STD 7 കേരള പാഠാവലി: പ്രാതൽ - ചോദ്യോത്തരങ്ങൾ


Study Notes for Class 7th കേരള പാഠാവലി (എത്രയും ചിത്രം വിചിത്രം) പ്രാതൽ | Malayalam Unit 05 ethrayum chithram vichithram - prathal - Questions and Answers | Teachers Handbook

വി.കെ.എൻ 
• വി.കെ.എന്‍. എന്ന വടക്കേ കൂട്ടാല നാരയണന്‍ കുട്ടി നായര്‍ 1932 ഏപ്രില്‍ മാസം 6-ന് തൃശ്ശൂര്‍ ജില്ലയില്‍ തിരുവില്വാമലയില്‍ ജനിച്ചു.1953ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'പരാജിതന്' എന്ന കഥയോടെയാണ് വി.കെ.എന്‍. സാഹിത്യജീവിതം ആരംഭിക്കുന്നത്. ഒട്ടനവധി നോവലുകളും ചെറുകഥാ സമാഹാരങ്ങളും നര്‍മ്മലേഖനങ്ങളും വി.കെ.എന്‍. രചിച്ചിട്ടുണ്ട്. അധികാരം  അനന്തരം, അസുരവാണി, ആരോഹണം, ചിത്രകേരളം എന്നീ നോവലുകള്‍ കുറച്ചുദാഹരണങ്ങള്‍ മാത്രം. പയ്യന്‍ കഥകള്‍, വി.കെ.എന്‍. കഥകള്‍,  അമ്പതുകഥകള്‍ എന്നിങ്ങനെ പോകുന്നു ചെറുകഥാ സമാഹാരങ്ങള്‍. ആരോഹണം 1969ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. 1978-ല്‍ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് എം.പി.പോള്‍ അവാര്‍ഡ്. 1982-ല്‍ പയ്യന്‍ കഥകള്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 1997-ല്‍ പിതാമഹന്‍ എന്ന കൃതിക്ക്  മുട്ടത്തു വര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. വി.കെ.എന്‍. 2004 ജനുവരി 25 ന് അന്തരിച്ചു. 

പുതിയ പദങ്ങൾ
• പ്രാതൽ - പ്രഭാതഭക്ഷണം
• ദീർഘകായൻ - പൊക്കമേറിയ ശരീരമുള്ളവൻ
• ചാരുപടി - ചാരിയിരിക്കാനുള്ള പടി
• അഭിഷേകം - വെള്ളമോ മറ്റു ദ്രവപദാർത്ഥങ്ങളോ കൊണ്ടു നനയ്ക്കൽ
• ആഹൂതി - ഹോമം
• വാലിയക്കാർ - ഭൃത്യർ
• വിസ്തരിക്കുക - വിവരിക്കുക

വായിക്കാം കണ്ടെത്താം
• കുഞ്ഞൻ മേനോൻ എന്ന കഥാപാത്രത്തിന്റെ രൂപം കഥയിൽ അവതരിപ്പിച്ചിരിക്കുന്നത് എപ്രകാരമാണ്?
- ദീർഘകായൻ, കറുത്തു തടിച്ച ദേഹം നിറയെ രോമം, നിറുകയിൽ ലക്ഷണമൊത്ത കുടുമ, കാതിൽ വെള്ളക്കൽ കടുക്കൻ, ചന്ദ്രനിൽ സൂര്യനെ പതിച്ച മാതിരി നെറ്റിയിൽ ചന്ദനത്തിന്റെയും അതിനകത്തു സിന്ദൂരത്തിന്റെയും പൊട്ട്, മൽമൽമുണ്ട് ടെന്നീസ്കോളർ ഷർട്ട്, ക്രോസ് ബെൽറ്റ് മാതിരി നേര്യതു കൊണ്ട് ഏറാപ്പുമാണ് ഔദ്യോഗിക വേഷം.

• കുഞ്ഞൻ മേനോന്റെ ഭാഷയെക്കുറിച്ച് വി. കെ. എൻ. പറയുന്നതെന്ത്? തെളിവുകൾ കണ്ടെത്തി അവതരിപ്പിച്ചു.
- “അച്ചടിഭാഷയിൽ ഈണത്തോടെയാണ് മേനോൻ സംസാരിക്കുക. വചനം നേരെ കമ്പോസിങ്ങിനു കൊടുക്കാം. അത്രയ്ക്ക് ക്ലീൻ.
പത്രപ്രവർത്തകനായിരുന്നു വി.കെ.എൻ. വാർത്തകൾ തയാറാക്കിക്കഴിഞ്ഞാൽ വളരെ പെട്ടെന്ന് അത് എഡിറ്റ് ചെയ്ത് കമ്പോസിങ് ചെയ്യണം. അതിനാൽ എഡിറ്റിങ്ങ് വേണ്ടാതെ നേരെ കമ്പോസിങ്ങിന് കൊടുക്കാൻ പറ്റിയ റിപ്പോർട്ട് കിട്ടിയാൽ അത് പത്രക്കാരെ സംബന്ധിച്ച് വിശിഷ്ടവസ്തുവാണ്. അത്തരം ഒരു വിശിഷ്ട വസ്തുവാണ് മേനോന്റെ ഭാഷ എന്നാണ് സൂചന.

• മേനോൻ ഇഡ്ഡലി ഭക്ഷിക്കുന്നത് രസകരമായിത്തീരുന്നത് എങ്ങനെയാണ്?
- പ്രാതലിനായി പുൽപ്പായ വിരിച്ചു നിലത്തിരുന്ന മേനോന്റെ മുന്നിൽ പതിമൂന്നു ഇഡ്ഡലികളാണ് ഉണ്ടായിരുന്നത്. കൂടെയാകട്ടെ ചട്ണിയും മുളകുപൊടിയും. ആദ്യം മൂന്ന് ഇഡ്ഡലിയെടുത്തു ഇലയിൽ വച്ച മേനോൻ അതിനെ ചട്ണികൊണ്ടു അഭിഷേകം ചെയ്താണ് തുടങ്ങുന്നത്. പിന്നീട് പൊടി കുട്ടിയായിരുന്നു അടുത്ത ഘട്ടം. പൊടിയിലൊഴിക്കാൻ പപ്പടം കാച്ചിയ എണ്ണയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെ 9 ഇഡലികൾ കഴിച്ചു കഴിഞ്ഞപ്പോൾ ചട്ണിയും പൊടിയും തീർന്നു. ബാക്കി 4 ഇഡ്ഡലികളും അദ്ദേഹം പഞ്ചസാര കൂട്ടിയാണ് കഴിക്കുന്നത്.

സവിശേഷ പ്രയോഗങ്ങൾ കണ്ടെത്താം
• കഥയിൽ നർമ്മം സൃഷ്ടിക്കാൻ കഥാകൃത്ത് സവിശേഷമായ ചില പ്രയോഗങ്ങൾ നടത്തുന്നുണ്ട്. ഉദാഹരണത്തിന്, ഇഡ്ഡലിയെ വിവരിച്ചിരിക്കുന്നത് 'ശുഭ്രമൃദുലമോഹനമായ വലിയ വലിയ ഇഡ്ഡലികൾ' എന്നാണ്. കഥയിൽനിന്ന് ഇതുപോലുള്ള മറ്റു പ്രയോഗങ്ങൾ കണ്ടെത്തി അവതരിപ്പിച്ചു.
ഇത്തരത്തിലുള്ള മറ്റു സവിശേഷ പ്രയോഗങ്ങൾ
• 'ചന്ദ്രനിൽ സൂര്യനെ പതിച്ച മാതിരി നെറ്റിയിൽ ചന്ദനത്തിന്റെയും അതിനകത്തു സിന്ദൂരത്തിന്റെയും പൊട്ട്.
• 2750 ക വീതം വില വരുന്ന രണ്ടു ഗോമാങ്ങകൾ.
• നെടുകേ പൊട്ടിച്ചു രണ്ടു തവണയായി ഓരോ വൃത്തത്തെയും ആഹുതി നടത്തി.
• അടുത്ത മൂന്നിഢലികളെ വധിച്ചത്.
• സമസ്ത ഇഢലികളെയും വധിച്ചു കഴിഞ്ഞപ്പോൾ മേനോൻ വേറൊരു അച്ചടിവാചകം ചോദിച്ചു.

• ക്ഷേത്രപാലകന് പാത്രത്തോടെ എന്ന ഒരു ശൈലിയുണ്ട്. അത് അടിസ്ഥാനമാക്കി
ക്ഷേത്രപാലന്യായേന എന്ന് കഥാകൃത്ത് പ്രയോഗിച്ചിരിക്കുന്നു. ഇതിലെ നർമ്മം കണ്ടെത്തുക.
- ക്ഷേത്രപാലൻ ക്ഷേത്രസംരക്ഷകനായി സങ്കൽപ്പിക്കപ്പെട്ടിട്ടുള്ള ഒരു ശിവഭൂതമാണ്. മറ്റു ഭൂതങ്ങൾക്ക് ചോറ് തൂവിക്കൊടുക്കുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ആഹാരം നൽകുകയാണ് പതിവ്. അങ്ങനെ കൊടുത്താലെ ഈ ഭൂതത്തിന് തൃപ്തിയാവൂ. വീട്ടുകാർ ഭക്ഷണം കഴിച്ചതിനുശേഷം ഭൃത്യന് പാത്രത്തോടെ ആഹാരം നൽകുന്നതിന് ക്ഷേത്രപാലകന് പാത്രത്തോടെ എന്ന് പ്രയോഗിക്കാറുണ്ട്. അതുപോലെ കുഞ്ഞൻ മേനോന്റെ ഭക്ഷണപ്രിയത്തെ കാണിക്കാനാണ് ഈ ചൊല്ല് ഉപയോഗിച്ചത്.

അർഥവ്യത്യാസം കണ്ടെത്താം
• “എന്തുണ്ട് വിശേഷം ചിന്നമ്മുവാ?”
 “ചിന്നമ്മുവമ്മയെ കണ്ടില്ലല്ലോ.
'ഏ', 'എ' എന്നീ ശബ്ദങ്ങൾ വാക്യത്തിനു വരുത്തിയ അർഥവ്യത്യാസം എന്ത്? ചർച്ചചെയ്യുക.
- ആദ്യത്തെ വാക്യത്തിൽ (ഏ) അഭിസംബോധനയെ ആണ്
സൂചിപ്പിക്കുന്നത്. ക്രിയയെയോ മറ്റു പദങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കാൻ വേണ്ടിയല്ലാത്തതിനാൽ അത് പ്രത്യയമല്ല. 
- രണ്ടാമത്തേത് (എ) കർമപദത്തെ ക്രിയയുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ശബ്ദമാണ്. അതിനാൽ അത് കർമപ്രത്യയമാണ്.

ചർച്ചചെയ്യാം
• “പ്രാതൽ എന്ന കഥ ഒരു കാലഘട്ടത്തിലെ കേരളീയ ജീവിതം പ്രതിഫലിപ്പിക്കുന്നു” ചർച്ച ചെയ്യു. 
ചർച്ചാ സൂചനകൾ
- പ്രാതൽ എന്ന കഥയുടെ തുടക്കത്തിൽ കുഞ്ഞൻ മേനോൻ എന്ന
കഥാപാത്രത്തിന്റെ വസ്ത്രധാരണരീതി വി. കെ. എൻ. വിശദമായി പറയുന്നുണ്ട്. ഇന്നത്തെ കാലത്തു കാണാൻ കഴിയാത്തതും ഏതാണ്ട് 50 - 60 വർഷങ്ങൾക്ക് മുൻപുള്ള വസ്ത്രധാരണ രീതിയുമാണ് അത്.
- ഏക്കർ കണക്കിന് സ്ഥലവും അതിൽ തെങ്ങുകളും, വാഴകളും, പശുക്കളും
എല്ലാമായി വളരെ സമ്പന്നമായ ഒരു തറവാടായിരുന്നു വി. കെ. എന്നിന്റെ എന്ന് പറയുമ്പോൾ ആ കാലത്തു നിലനിന്നിരുന്ന ജന്മിത്തവും കൂട്ടുകുടുംബവ്യവസ്ഥിതിയും നമുക്കവിടെ കാണാം.
- വീട്ടിലെ സ്ത്രീകൾക്ക് അമ്പലത്തിൽ പോകാനായി അവിടെയുണ്ടായിരുന്ന കാറുകൾ ബ്രിട്ടീഷ് കമ്പനിയായ ഓസ്റ്റിന്റെ ആയിരുന്നു. ഇതും ആ കാലഘട്ടത്തിന്റെ സൂചന തരുന്നു.
- പഴയകാലത്തെ ഒരുപാട് വസ്തുക്കളും കഥയിൽ കടന്നുവരുന്നുണ്ട്. പുൽപ്പായ, താലം, കലവറ, കൂജ തുടങ്ങിയവ ആ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്.

കഥാപാത്രനിരൂപണം
• രൂപം, വേഷം, ഭാഷ, ഭക്ഷണപ്രിയത്വം മുതലായവ പരിഗണിച്ച് കുഞ്ഞൻ മേനോൻ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയാറാക്കൂ.
- വി.കെ.എൻ- ന്റെ പ്രാതൽ എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് കുഞ്ഞൻമേനോൻ.പാലക്കാട്ടു താലൂക്കിൽനിന്നെത്തിയ സംബന്ധക്കാരനാണയാൾ. തറവാട്ടിലെ വിശ്വസ്ത കാര്യസ്ഥനായ അയാൾ കഥാകൃത്തിന്റെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. അറുപതോടടുത്ത പ്രായം. കറുത്തു തടിച്ചദേഹം നിറയെ രോമം. നിറുകയിൽ ലക്ഷണമൊത്ത കുടുമ, കാതിൽ വെള്ളക്കൽ കടുക്കൻ, ചന്ദ്രനിൽ സൂര്യനെ പതിച്ചമാതിരി നെറ്റിയിൽ ചന്ദനത്തിന്റെയും അതിനകത്ത് സിന്ദൂരത്തിന്റെയും പൊട്ട് മൽമൽ മുണ്ടും ടെന്നീസ്കോളർ ഷർട്ടും ക്രോസ് ബെൽറ്റ് മാതിരി നേര്യേതുകൊണ്ട് ഏറാപ്പുമാണ് ഔദ്യോഗിക വേഷം. ഭാര്യവീട്ടിൽ താമസത്തിന് വരുമ്പോൾ അയാൾ പകൽ മുഴുവനും ചെലവഴിക്കുന്നത് കഥാകൃത്തിന്റെ വീട്ടിലാണ്. വെടി പറയും, മുറുക്കും, ഊണു കഴിക്കും ഉറങ്ങാൻ നേരം മാത്രമാണ് അയാൾ ഭാര്യാ വീട്ടിലേക്ക് പോകുന്നത്. അച്ചടിഭാഷയിൽ ഈണത്തോടെയാണ് മേനോൻ സംസാരിക്കുക. വചനം നേരെ കമ്പോസിങ്ങിനു കൊടുക്കാം. അത്രയ്ക്കു ക്ലീനാണ്. കുഞ്ഞൻ മേനോന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് അയാളുടെ ഭക്ഷണ പ്രിയത്വം. പതിമൂന്ന് ഇഡ്ഢലികളെ ചട്ണിയും മുളകുപൊടിയും ചേർത്ത് കഴിക്കുന്നു, മതിവരാതെ ഒരു പടൽ നേന്ത്രപ്പഴവും മുന്നാഴി കൊള്ളുന്ന ഒരു കൂജ നിറയെയുള്ള കാപ്പിയും അയാൾ അകത്താക്കുന്നു. അതും പോരാഞ്ഞ് ഇപ്പോൾ ഇതു മതി, ഇനി മൂപ്പരുടെ കൂടെ
നേരത്തേ ഉണ്ടുകളയാം എന്നും പറയുന്ന രംഗം അത്യന്തം രസകരമാണ്. വി.കെ.എൻ ന്റെ ഒട്ടുമിക്ക കഥകളിലെല്ലാം കുഞ്ഞൻമേനോൻ കഥാപാത്രമാകുന്നുണ്ട്. കഥയിൽ നിറഞ്ഞു നിൽക്കുന്ന, എല്ലാവരും ഇഷ്ടപ്പെടുന്ന കുഞ്ഞൻ മേനോൻ വായനക്കാരുടെ മനസ്സിൽ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമായി മാറുന്നു.

വായനക്കുറിപ്പ് തയാറാക്കാം
• "ആനയെ തളച്ചവന് ആനപ്രാതൽ - കുഞ്ഞൻ മേനോൻ ആനയെ തളച്ച കഥ ("ഗജപരാക്രമം) കണ്ടെത്തി വായിച്ച് വായനക്കുറിപ്പ് തയാറാക്കാം.
- വേനൽച്ചൂട് ശക്തിയേറിയപ്പോൾ മുത്തശ്ശിയും മുത്തച്ഛനും മലയോരപ്രദേശത്തെ കളത്തിൽ വിശ്രമിക്കാൻ യാത്രയായി. കൂടെ ശേഖരനെന്ന ആനയും ആനക്കാരനും പാചകക്കാരനും ഉണ്ടായിരുന്നു. ചൂട് ശക്തയായ ഒരു ദിവസം ശേഖരനെ കാട്ടുചോ ലയിൽ കുളിപ്പിക്കാൻ കൊണ്ടുപോകുമ്പോൾ അവൻ ഇടഞ്ഞു. ആനക്കാരൻ ഉടുമുണ്ടൂരി ആനയുടെ മസ്തകത്തിലേക്കെ റിഞ്ഞ് രക്ഷപ്പെടുന്നു. രണ്ടുമൂന്നു ദിവസം മദമിളകിയ ശേഖരനെ തളയ്ക്കാൻ പലരും നോക്കിയെങ്കിലും കഴിഞ്ഞില്ല. കുഞ്ഞൻ മോനോൻ ആനയെ തളയ്ക്കാനൊരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. ഒരു ഉരുളൻ കല്ലെടുത്ത് ആനയുടെ നഖത്തിലേക്ക് വലിച്ചെറിഞ്ഞു. വേദനിച്ച് പുളഞ്ഞ് നിലവിളിച്ച ആനയുടെ അലറൽ നിൽക്കുന്നതിനു മുൻപേ മറ്റൊരു കല്ലെടുത്ത് അതിന്റെ മസ്തകത്തിനും അടിച്ചു. ശേഖരൻ മുൻ കാൽ മടക്കി ഇരുന്നു പോയി.പ്രളയംപോലെ മൂത്രമൊഴിച്ചു, പിണ്ടിയിട്ടു പോയി. പെട്ടെന്ന് തന്നെ മേനോൻ ആനപ്പുറത്തുകയറി കത്തി കഴുത്തിൽ കുത്തിപ്പിടിച്ചു ആനയെ എഴുന്നേൽപ്പിച്ചു. പേടിച്ചരണ്ട ആന അയാൾ പറയുന്നതുപോലെ അനുസരിച്ചു.

• പ്രാതൽ എന്ന ശീർഷകം കഥയ്ക്ക് എത്ര മാത്രം ഉചിതമാണ്. വിശദമാക്കുക? 
- കുഞ്ഞൻ മേനോൻ എന്ന ഭക്ഷണപ്രിയനായ വ്യക്തിയാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. തന്റെ തറവാട്ടിൽ വരുന്ന മേനോൻ ഒരു ആനപ്രാതൽ കഴിക്കുന്നതിന്റെ വിവരണമാണ് നർമ്മത്തിൽ പൊതിഞ്ഞു ലേഖകൻ വർണ്ണിക്കുന്നത്. പതിമൂന്നു ഇഡ്ഡലിയും, ഏഴു നേന്ത്രപ്പഴവും, ഒരു കൂജ കാപ്പിയുമാണ് മേനോൻ പ്രാതലായി അകത്താക്കുന്നത്. ഇഡലി കഴിക്കുന്ന വിധം, അതിൽച്ചേർക്കുന്ന മറ്റു വിഭവങ്ങൾ, അതിന്റെ ക്രമം എന്നിങ്ങനെ മേനോൻ ഇഡ്ഡലി ഭക്ഷിക്കുന്നത് വളരെ രസകരമായാണ് വി. കെ. എൻ. വരച്ചു കാണിക്കുന്നത്. ഒരു പ്രാതലിന്റെ ഇത്രയും രസകരമായ വിവരണത്തിന് 'പ്രാതൽ' എന്ന ശീർഷകം തന്നെയാണ് ഏറ്റവും ഉചിതം.

SCERT Kerala HS / HSE Study Material
STD XII (All Subjects) Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS