സംഗീത ക്വിസ്: ചോദ്യോത്തരങ്ങൾ 


Musical Quiz | സംഗീത ക്വിസ് 
| സംഗീതം ചോദ്യോത്തരങ്ങൾ 
നല്ല ഗീതം എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം. ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം. രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുകയാണ് സംഗീതം ചെയുന്നത്. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. 
മത്സര പരീക്ഷകളിൽ സംഗീതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കടന്ന് വരാറുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇവിടെ നൽകുന്നു. 

സംഗീത ക്വിസ്  ക്വിസ് ചുവടെ

1. പഞ്ചവാദ്യത്തില്‍ ശംഖ്‌ ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ്‌ ഉപയോഗിക്കുന്നത്‌
- 6

2. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നത്‌
- മൊസാര്‍ട്ട്, ബീഥോവന്‍, ബാഖ്‌

3. പുരുഷന്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യ സംഗീതം
- സോപാനസംഗീതം

4. പണ്ഡിറ്റ്‌ രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം
- സിതാര്‍

5. മുത്തുസാമിദീക്ഷിതരുടെ പിതാവ്‌ രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്തരാഗം
- ഹംസധ്വനി

6. മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ഏത്‌ നഗരത്തില്‍
- ന്യൂയോര്‍ക്ക്‌

7. ഇന്ത്യന്‍ സംഗീതത്തിന്‌ സിതാറിനെ പരിചയപ്പെടുത്തിയത്‌
- അമീര്‍ ഖുസ്രു 

8. രവീന്ദ്രനാഥ്‌ ടാഗോര്‍ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധതി
- രബീന്ദ്ര സംഗീതം

9. ഭാരതത്തിൽ ആധൂനിക സംഗീതത്തെ ഹിന്ദുസ്താനി സംഗീതം, ............... എന്നിങ്ങനെ രണ്ടായി തരം തിരിചിരിക്കുന്നു:
- കർണ്ണാടിക്‌ സംഗീതം

10. ഭാരതീയ സംഗീത കലകളുടെ ഉറവിടം:
- സാമവേധം

11. കർണ്ണാടക സംഗീതത്തിലും, ഹിന്ദുസ്താനി സംഗീതത്തിലും പൊതുവായി ഉപയോഗിക്കുന്ന സംഗീത ഉപകരണമാണു:
- തംബുരു

12. കർണ്ണാടക സംഗീതത്തിന്റെ പിതാവ്‌:
- പുരന്ദരദാസൻ

13. കർണ്ണാട്ടിക്‌ സംഗീതത്തിന്റെ ത്രിമൂർത്തികൾ
- ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രി

14. ശാസ്ത്രജ്ഞരുടെ സംഗീതജ്ഞൻ എന്ന ബഹുമതി ഉള്ള കർണ്ണാടകാ സംഗീതജ്ഞൻ:
- എം. ഡി രാമനാദൻ

15 ഭക്തിപ്രസ്താനകാലത്തെ ഏറ്റവും പ്രസിദ്ധമായ സംഗീത നാടകം:
- ഗീതാഗോവിന്ദം
16. സപ്തസ്വരങ്ങൾ യദാവിധി ആദ്യമായി ചിട്ടപെടുത്തിയ രാജ്യം:
- നമ്മുടെ ഇന്ത്യ

17. വയലിൽ ഇന്ത്യൻ സംഗീതത്തിൽ ഉൽപെടുത്തിയ:
- ബാലുസ്വാമി ദീക്ഷിതർ (ബാലബാസ്കർ എന്ന് ഓർക്കാം)

18. ഹംസധ്വനീ രാഗത്തിന്റെ സൃഷ്ടാവ്‌ :
- രാമസ്വാമി ദീക്ഷിതർ

19. പഞ്ചരത്ന കീർത്തനങ്ങളുടെ കർത്താവ്‌ :
- ത്യാഗരാജൻ

20. സവരജതി എന്ന സംഗീതാംശം കർണ്ണാടക സംഗീതത്തിൽ അവതരിപ്പിച്ചത്‌ :
- ശ്യാമശാസ്ത്രികൾ

21. ഗസലിന്റെ ഉത്ഭവസ്താനം:
- പേർഷ്യ

22. ഗസലിന്റെ പിതാവ്‌ :
- മിർസ്സാഖാലിബ്‌

23. --------- എന്ന ഹിന്ദുസ്റ്റാനി രാഗമാണു മഴപെയ്യിക്കാൻ പാടുന്നത്‌ :
- മേഘമൽ ഹാർ

24. ഇതിനു സമാനമായ (മഴപെയ്യിക്കാൻ) കർണ്ണാടക സംഗീതത്തിലെ രാഗമാണു:
- അമൃതവർഷിണി

25. ആദ്യമായി സിംഫണി ചിട്ടപെടുത്തിയ ഇന്ത്യൻ സംഗീതജ്ഞ്ൻ :
- ഇളയരാജ

26. എന്നാൽ സിംഫണി ഉണ്ടാക്കിയ ബധിരനായ വ്യക്തി :
- ബീഥോവൻ

27. ഗ്രാമി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്ത ആദ്യ വനിത
- നോറ ജോൺസ്‌* (രവിശങ്കറിന്റെ മകൾ)

28. വാദ്യങ്ങളുടെ രാജാവ്‌ :
- വയലിൻ, (മനുഷ്യ ശബ്ദത്തോട്‌ ഏറെ താദാത്മ്യമുള്ള നാദം വയലിന്റെതാണു)

29. സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണം :
- ഇടയ്ക

30. അസുരവാദ്യം എന്നറിയപെടുന്നത്‌ :
- ചെണ്ട

31. ഇടയ്ക ജനകീയ വാദ്യ ഉപകരണമാക്കിയ പ്രമുഖ വ്യക്തിയാണു :
- ഞെരളത്ത് രാമ പൊതുവാൾ
32. പത്തോബതാം നൂറ്റാണ്ടിൽ ആദ്യകാലത്ത്‌ തഞ്ചാവൂർ സഹോദരന്മാർ എന്നറിയപെട്ട ചിന്നയ്യ സഹോദരന്മാർ ദാസിയാട്ടം പരിഷ്കരിച്ച്‌ ------- ത്തിനു രൂപം കൊടുത്തു:
- ഭരതനാട്യം

32. ഭരതനാട്യത്തിനു പുതു ജീവൻ നൽകിയത്‌ :
- രുക്മിണീ ദേവി അരുണ്ടേൽ (ആഡയാറിൽ ചെന്നൈ കലാക്ഷേത്രം നിർമ്മിച്ചു)

33. ഭരതനാട്യത്തിനു ആഗോളതലത്തിൽ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിചത്‌ :
- ബാലസരസ്വതി

34. ഒരു പ്രദേശത്തിന്റെ പേരിൽ അറിയപെടുന്ന ഏക നൃത്തരൂപം :
- കുച്ചുപുടി

35. തിരുമല തിരുപതി ദേവസ്താനത്തിന്റെ ആസ്താന നർത്തകി പട്ടം ലഭിച്ച  നർത്തകി :
- യാമിനി കൃഷ്ണമൂർത്തി

36. കുച്ചുപുടി നൃത്തത്തിനാധാരം :
- ഭാഗവതം

37. ഒഡീസി നൃത്തത്തിനു സംഗീതമായി ഉപയോഗിക്കുന്നത് പ്രധാനമായും:
- ഗീതാഗോവിന്ദം

38. കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്ര കലകൾ :
- കൂത്തും കൂടിയാട്ടവും

39. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീത ഉപകരണം:
- മിഴാവ്‌

40. മലയാളത്തിൽ സംസാരിക്കാൻ അവകാശമുള്ള കൂടിയാട്ടത്തിലെ കഥാപാത്രം :
- വിദൂഷകൻ

41. എ.ആര്‍.റഹ്മാന്‍ ഏത്‌ മേഖലയിലാണ്‌ പ്രസിദ്ധന്‍
- സംഗീത സംവിധായകന്‍

42. എല്ലാ രാഗങ്ങളും വായിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സംഗീതോപകരണം
- സാരംഗി

43. എല്ലാവര്‍ഷവും ത്യാഗരാജസംഗീതോല്‍സവം നടക്കുന്ന സ്ഥലം 
- തമിഴ്നാട്ടിലെ തിരുവയ്യാര്‍

44. എസ്‌.ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം.
- വീണ

45. ഏതു സംസ്ഥാനത്ത്‌ പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ്‌ ഗാര്‍ബ 
- ഗുജറാത്ത്‌

46. ഏത്‌ നേതാവിന്റെ സ്മരണയ്ക്കാണ്‌ ഹരിപ്രസാദ്‌ ചൌരസ്യ ഇന്ദിരാ കല്യാണ്‍ എന്ന രാഗം ചിട്ടപ്പെടുത്തിയത്‌
- ഇന്ദിരാഗാന്ധി
47. കര്‍ണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗം
- മായാമാളവഗൗളം

48. കര്‍ണാടകസംഗീതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
- പുരന്ദരദാസന്‍

49. കര്‍ണാടകസംഗീതത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടത്‌
- എം.എസ്‌.സുബ്ബലക്ഷ്മി

50. കാളിദാസന്‍ ഏത്‌ രാജാവിന്റെ സഭയില്‍ കവിയായിരുന്നു 
- ചന്ദ്രഗുപ്ത വിക്രമാദിത്യന്‍

51. ധീരസമീരേ യമുനാതീരേ ...ആരുടെ വരികള്‍
- ജയദേവന്‍

52. പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചാരസ്യയെ പ്രശസ്തനാക്കിയത്‌.
- പുല്ലാങ്കുഴല്‍

53. ബിസ്മില്ലാഖാന്‍ അറിയപ്പെടുന്നത്‌ ഏത്‌ സംഗീതോപകരണവുമായി ബന്ധപ്പെട്ട് 
- ഷെഹനായി

54. ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരുപമാണ്‌
- പഞ്ചാബ്‌

55. ഭരതനാട്യത്തിനുവേണ്ടി രുക്മിണി ദേവി അരുണ്ടേല്‍ എവിടെയാണ്‌ കലാക്ഷ്രേത സ്ഥാപിച്ചത്‌
- അഡയാര്‍

56. ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം
- സാമവേദം

57. ദ്രുപദ്‌ എന്നാലെന്ത്‌
- ഒരു തരം ഹിന്ദുസ്ഥാനിക്ലാസിക്കല്‍ സംഗീതം

58. അസമിന്റെ ക്ലാസിക്കല്‍ നൃത്തരുപം
- സാത്രിയ

59. കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം
- ആന്ധ്രാപ്രദേശ്‌

60. കഥകളിയുടെ ആദ്യ ചടങ്ങ്‌
- കേളികൊട്ട്‌

61. ഷഡ്കാല ഗോവിന്ദ മാരാര്‍ ജനിച്ച സ്ഥലം
- രാമമംഗലം
62. ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന ഗായകന്‍
- യേശുദാസ്‌

63. സാരംഗിഎന്നസംഗീതോപകരണം ഇന്ത്യയില്‍ കൊണ്ടു വന്നത്‌
- തുര്‍ക്കികള്‍

64. സാരേ ജഹാം സേ അഛ്ഛാ എന്ന ഗാനത്തിനു സംഗീതം നല്‍കിയത്‌ 
- പണ്ഡിറ്റ്‌ രവിശങ്കര്‍

65. സംഗീതരത്നാകരം രചിച്ചത്‌
- ശാര്‍ങ്ധരന്‍

66. നാടകങ്ങളല്ലാതെ ഏത്‌ മേഖലയിലാണ്‌ വില്ല്യം ഷേക്‌സ്പിയര്‍ കഴിവ്‌ തെളിയിച്ചത്‌
 - ഗീതകങ്ങള്‍ (സോണറ്റ്‌)

67. സംസ്കൃതസാഹിത്യത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തെ മലയാളത്തില്‍ അവലംബിച്ച്‌ കേരളവര്‍മ്മ രചിച്ച സന്ദേശകാവ്യമാണ്‌ 
- മയൂര സന്ദേശം

68. “ബാഷ്പാഞ്ജലി” എന്ന വിലാപകാവ്യമെഴുതിയത്‌
- കെ.കെ. രാജ

69. കരുണ രസപ്രധാനമായ ഒരു ഖണ്‍ഡകാവ്യമാണ്‌ 
- വീണപൂവ്‌ 

70. ഓടക്കുഴല്‍ അവാര്‍ഡ്‌ ആരുടെ ഓര്‍മ്മയ്ക്ക്‌ വേണ്ടി ഏര്‍പ്പെടുത്തിയതാണ്‌ 
- മഹാകവി ജി. ശങ്കരക്കുറുപ്പ്‌

71. കേരളത്തില്‍ സംഗീതനാടകത്തിന്‌ മാറ്റം കുറച്ചുകൊണ്ട്‌ 1930 ല്‍ അരങ്ങേറ്റം നടത്തിയ കരുണ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ 
- സെബാസ്റ്റ്യന്‍ കുഞ്ഞ്‌ കുഞ്ഞ്‌ ഭാഗവതര്‍

72. “വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികള്‍ 
- അക്കിത്തം

73. “വൈഷ്ണവ ജനതോ" എന്നു തുടങ്ങുന്ന കവിത എഴുതിയത്‌ 
- നരസിംഹമേത്ത

74. “എന്തരോ മഹാനുഭാവലു...” എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര്‍ 
- ത്യാഗരാജസ്വാമികള്‍

75. സംഗീതത്തിന്റെ മേഖലയില്‍ നിന്നും ഭാരതരത്‌നം ആദ്യമായി നേടിയത്‌ ആര്‍ 
- എം.എസ്‌. സുബ്ബലക്ഷ്മി

76. ആദ്യകാലത്ത്‌ പ്രബന്ധക്കൂത്തെന്ന്‌ അറിയപ്പെട്ട കേരളത്തിലെ പ്രധാന ദൃശ്യകലാരൂപം 
- ചാക്യാര്‍കൂത്ത്‌
77. ദേശീയ സംഗീത പുരസ്കാരമായ താന്‍സന്‍ സമ്മാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സംസ്ഥാനം 
- മധ്യപ്രദേശ്‌

78. ജോണ്‍ മില്‍ട്ടണ്‍ എഴുതിയ ലിസിഡസ്‌ എന്ന കവിത ഏതു കവിതാ ശാഖയില്‍പ്പെടുന്നു 
- വിലാപകാവ്യം

79. സത്യജിത്‌ റോയിയുടെ ചലച്ചിത്രം പഥേര്‍ പാഞ്ചാലിയ്ക്ക്‌ സംഗീതം നല്‍കിയ വ്യക്തി 
- പണ്ഡിറ്റ്‌ രവിശങ്കര്‍

80. അശ്വഘോഷന്റെ ബുദ്ധചരിതത്തോട്‌ സാദൃശ്യമുളള കുമാരനാശാന്റെ കൃതി 
- ശ്രീബുദ്ധചരിതം
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here