STD 7 കേരള പാഠാവലി: പാലക്കാടൻ കാറ്റ് - ചോദ്യോത്തരങ്ങൾ


Study Notes for Class 7th കേരള പാഠാവലി (എത്രയും ചിത്രം വിചിത്രം) പാലക്കാടൻ കാറ്റ് | Malayalam Unit 05 ethrayum chithram vichithram - palakkadan kaat - Questions and Answers | Teachers Handbook

എസ്. ഗുപ്തൻ നായർ 
• മലയാള സാഹിത്യത്തിലെ വിമർശകരിൽ പ്രമുഖനായിരുന്നു എസ്. ഗുപ്തൻ നായർ. സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, നടന്‍, നാടക ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യാപരിച്ച എസ്. ഗുപ്തന്‍ നായര്‍ കേരള സാഹിത്യ സമിതിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും അധ്യക്ഷനായിരുന്നു.1919 ഓഗസ്റ്റ് 22ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലായിരുന്നു ജനനം. ശ്രീചിത്ര ഗ്രന്ഥശാല, മാർഗി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. ‘മലയാളി’, ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 2006 ഫെബ്രുവരി ഏഴിന് അദ്ദേഹം അന്തരിച്ചു. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആധുനിക സാഹിത്യം, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം, കാവ്യസ്വരൂപം, തിരയും ചുഴിയും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, സമാലോചനയും പുനരാലോചനയും, കേരളവും സംഗീതവും മനസാസ്മരാമി(ആത്മകഥ) എന്നിവയാണ് എസ് ഗുപ്തന്‍ നായരുടെ പ്രധാന കൃതികള്‍.

എത്രയും ചിത്രം വിചിത്രം
1. “എഴുത്തച്ഛനായ് മാറുന്നു, പിന്നെ, യച്ഛനെഴുത്തായും''- പ്രയോഗത്തിലെ കൗതുകത്തിനപ്പുറത്തേക്ക് എന്തെല്ലാം ചിന്തകളാണ് ഈ വരികൾ ഉണർത്തുന്നത്? ചർച്ചചെയ്യുക
- സച്ചിദാനന്ദന്റെ "എഴുത്തച്ഛനെഴുതുമ്പോൾ' എന്ന കവിതയിലെ വരികളാണിവിടെ കൊടുത്തിരിക്കുന്നത്. മലയാള ഭാഷയുടെ പിതാവാണ് എഴുത്തച്ഛൻ. എഴുത്തച്ഛനിലൂടെയാണ് മലയാളഭാഷക്കു ഒരച്ഛൻ ഉണ്ടായത്. എഴുത്തച്ഛൻ എഴുതുമ്പോൾ അത് എഴുത്തിന്റെ അച്ഛനായും അച്ഛന്റെ എഴുത്തായും മാറുന്നു. ഇവിടെ മലയാളഭാഷയുടേതെന്നപോലെ തന്റെയും മറ്റു സാഹിത്യകാരന്മാരുടെയും പിതൃസ്ഥാനമാണ് എഴുത്തച്ഛനെന്ന് പറയുകയാണ് സച്ചിദാനന്ദൻ.

പാലക്കാടൻ കാറ്റ്
പുതിയ പദങ്ങൾ
• നീഹാരം - മഞ്ഞ്
• പ്രക്ഷീണം - ക്ഷയിച്ചത്
• അഗ്രഹാരം - ബ്രാഹ്മണർ താമസിക്കുന്ന തെരുവ് • ചേല - വസ്ത്രം
• താലവൃന്തം - വിശറി
• ഗാത്രം - ശരീരം
• നൈദാഘവാതം - ഉഷ്ണക്കാറ്റ്
• മാർദ്ദംഗികർ - മൃദംഗക്കാർ
• വൈണികർ - വീണ വായിക്കുന്നവർ
• സ്വാധ്യായനിരതൻ - വേദപഠനത്തിൽ മുഴുകിയവൻ
• സ്വധർമനിരതൻ - സ്വന്തം ധർമ്മത്തിൽ മുഴുകിയവൻ
• ഗർഭഗൃഹം - ക്ഷേത്രത്തിൽ ബിംബം പ്രതിഷ്ഠിച്ചിട്ടുള്ള മുറി
• ചരമഘട്ടം - അവസാനഘട്ടം

വായിക്കാം കണ്ടെത്താം
1. ഉപന്യാസത്തിൽ പാലക്കാടൻ കാറ്റിനെ എങ്ങനെയാണ് അവതരിപ്പിക്കുന്നത്? 
വേനൽക്കാലത്ത് പാറക്കെട്ടുകളുടെ നടുവിലൂടെ ആഞ്ഞടിക്കുന്ന തപ്താനിലനായും ഹേമന്തരാത്രികളിൽ നീലമലകളുടെ നീഹാര ശീതളിമയെ വഹിച്ചുകൊണ്ടെത്തുന്ന കുളിർകാറ്റായും മധ്യാഹ്നങ്ങളിൽ പൊടിപടലത്തെ വട്ടം ചുറ്റിക്കുന്ന ചുഴലിക്കാറ്റായും മാറിമാറി പാലക്കാടൻ കാറ്റ് വന്നെത്തുന്നു.

2. കല്പാത്തിയിൽ കാലം വരുത്തിയ മാറ്റമെന്ത്?
- ഒരു കാലത്ത് യാഥാസ്ഥിതികത്വത്തിന്റെ ഈറ്റില്ലമായിരുന്ന ആ ഗ്രാമത്തിൽ വച്ചാണ് ഗ്രാമവീഥിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം ഇതരജാതിക്കാർക്കും നൽകണമെന്നു വാദിച്ച ആര്യസമാജക്കാര ഗ്രാമവാസികൾ പൊതിരെ തല്ലി വിട്ടത്. കാലം മാറി, കല്പാത്തിയിൽക്കൂടി ഇന്നാർക്കും വഴിനടക്കാം. മിശ്രവിവാഹം പോലും ഇപ്പോൾ പുതുമയില്ലാത്തതായി. സംഗീതഭ്രാന്തന്മാരായ അവർ കല്പാത്തി രഥോൽസവത്തിന് അനുഗൃഹീത നാഗസ്വരവിദ്വാനായ ഷേക് ചിന്ന മൗലാനാ സാഹേബിനെ ഒരിക്കൽ ക്ഷണിച്ചു വരുത്തി ഉൽസവത്തിനു പങ്കെടുപ്പിച്ചു.

3. പാലക്കാട്ടുകാർ പഴനിയാണ്ടവനെ പരദേശിയായി കാണാത്തതിന് ഉപന്യാസകാരൻ കണ്ടെത്തുന്ന കാരണമെന്ത്?
- ഇരുപത് മൈലോളം വീതിയിൽ പരന്നു വിശാലമായി കിടക്കുന്ന പാലക്കാട് ചുരത്തിലൂടെ തമിഴ് നാട്ടിലേക്കുള്ള സഞ്ചാരം വളരെ എളുപ്പമാണ്. ഒരു ദൂരയാത്രയുടെ തയ്യാറെടുപ്പുകൾ അതിനാവശ്യമില്ല. അതിനാൽ തന്നെ പഴനിയിലേക്കുള്ള യാത്ര പാലക്കാട്ടുകാർക്കു ഒട്ടും ആയാസമുള്ളതല്ല. കാവടിയെടുക്കലും വ്രതം നോക്കലും പഴനിക്കു വണ്ടികയറലും എല്ലാം പാലക്കാടുകാർക്കു വളരെ സാധാരണമാണ്. ഇതെല്ലാം കൊണ്ട് തന്നെ പഴനി ആണ്ടവൻ ഒരിക്കലും അവർക്കു ഒരു പരദേശിയല്ല.

സവിശേഷതകൾ കണ്ടെത്താം
1. തപ്താനിലൻ, കുളിർകാറ്റ്, ചുഴലിക്കാറ്റ് എന്നീ പദങ്ങൾ പാലക്കാടൻ കാറ്റിനു നൽകിയിട്ടുണ്ട്. ഇതിലൂടെ പാലക്കാടിന്റെ ഏതെല്ലാം സവിശേഷതകൾ
വെളിവാകുന്നു
- പാറ നിറഞ്ഞ മൊട്ടക്കുന്നുകളിൽ തട്ടി ചുരം വഴി ചീറി വരുന്ന ചൂട് കാറ്റിന്റെ കലമ്പലാണ് പാലക്കാടിന്റെ ശ്രുതി. വേനൽക്കാലത്തു ആ കാറ്റ് പാറക്കെട്ടുകളെ തഴുകി ചൂട് കാറ്റായി ആഞ്ഞു വീശുന്നു. ഹേമന്തരാത്രികളിൽ മലകളിൽ നിന്നുള്ള കുളിരിനെ വഹിച്ചുകൊണ്ടുള്ള തണുത്ത കാറ്റായി അത് മാറും. ഉച്ചനേരത്ത് പൊടിപടലങ്ങളെ വട്ടം കറക്കും ചുഴലിക്കാറ്റായി അത് മാറുന്നു. ഒരേ കാറ്റ് തന്നെ വിവിധ ഭാവങ്ങളിൽ അവതരിക്കുന്നു എന്ന് പറയുന്നതിലൂടെ പാലക്കാടിന്റെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഇവിടെ വ്യക്തമാകുന്നത്.

2. ഉപന്യാസത്തിന് പാലക്കാടൻ കാറ്റെന്നാണല്ലോ ശീർഷകം നൽകിയിരിക്കുന്നത്. ഇതിലെ ഔചിത്യം എന്ത്?
- മൊട്ടപ്പാറകളിൽ തട്ടി ചുരംവഴി ചീറ്റി വരുന്ന നിരന്തരമായ ചൂട് കാറ്റ്പാലക്കാടിന്റെ മാത്രം പ്രത്യേകതയാണ്. വേനൽക്കാലത്ത് തപ്താനിലനായും ഹോമന്ത രാത്രികളിൽ കുളിർ കാറ്റായും മധ്യാഹ്നങ്ങളിൽ പൊടിപടലത്തെ വട്ടം ചുറ്റിക്കുന്ന ചുഴലിക്കാറ്റായും അതു മാറിമാറി വന്നെത്തുന്നു. അതുകൊണ്ടു തന്നെ ഈ തലക്കെട്ട് ഉപന്യാസത്തിന് തികച്ചും ഉചിതമാണ്.

പദച്ചേർച്ചകൾ
പദങ്ങൾ പിരിച്ചെഴുതിനോക്കു
• ജമന്തിപ്പൂവുകൾ - ജമന്തി + പൂവുകൾ
• മൊട്ടക്കുന്നുകൾ - മൊട്ട + കുന്നുകൾ 
 ചുഴലിക്കാറ്റ് - ചുഴലി + കാറ്റ്
 നെൽപ്പാടം - നെൽ + പാടം
• നിറപ്പൊലിമ - നിറ + പൊലിമ
• പാറക്കെട്ട് - പാറ + കെട്ട്

ചേർത്തെഴുതിയപ്പോൾ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചല്ലോ. ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തൂ. മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്യു.
ഇത് ദ്വിത്വസന്ധിയാണ്. രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി. മുകളിൽ ഉദാഹരണമായി തന്നിരിക്കുന്ന പദങ്ങൾ പിരിച്ചെഴുതുമ്പോൾ ഇരട്ടിപ്പ് ഇല്ലാതാകുന്നു. പദങ്ങൾ തമ്മിൽ ചേർത്തെഴുതുമ്പോൾ അക്ഷരങ്ങൾ ഇരട്ടിക്കുന്നു.
• വേനൽക്കാലം - വേനൽ + കാലം
• വാരിക്കെട്ടി - വാരി + കെട്ടി
• കൽപ്പാത്തിപ്പുഴ - കൽപ്പാത്തി + പുഴ  
 തിരുവാതിരക്കാലം - തിരുവാതിര + കാലം
• കൂട്ടത്തിൽച്ചേർന്ന് - കൂട്ടത്തിൽ + ചേർന്ന് 
 മൊട്ടപ്പാറ - മൊട്ട + പാറ
• ഗ്രാമപ്പേരുകൾ - ഗ്രാമ + പേരുകൾ 

ഉപന്യാസം തയാറാക്കാം
പാലക്കാടിന്റെ ചില സവിശേഷതകൾ ഉപന്യാസത്തിൽ പ്രതിപാദിക്കുന്നുണ്ട്. അവ കണ്ടെത്തി പട്ടികയാക്കൂ.
• ഭൂമിശാസ്ത്രം - പാലക്കാട്ടു ചുരം, മൊട്ടപ്പാറകൾ, പാലക്കാടൻ കാറ്റ്, കൽപ്പാത്തി പുഴ, കരിമ്പനകൾ, പച്ചവിരിച്ച നെൽപ്പാടങ്ങൾ.
• ചരിത്രം - പാലക്കാടൻ സംസ്കാരം, ഹൈദറിന്റെയും ടിപ്പുവിന്റെയും പടയോട്ടം, പഴമകളുടെ നാട്, യാഥാസ്ഥിതികത്തിന്റെ ഈറ്റില്ലം, കൽപ്പാത്തി രഥോത്സവം, 
• ഭാഷ - ചെട്ടിത്തമിഴ്, മലയാളം, പല വിഭാഗങ്ങളുടെ തമിഴ്. 
• വേഷം - നിറം മങ്ങിയ കടും ചേല ചുറ്റിയ പുഷ്ടഗാത്രയായ സ്ത്രീ 
• കല - നൂറണി പരമേശ്വരഭാഗവതർ, എം. ഡി. രാമനാഥൻ, ചെമ്പ വൈദ്യനാഥ ഭാഗവതർ, പാലക്കാട് മണി, നാരായണസ്വാമി.

പാലക്കാടിന്റെ സവിശേഷതകൾ പട്ടികപ്പെടുത്തിയല്ലോ. ഇതുപോലെ സ്വന്തം ദേശത്തിന്റെ സവിശേഷതകൾ പട്ടികപ്പെടുത്തു. അവ പ്രയോജനപ്പെടുത്തി ദേശത്തെക്കുറിച്ചുള്ള ലഘു ഉപന്യാസം തയാറാക്കൂ. 

സ്ഥലനാമ കൗതുകം
“സ്ഥലനാമങ്ങൾ സംസ്കാരത്തിന്റെ അവിഭാജ്യമായ ഒരംശമാണ്” എന്ന നിരീക്ഷണം വായിച്ചല്ലോ. ദേശത്തിന്റെ സാംസ്കാരിക ചരിത്രവുമായി ബന്ധമുള്ള സ്ഥലനാമങ്ങൾ കണ്ടെത്തി ഏതെങ്കിലും ഒന്നിനെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
• തൃശ്ശൂർ 
തൃശ്ശിവപേരൂര്‍ അഥവാ തൃശ്ശൂരിന്റെ (Trchur) നാമോത്പത്തി ശൈവമത വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരു ശിവ പെരിയ ഊര്‍ ആണ് തൃശ്ശിവപേരൂര്‍ ആയി പരിണമിച്ചതത്രെ. തിരു എന്നത് ആദരസൂചകമായി ഉപയോഗിക്കുന്ന ഒരു ഉപസര്‍ഗ്ഗമാണ്. പെരിയ ഊര്‍ എന്നാല്‍ വലിയ ഊര്എ ന്നര്‍ത്ഥം.

• കന്യാകുമാരി 
ദുര്‍ഗ്ഗാക്ഷേത്രംകൊണ്ടുണ്ടായ പേര്‍. കുമാരി എന്ന വാക്കിന് സപ്തനദികളില്‍ ഒന്നെന്നുള്ള അര്‍ത്ഥവും കൂടി കാണുന്നു.

• തിരുവട്ടാർ 
ഈ സ്ഥലത്തെ ചുറ്റി നദിയൊഴുകുന്നുണ്ട്. തിരുവെന്നത് ശ്രീ എന്ന അര്‍ത്ഥത്തില്‍ ക്ഷേത്രത്തെക്കുറിക്കുന്നു.

• നെയ്യാറ്റിന്‍കര
പുഴയുടെ കര. ഈ പുഴയ്ക്കു നെയ്യാറ് എന്നു പേര്‍. അതിലെ ജലത്തെ സംബന്ധിച്ചു വന്നതായിരിക്കാം.


SCERT Kerala HS / HSE Study Material
STD XII (All Subjects) Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS