STD 7 Social Science - Chapter 09 ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും - ചോദ്യോത്തരങ്ങൾ | Teaching Manual 


Study Notes for Class 7 Social Science (Malayalam Medium) Gandhiji and the Freedom Struggle | Text Books Solution Social Science (Malayalam Medium) Chapter 09 ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും
 | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.


Chapter 09: ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും Questions and Answers
1. ദേശീയ പ്രസ്ഥാനത്തിന്റെ .................. ഗാന്ധിജിയുടെ വരവ് ആരംഭിച്ചു.
ഉത്തരം: മൂന്നാം ഘട്ടം

2. ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഉത്തരം: ഗാന്ധിജിയുടെ വരവോടെ ദേശീയ പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ ഘട്ടം ആരംഭിച്ചു. 1919 മുതല്‍ 1947 വരെയുള്ള ഈ കാലഘട്ടം ഗാന്ധിയന്‍ കാലഘട്ടം എന്ന്‌ അറിയപ്പെടുന്നു.

3. എപ്പോഴാണ് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്?
ഉത്തരം: 9 ജനുവരി 1915

4. ആരാണ് സബർമതി ആശ്രമം സ്ഥാപിച്ചത്?
ഉത്തരം: ഗാന്ധിജി ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ചു.

5. സത്യാഗ്രഹത്തിന്റെ അർത്ഥമെന്താണ്?
ഉത്തരം: സത്യാഗ്രഹം എന്നാൽ സത്യത്തെ മുറുകെ പിടിക്കുക എന്നാണ്.

6. ഇന്ത്യയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സമരം?
ഉത്തരം: 1917-ലെ ചമ്പാരൻ സത്യാഗ്രഹമാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരം.

7. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ ഗാന്ധിജിയുടെ ആദ്യകാല പ്രവർത്തനങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ഇന്ത്യയെ കണ്ടെത്താനും രാജ്യത്തുടനീളം യാത്ര ചെയ്തു. സാധാരണ ജനങ്ങളുടെ ഭാഷയില്‍ അവരുമായി സംവദിച്ചു. അഹിംസയില്‍ അധിഷ്ഠിതമായ സത്യഗ്രഹം എന്ന പുതിയൊരു സമരരീതി രൂപപ്പെടുത്തി. ആശയ പ്രചരണത്തിനുവേണ്ടി ഗുജറാത്തിലെ അഹമ്മദാബാദില്‍ അദ്ദേഹം സബര്‍മതി ആശ്രമം സ്ഥാപിച്ചു. ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടുകൂടി സ്വാതന്ത്ര്യ സമരത്തില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു.

8. എപ്പോഴാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്?
ഉത്തരം: ദക്ഷിണാഫ്രിക്കയിലെ ദീര്‍ഘകാലത്തെ വാസത്തിനുശേഷം 1915 ജനുവരി 9-ന്‌ ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തി. 

9. എന്തുകൊണ്ടാണ് ഗാന്ധിജി ഗുജറാത്തിൽ സബർമതി ആശ്രമം സ്ഥാപിച്ചത്?
ഉത്തരം: തന്റെ ആശയങ്ങളുടെ പ്രചരണത്തിനായി അദ്ദേഹം ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ചു.

10. സത്യാഗ്രഹത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
ഉത്തരം: സത്യാഗ്രഹം എന്നാൽ 'സത്യത്തെ മുറുകെ പിടിക്കുക' എന്നാണ്.
സത്യാഗ്രഹം അഹിംസയിൽ അധിഷ്‌ഠിതമായിരുന്നു. സത്യാഗ്രഹി തിന്മയെ വെറുക്കുന്നു, എന്നാൽ തിന്മ ചെയ്ത ആളിനെ വെറുക്കുന്നില്ല. തിന്മ ചെയ്യുന്ന ആളിന്റെ മനസ്സാക്ഷിയെ തട്ടി ഉണർത്താമെന്ന് സത്യാഗ്രഹി വിശ്വസിക്കുന്നു.

11. ചമ്പാരൻ സത്യാഗ്രഹത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
ഉത്തരം: 1917-ലെ ചമ്പാരൻ സത്യാഗ്രഹമാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരം. നീലം കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെയായിരുന്നു ഇത്. ബീഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകരെ തോട്ടം ഉടമകളായ വെള്ളക്കാര്‍ ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സത്യഗ്രഹം. അതിന്റെ ഫലമായി കര്‍ഷകര്‍ക്ക്‌ ആശ്വാസകരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ വെള്ളക്കാര്‍ നിര്‍ബന്ധിതരായി.

12. ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യത്തെ നിരാഹാര സമരം ഏതാണ്.
ഉത്തരം: 1918-ൽ അഹമ്മദാബാദിലെ കോട്ടൺ മിൽ തൊഴിലാളികളുടെ കൂലി വർദ്ധനയ്ക്കായി ഗാന്ധിജി ഒരു സമരത്തിന് നേതൃത്വം നൽകി. ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യത്തെ നിരാഹാര സമരമായിരുന്നു അത്.

13. ഇന്ത്യയിൽ ഗാന്ധിജി ആദ്യമായി നിരാഹാര സമരം നടത്തിയത് എപ്പോഴാണ്?
ഉത്തരം: 1918-ൽ

14. കറുത്ത ദിനമായി കണക്കാക്കപ്പെട്ട ദിവസം?
ഉത്തരം: 6 ഏപ്രിൽ 1919.

15. കൈസർ - ഇ - ഹിന്ദ് എന്നറിയപ്പെടുന്നത് ആരാണ്?
ഉത്തരം: ഗാന്ധിജി

16. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത് ആരാണ്?
ഉത്തരം: മൈക്കൽ ഒ 'ഡയർ'.

17. ഉദ്ദം സിംഗ് വധിക്കപ്പെട്ടത് എപ്പോഴാണ്?
ഉത്തരം: 1940 ജൂലൈ 31.

18. ഖേദയിൽ നികുതി അടയ്ക്കുന്നതിനെതിരെ ഗാന്ധിജി സമരത്തിന് ആഹ്വാനം ചെയ്തത് എന്തുകൊണ്ട്?
ഉത്തരം: 1918-ൽ ഗുജറാത്തിലെ ഖേഡയില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. വിളവ്‌ മോശമായതിനാല്‍ നികുതിയില്‍ ഇളവ്‌ നല്‍കണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌ അധികൃതര്‍ ഈ ആവശ്യം നിരസിച്ചപ്പോള്‍ ഗാന്ധിജി നികുതിനിഷേധ സമരത്തിന്‌ ആഹ്വാനം ചെയ്തു.

19. ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഇന്ത്യാക്കാരോട്‌ സ്വീകരിച്ച മനുഷ്യത്വരഹിത നടപടികള്‍ ഏതെല്ലാം?
ഉത്തരം:
• ജനക്കൂട്ടത്തെ യന്ത്രത്തോക്ക് കൊണ്ട് വെടിവയ്ക്കുക 
• സ്‌കൂളിലെ ഏറ്റവും വലിയ കുട്ടികളെ മറ്റ് കുട്ടികളെക്കാൾ വലിപ്പമുണ്ടെന്ന കാരണത്താൽ ചാട്ടവാറിനടിക്കുക 
• അറസ്റ്റ് ചെയ്ത ജനങ്ങളെ മുട്ടിലിഴയിക്കുക 
• ജനങ്ങളെ ജോഡികളാക്കി കൈവിലങ്ങ് അണിയിച്ച് പൊതുനിരത്തിൽ നിർത്തുക 
• ആളുകളെ കൈവിലങ്ങ് അണിയിച്ച് ഒന്നിച്ച് കയറിട്ട് കെട്ടി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക
 വഴിയാത്രക്കാരെ മുക്കാലിയിൽ കെട്ടി അടിക്കുക 
 ഇന്ത്യാക്കാരുടെ വാഹനങ്ങൾ പിടിച്ചെടുക്കുക.
 സ്വത്തുക്കൾ പിടിച്ചെടുക്കുക 
 ഇന്ത്യാക്കാരുടെ വീടുകളിലെ പങ്കകൾ അഴിച്ചുമാറ്റി വെള്ളക്കാർക്ക് നൽകുക 

20. “റൌലത്ത്‌ നിയമം”. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‌ എന്തെല്ലാം അധികാരങ്ങള്‍ നല്‍കി?
ഉത്തരം:
 ഏതൊരു ഇന്ത്യാക്കാരനെയും വാറന്റില്ലാതെ അറസ്റ്റ്‌ ചെയ്യാം
 വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം
• പ്രത്യേക കോടതികളില്‍ രഹസ്യവിചാരണ നടത്താം
 കോടതിവിധിക്കെതിരെ അപ്പീല്‍ നിഷേധിക്കാം

21. റൗലറ്റ് നിയമത്തിനോട് ആളുകളുടെ പ്രതികരണം എന്തായിരുന്നു?
ഉത്തരം: പ്രകടനങ്ങൾ, ഉപവാസങ്ങൾ, ഹർത്താലുകൾ, നിയമലംഘനങ്ങൾ എന്നിവ സംഘടിപ്പിച്ച് ജനങ്ങൾ നിയമത്തെ ശക്തമായി എതിർത്തു. 1919 ഏപ്രില്‍ 6 ന്‌ രാജ്യം മുഴുവന്‍ കരിദിനമാചരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. അഭൂതപൂര്‍വ്വമായ പ്രതികരണമാണ്‌ ഈ ആഹ്വാനത്തിന്‌ ലഭിച്ചത്‌.

22. റൗലറ്റ് ആക്ടിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഗാന്ധിജി ആഹ്വാനം ചെയ്തത് എപ്പോഴാണ്?
ഉത്തരം: 1919 ഏപ്രില്‍ 6 ന്‌ രാജ്യം മുഴുവന്‍ കരിദിനമാചരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു.

23. സമാധാനപരവും അഹിംസാത്മകവുമായ സമരങ്ങളോട് ബ്രിട്ടീഷ് സർക്കാരിന്റെ സമീപനം എന്തായിരുന്നു? ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
ഉത്തരം: പ്രതിഷേധ സൂചകമായി ജാലിയൻ വാലാബാഗിൽ പൊതുയോഗം നടന്നു. മൂന്ന്‌ വശവും മതിലുകളാല്‍ ചുറ്റപ്പെട്ടതും ഒരു കവാടം മാത്രമുള്ളതുമായ വിശാലമായ മൈതാനമായിരുന്നു ജാലിയന്‍വാലാബാഗ്‌. നിരായുധരായ ജനങ്ങള്‍ക്കുനേരെ പട്ടാളം വെടിയുതിര്‍ത്തു. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശവശരീരങ്ങള്‍ നീക്കം ചെയ്യാനോ പരിക്കേറ്റവരെ
ശുശ്രൂഷിക്കാനോ ദാഹജലം നല്‍കാനോ പട്ടാളം അനുവദിച്ചില്ല. ഈ ദാരുണസംഭവം
“ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല” എന്നറിയപ്പെടുന്നു. സമാധാനപരവും അഹിംസാത്മകവുമായ പ്രതിഷേധങ്ങളോടുള്ള ബ്രിട്ടീഷ് സർക്കാരിന്റെ സമീപനം ഇതായിരുന്നു.

24. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്‌ക്കെതിരെ നടന്ന പ്രധാന സംഭവങ്ങൾ?
ഉത്തരം:
• “കൈസര്‍-എ-ഹിന്ദ്‌' പദവി ഗാന്ധിജി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ തിരികെ നല്‍കി.
• ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു.
• ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

25. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട മൈക്കൽ ഒ ഡയറെ വെടിവെച്ചുകൊന്നത് ആരാണ്?
ഉത്തരം: ഉദ്ദം സിംഗ്

26. ഖലീഫ എന്നറിയപ്പെടുന്നത് ആരാണ് ?
ഉത്തരം: തുര്‍ക്കി കേന്ദ്രമായി ഭരണം നടത്തിയ ഉസ്മാനിയ (ഓട്ടോമന്‍) സാമാജ്യത്തിന്റെ ഭരണാധികാരി ഖലീഫ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ലോക മുസ്ലീങ്ങളുടെ ആത്മീയ നേതാവ്‌ കൂടിയായിരുന്നു ഖലീഫ. 

27. ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കാനുള്ള കാരണം എന്താണ്?
ഉത്തരം: ലോക മുസ്ലീങ്ങളുടെ ആത്മീയ നേതാവ്‌ കൂടിയായിരുന്നു തുർക്കിയിലെ ഖലീഫ. ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ എതിര്‍ സഖ്യത്തിലായിരുന്നു തുര്‍ക്കി സാമ്രാജ്യം. യുദ്ധത്തില്‍ ഖലീഫയ്ക്ക്‌ എതിരായ ബ്രിട്ടീഷ്‌ നടപടികളില്‍ പ്രതിഷേധിച്ചാണ്‌ ഖിലാഫത്ത്‌ പ്രസ്ഥാനം രൂപം കൊണ്ടത്‌. 

28. ‘അലി സഹോദരന്മാർ’ എന്നറിയപ്പെടുന്നത് ആര് ?
ഉത്തരം: മൗലാന ഷൗക്കത്ത് അലി, മൗലാന മുഹമ്മദ് അലി.

29. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കൾ ആരായിരുന്നു?
ഉത്തരം: ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കൾ മൗലാനാ ഷൗക്കത്ത് അലിയും മൗലാന മുഹമ്മദ് അലിയും ആയിരുന്നു.

30. ഇന്ത്യയൊട്ടാകെ ഖിലാഫത്ത് ദിനം ആചരിച്ചത് ___________
ഉത്തരം: 1919 ഒക്ടോബർ 17

31. മലബാർ കലാപം നടന്നത് എപ്പോഴാണ്?
ഉത്തരം: 1921-ൽ.

32. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത് എവിടെയാണ്?
ഉത്തരം: 1919-ൽ പഞ്ചാബിലെ അമൃത്സർ.

33. വൈക്കം സത്യാഗ്രഹം നടന്നത് _______
ഉത്തരം:1924

34. "ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ച് വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും" - ആരാണ് പറഞ്ഞത്?
ഉത്തരം: ഗാന്ധിജി

35. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാണ്? ഒരു കുറിപ്പ് തയ്യാറാക്കുക
ഉത്തരം: റൗലറ്റ് നിയമത്തിനെതിരായി വളര്‍ന്നുവന്ന ഹിന്ദു മുസ്ലിം ഐക്യം ദൃഢമാക്കാന്‍ ഖിലാഫത്ത്‌ പ്രസ്ഥാനം വഴിയൊരുക്കുമെന്ന്‌ ഗാന്ധിജി വിശ്വസിച്ചു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ പൂര്‍ണ്ണപിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം
ചെയ്തു. 

36. ഇന്ത്യയൊട്ടാകെ ഖിലാഫത്ത് ദിനം ആചരിച്ചത് എന്ന് ?
ഉത്തരം: 1919 ഒക്ടോബർ 17 ന് ഇന്ത്യയൊട്ടാകെ ഖിലാഫത്ത് ദിനം ആചരിച്ചു.

37. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരാണ്?
ഉത്തരം: ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന പ്രതിഷേധമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.

38. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം ലഭിച്ചത്?
ഉത്തരം:1920-ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയത്.

39. നിസ്സഹകരണസമരം രണ്ടുതരം കര്‍മ്മപരിപാടികളില്‍ അധിഷ്ഠിതമായിരുന്നു.  ഏതൊക്കെയാണ്?
ഉത്തരം: നിസ്സഹകരണസമരം രണ്ടുതരം കര്‍മ്മപരിപാടികളില്‍ അധിഷ്ഠിതമായിരുന്നു. ബഹിഷ്ക്കരണ പ്രവര്‍ത്തനങ്ങളും ക്രിയാത്മക പ്രവര്‍ത്തനങ്ങളുമായിരുന്നു അവ.

40. നിസ്സഹകരണസമത്തിന്റെ സമരമുറകൾ എന്തൊക്കെയാണ്?
ഉത്തരം:
i. ബഹിഷ്ക്കരണ പ്രവര്‍ത്തനങ്ങൾ 
• വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുക.
• നികുതി നിഷേധം 
• പദവികൾ, ഉദ്യോഗങ്ങൾ ഉപേക്ഷിക്കൽ 
• കോടതി ബഹിഷ്കരണം 
ii. ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍
• ഹിന്ദു-മുസ്ലിം ഐക്യം.
• ഖാദിവസ്ത്രങ്ങളുടെ പ്രചാരണം 
• അയിത്തോച്ചാടനം 
• ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കൽ

41. നിസ്സഹകരണ സമരം ഒരു ബഹുജന സമരമായി മാറാനുള്ള സാഹചര്യങ്ങൾ എന്തെല്ലാം? 
ഉത്തരം: ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920-ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയത്നിസ്സഹകരണസമരം രണ്ടുതരം കര്‍മ്മപരിപാടികളില്‍ അധിഷ്ഠിതമായിരുന്നു. ബഹിഷ്ക്കരണ പ്രവര്‍ത്തനങ്ങളും ക്രിയാത്മക പ്രവര്‍ത്തനങ്ങളുമായിരുന്നു അവ. ഇത് ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുമിപ്പിച്ചു. വിവിധ സാമൂഹിക സംഘടനകൾ സമരത്തിൽ പങ്കെടുത്തു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളും കോളേജുകളും ഉപേക്ഷിച്ചു, പ്രധാനാധ്യാപകരും അധ്യാപകരും രാജിവെച്ചു, അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. കൂടാതെ വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുക, നികുതി നിഷേധം, അയിത്തോച്ചാടനം എന്നിവയൊക്കെ ഈ സമരത്തെ ഒരു ബഹുജന സമരമായി മാറാൻ സഹായിച്ചു.

42. നിസ്സഹകരണസമരവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ നിര്‍മ്മിക്കുക.
ഉത്തരം: വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുക, ഖാദി ഉപയോഗിക്കുക.

43. മലബാർ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായ സംഭവം?
ഉത്തരം: പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മിറ്റി സെക്രട്ടറി വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ്‌ ചെയ്യാന്‍ എത്തിയ പോലീസിനെ ജനങ്ങള്‍ തടഞ്ഞു. ഖിലാഫത്ത്‌ നേതാവായിരുന്ന ആലിമുസ്ലിയാരെ അറസ്റ്റു ചെയ്തു എന്നുള്ള തെറ്റായ വാര്‍ത്തയും പരന്നു. ഇതോടെ മലബാറിലെ ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി താലൂക്കുകളില്‍ കലാപം തുടങ്ങി. 

44. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ക്രൂരമായ രീതിയിലാണ്‌ നേരിട്ടത്‌. മലബാര്‍ കലാപത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി കുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരം: ജന്മിത്വത്തിനും ബ്രിട്ടീഷ്‌ ഭരണത്തിനും എതിരായി ആരംഭിച്ച മലബാര്‍ കലാപത്തെ  ക്രൂരമായ മര്‍ദ്ദനത്തിലൂടെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അടിച്ചമര്‍ത്തി. ഉദാഹരണത്തിന്- വാഗൺ ട്രാജഡി.  മലബാര്‍ കലാപത്തില്‍ അറസ്റ്റുചെയ്യപ്പെട്ട തൊണ്ണൂറോളം കലാപകാരികളെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നും ഒരു ഗുഡ്സ്‌ വാഗണില്‍ (ചരക്കു തീവണ്ടി) കുത്തിനിറച്ച്‌ കോയമ്പത്തുരിലേക്ക്‌ കൊണ്ടുപോയി. വായുകടക്കാത്ത തീവണ്ടി മുറിയില്‍ അവര്‍ പ്രാണനുവേണ്ടി പിടഞ്ഞു. മരണവെപ്രാളത്തില്‍ അന്യോന്യം മാന്തിപ്പറിക്കാന്‍ തുടങ്ങി. തീവണ്ടി കോയമ്പത്തൂരിനടുത്ത്‌ പോത്തന്നുരില്‍ എത്തി വാഗണ്‍ തുറന്നു നോക്കിയപ്പോള്‍ എഴുപത്തിരണ്ടുപേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അവശേഷിച്ചവര്‍ മരണത്തോട്‌ മല്ലടിക്കുകയായിരുന്നു. 1921 നവംബര്‍ 10-ന്‌ നടന്ന ഈ ദാരുണ സംഭവം “വാഗണ്‍ കൂട്ടക്കൊല” എന്നറിയപ്പെടുന്നു. 

45. കര്‍ഷകസമരങ്ങളുടെയും ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെയും കൂടിച്ചേരലാണ്‌ മലബാര്‍ കലാപം. വിലയിരുത്തുക.
ഉത്തരം: കേരളത്തിലെ ബ്രിട്ടീഷ്‌ വിരുദ്ധ കലാപങ്ങളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു 1921 ലെ മലബാര്‍ കലാപം. കുടിയൊഴിപ്പിക്കല്‍, അന്യായമായ നികുതി പിരിവ്‌, ഉയര്‍ന്ന പാട്ടം തുടങ്ങിയ ദ്രോഹനടപടികള്‍ ജന്മിമാരില്‍നിന്ന്‌ മലബാറിലെ കര്‍ഷകര്‍ നേരിട്ടു. ജന്മിമാരുടെ കര്‍ഷകദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക്‌ ബ്രിട്ടീഷുകാര്‍ പിന്തുണനല്‍കി. ഈ സമയത്താണ്‌ കേരളത്തില്‍ നിസ്സഹകരണപ്രസ്ഥാനവും ഖിലാഫത്ത്‌ പ്രസ്ഥാനവും സജീവമായത്‌. ബ്രിട്ടീഷുകാരോടും ജന്മിമാരോടുമുള്ള എതിര്‍പ്പ്‌ കര്‍ഷകര്‍ക്കിടയില്‍ രൂക്ഷമായി നില്‍ക്കവെ പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മിറ്റി സെക്രട്ടറി വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ്‌ ചെയ്യാന്‍എത്തിയ പോലീസിനെ ജനങ്ങള്‍ തടഞ്ഞു. ഖിലാഫത്ത്‌ നേതാവായിരുന്ന ആലിമുസ്ലിയാരെ അറസ്റ്റു ചെയ്തു എന്നുള്ള തെറ്റായ വാര്‍ത്തയും പരന്നു. ഇതോടെ മലബാറിലെ ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി താലൂക്കുകളില്‍ കലാപം തുടങ്ങി. ബ്രിട്ടീഷുകാരുടെ സഹായികളായി പ്രവര്‍ത്തിച്ച ജന്മിമാര്‍ക്കെതിരെയും കലാപകാരികളുടെ രോഷം ആളിക്കത്തി. 

46. പട്ടിക പൂർത്തിയാക്കുക.
47. നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സാഹചര്യം വിശദീകരിക്കുക.
ഉത്തരം: ഉത്തര്‍ പ്രദേശിലെ ചൗരിചൗരാ ഗ്രാമത്തില്‍ ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ ദുഷ്ചെയ്തികള്‍ക്കെതിരെ 1922 ല്‍ കര്‍ഷകര്‍ സംഘടിച്ചു. മൂവായിരത്തിലധികം വരുന്ന നിരായുധരായ കര്‍ഷകരുടെ ജാഥയ്ക്ക്‌ നേരെ പോലീസ്‌ വെടിവെച്ചു. കോപാകുലരായ ജനക്കൂട്ടം പോലീസ്‌ സ്റ്റേഷന്‍ അഗ്നിക്കിരയാക്കി. ഇരുപത്തിരണ്ട്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു. ഈ സംഭവം അഹിംസാസമരതത്ത്വങ്ങള്‍ക്ക്‌ വിരുദ്ധമായതിനാല്‍ നിസ്സഹകരണസമരം പൂര്‍ണ്ണമായി നിര്‍ത്തിവെയ്ക്കാന്‍ ഗാന്ധിജി തീരുമാനിച്ചു.

48. ഗാന്ധിജിയുടെ ആദ്യകാല സമരമുറകളില്‍നിന്ന്‌ നിസ്സഹകരണസമരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം: ആദ്യകാല സമരങ്ങൾ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരായി ഒരു പ്രത്യേക സ്ഥലത്ത് മാത്രമായി ഒതുങ്ങിനിന്നവ ആയിരുന്നു. എന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങളേയും പങ്കാളികളാക്കിയ ബഹുജന സമരമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. ഇത് ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുമിപ്പിച്ചു. 

49. എന്താണ് 1924-ലെ വൈക്കം സത്യാഗ്രഹം?
ഉത്തരം: വൈക്കം ക്ഷേത്രത്തിന്റെ മതില്‍കെ ട്ടിനു പുറത്തുള്ള വഴിയിലൂടെ  അവര്‍ണ്ണ ജാതിക്കാര്‍ക്ക്‌ സഞ്ചരിക്കുവാനുള്ള അവകാശം ഇല്ലായിരുന്നു. ഈ വഴി എല്ലാ ജാതിക്കാര്‍ക്കും തുറന്ന്‌ കിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ നടന്ന സമരമാണ്‌ 1924-ലെ വൈക്കം സത്യഗ്രഹം. പൊതു ഇടങ്ങളിലെ അയിത്താചരണത്തിനെതിരെ ഇന്ത്യയില്‍ നടന്ന ശ്രദ്ധേയമായ സമരമായിരുന്നു ഇത്‌. 

50. സവർണ ജാഥയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: വൈക്കം സത്യഗ്രഹത്തോട്‌ പിന്തുണ പ്രഖ്യാപിച്ച്‌ മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തില്‍ 1924 നവംബര്‍ 1ന്‌ സവര്‍ണ്ണരെ പങ്കെടുപ്പിച്ച്‌ വൈക്കം ക്ഷേത്ര നടയില്‍നിന്നും തിരുവനന്തപുരത്തേക്ക്‌ ഒരു ജാഥ പുറപ്പെട്ടു. വൈക്കം ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും തുറന്നുകൊടുക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ അവര്‍ മഹാറാണി സേതുലക്ഷ്മിഭായിക്ക്‌ ഒരു നിവേദനം സമര്‍പ്പിച്ചു.

51. സവർണജാഥ നയിച്ചത് ആര് ?
ഉത്തരം: മന്നത്തു പത്മനാഭൻ

52. ആരാണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ചത്?
ഉത്തരം: ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവർ ചേർന്ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ചു.

53. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ ലക്‌ഷ്യം എന്തായിരുന്നു?
ഉത്തരം: ബ്രിട്ടീഷുകാർക്കെതിരെ യുവജനങ്ങളെ സമര സജ്ജരാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.

54. ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ ............. നടന്ന കോൺഗ്രസ് സമ്മേളനം തീരുമാനിച്ചു.
ഉത്തരം: 1929-ൽ ലാഹോർ

55. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം എന്തായിരുന്നു?
ഉത്തരം: ബ്രിട്ടീഷ് ഗവൺമെന്റ് അടിച്ചേൽപ്പിച്ച അന്യായമായ നിയമങ്ങളെ ധിക്കരിക്കുകയായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

56. ഉപ്പ് സ്വാതന്ത്ര്യ സമരത്തിനുള്ള ആയുധമായി സ്വീകരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എഴുതുക.
ഉത്തരം: ഉപ്പ്‌ ഉണ്ടാക്കുന്നതിന്‌ ഇന്ത്യാക്കാര്‍ നികുതി നല്‍കേണ്ടിയിരുന്നു. ഈ നികുതി ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇരട്ടിയാക്കിയത്‌ ജനരോഷം വര്‍ദ്ധിപ്പിച്ചു. അതുകൊണ്ടുതന്നെ ഉപ്പിനെ സമരായുധമാക്കിയാല്‍ ബഹുജന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന്‌ ഗാന്ധിജി തിരിച്ചറിഞ്ഞു. ഈ ഉപ്പുനിയമം ലംഘിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു.

57. എങ്ങനെയാണ് ഗാന്ധിജി ഉപ്പ് നിയമം ലംഘിച്ചത്?
ഉത്തരം: 78 അനുയായികളുമായി ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍നിന്ന്‌ യാത്ര പുറപ്പെട്ടു. 375 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച്‌ ദണ്ഡിക്കടപ്പുറത്ത്‌ എത്തിച്ചേര്‍ന്നു. 1930 ഏപ്രില്‍ 6ന്‌ ഒരു പിടി ഉപ്പ്‌ ശേഖരിച്ചുകൊണ്ട്‌ നിയമ ലംഘന പ്രക്ഷോഭത്തിന്‌ ഗാന്ധിജി തുടക്കം കുറിച്ചു. 

58. 'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത് ആരാണ്?
ഉത്തരം: ഖാൻ അബ്ദുൾ ഗഫാർ ഖാൻ

59. വടക്കുപടിഞ്ഞാറൻ മേഖലയിലെ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരാണ്?
ഉത്തരം: ഖാൻ അബ്ദുൾ ഗഫാർ ഖാൻ

60. കേരളത്തിലെ ഉപ്പ് സത്യാഗ്രഹ സമരത്തിന്റെ പ്രമുഖ നേതാക്കൾ ആരായിരുന്നു?
ഉത്തരം: കേരളത്തിലെ ഉപ്പ് സത്യാഗ്രഹ സമരത്തിന്റെ പ്രമുഖ നേതാക്കൾ
കെ.മാധവൻ നായരും ഇ.മൊയ്തു മൗലവിയുമായിരുന്നു.

61. ഉപ്പ് സത്യാഗ്രഹത്തിന്റെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെയായിരുന്നു?
ഉത്തരം: ഉപ്പു സത്യാഗ്രഹത്തിന്റെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങൾ കണ്ണൂരിലെ പയ്യന്നൂരും കോഴിക്കോടുമായിരുന്നു.

62. ​​പയ്യന്നൂരിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
ഉത്തരം: പയ്യന്നൂരിൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമ ലംഘനം സംഘടിപ്പിച്ചു.

63. കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
ഉത്തരം: മുഹമ്മദ് അബ്ദുറഹ്മാൻ, പി.കൃഷ്ണപിള്ള

64. എന്തുകൊണ്ടാണ് 1931-ൽ കേരളത്തിൽ ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിച്ചത്?
ഉത്തരം: ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന ക്ഷേത്രം ട്രസ്റ്റിയായിരുന്ന സാമൂതിരി നിരസിച്ചു. ഇതിനെതിരെ ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം തുടങ്ങി.

65. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു?
ഉത്തരം: കെ.കേളപ്പൻ, പി.കൃഷ്ണപിള്ള, എ.കെ.ഗോപാലൻ

66. ജവഹർലാൽ നെഹ്‌റു, റാണി ഗൈഡിലിയുവിനെ 'നാഗന്മാരുടെ റാണി' എന്നാണ് വിശേഷിപ്പിച്ചത്. എന്തുകൊണ്ട്?
ഉത്തരം: ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി, 13 വയസ്സുള്ള ഗൈഡിലിയു നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കിന്റെ പേരിൽ ജവഹർലാൽ നെഹ്‌റു അവളെ 'നാഗന്മാരുടെ റാണി' എന്ന് വിശേഷിപ്പിച്ചു.

67. പൂനാസന്ധിക്ക്‌ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്തെല്ലാം? ചര്‍ച്ച ചെയ്യുക.
ഉത്തരം: ബി ആർ അംബേദ്കർ വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി അധഃസ്ഥിത വിഭാഗങ്ങളെ ഭരണത്തിൽ പങ്കാളികളാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. അധഃസ്ഥിത ജനവിഭാഗത്തിന്‌ പ്രത്യേക നിയോജക മണ്ഡലങ്ങള്‍
ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ സംവരണം ചെയ്തു. അധഃസ്ഥിതര്‍  പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെടാന്‍ ഇത്‌ കാരണമാകും എന്നതുകൊണ്ട്‌ അവരെ പ്രത്യേക രാഷ്ട്രീയ വിഭാഗമായി പരിഗണിക്കുന്നതിനെ ഗാന്ധിജി എതിര്‍ത്തു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നയത്തിനെതിരെ ഗാന്ധിജി മരണംവരെ ഉപവസിക്കാന്‍ തീരുമാനിച്ചു. ഗാന്ധിജിയും അംബേദ്കറും തമ്മില്‍ കൂടിക്കാഴ്ച നടന്നു. പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഉപേക്ഷിക്കുവാനും സംവരണമണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ അധഃസ്ഥിതരുടെ രാഷ്ട്രീയ അവകാശപ്രശ്നം പരിഹരിക്കുവാനും തീരുമാനിച്ചു. ഇതാണ്‌ പൂനാസന്ധി എന്നറിയപ്പെടുന്നത്‌. 1932-ലാണ്‌ ഇത്‌ നടന്നത്‌.

68. ഏത് വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി പങ്കെടുത്തത്?
ഉത്തരം: രണ്ടാമത്തേതിൽ ഗാന്ധിജി പങ്കെടുത്തു.

69. 1942 ആഗസ്റ്റ്‌ 8-ന്‌ ............... ല്‍ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചത്‌. 
ഉത്തരം: ബോംബെ

70. 1942 ഓഗസ്റ്റ് 8-ന് ബോംബെയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടത് എന്താണ്?
ഉത്തരം: എല്ലാ അധികാരങ്ങളും ഇന്ത്യക്കാര്‍ക്ക്‌ കൈമാറി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.

71. ക്വിറ്റ്‌ ഉന്ത്യാ സമരം.
ഉത്തരം: ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി ഇന്ത്യയിലുണ്ടായ പ്രധാനപ്പെട്ട ബഹുജനസമരമായിരുന്നു ക്വിറ്റ്‌ ഇന്ത്യാ സമരം. 1942 ആഗസ്റ്റ്‌ 8-ന്‌ ബോംബെയില്‍ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചത്‌. എല്ലാ അധികാരങ്ങളും ഇന്ത്യക്കാര്‍ക്ക്‌ കൈമാറി ബ്രിട്ടീഷുകാര്‍ 
ഇന്ത്യ വിട്ടുപോകണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.
 
72. ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള ബ്രിട്ടീഷ് സർക്കാരിന്റെ പ്രതികരണം എന്തായിരുന്നു?
ഉത്തരം: നിരവധി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ഗാന്ധിജിയെയും ഭാര്യ കസ്തൂർബയെയും പൂനെയിലെ ആഘാഖാൻ കൊട്ടാരത്തിൽ തടവിലാക്കി.

73. ക്വിറ്റ് ഇന്ത്യ സമരകാലത്ത് നേതാക്കളെ അറസ്റ്റ് ചെയ്തതിനോട് ജനങ്ങളുടെ പ്രതികരണം എന്തായിരുന്നു?
ഉത്തരം: നേതാക്കന്മാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട്‌ നാടൊട്ടുക്കും പ്രകടനങ്ങള്‍, ഹര്‍ത്താലുകള്‍, കരിദിനം മുതലായവ നടന്നു. പ്രതിഷേധം ക്രമേണ കലാപങ്ങളായിമാറി. റയില്‍വേസ്റ്റേഷനുകള്‍ നശിപ്പിച്ചു, തീവണ്ടികള്‍ കത്തിച്ചു, സര്‍ക്കാരാഫീസുകള്‍ ചുട്ടുചാമ്പലാക്കി. വാര്‍ത്താവിനിമയബന്ധങ്ങള്‍ തകരാറിലാക്കി. തൊഴിലാളികള്‍ ഫാക്ടറികള്‍ വിട്ടിറങ്ങി. വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അതിക്രൂരമായി സമരത്തെ അമര്‍ച്ച ചയ്തു.

74. ഗുരുവായൂർ സത്യാഗ്രഹം കേരളത്തിൽ _______ ൽ സംഘടിപ്പിച്ചു.
ഉത്തരം: 1931

75. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" - ആരാണ് പറഞ്ഞത്?
ഉത്തരം: ഗാന്ധിജി

76. ഗാന്ധിജിയുടെ ഭാര്യയുടെ പേരെന്ത്?
ഉത്തരം: കസ്തൂർബാ ഗാന്ധി

77. കസ്തൂർബാ ഗാന്ധി അന്തരിച്ചത് _____
ഉത്തരം: 1944 ഫെബ്രുവരി 22.

78. ------------- യെ “ക്വിറ്റ് ഇന്ത്യ  സമരനായിക” എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചു.
ഉത്തരം: അരുണ ആസഫ് അലി

79. കസ്തൂർബാ ഗാന്ധി മരിച്ച വർഷം?
ഉത്തരം: 1944 ഫെബ്രുവരി 22

80. വട്ടമേശ സമ്മേളനങ്ങള്‍
ഉത്തരം: ഇന്ത്യയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 1930, 1931, 1932 എന്നീ വര്‍ഷങ്ങളില്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. മൂന്ന്‌ വട്ടമേശ സമ്മേളനങ്ങളിലും അംബേദ്കര്‍ പങ്കെടുത്തു. ഗാന്ധിജി
രണ്ടാം വട്ടമേശ സമ്മേളനത്തിലാണ്‌ പങ്കെടുത്തത്‌.

81. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ സ്വഭാവം നിയമലംഘന സമരരീതിയില്‍നിന്ന്‌ എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു? ചർച്ച ചെയ്യുക.
ഉത്തരം: എല്ലാ അധികാരങ്ങളും ഇന്ത്യക്കാര്‍ക്ക്‌ കൈമാറി ബ്രിട്ടീഷുകാര്‍  ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെട്ടതാണ് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ലക്ഷ്യം. നിസ്സഹകരണസമരങ്ങൾ തികച്ചും അഹിംസാത്മകമായിരുന്നുവെങ്കിലും, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം അക്രമവുമായി ബന്ധപ്പെട്ട നിരവധി സമര സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

82. പട്ടിക പൂർത്തിയാക്കുക 
83. സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കാല്രക്രമത്തില്‍ രേഖപ്പെടുത്തുക.
84. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ജനങ്ങളെ പ്രേരിപ്പിച്ച സുഭാഷ്ച ന്ദ്രബോസിന്റെ ആഹ്വാനം എന്തായിരുന്നു?
ഉത്തരം: “നിങ്ങള്‍ എനിക്ക്‌ രക്തം തരൂ. ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാത ന്ത്ര്യം തരാം”, 

85. ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) സ്ഥാപിച്ചത് ആരാണ്?
ഉത്തരം: റാഷ് ബിഹാരി ബോസ്.

86. ഐഎൻഎയുടെ ആത്യന്തിക ലക്ഷ്യം എന്തായിരുന്നു?
ഉത്തരം: ഐഎൻഎയുടെ ആത്യന്തിക ലക്ഷ്യം ഇന്ത്യയുടെ വിമോചനമായിരുന്നു.

87. ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് .........
ഉത്തരം: 'നേതാജി'

88. സുഭാഷ്‌ ചന്ദ്രബോസിന്റെ സമരരീതികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുക.
ഉത്തരം: ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരുടെ ഔദാര്യമല്ലെന്നും അത്‌ പോരാടി നേടേണ്ടതാണെന്നുമായിരുന്നു സുഭാഷ്‌ ചന്ദ്രബോസിന്റെ വിശ്വാസം. “നിങ്ങള്‍ എനിക്ക്‌ രക്തം തരൂ. ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം”, എന്ന പ്രഖ്യാപനത്തിലൂടെ സുഭാഷ്‌ ചന്ദ്രബോസ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. റാഷ്‌ ബിഹാരി ബോസ്‌ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (INA) സുഭാഷ്‌ നേതൃത്വം സുഭാഷ്‌ ചന്ദ്രബോസ്‌ ഏറ്റെടുത്തു. ഇന്ത്യയുടെ മോചനമായിരുന്നു ഐ.എന്‍.എ. യുടെ ലക്ഷ്യം.

89. i) ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക
90. ii) പൂർത്തിയാക്കിയ പട്ടിക അപഗ്രഥിച്ച് ഗാന്ധിയൻ സമരങ്ങളുടെ പൊതുവായ പ്രത്യേകതകൾ കണ്ടെത്തുക.
ഉത്തരം: സത്യം, അഹിംസ, എല്ലാവരുടെയും ക്ഷേമം (സർവോദയ), സമാധാനപരമായ പ്രതിഷേധം എന്നിവയാണ് ഗാന്ധിയൻ സമരങ്ങളുടെ പൊതു സവിശേഷതകൾ

91. 1940-ൽ ലാഹോറിൽ നടന്ന മുസ്ലീം ലീഗിന്റെ സമ്മേളനത്തിൽ മുന്നോട്ട് വച്ച ആവശ്യം എന്താണ് ?
ഉത്തരം: മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്ഥാൻ എന്ന പേരിലുള്ള രാഷ്ട്രം രൂപീകരിക്കണമെന്ന ആവശ്യം സമ്മേളനം മുന്നോട്ടുവച്ചു.

92. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കുന്നത് എപ്പോഴാണ്?
ഉത്തരം: 1942 ഓഗസ്റ്റ് 9 ന്

93. ‘ക്വിറ്റ് ഇന്ത്യാ ദിനം’ ആയി ആചരിക്കുന്നത് ഏത് ദിവസമാണ്?
ഉത്തരം: ഓഗസ്റ്റ് 9

94. മഹാത്മാഗാന്ധിയെ 'നമ്മുടെ രാഷ്ട്രപിതാവ്' എന്ന് അഭിസംബോധന ചെയ്തത് ആരാണ്?
ഉത്തരം: സുഭാഷ് ചന്ദ്രബോസ്.

95. "ജയ് ഹിന്ദ്" എന്ന മുദ്രാവാക്യം സംഭാവന ചെയ്തത് ആരാണ്?
ഉത്തരം: നേതാജി സുഭാഷ് ചന്ദ്രബോസ്.

96. ഐഎൻഎയുടെ വനിതാവിഭാഗം നേതാവ് ആരായിരുന്നു?
ഉത്തരം: ക്യാപ്റ്റൻ ലക്ഷ്മി

97. മുസ്ലിം ലീഗിന്റെ ഒരു സമ്മേളനം ലാഹോറിൽ ------------- ൽ നടന്നു
ഉത്തരം: 1940

98. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ----------------
ഉത്തരം: 1947 ഓഗസ്റ്റ് 15

99. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?
ഉത്തരം: ജവഹർലാൽ നെഹ്‌റു.





SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS