STD 7 കേരള പാഠാവലി: മായപ്പൊന്മാൻ - ചോദ്യോത്തരങ്ങൾ
Study Notes for Class 7th കേരള പാഠാവലി (എത്രയും ചിത്രം വിചിത്രം) മായപ്പൊന്മാൻ | Malayalam Unit 05 ethrayum chithram vichithram - mayapponman - Questions and Answers | Teachers Handbook
എഴുത്തച്ഛൻ • ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്തെഴുത്തച്ഛന്‍. മലപ്പുറം ജില്ലയില്‍ തിരൂരിലെ തൃക്കണ്ടിയൂരില്‍ ആണ് എഴുത്തച്ഛന്‍ ജനിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന എഴുത്തച്ഛന്റെ യഥാര്‍ഥ പേര് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നാണ് വിശ്വസിക്കുന്നത്. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നാണ് എഴുത്തച്ഛന്‍ അറിയപ്പെടുന്നത്. എഴുത്തച്ഛന്‍ തന്റെ മധ്യവയസില്‍ എഴുതിയ കവിതയാണ് അധ്യാത്മരാമായണം. വാത്മീകിയുടെ അധ്യാത്മ രാമായണത്തെ ആസ്പദമാക്കിയാണ് എഴുത്തച്ഛന്‍ ഈ കൃതി രചിച്ചത്.
പുതിയ പദങ്ങൾ• കനകം - സ്വർണ്ണം• ചിത്രം - ആചര്യം • മൃഗം - മാൻ• ജഗത്പതേ - ലോകനാഥാ• മൈഥിലി - സീത• രാഘവൻ - ശ്രീരാമൻ• സോദരൻ - സഹോദരൻ• യാതുധാനൻ - രാക്ഷസൻ• ബാണം - അമ്പ്• ധനുസ്സ് - വില്ല്• പടുത്വം - സാമർഥ്യം• അവനി - ഭൂമി
വായിക്കാം കണ്ടെത്താം• കവിതയിൽ പ്രതിപാദിക്കുന്ന സംഭവം നടക്കുന്നത് എവിടെയാണ്? ആരൊക്കെയാണ് കഥാപാത്രങ്ങൾ?- ദണ്ഡകാരണ്യത്തിൽ വെച്ചാണ് കവിതയിൽ പ്രതിപാദിക്കുന്ന സംഭവം നടക്കുന്നത്. വനവാസത്തിന് പുറപ്പെട്ട ശ്രീരാമനും അദ്ദേഹത്തെ അനുഗമിച്ച സീതാദേവിയും സഹോദരനായ ലക്ഷ്മണനും മായ പൊന്മാനിന്റെ രൂപത്തിലെത്തിയ മാരീചൻ എന്ന രാക്ഷസനുമാണ് ഈ കവിതയിലെ കഥാപാത്രങ്ങൾ.
• “എത്രയും ചിത്രം ചിത്രം!' സീതയെ വിസ്മയിപ്പിച്ചതെന്താണ്? - രത്നങ്ങൾ കൊണ്ട് അലങ്കരിച്ചതു പോലെ സ്വർണവർണ്ണമുള്ളതും അതീവ സുന്ദരനുമായ പൊന്മാനാണ് സീതയെ വിസ്മയിപ്പിച്ചത്.
• രാമൻ പൊന്മാനിനു നേരെ അമ്പയയ്ക്കാൻ കാരണമെന്ത്? - മാനിനെ പിടിക്കാൻ ശ്രീരാമൻ ശ്രമിക്കുമ്പോഴേക്ക് അത് ദൂരത്തേക്ക് ഓടിയകലും. മാനിനെ പിടിക്കാൻ കഴിയില്ല എന്നു കരുതുമ്പോൾ അത് മന്ദം മന്ദം അടുത്തേക്കു വരും. വീണ്ടും പിടിക്കാൻ ശ്രമിക്കുമ്പോൾ മാൻ സാമർഥ്യത്തോടെ കുതിച്ചു ചാടി മറയും. ഒടുവിൽ മാനിനെ കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് ശ്രീരാമൻ അമ്പയയ്ക്കുന്നത്.
• “ലക്ഷ്മണൻ പറഞ്ഞത് നേരത്രയെന്നു രഘുനാഥനും നിരൂപിച്ചു.” എപ്പോൾ?- മായപ്പൊന്മാൻ രാമനെ ആശ്രമത്തിൽ നിന്ന് വളരെ ദൂരത്തേക്ക് കൊണ്ടു പോയി. ആശ്രമത്തിൽ നിന്ന് വളരെ അകലെ എത്തിയ രാമൻ മാനിനു നേരെ അമ്പ് തൊടുത്തു വിട്ടു. രാമബാണമേറ്റ് നിലംപതിച്ച മാൻ ക്ഷണനേരം കൊണ്ട് വന്മല പോലെയുള്ള മാരീചനെന്ന രാക്ഷസനായി മാറി. ഈ സന്ദർഭത്തിലാണ് ലക്ഷ്മണൻ പറഞ്ഞത് നേരാണെന്ന് രഘുനാഥന് മനസ്സിലായത്.
• പൊന്മാനിനെ കണ്ടപ്പോൾ സീതയ്ക്കുണ്ടായ ഭാവമാറ്റം കാവ്യഭാഗത്തുനിന്നു കണ്ടെത്തി വിശദീകരിച്ചു. - തുള്ളിച്ചാടിയും കളിച്ചും മെരുക്കഭിനയിച്ചും മാൻ സീതയുടെ മനം കവർന്നു. മാനിനെ വിളിച്ചാൽ അടുത്തേക്ക് വരുമെന്നും അതിനാൽ ഒട്ടും മടിക്കാതെ അതിനെ പിടിച്ചു കൊണ്ടിങ്ങ് വന്നാലും എന്ന് സീത ശ്രീരാമനോട് അഭ്യർത്ഥിക്കുന്നു. സീതയ്ക്ക് മായപൊന്മാനിനോട് തോന്നിയ കൗതുകവും വിസ്മയവും ആഗ്രഹവുമെല്ലാം നമ്മുക്ക് ഈ സന്ദർഭത്തിൽ നിന്ന് മനസിലാക്കാം. ഇവിടെ സീതാദേവി പ്രലോഭനങ്ങൾക്ക് എളുപ്പത്തിൽ വശംവദയാകുന്ന മനുഷ്യസ്വഭാവത്തിന് അടിമപ്പെടുകയാണ്.
പ്രയോഗഭംഗി കണ്ടെത്താം• "കനകമയമൃഗമെത്രയും ചിത്രം ചിത്രം ! രത്നഭൂഷിതമിദം " കാവ്യഭാഷയുടെ എന്തെല്ലാം സവിശേഷതകളാണ് ഈ വരി യിൽ കണ്ടെത്താൻ കഴിയുന്നത്?- സ്വർണനിറമാർന്ന മാനിനെ കണ്ടപ്പോൾ സീതയ്ക്കുണ്ടായ അത്ഭുതത്തെ കാണിക്കാൻ ചിത്രം ചിത്രം എന്ന പ്രയോഗത്തിന് സാധിച്ചിരിക്കുന്നു. കനകമയ മൃഗം, രത്നഭൂഷിതം ഇവിടെ മാനിന്റെ സൗന്ദര്യവും കാണാം. മാത്രവുമല്ല ക, മ, ത്ര, തുടങ്ങിയ അക്ഷരങ്ങളുടെ ആവർത്തനം കവിതയ്ക്ക് പ്രത്യേക താളഭംഗി നൽകുന്നു. ഇത് അനുപ്രാസമാണ്.
വാങ്മയചിത്രം• “അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കളഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോൾ മന്ദംമന്ദം അടുത്തുവരുമപ്പോൾ പിടിക്കാൻ ഭാവിച്ചീടും, പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോൾ. വാക്കുകൾ കൊണ്ട് കവി ഒരു ചിത്രം വരയ്ക്കുന്നുണ്ടല്ലോ ഇവിടെ. കണ്ടെത്തി. സ്വന്തം ഭാഷയിൽ അത് വിശദീകരിക്കൂ.- വാക്കുകൾ കൊണ്ട് ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് വാങ്മയചിത്രങ്ങൾ. മാനിനെ പിടിക്കാനായി ശ്രീരാമൻ അടുത്ത് ചെല്ലുമ്പോഴേക്കും മാൻ വേഗത്തിലോടി അകലും. അതിനെ പിടിക്കാൻ കഴിയില്ല എന്ന് തോന്നുമ്പോൾ മാൻ രാമന്റെ അടുത്തേക്ക് മന്ദം മന്ദം വരും. വീണ്ടും പിടിക്കാനായി ഭാവിക്കുമ്പോൾ സാമർഥ്യത്തോടെ ദൂരേക്ക് കുതിച്ചുചാടി ഓടി പോകും. മാനിന്റെ ചേഷ്ടകളും മാനിനെ പിടിക്കാനുള്ള ശ്രീരാമന്റെ പരിശ്രമവും നേരിൽ കാണുന്ന അനുഭവം വായനക്കാരിൽ സൃഷ്ടിക്കാൻ ഈ വാങ്മയചിത്രത്തിലൂടെ കവിക്ക് കഴിഞ്ഞിട്ടുണ്ട്.
പകരം പദം• മാൻ - ഏണം, ഹരിണം • അമ്പ് - ശരം, ബാണം • വില്ല് - ചാപം, ധനുസ്സ്• ഭൂമി - ധര, ധരിത്രി• രാക്ഷസൻ - നിശാചരൻ, നക്തഞ്ചരൻ
മാതൃകപോലെ എഴുതാം• ഭൂഷയണിഞ്ഞത് - ഭൂഷിതം• കലുഷമായത് - കലുഷിതം• മുഖരമായത് - മുഖരിതം
SCERT Kerala HS / HSE Study Material STD XII (All Subjects) Study Material STD X (All Subjects) Study Material STD IX (All Subjects) Study Material STD VIII (All Subjects) Study Material
SCERT UP Class Study Material STD VII (All Subjects) Study Material STD VI (All Subjects) Study Material STD V (All Subjects) Study Material
SCERT LP Class Study Material STD IV (All Subjects) Study Material STD III (All Subjects) Study Material STD II (All Subjects) Study Material STD I (All Subjects) Study Material
എഴുത്തച്ഛൻ
• ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്തെഴുത്തച്ഛന്‍. മലപ്പുറം ജില്ലയില്‍ തിരൂരിലെ തൃക്കണ്ടിയൂരില്‍ ആണ് എഴുത്തച്ഛന്‍ ജനിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന എഴുത്തച്ഛന്റെ യഥാര്‍ഥ പേര് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നാണ് വിശ്വസിക്കുന്നത്. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നാണ് എഴുത്തച്ഛന്‍ അറിയപ്പെടുന്നത്. എഴുത്തച്ഛന്‍ തന്റെ മധ്യവയസില്‍ എഴുതിയ കവിതയാണ് അധ്യാത്മരാമായണം. വാത്മീകിയുടെ അധ്യാത്മ രാമായണത്തെ ആസ്പദമാക്കിയാണ് എഴുത്തച്ഛന്‍ ഈ കൃതി രചിച്ചത്.
പുതിയ പദങ്ങൾ
• കനകം - സ്വർണ്ണം
• ചിത്രം - ആചര്യം
• മൃഗം - മാൻ
• ജഗത്പതേ - ലോകനാഥാ
• മൈഥിലി - സീത
• രാഘവൻ - ശ്രീരാമൻ
• സോദരൻ - സഹോദരൻ
• യാതുധാനൻ - രാക്ഷസൻ
• ബാണം - അമ്പ്
• ധനുസ്സ് - വില്ല്
• പടുത്വം - സാമർഥ്യം
• അവനി - ഭൂമി
വായിക്കാം കണ്ടെത്താം
• കവിതയിൽ പ്രതിപാദിക്കുന്ന സംഭവം നടക്കുന്നത് എവിടെയാണ്? ആരൊക്കെയാണ് കഥാപാത്രങ്ങൾ?
- ദണ്ഡകാരണ്യത്തിൽ വെച്ചാണ് കവിതയിൽ പ്രതിപാദിക്കുന്ന സംഭവം നടക്കുന്നത്. വനവാസത്തിന് പുറപ്പെട്ട ശ്രീരാമനും അദ്ദേഹത്തെ അനുഗമിച്ച സീതാദേവിയും സഹോദരനായ ലക്ഷ്മണനും മായ പൊന്മാനിന്റെ രൂപത്തിലെത്തിയ മാരീചൻ എന്ന രാക്ഷസനുമാണ് ഈ കവിതയിലെ കഥാപാത്രങ്ങൾ.
• “എത്രയും ചിത്രം ചിത്രം!' സീതയെ വിസ്മയിപ്പിച്ചതെന്താണ്?
- രത്നങ്ങൾ കൊണ്ട് അലങ്കരിച്ചതു പോലെ സ്വർണവർണ്ണമുള്ളതും അതീവ സുന്ദരനുമായ പൊന്മാനാണ് സീതയെ വിസ്മയിപ്പിച്ചത്.
• രാമൻ പൊന്മാനിനു നേരെ അമ്പയയ്ക്കാൻ കാരണമെന്ത്?
- മാനിനെ പിടിക്കാൻ ശ്രീരാമൻ ശ്രമിക്കുമ്പോഴേക്ക് അത് ദൂരത്തേക്ക് ഓടിയകലും. മാനിനെ പിടിക്കാൻ കഴിയില്ല എന്നു കരുതുമ്പോൾ അത് മന്ദം മന്ദം അടുത്തേക്കു വരും. വീണ്ടും പിടിക്കാൻ ശ്രമിക്കുമ്പോൾ മാൻ സാമർഥ്യത്തോടെ കുതിച്ചു ചാടി മറയും. ഒടുവിൽ മാനിനെ കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് ശ്രീരാമൻ അമ്പയയ്ക്കുന്നത്.
• “ലക്ഷ്മണൻ പറഞ്ഞത് നേരത്രയെന്നു രഘുനാഥനും നിരൂപിച്ചു.” എപ്പോൾ?
- മായപ്പൊന്മാൻ രാമനെ ആശ്രമത്തിൽ നിന്ന് വളരെ ദൂരത്തേക്ക് കൊണ്ടു പോയി. ആശ്രമത്തിൽ നിന്ന് വളരെ അകലെ എത്തിയ രാമൻ മാനിനു നേരെ അമ്പ് തൊടുത്തു വിട്ടു. രാമബാണമേറ്റ് നിലംപതിച്ച മാൻ ക്ഷണനേരം കൊണ്ട് വന്മല പോലെയുള്ള മാരീചനെന്ന രാക്ഷസനായി മാറി. ഈ സന്ദർഭത്തിലാണ് ലക്ഷ്മണൻ പറഞ്ഞത് നേരാണെന്ന് രഘുനാഥന് മനസ്സിലായത്.
• പൊന്മാനിനെ കണ്ടപ്പോൾ സീതയ്ക്കുണ്ടായ ഭാവമാറ്റം കാവ്യഭാഗത്തുനിന്നു കണ്ടെത്തി വിശദീകരിച്ചു.
- തുള്ളിച്ചാടിയും കളിച്ചും മെരുക്കഭിനയിച്ചും മാൻ സീതയുടെ മനം കവർന്നു. മാനിനെ വിളിച്ചാൽ അടുത്തേക്ക് വരുമെന്നും അതിനാൽ ഒട്ടും മടിക്കാതെ അതിനെ പിടിച്ചു കൊണ്ടിങ്ങ് വന്നാലും എന്ന് സീത ശ്രീരാമനോട് അഭ്യർത്ഥിക്കുന്നു. സീതയ്ക്ക് മായപൊന്മാനിനോട് തോന്നിയ കൗതുകവും വിസ്മയവും ആഗ്രഹവുമെല്ലാം നമ്മുക്ക് ഈ സന്ദർഭത്തിൽ നിന്ന് മനസിലാക്കാം. ഇവിടെ സീതാദേവി പ്രലോഭനങ്ങൾക്ക് എളുപ്പത്തിൽ വശംവദയാകുന്ന മനുഷ്യസ്വഭാവത്തിന് അടിമപ്പെടുകയാണ്.
പ്രയോഗഭംഗി കണ്ടെത്താം
• "കനകമയമൃഗമെത്രയും ചിത്രം ചിത്രം ! രത്നഭൂഷിതമിദം " കാവ്യഭാഷയുടെ എന്തെല്ലാം സവിശേഷതകളാണ് ഈ വരി യിൽ കണ്ടെത്താൻ കഴിയുന്നത്?
- സ്വർണനിറമാർന്ന മാനിനെ കണ്ടപ്പോൾ സീതയ്ക്കുണ്ടായ അത്ഭുതത്തെ കാണിക്കാൻ ചിത്രം ചിത്രം എന്ന പ്രയോഗത്തിന് സാധിച്ചിരിക്കുന്നു. കനകമയ മൃഗം, രത്നഭൂഷിതം ഇവിടെ മാനിന്റെ സൗന്ദര്യവും കാണാം. മാത്രവുമല്ല ക, മ, ത്ര, തുടങ്ങിയ അക്ഷരങ്ങളുടെ ആവർത്തനം കവിതയ്ക്ക് പ്രത്യേക താളഭംഗി നൽകുന്നു. ഇത് അനുപ്രാസമാണ്.
വാങ്മയചിത്രം
• “അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കളഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോൾ മന്ദംമന്ദം അടുത്തുവരുമപ്പോൾ പിടിക്കാൻ ഭാവിച്ചീടും, പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോൾ. വാക്കുകൾ കൊണ്ട് കവി ഒരു ചിത്രം വരയ്ക്കുന്നുണ്ടല്ലോ ഇവിടെ. കണ്ടെത്തി. സ്വന്തം ഭാഷയിൽ അത് വിശദീകരിക്കൂ.
- വാക്കുകൾ കൊണ്ട് ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് വാങ്മയചിത്രങ്ങൾ. മാനിനെ പിടിക്കാനായി ശ്രീരാമൻ അടുത്ത് ചെല്ലുമ്പോഴേക്കും മാൻ വേഗത്തിലോടി അകലും. അതിനെ പിടിക്കാൻ കഴിയില്ല എന്ന് തോന്നുമ്പോൾ മാൻ രാമന്റെ അടുത്തേക്ക് മന്ദം മന്ദം വരും. വീണ്ടും പിടിക്കാനായി ഭാവിക്കുമ്പോൾ സാമർഥ്യത്തോടെ ദൂരേക്ക് കുതിച്ചുചാടി ഓടി പോകും. മാനിന്റെ ചേഷ്ടകളും മാനിനെ പിടിക്കാനുള്ള ശ്രീരാമന്റെ പരിശ്രമവും നേരിൽ കാണുന്ന അനുഭവം വായനക്കാരിൽ സൃഷ്ടിക്കാൻ ഈ വാങ്മയചിത്രത്തിലൂടെ കവിക്ക് കഴിഞ്ഞിട്ടുണ്ട്.
പകരം പദം
• മാൻ - ഏണം, ഹരിണം
• അമ്പ് - ശരം, ബാണം
• വില്ല് - ചാപം, ധനുസ്സ്
• ഭൂമി - ധര, ധരിത്രി
• രാക്ഷസൻ - നിശാചരൻ, നക്തഞ്ചരൻ
മാതൃകപോലെ എഴുതാം
• ഭൂഷയണിഞ്ഞത് - ഭൂഷിതം
• കലുഷമായത് - കലുഷിതം
• മുഖരമായത് - മുഖരിതം
SCERT Kerala HS / HSE Study Material |
---|
STD XII (All Subjects) Study Material |
STD X (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
0 Comments