STD 7 അടിസ്ഥാന പാഠാവലി: അശാന്തിയുടെ വേനലിലെ കുളിര് - ചോദ്യോത്തരങ്ങൾ - പഠന പ്രവർത്തനങ്ങൾ 


Study Notes for Class 7 അടിസ്ഥാന പാഠാവലി (അറിവായ് നിറവായ്) അശാന്തിയുടെ വേനലിലെ കുളിര് - ചോദ്യോത്തരങ്ങൾ | Text Books Solution Malayalam BT asanthiyude venalile kuliru 
| Teachers Handbook

അശാന്തിയുടെ വേനലിലെ കുളിര് - സി.രാധാകൃഷ്ണൻ 
പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ സി.രാധാകൃഷ്ണൻ 1939 ഫെബ്രുവരി 15 ന് തിരൂരിൽ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളത്തിലെയും ഇംഗ്ലീഷിലെയും നിരവധി പ്രസിദ്ധീകരണങ്ങളിൽ ലേഖകനായും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ചലച്ചിത്ര മേളയുടെ അവാർഡു കമ്മിറ്റി അംഗം, ഇന്ത്യൻ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം എന്നീ നിലകളിൽ  പ്രവർത്തിച്ചു. പത്തോളം സിനിമകൾക്ക് തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചു. നാല് സിനിമകൾ സംവിധാനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മൂർത്തീദേവി പുരസ്‌കാരം, വയലാർ അവാർഡ്, പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. 2010 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചു. തീക്കടൽ കടഞ്ഞ് തിരുമധുരം, ഉള്ളിൽ ഉള്ളത്, ഇനിയൊരു നിറകണ്‍ചിരി, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, എല്ലാം മായ്ക്കുന്ന കടൽ, ഇവിടെ എല്ലാവർക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും തുടങ്ങി നാല്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

പുതിയ പദങ്ങൾ
• ഏകതാനം - ഒരേ തരത്തിലുള്ള
• അവബോധം - അറിവ്
• കോറ് - കീറൽ
• സമന്വയം - പരസ്പരബന്ധം
• സമവായം - കൂട്ടം
• അതിവർഷം - അധികമായ മഴ
• നിർജ്ജീവം - ജീവനില്ലാത്ത
• ഉരുത്തിരിയുക - രൂപംപ്രാപിക്കുക

വായിക്കാം കണ്ടെത്താം
• “ചുറ്റുപാടുകൾ അൽപ്പം ആശ്വാസമാകുന്നതോടെ ഈ വക കാര്യങ്ങളെല്ലാം നാം മറന്നുപോകുന്നു''. എന്തിനെക്കുറിച്ചാണ് ലേഖകൻ ഇങ്ങനെ പറയുന്നത്?
അതിവർഷമോ പ്രളയമോ വരൾച്ചയോ ഉണ്ടാവുമ്പോൾ “ഇത്രയേറെ ചൂടെങ്ങനെ'' ഭൂഗർഭജലം എവിടെപ്പോയി? ഇതിലേ വീശിയിരുന്ന കാറ്റ് എന്തേ ഇത്ര മടിയനായിത്തീരാൻ? നൂറ്റാണ്ടുകളായുള്ള പതിവുകൾ എന്തുകൊണ്ടു തെറ്റുന്നു?
എന്നിങ്ങനെ ചില ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കാറുണ്ട്. ചുറ്റുപാടുകൾ അൽപ്പം ആശ്വാസകരമാവുന്നതോടെ ഈ വക കാര്യങ്ങളെല്ലാം നാം മറന്നു പോകുന്നു. അനുഭവങ്ങളിൽ നിന്ന് നാം പുതിയ പാഠങ്ങൾ പഠിക്കുന്നില്ല.

• വട്ടത്തിൽനിന്ന് കളിക്കുന്ന ഒരു തരം പന്തുപാസുകളിയാണ് പ്രകൃതിയിൽ നടക്കുന്നതെന്ന് ലേഖകൻ പറയുന്നതിന്റെ പൊരുളെന്ത്?
- ഇതര ജീവികൾ പ്രകൃതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് പലതിനും മറുമരുന്നായ മാറ്റങ്ങളാണ് ഓരോ ജീവിയും ജനിപ്പിക്കുന്നത്. തനിക്ക് ആവശ്യമുള്ളത് മറ്റുള്ളവർ പുറന്തള്ളുന്നതാണ്. താൻ പുറന്തള്ളുന്നത് മറ്റു ജീവജാലങ്ങളിൽ പലതിനും ആവശ്യമുള്ളതാണ്. ഇങ്ങനെയുള്ള പരസ്പരാശ്രയമാണ് ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന്റെ അടിത്തറ. വട്ടത്തിൽ നിന്ന് കളിക്കുന്ന ഒരു തരം പന്തുപാസുകളിയാണ് പ്രകൃതിയിൽ നടക്കുന്നതെന്ന് ലേഖകൻ പറയുന്നതിന്റെ പൊരുളിതാണ്.

• “പാലത്തിനരികിൽ എത്തുമ്പോഴാലോചിക്കാം പാലം കടക്കുന്ന കാര്യം” ഈ പഴമൊഴി സന്ദർഭവുമായി എങ്ങനെ യോജിക്കുന്നു? പാഠഭാഗത്തുനിന്ന് ഇത്തരത്തിലുള്ള മറ്റു പ്രയോഗങ്ങൾ കണ്ടെത്തി വ്യാഖ്യാനിക്കൂ.
- കാര്യങ്ങൾ മുൻകൂട്ടി ചിന്തിച്ച് ആസൂത്രണം ചെയ്ത് പ്രവർത്തിച്ചാൽ പല പ്രതിസന്ധികളെയും തരണം ചെയ്യാം. എന്നാൽ നാം അത് ചെയ്യാറില്ല. പ്രകൃതിക്ക് ഹാനികരമായേക്കാവുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് ഒഴിവാക്കാൻ നാം പലപ്പോഴും ശ്രമിക്കാതെ വരുന്നേടത്തുവച്ചു കാണാം എന്ന നിലപാടാണ് “പാലത്തിനരികിൽ എത്തുമ്പോഴാലോചിക്കാം പാലം കടക്കുന്ന കാര്യം” എന്ന പഴമൊഴിയിലൂടെ വ്യക്തമാകുന്നത്. ഈ പ്രവണത നല്ലതല്ല.
പാഠഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള മറ്റു പ്രയോഗങ്ങൾ
• ഒരിഴ പൊട്ടിയാൽ പരവതാനി നാശമായി
- അനേകകോടി നൂലിഴകൾ തുന്നിയ പട്ടുപരവതാനി പോലെയാണ് ജീവമണ്ഡലം. ഏതെങ്കിലും ഒരു ജീവിവർഗത്തിന് വംശനാശം സംഭവിച്ചാൽ ജീവമണ്ഡലമാകുന്ന പരവതാനിയുടെ നൂലിഴകൾ പൊട്ടും. അതു നാശമാകും. പൊട്ടിയ നൂലിഴകളാകുന്ന ജീവിവർഗ്ഗത്തെ പുനരുജ്ജീവിപ്പിക്കുന്നത് എളുപ്പമല്ല.
• ആദ്യമുണരുന്ന കിളിക്കേ പുഴുവിനെ കിട്ടു
- മടി പിടിച്ചു ഉറങ്ങാതെ അതിരാവിലെ ഉണരുന്ന കിളികൾക്കേ ഇരയായി പുഴുവിനെ കിട്ടു. അല്ലെങ്കിൽ മറ്റു കിളികൾ അവയെ എല്ലാം തിന്നു തീർക്കും. അവസരങ്ങളും ഇതുപോലെയാണ്, അത് എപ്പോഴും എല്ലാവരുടെയും മുന്നിൽ പ്രത്യക്ഷപെടില്ല. അതിനു വേണ്ടി പ്രയത്നിക്കുന്നവർക്കു മാത്രമേ അത് കരസ്ഥമാകു.

സംവാദത്തിലേർപ്പെടാം
• “മനുഷ്യൻ മാത്രമാണ് ജീവലോകത്തിൽ കളിയുടെ നിയമം തെറ്റിച്ചു കളിക്കുന്ന ജീവി.
ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
- ഗവൺമെന്റ് സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ എ, ബി ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ സംവാദത്തിന്റെ അഭിപ്രായങ്ങളും, മോഡറേറ്ററുടെ ക്രോഡീകരണവും താഴെ കൊടുക്കുന്നു.
എ ഗ്രൂപ്പ് വിഷയത്തെ അനുകൂലിച്ച് സംസാരിച്ചു: മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടാണ് പ്രകൃതിക്ക് വൻ തോതിൽ നാശം സംഭവിക്കുന്നത് എന്നതിൽ തർക്കമില്ല. ഇത് മനുഷ്യന് ജീവിക്കാൻ വേണ്ടിയാണെന്നു പറയാൻ കഴിയില്ല. ആഡംബര ജീവിതത്തിനും ലാഭത്തിനുംവേണ്ടിയാണ് വൻതോതിലുള്ള പ്രകൃതിചൂഷണം നടക്കുന്നത്.
മലിനീകരണപ്പെടുന്ന ജലം, വന നശീകരണം, ആഗോള താപനം, മണ്ണിനുണ്ടാകുന്ന മലിനീകരണം, റേഡിയോ-ആക്ടീവ് മലിനീകരണം, വായു
മലിനീകരണം, അമിതമായ കാർബൺഡയോക്സൈഡിന്റെ വ്യാപനം തുടങ്ങി
അനേകം ഘടകങ്ങള് വെല്ലുവിളിയായിട്ടുണ്ട്. ജനപ്പെരുപ്പത്തിന്റെയും വ്യാവസായിക വളർച്ചയുടെയും പരിണതഫലമായി ഇന്ന് കാടുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾ
ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു.
ബി ഗ്രൂപ്പിന്റെ അഭിപ്രായങ്ങൾ (വിഷയത്തെ പ്രതി കൂലിക്കുന്നു):
വികസനം എന്നത് അത്യാവശ്യമാണ്. ജനസംഖ്യ കൂടുമ്പോൾ അവർക്കുള്ള ആവശ്യങ്ങളും വർധിക്കുന്നു. പ്രകൃതി ദുരന്തമെല്ലാം മനുഷ്യ നിർമ്മിതമെന്ന്പ റയാനാവില്ല. പല പ്രകൃതിദുരന്തങ്ങളും ഒട്ടേറെ വർഷങ്ങൾക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. മനുഷ്യന് ജീവിക്കാൻ ജലം, വീട്, റോഡ്, വൈദ്യുതി, ഗതാഗത സൗകര്യങ്ങൾ, എന്നിവ അത്യാവശ്യമാണ്. വികസനമില്ലാതെ നാടിന് ഒരിക്കലും നിലനില്പില്ല.
മോഡറേറ്റർ: മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. മറ്റേത് ജീവിക്കും ഭൂമിക്ക് മേൽ ഒരേ അവകാശമാണുള്ളത്. വികസനം വേണം, അത് പ്രകൃതിയെ ചൂഷണം ചെയ്താവരുത്'. മലിനീകരണത്തിനും, മഹാമാരികൾക്കും എതിരെയുള്ള യുദ്ധം ആഗോളതലത്തിൽ ഒരുമിച്ചു നിന്ന് പൊരുതി ജയിക്കേണ്ട ഒന്നാണ്. ചന്ദ്രനിൽ ഇറങ്ങി, ചൊവ്വയിലേക്ക് റോബോട്ടുകളെ അയച്ച്, അന്യഗ്രഹങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന, പ്രപഞ്ചത്തിലെ അനന്ത സാധ്യതകളിലേക്കുള്ള അറിവിന്റെ ജാലകം തുറക്കുന്ന മനുഷ്യന് സ്വന്തം ഗ്രഹമായ ഭൂമിയിലെ വിഭവങ്ങളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും ഇനിയെങ്കിലും സാധിക്കട്ടെ.

നിഗമനങ്ങൾ അവതരിപ്പിക്കു
• “പ്രകൃതിയോട് നാം ചെയ്തുകഴിഞ്ഞ ക്രൂരതകളുടെ ഫലമാണ് വേനലുകളുടെ ക്രൂരതയായി തിരികെ കിട്ടുന്നത് ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണമെന്ത്? 
- ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്
ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു. ആഗോളതാപനമെന്ന ഈ പ്രതിഭാസത്തിന് പ്രധാനകാരണം മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ തന്നെയാണ്. വാഹനങ്ങളും ഫാക്ടറികളും പുറംതള്ളുന്ന വാതകങ്ങൾ, ഭൂമിയുടെ ജലസംഭരണികളായ കുളങ്ങളും ചതുപ്പുകളും നികത്തുന്നത്, മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്, നദികളിലെയും പുഴകളിലെയും മണൽ വാരൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയ എല്ലാം മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ്. മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും ഈ കാലാവസ്ഥാമാറ്റങ്ങൾ
പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാർഷികവിളകളേയും ദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയർച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു. ഇതുകൂടാതെ കൊടുംചൂട്, വെള്ളപ്പൊക്കം, വരൾച്ച, കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങൾക്കും ഇത് കാരണമാകുന്നു. മരങ്ങൾ നട്ടു വളർത്തുക, പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക, മലിനീകരണം തടയുക, ഭൂമിയുടെ ജലശ്രോതസ്സുകളെ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തികളിലൂടെ ഒരു പരിധി വരെ ഇതിനൊരു പരിഹാരം കാണാൻ നമുക്കാവും.

പദം മാറ്റിയെഴുതാം 
• വിവിധം : വൈവിധ്യം
• ശിഥിലം : ശൈഥില്യം
• വിപുലം : വൈപുല്യം
• നിർമ്മലം : നൈർമ്മല്യം

താരതമ്യക്കുറിപ്പ്
• “മർത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും 
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം 
ക്ഷിപ്രമിച്ചരാചരമൊന്നായി തളർന്നു പോ- 
മിപ്രപഞ്ചത്തിന്റെ നാഡീഞരമ്പറുക്കുകിൽ 
- പി. കുഞ്ഞിരാമൻ നായർ
ലേഖനത്തിലെ ആശയങ്ങൾ ഈ കാവ്യഭാഗവുമായി താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കൂ.
- മനുഷ്യനും മൃഗവും മരവും നക്ഷത്രവുമെല്ലാം ഒരേ പട്ടുനൂലിൽ കോർക്കപ്പെട്ട മുത്തുകളാണ്. പ്രപഞ്ചത്തിന്റെ നാഡീഞരമ്പുകളായ ഈ പട്ടുനൂൽ മുറിച്ചാൽ ഈ ചരാചരങ്ങൾ ഒന്നാകെ വേഗം തളർന്നു പോകും എന്നാണീ വരികളിലൂടെ കവി ഉദ്ദേശിക്കുന്നത്. പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ പരസ്പരാശ്രയത്വം തകർത്താൽ എന്തു സംഭവിക്കുമെന്ന് പാഠഭാഗത്തും വിശദീകരിക്കുന്നുണ്ട്. ജൈവശൃംഖലയിലെ കണ്ണികളാണ് ഓരോ ജീവജാലങ്ങളും. മറ്റു വർഗങ്ങൾക്ക് മുറിവേൽക്കുന്നതിന്റെ അളവനുസരിച്ച് അവയെ ആശ്രയിച്ചു കഴിയുന്ന വർഗ്ഗത്തിന് വംശനാശ ഭീഷണി നേരിടേണ്ടി വരും. പരസ്പരാശ്രയമാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ അടിത്തറ എന്ന ആശയമാണ് ഈ ലേഖനവും കവിതാഭാഗവും പങ്കു വെക്കുന്നത്.
Other Useful Links
Plus Two Physics Study Notes (All Chapters) Pdf
Plus One Study Materials Pdf
SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material

Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here