STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 12 പ്രകൃതിയുടെ വരദാനം - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 Social Science - Gift of Nature | Text Books Solution Social Science (Malayalam Medium) Chapter 12 പ്രകൃതിയുടെ വരദാനം | Teaching Manual & Teachers Handbook | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.Chapter 12: പ്രകൃതിയുടെ വരദാനം - Questions and Answers1. 1976-ൽ 'നാഷണൽ ജിയോഗ്രാഫിക്' മാസിക ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം എന്ന് വിശേഷിപ്പിച്ചത് ഏത് രാജ്യത്തെയാണ് ?ഉത്തരം: പസഫിക്കിലെ ഒരു ചെറിയ ദ്വീപായ 'നൗറു'.
2. നൗറു ഒരുകാലത്ത് ധാതു വിഭവങ്ങളാൽ സമ്പന്നമായിരുന്നു, അവിടുത്തെ പ്രധാന ധാതു നിക്ഷേപം എന്തായിരുന്നു?ഉത്തരം: ഫോസ്ഫേറ്റ്
3. എന്താണ് വിഭവങ്ങൾ?ഉത്തരം: പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോഗപ്രദമായ വസ്തു ക്കളെ വിഭവങ്ങൾ എന്നു പറയുന്നു.
4. പ്രകൃതി വിഭവങ്ങൾ എന്തൊക്കെയാണ്?ഉത്തരം: പ്രകൃതിയിൽനിന്ന് നേരിട്ടുലഭിക്കുന്നതും ഉപയോഗയോഗ്യവുമായ വസ്തുക്കളെ പ്രകൃതി വിഭവങ്ങൾ എന്ന് വിളിക്കുന്നു. ഉദാ: ശിലകൾ, ജലം, മണ്ണ്, കാറ്റ്, ധാതുക്കൾ, സൂര്യപ്രകാശം തുടങ്ങിയവ.
5. പ്രകൃതി വിഭവങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക. അവയുടെ ഉപയോഗവും സൂചിപ്പിക്കുക.ഉത്തരം:• മണ്ണ് - സസ്യ ജന്തുജാലങ്ങളുടെ നിലനിൽപ്പിന് ആധാരം • ജലം - ജീവൻ്റെ നിലനിൽപ്പിന് • വായു - ജീവൻ്റെ നിലനിൽപ്പിന് • സൂര്യപ്രകാശം - സസ്യങ്ങളുടെയും ജന്തുക്കളുടെയും വളർച്ചയ്ക്ക്.• ഇരുമ്പയിര് - ഇരുമ്പിൻ്റെ നിർമ്മാണത്തിന് • ശിലകൾ - കെട്ടിടങ്ങളുടെ നിർമ്മാണം• കാറ്റ് - ഊർജ്ജ ഉത്പാദനത്തിന്.• മൃഗങ്ങൾ - മാംസം, തുകൽ, പാൽ എന്നിവയ്ക്ക്.• സസ്യങ്ങൾ - ജീവജാലങ്ങൾക്ക് ആഹാരം, ഓക്സിജൻ ഉത്പാദിപ്പിക്കുന്നു • നദികൾ - ജലസേചനത്തിനും വൈദ്യുതിഉത്പാദനത്തിനും • മരങ്ങൾ - പേപ്പർ, ഫർണിച്ചറുകൾ എന്നിവയുടെ നിർമ്മാണത്തിന്.• വനങ്ങൾ - പരിസ്ഥിതി സന്തുലനത്തിന്, വനവിഭവങ്ങളുടെ ശേഖരണം• സ്വർണം - ആഭരണ നിർമ്മാണം
6. ജൈവവിഭവങ്ങൾ എന്നാലെന്താണ് ?ഉത്തരം: ജീവനുള്ള വിഭവങ്ങളെ ജൈവവിഭവങ്ങൾ എന്ന് വിളിക്കുന്നു.ഉദാ: സസ്യങ്ങൾ, ജന്തുക്കൾ മുതലായവ.
7. അജൈവവിഭവങ്ങൾ വിഭവങ്ങൾ എന്താണ്?ഉത്തരം: ജീവനില്ലാത്ത വിഭവങ്ങളെ അജൈവവിഭവങ്ങൾ എന്ന് വിളിക്കുന്നു.ഉദാ: മണ്ണ്, വെള്ളം, സൂര്യപ്രകാശം, കാറ്റ് മുതലായവ.
8. പുനസ്ഥാപിക്കപ്പെടുന്നതും പുനസ്ഥാപിക്കപ്പെടാത്തതുമായ വിഭവങ്ങൾ എന്തൊക്കെയാണ്.ഉത്തരം: ഭൂമിയിൽ മനുഷ്യൻ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളിൽ ചിലത് എക്കാലത്തും ലഭ്യമാണ്. ആവർത്തിച്ചുള്ള ഉപയോഗത്തിനു ശേഷവും തീർന്നുപോകാത്ത അത്തരം വിഭവങ്ങളാണ് പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ.ഉദാ: വെള്ളം, വായു, സൂര്യപ്രകാശം, കാറ്റ്, മണ്ണ് തുടങ്ങിയവ. മനുഷ്യരുടെ അനിയന്ത്രിതമായ ഉപയോഗം കാരണം ചില വിഭവങ്ങൾ തീർന്നുപോകുന്നു. അത്തരം വിഭവങ്ങളെ പുനസ്ഥാപിക്കപ്പെടാത്ത വിഭവങ്ങൾ എന്ന് വിളിക്കുന്നു.ഉദാ: കൽക്കരി, പെട്രോളിയം, ധാതുക്കൾ തുടങ്ങിയവ
9. ചുവടെ നൽകിയിട്ടുള്ള വിഭവങ്ങളെ എക്കാലത്തും ലഭ്യമായവ എന്നും ഉപയോഗത്തിനനുസരിച്ച് തീർന്നുപോകുന്നവയെന്നും തരം തിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തുക.ഉത്തരം: അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലുമുണ്ടാകുന്ന കുറവാണ് വിഭവശോഷണം. വിഭവശോഷണത്തിൻ്റെ പ്രധാന കാരണങ്ങൾ ഇവയാണ്:• ജനസംഖ്യവർദ്ധനവ് • വനനശീകരണം• വിഭവങ്ങളുടെ അമിതചൂഷണം • പ്രകൃതി ദുരന്തങ്ങൾ.• വ്യാവസായിക, സാങ്കേതിക വികസനം
11. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ഭൗമ ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്നത് എന്നാണ് ?ഉത്തരം: 1992 ൽ
ഞാൻ എനിക്കും എന്റെ ഭാവിതലമുറയ്ക്കും വേണ്ടി പോരാടുന്നു. വിശക്കുന്ന ഒരായിരം കുഞ്ഞുങ്ങൾക്കു വേണ്ടി... ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജന്തുജാലങ്ങൾക്കുവേണ്ടി ഞാൻ സംസാരിക്കുന്നു. ഭൂമിയല്ലാതെ അവർക്ക് മറ്റൊരിടമില്ല. അവരുടെ ശബ്ദം ആരും കേൾക്കുന്നില്ല. എനിക്ക് ശ്വസിക്കാൻ ഭയമാകുന്നു. എനിക്കറിയില്ല, എന്തുമാത്രം വിഷലിപ്തമാണീ വായു എന്ന്..... ഞാൻ പുറത്തേക്കിറങ്ങാൻ ഭയക്കുന്നു.. കാരണം, അന്തരീക്ഷത്തിലെ ഓസോൺ സുഷിരങ്ങൾ... എന്റെ കുഞ്ഞുങ്ങൾക്കുകൂടി കാണാൻ നിങ്ങൾ ബാക്കിവച്ചേക്കുമോ ഈ മഴക്കാടുകളെ, മൃഗങ്ങളെ, പൂമ്പാറ്റകളെ... ? നിങ്ങളുടെ ബാല്യകാലത്ത് നിങ്ങൾ ഇങ്ങനെ വിലപിച്ചിരുന്നുവോ? ആകുലപ്പെട്ടിരുന്നുവോ...? നിങ്ങൾക്കിനിയും ഭൂമിയെ സംരക്ഷിക്കാൻ സമയമുണ്ടെന്ന് കരുതുന്നുവോ?നിങ്ങൾക്ക് സാൽമൺ മത്സ്യങ്ങളെ തിരികെയെത്തിക്കാൻ കഴിയില്ലെങ്കിൽ...മരുഭൂമികളായി മാറിയ വനപ്രദേശങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയില്ലായെങ്കിൽ... നിർത്തു ദയവായി... ഇവയെ നശിപ്പിക്കാതിരിക്കു.
1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടിയിൽ നിരവധി ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ അടങ്ങിയ സദസ്സിനെ നിശ്ശബ്ദമാക്കിയ പ്രസംഗം മൊഴിമാറ്റം നടത്തിയതിന്റെ പ്രസക്തഭാഗങ്ങളാണ് മുകളിൽ വായിച്ചത്. കേവലം 12 വയസ്സുമാത്രമുള്ള സെവെൺ കുളിസ് സുസുകി എന്ന കാനഡക്കാരിയായ പെൺകുട്ടിയായിരുന്നു പ്രസംഗക.എന്തൊക്കെ ആകുലതകളാണ് ആ പെൺകുട്ടി തന്റെ പ്രസംഗത്തിലൂടെ പറയാൻ ശ്രമിച്ചത്?ഉത്തരം:• മലിനീകരിക്കപ്പെടുന്ന വായു • നശിപ്പിക്കപ്പെടുന്ന വനങ്ങൾ• ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്ന ജന്തുജാലങ്ങൾ• അന്തരീക്ഷത്തിലെ ഓസോൺ സുഷിരങ്ങൾ• വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ • മരുവൽക്കരണം
13. മനുഷ്യന്റെ അമിതമായ വിഭവചൂഷണം മൂലം വംശനാശം സംഭവിച്ച പക്ഷിയേത്?ഉത്തരം: ഡോഡോ
14. ഡോഡോ പക്ഷികൾ ഏത് പ്രദേശത്താണ് ഉണ്ടായിരുന്നത് ?ഉത്തരം: മൗറീഷ്യസ് ദ്വീപുകളിൽ
15. മൗറീഷ്യസ് ദ്വീപ് എവിടെയാണ്?ഉത്തരം: ഇന്ത്യൻ മഹാസമുദ്രത്തിൽ.
16. എന്തുകൊണ്ടാണ് ഡോഡോ പക്ഷികൾ വംശനാശം സംഭവിച്ചത്?ഉത്തരം: മാംസത്തിനുവേണ്ടി മനുഷ്യൻ അവയെ വ്യാപകമായി കൊന്നൊടുക്കി.
17. വംശനാശം സംഭവിച്ച മറ്റ് മൃഗങ്ങൾ ഏതാണ്?ഉത്തരം: ഇന്ത്യയിലെ അറോച്ച് കന്നുകാലിവർഗ്ഗം, ഏഷ്യൻ ചീറ്റപ്പുലി
18. നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക. മനുഷ്യൻ്റെ അശ്രദ്ധമായ വിഭവങ്ങളുടെ ഉപയോഗത്തിൻ്റെ അനന്തരഫലങ്ങൾ എന്തായിരിക്കും? ഈ ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ എഴുതുക.ഉത്തരം:19. ജലം, മണ്ണ്, പെട്രോളിയം, വനങ്ങൾ എന്നീ പ്രകൃതിവിഭവങ്ങൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചർച്ച ചെയ്യുക.ഉത്തരം:• ജലം:- ഭൂമിയിലെ സസ്യജന്തുജാലങ്ങളുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നാണ് ജലം. ഭൂമിയിൽ നിന്ന് ജലം ഇല്ലാതായാൽ ജീവൻ തന്നെ ഭൂമിയിൽ നിന്നും തുടച്ച് നീക്കപ്പെടും • മണ്ണ്:- മണ്ണില്ലെങ്കിൽ സസ്യങ്ങൾ നശിക്കും. സസ്യങ്ങൾ ഇല്ലെങ്കിൽ ജന്തുജാലങ്ങളും ഇല്ലാതാകും. • പെട്രോളിയം:- പെട്രോളിയം ഇല്ലാതായാൽ ഗതാഗത-വ്യവസായ മേഖലകൾ തകരും. അതോടെ സമ്പദ്‌വ്യവസ്ഥയും തകരും.• വനം:- അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെയും കാർബൺ ഡൈ ഓക്‌സൈഡിൻ്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. വനങ്ങൾ ഇല്ലാതായാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരും.
20. എന്താണ് വിഭവ സംരക്ഷണം ?ഉത്തരം: പ്രകൃതി വിഭവങ്ങളുടെ നിയന്ത്രിത ഉപയോഗവും പരിരക്ഷയുമാണ് വിഭവ സംരക്ഷണം
20. വിഭവ സംരക്ഷണത്തിൻ്റെ അടിസ്ഥാന തത്വം എന്താണ്ഉത്തരം: വിഭവങ്ങൾ നീതിപൂർവവും ശ്രദ്ധാപൂർവവും ഉപയോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാനുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്നതാണ് വിഭവസംരക്ഷണത്തിന്റെ അടിസ്ഥാനതത്ത്വം.
22. നൽകിയിരിക്കുന്ന ഓരോ ചിത്രത്തിലെയും സന്ദർഭങ്ങളും വിഭവസംരക്ഷ• ചിത്രം 1: സൈക്കിളിൽ പോകുന്ന കുട്ടി - ഇന്ധനച്ചെലവും അന്തരീക്ഷമലിനീകരണവും ഇല്ലാത്ത ഗതാഗതമാർഗ്ഗം • ചിത്രം 2: മരങ്ങൾ വച്ച് പിടിപ്പിക്കുന്നു - വനവൽക്കരണത്തിലൂടെ പരിസ്ഥിതി സന്തുലനം സാധ്യമാവുന്നു.• ചിത്രം 3: സൗരോർജ്ജ പാനൽ - പുനഃസ്ഥാപനശേഷിയുള്ള വിഭവം ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത ഊർജ്ജവിഭവങ്ങളുടെ സംരക്ഷണം.• ചിത്രം 4: കാറ്റാടിയന്ത്രങ്ങൾ - പരമ്പരാഗത ഊർജ്ജവിഭവങ്ങളുടെ സംരക്ഷണം.• ചിത്രം 5: പേപ്പർ ബാഗുകൾ - പ്ലാസ്റ്റിക്കിൻ്റെ അമിതമായ ഉപയോഗം തടയുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
22. ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് ----------ഉത്തരം: ജൂൺ 5
23. ലോക ഭൗമദിനം ആചരിക്കുന്നത് -------------ഉത്തരം: ഏപ്രിൽ 22
24. വർക്ക്ഷീറ്റ്അമിത വിഭവ ഉപയോഗത്തെ സൂചിപ്പിക്കുന്ന പ്രവർത്തനങ്ങൾ, അതിലൂടെ ശോഷണം സംഭവിക്കുന്ന വിഭവങ്ങൾ, ബദൽമാർഗ്ഗങ്ങൾ എന്നിങ്ങനെ പട്ടിക (പട്ടിക 12.2) യിലെ കളങ്ങളെ അനുയോജ്യമായി യോജിപ്പിക്കു. കൂടുതൽ ബദൽമാർഗ്ഗങ്ങൾ കൂട്ടിച്ചെർക്കുമല്ലോ? (പാഠപുസ്തക പേജ്: 178)ഉത്തരം:• ശുദ്ധജലം പാഴാക്കാതിരിക്കുക • മഴവെള്ളകൊയ്ത്ത് പോലുള്ള ജല സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുക • ഭൂഗർഭ ജലത്തോത് കൂട്ടുക • നീർത്തടങ്ങൾ സംരക്ഷിക്കുക.
ii. വനസമ്പത്ത് (വനങ്ങൾ)• വനനശീകരണം തടയുക• തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ നടുക• പേപ്പറിൻ്റെ ഉപയോഗം കുറയ്ക്കുക.• സാമൂഹിക വനവൽക്കരണം പ്രോത്സാഹിപ്പിക്കുക.
iii. വായുസമ്പത്ത് (അന്തരീക്ഷം)• പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുക• അന്തരീക്ഷ മലിനീകരണമില്ലാത്ത ഇന്ധനങ്ങൾ ഉപയോഗിക്കുക• കുറഞ്ഞ ദൂരത്തേക്ക് നടക്കുക അല്ലെങ്കിൽ സൈക്കിൾ ഉപയോഗിക്കുക.• ഒരാൾക്ക് മാത്രമായി കാർ ഉപയോഗിക്കാതിരിക്കുക
iv. ഊർജ്ജസമ്പത്ത് (ഊർജ്ജ ഉറവിടങ്ങൾ)• വൈദ്യുതി ഉപകരണങ്ങളും ലൈറ്റുകളും ആവശ്യത്തിന് മാത്രം പ്രവർത്തിപ്പിക്കുക • സൂര്യപ്രകാശം, കാറ്റ് മുതലായവ പോലെയുള്ള പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കുക.• അമിതമായ വൈദ്യുതി ദീപാലങ്കാരങ്ങൾ ഒഴിവാക്കുക • കാലപ്പഴക്കമുള്ള വൈദ്യുതി ഉപകാരങ്ങൾ ഒഴിവാക്കുക
25. ഭൂമിയിൽ പ്രകൃതിവിഭവങ്ങൾ പരിമിതമാണെന്നും അവ സംരക്ഷി ക്കപ്പെടേണ്ടതാണെന്നും ബോധ്യമായല്ലോ. വിഭവ സംരക്ഷണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?ഉത്തരം:• പ്രകൃതി വിഭവങ്ങൾ പരിമിതമാണ്.• പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്.• നമുക്ക് ആവശ്യമായ വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവകാശമുണ്ട്• വിഭവങ്ങൾ അമിതമായി ഉപയോഗിക്കാൻ നമുക്ക് അവകാശമില്ല• ഭാവിതലമുറയുടെ ആവശ്യം പരിഗണിച്ച് നാം വിഭവങ്ങൾ ഉപയോഗിക്കണം.• "വിഭവ വിനിയോഗം വിവേകപൂർവമാകണം'' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.
26. അമിതവിഭവചൂഷണം മനുഷ്യരുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ പ്രകൃതിയെ നിഷ്കരുണം ഉപദ്രവിക്കുന്നതിൽ നിയന്ത്രണം വേണമെന്ന ചിന്തയുണ്ടായി. അങ്ങനെ നിലവിൽ വന്ന നിയമങ്ങൾ എന്തെല്ലാമാണ്?ഉത്തരം:1. പരിസ്ഥിതിസംരക്ഷണം ഇന്ത്യൻ പൗരന്റെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 48 എ വകുപ്പും 51 എ.ജി. വകുപ്പും2. പരിസ്ഥിതിസംരക്ഷണനിയമം3. ജലനിയമം4. വനസംരക്ഷണനിയമം5. വായുനിയമം6. ദേശീയ പരിസ്ഥിതി ട്രിബ്യൂണൽ
27. പെരിയാർ നദീസംരക്ഷണത്തിനു വേണ്ടിയുള്ള ജനമുന്നേറ്റത്തിന്റെ ഫലമായി ജല അതോറിറ്റി നിലവിൽ വന്നത് എന്ന് ?ഉത്തരം: 1999
28. വിഭവസംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ വന്ന നിയമങ്ങൾ ഏതെല്ലാമാണ്?ഉത്തരം: നെൽവയൽ സംര ക്ഷണനിയമം, തണ്ണീർത്തട സംരക്ഷണനിയമം
29. എന്താണ് സുസ്ഥിര വികസനം? സുസ്ഥിര വികസനത്തിനുള്ള മാർഗങ്ങൾ ഏതാണ്?ഉത്തരം:• വരും തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷിയിൽ കുറവു വരാതെതന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിരവികസനം.• വിഭവങ്ങൾ പുനചംക്രമണം ചെയ്യുക, അവയുടെ ഉപയോഗം കുറയ്ക്കുക, അവ പുനരുപയോഗിക്കുക എന്നിവയാണ് സുസ്ഥിരവികസനത്തിലേക്ക് എത്താ നുള്ള മാർഗങ്ങൾ.
30. “നമുക്ക് എല്ലാവരുടേയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്ര ഹത്തെ നിറവേറ്റാനുള്ളതില്ലതാനും''. ആരുടെ വാക്കുകൾ ?ഉത്തരം: ഗാന്ധിജി
28. സുസ്ഥിരവികസനത്തിനായി എന്തു ചെയ്യാം?ഉത്തരം:• അടുക്കളയിൽ നിന്നുള്ള ജലം ചെടികൾ നനയ്ക്കാൻ ഉപയോഗിക്കുക.• പൊതുസ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക• പാരമ്പര്യേതര ഊർജസ്രോതസ്സുകളായ സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം മുതലായവ പരമാവധി ഉപയോഗപ്പെടുത്തുക.• മഴവെള്ള കൊയ്ത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുക.• പ്ലാസ്റ്റിക് കവറുകൾക്കു പകരം തുണിസഞ്ചികൾ ഉപയോഗിക്കുക.• പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കാത്ത സൈക്കിളുകൾ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുക.
29. ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്?ഉത്തരം:• ലൈറ്റുകളും ഫാനുകളും അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കും.• ഗുണമേന്മയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കും. • സാധാരണ ബൾബുകൾക്കു പകരം പരമാവധി എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കും.• ഊർജ്ജക്ഷമതയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക.• ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക
30. 'നദി ഒരു വിഭവമാണ്.' നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.ഉത്തരം: നദി ഒരു പ്രകൃതി വിഭവമാണ്. മനുഷ്യന് ഉപകാരപ്പെടുന്നവയെ വിഭവങ്ങൾ എന്ന് വിളിക്കുന്നു. ജലസേചനത്തിനും ഗതാഗതത്തിനും വൈദ്യുതി ഉൽപാദനത്തിനും ഉപയോഗിക്കുമ്പോൾ നദി ഒരു വിഭവമായി മാറുന്നു.
വിലയിരുത്താം1. കർഷകനായ രാഘവൻ പരമ്പരാഗതമായ കൃഷിരീതിയിലൂടെയാണ് കൃഷിചെയ്യുന്നത്. ജൈവവള പ്രയോഗം, കന്നുകാലികളെ ഉപയോഗിച്ച് നിലം ഉഴൽ തുടങ്ങിയവ. ഇവിടെ രാഘവൻ ഏതെല്ലാം തരത്തിലുള്ള പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചാണ് കൃഷിചെയ്യുന്നത്? അവ ഏതെല്ലാമെന്ന് പട്ടികപ്പെടുത്തൂ. എന്താണ് പ്രകൃതിവിഭവങ്ങൾ?ഉത്തരം: രാഘവൻ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങൾ സൂര്യപ്രകാശം, മണ്ണ്, വായു, കന്നുകാലി മുതലായവയാണ്.പ്രകൃതിവിഭവം: പ്രകൃതിയിൽ നിന്ന് ലഭിക്കുന്നതും മനുഷ്യന് ഉപയോഗപ്രദവുമായ വസ്തുക്കളെ പ്രകൃതിവിഭവങ്ങൾ എന്ന് വിളിക്കുന്നു
2. മരം, സൂര്യപ്രകാശം, മത്സ്യം, കാറ്റ്, കന്നുകാലികൾ, ജലം എന്നിവ ചില പ്രകൃതിവിഭവങ്ങളാണ്. ഇവയെ ജൈവവിഭവങ്ങൾ എന്നും അജൈവ വിഭവങ്ങൾ എന്നും തരംതിരിച്ച് പട്ടികപ്പെടുത്തൂഉത്തരം:ജൈവവിഭവങ്ങൾ: മരം, മത്സ്യം, കന്നുകാലികൾഅജൈവ വിഭവങ്ങൾ: സൂര്യപ്രകാശം, കാറ്റ്, ജലം
3. താഴെ തന്നിരിക്കുന്നത് രണ്ടു കാറുകളുടെ സവിശേഷതകളാണ്. ഇവയുടെ ഓരോന്നിന്റെയും സവിശേഷതകൾ കണ്ടെത്തി ശരിയായ കളങ്ങളിൽ എഴുതൂ.കാർ എ - സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നുകാർ ബി - പെട്രോൾ കൊണ്ട് പ്രവർത്തിക്കുന്നു.സവിശേഷതകൾ1. അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നില്ല.2. പുനസ്ഥാപിക്കപ്പെടാത്ത വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു. 3. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുന്നു.4. ഇത്തരം കാറുകൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നു.5. ഇത്തരം കാറുകൾ വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.6. പുനസ്ഥാപിക്കപ്പെടുന്ന വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു. Car A Car B • അന്തരീക്ഷ മലിനീകരണത്തിന് കാരണമാകില്ല
• ഇത്തരം കാറുകൾ വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
• പുനസ്ഥാപിക്കപ്പെടുന്ന വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു. • പുനസ്ഥാപിക്കപ്പെടാത്ത വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു.
• അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുന്നു
• ഇത്തരം കാറുകൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
ഇതിൽ ഏതുതരം കാറുകളാണ് പ്രകൃതിസൗഹൃദപരമായത്? നിങ്ങളുടെ നിരീക്ഷണം സാധൂകരിക്കുക.ഉത്തരം: സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കാർ എ പ്രകൃതി സൗഹൃദമാണ്. ഇത് പെട്രോളിന് പകരം പുനസ്ഥാപിക്കപ്പെടുന്ന വിഭവമായ സൗരോർജ്ജം ഇന്ധനമായി ഉപയോഗിക്കുന്നു. ഈ കാറുകൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകില്ല. അതിനാൽ ഇത് പ്രകൃതി സൗഹൃദമാണ്.
4. "വിഭവങ്ങൾ നാം കടമെടുത്തത്'' എന്ന ആശയം വിശകലനം ചെയ്ത് നിഗമനങ്ങൾ എഴുതുക. വിഭവസംരക്ഷണത്തിനായി ഏതെങ്കിലും അഞ്ചു വഴികൾ കണ്ടെത്തി എഴുതുക.ഉത്തരം: പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ഭൂമി. പ്രകൃതി വിഭവങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ നാം വിഭവങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ അത് വിഭവങ്ങളുടെ ശോഷണത്തിന് കാരണമാകുന്നു. ഈ വിഭവങ്ങളെല്ലാം നമ്മുടെ ഭാവി തലമുറയ്ക്കും ആവശ്യമാണ്. അതിനാൽ ഭാവി തലമുറയ്‌ക്കായി വിഭവങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്.വിഭവ സംരക്ഷണത്തിനുള്ള അഞ്ച് നടപടികൾ• വിഭവങ്ങൾ ശ്രദ്ധാപൂർവ്വവും നീതിപൂർവ്വവും ഉപയോഗിക്കുക • ജലസംരക്ഷണ നടപടികൾ പരിശീലിക്കുക• സൂര്യപ്രകാശം, കാറ്റ് തുടങ്ങിയ പാരമ്പര്യേതര വിഭവങ്ങളെ കൂടുതൽ ആശ്രയിക്കുക.• വനനശീകരണം തടയുക• പരിസ്ഥിതി മലിനീകരണം തടയുക
8. പ്രകൃതിയുടെ വരദാനം First Bell Videos ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
👉Std VI Social Science Textbook (pdf) - Click here 👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Study Notes for Class 6 Social Science - Gift of Nature | Text Books Solution Social Science (Malayalam Medium) Chapter 12 പ്രകൃതിയുടെ വരദാനം | Teaching Manual & Teachers Handbook | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
Chapter 12: പ്രകൃതിയുടെ വരദാനം - Questions and Answers
1. 1976-ൽ 'നാഷണൽ ജിയോഗ്രാഫിക്' മാസിക ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം എന്ന് വിശേഷിപ്പിച്ചത് ഏത് രാജ്യത്തെയാണ് ?
ഉത്തരം: പസഫിക്കിലെ ഒരു ചെറിയ ദ്വീപായ 'നൗറു'.
2. നൗറു ഒരുകാലത്ത് ധാതു വിഭവങ്ങളാൽ സമ്പന്നമായിരുന്നു, അവിടുത്തെ പ്രധാന ധാതു നിക്ഷേപം എന്തായിരുന്നു?
ഉത്തരം: ഫോസ്ഫേറ്റ്
3. എന്താണ് വിഭവങ്ങൾ?
ഉത്തരം: പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോഗപ്രദമായ വസ്തു ക്കളെ വിഭവങ്ങൾ എന്നു പറയുന്നു.
4. പ്രകൃതി വിഭവങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: പ്രകൃതിയിൽനിന്ന് നേരിട്ടുലഭിക്കുന്നതും ഉപയോഗയോഗ്യവുമായ വസ്തുക്കളെ പ്രകൃതി വിഭവങ്ങൾ എന്ന് വിളിക്കുന്നു.
ഉദാ: ശിലകൾ, ജലം, മണ്ണ്, കാറ്റ്, ധാതുക്കൾ, സൂര്യപ്രകാശം തുടങ്ങിയവ.
5. പ്രകൃതി വിഭവങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക. അവയുടെ ഉപയോഗവും സൂചിപ്പിക്കുക.
ഉത്തരം:
• മണ്ണ് - സസ്യ ജന്തുജാലങ്ങളുടെ നിലനിൽപ്പിന് ആധാരം
• ജലം - ജീവൻ്റെ നിലനിൽപ്പിന്
• വായു - ജീവൻ്റെ നിലനിൽപ്പിന്
• സൂര്യപ്രകാശം - സസ്യങ്ങളുടെയും ജന്തുക്കളുടെയും വളർച്ചയ്ക്ക്.
• ഇരുമ്പയിര് - ഇരുമ്പിൻ്റെ നിർമ്മാണത്തിന്
• ശിലകൾ - കെട്ടിടങ്ങളുടെ നിർമ്മാണം
• കാറ്റ് - ഊർജ്ജ ഉത്പാദനത്തിന്.
• മൃഗങ്ങൾ - മാംസം, തുകൽ, പാൽ എന്നിവയ്ക്ക്.
• സസ്യങ്ങൾ - ജീവജാലങ്ങൾക്ക് ആഹാരം, ഓക്സിജൻ ഉത്പാദിപ്പിക്കുന്നു
• നദികൾ - ജലസേചനത്തിനും വൈദ്യുതിഉത്പാദനത്തിനും
• മരങ്ങൾ - പേപ്പർ, ഫർണിച്ചറുകൾ എന്നിവയുടെ നിർമ്മാണത്തിന്.
• വനങ്ങൾ - പരിസ്ഥിതി സന്തുലനത്തിന്, വനവിഭവങ്ങളുടെ ശേഖരണം
• സ്വർണം - ആഭരണ നിർമ്മാണം
6. ജൈവവിഭവങ്ങൾ എന്നാലെന്താണ് ?
ഉത്തരം: ജീവനുള്ള വിഭവങ്ങളെ ജൈവവിഭവങ്ങൾ എന്ന് വിളിക്കുന്നു.
ഉദാ: സസ്യങ്ങൾ, ജന്തുക്കൾ മുതലായവ.
7. അജൈവവിഭവങ്ങൾ വിഭവങ്ങൾ എന്താണ്?
ഉത്തരം: ജീവനില്ലാത്ത വിഭവങ്ങളെ അജൈവവിഭവങ്ങൾ എന്ന് വിളിക്കുന്നു.
ഉദാ: മണ്ണ്, വെള്ളം, സൂര്യപ്രകാശം, കാറ്റ് മുതലായവ.
8. പുനസ്ഥാപിക്കപ്പെടുന്നതും പുനസ്ഥാപിക്കപ്പെടാത്തതുമായ വിഭവങ്ങൾ എന്തൊക്കെയാണ്.
ഉത്തരം: ഭൂമിയിൽ മനുഷ്യൻ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളിൽ ചിലത് എക്കാലത്തും ലഭ്യമാണ്. ആവർത്തിച്ചുള്ള ഉപയോഗത്തിനു ശേഷവും തീർന്നുപോകാത്ത അത്തരം വിഭവങ്ങളാണ് പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ.
ഉദാ: വെള്ളം, വായു, സൂര്യപ്രകാശം, കാറ്റ്, മണ്ണ് തുടങ്ങിയവ.
മനുഷ്യരുടെ അനിയന്ത്രിതമായ ഉപയോഗം കാരണം ചില വിഭവങ്ങൾ തീർന്നുപോകുന്നു. അത്തരം വിഭവങ്ങളെ പുനസ്ഥാപിക്കപ്പെടാത്ത വിഭവങ്ങൾ എന്ന് വിളിക്കുന്നു.
ഉദാ: കൽക്കരി, പെട്രോളിയം, ധാതുക്കൾ തുടങ്ങിയവ
9. ചുവടെ നൽകിയിട്ടുള്ള വിഭവങ്ങളെ എക്കാലത്തും ലഭ്യമായവ എന്നും ഉപയോഗത്തിനനുസരിച്ച് തീർന്നുപോകുന്നവയെന്നും തരം തിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തുക.
ഉത്തരം: അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലുമുണ്ടാകുന്ന കുറവാണ് വിഭവശോഷണം.
വിഭവശോഷണത്തിൻ്റെ പ്രധാന കാരണങ്ങൾ ഇവയാണ്:
• ജനസംഖ്യവർദ്ധനവ്
• വനനശീകരണം
• വിഭവങ്ങളുടെ അമിതചൂഷണം
• പ്രകൃതി ദുരന്തങ്ങൾ.
• വ്യാവസായിക, സാങ്കേതിക വികസനം
11. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ഭൗമ ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്നത് എന്നാണ് ?
ഉത്തരം: 1992 ൽ
ഞാൻ എനിക്കും എന്റെ ഭാവിതലമുറയ്ക്കും വേണ്ടി പോരാടുന്നു. വിശക്കുന്ന ഒരായിരം കുഞ്ഞുങ്ങൾക്കു വേണ്ടി... ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജന്തുജാലങ്ങൾക്കുവേണ്ടി ഞാൻ സംസാരിക്കുന്നു. ഭൂമിയല്ലാതെ അവർക്ക് മറ്റൊരിടമില്ല. അവരുടെ ശബ്ദം ആരും കേൾക്കുന്നില്ല. എനിക്ക് ശ്വസിക്കാൻ ഭയമാകുന്നു. എനിക്കറിയില്ല, എന്തുമാത്രം വിഷലിപ്തമാണീ വായു എന്ന്..... ഞാൻ പുറത്തേക്കിറങ്ങാൻ ഭയക്കുന്നു.. കാരണം, അന്തരീക്ഷത്തിലെ ഓസോൺ സുഷിരങ്ങൾ... എന്റെ കുഞ്ഞുങ്ങൾക്കുകൂടി കാണാൻ നിങ്ങൾ ബാക്കിവച്ചേക്കുമോ ഈ മഴക്കാടുകളെ, മൃഗങ്ങളെ, പൂമ്പാറ്റകളെ... ? നിങ്ങളുടെ ബാല്യകാലത്ത് നിങ്ങൾ ഇങ്ങനെ വിലപിച്ചിരുന്നുവോ? ആകുലപ്പെട്ടിരുന്നുവോ...? നിങ്ങൾക്കിനിയും ഭൂമിയെ സംരക്ഷിക്കാൻ സമയമുണ്ടെന്ന് കരുതുന്നുവോ?
നിങ്ങൾക്ക് സാൽമൺ മത്സ്യങ്ങളെ തിരികെയെത്തിക്കാൻ കഴിയില്ലെങ്കിൽ...
മരുഭൂമികളായി മാറിയ വനപ്രദേശങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയില്ലായെങ്കിൽ... നിർത്തു ദയവായി... ഇവയെ നശിപ്പിക്കാതിരിക്കു.
1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടിയിൽ നിരവധി ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ അടങ്ങിയ സദസ്സിനെ നിശ്ശബ്ദമാക്കിയ പ്രസംഗം മൊഴിമാറ്റം നടത്തിയതിന്റെ പ്രസക്തഭാഗങ്ങളാണ് മുകളിൽ വായിച്ചത്. കേവലം 12 വയസ്സുമാത്രമുള്ള സെവെൺ കുളിസ് സുസുകി എന്ന കാനഡക്കാരിയായ പെൺകുട്ടിയായിരുന്നു പ്രസംഗക.
എന്തൊക്കെ ആകുലതകളാണ് ആ പെൺകുട്ടി തന്റെ പ്രസംഗത്തിലൂടെ പറയാൻ ശ്രമിച്ചത്?
ഉത്തരം:
• മലിനീകരിക്കപ്പെടുന്ന വായു
• നശിപ്പിക്കപ്പെടുന്ന വനങ്ങൾ
• ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്ന ജന്തുജാലങ്ങൾ
• അന്തരീക്ഷത്തിലെ ഓസോൺ സുഷിരങ്ങൾ
• വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ
• മരുവൽക്കരണം
13. മനുഷ്യന്റെ അമിതമായ വിഭവചൂഷണം മൂലം വംശനാശം സംഭവിച്ച പക്ഷിയേത്?
ഉത്തരം: ഡോഡോ
14. ഡോഡോ പക്ഷികൾ ഏത് പ്രദേശത്താണ് ഉണ്ടായിരുന്നത് ?
ഉത്തരം: മൗറീഷ്യസ് ദ്വീപുകളിൽ
15. മൗറീഷ്യസ് ദ്വീപ് എവിടെയാണ്?
ഉത്തരം: ഇന്ത്യൻ മഹാസമുദ്രത്തിൽ.
16. എന്തുകൊണ്ടാണ് ഡോഡോ പക്ഷികൾ വംശനാശം സംഭവിച്ചത്?
ഉത്തരം: മാംസത്തിനുവേണ്ടി മനുഷ്യൻ അവയെ വ്യാപകമായി കൊന്നൊടുക്കി.
17. വംശനാശം സംഭവിച്ച മറ്റ് മൃഗങ്ങൾ ഏതാണ്?
ഉത്തരം: ഇന്ത്യയിലെ അറോച്ച് കന്നുകാലിവർഗ്ഗം, ഏഷ്യൻ ചീറ്റപ്പുലി
18. നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക. മനുഷ്യൻ്റെ അശ്രദ്ധമായ വിഭവങ്ങളുടെ ഉപയോഗത്തിൻ്റെ അനന്തരഫലങ്ങൾ എന്തായിരിക്കും? ഈ ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ എഴുതുക.
ഉത്തരം:
19. ജലം, മണ്ണ്, പെട്രോളിയം, വനങ്ങൾ എന്നീ പ്രകൃതിവിഭവങ്ങൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചർച്ച ചെയ്യുക.
ഉത്തരം:
• ജലം:- ഭൂമിയിലെ സസ്യജന്തുജാലങ്ങളുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നാണ് ജലം. ഭൂമിയിൽ നിന്ന് ജലം ഇല്ലാതായാൽ ജീവൻ തന്നെ ഭൂമിയിൽ നിന്നും തുടച്ച് നീക്കപ്പെടും
• മണ്ണ്:- മണ്ണില്ലെങ്കിൽ സസ്യങ്ങൾ നശിക്കും. സസ്യങ്ങൾ ഇല്ലെങ്കിൽ ജന്തുജാലങ്ങളും ഇല്ലാതാകും.
• പെട്രോളിയം:- പെട്രോളിയം ഇല്ലാതായാൽ ഗതാഗത-വ്യവസായ മേഖലകൾ തകരും. അതോടെ സമ്പദ്‌വ്യവസ്ഥയും തകരും.
• വനം:- അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെയും കാർബൺ ഡൈ ഓക്‌സൈഡിൻ്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. വനങ്ങൾ ഇല്ലാതായാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരും.
20. എന്താണ് വിഭവ സംരക്ഷണം ?
ഉത്തരം: പ്രകൃതി വിഭവങ്ങളുടെ നിയന്ത്രിത ഉപയോഗവും പരിരക്ഷയുമാണ് വിഭവ സംരക്ഷണം
20. വിഭവ സംരക്ഷണത്തിൻ്റെ അടിസ്ഥാന തത്വം എന്താണ്
ഉത്തരം: വിഭവങ്ങൾ നീതിപൂർവവും ശ്രദ്ധാപൂർവവും ഉപയോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാനുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്നതാണ് വിഭവസംരക്ഷണത്തിന്റെ അടിസ്ഥാനതത്ത്വം.
22. നൽകിയിരിക്കുന്ന ഓരോ ചിത്രത്തിലെയും സന്ദർഭങ്ങളും വിഭവസംരക്ഷ
• ചിത്രം 1: സൈക്കിളിൽ പോകുന്ന കുട്ടി - ഇന്ധനച്ചെലവും അന്തരീക്ഷമലിനീകരണവും ഇല്ലാത്ത ഗതാഗതമാർഗ്ഗം
• ചിത്രം 2: മരങ്ങൾ വച്ച് പിടിപ്പിക്കുന്നു - വനവൽക്കരണത്തിലൂടെ പരിസ്ഥിതി സന്തുലനം സാധ്യമാവുന്നു.
• ചിത്രം 3: സൗരോർജ്ജ പാനൽ - പുനഃസ്ഥാപനശേഷിയുള്ള വിഭവം ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത ഊർജ്ജവിഭവങ്ങളുടെ സംരക്ഷണം.
• ചിത്രം 4: കാറ്റാടിയന്ത്രങ്ങൾ - പരമ്പരാഗത ഊർജ്ജവിഭവങ്ങളുടെ സംരക്ഷണം.
• ചിത്രം 5: പേപ്പർ ബാഗുകൾ - പ്ലാസ്റ്റിക്കിൻ്റെ അമിതമായ ഉപയോഗം തടയുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
22. ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് ----------
ഉത്തരം: ജൂൺ 5
23. ലോക ഭൗമദിനം ആചരിക്കുന്നത് -------------
ഉത്തരം: ഏപ്രിൽ 22
24. വർക്ക്ഷീറ്റ്
അമിത വിഭവ ഉപയോഗത്തെ സൂചിപ്പിക്കുന്ന പ്രവർത്തനങ്ങൾ, അതിലൂടെ ശോഷണം സംഭവിക്കുന്ന വിഭവങ്ങൾ, ബദൽമാർഗ്ഗങ്ങൾ എന്നിങ്ങനെ പട്ടിക (പട്ടിക 12.2) യിലെ കളങ്ങളെ അനുയോജ്യമായി യോജിപ്പിക്കു. കൂടുതൽ ബദൽമാർഗ്ഗങ്ങൾ കൂട്ടിച്ചെർക്കുമല്ലോ? (പാഠപുസ്തക പേജ്: 178)
ഉത്തരം:
• ശുദ്ധജലം പാഴാക്കാതിരിക്കുക
• മഴവെള്ളകൊയ്ത്ത് പോലുള്ള ജല സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുക
• ഭൂഗർഭ ജലത്തോത് കൂട്ടുക
• നീർത്തടങ്ങൾ സംരക്ഷിക്കുക.
ii. വനസമ്പത്ത് (വനങ്ങൾ)
• വനനശീകരണം തടയുക
• തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ നടുക
• പേപ്പറിൻ്റെ ഉപയോഗം കുറയ്ക്കുക.
• സാമൂഹിക വനവൽക്കരണം പ്രോത്സാഹിപ്പിക്കുക.
iii. വായുസമ്പത്ത് (അന്തരീക്ഷം)
• പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുക
• അന്തരീക്ഷ മലിനീകരണമില്ലാത്ത ഇന്ധനങ്ങൾ ഉപയോഗിക്കുക
• കുറഞ്ഞ ദൂരത്തേക്ക് നടക്കുക അല്ലെങ്കിൽ സൈക്കിൾ ഉപയോഗിക്കുക.
• ഒരാൾക്ക് മാത്രമായി കാർ ഉപയോഗിക്കാതിരിക്കുക
iv. ഊർജ്ജസമ്പത്ത് (ഊർജ്ജ ഉറവിടങ്ങൾ)
• വൈദ്യുതി ഉപകരണങ്ങളും ലൈറ്റുകളും ആവശ്യത്തിന് മാത്രം പ്രവർത്തിപ്പിക്കുക
• സൂര്യപ്രകാശം, കാറ്റ് മുതലായവ പോലെയുള്ള പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കുക.
• അമിതമായ വൈദ്യുതി ദീപാലങ്കാരങ്ങൾ ഒഴിവാക്കുക
• കാലപ്പഴക്കമുള്ള വൈദ്യുതി ഉപകാരങ്ങൾ ഒഴിവാക്കുക
25. ഭൂമിയിൽ പ്രകൃതിവിഭവങ്ങൾ പരിമിതമാണെന്നും അവ സംരക്ഷി ക്കപ്പെടേണ്ടതാണെന്നും ബോധ്യമായല്ലോ. വിഭവ സംരക്ഷണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
ഉത്തരം:
• പ്രകൃതി വിഭവങ്ങൾ പരിമിതമാണ്.
• പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്.
• നമുക്ക് ആവശ്യമായ വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവകാശമുണ്ട്
• വിഭവങ്ങൾ അമിതമായി ഉപയോഗിക്കാൻ നമുക്ക് അവകാശമില്ല
• ഭാവിതലമുറയുടെ ആവശ്യം പരിഗണിച്ച് നാം വിഭവങ്ങൾ ഉപയോഗിക്കണം.
• "വിഭവ വിനിയോഗം വിവേകപൂർവമാകണം'' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.
26. അമിതവിഭവചൂഷണം മനുഷ്യരുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ പ്രകൃതിയെ നിഷ്കരുണം ഉപദ്രവിക്കുന്നതിൽ നിയന്ത്രണം വേണമെന്ന ചിന്തയുണ്ടായി. അങ്ങനെ നിലവിൽ വന്ന നിയമങ്ങൾ എന്തെല്ലാമാണ്?
ഉത്തരം:
1. പരിസ്ഥിതിസംരക്ഷണം ഇന്ത്യൻ പൗരന്റെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 48 എ വകുപ്പും 51 എ.ജി. വകുപ്പും
2. പരിസ്ഥിതിസംരക്ഷണനിയമം
3. ജലനിയമം
4. വനസംരക്ഷണനിയമം
5. വായുനിയമം
6. ദേശീയ പരിസ്ഥിതി ട്രിബ്യൂണൽ
27. പെരിയാർ നദീസംരക്ഷണത്തിനു വേണ്ടിയുള്ള ജനമുന്നേറ്റത്തിന്റെ ഫലമായി ജല അതോറിറ്റി നിലവിൽ വന്നത് എന്ന് ?
ഉത്തരം: 1999
28. വിഭവസംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ വന്ന നിയമങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: നെൽവയൽ സംര ക്ഷണനിയമം, തണ്ണീർത്തട സംരക്ഷണനിയമം
29. എന്താണ് സുസ്ഥിര വികസനം? സുസ്ഥിര വികസനത്തിനുള്ള മാർഗങ്ങൾ ഏതാണ്?
ഉത്തരം:
• വരും തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷിയിൽ കുറവു വരാതെതന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിരവികസനം.
• വിഭവങ്ങൾ പുനചംക്രമണം ചെയ്യുക, അവയുടെ ഉപയോഗം കുറയ്ക്കുക, അവ പുനരുപയോഗിക്കുക എന്നിവയാണ് സുസ്ഥിരവികസനത്തിലേക്ക് എത്താ നുള്ള മാർഗങ്ങൾ.
30. “നമുക്ക് എല്ലാവരുടേയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്ര ഹത്തെ നിറവേറ്റാനുള്ളതില്ലതാനും''. ആരുടെ വാക്കുകൾ ?
ഉത്തരം: ഗാന്ധിജി
28. സുസ്ഥിരവികസനത്തിനായി എന്തു ചെയ്യാം?
ഉത്തരം:
• അടുക്കളയിൽ നിന്നുള്ള ജലം ചെടികൾ നനയ്ക്കാൻ ഉപയോഗിക്കുക.
• പൊതുസ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക
• പാരമ്പര്യേതര ഊർജസ്രോതസ്സുകളായ സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം മുതലായവ പരമാവധി ഉപയോഗപ്പെടുത്തുക.
• മഴവെള്ള കൊയ്ത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുക.
• പ്ലാസ്റ്റിക് കവറുകൾക്കു പകരം തുണിസഞ്ചികൾ ഉപയോഗിക്കുക.
• പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കാത്ത സൈക്കിളുകൾ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുക.
29. ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്?
ഉത്തരം:
• ലൈറ്റുകളും ഫാനുകളും അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കും.
• ഗുണമേന്മയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കും.
• സാധാരണ ബൾബുകൾക്കു പകരം പരമാവധി എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കും.
• ഊർജ്ജക്ഷമതയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക.
• ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക
30. 'നദി ഒരു വിഭവമാണ്.' നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
ഉത്തരം: നദി ഒരു പ്രകൃതി വിഭവമാണ്. മനുഷ്യന് ഉപകാരപ്പെടുന്നവയെ വിഭവങ്ങൾ എന്ന് വിളിക്കുന്നു. ജലസേചനത്തിനും ഗതാഗതത്തിനും വൈദ്യുതി ഉൽപാദനത്തിനും ഉപയോഗിക്കുമ്പോൾ നദി ഒരു വിഭവമായി മാറുന്നു.
വിലയിരുത്താം
1. കർഷകനായ രാഘവൻ പരമ്പരാഗതമായ കൃഷിരീതിയിലൂടെയാണ് കൃഷിചെയ്യുന്നത്. ജൈവവള പ്രയോഗം, കന്നുകാലികളെ ഉപയോഗിച്ച് നിലം ഉഴൽ തുടങ്ങിയവ. ഇവിടെ രാഘവൻ ഏതെല്ലാം തരത്തിലുള്ള പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചാണ് കൃഷിചെയ്യുന്നത്? അവ ഏതെല്ലാമെന്ന് പട്ടികപ്പെടുത്തൂ. എന്താണ് പ്രകൃതിവിഭവങ്ങൾ?
ഉത്തരം: രാഘവൻ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങൾ സൂര്യപ്രകാശം, മണ്ണ്, വായു, കന്നുകാലി മുതലായവയാണ്.
പ്രകൃതിവിഭവം: പ്രകൃതിയിൽ നിന്ന് ലഭിക്കുന്നതും മനുഷ്യന് ഉപയോഗപ്രദവുമായ വസ്തുക്കളെ പ്രകൃതിവിഭവങ്ങൾ എന്ന് വിളിക്കുന്നു
2. മരം, സൂര്യപ്രകാശം, മത്സ്യം, കാറ്റ്, കന്നുകാലികൾ, ജലം എന്നിവ ചില പ്രകൃതിവിഭവങ്ങളാണ്. ഇവയെ ജൈവവിഭവങ്ങൾ എന്നും അജൈവ വിഭവങ്ങൾ എന്നും തരംതിരിച്ച് പട്ടികപ്പെടുത്തൂ
ഉത്തരം:
ജൈവവിഭവങ്ങൾ: മരം, മത്സ്യം, കന്നുകാലികൾ
അജൈവ വിഭവങ്ങൾ: സൂര്യപ്രകാശം, കാറ്റ്, ജലം
3. താഴെ തന്നിരിക്കുന്നത് രണ്ടു കാറുകളുടെ സവിശേഷതകളാണ്. ഇവയുടെ ഓരോന്നിന്റെയും സവിശേഷതകൾ കണ്ടെത്തി ശരിയായ കളങ്ങളിൽ എഴുതൂ.
കാർ എ - സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു
കാർ ബി - പെട്രോൾ കൊണ്ട് പ്രവർത്തിക്കുന്നു.
സവിശേഷതകൾ
1. അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നില്ല.
2. പുനസ്ഥാപിക്കപ്പെടാത്ത വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു.
3. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുന്നു.
4. ഇത്തരം കാറുകൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
5. ഇത്തരം കാറുകൾ വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
6. പുനസ്ഥാപിക്കപ്പെടുന്ന വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു.
Car A | Car B |
---|---|
• അന്തരീക്ഷ മലിനീകരണത്തിന് കാരണമാകില്ല • ഇത്തരം കാറുകൾ വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. • പുനസ്ഥാപിക്കപ്പെടുന്ന വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു. | • പുനസ്ഥാപിക്കപ്പെടാത്ത വിഭവം ഇന്ധനമായി ഉപയോഗിക്കുന്നു. • അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുന്നു • ഇത്തരം കാറുകൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. |
ഇതിൽ ഏതുതരം കാറുകളാണ് പ്രകൃതിസൗഹൃദപരമായത്? നിങ്ങളുടെ നിരീക്ഷണം സാധൂകരിക്കുക.
ഉത്തരം: സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കാർ എ പ്രകൃതി സൗഹൃദമാണ്. ഇത് പെട്രോളിന് പകരം പുനസ്ഥാപിക്കപ്പെടുന്ന വിഭവമായ സൗരോർജ്ജം ഇന്ധനമായി ഉപയോഗിക്കുന്നു. ഈ കാറുകൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകില്ല. അതിനാൽ ഇത് പ്രകൃതി സൗഹൃദമാണ്.
4. "വിഭവങ്ങൾ നാം കടമെടുത്തത്'' എന്ന ആശയം വിശകലനം ചെയ്ത് നിഗമനങ്ങൾ എഴുതുക. വിഭവസംരക്ഷണത്തിനായി ഏതെങ്കിലും അഞ്ചു വഴികൾ കണ്ടെത്തി എഴുതുക.
ഉത്തരം: പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ഭൂമി. പ്രകൃതി വിഭവങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ നാം വിഭവങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ അത് വിഭവങ്ങളുടെ ശോഷണത്തിന് കാരണമാകുന്നു. ഈ വിഭവങ്ങളെല്ലാം നമ്മുടെ ഭാവി തലമുറയ്ക്കും ആവശ്യമാണ്. അതിനാൽ ഭാവി തലമുറയ്‌ക്കായി വിഭവങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്.
വിഭവ സംരക്ഷണത്തിനുള്ള അഞ്ച് നടപടികൾ
• വിഭവങ്ങൾ ശ്രദ്ധാപൂർവ്വവും നീതിപൂർവ്വവും ഉപയോഗിക്കുക
• ജലസംരക്ഷണ നടപടികൾ പരിശീലിക്കുക
• സൂര്യപ്രകാശം, കാറ്റ് തുടങ്ങിയ പാരമ്പര്യേതര വിഭവങ്ങളെ കൂടുതൽ ആശ്രയിക്കുക.
• വനനശീകരണം തടയുക
• പരിസ്ഥിതി മലിനീകരണം തടയുക
8. പ്രകൃതിയുടെ വരദാനം First Bell Videos ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
👉Std VI Social Science Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments