STD 6 Basic Science: Chapter 10 രൂപത്തിനും ബലത്തിനും - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6 Basic Science (English Medium) രൂപത്തിനും ബലത്തിനും | Text Books Solution Basic Science (English Medium) Chapter 10 For Shape and Strength 
| ഈ യൂണിറ്റിന്റെ Teaching Manual, Teachers Handbook എന്നിവ Notes ന്റെ താഴെയായി നൽകിയിട്ടുണ്ട്, Download ചെയ്യാം. 

Chapter 10: രൂപത്തിനും ബലത്തിനും - Questions and Answers 
1. എന്താണ് ബാഹ്യാസ്ഥികൂടം?
ഉത്തരം: ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ആകൃതി നൽകുന്നതിനും ശത്രുക്കളിൽനിന്ന് രക്ഷനേടാനും പുറന്തോടുകൾ സഹായിക്കുന്നു. ശരീരത്തിന്റെ പുറത്തുള്ള ഇത്തരം ആവരണങ്ങളെ ബാഹ്യാസ്ഥികൂടം (Exoskeleton) എന്നു പറയുന്നു. 

2. ബാഹ്യാസ്ഥികൂടത്തിന്റെ അവശേഷിപ്പുകൾ ഏതാണ്?
ഉത്തരം: മത്സ്യങ്ങളുടെയും ഉരഗങ്ങളുടെയും ചെതുമ്പലുകൾ, പക്ഷികളുടെ തൂവലുകൾ, ജന്തുക്കളിലെ രോമങ്ങൾ, കൊമ്പുകൾ, കുളമ്പുകൾ, നഖങ്ങൾ തുടങ്ങിയവയെല്ലാം ബാഹ്യാസ്ഥികൂടത്തിന്റെ അവശേഷിപ്പുകളാണ്.

3. എല്ലാ ജീവികളുടെയും പുറന്തോടുകൾ ഒരുപോലെയാണോ?
ഉത്തരം: അല്ല

4. പഴുതാരയുടെയും തേരട്ടയുടെയും പുറന്തോടുകൾ മറ്റുള്ളവയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം: ഒച്ച്, വണ്ട്, ഞണ്ട്, ചിപ്പികൾ മുതലായ ജീവികൾക്ക് കട്ടിയുള്ള പുറന്തോടുകളാണ് ഉള്ളത്. പഴുതാര, തേരട്ട തുടങ്ങിയവയുടെ പുറന്തോടുകൾ കട്ടി കുറഞ്ഞവയാണ്. ആകൃതി, നിറം, കാഠിന്യം എന്നിവയുടെ കാര്യത്തിൽ പുറന്തോടുകൾ വ്യത്യസ്തമാണ്.

5. ജീവികളുടെ പുറന്തോടും അവയുടെ ആകൃതിയും തമ്മിലുള്ള ബന്ധം എന്ത്?
ഉത്തരം: പുറന്തോടിലെ വർണവൈവിധ്യം പുറന്തോടുകളിലെ മനോഹരമായ പാറ്റേണുകൾ, നിറങ്ങൾ തുടങ്ങിയവ പല ജീവികളെയും കൂടുതൽ ആകർഷകമാക്കുന്നു.

6. ഈ പുറന്തോടുകൾ ജീവികൾക്ക് എപ്രകാരമാണ് സഹായകമാകുന്നത്? 
ഉത്തരം: ശരീരഭാഗങ്ങളെ സംരക്ഷിക്കാനും, ആകൃതി നൽകാനും, ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും, ശരീരഭാരം താങ്ങി നിർത്തുന്നതിനും, ആന്തരാവയവങ്ങളെ സംരക്ഷിക്കുന്നതിനും പുറന്തോടുകൾ ജീവികൾക്ക് സഹായകമാണ്.

7. നമ്മുടെ വീടുകളിൽ എപ്പോഴും കണ്ടുവരുന്ന രണ്ടു ചെറുജീവികളാണല്ലോ പാറ്റയും പല്ലിയും. ഇവയുടെ അസ്ഥികൂടങ്ങൾ ഒരുപോലെയാണോ?
ഉത്തരം: അവരുടെ അസ്ഥികൂടങ്ങൾ ഒരുപോലെയല്ല.

8. വിവിധ ജീവികളുടെ അസ്ഥികൂടങ്ങളുടെ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ചിത്രങ്ങൾ നിരീക്ഷിച്ച് ഓരോന്നും ഏതു ജീവിയുടേതാണെന്നു കണ്ടെത്തൂ.
ഉത്തരം:
A. പശു
B. ആട്
C. പൂച്ച
D. കൊക്ക് 
E. പല്ലി
F. മത്സ്യം

9. എന്താണ് ആന്തരാസ്ഥികൂടങ്ങൾ?
ഉത്തരം: ശരീരത്തിനുള്ളിൽ കാണുന്ന അസ്ഥികൂടത്തിന് ആന്തരാസ്ഥികൂടങ്ങൾ എന്ന് പറയുന്നു. പശു, ആട് തുടങ്ങിയ ജീവികളുടെ അസ്ഥികൂടങ്ങൾ ശരീരത്തിനുള്ളിലാണുള്ളത്.

10. ആന്തരാസ്ഥികൂടവും ബാഹ്യാസ്ഥികൂടവും ഉള്ള ജീവികൾക്ക് ഉദാഹരണങ്ങൾ നൽകുക?
ഉത്തരം: ആമ, ചീങ്കണ്ണി, മുതല തുടങ്ങിയ ജീവികൾക്ക് ആന്തരാസ്ഥികൂടവും ബാഹ്യാസ്ഥികൂടവും ഉണ്ട്.

11. അസ്ഥികൂടങ്ങൾ ജീവികൾക്ക് എങ്ങനെയെല്ലാം സഹായകമാവുന്നു?
ഉത്തരം: അസ്ഥികൾ ശരീരത്തിന് ആകൃതിയും ഉറപ്പും നൽകുന്നു. അവ ചലനത്തിനും സഹായിക്കുന്നുണ്ട്. ശരീരഭാഗങ്ങളെ സംരക്ഷിക്കാനും, ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും, ശരീരഭാരം താങ്ങി നിർത്തുന്നതിനും, ആന്തരാവയവങ്ങളെ സംരക്ഷിക്കുന്നതിനും അസ്ഥികൂടങ്ങൾ ജീവികൾക്ക് സഹായകമാണ്.

12. ശാസ്ത്രലാബിലെ അസ്ഥികൂടത്തിന്റെ മാതൃക നിരീക്ഷിക്കൂ. നിങ്ങൾ നിരീക്ഷിച്ച അസ്ഥികളുടെ പ്രത്യേകതകൾ, ധർമം എന്നിവ പട്ടികപ്പെടുത്തൂ.
അസ്ഥി പ്രത്യേകതകൾ  പ്രയോജനം    
• തലയോട് 
• വാരിയെല്ല് 
• നട്ടെല്ല്
• കൈയിലെ എല്ലുകൾ 
• കാലിലെ എല്ലുകൾ  


ഉത്തരം:
i. തലയോട്:
പ്രത്യേകതകൾ:- പരസ്പരം ബന്ധിക്കപ്പെട്ട ധാരാളം അസ്ഥികൾ ഒത്തുചേർന്നത്. കീഴ്ത്താടിയെല്ല് ഒഴികെ മറ്റ് അസ്ഥികൾക്ക് ചലനസ്വാതന്ത്ര്യം ഇല്ല.
പ്രയോജനം:- തലച്ചോറിനെ സംരക്ഷിക്കുന്നു.

ii. വാരിയെല്ലുകൾ:
പ്രത്യേകതകൾ:- 12 ജോടി അസ്ഥികൾ. വളഞ്ഞ് കൂടുപോലെ കാണുന്നു.
പ്രയോജനം:- ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളെ സംരക്ഷിക്കുന്നു

iii. നട്ടെല്ല്:
പ്രത്യേകതകൾ:- കുറെ അസ്ഥികൾ ചേർന്ന് വലിയ ഒരു അസ്ഥിപോലെ. “എസ്'' ആകൃതിയിൽ.
പ്രയോജനം:- നിവർന്ന് നിൽക്കാൻ സഹായിക്കുന്നു. ശരീരചലനം സാധ്യമാക്കുന്നു 

iv. കൈയിലെ എല്ലുകൾ:
പ്രത്യേകതകൾ:- വിരലുകളിൽ ചെറിയ അസ്ഥികൾ ചേർന്നിരിക്കുന്നു. ഭുജത്തിലും കണം കൈയിലും നീളമുള്ള അസ്ഥികൾ.
പ്രയോജനം:- കൈകളുടെ ചലനം സാധ്യമാക്കുന്നു.

v. കാലിലെ എല്ലുകൾ:
പ്രത്യേകതകൾ:- വിരലുകളിൽ ചെറിയ അസ്ഥികൾ. തുടയെല്ല് വലുത്.
പ്രയോജനം:- കാലിന്റെ ചലനം സാധ്യമാക്കുന്നു.

13. മനുഷ്യശരീരത്തിലെ എല്ലുകൾ ആകൃതിയിലും വലുപ്പത്തിലും എങ്ങനെ വ്യത്യാസ
പ്പെട്ടിരിക്കുന്നു?
ഉത്തരം: അസ്ഥികൾക്ക് അവയുടെ പ്രത്യേക പ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആകൃതികളുണ്ട്.
പരസ്പരം ബന്ധിക്കപ്പെട്ട ധാരാളം അസ്ഥികൾ ഒത്തുചേർന്നതാണ് തലയോട്. കീഴ്ത്താടിയെല്ല് ഒഴികെ മറ്റ് അസ്ഥികൾക്ക് ചലനസ്വാതന്ത്ര്യം ഇല്ല. 12 ജോടി അസ്ഥികൾ വളഞ്ഞ് കൂടുപോലെ കാണുന്ന ഘടനയാണ് വാരിയെല്ലുകൾക്ക്.
കുറെ അസ്ഥികൾ ചേർന്ന് “എസ്'' ആകൃതിയിൽ വലിയ ഒരു അസ്ഥിപോലെയുള്ളതാണ് നട്ടെല്ല്. കൈയിലെ എല്ലുകൾക്ക് വിരലുകളിൽ ചെറിയ അസ്ഥികളും, ഭുജത്തിലും കണം കൈയിലും നീളമുള്ള അസ്ഥികളുമുണ്ട്. എന്നാൽ കാലിലെ എല്ലുകൾക്ക് വിരലുകളിൽ ചെറിയ അസ്ഥികളും, തുടയെല്ല് വലുതുമാണ്.
14. തലയോടിന്റെ പ്രാധാന്യം എന്ത്?
ഉത്തരം: തലച്ചോറിന് സംരക്ഷണം നൽകുന്നു.

15. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
ഉത്തരം: ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ അപകടം സംഭവിക്കുകയാണെങ്കിൽ തലയ്ക്ക് ക്ഷതമേൽക്കുന്നത് തടയാൻ ഹെൽമറ്റ് സഹായിക്കുന്നു.

16. മനുഷ്യശരീരത്തിലെ ഏത് ഭാഗമാണ് തലച്ചോറിനെ സംരക്ഷിക്കുന്നത്?
ഉത്തരം: തലയോട് 

17. തലയോട്ടിയിൽ ചലിക്കുന്ന അസ്ഥിയേത്?
ഉത്തരം: കീഴ്ത്താടിയെല്ല് 

18. ശരീരത്തിലെ ഏറ്റവും ബലമുള്ള എല്ലുകൾ ഏതാണ്?
ഉത്തരം: കീഴ്ത്താടിയെല്ല് 

19. ഏത് ഭാഗമാണ് മനുഷ്യ ശരീരത്തെ നേരെ നിർത്താൻ സഹായിക്കുന്നത്?
ഉത്തരം: നട്ടെല്ല് 

20. ———— ലെ പരിക്കുകൾ ആജീവനാന്ത തളർച്ചയ്ക്ക് കാരണമാകുന്നു.
ഉത്തരം: നട്ടെല്ല്

21. ശ്വാസകോശത്തെയും ഹൃദയത്തെയും പൊതിഞ്ഞ് സൂക്ഷിക്കുന്നത് ?
ഉത്തരം: വാരിയെല്ലുകൾ

22. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ്?
ഉത്തരം: തുടയെല്ല്

23. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി.
ഉത്തരം: ചെവിക്കുള്ളിലെ സ്റ്റേപ്പിസ്.

24. ജനനസമയത്ത് ശരീരത്തിൽ എത്ര അസ്ഥികളുണ്ട് ?
ഉത്തരം: 300

25. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
ഉത്തരം: 206

26. നട്ടെല്ലിന്റെ ആരോഗ്യത്തിന് ശരിയായ ശരീരനിലകൾ പാലിക്കേണ്ടതുണ്ട്. ഇരിക്കുമ്പോഴും നടക്കു മ്പോഴും കിടക്കുമ്പോഴും പാലിക്കേണ്ട ശരീരനിലകൾ നോക്കൂ.(പാഠപുസ്തക പേജ്: 129)
 ഭാരം ഉയർത്തുമ്പോൾ പാലിക്കേണ്ട ശരീരനില ഏത്?
ഉത്തരം: ഒരു ഭാരം ഉയർത്തുമ്പോൾ നട്ടെല്ല് നേരെ നിർത്തുകയും കാൽമുട്ട് വളച്ച് ഭാരം ഉയർത്തുകയും ചെയ്യുക
• ക്ലാസ് മുറിയിൽ നിങ്ങൾ എങ്ങനെ ഇരിക്കും?
ഉത്തരം: എല്ലായിപ്പോഴും നട്ടെല്ല് നേരെയാക്കി നിവർന്നിരിക്കുക. നട്ടെല്ല് വളച്ച് ഇരിക്കുന്നത് പുറം വേദനയ്ക്ക് കാരണമാകും.
ഇരിക്കുമ്പോഴും, കിടക്കുമ്പോഴും പ്രവൃത്തികൾ ചെയ്യുമ്പോഴും നട്ടെല്ല് നിവർന്നിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

27. എല്ലാ സന്ദർഭങ്ങളിലും നട്ടെല്ല് പരമാവധി നിവർന്നിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
ഉത്തരം: എല്ലാ സന്ദർഭത്തിലും നട്ടെല്ല് പരമാവധി നിവർന്നിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നട്ടെല്ല് വളച്ച് ഇരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. പുറംവേദനയ്ക്കു കാരണമാവും.

28. നിങ്ങൾ നിരീക്ഷിച്ച മനുഷ്യാസ്ഥികൂടത്തിൽ ചെവിക്കുടയിലും മൂക്കിലും അസ്ഥികൾ കാണുന്നുണ്ടോ?
ഉത്തരം: ഇല്ല

29. തരുണാസ്ഥി എന്താണ്?
ഉത്തരം: മൂക്ക്, ചെവി എന്നിവയിൽ കാണുന്നത് മൃദുവായ അസ്ഥികളാണ്. ഇവയെ തരുണാസ്ഥികൾ (Cartilage) എന്നു പറയുന്നു. കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം കൂടുതലായിരിക്കും. 
30. നിങ്ങളുടെ കൈമുട്ടുകൾ നിവർത്തിവച്ച് പിന്നിൽ നീളമുള്ള ഒരു വടി കെട്ടിവയ്ക്കൂ. എന്നിട്ട് താഴെ പറയുന്ന പ്രവർത്തനങ്ങൾ ചെയ്തുനോക്കൂ.
- കെട്ടിവച്ച കൈകൊണ്ട് ഭക്ഷണം എടുത്ത് കഴിക്കുന്നതായി കാണിക്കൂ.
- പല്ലു തേക്കുന്നത് എങ്ങനെയാണ് എന്നു കാണിക്കൂ. 
 എന്തുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയാത്തത്?
ഉത്തരം: കൈകൾ വടികൊണ്ട് ബന്ധിച്ചിരിക്കുന്നു. അതിനാൽ ഈ പ്രവർത്തനങ്ങൾ നമുക്ക് സ്വയം ചെയ്യാൻ കഴിയില്ല.
• ഇവ പ്രയാസമില്ലാതെ ചെയ്യാൻ എന്തു സംവിധാനമാണ് കൈയിൽ ഉള്ളത്?
ഉത്തരം: ഈ പ്രവർത്തനങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നത് നമ്മുടെ കൈകളിലെ അസ്ഥി സന്ധികളാണ്.

31. കഴുത്ത്, കാൽമുട്ട്, വിരലുകൾ എന്നിങ്ങനെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ ചലിപ്പിക്കുന്ന രീതികൾ പരിശോധിക്കുക. 
 ശരീരഭാഗം  ചലനം/പ്രത്യേകത 
• കൈപ്പത്തി 
• കൈമുട്ട്
• കാൽമുട്ട് 
• കഴുത്ത്
• കൈക്കുഴ 
• ഇരു ദിശകളിലേക്കും ചലിപ്പിക്കാം 
• ഒരു ഭാഗത്തേക്കു മാത്രം ചലിപ്പിക്കാൻ കഴിയുന്നു. 
• ഒരു ഭാഗത്തേക്കു മാത്രം ചലിപ്പിക്കാൻ കഴിയുന്നു.
• ഇരു ദിശകളിലേക്കും ചലിപ്പിക്കാം
• ഇരു ദിശകളിലേക്കും ചലിപ്പിക്കാം
• ഇവയിൽ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പിക്കാവുന്നത് ഏതെല്ലാം?
ഉത്തരം: കൈമുട്ട്, കാൽമുട്ട് 
• ഇരു ദിശകളിലേക്കും ചലിപ്പിക്കാവുന്നത് ഏവ?
ഉത്തരം: കഴുത്ത്, കൈക്കുഴ
• പല ദിശകളിലും ചലിപ്പിക്കാവുന്നത് ഏതെല്ലാം?
ഉത്തരം: തോളെല്ല്, ഇടുപ്പെല്ല് 

32. പട്ടിക വിശകലനം ചെയ്ത് കണ്ടെത്തലുകൾ എഴുതാം.(പാഠപുസ്തക പേജ്: 131)
ഉത്തരം: 
• ഗോളരസന്ധി (Ball and socket joint)
ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ. ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥിയുടെ കുഴിയിൽ തിരിയുന്നു. വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പിക്കാൻ കഴിയുന്നു.
ഉദാഹരണം: തോളെല്ല് സന്ധി, ഇടുപ്പെല്ല് സന്ധി 

• വിജാഗിരിസന്ധി (Hinge joint)
വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പി ക്കാൻ കഴിയുന്നു.
ഉദാഹരണം: കൈമുട്ട്, കാൽമുട്ട് 

• കീലസന്ധി (Pivot joint)
ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്നു.
ഉദാഹരണം: കഴുത്ത് (തലയോടും നട്ടെല്ലിന്റെ മുകൾഭാഗവും ചേരുന്ന സ്ഥലം)

33. എന്താണ് അസ്ഥിഭംഗം?
ഉത്തരം: ശക്തമായ ആഘാതം ഏൽക്കുന്നത് അസ്ഥി പൊട്ടുന്നതിനോ അസ്ഥികളിൽ വിള്ളലു ണ്ടാവുന്നതിനോ കാരണമാവാം. അസ്ഥി ഒടിയുന്നതിനെയാണ് അസ്ഥിഭംഗം എന്നു പറയു ന്നത്.

34. എന്താണ് സ്ഥാനഭ്രംശം?
ഉത്തരം: ചിലപ്പോൾ അസ്ഥികൾ സ്ഥാനം തെറ്റാറുണ്ട്. ഇതിനാണ് സ്ഥാനഭ്രംശം എന്നുപറ യുന്നത്.

35. ഗോളരസന്ധിയുടെ സവിശേഷതകൾ എന്താണ്?
ഉത്തരം: ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ. ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥിയുടെ കുഴിയിൽ തിരിയുന്നു. വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പിക്കാൻ കഴിയുന്നു.
ഉദാഹരണം: തോളെല്ല് സന്ധി, ഇടുപ്പെല്ല് സന്ധി 

36. വിജാഗിരിസന്ധിയുടെ സവിശേഷതകൾ എന്താണ്?
ഉത്തരം: വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പി ക്കാൻ കഴിയുന്നു.
ഉദാഹരണം: കൈമുട്ട്, കാൽമുട്ട് 

37. കീലസന്ധിയുടെ സവിശേഷതകൾ എന്താണ്?
ഉത്തരം: ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്നു.
ഉദാഹരണം: കഴുത്ത് (തലയോടും നട്ടെല്ലിന്റെ മുകൾഭാഗവും ചേരുന്ന സ്ഥലം)

38. എന്താണ് സന്ധികൾ?
ഉത്തരം: രണ്ടോ അതിലധികമോ അസ്ഥികൾ ഒന്നിച്ചു ചേരുന്ന സ്ഥലങ്ങളെ സന്ധികൾ എന്ന് വിളിക്കുന്നു. സന്ധികൾ അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുകയും നമ്മുടെ ശരീരത്തിൻ്റെ വിവിധ ചലനങ്ങളിലും പ്രവർത്തനങ്ങളിലും സഹായിക്കുകയും ചെയ്യുന്നു.

39. ശരീരത്തിന് ആകൃതിയും കരുത്തും നൽകുന്നത് ആരാണ്?
ഉത്തരം: അസ്ഥികൾ

40. അസ്ഥിഭംഗം വന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
ഉത്തരം: 
• പരിക്കേറ്റിടത്ത് വേദന.
• പരിക്കേറ്റ ഭാഗം ഇളക്കാൻ പ്രയാസം.
• നീരുവന്ന് വീർത്തിരിക്കുന്നു.
• അൽപ്പം വളവ് സംഭവിച്ചിട്ടുണ്ട്.
• സമാനമായ എല്ലുമായി വ്യത്യാസം.

41. ശരീരത്തിൻ്റെ ഭാഗങ്ങളായി എത്ര അസ്ഥികൾ ഉണ്ട്?
ഉത്തരം: മനുഷ്യശരീരത്തിൽ ആകെയുള്ള അസ്ഥികൾ 206 ആണ്.
• തലയോട് : 22
• വാരിയെല്ലുകൾ: 24
• നട്ടെല്ല്: 33
• ഓരോ കൈയിലും: 32 (രണ്ടും 64 ആണ്)
• ഓരോ കാലിലും: 30 (രണ്ടും 60 ആണ്)
• മാറെല്ല്: 1
• അരക്കെട്ട് : 2

42. അസ്ഥിഭംഗം സംഭവിച്ച ഒരാളെ വേഗം ആശു പത്രിയിൽ എത്തിക്കുകയാണ്
വേണ്ടത്. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?
ഉത്തരം: ഒടിഞ്ഞ ഭാഗങ്ങൾ ഇളകാതെ ശ്രദ്ധി ക്കണം. ഇതിന് സ്പ്ലിന്റ് ഉപയോഗിച്ച് കെട്ടു ന്നത് സഹായകമാവും.

43. എന്താണ് സ്പ്ലിൻ്റ്?
ഉത്തരം: മരം, പ്ലാസ്റ്റിക്, ലോഹം എന്നിവയിലേതെങ്കിലും കൊണ്ടു നിർമിച്ച ഉറപ്പുള്ള താങ്ങു പലകയാണ് സ്പ്ലിന്റ്. കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കി വയ്ക്കാൻ സ്പ്ലിന്റ് വച്ച് കെട്ടുന്നത് സഹായകമാവും.
44. അസ്ഥികളുടെ ആരോഗ്യത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? അസ്ഥിഭംഗം വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം? ക്ലാസിൽ ചർച്ച സംഘടിപ്പിക്കൂ. പ്രധാന നിർദേശങ്ങൾ ക്ലാസിൽ പ്രദർശിപ്പിക്കൂ.
ഉത്തരം:
അസ്ഥികളുടെ കാഠിന്യം അസ്ഥികളുടെ കാഠിന്യത്തിനു കാരണം കാൽസ്യം ഫോസ്ഫേറ്റാണ്. അതിനാൽ അസ്ഥികളുടെ വളർച്ചയ്ക്ക് കാൽസ്യം, ഫോസ്ഫറസ് എന്നിവ ആവശ്യമാണ്. വളർച്ചയുടെ ഘട്ടത്തിൽ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അസ്ഥികളെ ബലപ്പെടുത്തുന്നു. ചെറിയ കുട്ടികളുടെ അസ്ഥികൾക്ക് ബലം കുറയാൻ കാരണം കാൽസ്യം ഫോസ്ഫേറ്റിന്റെ നിക്ഷേപം കുറവായതിനാലാണ്. പ്രായമായവരിൽ ശരീരത്തിനു വേണ്ട കാത്സ്യം അസ്ഥികളിൽ നിന്നും ആഗിരണം ചെയ്യാറുണ്ട്. ഇത് അസ്ഥിയുടെ ബലക്ഷയത്തിന് കാരണമാകുന്നു. കുമ്പളങ്ങ, പടവലങ്ങ തുടങ്ങിയ പച്ചക്കറികളിലും പേരയ്ക്ക, ചാമ്പയ്ക്ക് തുടങ്ങിയ പഴങ്ങളിലും മുട്ട, പാൽ, ചെറുമൽസ്യങ്ങൾ എന്നിവയിലും കാൽസ്യം ധാരാളമുണ്ട്.
• അശ്രദ്ധമായി ഓടുകയും ചാടുകയും ചെയ്യരുത്. കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക. പതിവ് വ്യായാമങ്ങൾ ചെയ്യുക
• കൂടുതൽ കാൽസ്യം, ഫോസ്ഫറസ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക.
• നടക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും പ്രവൃത്തികൾ ചെയ്യുമ്പോഴും ശരീരത്തിൻ്റെ ശരിയായ ഭാവം നിലനിർത്തുക.
• ഉപ്പൂറ്റി ഉയർന്ന ചെരുപ്പുകൾ ഉപയോഗിക്കരുത്.
• ശരീരം പൂർണമായി വിശ്രമിക്കാൻ അനുവദിക്കുക. 
• അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

വിലയിരുത്താം

1. ബാഹ്യാസ്ഥികൂടത്തിന്റെയും ആന്തരാസ്ഥികൂടത്തിന്റെയും സവിശേഷതകൾ പട്ടികപ്പെടുത്തൂ. ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ആകൃതി നൽകുന്നതിനും ശത്രുക്കളിൽനിന്ന് രക്ഷനേടാനും പുറന്തോടുകൾ സഹായിക്കുന്നു. 
ഉത്തരം:
ബാഹ്യാസ്ഥികൂടം  ആന്തരാസ്ഥികൂടം
• 
• 
• 
• 
• 
• 
ബാഹ്യാസ്ഥികൂടം  
• ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ആകൃതി നൽകുന്നതിനും സഹായിക്കുന്നു.
• ശത്രുക്കളിൽനിന്ന് രക്ഷനേടാൻ സഹായിക്കുന്നു. 
• മത്സ്യങ്ങളുടെയും ഉരഗങ്ങളുടെയും ചെതുമ്പലുകൾ, പക്ഷികളുടെ തൂവലുകൾ, ജന്തുക്കളിലെ രോമങ്ങൾ, കൊമ്പുകൾ, കുളമ്പുകൾ, നഖങ്ങൾ തുടങ്ങിയവയെല്ലാം ബാഹ്യാസ്ഥികൂടത്തിന്റെ അവശേഷിപ്പുകളാണ്.
ആന്തരാസ്ഥികൂടം
• ശരീരത്തിനുള്ളിൽ കാണുന്ന അസ്ഥികൂടത്തിന് ആന്തരാസ്ഥികൂടങ്ങൾ എന്ന് പറയുന്നു. 
• ശരീരത്തിന് ആകൃതിയും ഉറപ്പും നൽകുന്നു. ചലനത്തിന് സഹായിക്കുന്നു.
• ആന്തരാവയവങ്ങളെ സംരക്ഷിക്കുന്നു 

2. ആശയചിത്രീകരണം പൂർത്തിയാക്കുക







👉Basic Science Textbook (pdf) - Click here 
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here