STD 7 Social Science: Chapter 12 സൗരതാപനവും അന്തരീക്ഷസ്ഥിതിയും - ചോദ്യോത്തരങ്ങൾ | Teaching Manual


Textbooks Solution for Class 7 Social Science (Malayalam Medium) Insolation and Atmospheric Condition | Text Books Solution Social Science (Malayalam Medium) Chapter 12 സൗരതാപനവും അന്തരീക്ഷസ്ഥിതിയും
 | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

സൗരതാപനവും അന്തരീക്ഷസ്ഥിതിയും - Questions and Answers
1. ------------- ആണ് ഭൂമിയുടെ ഏക ഊർജ്ജ സ്രോതസ്സ്.
ഉത്തരം: സൂര്യൻ

2. എന്താണ് സൗരതാപനം ?
ഉത്തരം: സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം സുര്യരശ്മികളായി ഭൂമിയില്‍ എത്തുന്നു. ഇതിനെ സൗരതാപനം (insolation) എന്ന്‌ വിളിക്കുന്നു.

3. ഒരു ദിവസത്തെ കുടിയ താപനിലയും കുറഞ്ഞ താപനിലയും എന്താണ്?
ഉത്തരം: സൂര്യോദയത്തിനു തൊട്ടുമുമ്പ്‌ അനുഭവപ്പെടുന്ന താപനിലയാണ്‌ ഒരു ദിവസത്തെ കുറഞ്ഞ താപനിലയായി കാലാവസ്ഥാനിരീക്ഷകര്‍ പരിഗണിക്കുന്നത്‌. ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ അനുഭവപ്പെടുന്ന താപനിലയാണ്‌ ഒരു ദിവസത്തെ കൂടിയ താപനില.

4. അന്തരീക്ഷ ഊഷ്മാവ് --------- വർദ്ധിക്കുന്നതിനനുസരിച്ച് ക്രമമായി കുറയുന്നു
ഉത്തരം: ഉയരം

5. ജീവന്റെ നിലനില്‍പ്പിന്‌ സഹായകമായ വിധത്തില്‍ അന്തരീക്ഷതാപം നിലനില്‍ക്കുന്നത് എങ്ങനെയാണ്.?
ഉത്തരം: ഭൗമോപരിതലത്തില്‍നിന്നും വിവിധ പ്രക്രിയകളിലൂടെ താപം അന്തരീക്ഷത്തിലേക്ക്‌ വ്യാപിക്കുന്നു. അന്തരീക്ഷത്തിലെ മേഘങ്ങളും കാര്‍ബണ്‍ ഡയോക്സൈഡ്‌ പോലുള്ള വാതകങ്ങളും ഭൂമിയില്‍ നിന്നുള്ള ഈ താപത്തെ ആഗിരണം ചെയുന്നു. ഇപ്രകാരം ജീവന്റെ നിലനില്‍പ്പിന്‌ സഹായകമായ വിധത്തില്‍ അന്തരീക്ഷതാപം നിലനില്‍ക്കുന്നു.

6. ദിവസത്തിലെ ഏറ്റവും കുറഞ്ഞ താപനില നമുക്ക് അനുഭവപ്പെടുന്നത് ഏത് സമയത്താണ്?
ഉത്തരം: സൂര്യോദയത്തിനു തൊട്ടുമുമ്പ്‌

7. ദിവസത്തിലെ ഏറ്റവും കൂടിയ താപനില നമുക്ക് അനുഭവപ്പെടുന്നത് ഏത് സമയത്താണ്?
ഉത്തരം: ഉച്ചയ്ക്ക് 2 മണിക്ക്

8. സൗരോർജ്ജത്തിന്റെ ഉപയോഗം എന്താണ്?
ഉത്തരം: സൗരോര്‍ജ്ജം ഇടതടവില്ലാതെ ഭൂമിക്ക്‌ ലഭിക്കുന്നുണ്ട്‌. ഒരു ഉഷ്ണമേഖലാരാജ്യമായ ഇന്ത്യയില്‍ ഈ പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപയോഗ സാധ്യത ഏറെയാണ്‌. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച്‌ സൂര്യപ്രകാശത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യ വ്യാപകമാകുന്നതോടെ നമ്മുടെ ഊര്‍ജ്ജ പ്രതിസന്ധിക്ക്‌ ഏറെ ആശ്വാസമാകും.

9. ഭൗമോപരിതലത്തില്‍ എല്ലായിടത്തും സൌരോര്‍ജ്ജം ഒരേ അളവിലല്ല ലഭിക്കുന്നത്‌. എന്തുകൊണ്ട്?
ഉത്തരം: ഭൂമധ്യരേഖാപ്രദേശങ്ങളില്‍ സൂര്യരശ്മികള്‍ ലംബമായിപതിക്കുന്നതിനാല്‍ ഇവിടെ താപം കൂടുതലാണ്‌. ധ്രുവങ്ങളിലേക്ക്‌ അടുക്കുന്തോറും സൂര്യരശ്മികള്‍ ചരിഞ്ഞ്‌ പതിക്കുന്നതിനാല്‍ താപം ക്രമേണ കുറഞ്ഞുവരുന്നു. അതിനാല്‍ ഓരോ സ്ഥലത്തിന്റെയും അക്ഷാംശത്തിന്‌ അനുസൃതമായാണ്‌ ഭൂമിയിലെ താപലഭ്യത.

 10. ഉയരം, കടലിന്റെ സാമീപ്യം തുടങ്ങിയ ഘടകങ്ങൾ എങ്ങനെയാണ് പ്രാദേശിക താപവ്യതിയാനങ്ങള്‍ക്ക്‌ കാരണമാകുന്നത് ?
ഉത്തരം: 
 സമുദ്രനിരപ്പില്‍നിന്ന്‌ മുകളിലേക്ക്‌ പോകുന്തോറും അന്തരീക്ഷതാപം ക്രമേണ കുറഞ്ഞു വരുന്നു. മൂന്നാര്‍, വയനാട്‌ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നമുക്ക്‌ തണുപ്പ്‌ അനുഭവപ്പെടുന്നത്‌ ഇതുകൊണ്ടാണ്. 
 പകല്‍ സമയത്ത്‌ കടലില്‍നിന്ന്‌ കരയിലേക്കും രാത്രി കാലങ്ങളില്‍ തിരിച്ചും വീശുന്ന കാറ്റുകള്‍ സമുദ്ര തീരപ്രദേശങ്ങളിലെ താപനിലയെ നിയന്ത്രിക്കുന്നു.

11. അന്തരീക്ഷ താപനില അളക്കുന്നത് --------- എന്ന ഉപകരണം ഉപയോഗിച്ചാണ്.
ഉത്തരം: തെർമോമീറ്റർ

12. എന്താണ് ഉഷ്ണമാപിനി (Thermometer)?  
ഉത്തരം: അന്തരീക്ഷ താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഉഷ്ണമാപിനി. ഇത് ഡിഗ്രി സെൽഷ്യസ് (°C) അല്ലെങ്കിൽ ഡിഗ്രി ഫാരൻഹീറ്റ് (°F) എന്നീ ഏകകങ്ങളിലാണ്‌ താപനില രേഖപ്പെടുത്തുന്നത്‌.

13. അന്തരീക്ഷമർദ്ദം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം: അന്തരീക്ഷവായു ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം (atmospheric pressure).

14. എന്താണ് മര്‍ദ്ദമാപിനി (Barometer)?
ഉത്തരം: അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മര്‍ദ്ദമാപിനി. ഹെക്ടോപാസ്‌കല്‍ (hpa) , മില്ലീബാര്‍ (mb) എന്നീ ഏകകങ്ങളിലാണ്‌ മര്‍ദ്ദം രേഖപ്പെടുത്തുന്നത്‌.

15. എന്താണ് (വായുപ്രവാഹങ്ങള്‍) air current?
ഉത്തരം: സുര്യതാപത്താല്‍ ചൂടുപിടിക്കുമ്പോള്‍ അന്തരീക്ഷവായു വികസിക്കുകയും സാന്ദ്രത കുറഞ്ഞ്‌ മുകളിലേക്ക്‌ ഉയരുകയും ചെയുന്നു. ഇത്തരത്തിലുള്ള വായുവിന്റെ ചലനത്തെ വായുപ്രവാഹങ്ങള്‍ എന്നു വിളിക്കുന്നു. 

16. കാറ്റ് എന്നാലെന്താണ് ?
ഉത്തരം: മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്നും മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്ക്‌ വായു ചലിക്കുന്നു. വായുവിന്റെ ഇത്തരത്തിലുള്ള ചലനമാണ്‌ കാറ്റ്‌

17. കാറ്റാടി യന്ത്രങ്ങളുടെ പ്രവർത്തനം / പ്രാധാന്യം എന്താണ്?
ഉത്തരം: ശക്തിയായും തുടര്‍ച്ചയായും കാറ്റു വീശുന്ന പ്രദേശങ്ങളില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാം. ഈ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസിനെ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജപ്രതി സന്ധിക്ക്‌ ആശ്വാസമാകും. ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്‌, പാലക്കാട്‌ ജില്ലയിലെ കഞ്ചിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച്‌ ഊര്‍ജേജാല്‍പ്പാദനം നടത്തുന്നുണ്ട്‌.

18. എന്താണ് അനിമോമീറ്റർ?
ഉത്തരം: കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണമാണ്‌ അനിമോമീറ്റര്‍ 

19. എന്താണ് ഒരു വിൻഡ്‌വെയ്ൻ?
ഉത്തരം: കാറ്റിന്റെ ദിശ കണ്ടെത്താൻ വിൻഡ് വെയ്ൻ ഉപയോഗിക്കുന്നു.

20. ആർദ്രത (humidity) എന്നാലെന്താണ്?
ഉത്തരം: അന്തരീക്ഷവായുവിലടങ്ങിയിരിക്കുന്ന ജലാംശമാണ്‌ ആര്‍ദ്രത.

21. ഒരു സ്ഥലത്തിന്റെ ആർദ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?
ഉത്തരം: അന്തരീക്ഷതാപം, ഭൂമിയിലെ ജലലഭ്യത തുടങ്ങിയ ഘടകങ്ങള്‍ ഒരു പ്രദേശത്തെ ആര്‍ദ്രതയെ സ്വാധീനിക്കുന്നു.

22. ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----------.
ഉത്തരം: ആര്‍ദ്രതാമാപിനി (Hygrometer)

23. ആര്‍ദ്രതാമാപിനിയുടെ  ഉപയോഗം എന്താണ്?
ഉത്തരം: ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ആര്‍ദ്രതാമാപിനി 

24. ഒരു കപ്പില്‍ നിറയെ ഐസ്‌ കഷണങ്ങള്‍ നിക്ഷേപിക്കുക. കപ്പിന്‌ പുറത്ത്‌
നേര്‍ത്ത ജലകണികകള്‍ പറ്റിപ്പിടിക്കുന്നത്‌ കണ്ടില്ലേ?  എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
ഉത്തരം: അന്തരീക്ഷവായുവില്‍ അടങ്ങിയിരിക്കുന്ന നീരാവി കപ്പിന്റെ തണുത്ത പ്രതലത്തില്‍ത്തട്ടി തണുക്കുമ്പോള്‍ അത്‌ ജലകണികകളായിമാറി അവിടെ പറ്റിപ്പിടിക്കുന്നു. ഇത്തരത്തിൽ നീരാവി തണുത്ത്‌ ജലമായി മാറുന്ന ഈ പ്രക്രിയയെ ഘനീകരണം (condensation) എന്നു വിളിക്കുന്നു.

25. ഘനീകരണം (condensation) എന്നാലെന്ത് ?
ഉത്തരം: നീരാവി തണുത്ത്‌ ജലമായി മാറുന്ന ഈ പ്രക്രിയയെ ഘനീകരണം (condensation) എന്നു വിളിക്കുന്നു.

ഉത്തരം: മേഘങ്ങൾ, മൂടൽമഞ്ഞ്, തുഷാരം 

27. മേഘങ്ങളുടെ രൂപീകരണം നടക്കുന്നത് എങ്ങനെയാണ് ?
ഉത്തരം: ഭൂമിയില്‍നിന്ന്‌ അന്തരീക്ഷത്തിലെത്തുന്ന നീരാവി ഘനീഭവിച്ച്‌ നേര്‍ത്ത ജലകണികകളായി മാറുന്നു. അന്തരീക്ഷ ഊഷ്മാവ്‌ കുറയുമ്പോള്‍ ഘനീകരണ പ്രകിയ വളരെ വേഗത്തില്‍ നടക്കുന്നു. അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന നേര്‍ത്ത പൊടിപടലങ്ങളെ ക്രേന്ദ്രമാക്കി നീരാവി ഘനീഭവിക്കുന്നു. ഈ ജലകണികകള്‍ കൂടിച്ചേര്‍ന്നാണ്‌ മേഘങ്ങള്‍ രൂപം കൊള്ളുന്നത്‌.

28. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ക്കുള്ള പ്രാധാന്യമെന്ത്‌?
ഉത്തരം: അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങളെ (aerosols) കേന്ദ്രീകരിച്ച്‌ ഘനീകരണ പ്രക്രിയ നടക്കുന്നതു കൊണ്ടാണ്‌ മേഘങ്ങള്‍ രൂപപ്പെടുന്നത്‌.

29. എന്താണ് മൂടൽമഞ്ഞ് ?
ഉത്തരം: നീരാവി ഘനീഭവിച്ച് താഴ്‌വരകളിലും ജലാശയങ്ങള്‍ക്കു മുകളിലും പുക പോലെ നേര്‍ത്ത ജലകണികകള്‍ തങ്ങി നില്‍ക്കുന്നു. ഘനീകരണത്തിന്റെ ഈ രൂപത്തെ മൂടല്‍മഞ്ഞ്‌ എന്ന്‌ വിളിക്കുന്നു 

ഉത്തരം: തണുപ്പുള്ള പ്രഭാതങ്ങളിൽ, പുൽനാമ്പുകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും ജലകണികകള്‍  പറ്റിപ്പിടിച്ചിരിക്കുന്നത്‌ കാണാം. ഇതാണ്‌ തുഷാരം.

31. വർഷണം എന്നാലെന്താണ് ?
ഉത്തരം: തുടര്‍ച്ചയായി ഘനീകരണം നടക്കുമ്പോള്‍ മേഘങ്ങളിലെ ജലകണികകളുടെ വലിപ്പവും ഭാരവും കൂടുകയും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്‌ വിധേയമായി അവ താഴേക്ക്‌  വിവിധ രൂപങ്ങളില്‍ പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ്‌ വര്‍ഷണം. 

ഉത്തരം: മഞ്ഞ്‌ (Snow), ആലിപ്പഴം (Hailstones), മഴ (Rainfall) എന്നിവയെല്ലാം വര്‍ഷണത്തിന്റെ വിവിധ രൂപങ്ങളാണ്‌.
 മഴ: ജലകണികകളുടെ രൂപത്തിലുള്ള വര്‍ഷണം
 മഞ്ഞുവീഴ്ച: നേര്‍ത്ത ഹിമകണികകളുടെ രൂപത്തിലുള്ള വര്‍ഷണം
 ആലിപ്പഴം: മഞ്ഞുകട്ടകളുടെ രൂപത്തിലുള്ള വര്‍ഷണം

33. ---------------- മഴ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്.
ഉത്തരം: മഴമാപിനി 

34. മഴമാപിനിയുടെ ഉപയോഗം എന്താണ്?
ഉത്തരം: മഴ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മഴമാപിനി (Rain Gauge).

35. എന്താണ് ദിനാന്തരീക്ഷസ്ഥിതി (weather)?
ഉത്തരം: ഒരു നിശ്ചിത സമയത്ത്‌ ഒരു പ്രദേശത്ത്‌ അനുഭവപ്പെടുന്ന അന്തരീക്ഷ
അവസ്ഥയാണ്‌ ദിനാന്തരീക്ഷസ്ഥിതി. 

36. എന്താണ് കാലാവസ്ഥ (climate)?
ഉത്തരം: ദീര്‍ഘകാലമായി ഒരു പ്രദേശത്ത്‌ അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരിയാണ്‌ കാലാവസ്ഥ.

37. ഭൂമിയിലെ മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. എങ്ങനെ?
ഉത്തരം: കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ്‌, കാര്‍ബണ്‍മോണോക്സൈഡ്‌ തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷത്തിലെ ശരാശരി താപവര്‍ദ്ധനവിന്‌ കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ ഭീഷണിയാണ്‌. 

വിലയിരുത്താം 

1. സൂര്യപ്രകാശം നിരന്തരം ഭൂമിയില്‍ എത്തിച്ചേരുന്നുണ്ടെങ്കിലും ഭൂമിയുടെ ഉപരിതലതാപം ക്രമാതീതമായി ഉയരുന്നില്ല. ഇത്‌ എന്തുകൊണ്ടാണ്‌?
ഉത്തരം: പകല്‍ സമയത്ത്‌ സൗരതാപനത്തിലൂടെ ഭൂമിയുടെ ഉപരിതലം ചൂടുപിടിക്കുന്നു. ചൂടുപിടിച്ച ഭൗമോപരിതലത്തില്‍നിന്നും വിവിധ പ്രക്രിയകളിലൂടെ താപം അന്തരീക്ഷത്തിലേക്ക്‌ വ്യാപിക്കുന്നു. ഇത്‌ ഭൗമോപരിതലം തണുക്കുന്നതിന്‌ ഇടയാക്കുന്നു.

2. മേഘാവൃതമായ ദിവസങ്ങളില്‍ ഉഷ്ണം കൂടാന്‍ കാരണമെന്ത്‌?
ഉത്തരം: അന്തരീക്ഷത്തിലെ മേഘങ്ങൾ ഭൂമിയില്‍ നിന്നുള്ള താപത്തെ ആഗിരണം ചെയ്ത് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു. ഇതാണ് മേഘാവൃതമായ ദിവസങ്ങളില്‍ ഉഷ്ണം കൂടാന്‍ കാരണം.

3. താഴെ പറയുന്ന അന്തരീക്ഷപ്രതിഭാസങ്ങള്‍ക്ക്‌ താപനിലയുമായുള്ള ബന്ധമെന്ത്‌?
 കാറ്റ്‌
 ആര്‍ദ്രത
ഉത്തരം: 
 കാറ്റ്‌: സുര്യതാപത്താല്‍ ചൂടുപിടിക്കുമ്പോള്‍ അന്തരീക്ഷവായു വികസിക്കുകയും സാന്ദ്രത കുറഞ്ഞ്‌ മുകളിലേക്ക്‌ ഉയരുകയും ചെയുന്നു. വായുവിന്റെ സാന്ദ്രത കുറയുന്നതുമൂലം അവിടെ വായുമര്‍ദ്ദും കുറയുന്നു. മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്നും മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്ക്‌ വായു ചലിക്കുന്നു. വായുവിന്റെ ഇത്തരത്തിലുള്ള ചലനമാണ്‌ കാറ്റ്‌
 ആര്‍ദ്രത: ഭൂമിയുടെ ഉപരിതലത്തിലെ ജലം ചൂടുപിടിച്ച്‌ നീരാവിയായി അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഇത്തരത്തിൽ അന്തരീക്ഷവായുവിലടങ്ങിയിരിക്കുന്ന ജലാംശമാണ്‌ ആര്‍ദ്രത. 

4. അന്തരീക്ഷതാപനില ഉയരുന്നതിന്‌ കാരണമായ മനുഷ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദാഹരണങ്ങള്‍ കണ്ടെത്തുക.
ഉത്തരം: കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ്‌, കാര്‍ബണ്‍മോണോക്സൈഡ്‌ തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷത്തിലെ ശരാശരി താപവര്‍ദ്ധനവിന്‌ കാരണമാകുന്നു. നഗരവൽക്കരണം, വ്യവസായവൽക്കരണം, വനനശീകരണം, തുടങ്ങിയവയൊക്കെ അന്തരീക്ഷതാപനില ഉയരുന്നതിന്‌ കാരണമാകുന്നു.






TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here