STD 6 അടിസ്ഥാന ശാസ്ത്രം Chapter 05 ആഹാരം ആരോഗ്യത്തിന് - ചോദ്യോത്തരങ്ങൾ | Teaching Manual 


Textbooks Solution for Class 6 Basic Science (Malayalam Medium) | Text Books Solution Basic Science (Malayalam Medium) Chapter 05 Food for Health
 | ഈ യൂണിറ്റിന്റെ Teaching Manual, Teachers Handbook എന്നിവ Notes ന്റെ താഴെയായി നൽകിയിട്ടുണ്ട്, Download ചെയ്യാം. 

Chapter 05: ആഹാരം ആരോഗ്യത്തിന് - Questions and Answers 
1. എന്തിനാണ്‌ നാം ഭക്ഷണം കഴിക്കുന്നത്‌?
ഉത്തരം:
• രോഗപ്രതിരോധശേഷി നേടാന്‍
 ശരിയായ ശരീര വളര്‍ച്ചയ്ക്ക്‌ വേണ്ടി
 ജോലി ചെയ്യുന്നതിന്‌ ഊര്‍ജ്ജം ലഭിക്കാന്‍.

2. താഴെക്കൊടുത്തിരിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങള്‍ എഴുതുക.
അരി, മത്സ്യം, എണ്ണ, പഴങ്ങൾ, പച്ചക്കറികൾ  
ഉത്തരം:
3. ധാന്യകം എന്നാല്‍ എന്ത്‌? നമ്മുടെ ഭക്ഷണത്തില്‍ ധാന്യകം ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ്‌?
ഉത്തരം: കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ കൊണ്ടാണ്‌ ധാന്യകം നിര്‍മിച്ചിരിക്കുന്നത്‌. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ ഊര്‍ജം നല്‍കുക എന്നതാണ്‌ ഇതിന്റെ മുഖ്യധര്‍മം. അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്‌, സെല്ലുലോസ്‌ എന്നിവ ധാന്യകങ്ങളുടെ വിവിധ രൂപങ്ങളാണ്‌. ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയില്‍ അന്നജരൂപത്തില്‍ ധാന്യകം ധാരാളമായി അടങ്ങിയിട്ടുണ്ട്‌.

4. അയഡിന്‍ ടെസ്റ്റ്‌ എന്നാല്‍ എന്ത്‌?
ഉത്തരം: ഏതെങ്കിലും പദാര്‍ത്ഥത്തില്‍ അന്നജത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു പരിശോധനയാണ്‌ അയഡിന്‍ ടെസ്റ്റ്‌. അന്നജം അയഡിന്‍ ലായനിയുമായിപ്രവര്‍ത്തിക്കുമ്പോള്‍ കടും നീലനിറം ഉണ്ടാകുന്നു.

5. വിവിധ ഭക്ഷ്യവസ്തുക്കളിൽ അയഡിൻ ടെസ്റ്റ്‌ നടത്തി നിരീക്ഷണ ഫലം ശാസ്ത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുക.
ഉത്തരം: 
6. പ്രോട്ടീനിനെ കുറിച്ച്‌ ഒരു ലഘു കുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരം: ശരീരനിര്‍മിതിക്കും വളര്‍ച്ചയ്ക്കും സഹായകമായ പ്രധാന ആഹാര ഘടകമാണ്‌ പ്രോട്ടീന്‍. ശരീരത്തിലെ കോശങ്ങള്‍, മുടി, ദഹനരസങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന്‌ പ്രോട്ടീന്‍ ആവശ്യമാണ്‌. ധാന്യകങ്ങളുടെ അഭാവത്തില്‍ ഊര്‍ജോല്‍പ്പാദനത്തിനും പ്രോട്ടീന്‍ പ്രയോജനപ്പെടുന്നു. ഹൈഡ്രജന്‍, കാര്‍ബണ്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ എന്നിവയാണ്‌ പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്നത്‌. ഒരാളുടെ ശരീരഭാരത്തിന്‌ അനുസരിച്ച്‌ ഒരു കിലോഗ്രാമിന്‌
ഒരുഗ്രാം എന്ന തോതില്‍ പ്രോട്ടിന്‍ ഓരോ ദിവസവും ഭക്ഷണത്തില്‍ നിന്നു ലഭിക്കണം. 

7. ക്വാഷിയോര്‍ക്കര്‍ എന്നാല്‍ എന്ത്‌?
ഉത്തരം: പ്രോട്ടിന്റെ അഭാവംമൂലമുണ്ടാവുന്ന ഒരു രോഗമാണ്‌ ക്വാഷിയോര്‍ക്കര്‍. ഇത്‌
ബാധിച്ചവരുടെ ശരീരം ശോഷിച്ചും വയര്‍ വീര്‍ത്തുമിരിക്കും.

8. ഒരു ഭക്ഷണ ഇനത്തില്‍ പ്രോട്ടിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരീക്ഷണം
വിശദീകരിക്കുക.
ഉത്തരം: 
ലക്ഷ്യം: 
ഒരു ഭക്ഷണ ഇനത്തില്‍ പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്തുക.
ആവശ്യമായ സാധനങ്ങള്‍:- 
തുരിശ്‌ (കോപ്പര്‍ സള്‍ഫേറ്റ്‌), ജലം, സോഡിയം ഹൈഡ്രോക്സൈഡ്‌, ഡ്രോപ്പര്‍, ബീക്കര്‍, കോഴിമുട്ടയുടെ വെള്ളക്കരു, ടെസ്റ്റ്ട്യൂബ്‌.
പ്രവര്‍ത്തന രീതി:
കോഴിമുട്ടയുടെ വെള്ളക്കരു അല്‍പ്പം വെള്ളം ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ ഒരു ടെസ്റ്റ്ട്യൂബില്‍ കാല്‍ഭാഗം എടുക്കുക. അതിലേക്ക്‌ 1% വീര്യമുള്ള സോഡിയം ഹൈഡ്രോക്സൈഡ്‌ ലായനി 8 - 10 തുള്ളി ചേര്‍ക്കുക. ഇളക്കിയ ശേഷം അതിലേക്ക്‌ 1% ശതമാനം വീര്യമുള്ള കോപ്പര്‍ സള്‍ഫേറ്റ്‌ ലായനി 2 തുള്ളി ചേര്‍ക്കുക.
നിരീക്ഷണം:
ലായനിയുടെ നിറം വയലറ്റായി മാറുന്നു.
നിഗമനം:
വയലറ്റ്‌ നിറം മുട്ടയിലെ പ്രോട്ടീന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു.

9. കൊഴുപ്പിനെ കുറിച്ച്‌ ഒരു ലഘു കുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരം: നമ്മുടെ ശരീരത്തിന്‌ കുറഞ്ഞ അളവില്‍ ആവശ്യമായ ആഹാര ഘടകങ്ങളില്‍ ഒന്നാണ്‌ കൊഴുപ്പ്‌. മാംസം, മത്സ്യം, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, വിവിധതരം പരിപ്പുകള്‍ തുടങ്ങിയവയില്‍ കൊഴുപ്പ്‌ അടങ്ങിയിരിക്കുന്നു. വിവിധതരം
എണ്ണകള്‍, നെയ്യ്‌ തുടങ്ങിയവ പല ഭക്ഷ്യവസ്തുക്കളില്‍നിന്നും വേര്‍തിരിച്ചെടുത്ത കൊഴുപ്പുകളാണ്‌. കാർബോഹൈഡ്രേറ്റിനെപ്പോലെ കൊഴുപ്പും ര്‍ജം പ്രദാനം ചെയ്യുന്ന ആഹാരഘടകമാണ്‌. ചില വിറ്റാമിനുകള്‍ കൊഴുപ്പില്‍ മാത്രമേ ലയിക്കു. ഈ 
വിറ്റാമിനുകള്‍ ലഭിക്കണമെങ്കില്‍ ഭക്ഷണത്തില്‍ കൊഴുപ്പ്‌ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌.

10. ഭക്ഷ്യവസ്തുക്കളില്‍ കൊഴുപ്പിന്റെ സാന്നിദ്ധ്യം നമുക്ക് എങ്ങനെ കണ്ടെത്താനാകും?
ഉത്തരം: ഭക്ഷ്യ വസ്തു ഒരു പേപ്പറില്‍ ഉരയ്ക്കുക. ഉണങ്ങിയ ശേഷം പേപ്പറില്‍ എണ്ണയുടെ പാട്‌ കാണുന്നുണ്ടെങ്കിൽ ആ ഭക്ഷ്യവസ്തുവിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.

11. രക്തത്തിലെ പഞ്ചസാരയുടെ സാധാരണ നില എന്താണ്‌?
ഉത്തരം: 70-110 mg/dl

12. കൊളസ്ട്രോളിന്റെ സാധാരണ നില എന്താണ്‌?
ഉത്തരം: 200mg/dl വരെ 

13. കൊളസ്‌ട്രോള്‍ എന്നാല്‍ എന്ത്‌?
ഉത്തരം: കൊഴുപ്പിന്റെ ഒരു രൂപമാണ്‌ കൊളസ്ട്രോള്‍. ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്നത്‌ കൂടാതെ ശരീരം സ്വയം കൊളസ്ട്രോള്‍ നിര്‍മിക്കുന്നുമുണ്ട്‌.
14. ഉയര്‍ന്ന കൊളസ്ട്രോള്‍ എതഞ്തെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു?
ഉത്തരം: കൊളസ്ട്രോള്‍ അധികമായാല്‍ അത്‌ രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ പറ്റിപ്പിടിച്ച്‌ രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത്‌ ഹൃദ്രോഗങ്ങള്‍ക്കു കാരണമാവും. അതു കൊണ്ട്‌ കൊഴുപ്പ്‌ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത്‌ ഗുണകരമല്ല.

15. കൊളസ്ട്രോളിന്റെ അളവ്‌ നിയന്ത്രിച്ചു നിര്‍ത്തുന്നതിന്‌ ആഹാരത്തില്‍ എന്തു
ക്രമീകരണമാണ്‌ വരുത്തേണ്ടത്‌? ചര്‍ച്ചചെയ്ത്‌ ശാസ്ത്രപുസ്തകത്തില്‍ എഴുതു.
ഉത്തരം:
• ആരോഗ്യകരമായ കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക.
• മൊത്തം കൊഴുപ്പും പൂരിത കൊഴുപ്പും പരിമിതപ്പെടുത്തണം.
• കൊളസ്ട്രോള്‍ ഉള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക.
• ധാരാളം ലയിക്കുന്ന നാരുകള്‍ കഴിക്കുക.
• ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.
• ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള മത്സ്യം കഴിക്കുക.
• ഉപ്പ്‌ പരിമിതപ്പെടുത്തുക
• മദ്യം പരിമിതപ്പെടുത്തുക

16. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കണ്‍സില്‍ ശുപാര്‍ശ ചെയ്തതനുസരിച്ച്‌, ഒരു
പ്രായപൂര്‍ത്തിയായ ഒരിന്ത്യക്കാരന്‍ ദിവസവും എത്ര ഗ്രാം പച്ചക്കറികളാണ്‌ കഴിക്കേണ്ടത്‌?
ഉത്തരം: ദിവസം 295 ഗ്രാം പച്ചക്കറികള്‍

17. വിറ്റാമിനുകളെയും ധാതുക്കളെയും കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്ക്‌ ഉദാഹരണങ്ങള്‍ എഴുതുക.
ഉത്തരം: ശരിയായ ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ആഹാരഘടകങ്ങളാണ്‌ വിറ്റാമിനുകളും ധാതുലവണങ്ങളും. ഇവ കൂറഞ്ഞ അളവിലെ നമ്മുടെ ശരീരത്തിന്‌ ആവശ്യമുള്ളു. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട, ഇലക്കറികള്‍ തുടങ്ങിയവ വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും
കലവറയാണ്‌.

18. വിറ്റാമിന്‍ A യുടെ കുറവ്‌ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും?
ഉത്തരം:
• വരണ്ട തൊലി
• വരണ്ട കണ്ണുകള്‍
• നിശാന്ധത
• ശ്വസന അണുബാധ 

19. മോണയ്ക്ക്‌ ആരോഗ്യക്കുറവുള്ള ഒരാള്‍ ഏതെല്ലാം ഇനങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം?
ഉത്തരം:
• ചീസ്‌, പാല്‍, തൈര്‌, തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍
• നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും
• ഫ്ലൂറൈഡ്‌ അടങ്ങിയ ഭക്ഷണങ്ങള്‍

20. ഭക്ഷണത്തില്‍ കൊഴുപ്പ്‌ തീരെ കുറഞ്ഞുപോയാല്‍ എന്താണ്‌ പ്രശ്നം?
ഉത്തരം: കൊഴുപ്പിന്റെ കുറവുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍നേരിടേണ്ടിവരും
• വരണ്ട ചര്‍മ്മം
• മുടി കൊഴിച്ചില്‍
• ബലം കുറഞ്ഞവിരല്‍ നഖങ്ങള്‍ തുടങ്ങിയവ.
 
21. ഏതെല്ലാം വിറ്റാമിനുകളാണ്‌ വെള്ളത്തില്‍ ലയിക്കുന്നത്‌?
ഉത്തരം: വിറ്റാമിൻ B , വിറ്റാമിൻ C

22. ആഹാരവസ്തുക്കള്‍കഴിച്ചുതുടങ്ങാത്ത പിഞ്ചുകുഞ്ഞുങ്ങളെ അല്‍പ്പസമയം ഇളം വെയില്‍ കൊളളിക്കാറുണ്ട്‌. എന്തിനാണിത്‌?
ഉത്തരം: സൂര്യപ്രകാശം കൊള്ളിക്കുന്നത്‌ ശിശുക്കള്‍ക്കു ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത്‌ ശരീരത്തിന്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത്‌ അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

23. 'പഴങ്ങളും പച്ചക്കറികളും പാചകം ചെയ്യുമ്പോള്‍ പാത്രം മൂടുന്നതാണ്‌
നല്ലത്‌ ' എന്ന്‌ പറയാന്‍ കാരണം എന്താണ്‌?
ഉത്തരം: പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോള്‍ അവയിലെ വിറ്റാമിന്‍ C നീരാവിയില്‍ ലയിക്കുന്നു. ഇത്‌ നീരാവിയോടൊപ്പം എളുപ്പം പുറത്തു പോവുന്നു. അതിനാല്‍ അടച്ചു വേവിക്കുന്നതാണ്‌ നല്ലത്‌.

24. പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ്‌ കഴുകുന്നതാണോ മുറിച്ചശേഷം കഴുകുന്നതാണോ നല്ലത്‌? എന്തുകൊണ്ട്‌?
ഉത്തരം: പച്ചക്കറികള്‍ മുറിച്ചശേഷം കഴുകുന്നത്‌നല്ലതല്ല, കാരണം വെള്ളത്തിനൊപ്പം എല്ലാ വിറ്റാമിനുകളും ധാതുക്കളും കഴുകി കളയുന്നു. പോഷകങ്ങളില്ലാതെ ഭക്ഷ്യവസ്തുക്കള്‍കഴിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ട്‌ പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ്‌ കഴുകുന്നതാണ്‌നല്ലത്‌.

25. ഏതു ഘടകത്തിന്റെ കുറവുമൂലമാണ്‌ വിളര്‍ച്ച ഉണ്ടാകുന്നത്‌ ?
ഉത്തരം: ശരീരത്തിലെ ഇരുമ്പിന്റെ കുറവുമൂലമാണ്‌ വിളര്‍ച്ച ഉണ്ടാകുന്നത്‌.

26. ആഹാരത്തില്‍ ഇലക്കറികളുടെ കുറവ്‌ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും?
ഉത്തരം: ഭക്ഷണത്തില്‍ഇലക്കറികളുടെ അഭാവം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്‌ കാരണമായേക്കാം.

27. പോഷക അപര്യാപ്തതാരോഗങ്ങള്‍ എന്നാലെന്ത്?
ഉത്തരം: പോഷകഘടകങ്ങളുടെ അപര്യാപ്തത ശരീരവളര്‍ച്ച മുരടിക്കുന്നതിനും പല തരം രോഗങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാവുന്നു. ഇത്തരം രോഗങ്ങളാണ്‌ പോഷക
അപര്യാപ്തതാരോഗങ്ങള്‍.

28. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തിന്‌ കാരണമാകുന്ന ഘടകം ഏതാണ്‌?
ഉത്തരം: രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തിന്‌ ഇരുമ്പ്‌ കാരണമാകുന്നു.

29. നമ്മുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും പ്രവര്‍ത്തനം എന്താണ്‌?
ഉത്തരം: എല്ലുകളുടെയും പല്ലുകളുടെയും നിര്‍മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. 

30. നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ പ്രവര്‍ത്തനം എന്താണ്‌?
ഉത്തരം: സോഡിയം ശരീരത്തില്‍ ആവശ്യമായ ജലം നിലനിര്‍ത്തുന്നു.

31. നമ്മുടെ ശരീരത്തിലെ അയഡിന്റെ പ്രവര്‍ത്തനം എന്താണ്‌?
ഉത്തരം: തൈറോയ്ഡ്‌ ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിനും മാനസിക വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

32. നമ്മുടെ ശരീരത്തില്‍ ജലത്തിന്റെ പ്രാധാന്യം എന്താണ്‌?
ഉത്തരം: നമ്മുടെ ശരീരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ജലമാണ്‌. തലച്ചോറിന്റെ 85 ശതമാനവും രക്തത്തിന്റെ 80 ശതമാനവും എല്ലുകളുടെ 25 ശതമാനവും ജലമാണ്‌.
ദഹനം ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളുടെ മാധ്യമമായി പ്രവര്‍ത്തിക്കുന്നത്‌ ജലമാണ്‌. മൂത്രം, വിയര്‍പ്പ്‌ മുതലായവയിലൂടെ പ്രതിദിനം 2.5 ലിറ്റര്‍ ജലം നമ്മുടെ ശരീരത്തില്‍നിന്ന്‌ നഷ്ടപ്പെടുന്നു. അതിനാല്‍ ധാരാളം ശുദ്ധജലം നാം കുടിക്കേണ്ടതുണ്ട്‌. 
33. നമ്മുടെ ശരീരത്തില്‍ നാരുകളുടെ പ്രാധാന്യം എന്താണ്‌?
ഉത്തരം: സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാല്‍ ശരീരത്തിന്‌ ദഹിപ്പിക്കാന്‍ കഴിയാത്തതുമായ ഒരുതരം ധാന്യകമാണ്‌ നാരുകള്‍. ഇവ പ്രധാനമായും സെല്ലുലോസ്‌ കൊണ്ടാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ശരീരത്തിന്‌ പോഷകഘടകങ്ങള്‍ നല്‍കുന്നില്ലെങ്കിലും നാരുകള്‍ വന്‍കുടലിലെ വിസര്‍ജ്യവസ്തുക്കളുടെ സഞ്ചാരത്തെ സുഗമമാക്കുന്നു. തവിട്‌ അടങ്ങിയ ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, വാഴയുടെ തണ്ട്‌, വാഴക്കൂമ്പ്‌ എന്നിവ നാരുകളുടെ കലവറയാണ്‌.

34. ഏതെല്ലാം ഭക്ഷണപദാര്‍ഥങ്ങളിലൂടെ ജലം നിങ്ങളുടെ ശരീരത്തിന്‌ ലഭിക്കുന്നു?
ഉത്തരം:
• മുന്തിരി
• വെളളരിക്ക
• സ്ട്രോബെറി
• തക്കാളി
• തണ്ണിമത്തന്‍ തുടങ്ങിയവ

35. നാരുകള്‍ തീരെ കുറവുള്ള മൈദകൊണ്ട്‌ ഉണ്ടാക്കിയ ആഹാരം കൂടുതല്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം?
ഉത്തരം: മൈദമാവ്‌ കൊണ്ട്‌ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത്‌ അമിതവണ്ണം, തലവേദന, മൈഗ്രെയ്‌ന്‍, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ കാരണമായേക്കാം.

36. സമീകൃതാഹാരം എന്നാല്‍ എന്ത്‌?
ഉത്തരം: ശരീരത്തിനുവേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തെയാണ്‌ സമീകൃതാഹാരം എന്നു പറയുന്നത്‌.

37. മൂന്ന്‌ കുട്ടികള്‍ തയാറാക്കിയ ഭക്ഷണച്ചാര്‍ട്ടുകള്‍ പരിശോധിക്കൂ.
ആരുടെ ഭക്ഷണച്ചാര്‍ട്ടാണ്‌ കൂടുതല്‍ സമീകൃതമായത്‌? എന്തുകൊണ്ട്?
ഉത്തരം:  അനിലിന്റെ ഭക്ഷണ ചാര്‍ട്ടാണ്‌ കൂടുതല്‍ സമീകൃതമായത്‌. കാരണം ആവശ്യമായ അളവില്‍ എല്ലാ പോഷകങ്ങളും അതില്‍ ഉൾപ്പെടുന്നു.

38. വൈവിധ്യമുള്ളതും സമീകൃതവുമായ ഒരു ഭക്ഷണ ചാർട്ട് തയ്യാറാക്കുക.
39.  താഴെ കൊടുത്തിരിക്കുന്ന പോഷകഘടകങ്ങളെ കൂടുതല്‍ അളവില്‍ വേണ്ടതില്‍ നിന്ന്‌ കുറഞ്ഞ അളവില്‍ വേണ്ടത്‌ എന്ന ക്രമത്തില്‍ എഴുതു.
[പ്രോട്ടിന്‍, ധാതുലവണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്‌, കൊഴുപ്പ്‌]
ഉത്തരം:  
40. രണ്ടു പ്രസ്താവനകളും വിശകലനം ചെയ്യൂ. നിങ്ങളുടെ നിഗമനം എന്താണ്‌? 
ഉത്തരം: ആണ്‍കുട്ടിയുടെ പ്രസ്താവന ശരിയാണ്‌. ധാതുലവണങ്ങളും വിറ്റാമിനുകളും കുറഞ്ഞ അളവില്‍ മതി. പക്ഷേ, അവയുടെ കുറവ്‌ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. അതിനാല്‍, ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ധാരാളം ഭക്ഷണങ്ങള്‍ നാം കഴിക്കണം.

41. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത്‌ ചിത്രീകരണം പൂര്‍ത്തിയാക്കു

42. പോഷക അപര്യാപ്തതാരോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനുവേണ്ടി ഡോക്ടറുമായി അഭിമുഖം നടത്തുന്നതിന്‌ ആവശ്യമായ ചോദ്യങ്ങള്‍ തയാറാക്കൂ.
ഉത്തരം: 
1) സാധാരണയായി കാണപ്പെടുന്ന അപര്യാപ്തതാ രോഗങ്ങൾ ഏതൊക്കെയാണ്‌?
2) അപര്യാപ്തതാരോഗങ്ങള്‍ എങ്ങനെ സുഖപ്പെടുത്താം?
3) പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌?
4) അപര്യാപ്തതാരോഗങ്ങള്‍ എങ്ങനെ തടയാം?
5) നമ്മുടെ ശരീരത്തില്‍ വിറ്റാമിനുകളുടെ കുറവുണ്ടെന്ന്‌ എങ്ങനെ അറിയാം?
6) അപര്യാപ്തതാരോഗങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്‌?








👉Basic Science Textbook (pdf) - Click here 
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here