Std 6 സാമൂഹ്യശാസ്ത്രം: Chapter 04 ഉത്പാദനപ്രക്രിയയിലൂടെ - ചോദ്യോത്തരങ്ങൾ | Teaching Manual 


Study Notes for Class 6 Social Science (Malayalam Medium) | Text Books Solution Social Science (Malayalam Medium) Chapter 04 Production Process
 ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക 
Chapter 04: ഉത്പാദനപ്രക്രിയയിലൂടെ
ഉത്പാദനപ്രക്രിയയിലൂടെ - Textual Questions and Answers & Model Questions
1. സാധനങ്ങൾ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌ എന്താണ്‌?
ഉത്തരം: ആവശ്യങ്ങൾ പൂര്‍ത്തികരിക്കാ൯ ഉപയോഗിക്കാവുന്നതും കാണാനും സ്പര്‍ശിക്കാനും കഴിയുന്നതുമായ വസ്തുക്കളാണ്‌ സാധനങ്ങള്‍.

2. സേവനങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്‌ എന്ത് ?
ഉത്തരം: കാണാനും സ്പർശിക്കാനും സാധിക്കാത്തതും എന്നാൽ അനുഭവിച്ചറിയാൻ സാധിക്കുന്നവയുമായവയെ സേവനങ്ങൾ എന്ന് പറയുന്നു. 

3. എന്താണ്‌ ഉൽപ്പാദനം?
ഉത്തരം: മനുഷ്യരുടെ വിവിധ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനെയാണ് ഉല്പാദനം എന്ന്‌ പറയുന്നത്.

4. എന്താണ്‌ ഉല്പന്നങ്ങള്‍?
ഉത്തരം: ഉത്പാദന പ്രക്രിയയിൽ നിന്നും ലഭിക്കുന്ന സാധനങ്ങളെയും സേവനങ്ങളെയും ആണ്‌ ഉത്പ്പന്നങ്ങള്‍ എന്ന്‌ വിളിക്കുന്നത്‌.

5. ഉൽപ്പാദനഘടകങ്ങൾ ഏതൊക്കെ?
ഉത്തരം:
• ഭൂമി 
• തൊഴിൽ 
• മൂലധനം 
• സംഘാടനം 

6. ഉത്പ്പാദന ഘടകമായ ഭൂമിയിൽ എന്തൊക്കെ പ്രകൃതി വിഭവങ്ങൾ ഉൾപ്പെടും?
ഉത്തരം: മണ്ണ്, ജലം, വായു, വനങ്ങൾ, സമുദ്രങ്ങൾ, പർവ്വതങ്ങൾ, ധാതുക്കൾ മുതലായവ.

7. ഉത്പാദന ഘടകമായ ഭൂമി എന്നതിൽ ഏതൊക്കെ പ്രകൃതി വിഭാഗങ്ങള്‍ ഉൾപ്പെടും?
ഉത്തരം: ഭുമിയുടെ ഉപരിതലത്തിലും, ഭൗമാന്തരീക്ഷത്തിലും, ഭൗമാന്തര്‍ഭാഗത്തും
കാണപ്പെടുന്ന പ്രകൃതിദത്ത വസ്തുക്കളെല്ലാം ഇതിൽ ഉൾപ്പെടുന്നു.

8. ഭൂമിയില്‍ ഉൾപ്പെടുന്ന കരഭാഗത്തിന്റെ വിസ്തൃതി നമ്മുടെ ആവശ്യമനുസരിച്ച്‌
വർദ്ധിപ്പിക്കാനാവുമോ?
ഉത്തരം: ഇല്ല, ഭുമിയുടെ മൊത്തം ലഭ്യത സ്ഥിരമാണ്‌

9. ഭൂമിയിലെ കര ഭാഗത്തിന്റെ ഫലപുഷ്ടി വർധിപ്പിക്കാന്‍ കഴിയുമോ? എങ്കില്‍ എങ്ങനെ?
ഉത്തരം: കഴിയും, ജലമസേചനത്തിലൂടെയും, വളപ്രയോഗത്തിലൂടെയും.

10. ഉത്പ്പാദന ഘടകമായ ഭൂമിക്ക്‌ ലഭിക്കുന്ന പ്രതിഫലം എന്ത്‌?
ഉത്തരം: പാട്ടം 

11. ഉത്പാദനപ്രക്രിയയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഉത്പാദനഘടകം ഏത്‌?
ഉത്തരം: തൊഴില്‍

12. എന്താണ്‌ തൊഴില്‍?
ഉത്തരം: പ്രതിഫലം പ്രതീക്ഷിച്ച്‌ ചെയ്യുന്ന കായികവും മാനസികവുമായ എല്ലാ പ്രവര്‍ത്തികളും തൊഴിൽ ആണ്.

13. തൊഴില്‍ എന്ന ഉത്പാദനഘടകത്തിന്‌ ലഭിക്കുന്നപ്രതിഫലം എന്ത്?
ഉത്തരം: കൂലി 

14. എന്താണ്‌ മൂലധനം?
ഉത്തരം: 
ഉത്പാദനത്തിന്‌ ഉപയോഗിക്കുന്ന കാണാനും തൊടാനും പറ്റുന്ന മനുഷ്യനിര്‍മ്മിത വസ്തുക്കളെ മൂലധനം എന്ന്‌വിളിക്കുന്നു.

15. മൂലധനത്തിന്റെ സവിശേഷതകൾ എന്തൊക്കെ?
ഉത്തരം: 
• മൂലധനം മനുഷ്യനിർമ്മിതമാണ് 
• മൂലധനം മറ്റെല്ലാ ഉൽപാദനഘടകങ്ങളെയും സഹായിക്കുന്നു.
• മൂലധനം തൊഴിലാളികളുടെ ഉൽപ്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു.
• മൂലധനം ചലനാത്മകമാണ് 

16. മൂലധനം എന്ന ഉത്പ്പാദന ഘടകത്തിന്‌ ലഭിക്കുന്ന പ്രതിഫലം എന്ത്‌?
ഉത്തരം: പലിശ

17. എന്താണ്‌ സംഘാടനം?
ഉത്തരം: ഉത്പാദന ഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം എന്നിവ സംഘടിപ്പിച്ച്‌ ഉത്പാദനം നടത്തുന്ന പ്രകിയയാണ്‌ സംഘാടനം.
18. ആരാണ് സംഘാടകൻ?
ഉത്തരം: സംഘാടനം ചെയ്യുന്ന ആളിനെ സംഘാടകൻ എന്ന് പറയുന്നു.

19. സംഘാടനം എന്ന ഉത്പ്പാദനഘടകത്തിന്‌ ലഭിക്കുന്ന പ്രതിഫലം എന്ത്‌?
ഉത്തരം: ലാഭം

20. എന്താണ്‌ സംഘാടകൻറെ ലക്‌ഷ്യം?
ഉത്തരം: 
• ഉത്പ്പാദനച്ചെലവ്‌ കുറയ്ക്കുക.
• ഉത്പ്പന്നം കൂടുതൽ വിൽക്കുക.
• ഒരേസമയം കൂടുതൽ ഉത്പ്പാദിപ്പിക്കുക.
• അസമ്പംസ്കൃതവസ്തുക്കളുടെ പാഴാക്കല്‍ കുറയ്ക്കുക.
* ഉത്പ്പാദന പ്രക്രിയ മുൻകൂട്ടി ആസൂത്രണം ചെയ്ത്‌ നടപ്പാക്കുക.

21. ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സംഘാടകന്റെ ഉത്തരവാദിത്വം എന്ത്‌?
ഉത്തരം: സംഘാടകന്‍ ഒരുവ്യവസായിക സംരംഭം ആസൂത്രണം ചെയ്യുകയും,
സംഘടിപ്പിക്കുകയും, അതിന്റെ പ്രവര്‍ത്തനം നിര്‍വഹിക്കുകയും, ബിസിനസിനെ ബാധിക്കുന്ന ഭവിഷ്യത്തുകള്‍ നേരിടുകയും ചെയ്യണം. ഭൂമി, അധ്വാനം, മൂലധനം എന്നീ ഉല്‍പാദന ഘടകങ്ങളെ ശരിയായ അനുപാതത്തില്‍ സംയോജിപ്പിച്ച് ഉൽപാദനം നടത്തുകയും ചെയ്യണം.

22. ഏതൊക്കെ ഘടകങ്ങളെയാണ്‌ സംഘാടകൻ കൂട്ടി യോജിപ്പിക്കേണ്ടത്?
ഉത്തരം: ഉൽപാദന ഘടകങ്ങളായ ഭൂമി, തൊഴില്‍, മൂലധനം എന്നിവയെയാണ്‌ കൂട്ടിയോജിപ്പിക്കേണ്ടത്.

23. മനുഷ്യന്റെ ആവശ്യപൂർത്തീകരണത്തിന് ഉപയോഗിക്കുന്നവയാണ് സാധനങ്ങളും സേവനങ്ങളും. ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം: മനുഷ്യന്റെ ആവശ്യങ്ങൾ പൂര്‍ത്തികരിക്കാ൯ ഉപയോഗിക്കാവുന്നതും കാണാനും സ്പര്‍ശിക്കാനും കഴിയുന്നതുമായ വസ്തുക്കളാണ്‌ സാധനങ്ങള്‍. കാണാനും സ്പർശിക്കാനും സാധിക്കാത്തതും എന്നാൽ അനുഭവിച്ചറിയാൻ സാധിക്കുന്നതുമാണ് സേവനങ്ങൾ. 

24. സംഘാടകരുടെ ചുമതല മറ്റ് ഉൽപാദന ഘടകങ്ങളെ കൂട്ടിയോജിപ്പിക്കലാണ് ആണ്‌. സമര്‍ത്ഥിക്കുക?
ഉത്തരം: ഭൂമി, തൊഴില്‍, മൂലധനം എന്നീ ഉത്പാദന ഘടകങ്ങളെ ശരിയായ അനുപാതത്തിൽ സംയോജിപ്പിച്ച്‌ ഉത്പാദനം നടത്തുന്നത്‌ സംഘാടകനാണ്‌. ശാസ്ത്രീയമായ രീതിയിൽ ഉത്പ്പാദന ഘടകങ്ങളെ കൂട്ടിയോജിപ്പിക്കാൻ ഉള്ള കഴിവ്‌, നൂതന ആശയങ്ങള്‍, രീതികൾ, എന്നിവ ഉൽപ്പാദനത്തിനുവേണ്ടി പ്രയോഗിക്കാനുള്ള
കഴിവ് എന്നിവ സംഘാടകന് ഉണ്ടായിരിക്കണം സംഘാടകൻ ഒരു നല്ല ആസൂത്രകനും, നല്ല മാനേജരും ആയിരിക്കണം. 

25. താഴെപ്പറയുന്ന ഉല്‍പ്പാദന ഘടകങ്ങളെ കുറിച്ച്‌ കുറിപ്പുകൾ  തയ്യാറാക്കുക?
* തൊഴില്‍ 
* മൂലധനം
ഉത്തരം:
* തൊഴിൽ:- ഉത്പ്പാദനത്തിൽ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന ഘടകമാണ്‌ തൊഴില്‍. പ്രതിഫലം പ്രതീക്ഷിച്ച്‌ ചെയ്യുന്ന കായികവും മാനസികവുമായ എല്ലാ പ്രവര്‍ത്തികളും തൊഴിൽ ആണ്. തൊഴിലിന്റെ പ്രതിഫലം കൂലിയാണ്.
* മൂലധനം:- ഒരു ഉല്‍പ്പന്നം ഉത്പ്പാദിപ്പിക്കുന്നതിനും ഉത്പാദനത്തിന്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ ഒന്നാണ്‌ മൂലധനം. മൂലധനം മനുഷ്യനിർമ്മിതമാണ്‌. ഉത്പാദന പ്രക്രിയയേ സഹായിക്കുന്ന യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വ്യവസായശാലകള്‍, ഉല്‍പാദനത്തിന്‌ ചെലവാകുന്ന പണം തുടങ്ങിയവയാണ്‌ മൂലധനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മൂലധനത്തിന്റെ പ്രതിഫലം പലിശയാണ്.

26. സാമ്പത്തിക പ്രവർത്തനങ്ങളുടെ ചാക്രികഗതി സഹായത്താൽ വ്യക്തമാക്കുക.
ഉത്തരം: 
• 
ഉത്പ്പാദന യുണിറ്റുകൾക്ക്‌ ഉത്പ്പാദനഘടകങ്ങളായ ഭൂമി, തൊഴില്‍, മൂലധനം സംഘാടനം എന്നിവ നൽകുന്നത്‌ ഗാര്‍ഹിക യൂണിറ്റാണ്‌
• ഉല്പാദന ഘടകങ്ങള്‍ക്കുള്ള പ്രതിഫലമായി പാട്ടം, കൂലി, പലിശ, ലാഭം, എന്നിവ ഉത്പാദനയൂണിറ്റ്‌ ഗാര്‍ഹിക യൂണിറ്റിനു നൽകുന്നു
• ഉത്പാദന യൂണിറ്റില്‍ നിന്നും ഉത്പ്പന്നം ഗാര്‍ഹിക യൂണിറ്റുകൾക്ക് നനൽകുന്നു
• ഗാര്‍ഹികയൂണിറ്റുകൾ ഉത്പന്നത്തിനുള്ള പ്രതിഫലം ഉത്പാദന യൂണിറ്റുകൾക്ക് നൽകുന്നു.
 





32. Chapter 02 മാറ്റത്തിന്റെ പൊരുൾ - Notes ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


👉Std VI Social Science Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here