STD 6 സാമൂഹ്യശാസ്ത്രം: Chapter 05 ഭൂമി കഥയും കാര്യവും - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6 Social Science (Malayalam Medium) | Text Books Solution Social Science (Malayalam Medium) Chapter 05 The Earth: Myth and Reality
 ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക 
Chapter 5: ഭൂമി കഥയും കാര്യവും - Textual Questions and Answers & Model Questions
1. ഭൂമിക്ക് ഗോളാകൃതിയാണ്  എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ആരാണ്?
ഉത്തരം: ഗ്രീക്ക് തത്ത്വചിന്തകനായ തെയിൽസ്

2. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചത് ആരാണ്?
ഉത്തരം: മഗല്ലൻ എന്ന നാവികന്റെ ലോകം ചുറ്റിയുള്ള കപ്പല്‍യാത്ര ഭൂമി ഉരുണ്ടതാണെന്ന്‌ തെളിയിച്ചു.

3. ഭൂമിക്ക്‌ ധ്രുവപ്രദേശങ്ങള്‍ അല്‍പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്തതുമായ ഗോളാകൃതിയാണെന്ന്‌ സ്ഥാപിച്ചത്‌ ആരാണ്‌? 
ഉത്തരം: സർ ഐസക് ന്യൂട്ടൺ

4. ജിയോയിഡ്‌ എന്നാല്‍ എന്ത്‌?
ഉത്തരം: ധ്രുവങ്ങള്‍ അല്‍പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്തതുമായ
ഗോളാകൃതിയെ ജിയോയിഡ്‌ എന്ന്‌ വിളിക്കുന്നു.

5. അക്ഷാംശം എന്നാല്‍ എന്ത്‌?
ഉത്തരം: ഭൂമിയുടെ കേന്ദ്രത്തില്‍നിന്ന്‌ ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തെയാണ്‌ അക്ഷാംശം എന്നു പറയുന്നത്‌.
ഇത്തരത്തിലുള്ള ഒരേ കോണീയ അളവുകളെ തമ്മില്‍ യോജിപ്പിച്ചാല്‍ അക്ഷാംശരേഖകളാകും.

6. ഭൂമിയുടെ അച്യുതൻഡ് എന്നാൽ എന്ത് ?
ഉത്തരം: ഭൂമിയുടെ കേന്ദ്രഭാഗത്തു കൂടി കടന്നു പോകുന്ന ഒരുദണ്ഡ്‌ ഉണ്ടെന്ന്‌
സങ്കല്പിക്കു. ഈ സാങ്കല്പിക ദണ്ഡാണ്‌ ഭൂമിയുടെ അച്ചുതണ്ട്‌.

7. ഭൂമധ്യരേഖ എന്ന്‌ അറിയപ്പെടുന്നത്‌ എന്താണ്‌?
ഉത്തരം:ഗ്ലോബിന്റെ മധ്യഭാഗത്തായി കാണുന്ന അക്ഷാംശരേഖയാണ്‌ ഏറ്റവും വലിപ്പമേറിയത്‌. ഈ അക്ഷാംശരേഖയാണ്‌ ഭൂമധ്യരേഖ.

8. ഭൂമധ്യരേഖയുടെ കോണിയ അളവ്‌ എത്രയാണ്‌?
ഉത്തരം:ഭൂമദ്ധ്യ രേഖയുടെ കോണീയ അളവ് 0°യാണ് .

9. ഉത്തരധ്രുവമെന്നും ദക്ഷിണധ്രുവമെന്നും അറിയപ്പെടുന്നത്‌ എന്താണ്‌?
ഉത്തരം:ഭൂമധ്യരേഖയ്ക്ക്‌ 9 വടക്കും 9 തെക്കുമായ്‌ കാണുന്ന അക്ഷാംശങ്ങള്‍ വൃത്തങ്ങളാണ് . ഇവ യഥാക്രമം ഉത്തര്ര്ധുവമെന്നും ദക്ഷിണധ്രുവമെന്നും അറിയപ്പെടുന്നു.

10. ഭൂമിയെ രണ്ട്‌ അര്‍ദ്ധഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശരേഖ ഏതാണ്‌?
ഉത്തരം:ഭൂമധ്യരേഖ

11. ഭൂമദ്ധ്യരേഖയുടെ വടക്ക്‌ സ്ഥിതി ചെയ്യുന്ന അര്‍ദ്ധഗോളം ഏതാണ്‌ ?
ഉത്തരം:ഉത്തരാര്‍ദ്ധഗോളം

12. ഭൂമദ്ധ്യരേഖയുടെ തെക്ക്‌ സ്ഥിതി ചെയ്യുന്ന അര്‍ദ്ധഗോളം ഏതാണ്‌?
ഉത്തരം:ദക്ഷിണാര്‍ദ്ധഗോളം

13. ഏറ്റവും വലിയ അക്ഷാംശവൃത്തം ഏതാണ്‌?
ഉത്തരം: ഭൂമധ്യരേഖ

14. വടക്ക്‌ അക്ഷാംശരേഖകള്‍ എന്ന്‌ പറയുന്നത്‌ എന്താണ്‌?
ഉത്തരം: ഉത്തരാര്‍ദ്ധഗോളത്തിലെ അക്ഷാംശരേഖകളെ വടക്ക്‌ അക്ഷാംശരേഖകള്‍
എന്ന്‌ പറയുന്നു.

15. തെക്ക്‌ അക്ഷാംശരേഖകള്‍ എന്ന്‌ പറയുന്നത്‌ എന്താണ്‌?
ഉത്തരം: ദക്ഷിണാര്‍ദ്ധഗോളത്തിലെ അക്ഷാംശരേഖകളെ തെക്ക്‌ അക്ഷാംശരേഖകളെന്ന് പറയുന്നു.

16. രേഖാംശം എന്നാൽ എന്ത് ?
ഉത്തരം: മാനകരേഖാംശത്തിനിരുവശവും കിഴക്കും പടിഞ്ഞാറുമുള്ള കോണീയ അകലമാണ്‌ രേഖാംശം. ഇങ്ങനെ മാനകരേഖാംശത്തില്‍ നിന്നും ഒരേ കോണീയ അകലമുള്ള രേഖാംശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ വരക്കുന്ന സാങ്കല്പിക രേഖകളാണ്‌ രേഖാംശരേഖകള്‍ .

17. മാനകരേഖാംശം എന്ന പേരില്‍ അറിയപ്പെടുന്നത്‌ എന്താണ്‌?
ഉത്തരം: 0°രേഖാംശം മാനകരേഖാംശം എന്ന പേരില്‍ അറിയപ്പെടുന്നു.

18. ഭൂമിയെ കിഴക്ക്‌, പടിഞ്ഞാറ്‌ എന്നീ അര്‍ദ്ധഗോളങ്ങളായി
വിഭജിക്കുന്ന രേഖ കണ്ടെത്തുക?
ഉത്തരം: 0°രേഖാംശവും180°രേഖാംശവും ചേരുന്നതിലൂടെ രൂപപ്പെടുന്ന രേഖാംശരേഖകള്‍

19. കിഴക്ക്‌ രേഖാംശരേഖകള്‍ എന്നാല്‍ എന്ത്‌?
ഉത്തരം: കിഴക്ക്‌ അര്‍ദ്ധഗോളത്തിലെ രേഖാംശരേഖകളെ കിഴക്ക്‌
രേഖാംശരേഖകള്‍ എന്നു വിളിക്കുന്നു.

20. പടിഞ്ഞാറ്‌ രേഖാംശരേഖകള്‍ എന്നാല്‍ എന്ത്‌?
ഉത്തരം: പടിഞ്ഞാറ്‌ അര്‍ദ്ധഗോളത്തിലെ രേഖാംശരേഖകളെ പടിഞ്ഞാറ്‌
രേഖാംശരേഖകള്‍ എന്ന് വിളിക്കുന്നു.

21. ഭൂമിയില്‍ ഒരു സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കുന്നത്‌ എന്തിനെ അടിസ്ഥാനമാക്കിയാണ്‌?
ഉത്തരം: ഭൂമിയില്‍ ഒരു സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം നിര്‍ണ്ണയിക്കുന്നത്‌ അക്ഷാംശരേഖകളേയും രേഖാംശരേഖകളേയും അടിസ്ഥാനമാക്കിയാണ്‌.

22. താഴെ തന്നിരിക്കുന്ന പട്ടിക പൂര്‍ത്തിയാക്കുക. ഇതിനായി ഗ്ലോബും ലോകഭൂപടവും ഉപയോഗപ്പെടുത്തു.
23. ഭ്രമണം എന്ന്‌ വിളിക്കുന്നത്‌ എന്താണ്‌?
ഉത്തരം: ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നതിനെയാണ്‌ ഭ്രമണം എന്ന്‌ വിളിക്കുന്നത്.

24. ഭൂമിയില്‍ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?
ഉത്തരം: ഭൂമിയില്‍ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്നത്‌ ഭ്രമണം മൂലമാണ്‌. ഭ്രമണം മൂലം സൂര്യന്‌ അഭിമുഖമായി വരുന്ന ഭാഗം പ്രകാശിതമാകുന്നതിനാല്‍ പകല്‍ അനുഭവപ്പെടുന്നു. എന്നാല്‍ മറുഭാഗത്ത്‌ സൂര്യപ്രകാശം എത്താത്തതിനാല്‍
രാത്രിയായിരിക്കും. 

25. ഭൂമിക്ക്‌ ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ .........മണിക്കൂര്‍ സമയം വേണം.
ഉത്തരം: 24

26. സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറ്‌ അസ്തമിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
ഉത്തരം: ഭൂമിയുടെ ഭ്രമണംപടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടായതിനാലാണ്‌ സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്നത്.

27. ഓരോ ചിത്രത്തിലെയും നിഴലിനെ അടിസ്ഥാനമാക്കി യഥാസ്ഥാനത്ത്‌ സൂര്യനെ വരച്ച്‌ ചേര്‍ക്കുക.
28. പരിക്രമണം എന്ന് അറിയപ്പെടുന്നത്‌ എന്താണ്‌?
ഉത്തരം: ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വയക്കുകയുംചെയ്യുന്നു. ഈ വലംവയ്ക്കല്‍ പരിക്രമണം എന്ന്‌ അറിയപ്പെടുന്നു.

29. ഭൂമിയില്‍ കാലങ്ങള്‍ മാറിമാറി അനുഭവപ്പെടാന്‍ കാരണം എന്താണ്‌?
ഉത്തരം: ഭൂമിയുടെ പരിക്രമണമാണ്‌ വിവിധ കാലങ്ങള്‍അനുഭവപ്പെടുന്നതിന്‌ കാരണം.

30. ഒരു പരിക്രമണം പൂര്‍ത്തിയാക്കുവാന്‍ ഭൂമിയ്ക്ക്‌ ........ ദിവസങ്ങള്‍ വേണ്ടി വരും
ഉത്തരം: 365¼

31. അധിവര്‍ഷത്തെക്കുറിച്ച്‌ ഒരു ലഘുകുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരം: ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക്‌ 365¼ ദിവസങ്ങള്‍ വേണ്ടിവരും, എന്നാല്‍ ഒരു വര്‍ഷത്തിന്‌ 365 ദിവസങ്ങളാണ്‌ ഉള്ളത്‌. ബാക്കിയുള്ള കാല്‍ ദിവസം നാല് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു പൂര്‍ണ്ണദിവസമായി പരിഗണിക്കുന്നു. അങ്ങനെ ഓരോ നാലാമത്തെ വര്‍ഷത്തിലും 366 ദിവസങ്ങള്‍ ഉണ്ടാകും. ഇതാണ്‌ അധിവര്‍ഷം.

32. പട്ടിക പൂര്‍ത്തിയാക്കുക. 'ഭൂമി എന്റെ ആജീവനാന്ത സുഹൃത്ത്‌ (Textbook Page: 75)
1. ഭൂമിയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ......................
2. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രാജ്യവും, അതിന്റെ അക്ഷാംശ -രേഖാംശ രേഖകളുടെ അടിസ്ഥാനത്തിലുള്ള സ്ഥാനവും ........................ 
3. ഭൂമി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ................................
4. ഈ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ....................
ഉത്തരം: 
1. ഭൂമിയിലെ മനോഹരങ്ങളായ ഭൂപ്രകൃതിയും, ജീവജാലങ്ങളും, മഴ, മഞ്ഞ് വീഴ്ച പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളും
2. ഇന്ത്യ. അക്ഷാംശം  വടക്കിനും 38°വടക്കിനും, രേഖാംശം 68° കിഴക്കിനും കിഴക്കിനും 98° ഇടയിലായി. 
3. വിഭവങ്ങളുടെ കുറവ്, പ്രകൃതി വിഭവങ്ങളുടെ അമിതമായ ചുഷണം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയവ.  
4. വിഭവങ്ങളുടെ സുസ്ഥിര വികസനം, വനവൽക്കരണം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക.

33. ഭൂമിയുടെ ആകൃതിയുടെ പേരെന്ത്‌? ആകൃതി സവിശേഷത വ്യക്തമാക്കുക.
ഉത്തരം: ഭൂമി ജിയോയിഡ്‌ ആകൃതിയിലാണ്‌. ധ്രുവങ്ങള്‍ അല്‍പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്തതുമായ ഗോളാകൃതിയെ ജിയോയിഡ്‌ എന്നു വിളിക്കുന്നു.

34. ഭ്രമണവും പരിക്രമണവും ഭൂമിയില്‍ വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഫലങ്ങള്‍ വിശദമാക്കുക.
ഉത്തരം: ഭൂമിയില്‍ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്നത്‌ ഭ്രമണം മൂലമാണ്‌.
ഭൂമിയുടെ ഭ്രമണംപടിഞ്ഞാറു നിന്ന്‌ കിഴക്കോട്ടായതിനാലാണ്‌ സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറ്‌ അസ്തമിക്കുന്നത്‌. ഭൂമിയുടെ പരിക്രമണമാണ്‌ വിവിധ കാലങ്ങള്‍ അനുഭവപ്പെടുന്നതിന്‌ കാരണം.

35. ഒരു ഡിഗ്രി കോണീയ അകലത്തിന്‌ ഒരു രേഖാംശരേഖ എന്ന ക്രമത്തില്‍ വരച്ചാല്‍ ഭൂമിയില്‍ എത്ര രേഖാംശരേഖകള്‍ ഉണ്ടാകുമെന്ന്‌ കണക്കാക്കുക.
ഉത്തരം: 360 രേഖാംശരേഖകള്‍






43. Chapter 02 മാറ്റത്തിന്റെ പൊരുൾ - Notes ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


👉Std VI Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here