാശം വിസ്മയങ്ങളുടെ ലോകം - ചോദ്യോത്തരങ്ങൾ | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
👉ഈ അദ്ധ്യായം English Medium Notes Click here
അദ്ധ്യായം 9 ബഹിരാകാശം വിസ്മയങ്ങളുടെ ലോകം - Questions and Answers & Activities
1. എന്താണ് ബഹിരാകാശം?
- ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള വിശാലമായ ശൂന്യപ്രദേശമാണ് ബഹിരാകാശം.
2. ബഹിരാകാശ ഗോളങ്ങളിൽ എത്രയെണ്ണത്തിന്റെ പേര് നിങ്ങൾക്കറിയാം? അവ ശാസ്ത്രപുസ്തകത്തിൽ എഴുതുക.
• ഭൂമി
• ചന്ദ്രൻ
• സൂര്യൻ
• ചൊവ്വ
• ബുധൻ
• ശുക്രൻ
• വ്യാഴം
• ശനി
• യുറാനസ്
• നെപ്റ്റ്യൂൺ
3. ബഹിരാകാശത്തിലെത്തിയ ആദ്യ മനുഷ്യൻ ആരാണ്?
- സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പേടകമായ വോസ്റ്റോക്ക് - 1, 1961 ഏപ്രിൽ 12-ന് ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ചു.
4. താഴെ നൽകിയിരിക്കുന്ന ആശയ ചിത്രീകരണ മാപ്പ് പൂർത്തിയാക്കുക.
- വിവിധ ആവശ്യങ്ങൾക്കായി മനുഷ്യർ ബഹിരാകാശത്തേക്ക് അയക്കുന്ന ഉപകരണങ്ങളടങ്ങിയ പേടകങ്ങളാണ് കൃത്രിമ ഉപഗ്രഹങ്ങൾ.
6. കൃത്രിമ ഉപഗ്രഹങ്ങളുടെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?
• കാലാവസ്ഥാപഠനത്തിന്
• ഭൂവിഭവങ്ങൾ കണ്ടെത്തുന്നതിന് (പെട്രോളിയം, ധാതുലവണങ്ങൾ)
• മത്സ്യസമ്പത്ത് കണ്ടെത്തുന്നതിന്
• വാർത്താവിനിമയത്തിന് (ടിവി, റേഡിയോ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്)
• വനഭൂമികൾ തണ്ണീർത്തടങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിന്
• സൈനിക, പ്രതിരോധ പ്രവർത്തനങ്ങൾക്ക്
• ബഹിരാകാശ ഗവേഷണത്തിന്
• കര - സമുദ്ര - വ്യോമ - ഗതാഗതത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന്
7. ബഹിരാകാശവാരം
- 1957 ഒക്ടോബർ 4 ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക്-1 ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം. ഇതിന്റെ വിക്ഷേപണത്തോടെയാണ് ബഹിരാകാശയുഗം ആരംഭിക്കുന്നത്. അന്താരാഷ്ട്രത ലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു. 1957 ഒക്ടോബർ 4 ന് നടന്ന സ്പുട്നിക്-1 വിക്ഷേപണത്തിന്റെയും 1959 ഒക്ടോബർ 10 ന് നടന്ന അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടിയുടെയും ഓർമയ്ക്കായാണ് ഈ വാരാചരണം നടക്കുന്നത്.
8. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏതാണ്?
- ആര്യഭട്ട (1975)
9. ഭൂമിയിൽ നിന്ന് ബഹിരാകാശത്തെത്തുന്ന ആദ്യ ജീവി ----------.
- ലൈക (1957-ൽ സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഒരു നായ)
10. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ റോക്കറ്റ് ----------.
- സാറ്റേൺ - 5 (വികസിപ്പിച്ചെടുത്തത് നാസ (യുഎസ്എ))
11. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരൻ?
- രാകേഷ് ശർമ്മ
12. കൊളംബിയ എന്ന ബഹിരാകാശ വാഹനത്തിന് സംഭവിച്ച അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി?
- കൽപന ചൗള
13. സുനിത വില്യംസിന് ലഭിച്ച രണ്ട് ലോക റെക്കോർഡുകൾ എഴുതുക?
(i) ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വനിത
(ii) ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത
14. സുനിത വില്യംസിന്റെ ബഹിരാകാശ അനുഭവങ്ങളെക്കുറിച്ച് നിങ്ങൾ പാഠപുസ്തകത്തിൽ നിന്ന് മനസ്സിലാക്കിയല്ലോ? സുനിത വില്യംസിന്റെ അനുഭവങ്ങളുടെ കാരണങ്ങൾ സയൻസ് ഡയറിയിൽ എഴുതുക.
അനുഭവങ്ങൾ | കാരണങ്ങൾ |
---|---|
ഭൂമിയിലെ രാത്രിയും പകലും ഒരേ സമയം കാണാനാകുന്നു | വളരെ അകലെയായതിനാൽ ഭൂമിയെ മുഴുവനും കാണാനാകുന്നു. |
ഉറുമ്പിനെപോലെത്തന്നെ സഞ്ചാരിക്കും ഭാരം അനുഭവപ്പെടുന്നില്ല | കാരണം ബഹിരാകാശത്ത് ഗുരുത്വാകർഷണബലം ഇല്ല |
ശ്വസിക്കാനുള്ള വായു ഭൂമിയിൽനിന്ന് കൊണ്ടുപോകണം | ബഹിരാകാശത്ത് വായു ഇല്ല |
മെത്തയിൽ കിടന്ന് സുഖമായി ഉറങ്ങാൻ ആവില്ല | ബഹിരാകാശത്ത് ഗുരുത്വാകർഷണബലം ഇല്ല |
പകൽപോലും നക്ഷത്രങ്ങളെ കാണാം. | ആകാശം കറുത്തതായി കാണപ്പെടുന്നു |
15. ഏത് ദിവസമാണ് ചാന്ദ്രദിനമായി ആചരിക്കുന്നത്? എന്തുകൊണ്ട്?
- അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്, എഡ്വിൻ ബസ് ആൽഡ്രിൻ എന്നിവർ 1969 ജൂലായ് 21 ന് ആദ്യമായി ചന്ദ്രനിൽ ഇറങ്ങി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അപ്പോളോ II എന്ന ബഹിരാകാശ വാഹനമാണ് ഇതിനുപയോഗിച്ചത്. മൈക്കിൾ കോളിൻസ് എന്ന സഞ്ചാരിയും വാഹനത്തെ നിയന്ത്രിച്ചു കൊണ്ട് ഈ യാത്രയിൽ കൂടെയുണ്ടാടിയിരുന്നു. മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ വാർഷികദിനമായ ജൂലായ് 21 ചാന്ദ്രദിനമായി ആചരിക്കുന്നു.
16. 'ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
- വിക്രം സാരാഭായ്
17. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ.
• ഇന്ത്യ - ISRO (Indian Space Research Organisation)
• യുഎസ്എ - NASA (National Aeronautics and Space Administration)
• യൂറോപ്പ് - ESA (European Space Agency)
• ജപ്പാൻ - JAXA (Japan Aerospace Exploration Agency)
• റഷ്യ - RSA (Russian Space Agency)
• ചൈന - CNSA (China National Space Administration)
18. ഇന്ത്യൻ ഉപഗ്രഹങ്ങളും അവയുടെ സേവനങ്ങളും.
• വാർത്താവിനിമയത്തിന് നാം ആശ്രയിക്കുന്ന ഉപഗ്രഹങ്ങളാണ് ഇൻസാറ്റുകൾ (INSAT).
• ഭൂവിഭവ പഠനം, കാലാവസ്ഥാപഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ് ഐ.ആർ.എസ്. (IRS) ഉപഗ്രഹങ്ങൾ.
• വിദ്യാഭ്യാസകാര്യങ്ങൾക്കായി നാം പ്രയോജനപ്പെടുത്തിയിരുന്ന ഉപഗ്രഹമാണ് എഡ്യൂസാറ്റ്.
• ഇൻസാറ്റ് (INSAT), ഐ.ആർ.എസ്. (IRS) പരമ്പരകളിൽ വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ ഉപഗ്രഹങ്ങൾ നാം വിക്ഷേപിച്ചിട്ടുണ്ട്.
19. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 1 നെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?
- ഇന്ത്യയുടെ പ്രഥമ ചന്ദ്രദൗത്യമായ ചന്ദ്രയാൻ-1, 2008 ഒക്ടോബർ 22 ന് വിക്ഷേപിക്കപ്പെട്ടു. ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യം തന്നെ തിളക്കമാർന്ന വിജയം കണ്ടു എന്നതിൽ നമുക്ക് അഭിമാനിക്കാം. ചന്ദ്രനിലെ ജലസാന്നിധ്യം
കണ്ടെത്തിയത് ചന്ദ്രയാനാണ്.
വിലയിരുത്താം
1. ഇന്നലെയും ഇന്നുമായി കൃത്രിമ ഉപഗ്രഹങ്ങളുടെ ഏതെങ്കിലും സേവനം നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? വിശദീകരിക്കുക.
- അതെ, കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം നാം എന്നും ഉപയോഗപ്പെടുത്തുന്നുണ്ട്.
അവയിൽ ചിലതാണ് ടെലിവിഷൻ, റേഡിയോ, മൊബൈൽ, ഇന്റർനെറ്റ് എന്നിവ. കൃത്രിമ ഉപഗ്രഹങ്ങളാണ് ഈ സേവനങ്ങൾ നൽകുന്നത്.
2. ബഹിരാകാശ നിലയത്തിലെ ഒരു സഞ്ചാരിയുടെ ജീവിതാവസ്ഥയും നിങ്ങളുടെ വീട്ടിലെ ജീവിതാവസ്ഥയും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു?
- നാം ഭൂമിയിലായിരിക്കുമ്പോൾ, ഗുരുത്വാകർഷണത്തിന്റെ സാന്നിധ്യം കാരണം നമ്മുടെ ഭാരം അനുഭവപ്പെടും അതിനാൽ നടക്കാൻ സാധിക്കും. എന്നാൽ നമ്മൾ ബഹിരാകാശത്ത് ആയിരിക്കുമ്പോൾ, ഗുരുത്വാകർഷണത്തിന്റെ അഭാവം കാരണം നമ്മുടെ ഭാരം അനുഭവപ്പെടില്ല. ഭാരമില്ലായ്മ കാരണം നമുക്ക് ബഹിരാകാശ നിലയത്തിൽ നടക്കാൻ കഴിയില്ല. ഭൂമിയിൽ ഓക്‌സിജന്റെ ഉണ്ട്. ബഹിരാകാശത്ത് ഓക്‌സിജന്റെ അഭാവം മൂലം നമുക്ക് ഭൂമിയിൽ നിന്ന് വായു കൊണ്ടുപോകേണ്ടതുണ്ട്. നമുക്ക് വീട്ടിൽ വെള്ളമുപയോഗിച്ച് കുളിക്കാം. കട്ടിലിൽ സുഖമായി ഉറങ്ങാം. ബഹിരാകാശ നിലയത്തിൽ വെള്ളം ഉപയോഗിച്ച് കുളിക്കാൻ കഴിയില്ല, സ്പോഞ്ച് ഉപയോഗിച്ച് നനച്ച് തുടയ്ക്കുകയാണ് ചെയ്യാറ്. മെത്തയിൽ കിടന്നുറണമെങ്കിൽ ഉറപ്പിച്ചിരിക്കുന്ന കട്ടിലിൽ ബെൽറ്റ് കൊണ്ട് ശരീരം മുറുകെ കെട്ടണം.
3. "നാം ഇന്ന് അനുഭവിക്കുന്ന ഒട്ടേറെ ജീവിതസൗകര്യങ്ങൾ നമുക്ക് നൽകുന്നത് കുത്രിമോപഗ്രഹങ്ങളാണ്'' ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ചർച്ച ചെയ്യുക.
- അതെ, നാം ഇന്ന് അനുഭവിക്കുന്ന ഒട്ടേറെ ജീവിതസൗകര്യങ്ങൾ നമുക്ക് നൽകുന്നത് കുത്രിമോപഗ്രഹങ്ങളാണ്. വാർത്താവിനിമയത്തിന് നാം ആശ്രയിക്കുന്ന ഉപഗ്രഹങ്ങളാണ് ഇൻസാറ്റുകൾ (INSAT). ഭൂവിഭവ പഠനം, കാലാവസ്ഥാപഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ് ഐ.ആർ.എസ്. (IRS) ഉപഗ്രഹങ്ങൾ. വിദ്യാഭ്യാസകാര്യങ്ങൾക്കായി നാം പ്രയോജനപ്പെടുത്തിയിരുന്ന ഉപഗ്രഹമാണ് എഡ്യൂസാറ്റ്. ഇൻസാറ്റ് (INSAT), ഐ.ആർ.എസ്. (IRS) പരമ്പരകളിൽ വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ ഉപഗ്രഹങ്ങൾ നാം വിക്ഷേപിച്ചിട്ടുണ്ട്. ഇതുകൂടാതെ വനഭൂമികൾ, തണ്ണീർത്തടങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിനും സൈനീക പ്രധിരോധ പ്രവർത്തങ്ങൾക്കും കര സമുദ്ര-വ്യോമ ഗതാഗതങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും മത്സ്യസമ്പത്ത് കണ്ടെത്തുന്നതിനും നാം ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു.
4. ഇന്ത്യ ഇന്ന് ബഹിരാകാശ രംഗത്ത് ഒരു വൻശക്തിയാണ്. വിലയിരുത്തുക.
- ഇന്ത്യ ബഹിരാകാശ ഗവേഷണ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ശേഷി മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു. വ്യത്യസ്ത ആവശ്യങ്ങൾക്കായി നമുക്ക് ബഹിരാകാശത്ത് നിരവധി ഉപഗ്രഹങ്ങളുണ്ട്. ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമായ ചന്ദ്രയാൻ-1 ഇന്ത്യ അടുത്തിടെ വിക്ഷേപിച്ചു. ഈ ദൗത്യം ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി. ചന്ദ്രയാൻ-2, ചൊവ്വാ ദൗത്യമായ മംഗൾയാൻ, സൗരദൗത്യമായ ആദിത്യ എന്നിവയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ പെടുന്നു. പൂർണ വിക്ഷേപണ ശേഷിയുള്ള ലോകത്തിലെ ആറ് സർക്കാർ ബഹിരാകാശ സംഘടനകളിൽ ഒന്നാണ് ഐഎസ്ആർഒ.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments