STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 11 സമൂഹജീവിതത്തിലെ വൈവിധ്യം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6 Social Science - Diversity in Social Life | Text Books Solution Social Science (Malayalam Medium) Chapter 11 സമൂഹജീവിതത്തിലെ വൈവിധ്യം 
| Teaching Manual & Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 11: സമൂഹജീവിതത്തിലെ വൈവിധ്യം - Questions and Answers
1. എന്താണ് ഗോത്രം?
ഉത്തരം: ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനത് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗമാണ് ഗോത്രം. ഗോത്രസമൂഹം തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നു.

2. ഏതാനും ആദിവാസി സമൂഹങ്ങളുടെ പേരുകൾ എഴുതുക.
ഉത്തരം:
• പണിയർ
• കുറിച്യർ
• ഇരുളർ
• അടിയർ
• കാണിക്കാർ
• ചോലനായ്കർ 
• എരവാലൻ
• അരനാടാർ

3. 1976 ൽ ഭേദഗതിചെയ്ത പട്ടിക ജാതി-പട്ടികവർഗ നിയമപ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലായി എത്ര ഗോത്ര സമൂഹങ്ങളുണ്ട്?
ഉത്തരം: 35

4. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമേത്?
ഉത്തരം: പണിയർ.

5. ആദിവാസി ഗോത്രസമൂഹങ്ങളുടെ സാമൂഹിക ജീവിതത്തിലെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
• ഗോത്രവർഗത്തിൽപ്പെടുന്നവർ പൊതുവെ മലയോരങ്ങളിലോ വനങ്ങളിലോ കുന്നിൻമുകളിലോ ഒറ്റപ്പെട്ടു കിടക്കുന്ന താഴ്‌വരകളിലോ ആണ് താമസിക്കുന്നത്. ഓരോ ഗോത്രസമൂഹവും ഒരിടത്ത് കൂട്ടമായി ജീവിക്കുന്നു. മറ്റു സമൂഹങ്ങളിൽ നിന്ന് വേറിട്ട ജീവിതമാണ് അവർ നയിക്കുന്നത്.
• വനവിഭവങ്ങൾ ശേഖരിച്ചും പരമ്പരാഗതരീതിയിൽ കൃഷി ചെയ്തുമാണ് ഗോത്ര സമൂഹങ്ങൾ ജീവിക്കുന്നത്. ഇവർക്കിടയിൽ പലരും പരമ്പരാഗത കുലത്തൊഴിലുകൾ ചെയ്യുന്നവരാണ്.
• ഓരോ ഗോത്രസമൂഹത്തിനും അവരുടേതായ ഭാഷയുണ്ട്. ഇവ തനതായ ലിപികളില്ലാത്ത സംസാരഭാഷയാണ്.
 ഗോത്രസമൂഹം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ അവരുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടു കിടക്കുന്നു.
 ഗോത്രസമൂഹത്തിന് തനത് കലാരൂപങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.
 ഗോത്രസമൂഹത്തിന് തനതായ അധികാരസംവിധാനമുണ്ട്.

6. കേരളത്തിലെ മലയസമൂഹം ഉപയോഗിക്കുന്ന ചില പദങ്ങൾ താഴെ നൽകുന്നു. അവ കൊണ്ട് അര്ഥമാക്കുന്ന വാക്കുകൾ എഴുതുക.
വേണ്ടിയാര്, വേത്താര്, അപ്പൻ, പേപ്പൻ, മോളാര്, മോനാര്, ചാട്ടൻ 
ഉത്തരം:
• വേണ്ടിയാര് : ഭാര്യ 
• വേത്താര് : ഭർത്താവ്
• അപ്പൻ : അച്ഛൻ
• പേപ്പൻ അപ്പൂപ്പൻ
• മോളാര് : മകൾ
• മോനാര് : മകൻ
• ചാട്ടൻ : ജ്യേഷ്ഠൻ

7. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക.
ഈ ഉപകരണങ്ങൾ ഗോത്രവർഗക്കാർ എന്തിനെല്ലാമായിരിക്കണം ഉപയോഗിച്ചത്? ഓരോന്നിന്റേയും ഉപയോഗം ചിത്രത്തിനടിയിൽ എഴുതിനോക്കൂ.
ഉത്തരം:
1. വേട്ടയാടാൻ ഉപയോഗിക്കുന്നു
2. മീൻ പിടിക്കാൻ ഉപയോഗിക്കുന്നു
3. വേട്ടയ്ക്കും യുദ്ധത്തിനും ഉപയോഗിക്കുന്നു
ഗോത്രസമൂഹക്കാരുടെ ഉപകരണങ്ങൾ അവരുടെ ചുറ്റുപാടുകളോട് ബന്ധപ്പെട്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്. 

8. ഗോത്രസമൂഹങ്ങളുടെ നാട്ടറിവുകളോ നാടൻപാട്ടുകളോ ഐതിഹ്യങ്ങളോ മറ്റുള്ളവർക്ക് പൊതുവെ പരിചിതമല്ല. എന്തുകൊണ്ട്?
ഉത്തരം: ഗോത്രസമൂഹങ്ങൾ അവരുടെ ചരിത്രമോ അറിവുകളോ എഴുതി വയ്ക്കാറുണ്ടായിരുന്നില്ല. അതു കൊണ്ടുതന്നെ ഗോത്രസമൂഹങ്ങളുടെ നാട്ടറിവുകളോ നാടൻപാട്ടുകളോ ഐതിഹ്യങ്ങളോ മറ്റുള്ളവർക്ക് പൊതുവെ പരിചിതമല്ല. അവരുടെ കലാരൂപങ്ങളും അനുഷ്ഠാനങ്ങളും മാറ്റങ്ങളോടെയാണങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്.

9. 'ഊര്' എന്നറിയപ്പെടുന്നത് എന്താണ് ? അതിന്റെ സവിശേഷത എന്താണ് ? 
ഉത്തരം: ഗോത്രസമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം “ഊര്' എന്നറിയപ്പെടുന്നു. ഓരോ ഊരിനും ഒരു നേതാവുണ്ടാകും. അദ്ദേഹത്തെ "ഊരുമൂപ്പൻ' എന്ന് ആദരവോടെ വിളിക്കുന്നു. ഊരിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് മൂപ്പനോ മൂപ്പനടങ്ങുന്ന മുതിർന്ന അംഗങ്ങളുടെ ഒരു സമിതിയോ ആയിരിക്കും.

10. ഊരുമൂപ്പൻ എന്നറിയപ്പെടുന്നത്?
ഉത്തരം: ആദിവാസി ഗോത്രസമൂഹത്തിൻ്റെ നേതാവ്.

11. ഊരിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് ആരാണ്?
ഉത്തരം: ഊരിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് മൂപ്പനോ മൂപ്പനടങ്ങുന്ന മുതിർന്ന അംഗങ്ങളുടെ ഒരു സമിതിയോ ആയിരിക്കും.

12. ഗോത്ര വിഭാഗങ്ങൾക്കിടയിലെ വിവാഹം, തർക്കങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനമുറകൾ, തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള പരമാധികാരം ആർക്കാണ് ?
ഉത്തരം: വിവാഹം, തർക്കങ്ങൾ, അനുഷ്ഠാനമുറകൾ എന്നിവയി ലെല്ലാം തീരുമാനമെടുക്കാൻ മൂപ്പനോ മുതിർന്ന സമിതിക്കോ പരമാധികാരം ഉണ്ടായിരിക്കും.
13. പതിനൊന്നുവയസ്സുകാരിയായ മീന വരച്ച ചിത്രമാണിത്. മീന സ്വന്തം ദേശത്തെയാണ് ചിത്രത്തിൽ പ്രമേയമാക്കിയിട്ടുള്ളത്. ഈ ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുക. ചിത്രത്തിൽ മീന രേഖപ്പെടുത്തിയ സവിശേഷജീവിതരീതികൾ എന്തെല്ലാമാണ്? എഴുതുക.
• കൃഷിയോട് ചേർന്ന പ്രവൃത്തികൾ 
ഉത്തരം: കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് ഈ ഗ്രാമീണ സമൂഹത്തിൻ്റെ പ്രധാന തൊഴിൽ. പരമ്പരാഗത കൃഷിരീതിയോടൊപ്പം, കോഴി, താറാവ് കന്നുകാലി വളർത്തൽ, കച്ചവടം എന്നീ തൊഴിലുകളിലും അവർ ഏർപ്പെടുന്നു.
• മറ്റു കാര്യങ്ങൾ :
ഉത്തരം: ലളിതമായ വസ്ത്രധാരണ രീതിയാണവരുടേത്, അവരുടെ ഭക്ഷണം, അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, കളികൾ തുടങ്ങിയവ അവരുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടു കിടക്കുന്നു.

14. ഈ സവിശേഷതകളിൽനിന്ന് മീനയുടെ സമൂഹത്തെ മനസ്സിലാ ക്കാൻ പറ്റുന്നുണ്ടോ? അത്തരത്തിലുള്ള സമൂഹത്തെ നിങ്ങൾ എന്തു വിളിക്കും?
ഗ്രാമസമൂഹത്തിന്റെ പ്രധാന സവിശേഷതകൾ കണ്ടെത്തി പട്ടികയാക്കൂ.
ഉത്തരം: 
 പരമ്പരാഗത ഗ്രാമീണ സമൂഹത്തിലാണ് മീന താമസിക്കുന്നത്. 
• ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് പരസ്പരം അടുത്തറിയാം. അവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരിക്കും.
• അവരുടെ വസ്ത്രങ്ങൾ ലളിതമാണ്, അതുപോലെ അവരുടെ ജീവിതരീതികളും.
• ഗ്രാമീണ മേഖലയിലെ ആളുകൾ അയൽപക്കത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.
• ഗ്രാമീണർ മറ്റുള്ളവരെ സഹായിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്നു. ഗ്രാമീണ സമൂഹത്തിലെ ആളുകൾക്ക് പ്രകൃതിയുമായി അടുത്ത ബന്ധമുണ്ട്.

15. പരമ്പരാഗത ഗ്രാമസമൂഹത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണെന്ന് എഴുതുക.
ഉത്തരം:
• ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് പരസ്പരം അടുത്തറിയാം. അവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരിക്കും. 
• ഗ്രാമീണരുടെ വേഷം ലളിതമായിരിക്കും. ജീവിതരീതികൾ സങ്കീർണമല്ല.
• കൃഷിയും അനുബന്ധ തൊഴിലുകളുമാണ് പരമ്പരാഗത ഗ്രാമ സമൂഹങ്ങളിൽ മുഖ്യം.
• കൈത്തൊഴിലുകൾ, കന്നുകാലി വളർത്തൽ, കരകൗശല വസ്തുനിർമാണം തുടങ്ങിയവയും ഗ്രാമീണരുടെ ഉപജീവന മാർഗങ്ങളാണ്.
• പരമ്പരാഗത ഗ്രാമങ്ങളിൽ കൂട്ടുകുടുംബവ്യവസ്ഥയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു.
• പല ഗ്രാമീണ കൂട്ടുകുടുംബങ്ങൾക്കും അവരുടേതായ കുല ത്തൊഴിൽ ഉണ്ടായിരുന്നു.
• അയൽപക്കബന്ധത്തിന് ഗ്രാമം പ്രാധാന്യം നൽകുന്നു. സുഖത്തിലും ദുഃഖത്തിലും അവർ ഒത്തുചേരുന്നു. ചടങ്ങുകളിലും ഉത്സവങ്ങളിലും പൊതുവെ എല്ലാവരും പങ്കെടുക്കുന്നു. 
• ഗ്രാമീണർ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നു.
• ഉത്സവങ്ങൾക്ക് ഗ്രാമീണജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. കൊയ്ത്തുത്സവങ്ങൾ ഗ്രാമത്തിലെ പ്രധാന ആഘോഷ മായിരുന്നു.

16. ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ചില തൊഴിലുകൾ കണ്ടെത്താനാവുമോ?
ഉത്തരം:
• മൺപാത്രനിർമാണം
• കൃഷി.
• നെയ്ത്ത്
• മത്സ്യബന്ധനം
• കന്നുകാലി വളർത്തൽ 
• കച്ചവടം 

17. ഗ്രാമങ്ങൾക്ക് ഇന്നു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാനാവുന്നുണ്ടോ? പരമ്പരാഗത ഗ്രാമങ്ങളുടെ സവിശേഷതകളിൽ എന്തൊക്കെ മാറ്റങ്ങളാണ് ഇന്നത്തെ ഗ്രാമങ്ങളിൽ പ്രകടമാവുന്നത്?
ഉത്തരം: ഗ്രാമങ്ങളിൽ പലതും പഴയ രൂപത്തിൽത്തന്നെ നിലകൊള്ളുന്നില്ല. ഗ്രാമങ്ങൾ പട്ടണങ്ങളായും പട്ടണങ്ങൾ നഗരങ്ങളായും ചില നഗരങ്ങൾ വൻനഗരങ്ങളായും മാറുന്നു. നഗരം ഗ്രാമങ്ങളിലുള്ളവരെ തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലൂടെ ആകർഷിക്കുന്നു. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപകമായ കുടിയേറ്റമാണ് നടക്കുന്നത്.

18. നിങ്ങളുടെ ഗ്രാമം/സമീപഗ്രാമം നിരീക്ഷിച്ച് മുകളിൽ ചർച്ചചെയ്ത പരമ്പരാഗത ഗ്രാമങ്ങളുടെ സവിശേഷതകളിൽനിന്ന് വ്യത്യസ്തമായി എന്തൊക്കെയാണ് ഉളളതെന്നു കണ്ടെത്തി കുറിപ്പ് തയാറാക്കുക.
ഉത്തരം: മുമ്പ് എൻ്റെ ഗ്രാമത്തിന് ഒരു പരമ്പരാഗത ഗ്രാമത്തിൻ്റെ എല്ലാ സവിശേഷതകളും ഉണ്ടായിരുന്നു. ഇന്ന് കൃഷിയും അനുബന്ധ ജോലികളും ചെയ്യുന്നവരുടെ എണ്ണം കുറവാണ്. പുതിയ താമസക്കാർ വരുന്നു, അതുവഴി എൻ്റെ ഗ്രാമത്തിലെ ആളുകൾക്ക് പണ്ടത്തെപ്പോലെ അടുപ്പമില്ല, അവർ പരസ്പരം അറിയുന്നില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും ഗ്രാമവാസികൾ നേരിട്ട് ആശ്രയിക്കുന്നത് പട്ടണത്തെയാണ്, വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു, ഗ്രാമീണരുടെ ജീവിതരീതികൾ വളരെയധികം മാറി. കൂട്ടുകുടുംബങ്ങൾക്കു പകരം അണുകുടുംബങ്ങളുണ്ടായി. ഉത്സവങ്ങൾ പുതുമയാർന്ന രീതിയിലാണെങ്കിലും ഗ്രാമവാസികൾ തമ്മിലുള്ള പരസ്പരസഹകരണം കുറഞ്ഞുവരികയാണ്.

19. നഗരങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
• വൈവിധ്യങ്ങളുടെ കേന്ദ്രം
- പല ഭാഷകൾ സംസാരിക്കുന്നു.
- പല വേഷങ്ങൾ അണിയുന്നു.
- വിവിധ ഭക്ഷണരീതികൾ പിന്തുടരുന്നു.
 പലവിധ തൊഴിലുകളുടെ ദേശം
- വ്യവസായത്തോടും വ്യാപാരത്തോടും ബന്ധപ്പെട്ട തൊഴിലുകൾ.
- തൊഴിലുകൾ വിവിധ സാമ്പത്തിക-സാമൂഹിക വർഗങ്ങളെ (Classes) ഉണ്ടാക്കുന്നു.
തൊഴിൽ സംഘടനകൾ രൂപംകൊള്ളുന്നു.
 വലിയ കെട്ടിടങ്ങളുടെ കേന്ദ്രം
- ഫ്ളാറ്റുകൾ
- മാളുകൾ
- സൂപ്പർമാർക്കറ്റുകൾ
- ബംഗ്ലാവുകൾ
 നാഗരികജീവിതരീതികൾ
- ഫാഷനുകൾ
- ആധുനിക ജീവിതശൈലികൾ
വൈവിധ്യപൂർണമായ ജീവിതശൈലികൾ
 കൂടുതൽ ജനസാന്ദ്രത
 ചേരിപ്രദേശങ്ങൾ

20. നഗരത്തിലെ പല പ്രശ്നങ്ങളും എല്ലാവരേയും ബാധിക്കുന്നതാണ്. അവ ഏതെല്ലാമാണെന്ന് കണ്ടെത്തുക.
ഉത്തരം: ചേരികൾ, മലിനീകരണം, ഗതാഗതക്കുരുക്ക്, ജലദൗർലഭ്യം തുടങ്ങിയവയാണ് നഗരസമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ   
20. നഗരം പലരേയും ആകർഷിക്കുന്നു. പലർക്കും നഗരം ഇഷ്ടപ്പെടാതിരിക്കാനും കാരണങ്ങളില്ലേ? എന്തുകൊണ്ട്?
ഉത്തരം: വൻ നഗരങ്ങളിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വർധന പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. വാഹനങ്ങളുടെ ആധിക്യം വായുമലിനീകരണത്തിന് കാരണമാകുന്നു. അത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. നഗരത്തിൽ പലവിധ സൗകര്യങ്ങളുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. നഗരജീവിതം ചിലർക്ക് ദുഷ്കരമാണ്. സുഖസൗകര്യങ്ങളിൽ ജീവിതം ആഘോഷിക്കുന്നവരും ചേരികളിലും തെരുവോരങ്ങളിലും കഴിയുന്നവരും നഗരത്തിലുണ്ട്. നഗരങ്ങളിലെ പല പ്രശ്നങ്ങളും അവരെയെല്ലാം ബാധിക്കുന്നു. മലിനീകരണവും റോഡുകളിലെ ഗതാഗതക്കുരുക്കുകളും മണിക്കൂറുകളോളം ജോലി ചെയ്യുന്നതും നഗരങ്ങളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു.

21. നഗരത്തിലും ഗ്രാമത്തിലുമുള്ള പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം?
ഉത്തരം: ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വികസന പ്രവർത്തനങ്ങൾ കാരണം, മലിനീകരണം, രോഗങ്ങൾ തുടങ്ങിയ ജനങ്ങൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളും ഉണ്ട്. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഇവയാണ് -
• ചിട്ടയായ ആസൂത്രണം
• പരിസ്ഥിതി സൗഹൃദ നിർമ്മാണം
• ഭവന നയം
• ജീവിതം എളുപ്പമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ.

വിലയിരുത്താം

1. ഗോത്രസമൂഹത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
ഉത്തരം:
• ഗോത്രവർഗത്തിൽപ്പെടുന്നവർ പൊതുവെ മലയോരങ്ങളിലോ വനങ്ങളിലോ കുന്നിൻമുകളിലോ ഒറ്റപ്പെട്ടു കിടക്കുന്ന താഴ്‌വരകളിലോ ആണ് താമസിക്കുന്നത്. ഓരോ ഗോത്രസമൂഹവും ഒരിടത്ത് കൂട്ടമായി ജീവിക്കുന്നു. മറ്റു സമൂഹങ്ങളിൽ നിന്ന് വേറിട്ട ജീവിതമാണ് അവർ നയിക്കുന്നത്.
• വനവിഭവങ്ങൾ ശേഖരിച്ചും പരമ്പരാഗതരീതിയിൽ കൃഷി ചെയ്തുമാണ് ഗോത്ര സമൂഹങ്ങൾ ജീവിക്കുന്നത്. ഇവർക്കിടയിൽ പലരും പരമ്പരാഗത കുലത്തൊഴിലുകൾ ചെയ്യുന്നവരാണ്.
• ഓരോ ഗോത്രസമൂഹത്തിനും അവരുടേതായ ഭാഷയുണ്ട്. ഇവ തനതായ ലിപികളില്ലാത്ത സംസാരഭാഷയാണ്.
• ഗോത്രസമൂഹം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ അവരുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടു കിടക്കുന്നു.
• ഗോത്രസമൂഹത്തിന് തനത് കലാരൂപങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.
• ഗോത്രസമൂഹത്തിന് തനതായ അധികാരസംവിധാനമുണ്ട്.

2. ഗ്രാമസമൂഹത്തിൽ വന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് വിശദീകരിക്കുക.
ഉത്തരം: ഗ്രാമങ്ങളിൽ പലതും പഴയ രൂപത്തിൽത്തന്നെ നിലകൊള്ളുന്നില്ല. ഗ്രാമങ്ങൾ പട്ടണങ്ങളായും പട്ടണങ്ങൾ നഗരങ്ങളായും ചില നഗരങ്ങൾ വൻനഗരങ്ങളായും മാറുന്നു. നഗരം ഗ്രാമങ്ങളിലുള്ളവരെ തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലൂടെ ആകർഷിക്കുന്നു. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപകമായ കുടിയേറ്റമാണ് നടക്കുന്നത്.
3. നഗരജീവിതം നരകതുല്യമാണ് ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം ന്യായീക രിക്കുക.
ഉത്തരം: തിരക്കേറിയ നഗരങ്ങളും, ആളുകൾ പിന്തുടരുന്ന തിരക്കേറിയ ജീവിതരീതിയോടും പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ചിലർ നഗരജീവിതം നരകതുല്യമായി കാണുന്നു. വൻ നഗരങ്ങളിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വർധന പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. വാഹനങ്ങളുടെ ആധിക്യം വായുമലിനീകരണത്തിന് കാരണമാകുന്നു. അത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. നഗരത്തിൽ പലവിധ സൗകര്യങ്ങളുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. നഗരജീവിതം ചിലർക്ക് ദുഷ്കരമാണ്. സുഖസൗകര്യങ്ങളിൽ ജീവിതം ആഘോഷിക്കുന്നവരും ചേരികളിലും തെരുവോരങ്ങളിലും കഴിയുന്നവരും നഗരത്തിലുണ്ട്. നഗരങ്ങളിലെ പല പ്രശ്നങ്ങളും അവരെയെല്ലാം ബാധിക്കുന്നു. മലിനീകരണവും റോഡുകളിലെ ഗതാഗതക്കുരുക്കുകളും മണിക്കൂറുകളോളം ജോലി ചെയ്യുന്നതും നഗരങ്ങളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു.

4. ഗ്രാമസമൂഹത്തിന്റെയും, നഗരസമൂഹത്തിന്റെയും സവിശേഷതകൾ താരതമ്യം ചെയ്ത് പട്ടികപ്പെടുത്തുക.
 ഗ്രാമസമൂഹം നഗരസമൂഹം 
കൃഷിയും അനുബന്ധ തൊഴിലുകളുംവ്യാവസായിക, വ്യാപാര തൊഴിലുകൾ
ലളിതമായ ജീവിതശൈലിയും
വസ്ത്രധാരണരീതിയും 
വൈവിധ്യമാർന്ന ജീവിതരീതികളും
ആഢംബര വസ്ത്രധാരണരീതിയും 
കുറഞ്ഞ ജനസാന്ദ്രത ഉയർന്ന ജനസാന്ദ്രത 
അയൽപക്ക ബന്ധങ്ങൾക്ക് പ്രാധാന്യംഅയൽപക്ക ബന്ധങ്ങൾക്ക്
നഗരം പ്രാധാന്യം നൽകുന്നില്ല 


8. സമൂഹജീവിതത്തിലെ വൈവിധ്യം First Bell Videos ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക



👉Std VI Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here